Skip to content

ശ്രുതി – 40

ശ്രുതി Malayalam Novel

” ശരി വാ ഭക്ഷണം കഴിക്കാൻ പോകാം ”

അതു കേട്ടപ്പോൾ എനിക്ക് സന്തോഷമായി ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കാനായി താഴേക്കിറങ്ങി . വലിയ ഡൈനിങ് ടേബിളിൽ അപ്പോഴേക്കും ആളുകൾ വന്നിരുന്നിരുന്നു . ഞാനും അഭിയും അടുത്തുള്ള രണ്ടു കസേരകളിൽ പോയിരുന്നു . ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോഴേക്കും മുകളിൽ നിന്ന് ആ താടക താഴേക്ക് ഇറങ്ങി വരുന്നുണ്ടായിരുന്നു . ഓ …. ഇനി ഇതിപ്പോ ഇതെന്തിനുള്ള വരവാണ് ആവോ ?

അവർ വന്ന പാടെ എനിക്ക് നേരെ ഓപ്പോസിറ്റ് വന്നിരുന്നു . എന്നിട്ട് അവിടുന്ന് എന്നെ നോക്കി ദഹിപ്പിക്കാൻ തുടങ്ങി . ഞാനാണെങ്കിൽ ഒരു കൂസലുമില്ലാതെ ഭക്ഷണം എടുത്തു കഴിക്കാൻ തുടങ്ങി . അവരൊന്നും മൈൻഡ് ചെയ്യാൻ പോലും ഞാൻ തുനിഞ്ഞില്ല . അതുകൊണ്ട് തന്നെ പെട്ടെന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ എണീറ്റ് പോന്നു . അപ്പോഴാണ് അടുക്കളപ്പുറത്ത് നിൽക്കുന്ന സീതമ്മയെ ഞാൻ കണ്ടത് . അവരെ കണ്ട ഉടനെ ഞാൻ ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് പോയി . അവർ എനിക്ക് നല്ലൊരു പുഞ്ചിരി സമ്മാനിച്ചു .

” എന്താ മോൾക്ക് എന്തെങ്കിലും വേണോ ? ”

” വേണ്ട സീതമ്മേ , സീതമ്മ വല്ലതും കഴിച്ചോ ? ”

” ഇല്ല കുഞ്ഞേ , എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടാണ് സീതമ്മ കഴിക്കാറ് ”

” സീതമ്മേ , ഇവിടെയുള്ള ആരെയും എനിക്ക് പരിചയം ഇല്ല . ഇവരൊക്കെ ഈ വീട്ടിലുള്ളവർ ആണോ ? അഭിയേട്ടനോട് ചോദിച്ചാൽ ആണെങ്കിൽ ഒന്നും പറയുകയുമില്ല . ”

” അതേ കുഞ്ഞേ ഇവരെല്ലാം ഈ വീട്ടിലുള്ളവർ തന്നെയാണ് . ഇവർ മാത്രമല്ല ഇനിയും ഒരുപാട് ആളുകൾ ഉണ്ട് ഈ വീട്ടിൽ . ”

” എന്നിട്ട് അവരൊക്കെ എവിടെ പോയി ? ”

” അഭി കുഞ്ഞിന്റെ അച്ഛനുമമ്മയും മുത്തശ്ശനും മുത്തശ്ശിയും ചെറിയമ്മയും ചെറിയച്ഛനും കൂടി നാലമ്പലം പോയതാണ് ”

” ഓഹ് ….. അപ്പോൾ ഇവിടെ ആണുങ്ങൾ ആരുമില്ലേ ? ”

” എല്ലാവരുമുണ്ട് ബിസിനസും കാര്യങ്ങളുമായി നടക്കുകയാണ് . മുത്തശ്ശനും മുത്തശ്ശിയും തീർഥാടനം കഴിഞ്ഞ് എത്തുമ്പോൾ അവരെല്ലാവരും ഇവിടെ ഉണ്ടാകും ”

” അഭിയേട്ടന്റെ ആന്റിയുടെ പേരെന്താണ് ? ”

” ആര് സുപ്രിയമേടമോ ? ”

ഓ അപ്പോള് ആ താടകയുടെ പേര് സുപ്രിയ എന്നാണ് . ഞാൻ മനസ്സിൽ ഓർത്തു . അപ്പോഴേക്കും അവർ എല്ലാവരും ഭക്ഷണം കഴിച്ച് എഴുന്നേറ്റിരുന്നു . സീതമ്മ വേഗം ഓടി പോയി അവർ കഴിച്ചിട്ട് പോയ പാത്രങ്ങൾ എല്ലാം വാരി അടുക്കളയിലേക്ക് വന്നു . ഒരുപാട് പാത്രങ്ങൾ ഉണ്ടായിരുന്നു കഴുകാൻ , എനിക്കെന്തോ പാവം തോന്നുന്നു . ഞാൻ അവരെ ഹെൽപ്പ് ചെയ്യാൻ തുടങ്ങിയപ്പോൾ അവർ എന്നെ തടഞ്ഞു .

” അയ്യോ വേണ്ട കുഞ്ഞേ , കുഞ്ഞു പണിയെടുക്കുന്നത് ഇവിടെ ആരെങ്കിലും കണ്ടാൽ അതെനിക്ക് പ്രശ്നമാകും ”

” എന്തു പ്രശ്നം , ഞാൻ ഇവിടെ എല്ലാവർക്കും ചതുർത്തി അല്ലേ ”

ഒരു കള്ള ചിരിയോടെ ഞാൻ അവരെ നോക്കി ചോദിച്ചു .

” ഒരിക്കലുമല്ല കുഞ്ഞേ , പെട്ടെന്ന് അഭി കുഞ്ഞ് ഒരു പെൺകുട്ടിയെയും കൊണ്ടുവന്നതിൽ ഉള്ള ഒരു നിരാശയാണ് അവർക്കൊക്കെ ഉള്ളത് . എന്റെ ഒരു അഭിപ്രായം വെച്ച് അവർക്ക് അങ്ങനെ കുഞ്ഞിനോട് പക ഒന്നും ഉണ്ടാകില്ല . പിന്നെ കമ്പനി ആകാൻ വരാത്തത് മുത്തശ്ശനെയും മുത്തശ്ശിയേയും ഭയന്നിട്ട് ആവും ”

” അപ്പോൾ ആ സുപ്രിയ എന്ന് പറഞ്ഞ ആന്റിയോ ”

ഞാൻ അങ്ങനെ ചോദിച്ചപ്പോൾ അവർ ചുറ്റും ഒന്ന് കണ്ണോടിച്ചു എന്നിട്ട് ആരുമില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം എന്റെ അടുത്തേക്ക് നിന്ന് പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി .

” സുപ്രിയ മാഡം ശരിക്കും ഈ കുടുംബത്തിൽ ഉള്ളതല്ല . ഇവിടത്തെ മരുമകന്റെ സഹോദരിയാണ് . അതായത് ശ്രീലക്ഷ്മി മേടത്തിന്റെ നാത്തൂൻ ”

ഇതൊക്കെ ആരാ എന്നമട്ടിൽ ഞാൻ അവരുടെ മുഖത്തേക്ക് തന്നെ നോക്കി . അതു മനസ്സിലാക്കിയിട്ടെന്നോണം അവരെന്നെ നോക്കി .

” ഈ തറവാടിന്റെ പേരാണ് ശ്രീമംഗലം . പേരിലും പ്രൗഡിയിലും ഒട്ടും പിന്നോക്കം അല്ലായിരുന്നു ശ്രീമംഗലം എന്ന തറവാട് . ഈ തറവാടിന്റെ അമരക്കാരൻ എന്ന് അറിയപ്പെടുന്നത് ഇവിടുത്തെ മുത്തച്ഛനായ രാജഗോപാല മേനോനാണ് . അദ്ദേഹത്തിന്റെ ഭാര്യ അതായത് അഭിയുടെ മുത്തശ്ശി അവരുടെ പേരാണ് രാജലക്ഷ്മി . ”

” മുത്തശ്ശൻ രാജഗോപാല് മേനോൻ , മുത്തശ്ശി രാജലക്ഷ്മി മേനോൻ . ഓക്കേ ബാക്കി പോരട്ടെ ”

” ഇവരുടെ മൂത്ത പുത്രനാണ് റിതോഷ് മേനോൻ , അദ്ദേഹത്തിന് റിയൽ എസ്റ്റേറ്റ് ബിസിനസ് ആണ് . അദ്ദേഹത്തിന്റെ ഭാര്യ റീത്താ മേനോൻ . നിങ്ങൾ വന്നപ്പോൾ തന്നെ ആരതി തട്ട് എടുക്കാൻ പറഞ്ഞത് ഈ മേഡമാണ് . ഇവർക്ക് മൂന്ന് മക്കളാണ് . മൂത്തമകൻ രോഹിത് മേനോൻ , അച്ഛന്റെ കൂടെ ബിസിനസ് ചെയ്യുന്നു . അവന്റെ കല്യാണം കഴിഞ്ഞു ഭാര്യ ശ്രീപ്രിയ മേനോൻ . മരുമകളും ബിസിനസ് രംഗത്ത് തന്നെയാണ് . അവർക്ക് കുട്ടികൾ ഒന്നും ആയിട്ടില്ല . ഇളയവൻ റോഷൻ മേനോൻ അവന്റെ വിവാഹം കഴിഞ്ഞിട്ടില്ല . അവന് ഫാഷൻ ഡിസൈനിങ് ആണ് താല്പര്യം . ആ മേഖലയിലാണ് പ്രവർത്തിക്കുന്നത് . ഏറ്റവും ചെറുത് രാഹുൽ മേനോൻ , അവൻ ഡിഗ്രിക്ക് പഠിക്കുന്നു . ”

” ആഹാ അപ്പോൾ ഇത് അഭിയേട്ടൻറെ മൂത്ത വല്യച്ഛൻ ആണല്ലേ ”

” ഇനി രണ്ടാമത്തെ മകൾ ശ്രീലക്ഷ്മി മേനോൻ . അവരുടെ ഭർത്താവ് ശ്രീനിവാസ മേനോൻ . രണ്ടുപേരും ചേർന്ന് ബിസിനസ് ഫീൽഡിൽ ആണ് . ശ്രീ മംഗലം ഗ്രൂപ്സ് ഫ്ലാറ്റ് ഇവരുടെ മേൽനോട്ടത്തിലാണ് ആണ് . ഇവർക്ക് രണ്ടു മക്കളാണ് . മകൻ ശ്രാവൺ ബിസിനസ്സ് ചെയ്യുന്നു . മകൾ ശിഖ പ്ലസ്ടുവിന് പഠിക്കുന്നു . ”

” ഓഹോ , അപ്പൊ ആ ആന്റി ആരാ ? ”

” അത് ശ്രീലക്ഷ്മി മേടത്തിന്റെ ഭർത്താവായ ശ്രീനിവാസൻ സാറിന്റെ സഹോദരിയാണ് സുപ്രിയ ആണ് . അവരുടെ ഭർത്താവ് അരവിന്ദ് മേനോൻ ശ്രീമംഗലം ഗ്രൂപ്പിന്റെ ചീഫ് ഓഡിറ്ററാണ് . അവർക്ക് രണ്ട് മക്കളാണ് , അരുൺ മേനോൻ ശ്രീമംഗലം കാറിന്റെ കമ്പനിയിലെ അസിസ്റ്റന്റ് മാനേജർ ആണ് . മകൾ അഞ്ജലി മേനോൻ ഫാഷൻ ഡിസൈനിങ് എന്നു പറഞ്ഞു നടക്കുന്നു . ആ കുട്ടിയും ആയാണ് അഭി സാറിന്റെ കല്യാണം തീരുമാനിച്ചത് ”

” ആഹാ ബെസ്റ്റ് , ബാക്കി പറ ”

” ഇനി മൂന്നാമത്തെ മകനാണ് കൈലാസ് മേനോൻ , അതായത് അഭി കുഞ്ഞിന്റെ അച്ഛൻ . അദ്ദേഹത്തിന്റെ ഭാര്യ ഗൗരി മേനോൻ . അവരുടെ ഒരേയൊരു മകൻ അഭിറാം മേനോൻ . ”

ഞാനൊരു വലിയ കഥ കേൾക്കുന്ന കൗതുകത്തോടെ അവരുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു .

” ഇനി നാലാമത്തെ മകൻ ആണ് ലക്ഷ്മൺ മേനോൻ , അദ്ദേഹത്തിന്റെ ഭാര്യ ജാനകി മേനോൻ . അവർക്കിരുവർക്കും കുട്ടികളില്ല . അഭി കുഞ്ഞു എന്നുവച്ചാൽ അവർക്ക് ജീവനാണ് . അവരാണ് ശ്രീമംഗലം ടെക്സ്റ്റൈൽസ് നോക്കിനടത്തുന്നത് . അവരുടെ സ്വത്തുക്കളുടെയും ഒരേ ഒരു അവകാശി അഭി കുഞ്ഞാണ് . ടെക്സ്റ്റൈൽസ് ന്റെ എംഡി ആണ് അഭി കുഞ്ഞ് . ”

അത് ശരിക്കും എനിക്ക് ഒരു ഷോക്കിങ് ന്യൂസ് ആയിരുന്നു . ഒരു പണിയുമില്ലാതെ ചുമ്മാ കറങ്ങി നടക്കുന്ന ആളല്ല അഭി . ഒരു വലിയ കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ട പോസ്റ്റിൽ നിൽക്കുന്ന ആളാണ് .

” അഞ്ചാമതായി മുത്തശ്ശനും മുത്തശ്ശിയും ഒരു മകൾ കൂടിയുണ്ട് . അവരുടെ ഏറ്റവും ഇളയ മകൾ , ശരിക്കും പറഞ്ഞാൽ ഈ സ്വത്തുക്കളുടെ എല്ലാം യഥാർത്ഥ അവകാശി ആ മകൾ ആയിരുന്നു . മുത്തശ്ശനും മുത്തശ്ശിയും ആ ഇളയ മകളോട് ആയിരുന്നു സ്നേഹം കൂടുതൽ , അതിനാൽ തന്നെ സ്വത്തുക്കളുടെ തൊണ്ണൂറുശതമാനവും അവളുടെ പേരിൽ ആയിരുന്നു . പക്ഷേ ആ പെൺകുട്ടിയെ മാത്രം ഞാൻ ഇതുവരെ കണ്ടിട്ടില്ല . ഞാനിവിടെ 15 വർഷമായി ജോലി ചെയ്യുന്നു . ഇതുവരെ ആ മകൾ ഇവിടേക്ക് വന്നിട്ടില്ല , ആരുടെയോ കൂടെ ഒളിച്ചോടി പോയതാണ് എന്ന് മാത്രം അറിയാം . ”

” ഓഹോ അപ്പോ അങ്ങനെ ഒരു അവതാരം കൂടി ഉണ്ടല്ലേ ? ”

” ആ ഉണ്ട് . ഇവിടെ ഉണ്ടായിരുന്ന പഴയ ആളുകൾ അല്ലാതെ മറ്റാരും അവരെ കണ്ടിട്ടില്ല . എന്തിനേറെ പറയുന്നു അഭി കുഞ്ഞിനു പോലും അവർ എവിടെയാണെന്ന് അറിയില്ല , കാണാൻ എങ്ങനെ ഉണ്ടെന്ന് പോലും അറിയില്ല . ”

” അവരുടെ ഒരു പഴയ ഫോട്ടോ പോലും ഇവിടെയില്ലേ ? ”

” ഇവിടെയില്ല . ഒരുപക്ഷേ പഴയ കൊട്ടാരത്തിൽ ഉണ്ടാകും . ”

” പഴയ കൊട്ടാരമോ ? ”

” അതെ അഭി കുഞ്ഞു , മോളും ഇതുവരെ നിന്നത് ആ പഴയ കൊട്ടാരത്തിലായിരുന്നു . അതാണ് പണ്ടത്തെ ശ്രീമംഗലം തറവാട് ”

” സീതമ്മേ , ഇവിടെയുള്ളവർ എന്തിനാ അഭിയേട്ടനെ അഞ്ജലിയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ വാശിപിടിക്കുന്നത് ? ”

” അഞ്ജലി കുഞ്ഞിന് അഭി സാറിനെ ഇഷ്ടമാണ് . ആ ഇഷ്ടം സുപ്രിയ മേടവും അരവിന്ദ് സാറും ഏറ്റുപിടിച്ചു . കാരണം ഈ സ്വത്തുക്കൾക്കെല്ലാം മറ്റുള്ളവരെ ക്കാളും കൂടുതൽ അവകാശമുള്ളത് അഭി കുഞ്ഞിനു തന്നെയാണ് . ഒരുപക്ഷേ അതുകൊണ്ടാണ് എന്നാണ് എനിക്ക് തോന്നുന്നത് . ”

” ഇവിടെ ഇപ്പോൾ ആന്റിമാർ മാത്രമല്ലേ ഉള്ളൂ , ബാക്കിയുള്ളവർ എവിടെ ? ”

” ഇവിടത്തെ പുരുഷകേസരികൾ എല്ലാം ബിസിനസ് ടൂറിലാണ് . അഞ്ജലി അവരുടെ കൂടെ പോയതാണ് . ചുളുവിൽ ഓരോ സ്ഥലങ്ങൾ കാണാമല്ലോ , എന്തായാലും അവരെല്ലാവരും ഈ ആഴ്ചതന്നെ മടങ്ങിയെത്തും . ”

” അപ്പൊ അവരെയൊക്കെ കാണാമല്ലോ അല്ലേ ”

” കാണാം . പക്ഷേ , കുഞ്ഞു ഒന്ന് ശ്രദ്ധിക്കണം . അഞ്ജലി കുഞ്ഞിനും സുപ്രിയ മേടത്തിനും മോളോട് ഇപ്പോൾ നല്ല ദേഷ്യം ഉണ്ടാകും . അവർ ഒരുപക്ഷേ ഒത്തുചേർന്നാൽ മോളെ അപായപ്പെടുത്താൻ വരെ ശ്രമിക്കും ”

” അതോർത്ത് സീതമ്മ പേടിക്കേണ്ട , ഇതൊന്നും കേട്ടാൽ പേടിക്കുന്ന ആളല്ല ഈ ശ്രുതി ”

അപ്പോഴാണ് ആർമി എന്നെ തിരഞ്ഞു അടുക്കളയിലേക്ക് വന്നത് .

” ശ്രുതി ഞാൻ ഒന്ന് പുറത്തു പോവുകയാണ് നീ വരുന്നുണ്ടോ ? ”

” ആ ഞാൻ വരാം . എനിക്കും ഒരു ചെറിയ പർച്ചേസിംഗ് നടത്താമല്ലോ ”

സീതമ്മയോട് യാത്ര പറഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങുമ്പോൾ ശ്രീമംഗലത്തെ പെൺപടകൾ എല്ലാം സ്വീകരണമുറിയിലെ സോഫയിൽ ഹാജരായിരുന്നു . ഞാനും ആർമിയും ഇറങ്ങിവരുന്നത് കണ്ടപ്പോൾ അവർ ഞങ്ങളെ തന്നെ നോക്കി നിന്നു . ആർമി അവരെ കണ്ടപ്പോൾ ഒന്നും മിണ്ടാതെ കാറിന്റെ കീ എടുത്തു പുറത്തേക്കിറങ്ങി പോയി . ഞാനും ആർമിയുടെ പിറകെ പോകാൻ തുനിഞ്ഞെങ്കിലും എന്തുകൊണ്ടോ അവിടെ തന്നെ നിന്നുപോയി . എന്നിട്ട് സോഫയിൽ ഇരിക്കുന്ന ആന്റിമാരുടെ അടുത്തേക്ക് ചെന്നു , ഇവൾ ഇപ്പോൾ എന്തിന് വന്നതാണെന്ന അന്ധാളിപ്പ് അവരുടെ മുഖത്ത് ഉണ്ടായിരുന്നു .

” ഞങ്ങൾ ഒന്ന് പുറത്തു പോയി വരാം , അധികം ദൂരേക്ക് ഒന്നും പോകുന്നില്ല ഇവിടെ അടുത്ത് ഒക്കെ തന്നെ ഉണ്ടാകും . അധികം നേരം വൈകാതെതന്നെ തിരിച്ചെത്താം ”

ഇത്രയും പറഞ്ഞ് അവർക്ക് ഒരു ചെറുപുഞ്ചിരി നൽകിയതിനുശേഷം ഞാൻ ആർമിയുടെ കൂടെ പുറത്തേക്ക് പോയി . വൈകുന്നേരം വരെ ഒന്ന് ചുറ്റിയടിച്ചു , ഇരുട്ടുവീണ തുടങ്ങിയപ്പോൾ പുറത്തു നിന്നും ഭക്ഷണം കഴിച്ച് വീട്ടിലേക്ക് തന്നെ തിരിച്ചെത്തി . ഞങ്ങൾ തിരിച്ചെത്തുമ്പോൾ ഞങ്ങളെ കാത്ത് ആ വീട്ടിൽ ഒരു അതിഥി ഉണ്ടായിരുന്നു .

( തുടരും ) ………..

ശ്രുതി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!