Skip to content

വൈകി വന്ന വസന്തം – Part 13

vayki vanna vasantham

പെട്ടന്ന് എന്നെ അവിടെ കണ്ടപ്പോൾ ഉണ്ടായ ഒരു ഭാവ വത്യാസം വൈശാഖിന്റെ മുഖത്തു ഉണ്ടായിരുന്നു.ഞാൻ ഒന്നും ചോദിക്കാൻ നിന്നില്ല ,ഗേറ്റിനു നേരെ നടന്നു അപ്പോഴേക്കും അച്ഛൻ ശിവരാമനെ കണ്ടു പുറത്തിറങ്ങി അയാളോട് വിശേഷങ്ങൾ ചോദിക്കുന്നതു തിരിഞ്ഞു നിൽക്കുമ്പോൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നു.

ഗേറ്റ് തുറന്നു തിരിഞ്ഞപ്പോൾ അച്ഛൻ കാറിനു പുറത്തു വന്നു വൈശാഖിനെ നോക്കി ചിരിക്കുന്നു.വൈശാഖ് അടുത്തേക്ക് വന്നു അച്ഛന്റെ കൈ പിടിച്ചു കുലുക്കി.

ഗേറ്റ് തുറന്ന ശബ്ദം കേട്ട് സൂസമ്മയും അച്ചായനും പുറത്തേക്ക് വന്നു വെളിയിൽ രണ്ടു മൂന്നു പേരു നിൽക്കുന്നത് കണ്ടു അച്ചായൻ ഇറങ്ങി ഗേറ്റിനു അടുത്തേക്ക് വന്നു.ഞാൻ മോനെയും എടുത്തു സൂസമ്മയുടെ അടുത്തേക്ക് ചെന്നു

സൂസമ്മ ഓടി വന്നു ഉണ്ണിയെ വാരി എടുത്തു .അവനെ പൊക്കി അവന്റെ വയറ്റിൽ വാ വച്ചു സൗണ്ട് ഉണ്ടാക്കി അവൻ പൊട്ടി ചിരിച്ചു.സൂസമ്മ പറയുന്നത് പോലെ അവന്റെ ചിരി ആ ഭിത്തിയിൽ ആകെ മുഴങ്ങി കേട്ടു.

വണ്ടി അകത്തേക്ക് വരുന്ന ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി അച്ഛൻ വണ്ടി ഉള്ളിൽ കയറ്റി പാർക്ക് ചെയ്തു അതിനു പിറകിൽ ആയി അച്ചായൻ വൈശാഖിന്റെ കൈ പിടിച്ചു അകത്തേക്ക് വരുന്നു പുറകിൽ ആയി ശിവരാമനും

അപ്പോഴേക്കും അച്ഛൻ ഇറങ്ങി വന്നു. ഞാൻ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടാതെ നിന്നു സൂസമ്മയെ നോക്കി.സൂസമ്മയും ഏകദേശം ഒരു കിളി പോയ നോട്ടം എന്നെ നോക്കി “”ആരാ!””എന്ന ഭാവത്തിൽ.

“”ഇത് ഏതാടി ഗൗരി ഒരു യുവ കോമളൻ”?”

“”ഇതാ ഞാൻ പറഞ്ഞ വൈശാഖൻ സർ കെ എസ് എഫിയിലെ “””

“”ആണോ ആളൊരു സുന്ദരൻ ആണല്ലോ ചുമ്മാതല്ല നിനക്കു ഫീൽ ചെയ്തതു. അയാൾ എന്താ ഇവിടെ?”””

“”ആവോ അതു എനിക്ക് അറിയില്ല?””ഞങ്ങൾ ഇവിടെ വച്ചു കണ്ടതാ .
അപ്പോഴേക്കും എല്ലാവരും സിറ്റ് ഔട്ടിൽ എത്തിയിരുന്നു. ഞങ്ങൾ മുന്നേ കയറി പോയി.

“””സൂസൻ എല്ലാവർക്കും കുടിക്കാൻ എന്തെങ്കിലും എടുക്ക്”””അച്ചായൻ വിളിച്ചു പറഞ്ഞു.

ഞങ്ങൾ അടുക്കളയിലേക്ക് പോയി

ജ്യൂസ് കലക്കാൻ ഉള്ള പൊടിയും പഞ്ചസാരയും ഒക്കെ കാണിച്ചു തന്നിട്ട് സൂസമ്മ പറഞ്ഞു “” നീ ഉണ്ടാക്കി കൊടുക്ക് ഗൗരി ഞാൻ കുറച്ചു നേരം ഇവനെ എടുത്തോണ്ട് നടക്കട്ടെ””

“”സൂസമ്മോ ഞാൻ നിങ്ങളുടെ ഗസ്റ്റ് ആണ്””

“”അതെയോ വേണമെങ്കിൽ ഉണ്ടാക്കി കുടിക്കടി””

“ഓഹോ!!!””

“”ഉണ്ടാക്കടി അല്ലെങ്കിലും നീ ഉണ്ടാക്കുന്നതിന് ഒക്കെ ഒരു പ്രതേക രുചിയാണ്””

“”ഉവ്വ് ഉവ്വ് …ഒരു പാട് പതപ്പിക്കണ്ട””

ഞാൻ ഫ്രിഡ്ജിൽ നിന്നും ഐസ് വെള്ളവും കൊണ്ടു വന്നു ജ്യൂസ് ഉണ്ടാക്കി അതുനാലു ഗ്ലാസ്സിലേക്ക് പകർത്തി.

“”ഇനി ഞാൻ തന്നെ കൊണ്ടു കൊടുക്കണമോ ?””

“”തീർച്ചയായും ഒരു പ്രൊഡക്ട് ഉണ്ടാക്കിയവന്റെ ചുമതല ആണ് അത് കൊടുത്തു തീർക്കലും”

“”ഓ ബിസിനെസ്സ് മാനേജ് അങ്ങനെ ആകട്ടെ ഞാൻ ഗ്ലാസ് എല്ലാം ട്രെയിൽ വച്ചു സാരിയുടെ തുമ്പു പിടിച്ചു തിരുകി ട്രെ എടുത്തു തിരിഞ്ഞു “”

അപ്പോൾ സൂസമ്മ ഒരു പ്ലേറ്റിൽ കേക്ക് കട്ട് ചെയ്തു അതും കൂടി ട്രെ യിൽ വച്ചു തന്നു എന്നിട്ട് പറഞ്ഞു “”ഇനി പൊയ്ക്കോ””

ഞാൻ പതുക്കെ ട്രെയുമായി ഹാളിലേക്ക് നടന്നു .സൂസമ്മ പുറകെ വന്നു.

ഞാൻ ട്രെ ഹാളിലെ ടീപോയിൽ വച്ചു. കേക്ക് പ്ലേറ്റ് എടുത്തു മാറ്റി വച്ചു .എന്നിട്ട് തിരിഞ്ഞു നടന്നു.

“”സൂസമ്മോ നിനക്കു വൈശാഖിനെ അറിയുമോ?””

“”അറിയാം””

“എങ്ങനെ?”””

“”ഗൗരി പറഞ്ഞിട്ട്, ഇടക്ക് ഓഫീസിലെക്ക് എന്തെങ്കിലും അവിശ്യത്തിന് വിളിക്കാറുണ്ട് അതു ഗൗരി പറഞ്ഞിട്ടുണ്ട് പക്ഷെ ഇന്ന് ആണ് ആളിനെ കാണുന്നത്””

“”കഴിഞ്ഞ കോണ്ട്രാക്ടിന് പൈസ ക്ക് കുറച്ചു മുറുക്കം വന്നില്ലേ അപ്പോൾ എനിക്ക് വഴി കാട്ടി തന്നത് വൈശാഖ് ആണ് “”
അന്നു മുതൽ ഉള്ള സൗഹൃദം ആണ്.””

സൂസമ്മ വൈശാഖിനെ നോക്കി ചിരിച്ചു.

അച്ചായൻ എല്ലാവർക്കും ജ്യൂസ് എടുത്തു കൊടുത്തു

“”അല്ല മേനോന് എങ്ങനെ അറിയാം വൈശാഖിനെ?”””

“”ഞങ്ങൾ ഒരു കല്യാണ ആലോചനയും ആയി പരിചയപ്പെട്ടത് ആണ് പിന്നെ ഇപ്പോഴാ കാണുന്നത്.”” അച്ഛൻ പറഞ്ഞു

“”അതെയോ ആർക്കു വേണ്ടി ആയിരുന്നു ആലോചന””

“””ഗൗരിക്ക് വേണ്ടി!!!”””

ഞാൻ പെട്ടെന്ന് തല തിരിച്ചു അച്ഛനെ നോക്കി ,മെല്ലെ വൈശാഖനെയും .പുള്ളിക്കാരൻ ഒരു ഭവവത്യാസവും ഇല്ലാതെ തറയിൽ നോക്കി ഇരിക്കുന്നു.

“”അച്ഛൻ എന്നെ നോക്കി പറഞ്ഞു അന്ന്‌ അച്ഛനും ശിവരാമനും കൂടി പോയത് വൈശാഖന്റെ വീട്ടിൽ ആയിരുന്നു””

“”സർ ഇപ്പോഴൊന്നും ആലോചന വേണ്ട വിളിച്ചിട്ട് വന്നാൽ മതി എന്നു പറഞ്ഞിട്ട് ആണ് ഞാൻ പിന്നെ ഒന്നും കൊണ്ടു വരാതിരുന്നത്””
“പിന്നെ അല്ലെ മോൾക്ക് ജോലി ഒക്കെ കിട്ടിയതു ഇനി ഇപ്പൊ പഴയതു പോലുള്ള ആലോചന വേണമോ വേണ്ടയോന്നു അറിയില്ലല്ലോ അതുകൊണ്ട് ആണ് ഞാൻ വരാതിരുന്നത്””

“”അതു സാരമില്ല ശിവരാമ ഞങ്ങൾ പിന്നെ ഒന്നും നോക്കിയില്ല ,നീ എന്തായാലും ഒരു ദിവസം അങ്ങോട്ട് ഇറങ്ങു””

“”ശരി മേനോൻ സാറേ””

“”ശിവരാമൻ എന്താ വൈശാഖന്റെ കൂടെ?””” അച്ചായൻ ചോദിച്ചു.

“സാറിനെ അപ്പുറത്ത് വീട്ടിലെ മാധവൻ സാറിന്റെ മകളുടെ ഒരു ആലോചനക്ക് വന്നതാ””

“”അതെയോ “” എന്നിട്ട് എന്തായി?””

“”ഇതും കൂടി വേണ്ടാന്നു പറഞ്ഞിട്ട് ചെന്നാൽ സാറിന്റെ ‘അമ്മ വീട്ടിൽ കയറ്റില്ല എന്നു പറഞ്ഞു അതുകൊണ്ടു ഒരു പകുതി സമ്മതം തന്നിട്ടുണ്ട് ,അതു മതി ബാക്കി ഞാൻ ശരിയാക്കി കൊള്ളാം””

ശിവരാമൻ അതു പറയുമ്പോൾ ഞാൻ വൈശാഖനെ നോക്കി കുടിച്ച ഗ്ലാസ് ടീപോയിൽ വച്ചിട്ട് വെറുതെ എങ്ങോട്ടോ നോക്കി ഇരിക്കുന്നു.

അപ്പോൾ ഉണ്ണി മോൻ “”അമ്മേ””” എന്നും വിളിച്ചും കൊണ്ടു എന്റെ അരികിലേക്ക് ഓടി വന്നു ,അവന്റെ കയ്യിൽ സൂസമ്മ കൊടുത്ത പുതിയ ഒരു കളിപ്പാട്ടം ഉണ്ടായിരുന്നു അതു കാണിക്കാൻ ഓടി വന്നതാ””

ഞാൻ അവനെ കോരി എടുത്തു. എന്റെ കയ്യിൽ ഇരുന്ന ഉണ്ണിയെ വൈശാഖൻ നോക്കുന്നത് ഞാൻ കണ്ടു.

പെട്ടന്ന് വൈശാഖൻ എഴുനേറ്റ് അച്ചായനോട്‌ യാത്ര പറഞ്ഞു.

“”ശരി വൈശാഖാ ഇത് ഒക്കെ ആയാൽ വൈശാഖൻ എന്റെ അയൽക്കാരൻ ആകും കെട്ടോ””അച്ചായൻ പറഞ്ഞു.

“”വൈശാഖൻ ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു””

ഞാൻ മോനെയും കൊണ്ടു സൂസമ്മയുടെ അടുത്തേക്ക് പോയി

“”ടീ… ഗൗരി ഈ വൈശാഖന്റെ ആലോചന നമുക്ക് ഒന്നു പൊടി തട്ടി എടുത്തലോ,?””

“”പിന്നേ… എനിക്ക് വേണ്ട “”

“”വൈശാഖൻ നല്ല പൊസിഷനിൽ ഇരിക്കുന്ന ആളല്ലേ നിന്റെ കണ്ടിഷൻസ് ഒക്കെ കറക്ടാ ,കാണാനും സുന്ദരൻ ഒരു കുട്ടി ഉണ്ടെന്നു പറയാനുള്ള പ്രായം പോലും കണ്ടാൽ തോന്നില്ല പിന്നെന്താ?”””

“”ഓ!!!വേണ്ട ചേച്ചി അതു ശരിയാവില്ല അപ്പുറത്ത് കാണാൻ വന്ന ആലോചന ഒക്കെ ആയി എന്നാണ് ശിവരാമേട്ടൻ പറഞ്ഞതു””

“”ഞാൻ പറഞ്ഞന്നെ ഉള്ളു””

“”നല്ല ചുള്ളന്മാരു ചെക്കൻമാരു വരിക്കു നിൽക്കുമ്പോഴാ ജാഡ ഇട്ടു നടക്കുന്ന ഈ സാധനത്തിനെ നോക്കുന്നത്.ഇനി സഹായവും ചോദിച്ചു കൊണ്ടു വിളിക്കട്ടെ”””

“”എന്റെ മോളെ ഗൗരി ഈ പറച്ചിലിൽ എന്തോ ഒരു സ്നേഹമുള്ള കുശുമ്പ് ഉള്ളതു പോലെ എനിക്ക് തോന്നുന്നുണ്ട്””എന്താ മോളെ അങ്ങനെ വല്ലതും?””

“”ദേ സൂസമ്മോ വയസിനു മൂത്തത് ആണെന്ന് ഒന്നും നോക്കില്ല എന്റെ വായിൽ ഇരിക്കുന്നത് കേൾപ്പിക്കല്ലേ”””

“”അയ്യോ ഞാൻ നിർത്തിയെ””

അപ്പോഴേക്കും അച്ഛനും അച്ചായനും വന്നു .എല്ലാവരും കഴിക്കാം ഇരുന്നു

മോന് പരിപ്പും പപ്പടവും കൂടി ചേർത്തു കുഴച്ചു ഉരുളകൾ ആക്കി മോനെ കഴിപ്പിച്ചു കൊണ്ടിരുന്നു.ഞങ്ങൾക്ക് നല്ല ചിക്കൻ കറിയും കപ്പ വേവിച്ചതും സലാഡും ഒക്കെ ഉണ്ടാക്കി വച്ചിരുന്നു.കഴിച്ചു കൊണ്ടിരിക്കുന്നതിനിടക്ക് അച്ചായനും അച്ഛനും കൂടി വീണ്ടും വൈശാഖന്റെ കാര്യം സംസാരിച്ചു.ഞാൻ ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ചു.

അടുത്ത ആഴ്ചയിൽ ഒരു ദിവസം ബാങ്കിൽ ഇരിക്കുമ്പോൾ എന്റെ ഫോൺ ബെല്ലടിച്ചു ഞാൻ ഫോൺ അറ്റൻഡ് ചെയ്തു മറുവശത്ത് വൈശാഖ് ആയിരുന്നു.

പരിചയത്തിൽ ഉള്ള ഒരു സ്ത്രീക്ക് അക്കൗണ്ട് എടുക്കുന്നതിനും അവൾക്ക് ഒരു ചെറിയ സംരംഭത്തിന് ലോൺ എടുക്കുന്നതിനും വേണ്ടി ആയിരുന്നു.

“”ബാങ്കിൽ വരാൻ പറയു,വേണ്ടതൊക്കെ ചെയ്തു കൊടുക്കാം””ലോൺ ഒക്കെ സൂസൻ ആണ് നോക്കുന്നത് ഞാൻ പറഞ്ഞേക്കാം”

“ശരി “”

ഒക്കെ അതും പറഞ്ഞു ഞാൻ ഫോൺ വച്ചു.

എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ഉടനെ കുത്തി വിളിക്കും എന്നാൽ കാണുമ്പോൾ ഒരു നന്ദി വാക്കോ ചിരിയോ ഇല്ല എന്തൊരു മനുഷ്യൻ ആണ്.എന്നു മനസിൽ വിചാരിച്ചു ഇരിക്കുമ്പോൾ വീണ്ടും ഫോൺ ശബ്ദ്ധിച്ചു.

ഞാൻ ഫോൺ എടുത്തു

“ഹെലോ ഞാൻ വൈശാഖ്””

“എന്തേ?””

“”ഗൗരിക്ക് തിരക്ക് കൂടുതൽ ഉണ്ടോ ഇന്ന്?””

“”ഇല്ല സാധാരണ പോലെയേ ഉള്ളു എന്താ ചോദിക്കാൻ?””

“”ഇല്ല സംസാരത്തിൽ തനിക്കു എന്തോ ധൃതി ഉള്ളതുപോലെ തോന്നി,അതുകൊണ്ടു ചോദിച്ചതാ .എന്റെ അവിശ്യങ്ങൾ തനിക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നെങ്കിൽ പറയണം””

“”ഇല്ല അങ്ങനെ ഒന്നും വിചാരിച്ചില്ല””

“”ഞാൻ പറഞ്ഞ ആൾ നാളെയോ അതു കഴിഞ്ഞേ വരൂ, ഞാൻ എന്തായാലും തന്റെ പേര് ആണ് പറഞ്ഞതു അവിടെ വരുമ്പോൾ കാണേണ്ട ആളെ പറഞ്ഞു കൊടുത്താൽ മതി””

“”ശരി””

“”ശരി അതു പറഞ്ഞു ഫോൺ വച്ചു

രണ്ടു ദിവസം കഴിഞ്ഞപ്പോൾ പറഞ്ഞു വിട്ട ആളു വന്നു.എല്ലാം റെഡി ആക്കി ലോണിന് ഉള്ള ഫോർമലിറ്റിസ് പറഞ്ഞു കൊടുത്തു. അതൊക്കെ കൊണ്ടു ഒരാഴ്ചൾക് ഉള്ളിൽ വരാൻ പറഞ്ഞു.അവർ പോയി

രണ്ടു ദിവസം കഴിഞ്ഞു വൈകിട്ട് ബാങ്കിൽ നിന്ന് തിരിച്ചു വന്നു അങ്ങാടിയിൽ ബസ്‌ ഇറങ്ങി അപ്പോൾ ശിവരാമൻ ചേട്ടനെ കണ്ടു

എന്നെ കണ്ടതും ചേട്ടൻ ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു “”മോളോട് ഒരു കാര്യം ചോദിക്കാൻ ഞാൻ രണ്ടു ദിവസം ആയി നോക്കുന്നു?””

“”എന്താ ചേട്ടാ””?

“”മോൾ നേരത്തെ പറഞ്ഞതു പോലെ ഒരു രണ്ടാം കെട്ടുകാരനെ തന്നെ മതിയോ?””

“അതിനു മാറ്റം ഇല്ല ചേട്ടാ എനിക്ക് അങ്ങനെ ഒരാളെ മതി””

“”അന്ന്‌ കണ്ടില്ലേ മോള് വൈശാഖൻ സാറിനെ ,സർ അന്ന്‌ കണ്ട ആലോചന വേണ്ടാന്നു വച്ചു””

“”ഞാൻ ആചര്യത്തോടെ അയാളെ നോക്കി ചോദിച്ചു “”അതു എന്താ?””

“”മോളുടെ വീട്ടിൽ വന്നു ഒന്നുകൂടി ആലോചിക്കാൻ പറഞ്ഞു…., അന്ന് അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചതു അല്ലെ ഉള്ളു,അച്ഛനു നല്ല ഇഷ്ട്ടം ഉണ്ടായിരുന്നു ബന്ധുക്കൾ വേണ്ടാന്നു പറഞ്ഞിട്ട് ആണ് അന്ന്‌ നോക്കണ്ട എന്നു പറഞ്ഞത് എന്നു അച്ഛൻ പറഞ്ഞിരുന്നു””

“”അതുകൊണ്ട് ആണോ ആ ആലോചന വേണ്ടാന്നു വച്ചതു””?

“”അന്നത്തെ ആലോചന മോളുടെ ആണെന്ന് അറിഞ്ഞപ്പോൾ ,അതു ഒന്നു കൂടി ആലോചിക്കാൻ പറഞ്ഞു വേണ്ടാന്നു പറഞ്ഞാൽ മോളുടെ വിവാഹം എന്നു കഴിയുന്നോ അതു കഴിഞ്ഞിട്ട് സാറിനു ഇനി ആലോചന കൊണ്ടു ചെന്നാൽ മതി എന്നു പറഞ്ഞു”‘

ശിവരാമൻ പറഞ്ഞതൊക്കെ ഞാൻ മനസ്സിൽ ഇട്ട്‌ പഠിച്ചു

അതു എന്താ വൈശാഖൻ സർ അങ്ങനെ പറഞ്ഞതു അന്തയാലും ആ ആലോചന വേണ്ടാന്നു പറഞ്ഞു .അതു മനസിൽ ഒരു സന്തോഷം നിറയ്ക്കുന്നതായി എനിക്ക് തോന്നി.

 

വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

(തുടരും)

4.7/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!