Skip to content

വൈകി വന്ന വസന്തം – Part 15

vayki vanna vasantham

ദേവൻ എന്റെ അടുത്തു വന്നു ചിരിച്ചു കൊണ്ടു ചോദിച്ചു “”എന്താ ഗൗരി ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്..?”””

“”ഇല്ല ദേവൻ എന്താ ഇവിടെ?””

“”എനിക്ക് സ്റ്റേഷനിലോട്ടു മാറ്റം ആയി ഒരു കേസിന്റെ പേപ്പർ വാങ്ങി കൊണ്ടു പോകണം അതിനു വന്നതാ””

“”നി ഇന്ന് പോയില്ലേ എന്താ ഇവിടെ””?

“”പോയ്‌ ഹാഫ് ഡേ ലീവ് കല്യാണത്തിന്റെ ഡ്രസ്സ് സെലക്ട് ചെയ്യാൻ വന്നതാ. ദേവൻ പിന്നീട് എന്തെങ്കിലും പറയുന്നതിനു മുൻപ് ഞാൻ വൈശാഖനെ ചൂണ്ടി പറഞ്ഞു
“”ദേ ഇതാ ആള്””

വൈശാഖൻ തിരിഞ്ഞു ദേവനെ നോക്കി ചിരിച്ചു കൈകൊടുത്തു .അവർ പരസ്പ്പരം പരിചയപ്പെട്ടു കടയിൽ തിരക്ക് ആയപ്പോൾ രണ്ടു പേരും വെളിയിലേക്ക് മാറി നിന്നു സംസാരിച്ചു.

ഞാൻ വെറുതെ അവരെ നോക്കി നിന്നപ്പോൾ എന്നെ തിരിഞ്ഞു നോക്കി വൈശാഖൻ വിളിച്ചു

“”ഗൗരി……””

ഞാൻ വൈശാഖനെ നോക്കി കയ്യിൽ ഇരുന്ന ചാവി എന്റെ നേർക്ക് നീട്ടി കൊണ്ടു വൈശാഖ് പറഞ്ഞു “””കാറിന്റെ പുറകിൽ ഒരു പാക്കറ്റിൽ ലെറ്റർ ഇരുപ്പുണ്ട് അതിൽ നിന്നും ഒരെണ്ണം എടുത്തിട്ട് വാ”””

ഇത്രയും അധികാരത്തോടെ എന്നോട് വൈശാഖൻ അതു പറഞ്ഞപ്പോൾ എനിക്ക് അമ്പരപ്പ് തോന്നി അതേ ഭാവത്തോടെ ദേവനും എന്നെ നോക്കി ഞാൻ എന്റെ അമ്പരപ്പ് മാറ്റി വച്ചു മുന്നോട്ട് ചെന്നു വൈശാഖിന്റെ കയ്യിൽ നിന്നും കീ വാങ്ങി ഡോർ തുറന്നു .അതിൽ നിന്നും ഒരു ലെറ്റർ എടുത്തു കൊണ്ടു വന്നു വൈശാഖനെ ഏല്പിച്ചു.

എന്റെ കയ്യിൽ നിന്നും ലെറ്റർ വാങ്ങി ദേവനെ ഏല്പിച്ചു.”””ഇത് എന്റെ ക്ഷെണം ആണ് ഗൗരിയുടെ വീട്ടിൽ നിന്നും വേറെ വരും””

.””എന്നാൽ ശരി കാണാം”” എന്നും പറഞ്ഞു ദേവന് യാത്ര പറഞ്ഞു എന്റെ നേരെ തിരിഞ്ഞു പറഞ്ഞു “”പോകാം””

ഞാൻ തല കുലുക്കി ദേവനെ നോക്കി ദേവൻ ഞങ്ങളെ തന്നെ നോക്കി നിൽക്കുവാരുന്നു

“”പോട്ടെ…””

ഞാൻ നടന്നു ചെന്നു വൈശാഖിന്റെ ഒപ്പം കയറി
ഞങ്ങൾ തിരികെ പൊരുമ്പോഴും നിന്നിടത്തു നിന്നു മാറാതെ ഞങ്ങളെ നോക്കി നിൽക്കുന്ന ദേവനെ ഞാൻ കണ്ണാടിയിൽ കൂടി കണ്ടു.

സിറ്റിയിലെ തിരക്ക് വിട്ടു ഉള്ള റോഡിൽ വന്നപ്പോൾ ഞാൻ വൈശാഖനോട് പറഞ്ഞു

“”എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്””

വൈശാഖ് തല തിരിച്ചു എന്നെ നോക്കി “”പറഞ്ഞോ””

ഞാൻ മിണ്ടാതെ ഇരുന്നപ്പോൾ വണ്ടി തണൽ നോക്കി സൈഡ് ആക്കി ഹാൻഡ് ബ്രേക്ക് ഇട്ടു കൊണ്ടു പറഞ്ഞു “”ഇനി പറ””

എങ്ങനെ തുടങ്ങണം എന്ന് അറിയില്ലായിരുന്നു എങ്കിലും ദേവനെ പരിചയപ്പെട്ടത് മുതൽ ദേവന്റെ വിവാഹം വരെ പറഞ്ഞു ഒരു വാക്ക് പോലും തിരിച്ചു ചോദിക്കാതെ വൈശാഖ് എല്ലാം മൂളി കേട്ടു.

“”ദേവൻ എന്ന പേരു ഗൗരിയുടെ അച്ഛൻ പറഞ്ഞ ഒരു ഓർമ ഉണ്ട് ,വിവാഹം ആലോചിച്ചതും അച്ഛൻ പറഞ്ഞിരുന്നു.അതുകൊണ്ടു ആണ് പുള്ളിയെ കണ്ടപ്പോൾ ഒന്നു പരിചയപ്പെട്ടത്.””

“”പിന്നെ ഗൗരി പറഞ്ഞ കാര്യം അത്‌ കഴിഞ്ഞില്ലേ ദേവൻ ഇപ്പോൾ കിടുംബമായി സന്തോഷത്തോടെ കഴിയുന്നു.അതുകൊണ്ടു അതു വിട്ടു കള””

“””തനിക്ക് എന്തെങ്കിലും വാങ്ങാൻ ഉണ്ടോ?”””

“”ഇല്ല “”

“”അപ്പോൾ വീട്ടിലേക്ക് അല്ലെ?””

“”അതേ””

“”ഞാൻ കൊണ്ടു വിടാം””

“”വേണ്ട ബസ് സ്റ്റോപ്പിൽ വിട്ടാൽ മതി ഞാൻ പൊയ്‌ക്കൊളം””

“”ഞാൻ വിടാം താൻ അവിടെ അടങ്ങി ഇരിക്ക്.വീട്ടിൽ അച്ഛനോട് വിളിച്ചു പറഞ്ഞിട്ടുണ്ട് അതുകൊണ്ടു ലേറ്റ് ആകും എന്നു പേടിക്കണ്ട””

“അച്ഛനെ എപ്പോൾ വിളിച്ചു””

“”തന്നെ ബാങ്കിൽ നിന്ന് പിക്ക് ചെയ്യുന്നതിന് തൊട്ടു മുൻപ്””

“”വാവയ്ക്ക് എത്ര വയസായി?””

“”നാലു വയസു പൂർത്തിയായി”.കെ ജി ക്ലാസ്സിൽ പോകുന്നുണ്ട് “”

“”സ്കൂളിൽ എന്താ അവളുടെ പേര്?””

“”വസിഷ്‌ട””

“”അവൾക്ക് എത്ര വയസ് ഉള്ളപ്പോഴാണ് അമ്മ മരിച്ചത്?””

ഒരു നിമിഷം കഴിഞ്ഞു ആണ് ഉത്തരം കിട്ടിയതു

“”അവൾക്ക് ഒരു വയസ് ഉള്ളപ്പോൾ””അപ്പോൾ വൈശാഖന്റെ മുഖത്തെ വികാരം എനിക്ക് മനസിൽ ആക്കാൻ സാധിച്ചില്ല .എന്നാലും വൈശാഖ് അതു ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നു എനിക്ക് മനസിലായി.

സീറ്റ് പതുക്കെ പുഷ്ബാക് ചെയ്തു അതിൽ ചാരി കണ്ണുകൾ അടച്ചു.

കാറിനുള്ളിലെ നിശബ്ദത എന്നെ വേദനിപ്പിച്ചു .അറിയാതെ ചോദിച്ചു പോയതാണ്. വീണ്ടും ഒരു ഓര്മപുതുക്കലിൽ കൂടെ ഞാൻ ആ ഓർമകളിലേക്ക് തള്ളി വിട്ടു പാവത്തിനെ.

കുറെ കഴിഞ്ഞപ്പോൾ ഞാൻ പതുക്കെ വൈശാഖനെ തട്ടി വിളിച്ചു പതുക്കെ വൈശാഖ് എന്നെ നോക്കി.പിന്നെ നേരേ ഇരുന്നു .

വണ്ടിയിൽ ഇരുന്ന കുപ്പി എടുത്തു പുറത്തു പോയി മുഖം കഴുകി വന്നു.

വണ്ടി എടുത്തു പിന്നീട് ഉള്ള യാത്രയിൽ രണ്ടുപേരും ഒന്നും മിണ്ടിയില്ല.വീടിനു അടുത്തു എത്തിയപ്പോൾ”” എന്നെ ഗേറ്റിനു പുറത്തു വിട്ടാൽ മതി എന്നു പറഞ്ഞു.””

“”വേണ്ട എന്തിനാ വെളിയിൽ ഇറങ്ങുന്നത് പിന്നേം കുറെ നടക്കാൻ ഇല്ലേ വീട്ടിലേക്ക്‌””

“”ഗേറ്റ് കഴിഞ്ഞാൽ പിന്നെ വീട് ആല്ലേ ഞാൻ നടന്നോളാം ഗേറ്റിൽ വിട്ടാൽ മതി””

“”വേണ്ട അതു പറ്റില്ല ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട് കൂട്ടി കൊണ്ടു വിടാം എന്നു””

“”സത്യം പറയട്ടെ എനിക്ക് ഒരുമിച്ചു അച്ഛന്റെ മുന്നിൽ ചെന്നു ഇറങ്ങാൻ ഉള്ള മടി കൊണ്ടു ആണ്””

“”അതെന്താടോ അങ്ങനെ?”””

“”|അച്ഛനുമായി അത്രയും ക്ലോസ് ആണ് എന്തോ ഞാനിപ്പോഴും അച്ഛന്റെ ചെറിയ കുട്ടി തന്നെ ആണ് .””

ചേച്ചി കൂടി പോയത്തിൽ പിന്നെ അച്ഛൻ എന്റെ ചുറ്റും മാത്രം കറങ്ങുവാ .വേറെ ഒരു സന്തോഷം അച്ഛനില്ല അതുകൊണ്ടു ആണ്””

പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എന്തോ ഒരു നോവ് ഉള്ളിൽ തട്ടി അതു ശബ്ദത്തെ ചിലമ്പിപ്പിച്ചു.

“”ശരി ഗേറ്റിൽ വിടാം “”ചെന്നു കയറി വിളിക്കണം എന്നിട്ടെ ഞാൻ തിരിച്ചു പോകൂ””

“”എം””

അപ്പോഴേക്കും വണ്ടി ഗേറ്റിൽ എത്തിയിരുന്നു.

വണ്ടി നിർത്തി ഞാൻ ഇറങ്ങി

“”പോട്ടെ…””

“”എം “” വൈശാഖ് തലയാട്ടി ചിരിച്ചു. ഒരു കള്ളച്ചിരി.

“”എം “”എന്തേ….ഞാൻ പുരികം ഉയർത്തി ചോദിച്ചു.

“”ഒന്നുമില്ലന്നു തലയാട്ടി വൈശാഖ്””

ഞാൻ പതുക്കെ നടന്നു അതുവരെ എന്നോടൊപ്പം ഉണ്ടായിരുന്ന ഒരു ആവരണം നടന്നു അകലും തോറും എനിക്ക് നഷ്ടമാകുന്നത് പോലെ തോന്നി എനിക്ക്

എന്നെയും കാത്തു എല്ലാവരും വീടിന്റെ ഉമ്മറത്ത് ഉണ്ടായിരുന്നു.ഉണ്ണിയും പാച്ചുവും കളിക്കുന്നു അച്ഛനും അമ്മയും കൂടി ലിസ്റ്റ് എന്തൊക്കെയോ തയ്യാറാക്കുന്നു.

എന്നെ കണ്ടപ്പോൾ അച്ഛൻ ചുറ്റും നോക്കി ചോദിച്ചു “”വൈശാഖൻ എവിടെ””?

“”പോയി””

“”ആയോ ഇത് വരെ വന്നിട് കയറാതെ പോയോ.അതു എന്താ””

“”എന്നെ ഗേറ്റിൽ വിട്ടിട്ട് ആണ് പോയത് “”

“”അതു കഷ്ടമായി പോയ്‌ എത്ര നേരമായി നോക്കി ഇരിക്കുന്നു”” അമ്മ പറഞ്ഞു

“”ഞാൻ വിളിച്ചു നോക്കാം അധികം പോയിട്ടില്ലെങ്കിൽ കയറിട്ടു പോകാൻ പറയാം എന്നും പറഞ്ഞു അച്ഛൻ ഫോൺ എടുത്തു കാതോട് ചേർത്തു”

“”നിനക്ക് കൂട്ടി കൊണ്ടു വന്നു കൂടാരുന്നോ” അമ്മ ചോദിച്ചു

ഞാൻ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. മുറിയിൽ കയറി വേഷം മാറുമ്പോൾ പുറത്തു കാറിന്റെ ശബ്ദം കേട്ടു. വൈശാഖ് വന്നു എന്ന് മനസ്സിലായി.

ഞാൻ കുളിക്കാൻ കയറി കുളിച്ചു വന്നപ്പോഴേക്കും വൈശാഖനെ അമ്മ നല്ല രീതിയിൽ സൽക്കരിക്കുന്നുണ്ടായിരുന്നു.

കുറച്ചു കഴിഞ്ഞു വൈശാഖൻ പോകാൻ ഇറങ്ങി .

പോകാൻ നേരം അടുത്തു വന്നു വൈശാഖൻ പറഞ്ഞു “”പോട്ടെ… വരാം കൂട്ടിക്കൊണ്ടു പോകാൻ”””

വൈശാഖനു ഒരുപാട് മാറ്റം വന്നതായി തോന്നി.

പിന്നീട് ഉള്ള ദിവസങ്ങൾ പെട്ടന്ന് പോയി.

വിവാഹത്തിന് ഒരാഴ്ച്ച ഉള്ളപ്പോൾ ആണ് ആഭരണം എടുക്കാൻ എല്ലാവരും കൂടി പോയത്. ഗംഗയുടെ അഭരങ്ങൾ ലോക്കറിൽ ഉള്ളതു എടുത്താൽ മതി എന്നു പറഞ്ഞപ്പോൾ അച്ഛൻ കേട്ടില്ല

അങ്ങനെ പോയത്‌ ആണ് പോയപ്പോഴോ അവിശ്യമുള്ളത് മാത്രം വാങ്ങിയാൽ മതി എന്ന ധാരണയിൽ ആണ് പോയത്.
സൂസമ്മയും അച്ചയാനും ഷോപ്പിൽ വന്നു .എല്ലാം സിംപിൾ ആയിട്ടുള്ള അഭരങ്ങൾ ആണ് എടുത്തത്.

സിംപിൾ ആയ ഒരു ഡയമണ്ട് നെക്ലേസ് സമ്മാനം ആയി വാങ്ങി തന്നു അച്ചായൻ

“”ടാ ഉവ്വേ പിന്നെ പണയം വയ്ക്കാൻ ചോദിച്ചാൽ ഇത് പണയം വയ്ക്കാൻ പറ്റില്ല കെട്ടോ അച്ഛൻ അച്ചയനോട്‌ പറഞ്ഞു.”””

“”മേനോനെ ഇത് ഞാൻ എന്റെ സാറ കൊച്ചിന് വേണ്ടി മനസ്സറിഞ്ഞു കൊടുക്കുന്നത് ആണ്.

പിന്നീട് ഉള്ള ദിവസങ്ങൾ ഒരു ഉത്സവത്തിന്റെ മേളം.ആയിരുന്നു.ഒരുപാട് നാൾ മൂടി കെട്ടി നിന്നിരുന്ന അന്തരീക്ഷത്തിൽ സൂര്യന്റെ പൊന്കിരണം വന്നു വീണ പോലെ.

“”ചെറിയ രീതിയിൽ ഒരു ചടങ്ങു മതി എന്നു കരുതി എങ്കിലും കൂട്ടി കൂട്ടി വന്നപ്പോൾ ഒരു ആഘോഷമായി”” അച്ഛൻ പറഞ്ഞു

കല്യാണത്തിന്റെ പിറ്റേന്ന്‌ തന്നെ പാർഥേട്ടന്റെ അമ്മയും അച്ഛനും ചെറിയമ്മയും വന്നിരുന്നു.ശ്രുതി ദേവൻ വന്നിട്ട് വരും എന്ന് ചെറിയമ്മ പറഞ്ഞു.

സൂസമ്മ ഉള്ളതു കൊണ്ടു മോനെ തറയിൽ വയ്ക്കാതെ കൊണ്ടു നടന്നു .പാർഥേട്ടന്റെ അമ്മയെ അവനു അത്ര അടുപ്പം ഇല്ലാത്തതു കൊണ്ട് അവൻ പോകാൻ മടി കാണിച്ചു.

വൈകിട്ട് ആണ് ദേവനും ശ്രുതിയും വന്നത്.

മജന്തയും നേവി ബ്ലുവും മിക്സ് ചെയ്ത ഒരു ഡിസൈനർ സാരി ആണ് ഞാൻ ഉടുത്തിരുന്നത്.

വീട്ടിലെ അതിഥികൾ ഒക്കെ പോയ്‌ കഴിഞ്ഞപ്പോൾ മണി 11 ആയി അപ്പോഴേക്കും ഉണ്ണി ഉറങ്ങി കഴിഞ്ഞിരുന്നു.സൂസമ്മയും അച്ചായനും യാത്ര പറഞ്ഞു പോയി. ദേവനും ശ്രുതിയും രാവിലെ വരാം എന്ന് പറഞ്ഞു പോയി.

പിറ്റേന്ന്‌ അതിരാവിലെ ഏഴുനേറ്റു കുളി ഒക്കെ കഴിഞ്ഞു അമ്പലത്തിൽ പോയി തൊഴുതു വന്നു .നേരെ ഗംഗയെ കാണാൻ പോയി. അവൾക്ക് വേണ്ടി കുറെ പൂക്കൾ കൊണ്ടുപോയി എല്ലാം അവർക്ക് രണ്ടു പേർക്കും കൊടുത്തു.കാലു തൊട്ടു അനുവാദം വാങ്ങി.

“”ഗംഗേ നമ്മുടെ മോനെ കൂടി കൊണ്ടുപോകുവാ മിടുക്കൻ ആയി വളർത്താൻ.അവനൊരു അച്ഛൻ ഉണ്ട് ഇന്ന് മുതൽ””

“”പോട്ടെ എന്നെ അണിയിച്ചു ഒരുക്കി താലപ്പൊലി എടുത്തു കൊണ്ട് പോകേണ്ടവൾ ആണ് .നീയല്ലാതെ പോകുവാ നമ്മുടെ മോനെയും കൊണ്ടു””

അപ്പോഴേക്കും അച്ഛൻ വന്നു നെഞ്ചിൽ ചേർത്തു പറഞ്ഞു “”മതി പോകാം… അവൾ ആയിരിക്കും ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്””.

അച്ഛനെ ചേർത്തു പിടിച്ചു അവിടെ നിന്നും പോയി.

ഓഡിറ്റോറിയത്തിൽ ചെന്നു ബ്യൂട്ടീഷ്യൻ വന്നു സാരി ഒക്കെ ഞൊറിവ് ഇട്ടു ഭംഗിയായി ഉടുപ്പിച്ചു. നേരത്തെ സാരി ഉടുത്തു ശീലം ഉള്ളതു കൊണ്ടു അതുമായി അഡ്ജസ്റ് ആയി നന്നായി മുടി ചീകി കെട്ടി മുല്ലപ്പൂമാല വെച് ആഭരങ്ങൾ ഒക്കെ അടുക്കി ഇട്ടു തന്നു.

കൂടെ ജോലി ചെയ്യുന്നവരെല്ലാം വിവാഹത്തിന് ആശംസകളുമായി വന്നു 11.40 ആയിരുന്നു മുഹൂർത്തം .പതിനൊന്നര മണി ആയപ്പോൾ താലപൊലി എടുത്ത കുട്ടികളുടെ പിന്നാലെ ഞാൻ മണ്ഡപത്തിലേക്ക് നടന്നു ഒരു കയ്യിൽ
എന്റെ ഉണ്ണിയെ മുറുകെ പിടിച്ചു കൊണ്ട് ഞാൻ നടന്നു പുത്തൻ ഉടുപ്പ് ഒകെ ഇട്ടു ആളു സുന്ദരൻ ആയിട്ടുണ്ട്

മണ്ഡപത്തെ വലം വച്ചു മുതിർന്നവരുടെ ഒക്കെ കാലു തൊട്ടു വന്ദിച്ചു ഞാൻ മണ്ഡപത്തിലേക്ക് കയറി .വൈശാഖ് നേരത്തെ തന്നെ മണ്ഡപത്തിൽ ഇരിക്കുന്നുണ്ടായിരുന്നു .തൊട്ടു അടുത്തു വാവയും

വൈശാഖന്റെ ഇടതു വശത്തു ഇരുന്നു ഉണ്ണിയെ വാവയുടെ അടുത്തു നിർത്തി .സ്വർണ നൂലിൽ ഇഴ ചേർത്ത സിൽക്ക് ഷർട്ടും സ്വർണകസവു മുണ്ടു മായിരുന്നു വൈശാഖന്റെ വേഷം .ആ വേഷത്തിൽ വളരെ സുന്ദരൻ ആയിരുന്നു.

മന്ത്രോച്ചാരണത്തിനു ശേഷം പൂജിച്ച താലി മാല വൈശാഖൻ കൈയിൽ ഏറ്റു വാങ്ങി എനിക്ക് അഭിമുഖമായി നിന്നു
മഞ്ഞ ചരടിൽ കോർത്ത ആ മാല എന്റെ കഴുത്തിൽ കെട്ടി മുറുക്കി.

 

വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

(തുടരും)

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!