Skip to content

വൈകി വന്ന വസന്തം – Part 3

vayki vanna vasantham

ചേച്ചിയുടെ ഏഴാം മാസത്തെ ചടങ്ങുകൾ ഒക്കെ നല്ല ഭംഗി ആയി നടത്തി .ചേച്ചിയെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോന്നു. പാർഥൻ ചേട്ടൻ ചടങ്ങുകൾ കഴിഞ്ഞിട്ട് ആണ് പോയത്.ചേച്ചിയെ കൂടി കൊണ്ടു പോകണം എന്ന് പറഞ്ഞു എങ്കിലും ആരും അതിനെ സപ്പോർട്ട് ചെയ്തില്ല.അതുകൊണ്ടു ചേച്ചിയെ വീട്ടിലാക്കി മനസില്ലാമനസോടെ ചേട്ടൻ യാത്ര ആയി.ചേച്ചിക്കും രണ്ടു ദിവസം നല്ല സങ്കടം ഉണ്ടായിരുന്നു.

വീട്ടിൽ വന്ന ശേഷം അധികം ചേച്ചിയെ പാർഥന്റെ വീട്ടിൽ വിട്ടില്ല.ആദ്യ പ്രസവം പെണ്ണിന്റെ വീട്ടിൽ തന്നെ വേണം എന്നുള്ള ആചാരം മുറുകെ പിടിച്ചു അമ്മ പറഞ്ഞു.അതുകൊണ്ടു ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് പാർഥന്റെ അമ്മ വീട്ടിൽ വന്നു പോയി നിന്നു.

അമ്മ വരുമ്പോൾ ഒക്കെ ചേച്ചിക്ക് എന്തേലും ഒക്കെ ഉണ്ടാക്കി കൊണ്ടു വരും.ചിലപ്പോ ചെറിയമ്മയും കൂടെ ഉണ്ടാകും

ഒരു പ്രാവശ്യം അമ്മ ചേച്ചിയെ കാണാൻ വന്നപ്പോൾ കൂടെ ദേവനും വന്നിട്ടുണ്ടായിരുന്നു. ക്യാമ്പിൽ നിന്നു ലീവു കിട്ടി വന്നതായിരുന്നു.

ഞാനും പാച്ചുവും കൂടി മുറ്റത്തു നിന്നപ്പോഴാണ് അവർ വന്നത്.ദേവനെ കണ്ടു പരിചയം കുറവായത് കൊണ്ട് പാച്ചു ഒന്നു മുരണ്ടു .ഞാൻ അവനെ നോക്കി കണ്ണു കാണിച്ചു. അവൻ പതുക്കെ വാല് ആട്ടി താഴെ തന്നെ കിടന്നു.ഞാൻ അവരെ കൂട്ടി അകത്തേക്ക് പോയി.

അമ്മ എല്ലാവർക്കും ചായ എടുത്തു .അപ്പോഴാണ് ചെറിയമ്മയും ചേച്ചിയും പറഞ്ഞതു ദേവൻ ചായ കുടിക്കില്ലന്നു.അമ്മ എന്നോട് ഒരു കപ്പ് കാപ്പി ഇടാൻ പറഞ്ഞു

ഞാൻ കാപ്പി തിളപ്പിച്ചു കപ്പിൽ ആക്കി ദേവനെ നോക്കി അമ്മയും ചേച്ചിയും ചെറിയമ്മയും ഒക്കെ കൂടി ഇരുന്നു നാട്ടു വർത്തമാനം പറയുക ആയിരുന്നു.ഞാൻ കാപ്പിയും കൊണ്ടു വരാന്തയിൽ വന്നു.അപ്പോൾ ദേവൻ മുറ്റത്തു നിൽക്കുന്നത് കണ്ടു.ഞാൻ കാപ്പി ദേവന് കൊടുത്തു

“”ആരു പറഞ്ഞു ഞാൻ കാപ്പിയെ കുടിക്കൂ എന്നു. അതോ ഗൗരിക്ക് നേരത്തെ അറിയമായിരുന്നോ?””

“”ഞാൻ മഷി ഇട്ടു നോക്കി കണ്ടുപിടിച്ചതാ?””

“ഞാൻ വിചാരിച്ചു അതു ആകനേ തരമുള്ളൂ. എന്നു””

“”വലിയ വാചകം അടിക്കാതെ കുടിക്കാൻ നോക്ക്””

“”ദേ പെണ്ണേ മെക്കിട്ടു കയറാൻ വന്നാൽ പൊലീസുകാരന്റെ ചൂട് അറിയുമെ””

“”മോനെ പോലീസുകാരാ ഇതിലും വലിയ പട്ടാളത്തിന്റെ വീട്ടിൽ വളർന്നതാ അപ്പോഴാ ഇന്നലത്തെ പോലീസ് പോടാ ചെക്കാ…!”””

ടീ…….

അവൻ എന്റെ നേരെ വന്നതും ഞാൻ അകത്തേക്ക് പോയി വാതിലിൽ ചെന്നു ഞാൻ തിരിഞ്ഞു നോക്കി ദേവൻ എന്നെ നോക്കി കണ്ണുരുട്ടി കാണിച്ചു ഞാൻ അകത്തേക്ക് പോയി

“””രണ്ടു ദിവസം മോള് അവിടെ വന്നു നിൽക്കട്ടെ ലക്ഷ്മി…””

“”രണ്ടു ദിവസത്തേക്ക് നിന്നോട്ടെ അതു കഴിഞ്ഞു ചേച്ചി മടക്കി അയക്കണം “”

“”അയക്കാം ലക്ഷ്മി. അവൾക്ക് ഇഷ്ടപെട്ടതൊക്കെ ഞാൻ രണ്ടു ദിവസം മോൾക്ക് വെച്ഉണ്ടാക്കി കൊടുക്കട്ടെ””

അവളുടെ അച്ഛൻ ഇങ്ങോട്ടു വരട്ടെ വന്നിട്ട് കൊണ്ടുവിടും.ചേച്ചിക്കും അപ്പോൾ പോയാൽ പോരെ?

വേണ്ട ലക്ഷ്മി ഞാൻ പോയ്‌ മോൾക്ക് വേണ്ടതൊക്കെ റെഡി ആക്കി വയ്ക്കാം അപ്പോഴേക്കും നിങ്ങൾ അവളെ കൊണ്ടു വന്നാൽ മതി.മേനോൻ എന്തായാലും സന്ധ്യ അകില്ലേ എത്താൻ?”””
ഞങ്ങളെ കാണാതെ വീട്ടിലെ അച്ഛൻ വിഷമിക്കും.

“”എന്നാൽ ശരി ചേച്ചി അവളെ വൈകിട്ട് കൊണ്ടു വിടാം””

“”എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ””

“”ശരി ചേച്ചി””
ഞങ്ങൾ അവരെ യാത്രയാക്കാൻ മുറ്റത്തു വരെ ചെന്നു.

“”ദേവൻ എന്നു പോകും? അമ്മ ചോദിച്ചു.”

ഒരാഴ്ച ഉണ്ട് അതു കഴിഞ്ഞു ചെല്ലണം

“”ട്രെയിനിങ് എങ്ങനെ ഉണ്ടായിരുന്നു?””

“”ഗ്രൗണ്ടിൽ കിടന്നു കുറെ മണ്ണ് തിന്നു.കണ്ണിൽ നിന്ന് ചോര വരെ വന്നു .പാസ്സിങ് ഔട്ട് പരേഡിന്റെ തീയതി ഞാൻ അറിയിക്കാം എല്ലാവരും വരണം.””

ശരി മോനെ.

അവരെല്ലാം മുന്നേ ഇറങ്ങി നടന്നു

ദേവൻ എന്റെ അടുത്തേക്ക് വന്നു പറഞ്ഞു നിനക്കു ഞാൻ വച്ചിട്ടുണ്ട് കെട്ടോടി….

“”ഞാൻ ഓ!! എന്നു തലയാട്ടി””

“”നിനക്കു ഫോൺ ഇല്ലേ””?

“”ഉണ്ട്””

“”നമ്പർ പറ””

“”ഞാൻ നമ്പർ ഇല്ലാത്ത ഫോൺ ആണ് യൂസ്‌ ചെയ്യുന്നത്””

“”നിനക്കു ഞാൻ തരാമെടി കാന്താരി””.എന്റെ കയ്യിൽ കിട്ടും നിന്നെ””

അതും പറഞ്ഞു ദേവൻ അവരുടെ കൂടെ നടന്നു

അമ്മയും ചെറിയമ്മയും യാത്ര പറഞ്ഞു അവർ പോയി

പോയ് കഴിഞ്ഞപ്പോൾ ചേച്ചി എന്നോട് പതുക്കെ പറഞ്ഞു “”ദേവനോട് വലിയ കൂട്ടു വേണ്ട കെട്ടോ അവൻ ആള് അത്ര ശരിയല്ല കെട്ടോ ആ ചെറിയമ്മയുടെ വേറൊരു പതിപ്പ് ആണ്.അവനു അവന്റെ കാര്യം മാത്രം””

“”ഇത്ര കറക്ടായി എങ്ങനെ മനസിലായി ഈ പൊട്ടിപെണ്ണിനു?””

പാർഥേട്ടൻ പറഞ്ഞതാ .ഏട്ടൻ അങ്ങനെ ആരെ കുറിച്ചും വേണ്ടത്തത് ഒന്നും പറയില്ല.

“”നമുക്ക് നോക്കാം ,ഞാൻ ആരാ മോൾ അവന്റെ കാര്യം ഞാനേറ്റു””

“.എം….. “എം”….ചേച്ചി തല കുലുക്കി ഞാൻ അവളെയും കൊണ്ടു അകത്തേക്ക് പോയി.

വൈകിട്ട് അച്ഛൻ വന്നപ്പോൾ ചേച്ചിയെ കൊണ്ടു വിടുന്ന കാര്യം പറഞ്ഞു.

അച്ഛൻ വലിയ താല്പര്യം കാണിച്ചില്ല .എന്നാലും സമ്മതിച്ചു.അങ്ങനെ വൈകിട്ട് ഞങ്ങൾ നാലു പേരും കൂടി പാർഥേട്ടന്റെ വീട്ടിലേക്ക് പോയി.

“”രണ്ടു ദിവസം കഴിഞ്ഞു മോള് തിരിച്ചു വരുമോ? ഡ്രൈവ് ചെയ്യുന്നതിനിടക്ക് അച്ഛൻ ചോദിച്ചു.””

“”എം””ചേച്ചി മൂളി

മോൾക്ക് രണ്ടു ദിവസം കൂടി നിൽക്കണം എങ്കിൽ നിന്നോ
മോളുടെ സന്തോഷം ആണ് ഇപ്പോൾ പ്രധാനം

“”ഞാൻ പോകട്ടെ അച്ഛാ കുറച്ചു ദിവസം നിന്നിട്ട് തിരികെ വരാം “””.

“”ശരി വരാൻ തോന്നുമ്പോൾ വിളിച്ചാൽ മതി അച്ഛൻ വന്നു കൂട്ടിക്കൊണ്ടു വരാം””

“”എന്നും കരുതി നീണ്ടു പോകണ്ട “” അമ്മ പറഞ്ഞു

ഞങ്ങൾ അവിടെ എത്തുമ്പോൾ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു അമ്മയും അച്ഛനും. ‘അമ്മ ചേച്ചിയെ കൂട്ടി അകത്തു കൊണ്ടു പോയി

അച്ഛൻ ഉമ്മറത്ത് ഇരുന്നു അവർ തമ്മിൽ വർത്തമാനം തുടങ്ങി

പഴയ തറവാട് വീട് ആണ് .ഒരുപാട് മുറികൾ ഉണ്ട്. തടി കൊണ്ടു തീർത്ത അറയും പുരയും എല്ലാം ഉണ്ടായിരുന്നു.

ചേച്ചി ചെന്നതിനു ശേഷം അവിശ്യമുള്ള സൗകര്യങ്ങൾ കൂടി ചേട്ടൻ ഉൾപ്പെടുത്തി കുറച്ചു ആധുനീകരിച്ചു.

ചേച്ചി അവളുടെ മുറി കാണിച്ചു തന്നു.മിക്കമുറികളും വലിപ്പം കുറഞ്ഞതു ആയിരുന്നു ചേച്ചിയുടെ മുറി കുറച്ചു വലിപ്പം ഉള്ളതു ആയിരുന്നു.അതു അങ്ങനെ ആക്കിയത് ആണെന്ന് പിന്നീട് ചേച്ചി പറഞ്ഞു

മുറിക്ക് രണ്ടു വാതിലുകൾ ഉണ്ടായിരുന്നു. മറ്റേ വാതിൽ തുറന്നാൽ നീളമുള്ള വരാന്തയിലേക്ക് ഇറങ്ങാം .വരാന്ത അരഭിത്തി കെട്ടി ബാക്കി തടി കൊണ്ടു അഴികൾ അടിച്ചത് ആയിരുന്നു അഴികൾകിടയിലൂടെ പുറത്തു പൂന്തോട്ടം കാണാം

ഞാൻ ആ നീളമുള്ള ഇടനാഴിയിൽ ഇറങ്ങി നടന്നു

“”നീ കണ്ടിട്ട് വാ ഞാൻ അടുക്കളയിൽ ഉണ്ടാകും””

“”പൊയ്ക്കോ ഞാൻ പതുക്കെ വന്നേക്കാം””

ഇടനാഴിയിൽ നടന്നു ചെല്ലുമ്പോൾ അടുത്ത ഒരു മുറിയുടെ വാതിൽ വീണ്ടും നടന്നപ്പോൾ അടുത്ത മുറിയുടെ .ആ നിരയിലുള്ള എല്ലാം മുറികളും ഈ വരാന്തയിലേക്ക് തുറക്കാൻ പറ്റുന്ന വിധത്തിൽ ഉള്ളതാണെന്ന് മനസിലായി.

അവസാനത്തെ മുറിയുടെ വാതിൽ പാതി തുറന്നു കിടക്കുക ആയിരുന്നു.ഞാൻ പതുക്കെ ആ മുറിയുടെ വാതിൽ പതുക്കെ തള്ളി തുറന്നു.അകത്തു ആരും ഉണ്ടായിരുന്നില്ല. എന്നാലും ആരോ ഉപയോഗിക്കുന്ന മുറി ആണെന്ന് മനസിലായി

മേശപ്പുറത്തു പുസ്തകങ്ങൾ നിരയായി അടുക്കി വച്ചിരിക്കുന്നു. അതിനടുത്തു ഒരു കട്ടിൽ .കട്ടിലിന്റെ തലയ്ക്കൽ ഒരു ജെന്നലും.ഒരു ജോഡി ഷർട്ടും പാന്റും കട്ടിലിൽ കിടക്കുന്നതു കണ്ടു .അതു കണ്ടോപ്പോഴേ മനസിലായി അതു ദേവന്റെ മുറി ആണെന്ന്.

കതകിന്റെ ഓടമ്പൽ വീഴുന്ന ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി ദേവൻ കതകിൽ ചാരി കൈ കെട്ടി നിൽക്കുന്നു

പെട്ടുപോയ്‌ എന്നു മനസിൽ ആയെങ്കിലും അതു പുറത്തുകാണിക്കാതെ ഞാൻ ചോദിച്ചു

“”എന്താ പൊലസുകാരാ ഒരു കള്ള ലക്ഷണം?””

“”എനിക്കോ!!! നിനക്കു തോന്നിയതാവും””നിനക്കു എന്താ ഇവിടെ പരിപാടി?””

“‘ഞാൻ ഇതുവഴി പോയപ്പോൾ ഒന്നു കയറി നോക്കിയതാ””

“”അതിനു ഇത് എന്താ പൊതുസ്ഥലമോ?”

“”അതു ഇതിലും ഭേദമാ””

“”ആണോ”” എന്നാലേ ഞാൻ നിനക്ക് കാണിച്ചു തരാം ഇത് പൊതുസ്ഥലം ആണോ അതോ കരം തീരുവ ഉള്ളതു ആണോ എന്ന്”

ദേവൻ എന്റെ അടുക്കലേക്ക് വന്നു ഞാൻ രണ്ടു സ്റ്റെപ് പുറകോട്ട് പോയി

ദേവൻപെട്ടന്നു വന്നു എന്റെ കൈ പിടിച്ചു തിരിച്ചു പുറകിൽ കെട്ടി
ഞാൻ വേദന കടിച്ചു പിടിച്ചു കൊണ്ട് ദേവനോട് പറഞ്ഞു

“ദേ കൈ വിടാൻ നോക്ക് ഇല്ലെങ്കിൽ ഞാൻ ഇപ്പൊ വിളിച്ചു എല്ലാവരെയും വരുത്തും””

“”നീ വിളിച്ചോ മോളെ എനിക്ക് സന്തോഷമേ ഉള്ളൂ””

“”കളിക്കല്ലേ എനിക്ക് കൈ വേദനിക്കുന്നു….””

“”ആണോ നല്ല പോലെ വേദനിക്കട്ടെ””

“”ദേവ….പ്ലീസ് കൈ വിടൂ…””

“”എന്നാലേ എന്റെ മോള് ആ നമ്പർ ഒന്നു പറഞ്ഞേ..””

“”ഏതു നമ്പർ?””

“”നിന്റെ നമ്പർ ഇല്ലാത്ത ഫോണിന്റെ നമ്പർ””

“””ഇല്ല തരില്ല ഞാൻ എന്റെ നമ്പർ ആർക്കും കൊടുക്കില്ല”

“”വേറെ ആർക്കും കൊടുക്കേണ്ട എനിക്ക് മാത്രം തന്നാൽ മതി””

“”ഇല്ല……””

ദേവൻ എന്റെ കൈ ഒന്നുകൂടി മുറുക്കി പിടിച്ചു എനിക്ക് വേദനിച്ചിട്ട് കൈ ഇപ്പോൾ പൊട്ടി പോകും എന്ന് തോന്നി

“”പറയാം കൈ വിട്””

“”പറ എന്നിട്ട് വിടാം””

ഞാൻ എന്റെ നമ്പർ പറഞ്ഞു
ദേവൻ എന്നെ തള്ളി മേശ വരെക്കൊണ്ടുപോയ്‌ എന്നിട്ട് ഫോൺ എടുത്തു ഡയല് ചെയ്തു

മുഴുവനും പറഞ്ഞു തീർന്നപ്പോൾ എന്നോട് ചോദിച്ചു
“”ഫോൺ കയ്യിൽ ഉണ്ടോ”?

“”ഇല്ല വണ്ടിയിലാ”

ഒരു നിമിഷം കൂടി ഫോണ് കാതോട് ചേർത്തു എന്നിട്ട് എന്നെ നോക്കി പറഞ്ഞു
“”മിസ് ഇട്ടിട്ടുണ്ട്. പോയി സേവ് ചെയ്യണം””

ഞാൻ തല കുലുക്കി

ഫോൺ താഴെ വച്ചിട്ട് എന്റെ കൈയിലെ പിടുത്തം വിട്ടു.

ദേവൻ കൈ വിട്ടിട്ടും എനിക്ക് കൈ തിരിച്ചു എടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.നല്ല വേദന എന്റെ കണ്ണു നിറഞ്ഞു.

“‘അതു കണ്ടു ദേവൻ പറഞ്ഞു നിന്റെ പട്ടാളം അല്ല ഈ പോലീസ് എന്നു മനസിലായോ കാന്താരി…””

എന്റെ പ്രതികരണം കിട്ടാത്തത് കൊണ്ട് ദേവൻ അടുത്തേക്ക് വന്നു ചോദിച്ചു

“”എന്താടി “കാളി” മിണ്ടാത്തത്?”

എന്റെ കണ്ണു കണ്ടു ദേവൻ പെട്ടന്ന് കൈപിടിച്ചു നിവർത്തി ഒന്നു കുടഞ്ഞു.മെല്ലെ ഓരോ വിരലും വലിച്ചു നോക്കി

“”വേദനിച്ചോ”?

“”സാരമില്ല അതും പറഞ്ഞു പോയി ബാഗിൽ നിന്നു ഒരു ഓയിൽ മെന്റ് എടുത്തു കൊണ്ട് വന്നു തന്നു.

“ഇത് തേച്ചൊ വേദന മാറും”

ഞാൻ അതു കുറച്ചു എടുത്തു തേച്ചു തിരികെ കൊടുത്തു

‘വേണ്ട വച്ചോ വീട്ടിൽ പോയ്‌ ഒന്നു രണ്ടു വട്ടം കൂടി തേയ്ക്ക് ഇല്ലെങ്കിൽ നാളെ കൈ പോകാൻ പറ്റില്ല.മസിൽ ഉടഞ്ഞു കാണും”

“”ഞാൻ ഒന്നും മിണ്ടാതെ തിരികെ വാതിലിനു നേർക്ക് നടന്നു””

“”ഒന്നു നിന്നെ എന്തെങ്കിലും പറഞ്ഞിട്ടു പോടി””

“”ഞാൻ എന്തു പറയാൻ””

വായ്ക്ക് ഒരു റെസ്റ്റും ഇല്ലാത്ത നീ വെറുതെ പോയാൽ എനിക്ക് വിഷമം ആകും .അതുകൊണ്ട് രണ്ടു വഴക്ക് എങ്കിലും പറഞ്ഞിട്ട് പോ.ഇല്ലെങ്കിൽ കൈപിടിച്ചു തിരിച്ചതിന് എന്നെ തല്ലിക്കോ. ഞാൻ ഒന്നും തിരിച്ചു ചെയില്ല.

അതു പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു നിന്നു തിരിച്ചു തല്ലില്ല എന്നു ഉറപ്പാണോ “?

“”ഇല്ല തല്ലില്ല. എന്നു കരുതി നീ കസേരയൊന്നും പൊക്കി തലക്ക് അടിക്കരുത് നിൻറെ കൈ കൊണ്ട് തല്ലിക്കോ”‘

ഞാൻ ദേവന്റെ അടുത്തേക്ക് ചെന്നു പുറം തിരിഞ്ഞു നിന്നു ദേവന്റെ ഷർട്ട് നുള്ളിൽ കൂടി കൈ കടത്തി മുതുകത്തു 5 വിരൽ കൊണ്ടും മാന്തി.നല്ല ബലം കൊടുത്തു മാന്തി.

ദേവൻ വേദന കൊണ്ട് നിലവിളിച്ചു.എന്നെ നോക്കി ഞാൻ പതുക്കെ ചിരിച്ചു അപ്പോൾ അവൻ പറഞ്ഞു “”ദ്രോഹി””

പതുക്കെ കട്ടിലിൽ കുനിഞ്ഞു ഇരുന്നു

ഞാൻ നോക്കുമ്പോൾ ഷർട്ടിലൂടെ ചോര പൊടിഞ്ഞു വരുന്നു അതു കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി.

ഞാൻ ചെന്നു പതുക്കെ ഷർട് മാറ്റി നോക്കി ദേ !കിടക്കുന്നു മുതുകത്തു ഒരു നാഷണൽ ഹൈവേ ……

ബെഡിൽ കിടന്ന തുണി എടുത്തു ചോര ഒപ്പി എടുത്തു.

മരുന്നു ഉണ്ടോ എങ്കിൽ തേച്ചു തരാം.

“”വേണ്ട നീ ഒന്നു പോയ്‌ തന്നാൽ മതി””

ഞാൻ പതുക്കെ കതക് തുറന്നു പുറത്ത് ഇറങ്ങി

 

വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

(തുടരും)

4.5/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!