Skip to content

വൈകി വന്ന വസന്തം – Part 5

vayki vanna vasantham

ആ മാലാഖയുടെ കയ്യിൽ നിന്ന് ഞാൻ ആ പുതിയ അതിഥിയെ വാങ്ങി.പുത്തൻ ലോകത്തു വന്നത് അറിയാതെ സുഖമായി ഉറങ്ങുന്നു.
എല്ലാവർക്കും ഞാൻ പുതിയ ആളെ കാണിച്ചു കൊടുത്തു പിന്നീട് പാർഥേട്ടന്റെ നേരെ നീട്ടി എങ്കിലും ചേട്ടന് എന്തോ പേടി.അമ്മ വന്നു വാങ്ങി അവനെ .

“കുറച്ചു കഴിഞ്ഞു ഗംഗ യെ റൂമിലേക്ക് മാറ്റും “സിസ്റ്റർ വന്നു പറഞ്ഞു

കുറച്ചു കഴിഞ്ഞു സിസ്റ്റർ വന്നു അവനെ കൊണ്ടുപോയി പാല് കുടിപ്പിക്കാൻ

ചേട്ടൻ എല്ലാവർക്കും ലഡു വാങ്ങി കൊടുത്തു സന്തോഷം പങ്കിട്ടു.ദേവന് ഞാൻ മെസ്സേജ് ഇട്ടിരുന്നു.

ചേട്ടൻ ഒരുപാട് വട്ടം വിളിച്ചു നോക്കി പക്ഷെ കിട്ടിയില്ല വൈകിട്ട് എപ്പോഴോ ദേവൻ തിരിച്ചു വിളിച്ചു

മൂന്നു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ചേച്ചിയും മോനും വീട്ടിൽ വന്നു.വർഷങ്ങൾക്ക് ശേഷം വീട്ടിൽ ഒരു കുഞ്ഞു കരച്ചിൽ

കുഞ്ഞു എപ്പോൾ കരഞ്ഞാലും പാച്ചു വിളി തുടങ്ങും.പാച്ചു എപ്പോൾ ശബ്ദം ഉണ്ടാക്കിയാലും അവനും കരയാൻ തുടങ്ങും.

അച്ഛൻ പാച്ചുവിന് കുഞ്ഞു വന്നതിന്റെ ട്രെയിനിങ് ഒക്കെ കൊടുത്തു ഒരാഴ്‌ച കൊണ്ട് അവർ തമ്മിൽ ഉള്ള പ്രശനം സോൾവാക്കി.

മോനെ ഞങ്ങൾ ഉണ്ണി എന്നു ചെല്ലപ്പേര്‌ വിളിച്ചു.അവനെ എണ്ണ തേപ്പിച്ചു വരാന്തയിൽ കിടത്തുമ്പോൾ പാച്ചു നോക്കി ഇരിക്കും .അവനെ കുളിപ്പിച്ചു കൊണ്ടു പോകുന്നത് വരെ അവൻ കൂട്ടിരിക്കും അവന്റെ കളി കാണാൻ.ആ സമയത്തു അവനെ തുറന്നു വിടണം അതു നിർബന്ധം ആണ്.

രാത്രിയിൽ ഉണ്ണി കുറുമ്പ് കാണിച്ചു തുടങ്ങി. ഉറങ്ങാതെ കിടന്നു കളിയും ചിരിയും ആരെയും ഉറക്കില്ല.ഞങ്ങൾ ഉപയോഗിച്ച മുറിയിലാണ് ചേച്ചിയും മോനും . ഞാൻ മുകളിലേക്ക് മാറി.
എന്നാലും ഞാനോ അമ്മയോ ചേച്ചിയുടെ കൂടെ രാത്രി കൂട്ടു കിടക്കും .ഞാൻ ആയിരിക്കും മിക്കവാറും കിടപ്പ്.

ഞാനും ഉണ്ണിയും കൂടി കളിച്ചു ചിരിച്ചു നേരം വെളുപ്പിക്കും. എന്നിട്ട് അവൻ കൊച്ചുവെളുപ്പാകാലം തൊട്ടു ഉറങ്ങും ഞാൻ ഒന്ന് ഉറങ്ങി വരുമ്പോഴേക്കും നേരം വെളുക്കും.അപ്പോഴേക്കും റെഡി ആയി കോളേജിലേക്ക് ബസ് പിടിക്കാൻ ഓടും.

അങ്ങനെ ഉണ്ണി കുട്ടന്റെ കുസൃതികൾ തുടർന്നു കൊണ്ടിരുന്നു.ഞാൻ എന്റെ ഓട്ടവും.

മോന്റെ നൂലുകെട്ടു ചടങ്ങു വന്നു.നല്ല വിശാലമായി തന്നെ അച്ഛൻ ആ ചടങ്ങു സംഘടിപ്പിച്ചു.ബന്ധുകളെല്ലാവരും വന്നു. ചേട്ടന്റെ വീട്ടിൽ നിന്നും അത്യവശ്യം എല്ലാവരും എത്തി.

ചടങ്ങിന് ദേവൻ വരും എന്ന് നേരത്തെ എന്നോട് പറഞ്ഞിരുന്നു. അതുകൊണ്ടു ആൾക്കൂട്ടത്തിൽ എല്ലാം എന്റെ കണ്ണുകൾ ദേവനെ തേടി നടന്നു.

തട്ടത്തിലെ തെച്ചി പൂവും തുളസിയും അരിമണിയിലും തെന്നി ചാടി കളിച്ച എന്റെ ഉണ്ണിയുടെ അരയിൽ മൂരിമണി കോർത്ത ചരടും പൊന്നാരഞ്ഞാണവും കെട്ടി മുറുക്കി. വലിയ വായിൽ കരഞ്ഞ അവനെ ചേച്ചി ചേർത്തു പിടിച്ചു താരാട്ടു പാടി.തൊട്ടടുത്തിരുന്ന ചേട്ടൻ അവനെ ശബ്ദം കേൾപ്പിച്ചു കരച്ചിൽ മാറ്റാൻ നോക്കുന്നുണ്ടായിരുന്നു.പിന്നെ ബന്ധുക്കൾ ഓരോരുത്തർ അവനെ കാണാൻ വന്നപ്പോൾ ഞാൻ പതുക്കെ വഴി മാറി.

അങ്ങനെ ആ ആൾക്കൂട്ടത്തിൽ വച്ചു ഞാൻ ദേവനെ കണ്ടു

“”എത്ര നേരം കൊണ്ട് നോക്കി നടക്കുന്നു എവിടെ ആയിരുന്നോ ആവോ”” ഞാൻ മനസ്സിൽ ഓർത്തു.

ഞാൻ കുറച്ചു മാറി നിന്നു നോക്കി.ദേവൻ ഉണ്ണിയെ കണ്ടിട്ടു വന്നു

“എന്താടി ഉണ്ടകണ്ണി നോക്കി പേടിപ്പിക്കുന്നത്””?

“”സാർ എവിടെ ആയിരുന്നു കുറെ നേരം കൊണ്ട് നോക്കുന്നു””

“”ഞാൻ നല്ല പെമ്പിള്ളേര് വല്ലതും ഉണ്ടോ എന്ന് നോക്കി നടക്കുവായിരുന്നു””

“”എന്നിട്ട് കിട്ടിയോ””?

“കിട്ടി ഒരെണ്ണത്തിനെ””

“”ആരാണ് ആ നിർഭാഗ്യവതി ?””

“” ദേണ്ടെ എന്റെ മുന്നിൽ നിൽക്കുന്നു””

“”അയ്യട!!””

“”അടുത്ത ആഴ്ച്ച ആണ് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ്. നീ വരുന്നുണ്ടോ?””

“”അടുത്ത ആഴ്ചമുതൽ എനിക്ക് സെമസ്റ്റർ എക്സാമ് തുടങ്ങും.പിന്നെ എങ്ങനെയാണ്?””

“”നീ പരീക്ഷക്ക് പൊയ്ക്കോ ഞാൻ പറഞ്ഞതാ “”

“”എം””അപ്പോൾ സത്യം ആയിട്ടും പോലീസികാരൻ ആണ് അല്ലെ””

“”നിനക്ക് എന്താടി അതിൽ ഒരു സംശയം?””

ഓ!!! ഒന്നുമില്ല ചോദിച്ചതാ””.

അപ്പോഴേക്കും ആരൊക്കെയോ വിളിച്ചു ദേവൻ അങ്ങോട്ടു പോയി.

ചടങ്ങു ഒക്കെ കഴിഞ്ഞു എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു.പോകാൻ നേരം ദേവൻ എന്റെ അടുത്തു വന്നു പറഞ്ഞു””ഞാൻ ഇന്നോ നാളെയോ മടങ്ങി പോകും പരേഡിന്റെ പ്രാക്ടിസ് നടക്കുന്നുണ്ട് അതു മിസ് ചെയ്യാൻ പറ്റില്ല. അതിന്റെ തിരക്ക് ഒക്കെ കഴിഞ്ഞു വരും.അപ്പോഴേക്കും നീ നല്ല പോലെ പഠിച്ചു പരീക്ഷ എഴുതു കെട്ടോ,””

ഞാൻ തല കുലുക്കി സമ്മതിച്ചു .ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു.

പിന്നീട് പരീക്ഷ കാലം ആയതിനാൽ വേറെ ഒന്നിലും ശ്രദ്ധിക്കാതെ പഠിച്ചു.

പരീക്ഷ കഴിഞ്ഞപ്പോഴേക്കും ദേവൻ പാസ്സിങ് ഔട്ട്‌ കഴിഞ്ഞു സി പി ഒ ആയി സർവിസ് ബുക്കിൽ ഒപ്പിട്ട് കഴിഞ്ഞിരുന്നു. ആദ്യം തിരുവനന്തപുരം ക്യാമ്പിലേക്ക് ആയിരുന്നു ഡ്യൂട്ടി കിട്ടിയതു.
അതിനു ഒരാഴ്‌ച മുന്നേ നാട്ടിൽ വന്നു.

വരുന്ന ദിവസം പറഞ്ഞിരുന്നു.ഞാൻ കോളേജ് കഴിഞ്ഞു ബസ് ഇറങ്ങിയപ്പോൾ അവിടെ ഉണ്ടായിരുന്നു ആൾ. പരസ്പരം കണ്ടു ചിരിച്ചു അങ്ങാടിയിൽ ആയതു കൊണ്ട് ഒന്നും മിണ്ടിയില്ല.

പിറ്റേന്നു കോളേജ് വിട്ടു ബസ് സ്റ്റോപ്പിൽ വന്നപ്പോൾ ദേവൻ കാത്തു നിൽപ്പുണ്ട്. എന്നെ കണ്ടതും ദേവൻ പതുക്കെ മുന്നോട്ടു നടന്നു.മാറി നിൽക്കാൻ ആണെന്ന് എനിക്ക് മനസിലായി ഞാനും പതുക്കെ സ്റ്റോപ്പിൽ നിന്നു മുന്നോട്ട് നടന്നു കുറച്ചു കഴിഞ്ഞു ഒപ്പം എത്തി

“”എവിടെ പോകുവാ,,?””

“”എവിടെ വേണമെങ്കിലും പോകാം പക്ഷെ ഇപ്പോൾ അല്ല പിന്നീട്.ഇപ്പോൾ നിനക്കു നിന്റെ ഏതെങ്കിലും ചെറിയ ഒരാഗ്രഹം പറ സാധിച്ചു തരാം”‘

“”അതു എന്താ വരം വല്ലതും ആണോ സാധിച്ചു തരാൻ”‘

“‘സർക്കാർ ജോലി കിട്ടിയതിന്റെ സന്തോഷം അത്‌ നിന്നോട് പങ്കു വയ്ക്കുമ്പോൾ നിനക്ക് ഇഷ്ട്ടമുള്ള ഒരാഗ്രഹം സാധിച്ചു കൊണ്ടു വേണം എന്ന് തോന്നി”‘

ഞാൻ ആലോചിക്കുന്നത് പോലെ നിന്നു

“‘ഒരു പാട് വലിയ ആഗ്രഹം വേണ്ട എന്റെ സൈസിനും വെയിറ്റിനും ഉള്ളതു മതി കെട്ടോ””

“”എം “”ശരി എന്നാലെ ഇപ്പോൾ മനസിൽ ഉള്ളതൊക്കെ ചെറിയ ആഗ്രഹങ്ങൾ ആണ് പക്ഷേ അതൊന്നും ഇപ്പോൾ സാധിക്കാൻ പറ്റാത്തത് ആണ് അതുകൊണ്ടു എനിക്ക് ഒരു നല്ല ഐസ് ക്രീം വാങ്ങി തന്നാൽ മതി .ബാക്കി ശമ്പളം കിട്ടിയിട്ടു.”‘

“”എം””ശരി വാ.

നല്ല ഒരു ഐസ് ക്രീം പാർലറിൽ കയറി ഐസ് ക്രീം ഓർഡർ ചെയ്തു
ഒരു മേശയിൽ മുഖാമുഖം ഇരുന്ന ദേവൻ പിന്നീട് ഇപ്പുറത്തു വന്നു എന്റെ അരികെ ഇരുന്നു.

“‘നന്നായ് പരീക്ഷ എഴുതിയോ?”‘

“”എഴുതി”‘

“‘എംബിഎ കഴിഞ്ഞു എന്താ പ്ലാൻ ?””

“”ഒന്നും തീരുമാനിച്ചില്ല.”‘

അച്ഛന്റെ ബിസിനസ്സ് ഒക്കെ നോക്കി നടന്നാൽ മതിയല്ലോ

“”അച്ഛൻ പറഞ്ഞതു അതു ഇപ്പോഴേ അച്ഛൻ പൂട്ടി കെട്ടുന്നില്ല എന്ന””

“”അച്ഛന് മകളെ കുറിച്ചു നല്ല വിശ്വാസം ആണല്ലോ?””

“”എം””

അവിടെ നിന്നു ഇറങ്ങി ,കവലയിൽ ബസ് ഇറങ്ങുന്നത് വരെ ദേവൻ കൂടെ ഉണ്ടായിരുന്നു.ക്യാമ്പിലെ വിശേഷങ്ങൾ പങ്കു വച്ചു

എല്ലാ ദിവസവും കാണാൻ പറ്റിയില്ലെങ്കിലും മിക്കവാറും ദിവസങ്ങൾ കണ്ടു രണ്ടു പേരും.ഞങ്ങൾക്കിടയിലെ ദൂരം കുറഞ്ഞു വന്നു.ഒരാഴ്ച്ച കഴിഞ്ഞു ദേവൻ പോയി അന്ന്‌ എന്തോ ഒരു വല്യായ്മ തോന്നി.

പാർഥൻ ചേട്ടനും മടങ്ങി പോയി. ഉണ്ണി മിടുക്കൻ ആയി തുടങ്ങി .ഇപ്പോൾ അവനും പാച്ചുവും നല്ല കൂട്ടുകാരും ആയി.എപ്പോൾ മുറ്റത്തു വന്നാലും അവനു പാച്ചുവിനെ കാണണം.

ഞാൻ എപ്പോഴും ഉണ്ണിയെ പരിസരം കാണിക്കാൻ കൊണ്ടു നടക്കും അതുകൊണ്ടു എപ്പോൾ എന്നെ കണ്ടാലും അവൻ ചിരിച്ചു കൊണ്ട് വരും.ഗംഗേച്ചിയേക്കാൾ അവൻ എന്നോട് ഒപ്പം ആണ് ഉണ്ടാകുക.

മൂന്നു മാസം കഴിഞ്ഞപ്പോൾ അവിടുത്തെ അച്ഛനും അമ്മയും വന്നു
ചേച്ചിയെയും കുഞ്ഞിനെയും കൂട്ടികൊണ്ട് പോയി.

രണ്ടു ദിവസം എനിക്ക് ഉറങ്ങാൻ പറ്റിയില്ല.പാച്ചു അവർ പോയ വണ്ടി നോക്കി
കരച്ചിൽ ആയിരുന്നു.താഴത്തെ മുറിയിൽ കയറുമ്പോൾ ബേബി പൗഡറിന്റെയും ഉണ്ണിയുടെയും മണം മൂക്കിൽ വന്നു നിറയും.ആദ്യം അതു ഒരു സങ്കടം ആയിരുന്നു.പിന്നെ അത് ശീലമായി.എന്നാലും എല്ലാ ആഴ്ചയിലും അവിടെ പോയ്‌ വന്നു.പാച്ചുവിനെയും കൊണ്ട് പോയി. ഞങ്ങളുടെ വണ്ടിയുടെ ശബ്ദവും പാച്ചുവിന്റെ വിളിയും കേൾക്കുമ്പോഴേ ഉണ്ണിക്ക് അറിയാം.

മോന് 6 മാസം ആയപ്പോൾ ചോറൂണിന് ഗുരുവായൂർ പോകാൻ അവിടുത്തെ അമ്മ നേർന്നിട്ടുണ്ട് എന്നു പറഞ്ഞു.അങ്ങനെ ഗുരുവായൂർ പോകാൻ തീരുമാനിച്ചു. എനിക്ക് ലാസ്റ്റ് സെമസ്റ്റർ പരീക്ഷ ആയതിനാൽ ഞാൻ വരുന്നില്ല എന്നു പറഞ്ഞു.ചേച്ചി നിർബന്ധം പറഞ്ഞതു കൊണ്ടു എന്റെ പരീക്ഷ കഴിഞ്ഞു പോകാൻ തീരുമാനിച്ചു.

അങ്ങനെ ഞങ്ങൾ ഒരു ഇന്നോവയിൽ ആണ് പോയത്.അച്ഛനും അമ്മയും ചേട്ടനും ചേച്ചി യും ചേട്ടനും ചെറിയമ്മയും വീട്ടിൽ നിന്ന് ഞങ്ങൾ മൂന്നു പേരും.

രാവിലെ യാത്ര തിരിച്ചു പോകുന്ന വഴിയിൽ ഉള്ള അമ്പലങ്ങളിൽ ഒക്കെ കയറി വൈകിട്ട് അവിടെ എത്തി.അവിടെ ഒരു ഹോട്ടലിൽ മുറി എടുത്തു കുളിച്ചു ഫ്രഷ് ആയി ഉണ്ണി കണ്ണനെ കാണാൻ പോയി. ഇവിടുത്തെ ഉണ്ണിയെ തൽക്കാലം അമ്മയുടെ കൂടെ മുറിയിൽ ആക്കി.നാളെയെ ഉണ്ണിക്ക് അതിനുള്ളിൽ പ്രവേശനം ഉള്ളു.

രാവിലെ 5 മണിക്ക് ആയിരുന്നു ഉണ്ണിക്ക് ചോറൂണ്. നല്ല ഭംഗി യായി ചോറും കഴിച്ചു ഉണ്ണിക്കണ്ണനെ കണ്ടു ഞങ്ങൾ മടങ്ങി. വരുന്ന വഴിക്ക് എല്ലാവരും ഉച്ച ഭക്ഷണം കഴിച്ചു .ഉണ്ണി അപ്പോഴും എന്റെ മടിയിൽ ഉണ്ടായിരുന്നു.

പെട്ടന്ന് കാതു പൊട്ടുന്ന ഒരു ശബ്ദം എന്റെ ചെവികളിൽ ഇരച്ചു കയറി .ശബ്ദം എന്താണെന്ന് തിരിച്ചു അറിയുന്നതിന് മുൻപ് തന്നെ വണ്ടി ഒന്നു വിറച്ചു കൊണ്ടു നിന്നു.അപ്പോഴേക്കും ഇരുന്ന ഇടതു നിന്നു തെറിച്ചു ആരൊക്കെയോ ആയി കൂടി മുട്ടി എവിടെയോ വന്നു വീണു.ആരുടെ ഒക്കെയോ നില വിളിയും കരച്ചിലും കേൾക്കാം.എന്റെ ഉണ്ണിയുടെ കരച്ചിലും കേൾക്കുന്നുണ്ടല്ലോ
ഞാൻ പതുക്കെ കണ്ണു തുറക്കാൻ നോക്കി .തുറന്നു ഉണ്ണി എന്റെ അരികിൽ എവിടെയോ ഉണ്ട് ഞാൻ അവനെ നോക്കി പേടിച്ചു കരയുന്നു.പിന്നെ അവനെ കാണാൻ പറ്റുന്നില്ല മുഖത്തു കൂടി എന്തോ ഓലിച്ചിറങ്ങുന്നു. ചോരയുടെ മണം അറിയിച്ചു അതു മൂക്കിൽ കൂടി താഴേക്ക് ഒഴുകി. എന്റെ കണ്ണിൽ നിന്നും കാഴ്ചയും മനസിൽ നിന്നു ഓർമയും മാറി നിന്നു………

വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

(തുടരും)

4/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!