“”ദേവന്റെ അമ്മയും ആയി സംസാരിച്ചു.അവർക്ക് താൽപര്യ കുറവോ ഒഴിവാക്കാനോ ആണോ എന്ന് അറിയില്ല കുറച്ചു കണ്ടിഷൻസ് പറഞ്ഞു. നമ്മുക്ക് ചെയ്തു കൊടുക്കാൻ പറ്റുന്നത് ആണെങ്കിലും എന്തോ അച്ഛനു അതു അംഗീകരിക്കാൻ ഒരു ബുദ്ധിമുട്ട്”””
“എന്താ അച്ഛാ എന്തായാലും അച്ഛൻ പറ””
പാർഥന്റെ പേരിൽ ആണ് ആ വീടും പറമ്പും അവർക്ക് ഉള്ളതു വേറെ ഉണ്ട്. മോൾ എന്തായാലും മോനെയും കൊണ്ടു അല്ലെ പോകുളളൂ അതുകൊണ്ടു പാർഥന്റെ പേരിൽ ഉള്ളതു കുഞ്ഞിന്റെ പേരിലേക്ക് മാറ്റി എഴുതണം.പിന്നെ ചേച്ചിക്ക് കൊടുത്ത് പോലെ ഷെയർ മോൾക്കും കിട്ടണം.എന്നു വച്ചാൽ ശ്രീധനം കുറയാൻ പാടില്ല”””
“”അച്ഛൻ എന്തു പറഞ്ഞു?””
“”ഞാൻ ഒന്നും പറഞ്ഞില്ല,ആലോചിച്ചിട്ട് വിവരം പറയാം എന്നു പറഞ്ഞു. പാർഥന്റെ അച്ഛൻ അതു മുഴുവനും കുഞ്ഞിന്റെ പേരിൽ എഴുതി വയ്ക്കാം എന്നു സമ്മതിച്ചു.”””
“മോൾ എന്ത് പറയുന്നു?””
“”അച്ഛന്റെ ഇഷ്ട്ടം പോലെ ഞാൻ പറഞ്ഞില്ലേ അച്ഛാ എനിക്ക് ഇപ്പോൾ വിവാഹം ഒന്നും വേണ്ടാന്നു””
“”അവരുടെ സംസാരവും രീതിയും ഒന്നും അച്ഛനു തീരെ ഇഷ്ടമായില്ല, എന്തോ അച്ഛനു ഇതിൽ താൽപര്യ കുറവ് ഉണ്ട്.പിന്നെ ദേവനെ കുറെ ഒക്കെ അറിയാം അവൻ ഒരു നല്ല പയ്യൻ ആണെന്ന് തോന്നുന്നു”””
“”അന്തയാലും ആലോചിച്ചിട്ട് തീരുമാനിക്കാം,നമ്മളെ പോലെ ഉരുകി ജീവിക്കുന്ന രണ്ടു മനുഷ്യർ അവിടെയും ഇല്ലേ ? അതുകൊണ്ടു ആണ് അച്ഛൻ ആലോചിക്കട്ടെ എന്നു പറഞ്ഞത് കെട്ടോ മോളെ””
“അച്ഛന്റെ ഇഷ്ട്ടം പോലെ തീരുമാനിക്കാം എനിക്ക് കുറച്ചു കൂടി സമയം തന്നാൽ അത്രയും നല്ലതു””
“”എം….””എന്തായാലും അച്ഛൻ വല്യച്ഛനോടും അമ്മാവനോടും ഒന്നു പറയട്ടെ”
പിറ്റേന്ന് വൈകിട്ട് മോന് കഴിക്കാൻ കൊടുത്തു കൊണ്ടിരുന്നപ്പോൾ ദേവന്റെ കാൾ വന്നു.
ഞാൻ ഫോൺ എടുത്തു ആദ്യം വിശേഷങ്ങളും സുഖ വിവരങ്ങളും തിരക്കിയ ശേഷം അച്ഛൻ വന്ന കാര്യം പറഞ്ഞു.
ഞാൻ അച്ഛൻ പറഞ്ഞ കാര്യങ്ങൾ അതുപോലെ ദേവനോട് പറഞ്ഞു
കുറച്ചു നേരം മിണ്ടാതെ ഇരുന്നു എന്നിട്ട് പറഞ്ഞു “”ഞാൻ രണ്ടു ദിവസം കഴിഞ്ഞിട്ട് വരും അപ്പോൾ എനിക്ക് ഗൗരിയെ ഒന്നു കാണണം .ഞാൻ വന്നിട്ട് വിളിക്കാം””
ഞാൻ സമ്മതിച്ചു ഫോൺ കട്ട് ചെയ്തു.
ദേവനുമായിട്ടു ഉള്ള വിവാഹം ആലോചിച്ചത് അറിഞ്ഞു അടുത്തുള്ള ബ്രോക്കർ ആലോചനയുമായി അച്ഛനെ സമീപിച്ചു.
തൽക്കാലം വേണ്ട എന്നു പറഞ്ഞു അച്ഛൻ മടക്കി.വീണ്ടും വരാം എന്ന ഉറപ്പിൻ മേൽ അയാൾ മടങ്ങി പോയി ആ ഭാഗത്തു ഉള്ള ഒട്ടുമിക്ക വിവാഹങ്ങളും നടത്തിയതിന്റെ ക്രെഡിറ്റ് ബ്രോക്കർ ശിവരാമനു ഉണ്ട്.
പിറ്റേന്ന് വൈകിട്ട് ദേവൻ വിളിച്ചു വീട്ടിൽഎത്തിയ കാര്യം പറഞ്ഞു
നാളെ ടൌൺ വരെ ചെല്ലാൻ ദേവൻ എന്നോട് പറഞ്ഞു ഞാൻ സമ്മതിച്ചു
പിറ്റേന്ന് അച്ഛനും ഞാനും കൂടി കടയിലേക്ക് പോയി. അത്യാവശ്യം കണക്കും സ്റ്റോകും ഒക്കെ നോക്കിയിട്ട് .ഞാൻ പുറത്തേക്ക് പോകാൻ റെഡി ആയി
എന്നെ കണ്ടു അച്ഛൻ ചോദിച്ചു “”നീ എങ്ങോട്ടാ മോളെ?””
“”ടൌൺ വരെ ഒന്നു പോയിട്ടു വരാം “”
“”ഇപ്പോൾ എന്തിനാ ടൗണിൽ പോകുന്നത്””
എന്നും മീശ മേനോന്റെ കടയിൽ കണക്കപ്പിള്ള ആയിട്ടു ഇരുന്നാൽ മതിയോ?ഞാനെ ഒരു എം ബി എ കാരി ആണെന്ന് മറക്കണ്ട
“”ഓ””ഞാൻ അതു മറന്നു പോയി””ഇപ്പോൾ എന്താണാവോ ടൗണിൽ ജോലി അന്വേഷിച്ചു പോകുവാണോ””?
“”അതേ .അതിനുള്ള ഒരു മാർഗം തേടി പോകുവാ.ഒരു ഫ്രണ്ടിനെയും കാണണം””
“”എന്ത് മാർഗം””?
“””ഒന്നുമില്ല അച്ഛാ. ടൗണിൽ ഏതെങ്കിലും നല്ല ബാങ്ക് കോച്ചിങ്ങിന് ചേരണം രണ്ടു മണിക്കൂർ അല്ലെ ഉള്ളു എന്തയാലും ഇവിടെ വരെ വരുന്നത് അല്ലേ””
“”എന്നാൽ മോള് പോയിട്ടു വാ ഞാൻ കൊണ്ടു വിടാണോ?”
“”വേണ്ട ഒന്നു രണ്ട് ഇടത്തു കയറി അന്വേഷിക്കണം .ഞാൻ പോയിട്ടു വരാം”””
അച്ഛനോട് യാത്ര പറഞ്ഞു ബാഗും എടുത്തു ഞാൻ ഇറങ്ങി.ബസ് സ്റ്റോപ്പിൽ വന്നപ്പോൾ തന്നെ ടൗണിലേക്ക് ബസ് കിട്ടി.
ബസിൽ ഇരിക്കുമ്പോൾ ദേവൻ വിളിച്ചു എവിടെ എത്തി എന്നു തിരക്കി
വന്നു കൊണ്ടു ഇരിക്കുന്നു എന്നു പറഞ്ഞു കട്ട് ചെയ്തു.
ബസ് ഇറങ്ങിയ സ്റ്റോപ്പിൽ തന്നെ ദേവൻ കാത്തു നിന്നിരുന്നു
കണ്ട ഉടനെ അടുത്തേക്ക് വന്നു
“”എവിടെ എങ്കിലും കുറച്ചു നേരം ഇരിക്കാം എനിക്ക് നിന്നോട് സംസാരിക്കണം”””
സിറ്റി ലൈബ്രറിയുടെ കോമ്പൗണ്ടിൽ ഉള്ള ചെറിയ പാർക്കിൽ പോയ് ഇരുന്നു .തണൽ മരങ്ങൾക്ക് ചുറ്റും കൽബെഞ്ചുകൾ ഉണ്ട് അതിൽ ഒന്നിൽ ഞാൻ ഇരുന്നു ദേവനും കൂടെ ഇരുന്നു.
ഞാൻ ചുറ്റും ഉള്ള കാഴ്ചകളിലേക്ക് പതുക്കെ കണ്ണോടിച്ചു .ചില ബെഞ്ചുകളിൽ ആളുകൾ ഇരുന്നു വായി്ക്കുന്നുണ്ട് .
ഒരു കൊച്ചു കുറുമ്പൻ അവിടെ ഇവിടെ ഓടി നടന്നു കളിക്കുന്നു അവനെ കണ്ടപ്പോൾ എനിക്ക് ഉണ്ണിയെ ഓർമ വന്നു .അവന്റെ വികൃതി കണ്ടു എനിക്ക് ചിരിവന്നു.
അപ്പോഴാണ് ദേവൻ കൂടെ ഉള്ള കാര്യം ഓർമ വന്നത്.ദേവൻ ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ എന്നു ഓർത്തു ഞാൻ ദേവനെ തിരിഞ്ഞു നോക്കി
എന്നെ തന്നെ നോക്കി ഇരിക്കുവാണ് ദേവൻ.കുറച്ചു ഷീണം ഉണ്ട്.കണ്ണുകൾ കലങ്ങി ഇരിക്കുന്നു.യാത്ര ചെയ്തു വന്നതിന്റെ ആകാം.
“”ദേവൻ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്?എന്തോ കാര്യമായി സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞിട്ട്?”””
“”നിന്നെ കണ്ടപ്പോൾ ഉള്ളതൊക്കെ മറന്നു പോയി””
“”എന്നാൽ വാ പോകാം വെറുതെ സമയം കളയണ്ടല്ലോ!!””
“””അവിടെ ഇരിക്കടി ആകെ കിട്ടുന്നത് പത്തോ ഇരുപതോ മിനിറ്റ് ആണ് അവൾ അതിനു ശവക്കുഴി തോണ്ടാൻ വന്നിരിക്കുന്നു””
“”പറ ദേവന് എന്താ പറയാൻ ഉള്ളതു””
“അച്ഛൻ വന്നപ്പോൾ പറഞ്ഞതു തന്നെ . ഞാൻ അമ്മയോട് സംസാരിച്ചു ,അമ്മ പറയുന്നത് അതാണ് ശരി എന്ന് വിശ്വസിച്ചു കടും പിടിത്തം പിടിക്കുന്നു. ഞാൻ എന്തു ചെയ്യണം നീ പറ””
“””ഞാൻ എന്തു പറയാൻ ദേവൻ അല്ലെ ദേവന്റെ കാര്യം തീരുമാനിക്കേണ്ടത്.ദേവന്റെ തീരുമാനം പറയണം””
“””എന്റെ ചെറിയ പ്രായത്തിലെ അച്ഛൻ മരിച്ചു പോയി. പിന്നെ വല്യച്ഛന്റെ തണലിൽതന്നെ ആണ് വളർന്നത് .അന്ന് മുതൽ അമ്മ എനിക്ക് വേണ്ടി ജീവിക്കുകയാണ്.പലപ്പോഴും എനിക്ക് വേണ്ടി അവർ സ്വാർഥആയിട്ടുണ്ട്.എന്നാലും ഞാനല്ലാതെ മറ്റൊരു ലോകം അവർക്കില്ല””
“””എം”””ദേവൻ പറയുന്നത് എനിക്ക് മനസിലാകുന്നുണ്ട്.ഇപ്പോൾ എന്താ ചെയ്യേണ്ടത്.
“”നിന്റെ അച്ഛൻ ആലോചിച്ചിട്ട് തീരുമാനം പറയാം എന്നു പറഞ്ഞിട്ടു പോയി ഇതു വരെ ഒന്നും പറഞ്ഞില്ല എനിക്ക് അതിൽ ഒരു പ്രശനം ഉള്ള പോലെ തോന്നുന്നു അതുകൊണ്ടു ആണ് നിന്നോട് ചോദിച്ചത് അച്ഛൻ എന്ത് പറഞ്ഞു എന്നു?””‘
“”അച്ഛൻ പറഞ്ഞതൊക്കെ ഞാൻ അന്ന് തന്നെ പറഞ്ഞു തന്നില്ലേ?””
“”പറഞ്ഞു…ഗൗരി…. നീ ഒന്നു സഹായിക്ക്””
“”ഞാനോ!!!!എങ്ങനെ?””
“”അമ്മ പറഞ്ഞതൊക്കെ നിന്റെ അച്ഛനെ കൊണ്ടു ഒന്നു സമ്മതിപ്പിക്ക്. ഞാൻ പറ്റുന്നത് പോലെ ഒക്കെ അമ്മയോട് പറഞ്ഞിട്ടുണ്ട്.നീ ഈ ബന്ധം ഇഷ്ട്ടം ആണെന്ന് പറഞ്ഞാൽ നിന്റെ അച്ഛൻ സമ്മതിക്കും””
“”ഞാൻ പതുക്കെ ദേവനെ തിരിഞ്ഞു നോക്കി ….ആ മുഖം കണ്ടപ്പോൾ എനിക്ക് ദയ തോന്നി… ഞാൻ അച്ഛനോട് അച്ചന്റെ ഇഷ്ട്ടം പോലെ തീരുമാനിക്കാൻ പറഞ്ഞിട്ടുണ്ട് അതിൽ കൂടുതൽ ഒന്നും പറയില്ല.പിന്നെ ദേവന്റെ അമ്മ പറഞ്ഞ കണ്ടീഷൻ എനിക്കും താൽപര്യമില്ല.സ്നേഹത്തോടെ ഉള്ള ഒരു ബന്ധത്തിന് മാത്രമേ എനിക്ക് താത്പര്യമുള്ളു””‘.
“ഗൗരി…..!!!അങ്ങനെ പറഞ്ഞു ഒഴിയരുത്. എന്നെ നീ സ്നേഹിച്ചിരുന്നില്ലേ..?”””ഇപ്പോഴും സ്നേഹിക്കുന്നില്ലേ?”””
“””ഉണ്ട് ഇഷ്ട്ടപെട്ടിരുന്നു ഇപ്പോഴും ഇഷ്ട്ടമാണ്.അതുപോലെ എന്റെ അച്ഛനെയും”‘.
“”ഗൗരി പ്ലീസ്…!! നീ പറയുന്നത് ഒന്നു മനസിലാക്ക്.””‘
“”മനസിലാക്കുന്നു ദേവൻ ദേവൻ പറഞ്ഞില്ലേ ദേവൻ ആണ് അമ്മയുടെ ലോകം എന്നു. അതുപോലെ എന്നെ ചുറ്റി നിൽക്കുന്ന മൂന്നു പേർ എനിക്കും ഉണ്ട് .അവർ എന്നെ ചുറ്റികൊണ്ടിരിക്കുന്നു.എന്റെ ഓരോ ബലക്ഷയവും അവരെ ബാധിക്കും.അതുകൊണ്ടു അവരെയും എനിക്ക് എന്നെപോലെ കൊണ്ടു നടക്കേണ്ടത് ഉണ്ട്.ദേവൻ അമ്മയെ മനസിലാക്കിയത് പോലെ ഞാൻ എന്റെ കുടുംബത്തെയും മനസിലാക്കുന്നു,സ്നേഹിക്കുന്നു””.
അതുകൊണ്ടു എല്ലാം അവരുടെ തീരുമാനത്തിന് വിട്ടിരിക്കുന്നു””.
“””ഗൗരി നിന്നെ ഞാൻ അത്ര ഏറെ സ്നേഹിക്കുന്നു .നിന്നെ എനിക്ക് വിട്ടു കളയാൻ പറ്റുന്നില്ല.വേറെ ആരായിരുന്നെങ്കിലും ചിലപ്പോ ഞാൻ എന്റെ അമ്മയെ പോലെ ചിന്തിച്ചനെ നീ… നീ… എനിക്ക് അങ്ങനെ അല്ല”””
“”സ്നേഹിക്കുന്നുണ്ട് ദേവൻ നിന്നെ ഞാൻ ഇതിന്റെ ഇരട്ടി.പക്ഷെ എനിക്ക് ഇപ്പോൾ അവരുടെ സന്തോഷം ആണ് വലുത്.ഒരു ദുഃഖത്തിൽ നിന്നും അവർക്ക് കര കയറാൻ ഒരു സന്തോഷം കിട്ടണം അതു ഞാൻ കാരണം ആകുന്നതിൽ എനിക്ക് ഒരുപാട് സന്തോഷം””
ഒന്നു രണ്ടു നിമിഷത്തേക്ക് ദേവൻ ഒന്നും മിണ്ടിയില്ല. ബെഞ്ചിൽ ഇരുന്ന ബാഗ് എടുത്തു തോളിൽ ഇട്ടു ഞാൻ ഏഴുനേറ്റു
“”ദേവൻ കുനിഞ്ഞു ഇരിക്കുകയാണ് ഞാൻ പോകട്ടെ ഒന്നു രണ്ടു അവിശ്യങ്ങൾ ഉണ്ട്”””
ദേവൻ നോക്കിയില്ല ഒന്നും പറഞ്ഞില്ല ഞാൻ രണ്ടു നിമിഷം കൂടി കാത്തു നിന്നിട്ട് പതുക്കെ നടന്നു.
തിരിഞ്ഞു നോക്കരുത് എന്നു മനസു പറഞ്ഞിട്ടും ഞാൻ തിരിഞ്ഞു നോക്കി ദേവൻ ഞാൻ പോകുന്നതും നോക്കി ആ ബെഞ്ചിൽ ഇരിക്കുന്നു.
അച്ഛനോട് പറയാൻ വേണ്ടി മാത്രം ഞാൻ ടൗണിലെ ഒരു കോച്ചിങ് ക്ലാസ്സിനു ചേർന്നു
രാവിലെ 9 മണി മുതൽ 12 മണി വരെ ക്ലാസ്
ഞാൻ പിറ്റേന്ന് മുതൽ ക്ലാസ്സിനു പോയി തുടങ്ങി രണ്ടു ദിവസം കഴിഞ്ഞു ദേവൻ വിളിച്ചു, ക്യാമ്പിലേക്ക് മടങ്ങി പോകുക ആണെന്ന് പറഞ്ഞു.വേറെ ഒന്നും പറയാതെ ഫോൺ വച്ചു
കോച്ചിങ് ക്ലാസ് ആദ്യം എനിക്ക് ബോർ ആയിരുന്നു പിന്നെ പിന്നെ കുറേച്ചേ ശ്രദ്ധിക്കാൻ തുടങ്ങി..
ഇടക്ക് ദേവൻ വിളിച്ചു വിശേഷങ്ങൾ ഒക്കെ ചോദിക്കും ,മോന്റെ കാര്യം തിരക്കും അങ്ങനെ മുന്നോട്ട് പോയി. ബാങ്ക് ടെസ്റ്റ് കഴിയുന്നത് വരെ കല്യാണ കാര്യം പറഞ്ഞു വരരുത് എന്നു ഞാൻ അച്ഛനോട് പറഞ്ഞു.അങ്ങനെ ആറു മാസത്തെ അവധി പ്രഖ്യാപിച്ചു കല്യാണത്തിന്.
കുറച്ചു കഴിഞ്ഞു ദേവന്റെ കാര്യം അച്ഛനോട് സംസാരിച്ചു നോക്കണം എന്നു ഞാൻ മനസ്സിൽ കരുതി.ദേവനും ചിലപ്പോൾ അങ്ങനെ തന്നെയാകും കരുതി ഇരിക്കുന്നത്.കുറച്ചു കഴിഞ്ഞു ദേവൻ അമ്മയെ പറഞ്ഞു സമ്മതിപ്പിക്കും
ഞാൻ മനസ്സിൽ കരുതിയത് പോലെ അല്ല ദേവൻ കരുതിയത് എന്നു എനിക്ക് പിന്നീട് മനസിലായി…….
നാലു മാസം കഴിഞ്ഞു ഒരു ദിവസം പാർഥേട്ടന്റെ അമ്മയും ചെറിയമ്മയും കൂടി ഒരിക്കൽ വീട്ടിൽ വന്നു സാധാരണ അമ്മയോ അച്ഛനോ ആണ് വരാറു മോനെ കാണാൻ.ചെറിയമ്മ വന്നപ്പോഴേ അറിയാമായിരുന്നു വേറെ എന്തോ ഒരു കാര്യം ഉണ്ടെന്നു.
വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
(തുടരും)
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission