ശ്രുതി നീയെനിക്കെപ്പോഴും ഒരു ചോദ്യ ചിഹ്നമായിരുന്നു . അയക്കാൻ ശ്രമിക്കുന്തോറും വീണ്ടും കെട്ടി കുടുങ്ങുന്ന ഒരു കടങ്കഥ പോലെയാണെന്ന് സാരം . പക്ഷേ ഇന്നല്ലെങ്കിൽ മറ്റൊരു നാൾ നീയെന്ന കടംകഥയെ ഞാൻ പൂർണമായി മനസ്സിലാക്കുക തന്നെ ചെയ്യും . നിന്നെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും എനിക്കറിയണം . ഇനി അതിനായി കാത്തിരിക്കാൻ ഞാൻ തയ്യാറല്ല . കണ്ടുപിടിക്കും ഞാൻ നിന്റെ എല്ലാ പ്രശ്നങ്ങളും .
അത്രയും പറഞ്ഞ് ഒരു ദൃഢനിശ്ചയത്തോടെ ആർമി അവളുടെ റൂമിൽ നിന്നും ഇറങ്ങി പോയി .
പിറ്റേദിവസം ബംഗ്ലാവിൽ നേരം പുലർന്നത് തന്നെ ഒരു അതിഥി യുടെ വരവോട് കൂടിയാണ് .
രാവിലെ തന്നെ ബംഗ്ലാവിന്റെ കോളിംഗ് ബെല്ല് ശബ്ദിക്കാൻ തുടങ്ങി . പവിഴം ആണ് വാതിൽ തുറന്നത് , തനിക്കു മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും പവിഴം ആദ്യമൊന്നു ഞെട്ടിയെങ്കിലും ഒരു ചെറുപുഞ്ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചു കൊണ്ട് അയാളെ അകത്തേക്ക് ക്ഷണിച്ചു . അത് വേറെ ആരും ആയിരുന്നില്ല , ശങ്കുണ്ണി നായർ ആയിരുന്നു . ആർമിയുടെ കുടുംബ കാര്യസ്ഥൻ . അയാൾ അകത്തേക്ക് കയറിയ ഉടൻ പവിഴം രക്ഷപ്പെടാൻ എന്നോണം വേഗം അടുക്കളയിൽ കയറാൻ തുടങ്ങിയതും , ശങ്കുണ്ണിനായർ തടഞ്ഞു .
” പവിഴം ഒന്ന് നിന്നേ , ”
” എന്താ സാറേ ”
” ഞാൻ കഴിഞ്ഞ തവണ ഇവിടെ വന്നപ്പോൾ നിങ്ങളോട് എന്തെങ്കിലും പറഞ്ഞിരുന്നോ ? ”
” ആ ….. ”
” എന്താ പറഞ്ഞത് ? ”
” അത് …. അതുവന്ത് ”
” ഏതുവന്തു ? ”
” അഭി കുഞ്ഞിനി ഇവിടേക്ക് വന്നാൽ അവിടെയുള്ളവരെ വിളിച്ചറിയിക്കണം എന്ന് ”
” എന്നിട്ട് നിങ്ങൾ അതു പോലെ ചെയ്തോ ? ”
” ഇല്ല ”
” അതെന്തേ ? ”
” അങ്ങനെ പറഞ്ഞാൽ , അഭി സാർ ഇവിടെ നിന്ന് ഇറങ്ങി പോകുമെന്ന് കരുതിയിട്ടാണ് ഞങ്ങൾ ഒന്നും പറയാതിരുന്നത് ”
” അത് ശരി അങ്ങനെയാണോ , അപ്പോ ആ പെൺകുട്ടിയുടെ കാര്യമോ ? ”
” ഏതു പെൺകുട്ടി ? ”
” നിന്റെ അഭി സാറു ആരും അറിയാതെ ഇവിടെ കൊണ്ട് താമസിപ്പിച്ചിരിക്കുന്ന ആ പെൺകുട്ടി ”
” അതോ …. അവ വന്ത് ശ്രുതി ”
” അവനും അവളും തമ്മിൽ എന്താ ബന്ധം ”
” ഫ്രണ്ട്സ് ”
” മിണ്ടരുത് നിർത്തിക്കോ , വെറും ഫ്രണ്ട്സ് ആയിട്ടാണോ അവൻ അവളെ കൊണ്ടുവന്നത് , ഇപ്പോൾ ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുന്നത് ? ”
” അതൊരു പാവം കുട്ടിയാണ് ”
” വിശദീകരണം ഞാൻ ചോദിച്ചില്ല ”
” സാർ എങ്കിലും മനസ്സിലാക്കണം , അഭി സാറിന്റെ തറവാട്ടിൽ ഉള്ളവർ അറിഞ്ഞാൽ പ്രശ്നം ആകും എന്ന് കരുതിയാണ് ഞങ്ങൾ ഒന്നും പറയാതിരുന്നത് ”
” ഇപ്പൊ അവരറിഞ്ഞില്ലേ … അഭിയെ കൂട്ടിക്കൊണ്ടുപോകാൻ ആണ് ഞാൻ വന്നത് . അവൻ എവിടെ ? ”
” അമ്പലത്തിൽ പോയതാണ് ”
എന്തോ അത്ഭുതം കേട്ടതുപോലെ വിശ്വസിക്കാനാവാതെ അയാൾ പവിഴ ത്തിന്റെ മുഖത്തേക്ക് നോക്കി .
” എന്ത് ????????? അമ്പലത്തിലോ ? ”
” അതെ , ശ്രുതി കുഞ്ഞിന്റെ കൂടെ അമ്പലത്തിൽ അതിരാവിലെ പോയതാണ് . ഏകദേശം ഇപ്പോൾ തിരിച്ചു വരാൻ സമയമായി ”
” അവന് ഇത്തരം മാറ്റങ്ങൾ അവൾ വന്നതിനുശേഷമാണോ ഉണ്ടായത് ? ”
” സത്യം പറഞ്ഞാൽ അത് തന്നെയാണ് ശരി . ശ്രുതി വന്നതിനുശേഷം ആണ് അഭി സാർ ശരിക്കും ചിരിച്ചു കണ്ടത് ”
” മം മതി മതി , എന്നാൽ ചിരിയൊക്കെ നിൽക്കാൻ പോവാ , അഭിയെ കൊണ്ടുപോകാനാണ് ഞാൻ വന്നത് . നീയും മുരുകനും ഇന്നലെ അവളെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ ഞാനത് അഭിയുടെ തറവാട്ടിൽ വിളിച്ചറിയിച്ചിരുന്നു . അവന്റെ വീട്ടുകാരാണ് അവനെ വേഗംകൂട്ടി ചെല്ലാൻ പറഞ്ഞത് ”
ശങ്കുണ്ണിനായരിൽ നിന്നും അത്തരത്തിൽ ഒരു വാർത്ത കേട്ടപ്പോൾ പവിഴ ത്തിന് വല്ലാത്ത സങ്കടം തോന്നി .
– – – – – – – – – – – – – – – – – – – – – – – – – – – – – –
അമ്പലത്തിൽ അധികം ആൾ തിരക്കൊന്നും ഉണ്ടായിരുന്നില്ല . ശരിക്കും കുന്നിൻമുകളിലുള്ള ഈ അമ്പലത്തിൽ ഇവിടത്തെ നാട്ടുകാരെ വരാറുള്ളൂ . ശരിക്കും അമ്പലം ഒരു ഗുഹാക്ഷേത്രം പോലെ തോന്നിക്കും . അമ്പലത്തിലെ പ്രവേശന കവാടത്തിനു മുന്നിൽ ഒരു വലിയ മണിനാദം കെട്ടി തൂക്കിയിട്ടുണ്ട് . ആ മണി നാദത്തിന്റെ ശബ്ദം അമ്പലത്തിൽ മൊത്തത്തിൽ പ്രകമ്പനം കൊള്ളുന്നു . സംഹാര രൂപിയായ കാട്ടമ്മയാണ് അവിടുത്തെ മൂർത്തി . എന്തു സങ്കടവും മനമുരുകി പറഞ്ഞാൽ തീർത്തു തരുന്ന നാട്ടുകാരുടെ പ്രിയ അമ്മ . അഭിയും ശ്രുതിയും അമ്പലത്തിലെ പ്രാർത്ഥന കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ശ്രുതി അവിടെത്തന്നെ നിന്നത് .
” അഭിയേട്ടാ ”
” എന്താ ശ്രുതി ? ”
” ശരിക്കും ഈ കാട്ടമ്മയ്ക്ക് ശക്തി ഉണ്ടോ ? ”
” ഉണ്ട് , അത് പലരുടെ അനുഭവത്തിൽനിന്നും തെളിഞ്ഞതാണ് ”
” എനിക്ക് നേരിട്ട് ബോധ്യപ്പെട്ടാൽ മാത്രമേ ഞാൻ അത് വിശ്വസിക്കു ”
” എന്നാൽ നീ മനസ്സുരുകി എന്തെങ്കിലും പ്രാർത്ഥിക്ക് , നിന്റെ ഉള്ളിൽ കള്ളം ഇല്ലെങ്കിൽ , നീ പ്രാർത്ഥിക്കുന്നതു ആത്മാർത്ഥമായി ആണെങ്കിൽ കാട്ടമ്മ നിന്റെ പ്രാർത്ഥന കേൾക്കും ”
” അങ്ങനെയാണോ , എങ്കിൽ ഞാൻ പ്രാർത്ഥിക്കാം ”
ശ്രുതിയും അഭിയും കാട്ടമ്മയുടെ വലിയ ശിലയ്ക്ക് മുന്നിലായി കൂപ്പുകൈകളോടെ നിന്നു . അവർ ഇരുവരും കണ്ണുകൾ അടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി .
* ” എന്റെ ദേവി , എന്റെ അമ്മയുടെ മരണശേഷം ഒരു ലക്ഷ്യവുമായാണ് ഞാൻ ഈ നാട്ടിൽ വന്നത് . പക്ഷേ ഇന്നേവരെ എനിക്ക് എന്റെ ലക്ഷ്യത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല . എന്റെ ലക്ഷ്യം നല്ലതാണ് , എന്നാൽ ലക്ഷ്യത്തിലേക്കുള്ള മാർഗം നീയാണ് കാണിക്കേണ്ടത് . ഞാനെന്റെ ലക്ഷ്യത്തിൽ എത്തുന്നത് വരെ എന്റെ മനസ്സ് പതറാതെ നോക്കണേ , എന്നെ എന്റെ ലക്ഷ്യത്തിലേക്ക് പെട്ടെന്ന് തന്നെ എത്തിക്കണേ ”
* ” കാട്ടമ്മേ , ശ്രുതി എന്താണോ പ്രാർത്ഥിക്കുന്നത് അത് നടത്തി കൊടുക്കണെ , ഞാൻ ഇപ്പോൾ ചോദിക്കാൻ പോകുന്നത് കുറച്ചു സെൽഫിഷ് ആണ് , എന്നാലും വളരെയധികം ആത്മാർത്ഥമായി തന്നെ ചോദിക്കുവാ , അവൾ എന്നും സന്തോഷവതിയായി എന്റെ കൂടെ തന്നെ ഉണ്ടാകണം . ഞങ്ങളെ അകറ്റാൻ ഈ പ്രപഞ്ചത്തിലെ ഒരു ശക്തിയ്ക്കും സാധിക്കരുത് . ”
ഇരുവരും മനസ്സിൽ കാട്ടമ്മയെ പ്രാർത്ഥിച്ച തിനുശേഷം , അമ്പലത്തിൽ നിന്നും പുറത്തേക്കിറങ്ങി നടക്കാൻ തുടങ്ങി .
” ശ്രുതി , ഞാനൊരു കാര്യം ചോദിക്കട്ടെ ”
” എന്തിനാ ആർമി ഇത്തരം ഫോർമാലിറ്റീസ് , നേരിട്ട് ചോദിച്ചാൽ പോരേ ”
” എന്നാൽ ശരി നേരിട്ട് തന്നെ ചോദിക്കാം , നീയെന്താ കാട്ടമ്മയോട് ചോദിച്ചത് ? ”
” അതോ … അത് ഒരു സൂത്രം ചോദിച്ചതാ , അതെന്തായാലും ഇപ്പോൾ പറയില്ല ”
” ഹോ ആയിക്കോട്ടെ , ഞാനും ഒരുകാര്യം ചോദിച്ചിട്ടുണ്ട് , അതെന്താണെന്ന് ഞാനും പറയില്ല ”
” ആർമി , താനെന്തിനാ വീടുവിട്ടു വന്നത് ? ”
” അത് …… അത് കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു . ”
” അത് എന്താണെന്നാണ് ഞാൻ ചോദിച്ചത് ”
” പ്രശ്നം എന്താണെന്ന് പറഞ്ഞാൽ സോൾവ് ചെയ്യാൻ നീ കൂടെ നിൽക്കുമോ ? ”
” യെസ് ”
” ഉറപ്പാണോ ? ”
” ആടോ …. എനിക്ക് വേണ്ടി എന്തെല്ലാം ചെയ്തിരിക്കുന്നു താൻ , തനിക്ക് വേണ്ടി ഒരു ചെറിയ കാര്യം പോലും ഞാൻ ചെയ്യില്ല എന്നാണോ ? ”
” എന്നാൽ പറയാം , വേറൊന്നുമല്ല , എന്റെ അങ്കിളിന്റെ മകളുമായി എന്റെ വിവാഹം നടത്താൻ ഞങ്ങളുടെ വീട്ടുകാർ ചെറുതായി ഒന്നു പ്ലാൻ ചെയ്തു വന്നു . അപ്പോൾ തന്നെ ഞാൻ ആ പ്ലാൻ ഉടച്ച് കയ്യിൽ കൊടുത്തു . ”
” ആഹാ ബെസ്റ്റ് , അല്ല ഈ മുറപ്പെണ്ണിനെ കെട്ടുന്നതൊക്കെ കുറച്ചു പഴഞ്ചൻ ഏർപ്പാട് ആണല്ലോ ”
” അതേലോ , ഞങ്ങളുടെ തറവാട്ടിൽ വർഷങ്ങളായി കാരണവന്മാർ നടത്തിവരുന്ന ഒരു ആചാരമാണിത് , അവിടെ ജനിക്കുന്ന അടുത്ത തലമുറയെ ആ കുടുംബത്തിൽ ഉള്ളവരെ കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കുക ”
” നല്ല ബുദ്ധിയുള്ള കാരണവന്മാർ ആണല്ലോ ”
” അതെന്താടോ താൻ അങ്ങനെ പറഞ്ഞത് ? ”
” ആർമിക്ക് ശരിക്കും മനസ്സിലായില്ലേ എന്തിനാണ് ഇങ്ങനെ ചെയ്യിക്കുന്നതെന്ന് ? ”
” ഇല്ല …. എന്തിനാ ? ”
” പാരമ്പര്യമായി കൈവശം വെച്ചു വരുന്ന സ്വത്ത് കൈവിട്ടു പോകാതിരിക്കാൻ . അതായത് , യുഗയുഗാന്തരങ്ങളായി കാരണവന്മാർ കൈമാറിവരുന്ന അമൂല്യ വസ്തുക്കളും , തറവാട്ട് വക സ്വത്തുക്കളും മറ്റു വസ്തുവകകളും പുറത്തുള്ളവർ കൈക്കലാക്കാതിരിക്കാനും അവ കൈമോശം വരാതിരിക്കാനും , തറവാട്ടിൽ ഉള്ളവർ തമ്മിൽ വിവാഹം നടന്നാൽ സ്വത്തു പുറത്തുപോകില്ല എന്നതിനാലും ആണ് പണ്ടുള്ളവർ മുറ പെണ്ണിനെ കൊണ്ട് വിവാഹം നടത്തുന്നത് അഥവാ കുടുംബത്തിൽ നിന്നുതന്നെ പെണ്ണ് എടുക്കുന്നത് . ”
” ഞാൻ ഇത്രയൊന്നും ആലോചിച്ചിരുന്നില്ല , നീ ആള് കൊള്ളാമല്ലോ ശ്രുതി . വിദേശത്ത് ജനിച്ചു വളർന്ന നിനക്ക് ഇത്തരം നാട്ടറിവ് ഒക്കെ ഉണ്ടോ ? ”
” ഉണ്ട് . എന്റെ അമ്മ ഒരു സാധാരണ നാട്ടിൻപുറത്തുകാരിയായ അന്തർജ്ജനം ആയിരുന്നു , അതുകൊണ്ടുതന്നെ ഇത്തരം ആചാരാനുഷ്ഠാനങ്ങൾ അമ്മയുടെ തറവാട്ടിലും ഉണ്ടായിരുന്നു . ഇതൊക്കെ എന്റെ അമ്മയുടെ ഡയറിയിൽ നിന്ന് ആണ് എനിക്ക് മനസ്സിലായത് ”
” ആഹാ , അപ്പോൾ തന്റെ അമ്മ കല്യാണം കഴിച്ചത് ഈ ആചാരപ്രകാരം ആണോ ? ”
” അല്ല ”
” പിന്നെ ? ”
” എന്റെ അമ്മയുടെ ലവ് മാരേജ് ആയിരുന്നു ”
” എന്നിട്ടാണോ നിനക്ക് നിന്റെ പപ്പയെ ഇഷ്ടമല്ലാത്തത് ”
ആർമി അത് ചോദിച്ചതും ശ്രുതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി , അത് കണ്ട ഉടനെ ആർമി വേഗം വിഷയം മാറ്റി .
” അല്ല ശ്രുതി , എന്റെ പ്രശ്നം ഞാൻ മുഴുവൻ പറഞ്ഞില്ലല്ലോ . ഞാൻ പറയട്ടെ ”
” മ്മ് ”
” എന്റെ അങ്കിളിന്റെ മകളാണ് അഞ്ചു . അത്യാവശ്യം പൈസ ഉള്ള ടീം ആണ് . അതിന്റേതായ എല്ലാ അഹങ്കാരവും അവൾക്കുണ്ട് . ഞങ്ങളുടെ ഫാമിലിയിൽ ഒരുപാട് കസിൻസ് ഉണ്ട് . കൂടുതൽ പെൺകുട്ടികളും എന്റെ അനിയത്തിമാരുടെ പ്രായമായിട്ടാണ് വരുക . പിന്നെയുള്ളത് അഞ്ജുവാണ് . അതുകൊണ്ടുതന്നെ , അവളുടെ പാരൻസ് ആണ് ഈ പ്രൊപ്പോസലുമായി ഞങ്ങളുടെ അടുത്തേക്ക് വന്നത് . തറവാട്ടിലെ മൂത്ത കാരണവർ മാർക്ക് എല്ലാം ഇതിൽ പൂർണ്ണസമ്മതം ആയിരുന്നു . അതുകൊണ്ടുതന്നെ എന്റെ അമ്മയ്ക്കും പപ്പയ്ക്കും അതിനു സമ്മതിക്കേണ്ടിവന്നു . പക്ഷേ ഞാൻ ഇപ്പോഴും അതിനെതിരാണ് . അതുകൊണ്ടാണ് ഞാൻ വീട് വിട്ടു ഇറങ്ങി വന്നത് . ഇനി താൻ പറ എന്താ തന്റെ അഭിപ്രായം ”
” ഞാൻ പറഞ്ഞാൽ അഭിയേട്ടൻ കേൾക്കുമോ ? ”
” ഏറെക്കുറെ 😉 … എന്താ നീ പറയാൻ പോകുന്നത് ? ദൈവത്തെ ഓർത്ത് അഞ്ജുവിനെ സ്വീകരിക്കാൻ പറയരുത് ”
” ഒരിക്കലുമില്ല . ജീവിതം ഒന്നേയുള്ളൂ , അതു നമ്മളെ സ്നേഹിക്കുന്ന നമ്മൾ സ്നേഹിക്കുന്ന ആൾക്കുവേണ്ടി വേണം ജീവിക്കാൻ . അല്ലാതെ കുടുംബക്കാരുടെ തൃപ്തിക്ക് വേണ്ടി അല്ല . അഭിയേട്ടൻ ലൈഫിൽ അങ്ങനെ ഒരാൾ വന്നിട്ടില്ലെങ്കിൽ അങ്ങനെ ഒരാൾ വരുന്നത് വരെ കാത്തു നിൽക്കണം . ”
” ഞാൻ എത്ര കാലം വേണമെങ്കിലും കാത്തുനിൽക്കാൻ തയ്യാറാണ് . പക്ഷേ എന്റെ വീട്ടുകാർ ആണ് പ്രശ്നം ”
” അവരെയൊക്കെ നമുക്ക് ഒതുക്കാം , എന്തിനും ഏതിനും ഞാൻ കൂടെയുണ്ടാകും നല്ല കട്ട സപ്പോർട്ട് മായി . ”
” ഉറപ്പാണോ ? ”
” ഞാനല്ലേ പറയുന്നത് 🙂 . ”
” എന്നാൽ ശരി വേഗം വാ വീട്ടിലെത്താൻ ആയി . അല്ല , ശ്രുതി ഞാൻ വേറൊരു കാര്യം ചോദിക്കട്ടെ ? ”
” എന്താ അഭിയേട്ടാ ? ”
” നീ മുരുകണ്ണനോടും പവിഴത്തോടും എന്താ പറഞ്ഞത് ? ”
ഞാൻ പെട്ടെന്ന് അവളുടെ മുഖത്തുനോക്കി അത് ചോദിച്ചപ്പോൾ അവൾ ഒരു കള്ളച്ചിരിയോടെ കണ്ണിറുക്കി മുഖം തിരിച്ച് . വീണ്ടും ഞാൻ എന്റെ ചോദ്യം ആവർത്തിച്ചപ്പോൾ അവൾ എനിക്ക് നേരെ നിന്ന് ചിരിക്കാൻ തുടങ്ങി .
” അതോ ….. അത് അവർ എന്നോട് ചോദിച്ചു നമ്മൾ തമ്മിൽ എന്താണെന്ന് ? ”
” എന്നിട്ടും നീ എന്ത് മറുപടിയാണ് പറഞ്ഞത് എന്നാണ് എനിക്ക് അറിയേണ്ടത് ? ”
” ഞാൻ ഒന്നും പറഞ്ഞില്ല , അപ്പൊ പവിഴ വീണ്ടും എന്നോട് ഒരു കാര്യം കൂടി ചോദിച്ചു ”
” എന്തുകാര്യം ? ”
” നമ്മൾ തമ്മിൽ ലവ് ആണോന്ന് ? ”
” എന്നിട്ടോ , നീ എന്താ പറഞ്ഞേ ? ”
” ഞാൻ ഒന്നും പറഞ്ഞില്ല , പകരം അവളെ നോക്കി ചിരിച്ചിട്ട് നാണത്തോടെ മുഖം പൊത്തി ഓടി ”
” ബെസ്റ്റ് … ഇതിപ്പോ നീ അവളോട് മനപ്പൂർവ്വം പറയാതെ പറഞ്ഞതുപോലെ ആയില്ലേ ”
” ഏറെക്കുറെ …… എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യാൻ പറ്റൂ 😁 . ”
” അപ്പൊ പവിഴവും മുരുകണ്ണനും വിചാരിച്ചിരിക്കുന്നത് നമ്മൾ തമ്മിൽ ലവ് ആണെന്നാണോ ? 🙄 ”
” ആണെന്ന് തോന്നുന്നു 😜 ”
” ഡീ കുരുപ്പേ , നിന്നെ ഞാൻ ഇന്ന് ശരിയാക്കും ”
അതും പറഞ്ഞ് ആർമി എന്റെ പിറകെ ഓടാൻ തുടങ്ങി . ഞാൻ വേഗം ബംഗ്ലാവിലേക്ക് ഓടി കയറിയതും , ആർമി എന്റെ കൈയ്യിൽ പിടിച്ച് വലിച്ചു .
” അഭിയേട്ടാ കയ്യിൽ നിന്നു വിട് ഞാൻ ചുമ്മാ തമാശ പറഞ്ഞതാണ് ”
” വിട്ടിയില്ലെങ്കിലോ ??? ”
” ദേ മോശമാണ് ട്ടോ ആരെങ്കിലും കാണും ”
” ആരു വേണമെങ്കിലും കണ്ടോട്ടെ , ഇവിടെ എല്ലാവർക്കും അറിയാമല്ലോ നമ്മൾ തമ്മിലുള്ള റിലേഷൻ ”
എന്റെ ഈശ്വരാ ഇങ്ങേര് ഇത് എന്തിനുള്ള പുറപ്പാടാണ് , പറഞ്ഞു കുടുങ്ങിയത് പോലെയായല്ലോ ഞാൻ . എന്റെ കയ്യിൽ ഉള്ള അഭിയേട്ടന്റെ പിടുത്തം അഴിക്കാൻ ശ്രമിക്കുംതോറും അത് കൂടുതൽ മുറുകി വന്നു . ഇതെല്ലാം കണ്ടുകൊണ്ട് ഡൈനിങ് ഹാളിൽ ഒരാൾ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു .
( തുടരും ) ……………
Read complete ശ്രുതി Malayalam online novel here
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission