Skip to content

ശ്രുതി – 42

ശ്രുതി Malayalam Novel

അതിരാവിലെ തന്നെ എഴുന്നേറ്റ ഉടനെ ഞാൻ കുളിച്ച് സുന്ദരിയായി ഒരു സ്കേർട് & ടോപ് ഇവിടുത്തെ ഭാഷയിൽ പറഞ്ഞാൽ പട്ടുപാവാടയും ബ്ലൗസും എടുത്തണിഞ്ഞു . എന്നിട്ട് വീടിനു മുന്നിലുണ്ടായിരുന്ന തുളസിത്തറയിൽ ഒരു ചെറിയ മൺകുടത്തിൽ നിന്നും വെള്ളം ഒഴിക്കുമ്പോൾ മുറ്റത്ത് ഒരു കാർ വന്നുനിന്നു . അതിൽ നിന്നിറങ്ങുന്ന ആളുകളെല്ലാം എന്നെ സംബന്ധിച്ചിടത്തോളം അപരിചിതരായിരുന്നു . കാറിൽ നിന്നിറങ്ങിയ ഉടനെ അവരുടെയെല്ലാം ദൃഷ്ടി പതിച്ചത് നേരെ എന്റെ മേലേക്കാണ് .

എന്റെ ഊഹം ശരിയാണെങ്കിൽ ഇപ്പോൾ വന്നിരിക്കുന്നത് ഇവിടത്തെ പുരുഷകേസരികൾ ആണ് . അങ്ങനെ തറവാട്ടിലെ ഓരോരുത്തരായി വീട്ടിലേക്ക് തിരികെ മടങ്ങി വന്നു തുടങ്ങി . അപ്പോൾ അതിനർത്ഥം മുത്തശ്ശനും മുത്തശ്ശിയും ചെറിയമ്മയും ചെറിയച്ഛനും അഭിയുടെ അച്ഛനും അമ്മയും ഉടൻ ലാൻഡ് ചെയ്യും എന്നല്ലേ . അവർ വന്നപാടെ എന്നെ ഒന്ന് അടിമുടി ഒന്നുനോക്കിയതിനുശേഷം അകത്തേക്ക് കയറിപ്പോയി . ഇതൊക്കെ എന്ത് എന്ന രീതിയിൽ ഞാനും അകത്തേക്ക് പോയി . അഭി ആണെങ്കിൽ ജോഗിങിന് പോയതായിരുന്നു .

അവരെല്ലാവരും ഹാളിലെ സോഫാ സെറ്റിൽ സീറ്റ് പിടിച്ചിരുന്നു . അവരുടെ വരവ് അറിഞ്ഞ ഉടനെ തന്നെ കൊട്ടാരത്തിനുള്ളിലെ തരുണികളും പുറത്തേക്കു വന്നു . എല്ലാവരും കൂടി ചേർന്ന് ഒരു വട്ടമേശസമ്മേളനം നടത്താനുള്ള പ്ലാനിൽ ആണെന്ന് തോന്നുന്നു . അപ്പോഴാണ് താടകയും മകൾ പൂതനയും താഴേക്കിറങ്ങി വന്നത് . വന്നപാടെ അഞ്ജലി ചെറിയച്ചാ , വലിയച്ഛാ , കുഞ്ഞമ്മവാ , വലിയമ്മാവാ എന്നൊക്കെ പറഞ്ഞുകൊണ്ട് അവരുടെ എല്ലാവരുടെയും അടുത്തേക്ക് ഓടി പോയിരുന്നു . അപ്പോഴേക്കും സീതമ്മ അവർക്കുള്ള ജ്യൂസുമായി വന്നു .

എല്ലാവർക്കും ജ്യൂസ് കൊടുത്തതിനുശേഷം സീതമ്മ എന്റെ അടുത്തേക്ക് വന്നുനിന്നു . എന്നിട്ട് പതിഞ്ഞ ശബ്ദത്തിൽ അവരെ ഓരോരുത്തരെയും എനിക്ക് പരിചയപ്പെടുത്തി തന്നു . പെട്ടെന്ന് തന്നെ സീതമ്മ അവർ കുടിച്ച ജ്യൂസിന് ക്ലാസ്സും കൊണ്ട് അടുക്കളയിലേക്ക് തന്നെ പോയി .

സീതമ്മ കൂടി പോയപ്പോൾ ഞാൻ അവിടെ തികച്ചും ഒറ്റയ്ക്കായത് പോലെ തോന്നി . അതുകൊണ്ട് ഞാനും ഇനിയവിടെ നിൽക്കുന്നതിൽ കാര്യമില്ല എന്നെനിക്ക് തോന്നി . ഇവരുടെ കുടുംബക്കാരുടെ ഇടയിൽ എനിക്കെന്ത് സ്ഥാനം എന്നോർത്ത് കൊണ്ട് ഞാൻ മുകളിലേക്ക് കയറാൻ തുടങ്ങിയതും , അഞ്ജലി എന്നെ തടഞ്ഞു .

” മോൾ ഒന്ന് അവിടെ നിന്നെ ”

പെട്ടെന്ന് അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവിടെത്തന്നെ നിന്നു അവരെ എല്ലാവരെയും നോക്കി . അപ്പോൾ അവൾ വളരെയധികം അഹങ്കാരത്തോടെ എന്റെ അടുത്തേക്ക് വന്നിട്ട് എന്റെ കൈ പിടിച്ചു വലിച്ചു അവരുടെ അടുത്തേക്ക് കൊണ്ട് പോയി .

” നിങ്ങൾക്ക് എല്ലാവർക്കും ഇവളെ മനസ്സിലായോ ? ”

അഞ്ജലി വന്നവരോട് ചോദിച്ചു . അവരുടെ ഉത്തരം മൗനം ആയിരുന്നു .

” മനസ്സിലായില്ലെങ്കിൽ ഞാൻ തന്നെ പരിചയപ്പെടുത്താം , ഇവളാണ് ശ്രുതി എന്നുവെച്ചാൽ അഭി എവിടെനിന്നോ വിളിച്ചുകൊണ്ടുവന്നു പെണ്ണ് . ”

അഞ്ജലി അങ്ങനെ പറഞ്ഞപ്പോൾ അവരുടെ എല്ലാവരുടെയും നോട്ടം എന്നിലേക്ക് ആയി .

” നിങ്ങളെല്ലാവരും വരാൻ കാത്തിരിക്കുകയായിരുന്നു ഞാൻ , ഇവളെ ഇവിടെനിന്ന് ഓടിക്കാൻ ”

എന്ന് പറഞ്ഞുകൊണ്ട് അഞ്ജലി എന്റെ മുടിയിൽ കയറിപ്പിടിച്ചു . ഒട്ടും പ്രതീക്ഷിക്കാത്ത അറ്റാക്ക് ആയതുകൊണ്ടും അവളെ തിരിച്ചു ഒന്നും ചെയ്യരുതെന്നത് കൊണ്ടും ഞാൻ മൗനം കടിച്ചമർത്തി നിന്നു . അവൾ ഒന്നുകൂടെ എന്റെ മടിയിൽ ചുറ്റി പിടിച്ചപ്പോൾ വേദനകൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു .

” എന്താ അഞ്ജലി ഇത് ആ കുട്ടിയെ വിടൂ ”

പെട്ടെന്ന് തന്നെ കാഴ്ചക്കാരിൽ ഒരാളായിരുന്ന ശ്രീനിവാസ മേനോൻ അഞ്ജലിയോട് ആജ്ഞാപിച്ചു . അവൾ വിടാൻ ഉദ്ദേശമില്ല എന്ന് കണ്ടപ്പോൾ അവിടത്തെ മൂത്ത കാർന്നോര് ആയ റിതോഷ് മേനോൻ മുന്നോട്ടുവന്നു . അഞ്ജലിയുടെ കയ്യിൽ ബലമായി പിടിച്ചുകൊണ്ട് എന്റെ മുടിയുടെ മേലുള്ള അവളുടെ കൈ അയപ്പിച്ചു . അവൾ ഒരു ഭ്രാന്തിയെപ്പോലെ വാശി പിടിക്കാൻ തുടങ്ങി .

ദേഷ്യം കൊണ്ട് പെട്ടെന്ന് അവളുടെ കൈ വീണ്ടും വന്ന പിടുത്തമിട്ടത് എന്റെ കഴുത്തിൽ ആയിരുന്നു . അവൾ ആ പിടുത്തം ഒന്നുകൂടെ മുറുകിയപ്പോൾ ശ്വാസം കിട്ടാതെ ഞാനൊന്ന് പിടഞ്ഞു . അപ്പോഴേക്കും കൂടിനിന്നവർ എല്ലാവരും കൂടെ അഞ്ജലിയെ പിടിച്ചു വലിക്കാൻ തുടങ്ങി . അപ്പോഴും അവൾ എന്റെ കഴുത്തിലെ പിടി വിടാൻ തയ്യാറല്ലായിരുന്നു . ദേഷ്യം കാരണം അവളുടെ കയ്യിന്റെ എല്ലാ ഒടിച്ചിടാനാണ് ആദ്യം എനിക്ക് തോന്നിയത് . പക്ഷേ ആർമിയെ ഓർത്തപ്പോൾ വേണ്ടെന്ന് വെച്ചു .

” ഡീീ ……….. ”

പെട്ടെന്നായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത്തരത്തിൽ ഒരു അലർച്ച വന്നത് . എല്ലാവരും ഒരുപോലെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോൾ കണ്ടത് കത്തി ജ്വലിക്കുന്ന കണ്ണുകളുമായി അഞ്ജലിയെ നോക്കുന്ന ആർമിയെയാണ് . ഒട്ടും പ്രതീക്ഷിക്കാതെ അഭിയെ കണ്ട ഷോക്കിൽ അവളുടെ കൈകൾ ഒന്ന് അയഞ്ഞു . അപ്പോൾ തന്നെ ഞാൻ ശ്വാസം കിട്ടാതെ നിലത്തേക്ക് പതിച്ചു . അതുകണ്ട് എനിക്ക് അരികിലേക്ക് ഓടി വന്ന ആർമി എന്റെ തൊട്ടടുത്തു നിൽക്കുന്ന അഞ്ജലിയുടെ കാരണം നോക്കി ഒന്ന് പൊട്ടിച്ചു . അടിയുടെ ആഘാതത്തിൽ അവൾ നിലത്തുവീണു . അവൾ നിലം പതിച്ച ഉടനെ തന്നെ നിലത്തു വീണു കിടന്നിരുന്ന എന്നെ ആർമി രണ്ടു കൈകൾ കൊണ്ടും പിടിച്ചെഴുന്നേൽപ്പിച്ചു . ആർമിയുടെ സഹായത്താൽ എഴുന്നേറ്റ് നിന്നെങ്കിലും ശ്വാസം കിട്ടാൻ ആവാതെ ഞാനൊന്നു ചുമച്ചു . അതുകണ്ട ആർമി ദേഷ്യത്തോടെ നിലത്തു നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്ന അഞ്ജലിയുടെ കഴുത്തിൽ പിടുത്തമിട്ടു . ശ്വാസം കിട്ടാതെ അവൾ പിടയുന്നത് കണ്ട് അവളുടെ അമ്മ ഓടി വന്ന് അഭിയുടെ കയ്യിൽ പിടിച്ചു . പക്ഷേ ആ കൈകൾക്ക് എന്നത്തേക്കാൾ കൂടുതൽ ബലം ഉണ്ടായിരുന്നു . അവളുടെ കാലുകൾ തറയിൽ നിന്നും അല്പം ഉയർന്ന ആയിരുന്നു നിന്നത് . ശ്വാസം കിട്ടാതെ അവൾ കൈകാൽ ഇട്ട് അടിക്കുന്നത് കണ്ടു അവിടെ കൂടി നിന്നവർ എല്ലാവരും അഭിയെ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും , അവരുടെ ശ്രമം വെറുതെയായി . പെട്ടെന്ന് ഒന്നും ചെയ്യാൻ കഴിയാതെ അവരെല്ലാവരും നിസ്സഹായരായി നിന്നപ്പോൾ ഞാൻ വേഗം എഴുന്നേറ്റ് അഭിയുടെ കയ്യിൽ പിടിച്ചു . പെട്ടെന്നവൻ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അരുതെന്ന് ഞാൻ തലയാട്ടി . എന്റെ ദയനീയ ഭാവം കണ്ടപ്പോൾ അവന്റെ കയ്യിലെ പിടുത്തം ഒന്ന് അയഞ്ഞു . പെട്ടെന്ന് തന്നെ അവൾ ശ്വാസം കിട്ടാതെ നിലത്തേക്ക് പതിച്ചു കിടന്നു ചുമക്കാൻ തുടങ്ങി .

” അഞ്ജലി , ഇനി നിന്റെ ഒരു ചെറുവിരൽ പോലും ശ്രുതിക്കെതിരെ പൊന്തി എന്നുഞാനറിഞ്ഞാൽ കൊന്നു കളയും നിന്നെ ഞാൻ . ”

പെട്ടെന്ന് അഭിയിൽ നിന്നും അത്തരത്തിലൊരു പെരുമാറ്റം അവിടെ കൂടി നിന്നവർ ആരും ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല എന്ന് അവരുടെ അന്തംവിട്ട് ഉള്ള മുഖഭാവത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം . അഭി എന്നെ ചേർത്തുപിടിച്ച് മുകളിലേക്കുള്ള സ്റ്റെയർസ് കയറുമ്പോൾ , പെട്ടെന്ന് ഒന്ന് തിരിഞ്ഞു . എന്നിട്ട് സംസാരിക്കാൻ തുടങ്ങി :

” ഇവിടെ കൂടി നിൽക്കുന്ന എല്ലാവരോടുമായി പറയുകയാണ് , ഇവൾ ശ്രുതി . ഈ അഭിയുടെ പെണ്ണാ , ഇവർക്ക് നേരെ ഒരു ചെറുവിരൽ പോലും ഉയർത്തുന്നതിനു മുമ്പ് അത് എല്ലാവർക്കും ഓർമ്മ ഇരിക്കണം ”

അത്രയും പറഞ്ഞ് എന്നെയും കൊണ്ട് നേരെ മുറിയിലേക്കാണ് പോയത് .

അപ്പോഴേക്കും താഴെ അവിടുത്തെ മൂത്ത കാർന്നോത്തി ആയിരുന്ന റീത്ത മേനോന്റെ ശബ്ദം ഉയർന്നു .

” അഞ്ജലി ഞാൻ നിന്നോട് പലതവണ പറഞ്ഞതാണ് , ഇവളോട് കളിക്കാൻ നിൽക്കരുത് എന്ന് . നീ പലതവണ ഇവളെ വാക്കുകൾകൊണ്ട് കുത്തിനോവിക്കുപ്പോഴും ഞാൻ മൗനമായി നിന്നത് നിന്റെ ഉള്ളിലെ പ്രതിഷേധം ആവും അത് എന്ന് കരുതിയാണ് . എന്നാൽ നീ ഇന്ന് അതിരുകൾ കടന്നിരിക്കുന്നു . ”

” ചേച്ചി എന്താ പറയുന്നത് , എന്റെ മകൾ അതിനുമാത്രം എന്തു തെറ്റാണ് ചെയ്തത് ? അഭിയുടെയും അവളുടെയും കല്യാണം നമ്മൾ എല്ലാവരും ചേർന്ന് തീരുമാനിച്ചതല്ലേ , പെട്ടെന്ന് അത് നടക്കില്ലെന്ന് കണ്ടപ്പോൾ അവളുടെ കണ്ട്രോൾ പോയി . അത് കാരണക്കാരിയായവളോട് എന്റെ മകൾ പിന്നെ എങ്ങനെ പെരുമാറാനാണ് ? ”

തന്റെ മകളെ സപ്പോർട്ട് ചെയ്തു കൊണ്ട് സുപ്രിയാ മേനോനും വാദിച്ചു . ഇതെല്ലാം കണ്ട് നിന്നപ്പോൾ അഭിയുടെ ആന്റി ആയ ശ്രീലക്ഷ്മി സംസാരിക്കാൻ തുടങ്ങി .

” സുപ്രിയ ചേച്ചി , നിങ്ങൾ ഒരു കാര്യം മറക്കരുത് അഭി വീണ്ടും ഈ വീട്ടിലേക്ക് തിരിച്ചു വരാൻ കാരണം ഇന്നലെ വന്നു കയറിയ പെൺകുട്ടി ആ തന്നെയാണ് . അവൾ ഇല്ലായിരുന്നെങ്കില് അഭി പിന്നെ ഒരിക്കലും വീട്ടിലേക്ക് തിരിച്ചു വരില്ലായിരുന്നു . അത്രയ്ക്ക് മനസ്സ് വേദനിച്ചിട്ട് ആണ് അവൻ ഇവിടെ നിന്ന് ഇറങ്ങി പോയത് . ”

” ആന്റി എന്തൊക്കെ പറഞ്ഞാലും ശരി അഭിയെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല . അവൻ എന്റെയാണ് . ഈ അഞ്ജലിയുടെ മാത്രം ”

” അത് നീ മാത്രം പറഞ്ഞിട്ട് കാര്യമില്ലല്ലോ അഞ്ജലി , നിനക്ക് അവനോടുള്ള ഇഷ്ടം അവന് നിന്നോട് കൂടി വേണ്ടേ , അവനാണെങ്കിൽ ഇപ്പോൾ മറ്റൊരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ട് . പിന്നെ അവൻ എങ്ങനെ നിന്നെ സ്വീകരിക്കും ? ”

വീണ്ടും ശ്രീലക്ഷ്മിയിൽ നിന്നായിരുന്നു ചോദ്യമുയർന്നത് .

” അതെന്താ അഭിയുടെ കാര്യത്തിൽ മാത്രം ഈ കുടുംബത്തിലെ നിയമങ്ങളൊന്നും ബാധകമല്ലേ , ഈ കുടുംബത്തിൽ ഉള്ള ആണുങ്ങൾ ആയാലും പെണ്ണുങ്ങൾ ആയാലും പുറത്തുനിന്ന് വിവാഹം കഴിക്കാറില്ലല്ലോ . അപ്പോൾ ഇത് എങ്ങനെ നടക്കും ? എവിടെനിന്നോ വന്ന പെണ്ണാണ് ശ്രുതി , എന്തിനേറെ പറയുന്നു അവളുടെ അച്ഛനെയും അമ്മയെയും തറവാട്ടുമഹിമ ഒന്നും തന്നെ ഇവിടെ ആർക്കും അറിയില്ലല്ലോ , പിന്നെ നിങ്ങളൊക്കെ എന്ത് കണ്ടിട്ടാണ് അഭിയെ സപ്പോർട്ട് ചെയ്യുന്നത് ? ”

ഇപ്പോൾ സംസാരിച്ചത് അഞ്ജലിയുടെ അച്ഛനായ അരവിന്ദ് മേനോൻ ആയിരുന്നു . അയാൾക്കും ശ്രുതിയോടുള്ള നീരസം അയാളുടെ വാക്കുകളിൽ പ്രകടമായിരുന്നു .

അങ്ങനെ ആ വീട് ഒരു വാദപ്രതിവാദങ്ങളുടെ വേദിയായി മാറി .

അഭി നേരെ ശ്രുതിയെയും കൊണ്ടുപോയത് മുകളിലെ മുറിയിലേക്ക് ആയിരുന്നു . അവൻ വേഗം അവളെ കട്ടിലിൽ ഇരുത്തിയതിനു ശേഷം , പെയിൻ ബാം ഇട്ട് അവളുടെ കഴുത്തിൽ പതിയെ തടവി കൊടുത്തു . വേദനകൊണ്ട് അവൾ ഒന്ന് ചെറുതായി പുളഞ്ഞു . അപ്പോൾ അവന്റെ മുഖത്ത് അതുവരെയുണ്ടായിരുന്ന ദേഷ്യം ഭാവം മാറി ദുഃഖം സ്ഥാനം പിടിച്ചിരുന്നു .

” എന്തുകൊണ്ടാണ് ശ്രുതി നീ അഞ്ജലിയെ തിരിച്ചൊന്നും ചെയ്യാതിരുന്നത് ? ”

” അതോ … അവളിൽ നിന്നും അത്തരത്തിലൊരു അറ്റാക്ക് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ”

” അവൻ നിന്നെ വീണ്ടും വീണ്ടും ഉപദ്രവിച്ചിട്ടും നീ എന്തിനാണ് മൗനമായി തന്നെ നിന്നത് ? ”

” അഭിയേട്ടൻ തന്നെയല്ലേ എന്നോട് പറഞ്ഞത് ഇവിടെ വന്നാൽ കുറുമ്പ് ഒന്നും കാണിക്കരുത് നല്ല കുട്ടിയായി തന്നെ നിൽക്കണമെന്ന് ”

” എന്റെ പൊന്നു ശ്രുതി എന്ന് കരുതി നീ ഇങ്ങനെയാണോ ചെയ്യേണ്ടത് , ശരി എന്നാൽ ഞാൻ തന്നെ പറയുവാ , ഇനി അവൾ നിന്നെ കയറി ചൊറിയാൻ വന്നാൽ നമ്മൾക്ക് കേറി മാന്താ ”

പെട്ടെന്ന് ആർമി അങ്ങനെ പറഞ്ഞപ്പോൾ അവൾ ചിരിക്കാൻ തുടങ്ങി . അവളുടെ മുഖത്തെ ചിരി കണ്ടപ്പോഴാണ് അവന് സമാധാനമായത് .
അങ്ങനെ വളരെ പെട്ടെന്ന് തന്നെ അന്നത്തെ ദിവസം കടന്നു പോയി . ഇതിനിടയിൽ ഒരിക്കൽ പോലും അഞ്ജലി ശ്രുതിയുമായി നേരിട്ട് ഒരു യുദ്ധത്തിന് തയ്യാറായില്ല . അതുപോലെതന്നെ ശ്രുതിയായി ഒരു പ്രശ്നത്തിനും പോയതുമില്ല . അവളും അഭിയും ചേർന്നു അടൂർ വൃത്തികേട് ആയിരുന്ന പൂന്തോട്ടവും പാർക്കും എല്ലാം വൃത്തിയാക്കി .

അതിനിടയിൽ ആർമി മറ്റെന്തോ കാര്യങ്ങളിൽ ബിസിയായിരുന്നു . അതെന്താണെന്ന് ചോദിക്കണമെന്ന് ശ്രുതി കരുതിയെങ്കിലും വെറുതെ അവനെ ശല്യം ചെയ്യേണ്ട എന്ന് കരുതി അവൾ ഒഴിഞ്ഞുമാറി . അവൻ അധിക സമയത്തും വണ്ടി എടുത്തു പുറത്തു പോയാൽ വൈകുന്നേരം ആകും വരാൻ . അതുകൊണ്ട് തന്നെ കുറച്ചു സമയം മാത്രമേ അവൻ ശ്രുതിയുടെ കൂടെ ഉണ്ടാകാറുള്ളൂ . ബാക്കിയുള്ള സമയങ്ങളിൽ ശ്രുതി സീതമ്മയെ ഹെൽപ് ചെയ്തു പൂന്തോട്ടം നനച്ചും പുതിയ പൂക്കളെല്ലാം വെച്ചുപിടിപ്പിച്ചും അവളുടെ സമയം അങ്ങനെ തള്ളി നീക്കി . ഇതെല്ലാം വീട്ടിലെ മറ്റുള്ളവർ അവളറിയാതെ തന്നെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു . അഞ്ജലിക്കും അവളുടെ അമ്മയ്ക്കുമൊഴികെ ആ വീട്ടിലെ ബാക്കിയുള്ളവർക്ക് എല്ലാവർക്കും ശ്രുതിയോട് ചെറിയ ഇഷ്ടം ഒക്കെ തോന്നി തുടങ്ങി . എങ്കിലും അവരാരും അത് പുറത്തുകാണിക്കാൻ തയ്യാറായില്ല .

ശ്രുതി വൈകുന്നേരം ഗാർഡനിൽ ചെടികൾ നനച്ചു കൊണ്ടിരിക്കുമ്പോഴാണ് പുറത്തുപോയി തിരികെ വരുന്നു അഭി അതു കണ്ടത് . അവളെ കണ്ട ഉടൻ അവൻ വേഗം അവളുടെ അടുത്തേക്ക് പോയി .

” ശ്രുതി , ഞാനൊരു സൂത്രം കാണിക്കട്ടെ ”

” എന്ത് സൂത്രം ? ആർമിക്ക് ഇപ്പോൾ മാജിക് ആണോ പണി ? ”

” ഏയ് ഇത് അത്രവലിയ മാജിക് ഒന്നുമല്ല . താൻ ഒന്ന് കണ്ണടക്ക് ”

” എന്തിനാ ? ”

” കണ്ണടക്കേടോ ഒരു കാര്യമുണ്ട് ”

” മ്മ് കണ്ണടച്ചു ”

കണ്ണടച്ച് ശ്രുതി ആകാംക്ഷ സഹിക്കാൻ കഴിയാതെ പതിയെ ഇടംകണ്ണിട്ട് നോക്കുന്നത് അഭി കണ്ടു .

” ഇടംകണ്ണിട്ട് നോക്കാതെ കണ്ണടക്കടി ഉണ്ടക്കണ്ണി ”

” ഓ അടച്ചു ”

അഭി അവളുടെ കൈ അവന്റെ കൈകളിലേക്ക് ചേർത്തുപിടിച്ചു , എന്നിട്ട് പതിയെ അവളുടെ കൈകളിൽ ഒരു പേപ്പർ വച്ച് കൊടുത്തു . എന്നിട്ട് അവളോട് പതിയെ കണ്ണു തുറക്കാൻ പറഞ്ഞു . ആയാസപ്പെട്ട് കണ്ണുതുറന്ന ശ്രുതി കണ്ടത് ഗവൺമെന്റ് സീൽ ഉള്ള ഒരു കവർ ആയിരുന്നു . ഇതെന്താണെന്ന് മട്ടിൽ അവൾ ആർമിയെ നോക്കി .

” പിടിച്ചു നിൽക്കാതെ തുറന്നു നോക്കടി ഉണ്ണിയാർച്ചേ ”

അവൻ അത് പറയേണ്ട താമസം അവൾ ഉടൻ തന്നെ കവർ പൊട്ടിച്ചു നോക്കി . അത് അവൾക്കുള്ള ഒരു ലെറ്റർ ആയിരുന്നു . ലെറ്റർ മുഴുവൻ വായിച്ചു നോക്കിയശേഷം ശ്രുതി വിശ്വസിക്കാനാവാതെ ആർമിയുടെ മുഖത്തേക്ക് നോക്കി .

” സംശയിക്കേണ്ട , നിന്റെ പഴയ കോളേജിലേക്കുള്ള റീ – അഡ്മിഷൻ പ്രൊസീജിയർ മുഴുവൻ ഞാൻ കമ്പ്ലീറ്റ് ചെയ്തു . നിനക്ക് നിന്റെ ആഗ്രഹം പോലെ തന്നെ പാലക്കാട് മെഡിക്കൽ കോളേജിൽ തന്നെ പഠിക്കാം . ഒരു ഡോക്ടർ ആകണമെന്നായിരുന്നില്ലേ നിന്റെ ആഗ്രഹം . അതെന്തായാലും നടക്കും . നിനക്ക് നെക്സ്റ്റ് വീക്ക് മുതൽ ക്ലാസിൽ പോയി തുടങ്ങാം . നിന്നെ ശല്യം ചെയ്യാൻ അവിടെ ഇനി ആരും ഉണ്ടാവില്ല , ആ നിക്കോട്ടിക്‌സ് സംഘത്തെ തന്നെ കോളേജിൽ നിന്നും തൂത്തുവാരി എറിഞ്ഞിട്ടുണ്ട് . നിനക്ക് ഞാൻ ഇപ്പോൾ സെക്കന്റ്‌ ഇയറിലേക്ക് ആണ് അഡ്മിഷൻ എടുത്തത് . നീ എന്തായാലും ഫസ്റ്റ് ഇയറിലേ കുറച്ച് എക്സാം അറ്റൻഡ് ചെയ്യേണ്ടിവരും . അതിനുവേണ്ടിയുള്ള പുസ്തകം ഒക്കെയാണ് വണ്ടിയിൽ ഉള്ള ആ ബാഗിൽ ഉള്ളത് . ഈ തിരക്കിൽ ഒക്കെ ആയതിനാലാണ് ഞാൻ കുറച്ചു ദിവസം ബിസി ആയത് അല്ലാതെ തന്നെ ഇവിടെ കൊണ്ടു പോയിട്ട് ഒറ്റയ്ക്കാക്കിത് ഒന്നും അല്ലാട്ടോ . അതിന് ആദ്യമേ ഞാൻ സോറി പറയുന്നു ”

അത്രയും പറഞ്ഞ് അവൻ രണ്ടുകൈകൊണ്ടും അവന്റെ ചെവി പിടിച്ച് അവളോട് സോറി പറയാൻ തുടങ്ങുമ്പോഴേക്കും സന്തോഷംകൊണ്ട് ശ്രുതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു . അവൾ അവൻ രണ്ട് കൈയും പിടിച്ച് അവളുടെ മുഖത്തേക്ക് വെച്ച് പൊട്ടിക്കരഞ്ഞു . തന്റെ അമ്മയുടെ അവസാനത്തെ ആഗ്രഹമായിരുന്നു തന്നെ ഒരു ഡോക്ടറായി കാണണം എന്നുള്ളത് . എന്നിട്ട് കൂടി താൻ അതെല്ലാം മറന്നു ജീവിക്കാൻ തുടങ്ങിയിരിക്കുന്നു . എന്നാൽ അഭി , അവനെ സംബന്ധിച്ചിടത്തോളം ശരിക്കും ഞാനും എന്റെ അമ്മയും ഒക്കെ അപരിചിതർ മാത്രമാണ് . എന്നിട്ടു കൂടി അവൻ തനിക്കു വേണ്ടി എന്തെല്ലാം ചെയ്യുന്നു . ഓർക്കും തോറും അവളുടെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു കൊണ്ടിരുന്നു . അത് അധികനേരം കണ്ടുനിൽക്കാൻ അഭിക്കുമായിരുന്നില്ല . അവള് രണ്ടുകൈയും ചേർത്ത് പിടിച്ച് അവളെ അവനിലേക്ക് അടുപ്പിച്ചു . അവന്റെ നെഞ്ചോരം അവൾ ചേർന്ന് നിന്നപ്പോൾ അവന്റെ ഹൃദയസ്പന്ദനം പോലും അവളോട് സംസാരിച്ചു കൊണ്ടിരുന്നു .

എന്നാൽ ഇതൊന്നും ഇഷ്ടപ്പെടാതെ വീടിന്മുകളിൽ നിന്ന് രണ്ടുപേർ ഇവരെ തന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു . അത് മറ്റാരുമായിരുന്നില്ല അഞ്ജലിയും അവളുടെ അമ്മ സുപ്രിയയും ആയിരുന്നു .

” മമ്മി എനിക്ക് ഇതൊന്നും കണ്ടിട്ട് സഹിക്കുന്നില്ല ”

” കൂൾ ബേബി , ഇന്നലെ വലിഞ്ഞു കയറി വന്ന ആ കൺട്രി പെണ്ണിനെ കെട്ടിപ്പിടിച്ച് അവൻ നിൽക്കുന്നത് കണ്ടില്ലേ . എന്തായാലും നമുക്കിതൊക്കെ വെച്ച് ഒരു കളി കളിക്കാനുണ്ട് . ”

എന്നു പറഞ്ഞുകൊണ്ട് അവർ അവരുടെ ഫോണിൽ ശ്രുതിയും അഭിയും പരസ്പരം ഒരുമിച്ച് നിൽക്കുന്ന ഫോട്ടോകൾ അവരറിയാതെ തന്നെ എടുത്തു .

” മമ്മി എന്താ ചെയ്യുന്നത് , അവരുടെ പ്രണയത്തിന്റെ സുന്ദര നിമിഷങ്ങൾ ഫോട്ടോയിൽ പകർത്തി ആസ്വദിക്കുകയാണോ ? ”

” അല്ല മോളെ ഇതൊക്കെ കൈലാഷ് ചേട്ടനും ഗൗരി ഏടത്തിയും വന്നിട്ട് കാണിക്കാൻ ഉള്ളതാണ് . പിന്നെ നമ്മൾ നമ്മുടെ രീതിയിൽ കുറച്ച് ഒരു എരിവും പുളിയും ചേർത്ത് പറഞ്ഞാൽ അഭിയുടെ അച്ഛനുമമ്മയ്ക്കും ശ്രുതിയോട് വെറുപ്പ് ആയിരിക്കും ”

” നോക്കാം മമ്മി നമുക്ക് കാര്യങ്ങൾ ഏതു വരെ പോകുമെന്ന് , എന്തായാലും ഒന്ന് ഞാൻ ഉറപ്പിച്ചു പറയാം . അഭിറാം എന്റെയാണ് . ഈ അഞ്ജലിയുടെതുമാത്രം . അതിനു മറ്റൊരു അവകാശി വന്നാൽ , കൊന്നു കുഴിച്ചുമൂടും ഞാനവളെ ”

കനലെരിയുന്ന കണ്ണുമായി പകയോടെ അവൾ ശ്രുതിയെയും അഭിയെയും നോക്കി പല്ലിരുമ്മി .

( തുടരും ) ………………….

ശ്രുതി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

3.6/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!