Skip to content

ശ്രുതി – 33

ശ്രുതി Malayalam Novel

വീണ്ടും കാർ മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരുന്നു . ആ യാത്രയിലെപ്പോഴോ ഞാനൊന്നു മയങ്ങി പോയി . പെട്ടെന്ന് കാർ നിന്നപ്പോഴാണ് ഞാൻ കണ്ണ് തുറന്ന് നോക്കിയത് . അപ്പോൾ ഞങ്ങളുടെ കാർ ഒരു പടുകൂറ്റൻ ബംഗ്ലാവിനു മുന്നിലായിരുന്നു . ആ ബംഗ്ലാവ് ശരിക്കും ഒറ്റ നോട്ടത്തിൽ ഒരു പഴയ കൊട്ടാരം പോലെ തോന്നിച്ചു . ഞാൻ ഒരു അത്ഭുതം നേരിൽ കണ്ട വിസ്മയത്തോടെ ആ ബംഗ്ലാവ് തന്നെ നോക്കി നിന്നു .

കാറിൽ നിന്നും ഇറങ്ങിയ ഞാൻ പതിയേ ഓരോ ചുവടും മുന്നോട്ട് വെച്ചു കൊണ്ടിരുന്നു . ആ പടുകൂറ്റൻ ബംഗ്ലാവിന്റെ ഓരോ പടികൾ കയറി ഞാൻ അതിന്റെ കവാടത്തിനടുത്ത് എത്തി . അതി മനോഹരമായ കൊത്തുപണികളോടുകൂടിയ ഒരു പടുകൂറ്റൻ മര വാതിൽ ആയിരുന്നു ആ ബംഗ്ലാവിന് ഉണ്ടായിരുന്നത് . ഞാനാ ചിത്രപ്പണി കളിലൂടെ പതിയെ വിരലുകൾ ഓടിച്ചു . ബംഗ്ലാവിന്റെ അകം കാണാനുള്ള എന്റെ അടങ്ങാത്ത ആവേശം കാരണം ഞാൻ ആ വാതിലിൽ ശക്തിയായി തള്ളി നോക്കി . അത്ഭുതമെന്ന് പറയട്ടെ ആ വാതിൽ നേരത്തെ തന്നെ ആരോ തുറന്നിട്ടതുപോലെ എനിക്കു മുന്നിൽ തുറക്കപ്പെട്ടു .

ശരിക്കും ഒരു അത്ഭുതം കാണുന്ന പോലെ ഞാന് ബംഗ്ലാവിലേക്ക് നടന്നടത്തു . നേരം ഇരുട്ടി തുടങ്ങിയതിനാൽ ബംഗ്ലാവിനു ഉള്ളിൽ മെഴുകുതിരികളും റാന്തൽ വിളക്കുകളും തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു . ശരിക്കും അതിമനോഹരമായ ഒരു കൊട്ടാരം തന്നെയായിരുന്നു അത് . ഒറ്റനോട്ടത്തിൽ ഒരുപാട് വർഷം പഴക്കം തോന്നുന്നുണ്ടെങ്കിലും ആ ബംഗ്ലാവ് ഇടയ്ക്കിടയ്ക്ക് പെയിന്റ് അടിച്ച് ആരോ വൃത്തിയാക്കുന്നുണ്ട് .

ആ കൊട്ടാരത്തിലെ ചുമരുകളിൽ ഒരുപാട് പടങ്ങൾ ഉണ്ടായിരുന്നു . അതിൽ മിക്ക ചിത്രങ്ങളും രാജാരവിവർമ്മയുടെ പെയിന്റിംഗ് ആണ് . ഞാൻ ആ ചിത്രങ്ങളെല്ലാം നോക്കി കൊട്ടാരത്തിലെ അകത്തളത്തിലേക്ക് പ്രവേശിച്ചു . കൊട്ടാരത്തിന്റെ നീണ്ടു നിവർന്നു കിടക്കുന്ന വലിയ ഹാളിന്റെ ഒരൊറ്റ തായി രണ്ട് കോണിപ്പടികൾ കാണാം . അവ രണ്ടും ഒരു ആർച്ച് ഷേപ്പിൽ മുകളിലേക്ക് പോകുന്നത് കാണാം . പെട്ടന്ന് എന്റെ കണ്ണുകൾ മുകളിലേക്ക് തിരിഞ്ഞപ്പോൾ അവിടെ ഒരു നേരിൽ കണ്ടത് പോലെ എനിക്ക് തോന്നി .

പെട്ടെന്ന് തന്നെ ഞാൻ വിയർക്കാൻ തുടങ്ങി . അപ്പോഴാണ് ഞാൻ ബോധത്തിലേക്ക് തിരിച്ചുവന്നത് . ആ നിമിഷം ആർമി എന്റെ കൂടെയില്ല എന്ന സത്യം എന്റെ മനസ്സിൽ ഭയം ഉയർത്തി . ഞാൻ ആ കൊട്ടാരത്തിലെ ഇരുട്ട് പടർന്ന ഓരോ മുക്കിലും മൂലയിലും എന്റെ കണ്ണുകൾ ഓടിച്ചു . ആ ഇരുട്ടിന്റെ മറവിൽ ആരോ നിൽക്കുന്നത് പോലെ എനിക്ക് തോന്നി തുടങ്ങി . ഒരു നിമിഷം ഞാൻ ശ്വാസമടക്കിപ്പിടിച്ചു നിന്നു . പെട്ടെന്ന് ശക്തമായ് വീശിയ കാറ്റിൽ കൊട്ടാരത്തിലെ ജനവാതിലുകൾ വന്നടിച്ചു ഒരു വലിയ ശബ്ദം ഉണ്ടായി . അതു കേൾക്കേണ്ട താമസം ഞാൻ പിന്തിരിഞ്ഞു ഓടാൻ തുടങ്ങി . ഓട്ടത്തിനിടയിൽ ആരോ ശക്തിയായി വാതിൽ അടയ്ക്കുന്ന ശബ്ദം ഞാൻ കേട്ടു .

എന്റെ പിറകെ ആരോ വരുന്നുണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞപ്പോൾ ഭയം കൊണ്ട് ഞാൻ ഓട്ടത്തിനിടയിൽ ഇടയ്ക്കിടയ്ക്ക് പുറകോട്ട് തിരിഞ്ഞു നോക്കി . ആ ഓട്ടത്തിനിടയിൽ ഇരുട്ടിന്റെ മറവിൽ ആരെയോ ഇടിച്ച് ഞാൻ നിലത്തുവീണു . നിലത്തുവീണ ഞാൻ എന്നെ മുന്നിൽ നിൽക്കുന്ന രൂപം ആണാണോ പെണ്ണാണോ എന്ന് പോലും തിരിച്ചറിയാൻ കഴിയാതെ ഞാൻ നിലത്തിരുന്നു കൊണ്ട് പിറകോട്ട് ചലിക്കാൻ തുടങ്ങി . അപ്പോൾ ആ രൂപം എന്റെ അടുത്തേക്ക് മുട്ടുകുത്തിയിരുന്നു കൊണ്ട് എന്റെ മുഖത്തോടു മുഖം അടുപ്പിക്കാൻ വന്നപ്പോൾ . ഞാൻ ഇരു കൈകൊണ്ടും എന്റെ മുഖം പൊത്തി ഇരുന്നു .

– ഇതേസമയം കൃഷ്ണദാസിന്റെ വീട്ടിൽ ശ്രുതിയെ കുറിച്ചുള്ള ചർച്ചയിൽ ആയിരുന്നു ശ്വേതയും ശ്രേയയും –

” ശ്വേത ചേച്ചി , എനിക്ക് എന്തോ പോലെ ആകുന്നു ”

” എന്തു പറ്റിയെടാ ”

” ശ്രുതി ചേച്ചി പോയിട്ട് ശരിക്കും ഒരു ദിവസം കഴിയാറായില്ലേ , എന്നിട്ടും നമ്മളെ എന്താ ഒന്ന് വിളിക്കാത്തത് ? ”

ശ്രേയ വളരെ വേദനയോടെയാണ് ശ്വേതയോട് ചോദിച്ചത് . പെട്ടെന്നാണ് ശ്വേതയുടെയും ശ്രെയയുടെയും സംസാരം കേട്ട് സ്വാതി അങ്ങോട്ട് വന്നത് .

” നമ്മളെ എന്തിനാണ് അവൾ വിളിക്കുന്നത് , അങ്ങനെ വിളിക്കാൻ മാത്രം ആരാ അവിടെ ഉള്ളത് ? ആരുമില്ല . ”

ദേഷ്യത്തോടെ ഉള്ള സ്വാതിയുടെ സംസാരം കേട്ട് അവർ ഇരുവരും ഒന്നു ഞെട്ടിയെങ്കിലും അവർക്കറിയാം സ്വാതിയുടെ മനസ്സിലുള്ള വേദനയാണ് ദേഷ്യമായി പുറത്തേക്ക് വരുന്നത് എന്ന് . ഇനിയും ശ്രുതിയുടെ കാര്യം പറഞ്ഞ് സ്വാതിയെ വെറുതെ വേദനിപ്പിക്കേണ്ട എന്ന് കരുതി ശ്വേതയും ശ്രേയയും മൗനം പാലിച്ചു .

ഇതേസമയം മറ്റൊരിടത്ത് ഹരിയുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി . ആദ്യ തവണ റിങ് ചെയ്ത ഫോൺ കട്ടായി . രണ്ടാംതവണ കോൾ വന്നപ്പോൾ ഹരി നമ്പർ ഒന്ന് നോക്കി . പരിചയമുള്ള നമ്പർ അല്ല . പക്ഷേ ഇന്ത്യയിൽനിന്നാണ് കോൾ വരുന്നത് . ഇനി ഒരുപക്ഷേ ശ്രുതി ആയിരിക്കുമോ , ഇന്ന് കരുതി ഹരി കോൾ അറ്റൻഡ് ചെയ്തു .

” ഹലോ , ഹരിനാരായണൻ സ്പീക്കിംഗ് ”

” ഹലോ , എന്താ ഹരി ഓർമ്മയുണ്ടോ ? ”

പെട്ടെന്ന് ആ ശബ്ദം ഹരിയുടെ കാതിലേക്ക് തുളച്ചു കയറുന്നത് പോലെ അവനു തോന്നി . ഒരു ഞെട്ടലോടെ അവൻ ഫോണിലേക്ക് നോക്കി . എന്നിട്ട് നെറ്റിയിൽ ഉണ്ടായിരുന്ന വിയർപ്പുതുള്ളികൾ എല്ലാം ഒരു തൂവാലകൊണ്ട് തുടച്ചിട്ട് വീണ്ടും ഫോൺ ചെവിയോടു ചേർത്തു സംസാരിക്കാൻ തുടങ്ങി .

” വിശ്വനാഥ് ……… ”

” അപ്പോൾ നീ ഇതുവരെ എന്റെ സ്വരം മറന്നിട്ടില്ല അല്ലേ ഹരി ”

” വിശ്വ , ഇതേതാ നമ്പർ ? നീ ഇപ്പോൾ എവിടെയാണുള്ളത് ? ”

” നീ എന്തിനാ ഹരി വെറുതെ ടെൻഷൻ ആവുന്നത് , ഈ നമ്പർ കണ്ടപ്പോൾ തന്നെ നിനക്ക് മനസ്സിലായി കാണുമല്ലോ ഞാൻ ഇന്ത്യയിൽ ഉണ്ടെന്ന് ”

വിശ്വനാഥന്റെ ആ വാക്കുകൾ കൂടി ആയപ്പോൾ ഹരി പൂർണമായി തകർന്ന പോലെ സോഫയിൽ ഇരുന്നു .

” എന്താ വിശ്വ പ്രത്യേകിച്ച് , ഒരു വാക്കും പറയാതെ ? ”

” എന്തോ പെട്ടെന്ന് എനിക്ക് നിന്നെ ഒന്ന് കാണണം എന്ന് തോന്നി . ”

” വിശ്വ , അതിനു ഞാനിപ്പോൾ ബാംഗ്ലൂർ ആണുള്ളത് ”

” അതെനിക്കറിയാം , ഞാനിപ്പോൾ കാണാൻ വന്നത് നിന്നെയല്ല . ”

” പിന്നെ … പിന്നെ ആരെ കാണാനാ ? ”

ഹരി വിക്കി കൊണ്ടാണ് വിശ്വനാഥ് നോട് അത് ചോദിച്ചത് .

” ഞാൻ അവളെ കാണാൻ വന്നതാണ് , ശ്രുതിയെ . ശ്രുതി വിശ്വനാഥ് എന്ന എന്റെ മകളെ ”

ഒരു ഞെട്ടലോടെയാണ് ഹരി അയാൾ പറഞ്ഞത് കേട്ടിരുന്നത് .

” അതിന് ശ്രുതി , അവൾ ഇന്ത്യയിൽ അല്ലല്ലോ ”

” അവൾ ഇന്ത്യയിൽ ഉണ്ടെന്ന് അറിഞ്ഞു തന്നെയാണ് ഞാൻ ഇങ്ങോട്ട് വന്നത് . വ്യക്തമായ ധാരണയില്ലാതെ വിശ്വനാഥ് ഒരുകാര്യം ചെയ്യില്ല എന്ന് നിനക്ക് നന്നായി അറിയാലോ . ഞാനിപ്പോൾ നിന്നെ വിളിച്ചത് ഒരു കാര്യം ചോദിക്കാനാണ് , എന്റെ മകൾ എവിടെയാണെന്ന് ? ”

” എനിക്കറിയില്ല വിശ്വ ”

” എന്തിനാണ് ഹരി , നീ എന്നോട് കള്ളം പറയുന്നത് നിനക്ക് എന്നെ കുറിച്ച് ശരിക്കും അറിയാമല്ലോ . ശ്രുതി എന്നോട് കള്ളം പറഞ്ഞിട്ടാണ് ഇന്ത്യയിലേക്ക് വന്നത് . അവൾ കേരളത്തിലുണ്ടെന്ന് അറിഞ്ഞിട്ടാണ് ഞാനും ഇങ്ങോട്ട് വന്നത് . ഇതിനൊക്കെ അവളെ സഹായിച്ചത് നീ ആയിരിക്കും എന്ന് എനിക്ക് നന്നായി അറിയാം . എന്നോട് ഇത്ര വലിയ ചതി ചെയ്തിട്ടും നിന്നെ ഞാൻ ജീവനോടെ വിടുന്നത് എന്റെ മോളെ കുറിച്ച് ഓർത്ത് മാത്രമാണ് ”

” എന്താ വിശ്വ നിനക്ക് ഞാൻ പറഞ്ഞത് വിശ്വാസ?മില്ലേ ? ഞാൻ പറഞ്ഞത് സത്യമാണ് . ശ്രുതി ഇപ്പോൾ എവിടെയാണെന്ന് എനിക്കറിയില്ല . അവളിതുവരെ കേരളത്തിൽ ഉണ്ടായിരുന്നു എന്നത് സത്യമാണ് . അവിടെവച്ച് അവൾക്ക് ഒരു അപകടവും പറ്റാതെ നോക്കിയതും ഞാൻ തന്നെയാണ് . പക്ഷേ ഇപ്പോൾ അവൾ എവിടെയാണെന്ന് എനിക്കറിയില്ല . ഇന്നലെ മുതൽ അവൾ മിസ്സിംഗ് ആണ് ”

” എന്റെ മകൾ എന്നോട് ഒളിച്ചു കളിക്കുകയാണോ , എത്രയൊക്കെ ഒളിച്ചാലും ഈ പപ്പയുടെ കണ്ണുകൾ അങ്ങുദൂരെ നിന്നു തന്നെ അവളെ വീക്ഷിക്കുന്നുണ്ടെന്ന് അവൾ അറിയുന്നില്ലല്ലോ . അവൾ എവിടെ പോയി ഒളിച്ചാലും ഞാൻ അവളെ കണ്ടു പിടിക്കും . ”

” വിശ്വ നീയെന്നാ ഇനി മടങ്ങി പോകുന്നത് ? ”

” വിശ്വനാഥ് ഇന്ത്യയിൽനിന്നും പോകുന്നുണ്ടെങ്കിൽ എന്റെ കൂടെ എന്റെ മകളും ഉണ്ടായിരിക്കും ”

അത്രയും പറഞ്ഞ് വിശ്വനാഥ് ഫോൺ കട്ട് ചെയ്തു . ഹരി ആകെ ടെൻഷനായി വെരുകിനെ കൂട്ടിലിട്ട പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി . ഈ അമ്മൂട്ടി ഇതെന്തു ഭാവിച്ചാണ് നടക്കുന്ന്ത് . വിശ്വനാഥന്റെ സ്വഭാവം മറ്റാരെക്കാളും നന്നായി അവൾക്കറിയാം എന്നിട്ടും , ഈ കുട്ടി എന്തൊക്കെയാണ് ചെയ്തുകൂട്ടുന്നത് .

ഇതേസമയം ബംഗ്ലാവിൽ , ശ്രുതിയുടെ അടുത്തിരിക്കുന്ന ആ വ്യക്തി അവളുടെ മുഖത്തിന് നേരെ മെഴുകുതിരിയുടെ വെളിച്ചം കാണിച്ചു . എന്നിട്ട് പതിയെ അവളുടെ മുടിയിഴകളിൽ തലോടി . ഭയത്തോടെ പതിയെ കണ്ണുകൾ തുറന്ന ശ്രുതി ആ മെഴുകുതിരിനാളത്തിലേക്ക് തന്നെ നോക്കിയിരുന്നു . എന്നിട്ട് അവൾ പതിയെ അവളുടെ ചുണ്ടുകൾ ചലിപ്പിച്ചു .

” ആർമി ”

” ശ്രുതി ആർ യു ഓക്കേ ”

ആർമിയുടെ ആ ചോദ്യത്തിന് മറുപടി നൽകുന്നതിനു പകരം അവൾ പേടിയോടെ അവന്റെ മാറിലേക്ക് ചേർന്നിരുന്നു . പെട്ടെന്ന് അവൾക്ക് എന്തുപറ്റിയെന്ന് അറിയാതെ ആർമിയും ആകെ കുഴങ്ങി . അവൻ പതിയെ അവളെ എഴുന്നേൽപ്പിച്ചതിന് ശേഷം അവളെ ചേർത്ത് പിടിച്ചു റൂമിലേക്ക് നടന്നു .

ഞങ്ങളിരുവരും ആ കൊട്ടാരത്തിലെ ഒരു റൂമിലേക്ക് പ്രവേശിച്ചു . ആ റും വളരെ വൃത്തിയോടെ ആയിരുന്നു ഉണ്ടായിരുന്നത് . ഒരുപക്ഷേ ആ കൊട്ടാരത്തിലെ ഏറ്റവും വലിയ റൂം അതായിരിക്കും . ആ റൂമിലേക്ക് പ്രവേശിക്കാൻ രണ്ട് കവാടങ്ങളുണ്ട് . അത് പോരാത്തതിന് റൂമിൽ റൂമിലെ രണ്ട് കോണിലും വലിയ ജനൽ ആണ് . ആ റൂമിനുള്ളിൽ എന്റെ കണ്ണുകൾ ഓരോ മുക്കും മൂലയും പരുതുമ്പോഴും ആർമിയുടെ മേലുണ്ടായിരുന്ന എന്റെ പിടി ഞാൻ വിട്ടിരുന്നില്ല .
ആർമി നിങ്ങളുടെ ലഗേജ് എല്ലാം ആ റൂമിന്റെ ഒരു മൂലയിൽ കൊണ്ടുവച്ചു . എന്നിട്ട് എന്നെ പതിയെ ആ കട്ടിലിൽ കൊണ്ടിരുത്തി .

” ശ്രുതി , ഈ കൊട്ടാരത്തിൽ ഇപ്പോൾ ഏറ്റവും വൃത്തിയുള്ള റൂം ഒരു പക്ഷെ ഇതായിരിക്കും . കാരണം ഇത് എന്റെ റൂം ആണ് . ഇവിടെ വരുമ്പോഴൊക്കെ ഞാൻ ഈ റൂം ആണ് യൂസ് ചെയ്യാറ് . തൽക്കാലം താൻ ഈ റൂമിൽ കിടന്നോളൂ . ഞാൻ അപ്പുറത്ത് ഹോളിൽ കിടക്കാം . അവിടെ സോഫ സെറ്റ് ഉണ്ട് . താൻ റെസ്റ്റെടുക്ക് നല്ല യാത്ര ക്ഷീണം ഉണ്ടാകും ഗുഡ് നൈറ്റ് ”

അതും പറഞ്ഞ് ആ റൂമിൽ നിന്നും പോകാനിരുന്ന ആർമിയുടെ കയ്യിൽ ഞാൻ പിടിച്ചു . എന്നിട്ട് പേടിയോടെ ആ റൂമിലെ ഇരുട്ടു വ്യാപിച്ചിരിക്കുന്ന ഓരോ മുലയിലേക്ക് നോക്കി . എനിക്കെന്താ ആ ഇരുട്ടത്ത് അത്രയും വലിയ റൂമിനുള്ളിൽ ഒറ്റയ്ക്ക് കിടക്കാൻ പേടി തോന്നി .

” ആർമി , തനിക്ക് ഇവിടെ കിടന്നൂടെ . ഇവിടെ ഇത്രയും വലിയ റൂം ഇല്ലേ ? ”

എന്റെ ഈശ്വരന്മാരെ ഇവൾ ഇത് എന്തു ഭാവിച്ചിട്ടാ എന്നെ കിടക്കാൻ കൂട്ടുപിടിക്കുന്നത് . നീ തണുപ്പത്ത് രണ്ടെണ്ണം വിട്ടു സോഫയിൽ എങ്ങാനും പോയി കിടക്കാൻ വിചാരിച്ചപ്പോൾ ഇവൾ എന്നെ പെടുത്തുകയാണല്ലോ .

” എന്താ ആർമി ആലോചിക്കുന്നത് ? ”

“ഏയ്‌ ഒന്നുമില്ല , ഈ തണുപ്പത്ത് ഞാനിവിടെ ”

” ഈ ജാക്കറ്റ് ഇട്ടോ തണുപ്പിന് കുറച്ച് ആശ്വാസം കിട്ടും ”

” അതല്ല ”

” പിന്നെ ??? ”

ഓ ഈ കുരുപ്പിനോട് ഞാൻ ഇപ്പോ ഇങ്ങനെ പറഞ്ഞു മനസ്സിലാക്കുക , എനിക്ക് രണ്ട് പെഗ് അടിക്കണം എന്ന് . പെട്ടെന്ന് എന്റെ മുഖഭാവത്തിൽ നിന്നും എന്തോ മനസ്സിലാക്കിയിട്ട് എന്നോണം അവൾ എന്റെ അടുത്തേക്ക് നീങ്ങിനിന്നു .

” കുപ്പി യാണോ ഉദ്ദേശിക്കുന്നത് ? ”

പെട്ടെന്ന് അവളുടെ ആ ചോദ്യം കേട്ടപ്പോൾ ഞാനാകെ ചമ്മി വല്ലാതായി .

” എന്റെ കയ്യിൽ നിനക്ക് തരാൻ കുപ്പി ഒന്നുമില്ല . നിന്റെ കയ്യിൽ ഉണ്ടെങ്കിൽ നീ എടുത്തു കുടിച്ചോ , എനിക്കൊരു കുഴപ്പവുമില്ല ”

അവൾ അങ്ങനെ പറയുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല . പക്ഷേ നീ തണുപ്പത്ത് കുപ്പി ഇല്ലാതെ എങ്ങനെ നടക്കാനാണ് . അതുകൊണ്ട് ഞാൻ ഷെൽഫിൽ എടുത്തു വച്ചിരുന്ന കുപ്പി പുറത്തേക്ക് എടുത്തു . ആദ്യം ഞങ്ങൾ പുറത്തു നിന്നു കൊണ്ടുവന്ന ഫുഡ് ഒരുമിച്ചിരുന്ന് കഴിച്ചു . അതിനുശേഷം ഞാൻ കുപ്പി പൊട്ടിച്ച് പണി തുടങ്ങി .
രണ്ടു പെഗ് അതിൽ കൂടുതൽ പോകരുതെന്ന് കരുതി തുടങ്ങിയതാണ് . പക്ഷേ , ആ കൊടും തണുപ്പിനെ അതിജീവിക്കാൻ ഞാനറിയാതെ അത് കുടിച്ചു പോയി . അത് കണ്ടിട്ടും അവൾ ഒരു കൂസലും ഇല്ലാതെ കട്ടിലിൽ കയറി കിടന്നു .

ഇവൾ ഇതെന്തു വിശ്വസിച്ചാ എന്നോട് റൂമിൽ കിടക്കാൻ പറഞ്ഞത് . ഒന്നാമത് ഇവളെ പോലെ സുന്ദരിയായ ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് ഇതുപോലെ ഒരു സ്ഥലത്ത് കിട്ടിയാൽ ഏതവൻ ആയാലും ഒന്ന് ട്രൈ ചെയ്തു നോക്കും . സാധാരണ ബോധത്തിൽ തന്നെ അവൾ എന്റെ അടുത്ത് വരുമ്പോൾ പലപ്പോഴും എന്റെ മനസ്സ് എന്റെ കൈവിട്ടു പോയിട്ടുണ്ട് , ഇപ്പൊ വെള്ളമടിച്ച് ഫിറ്റായി ഇരിക്കുന്ന എന്റെ മുന്നിൽ വന്നു കിടക്കുന്നു . എന്റെ പടച്ചോനേ എന്റെ കണ്ട്രോള് പോകാതെ നോക്കണേ . എന്നു പ്രാർത്ഥിച്ചുകൊണ്ട് ഞാൻ അവർ കിടക്കുന്ന കട്ടില് നേരെ എതിർ ഭാഗത്തായി താഴെ കിടന്നു .

ഉറക്കത്തിൽ പോലും എന്തൊരു സൗന്ദര്യമാണ് പെണ്ണേ നിനക്ക് . നിന്നിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല എനിക്ക് . ഒരു പക്ഷേ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയുടെ കൂടെ ഇതുപോലെ ഒരു റൂമിൽ . അതും എന്നോട് എപ്പോൾ കണ്ടാലും പടവെട്ടുന്ന തന്റെടിയായ ഉണ്ണിയാർച്ചയുടെ കൂടെ . എന്റെ ഈശ്വരന്മാരെ ഒരിക്കൽ പോലും ഇങ്ങനെ ഒരു സന്ദർഭം ജീവിതത്തിലുണ്ടാവുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിട്ടില്ല . ഇന്ന് നടന്നത് എല്ലാം ഒരു സ്വപ്നം പോലെ തോന്നുകയാണ് എനിക്ക് . ഞാൻ പതിയെ അവളെ നോക്കി അവൾ നല്ല ഉറക്കത്തിലാണ് . വളരെ ശാന്തമായിട്ടാണ് അവൾ ഉറങ്ങുന്നത് .

അല്പസമയത്തിനുശേഷം അവൾ ചെറുതായി ഞരങ്ങാൻ തുടങ്ങി . ആ ശബ്ദം കേട്ടപ്പോൾ തന്നെ ഞാൻ വേഗം ചാടിയെണീറ്റ് അവളെ നോക്കി . അവൾ ഉറക്കത്തിൽ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ട് . ഇടയ്ക്ക് കരയുന്നുണ്ട് . ഞാൻ പതിയെ അവളുടെ അടുത്ത് ചെന്നു നെറ്റിയിൽ ഒന്ന് തലോടി . നന്നായിട്ട് പൊള്ളുന്ന ചൂട് ഉണ്ട് . നല്ല പനി ഉണ്ടെന്നു തോന്നുന്നു . പെട്ടെന്ന് ഉറക്കത്തിൽ അവൾ ബഹളം വെച്ചു കൊണ്ട് എന്തൊക്കെയോ വിളിച്ചു പറയാൻ തുടങ്ങി . ഞാൻ അവളുടെ കൈകളിൽ പിടിച്ചു പക്ഷേ പിടി മുറുകും തോറും അവൾ കൂടുതൽ വയലന്റ് ആയി വന്നു .

” അമ്മേ …. എന്നെ വിട് എനിക്ക് എന്റെ അമ്മയുടെ അടുത്ത് പോണം . അയ്യോ എന്റെ അമ്മയെ കൊല്ലല്ലേ … ഒന്നും ചെയ്യല്ലേ എന്റെ അമ്മയെ … എനിക്ക് എന്റെ അമ്മയെ മാത്രം മതി … വേറൊന്നും വേണ്ട ബാക്കിയൊക്കെ നിങ്ങൾ എടുത്തോ … അമ്മയെ ഒന്നും ചെയ്യല്ലേ … എനിക്ക് എന്റെ അമ്മ മാത്രമേയുള്ളൂ … അമ്മേ … അയ്യോ തീ …. അമ്മേ ………………. ”

പെട്ടെന്ന് ശ്രുതി ഇതൊക്കെ പറഞ്ഞു ബഹളം വെക്കാൻ തുടങ്ങി . അതോടെ ആർമിക്ക് അവളെ കണ്ട്രോൾ ചെയ്യാൻ കഴിയാതെയായി . അവൻ കട്ടിലിലേക്ക് കയറി ബഹളം വെച്ചുകൊണ്ടിരിക്കുന്ന ശ്രുതി ചേർത്തു പിടിച്ചു . ആദ്യം അവൾ അവനിൽ നിന്നും കുതറിമാറാൻ ശ്രമിച്ചെങ്കിലും . അവൻ അവളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തിയപ്പോൾ അവൾ ഒന്നു ശാന്തമായി വന്നു . അവൻ പതിയെ അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു . ആ പാതിമയക്കത്തിലും അവൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു .

അമ്മ … അമ്മ … എനിക്ക് എന്റെ അമ്മയുടെ അടുത്ത് പോണം …

അത്രയും പറഞ്ഞ് അവൾ അവനിലേക്ക് തളർന്നു കിടന്നു .

( തുടരും )

Read complete ശ്രുതി Malayalam online novel here

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!