“””ഇതിപ്പോ എനിക്ക് ആണല്ലോ മോളെ പണി കിട്ടിയതു”””ശിവരാമേട്ടന്റെ ശബ്ദം എന്നെ ഓർമയിൽ നിന്നും ഉണർത്തി.
ഞാൻ അയാളെ നോക്കി ചിരിച്ചു ഞാൻ പോട്ടെ…””
“”ശരി മോള് പൊയ്ക്കോ ഞാൻ കുറച്ചു കഴിഞ്ഞു അങ്ങോട്ടു വരാം അച്ഛനെ കാണണം””
ഞാൻ വീട്ടിലേക്ക് നടന്നു.മുറ്റത്തു തന്നെ ഉണ്ടായിരുന്നു ഉണ്ണിയും അമ്മയും മണിയമ്മയും.
കണ്ട ഉടനെ ഉണ്ണി ഓടി വന്നു ഞാൻ അവനെ എടുത്തു ഒരുമ്മ കൊടുത്തു ,അവൻ ഊർന്നു താഴെ ഇറങ്ങി എന്റെ കയ്യിൽ ബാഗ് വാങ്ങി ,തുറക്കാൻ തുടങ്ങി ഞാൻ ബാഗ് വാങ്ങി അവനോടു പറഞ്ഞു.ഞാൻ ഒന്നും വാങ്ങിയില്ല “”മിടായി തിന്നു നിന്റെ പല്ല് ഒക്കെ പുഴു തിന്നും”””
ഞാൻ ചെന്നു സാരി മാറി കുളിച്ചു ഫ്രഷ് ആയി വന്നു.അപ്പോഴേക്കും അച്ഛൻ വന്നു .എല്ലാവർക്കും അമ്മ ചായ പകർന്നു തന്നു.
അപ്പോഴേക്കും പുറത്തു ശിവരാമന്റെ ശബ്ദം കേട്ടു. അച്ഛൻ എഴുനേറ്റ് അങ്ങോട്ടു പോയി
അവർ ഹാളിൽ ഇരുന്നു സംസാരിക്കുന്നത് കേൾക്കാമായിരുന്നു അമ്മയും അങ്ങോട്ട് പോയി
കുറച്ചു കഴിഞ്ഞു അച്ഛൻ തിരികെ വന്നു “‘,ആ വൈശാഖന്റെ ആലോചനയും കൊണ്ടു വന്നതാ ശിവരാമൻ.
നിന്റെ വല്യച്ഛനും അമ്മാവൻ മാരും എന്ത് പറയും എന്നു എനിക്കറിയില്ല .എന്തായാലും ഒന്നുകൂടി സംസാരിച്ചിട് വിവരം പറയാം എന്നു പറഞ്ഞു.”””
“”വൈശാഖൻ നല്ലഒരു പയ്യൻ ആണ് അവന്റെ വീട്ടുകാരും അതുപോലെ ,മോള് കണ്ടതല്ലേ അവരെ””
“”അവൾ എങ്ങനെ കണ്ടു?””” ആചര്യത്തോടെ അമ്മ ചോദിച്ചു.
“”അന്ന് ഉണ്ണിക്ക് ശർദ്ധി ആയിട്ട് സിറ്റി ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോ അവർ അവിടെ ഉണ്ടായിരുന്നു അമ്മേഅന്ന് കണ്ടതാ “””ഞാൻ പറഞ്ഞു.
“””എന്തായാലും എല്ലാവരോടും ഒന്നു കൂടി സംസാരിച്ചു നോക്കാം””അതും പറഞ്ഞു അച്ഛൻ ഏഴുനേറ്റു പോയി
അമ്മ എന്റെ അടുത്തു വന്നു ചേർന്നു നിന്നിട്ട് എന്റെ താടി പിടിച്ചു ഉയർത്തി ,ഞാൻ അമ്മയെ നോക്കി ‘അമ്മ എന്നോട് ചോദിച്ചു “””നിനക്കു രണ്ടാം കെട്ട്കാരനെ തന്നെ വേണോ മോളെ?”” ജീവിതം ആണ് ഇപ്പോൾ എടുക്കുന്ന തീരുമാനത്തിനു നിന്റെ ആയുസ്സ്ഓളം ഫലം ഉണ്ട്””
“”അറിയാം അമ്മേ പെട്ടന്ന് ഒരു ആവേശത്തിന്റെ പുറത്തു എടുത്തതല്ല.എല്ലാം കൂടി ഒത്തു പോകുന്ന ഒരു തീരുമാനം അത്രേ ഉള്ളു.എനിക്കതിൽ ദുഃഖം ഒന്നും ഇല്ല.പിന്നെ അച്ഛൻ പറയുന്നത് പോലെ തമ്പുരാൻ എഴുതി വച്ചിട്ടില്ലേ അതുപോലെ വരട്ടെ ,””എന്റെ പേര് എഴുതി വച്ച നെന്മണി മാത്രമല്ലേ എനിക്ക് കഴിക്കാൻ പറ്റൂ””
അമ്മ എന്നെ തന്നെ നോക്കി നിന്നു.ഞാൻ അമ്മയെ ഒന്നു ചുറ്റി പിടിച്ചിട്ട് ഞാൻ മുറിയിലേക്ക് പോയി.
മൊബൈൽ എടുത്തു വെറുതെ കുത്തിപെറുക്കിഇരുന്നു.
അച്ഛൻ വല്യച്ഛനോടും അമ്മാവൻ മാരോടും ഒക്കെ സംസാരിച്ചു അവരൊക്കെ ഇപ്പോഴും പഴയ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു.അച്ഛൻ ധർമ്മസങ്കടത്തിൽ ആയി .അമ്മാവൻമാരു തന്നെ ഒന്നു രണ്ടു ആലോചനകൾ കൊണ്ടു വന്നു .
എല്ലാവർക്കും കുട്ടിയുടെ കാര്യം പറയുമ്പോൾ വന്ന ആവേശം ഇല്ല. അങ്ങനെ അമ്മാവൻമാരുടെയും വല്യച്ഛനെയും തീരുമാനം മാറ്റി
അവർ എല്ലാവരും കൂടി വീണ്ടും വൈശാഖന്റെ വീട്ടിലേക്ക് പോയി. അവിടെ നിന്നും വന്നപ്പോൾ ആർക്കും ആ ബന്ധത്തിൽ എതിർപ്പ് ഒന്നും ഉണ്ടായില്ല.
അങ്ങനെ അടുത്ത ഞായറാഴ്ച്ച വൈശാഖൻ എന്നെ ഔദ്യോഗികമായി പെണ്ണ് കാണാൻ വരും എന്ന് അറിയിപ്പ് കിട്ടി.
ഒരു പ്രത്യേകത ഉള്ള പെണ്ണുകാണൽ ആയതു കൊണ്ട് എല്ലാവരും ഉണ്ടായിരുന്നു വീട്ടിൽ .വല്യച്ഛനും വല്യമ്മയ്ക്കും അമ്മാവനും അമ്മായിയും എല്ലാവരും ഉണ്ടായിരുന്നു.
ഞായറാഴ്ച്ച രാവിലെ ഞാനും മോനും അച്ഛനും കൂടി രാവിലെ അമ്പലത്തിൽ പോയി.അച്ഛൻ വിവരങ്ങൾ ഒക്കെ തിരുമേനിയോട് പറഞ്ഞു അപ്പോൾ നിവേദ്യം കഴിഞ്ഞിട്ട് പോയാൽ മതി എന്നു പറഞ്ഞു.
അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ വേണ്ടാന്നു പറഞ്ഞില്ല ഞങ്ങൾ കൂത്തമ്പലത്തിൽ ചെന്നിരുന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ നിവേദ്യത്തിന് സമയം ആയി അടഞ്ഞ വാതിലിനു മുന്നിൽ ഞങ്ങൾ നിന്നു ഉണ്ണി അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ നിൽക്കുവായിരുന്നു. അവനെ പോകാൻ അനുവദിക്കാതെ അവന്റെ ഉടുപ്പിൽ പിടിച്ചു വച്ചിരിക്കുക്ക ആയിരുന്നു ഞാൻ .
നിവേദ്യം കഴിഞ്ഞു തിരുമേനി നടതുറന്നു കർപ്പൂരആരതി ഉഴിഞ്ഞു തട്ടുമായി പുറത്തേക്ക് വന്നു ആരതി തൊട്ട് തൊഴുതു.തിരുമേനി ഒരില ചീന്തിൽ പ്രസാദം എന്റെ കയ്യിൽ വച്ചു തന്നു.
“”തൊഴുതു പ്രാർത്ഥിച്ചോ പരീക്ഷണങ്ങൾ ഒക്കെ കഴിഞ്ഞു ഇനി നല്ലതേ വരൂ”” തിരുമേനി പറഞ്ഞു.
ഞാൻ അകത്തേക്ക് നോക്കി കൈകൂപ്പി തൊഴുതു
തൊഴുതു തിരിഞ്ഞപ്പോൾ എന്റെ പുറകിൽ നിന്ന ആളെ കണ്ടപ്പോൾ വിശ്വസിക്കാൻ ആയില്ല
“”വൈശാഖൻ”” തൊഴുകൈയുമായി മുന്നിൽ ഞാൻ ഇറങ്ങി അച്ഛന്റെ അടുത്തേക്ക് ചെന്നു പ്രസാദം അച്ഛനും ഉണ്ണിക്കും ഇട്ടു കൊടുത്തു.
അച്ഛൻ എന്നോട് പറഞ്ഞു “”വൈശാഖന്റെ വീട്ടിൽ നിന്നും അവരൊക്കെ വന്നു.വൈശാഖൻ തൊഴാൻ വന്നത് കണ്ടില്ലേ നീ…””
“”കണ്ടു വേറെ ആരെയും കണ്ടില്ല””
“അവരൊക്കെ വണ്ടിക്ക് പോയ് വൈശാഖനും ശിവരാമനും കൂടി ബൈക്കിൽ ആണ് വന്നത്. വാ… നമുക്ക് ഇറങ്ങാം അവരെ മുഷിപ്പിക്കണ്ട””
ഞങ്ങൾ ചെന്നു വണ്ടിയിൽ കയറി പോകുന്ന വഴിക്ക് അച്ഛൻ പറഞ്ഞു മോളിനി വേഷം മാറാനൊന്നും നിൽക്കേണ്ട.
“”എം”” ശരി..
ഞങ്ങൾ ചെന്നപ്പോഴേക്കും വൈശാഖന്റെ ബന്ധുക്കൾ ഒക്കെ വന്നു സിറ്റൗട്ടിൽ കയറിയിരുന്നു ഞങ്ങൾ ചെന്നു അച്ഛൻ എല്ലാവരെയും അകത്തേക്ക് ഷെണിച്ചു.പുറകിൽ ആയി ഞങ്ങളും അകത്തേക്ക് കയറി അപ്പോഴേക്കും പുറത്തു ബൈക്കു വന്ന ശബ്ദം കേട്ടു ഞാൻ പടിവാതിലിൽ നിന്നു വെളിയിലേക്ക് എത്തി നോക്കി .
വൈശാഖനും ശിവരാമനും മുറ്റത്തേക്ക് ഇറങ്ങി റോസ് കളർ ഷർട്ടും കസവു മുണ്ടും ആണ് വൈശാഖൻ ഇട്ടിരുന്നത്.ആ വേഷത്തിൽ വൈശാഖൻ കുറച്ചു കൂടി ചെറുപ്പം അയതുപോലെ തോന്നി. വൈശാഖൻ കയറി വരാൻ തുടങ്ങിയപ്പോൾ ഞാൻ അകത്തേക്ക് കയറി
അകത്തു കടന്ന ഉടനെ എന്റെ സാരി തുമ്പിൽ പിടി വീണു വെള്ളാരം പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് നിൽക്കുന്നു വാവ..
ഞാൻ കുനിഞ്ഞു അവളുടെ രണ്ടു കവിളിലും ചെറുതായി പിടിച്ചു വലിച്ചു കൊണ്ടു ചോദിച്ചു .””വാവയുടെ അസുഖം മാറിയോ?””
“”മാറിയല്ലോ””
“”വാവ എന്തിനാ ഇവിടെ വന്നത്?””
“”അച്ഛമ്മ പറഞ്ഞല്ലോ ആന്റിയാണ് ഇനി മുതൽ വാവേട അമ്മ എന്നു””?
“”ആണോ””
“”ഞാൻ ഇനി മുതൽ അമ്മ എന്നു വിളിച്ചാൽ മതി എന്നു പറഞ്ഞു”””
“”വാവയ്ക്ക് ഇഷ്ടമല്ലേ ആന്റിയെ അമ്മെന്നു വിളിക്കാൻ””
“”ഒത്തിരി ഒത്തിരി ഇഷ്ടമാ””
അപ്പോഴേക്കും വൈശാഖൻ വാതുക്കൽ എത്തി. ഞാൻ അവളെയും കൊണ്ടു അകത്തേക്ക് പോയി.
എല്ലാവരും പരസ്പ്പരം പരിചയപ്പെട്ടു.വൈശാഖനെ കണ്ടപ്പോൾ അമ്മായിമാർക്കും വല്യമ്മയ്ക്കും ആശ്വാസം ആയി.
കാര്യങ്ങൾ ഒക്കെ പറഞ്ഞു ഉറപ്പിച്ചു ഒരു മാസത്തിനുള്ളിൽ വിവാഹം നടത്താം എന്നു ധാരണ ആയി.
ചായയും പലഹാരങ്ങളും മേശയിൽ നിർത്തി എല്ലാവരെയും ഷെണിച്ചു.
വൈശാഖന്റെ അമ്മ എന്റെ അടുത്തു വന്നു കൈപിടിച്ചു “”മോളെ””…എന്നു വിളിച്ചു ആ കണ്ണുകൾ നിറഞ്ഞു നിന്നു.
“”അറിയാതെ ആണെങ്കിലും നിന്നെ ഞാൻ ആഗ്രഹിച്ചു,പക്ഷെ ഈശ്വരൻ ഇപ്പോൾ അത് എനിക്ക് സാധിച്ചു തന്നു””അമ്മ പറഞ്ഞു
അമ്മ ചായ കുടിക്ക് ഞാൻ അമ്മയെ ഒരു കസേരയിൽ കൊണ്ടു ഇരുത്തി ഒരു കപ്പ് ചായ അമ്മയുടെ കയ്യിൽ കൊടുത്തു.
വൈശാഖനും മാറ്റ് രണ്ടുപേരും സിറ്റൗട്ടിൽ ഇരുന്നു മൂന്നു ചായ ഞാൻ അങ്ങോട്ടു കൊണ്ടു കൊടുത്തു.
ചായ എടുത്തപ്പോൾ വൈശാഖൻ എന്നെ നോക്കി ചെറുതായി പുഞ്ചിരിച്ചു .ഞാനും തിരിച്ചു ചിരിച്ചു.
ബന്ധുക്കാരെ എല്ലാം വൈശാഖന്റെ അമ്മ പരിചയപ്പെടുത്തി എല്ലാവരോടും വിശേഷം ചോദിച്ചു.
കുറെ കഴിഞ്ഞു എല്ലാവരും പോകാൻ ഇറങ്ങി വണ്ടിയിൽ കയറി
വാവയ്ക്ക് പോകാൻ ഒരു മടി ഇനി ഒരു ദിവസം വരുമ്പോൾ നിൽക്കാം എന്നൊക്കെ പറഞ്ഞു അവളെ എങ്ങനെയോ വണ്ടിയിൽ കയറ്റി വിട്ടു .അതു കഴിഞ്ഞു വൈശാഖൻ വന്നു എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.
അടുത്ത മാസത്തിലെ നല്ലൊരു മുഹൂർത്തം നോക്കി സെലക്ട് ചെയ്തു.
ദിവസങ്ങൾ ഓടി ഓടി പൊയ്ക്കൊണ്ടിരുന്നു.സൂസമ്മയും അച്ചായനും മിക്കപ്പോഴും വീട്ടിൽ വന്നു പോയി. അവിശ്യങ്ങൾക്ക് എല്ലാം അച്ഛൻ അച്ചായനെ കൂട്ടി ആണ് പോയത്.
ലഞ്ച് ബ്രേക്ക് സമയത്തു വൈശാഖൻ പതിവായി വിളിക്കാറുണ്ടായിരുന്നു.രണ്ടോ മൂന്നോ മിനിറ്റ് സംസാരിക്കും വയ്ക്കും.
“”ഇത് എന്ത് മനുഷ്യനാണ് സൂസമ്മോ?”സംസാരിക്കാനും പിശുക്ക് ചിരിക്കാനും പിശുക്ക്.
“”ഇതൊക്കെ ഇപ്പോഴല്ല ഉള്ളു മോളെ ഗൗരി നീ ചെല്ലുമ്പോൾ ഇതൊക്കെ മാറില്ലേ അല്ലെങ്കിൽ നീ മാറ്റില്ലേ?””
“”മിക്കവാറും യുദ്ധം നടത്തേണ്ടി വരും എന്ന് തോന്നുന്നു””
“”പാവത്തിന് അറിയില്ലല്ലോ നിനക്കു അവനോടുള്ള പ്രണയം”””
“”പിന്നെ പ്രണയം മണ്ണാകട്ട””
“”ഒന്നു പോ മോളെ ഗൗരി നിനക്ക് ഉണ്ണിയെ തൊട്ടു പറയാമോ നീ വൈശാഖനെ സ്നേഹിക്കുന്നില്ല എന്ന്?””
“”ദേ സൂസമ്മോ അവിശ്യമില്ലാത്ത പണിക് നിൽക്കേണ്ട “”
“”ഉരുളണ്ട നോക്കിക്കോ ഞാൻ ഒരു ദിവസം വൈശാഖനെ കാണട്ടെ””
“”എന്റെ പൊന്നു സൂസമ്മോ എന്റെ വില കളയല്ലേ പ്ലീസ്””
“”എന്നാൽ പിന്നെ മിണ്ടാതെ ഇരുന്നോ””
“”ഓ ശരി””
ഒരു ദിവസം ബാങ്കിൽ ഇരിക്കുമ്പോൾ വൈശാഖൻ വിളിച്ചു സാദാരണ ആ സമയത്തു വിളിക്കൽ ഇല്ല
ഞാൻ ഫോൺ എടുത്തു
“”ഉച്ചയ്ക്ക് ശേഷം ഓഫ് എടുക്കാമോ””
“”എന്താ പെട്ടന്ന്?””
“”ഒരു ആവിശ്യം ഉണ്ട് പറ്റുമെങ്കിൽ മതി””
“എടുക്കാം””
“”എന്നാൽ ഒരു മണി ആകുമ്പോൾ ഇറങ്ങി നിൽക്ക് ഞാൻ വന്നു കൂട്ടിക്കൊള്ളാം””
“എം ” ശരി
ഞാൻ വിവരം സൂസമ്മയോട് പറഞ്ഞു സൂസമ്മ എന്നെ നോക്കി കളിയാക്കി ചിരിച്ചു
സൂസമ്മക് ഒരു കുത്തു വച്ചു കൊടുത്തിട്ട് ലീവു പറഞ്ഞു സെക്ഷൻ ക്ലോസ് ചെയ്തു കൊടുത്തു ഞാൻ ഇറങ്ങി ബാങ്കിന്റെ മുൻപിൽ നിന്നു.
അഞ്ചു മിനിറ്റു കഴിഞ്ഞു ഒരു കാർ എന്റെ അടുത്തു വന്നു നിന്നു അതിന്റെ ഫ്രണ്ട് ഡോർ തുറന്നു കൊണ്ടു ഉള്ളിൽ നിന്ന് വൈശാഖ് പറ””””കയറു…… “”
ഞാൻ കാറിനുള്ളിൽ കയറി ഇരുന്നു അപ്പോഴേ വണ്ടി സ്റ്റാർട്ട് ആയി ഓടി തുടങ്ങി.എങ്ങോട്ട് പോകുന്നു എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. ചോദിച്ചില്ല
വണ്ടി ചെന്നു നിന്നതു സിറ്റിയിലെ വലിയ ഒരു ടെക്സ്ടൈയിൽ ഷോപ്പിന്റെ മുന്നിൽ ആണ് വണ്ടിയിൽ നിന്നു ഇറങ്ങി വൈശാഖ് എന്നെ വിളിച്ചു അകത്തേക്ക് പോയി
അവിടെ ബ്രൈഡൽ സെക്ഷനിൽ വൈശാഖിന്റെ വീട്ടുകാർ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.
ഇഷ്ട്ടപെട്ടതൊക്കെ സെലക്ട് ചെയ്യാൻ എന്നോട് വൈശാഖ് പറഞ്ഞു .അവർ എടുത്തു വച്ചതൊന്നും വൈശാഖനു ഇഷ്ട്ടപെട്ടില്ല അതുകൊണ്ടു ആണ് എന്നെ കൂട്ടി വന്നത് .ഞാൻ അതിൽ നിന്ന് കുറെ ഒകെ സെലക്ട് ചെയ്തു മാറ്റി വച്ചു
കല്യാണത്തിന് ഉടുക്കാൻ ഉള്ളതു വൈശാഖ് തന്നെ സെലക്ട് ചെയ്തു എന്റെ ആവിശ്യം കഴിഞ്ഞപ്പോൾ വൈശാഖ് എന്നെ കൂട്ടി ഇറങ്ങി
അടുത്തത് ഒരു ജ്യൂവലറി ആയിരുന്നു അവിടെ ചെന്ന് എന്റെ കൈവിരലിന്റെ പാകത്തിന് മോതിരം എഴുതാൻ ഏല്പിച്ചു അവിടെ നിന്നും ഇറങ്ങി
കുറച്ചു മുന്നോട്ടു പോയി ഒരു കോഫി ഷോപ്പിന് മുന്നിൽ വണ്ടി നിർത്തി ഇറങ്ങി
“”ഗൗരി ഉച്ചക്ക് ഫുഡ് കഴിച്ചിട്ട് ആണോ ഇറങ്ങിയത്””
“ഓ ഇപ്പോഴെങ്കിലും ചോദിച്ചാലോ ഞാൻ മനസ്സിൽ ഓർത്തു .. “””അതേ””
“”വാ ഒരു കോഫി കുടിക്കാം””
“”വൈശാഖ് കഴിച്ചിരുന്നോ ?””
“”ഇല്ല ഇതിനിടക്ക് അതു വിട്ടു പോയി”””
ഞങ്ങൾ അതിനുള്ളിൽ ചെന്നു ഒരു ടേബിലിന്റെ ഇരു വശത്തും ഇരുന്നു
വൈശാഖ് രണ്ട് കോഫി പറഞ്ഞു ഞാൻ ഒരു മസാലദോശക്കും വടയും ചട്നിയും ഓർഡർ ചെയ്തു.
“”വൈശാഖ് എന്നെ നോക്കി ചോദിച്ചു താൻ ഫുഡ് കഴിച്ചില്ല അല്ലേ?”””
ഞാൻ ഒന്നും മിണ്ടിയില്ല വൈറ്റർ സാധനങ്ങൾ മേശപ്പുറത്തു കൊണ്ടു വച്ചു ചട്നിയും വടയും ഞാൻ എടുത്തു മസാലദോശയുടെ പ്ലേറ്റ് വൈശാഖിന്റെ മുൻപിലേക്ക് നീക്കി വച്ചു
വൈശാഖ് എന്നെ നോക്കി ഞാൻ കഴിക്കാൻ പറഞ്ഞുകൊണ്ട് എന്റെ കോഫി കുടിച്ചു ഒരു നിമിഷം മിണ്ടാതെ ഇരുന്നിട്ട് വൈശാഖ് അതു കഴിക്കാൻ തുടങ്ങി
കഴിച്ചു കഴിഞ്ഞു ബില്ല് പേയ് ചെയ്യാൻ കൗണ്ടറിന് മുന്നിൽ നിന്നപ്പോ ബാലൻസിന് പകരം കൊടുത്ത ഒരു പേട വൈശാഖ് എന്റെ നേരേ നീട്ടി ഞാൻ അതു കൈ നീട്ടി വാങ്ങിയപ്പോൾ പുറകിൽ നിന്നു പരിചയമുള്ള ഒരു സ്വരം കേട്ടു
“”ഗൗരി……””
“”ഞാൻ തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വരുന്ന ദേവനെ ഞാൻ കണ്ടു.
വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
(തുടരും)
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission