Skip to content

ശ്രുതി – 43

ശ്രുതി Malayalam Novel

ജനവാതിലിൽ നിന്ന് കർട്ടൻ മാറ്റിയപ്പോൾ പൊൻപുലരിയെ വരവേറ്റ് വരുന്ന സൂര്യപ്രകാശം നേരെ ശ്രുതിയുടെ മുഖത്തേക്ക് അടിച്ചു . വളരെ ശാന്തമായി ഉറങ്ങുന്ന അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ ചുണങ്ങിന് കൊണ്ട് ഒരു കൈ കൊണ്ട് മുഖം പൊത്തി കിടന്നു .

(ബെസ്റ്റ് ഇതാ ഇപ്പോ നന്നായത് , ഇന്ന് കോളേജിൽ പോകുന്ന ദിവസം ആയതുകൊണ്ട് നേരത്തെ എഴുന്നേൽക്കണം അമ്പലത്തിൽ പോകണം എന്നൊക്കെ പറഞ്ഞ ആളാണ് ഈ ചുരുണ്ടുകൂടി കിടക്കുന്നത് . മുഖത്ത് വെളിച്ചം അടിച്ചാൽ എങ്കിലും എഴുന്നേൽക്കുമെന്ന് കരുതിയിട്ടാണ് കർട്ടൻ മാറ്റിയത് . അപ്പൊ അവൾ അതാ കൈകൊണ്ട് മുഖം പൊത്തി ഉറങ്ങുന്നു . ഇനിയും നോക്കി നിന്നിട്ട് കാര്യമില്ല , ആർമി ആരോടെന്നില്ലാതെ പറഞ്ഞു . )

” ശ്രുതി , എണീക്കാൻ നോക്ക് സമയം ആറുമണി കഴിഞ്ഞു . ”

അവൻ അവളെ അടുത്തു നിന്നു വിളിച്ചു നോക്കി . അപ്പോൾ അവൾ ഒന്നുകൂടി പുതപ്പിനുള്ളിലേക്ക് ചുരുണ്ടു . അത് കണ്ടതോടെ അഭിക്ക് മതിയായി .

” ശ്രുതി …….. ഒന്ന് എഴുന്നേൽക്ക് ”

അഭി അവളെയൊന്നു തട്ടിവിളിച്ചു .

” ഒരു അഞ്ചു മിനിറ്റു കൂടി , പ്ലീസ് … ”

അതും അവൾ കണ്ണു തുറക്കാതെ ആണ് പറഞ്ഞത് . അവളുടെ നിഷ്കളങ്കമായ സംസാരം കേട്ടവന് ചിരി വന്നെങ്കിലും അവൻ അവളെ വീണ്ടും തട്ടിവിളിച്ചു . അവൾക്ക് എഴുന്നേൽക്കാൻ ഒരു ഉദ്ദേശവും ഇല്ല എന്ന് തോന്നുന്നു . ഇവളെ ഇങ്ങനെയൊന്നും വിളിച്ചിട്ട് കാര്യമില്ല . അഭി നേരെ ബാത്റൂമിൽ നിന്നും ഒരു മഗ് വെള്ളം കൊണ്ടുവന്നു എന്നിട്ട് ശ്രുതിയുടെ മുഖത്ത് കുടഞ്ഞു .

മുഖത്ത് വെള്ളം വീണപാടെ അവൾ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു എന്നിട്ടെന്നെ ദേഷ്യത്തോടെ നോക്കി . അവളുടെ നോട്ടം കണ്ടാൽ തോന്നും ഞാൻ വെള്ളത്തിനുപകരം അവളുടെ മുഖത്ത് ആസിഡ് ആണ് ഒഴിച്ചതെന്ന് . അവളുടെ മുഖത്തെ ദേഷ്യഭാവത്തിന് മാറ്റമൊന്നില്ലെന്ന് കണ്ടപ്പോൾ അഭി ഒന്ന് ശ്രുതിയെ നോക്കി വെടിപ്പായി ചിരിച്ചു കൊടുത്തു . അത് കണ്ട പാടെ ശ്രുതി അഭികൊണ്ട് വെച്ചിരുന്ന ഒരു മഗ് വെള്ളം മുഴുവൻ അവന്റെ മുഖത്തേക്ക് ഒഴിച്ചു .

അവളിൽ നിന്നും ഇത്തരത്തിലൊരു പ്രതികരണം അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല . അപ്പോഴത്തെ ദേഷ്യത്തിന് അങ്ങനെ ചെയ്തെങ്കിലും പിന്നെ ആണ് അവൾക്ക് ചെയ്തത് കൂടിപ്പോയി എന്ന് തോന്നിയത് . അവൾ അഭിയെ നോക്കി നിഷ്കളങ്കമായി ഒന്ന് പുഞ്ചിരിച്ചു . പക്ഷെ അപ്പോഴേക്കും അവൻ അവളുടെ നേരെ വന്നിരുന്നു , അവൻ ആ മുറി മുഴുവൻ അവളെ ഇട്ട് ഓടിച്ചു . എന്തുവന്നാലും പിടി കൊടുക്കില്ല എന്ന മട്ടിൽ ശ്രുതിയും ഓടാൻ തുടങ്ങി . ഓട്ടത്തിനിടയിൽ തറയിൽ അവൾ തന്നെ ഒഴിച്ച വെള്ളം അവൾ കണ്ടില്ല , പെട്ടെന്നാണ് അവൾ കാൽ വഴുതി വീഴാൻ പോയത് . അവളുടെ പിറകെ വന്ന അഭിയും വെള്ളത്തിൽ വഴുക്കി വീഴാൻ പോയി . അവൻ വേഗം ശ്രുതിയെ ചേർത്തു പിടിച്ചു . അവർ ഒരുമിച്ച് കട്ടിലിലേക്ക് പതിച്ചു .

ശ്രുതിയുടെ മേലെയ്ക്കാണ് അഭി വീണത് . അപ്രതീക്ഷിതമായ വീഴ്ച ആയതിനാൽ ശ്രുതി ഒരു ഞെട്ടലോടെ അഭിയുടെ മുഖത്തേക്ക് തന്നെ നോക്കി . അവനും അവളുടെ കണ്ണിലേക്ക് നോക്കി നിന്നു . അൽപനേരം അവർ അങ്ങനെ തന്നെ തുടർന്നു . പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ ശ്രുതി അഭിയോട് ഒറ്റ പുരികം ഉയർത്തി എന്താ എന്ന് ആംഗ്യം കാണിച്ചു . അപ്പോൾ അവൻ ചിരിച്ചുകൊണ്ട് ഒന്നുമില്ലെന്ന് കണ്ണൂകൊണ്ട് തിരിച്ചും കാണിച്ചു .

” പിന്നെ എന്തു നോക്കിനിൽക്കുവാ , എന്റെ മേൽനിന്ന് ഒന്ന് എഴുനേൽക്കാൻ നോക്ക് ”

പെട്ടെന്ന് ശ്രുതി അങ്ങനെ പറഞ്ഞപ്പോഴാണ് അവൻ അവളുടെമേൽ ആണ് കിടക്കുന്നത് എന്ന ബോധം അവന് ഉണ്ടായത് . അവൻ പെട്ടെന്ന് തന്നെ അവളുടെ ദേഹത്തു നിന്നും എഴുന്നേറ്റു .

” അത് … അത് പിന്നെ ശ്രുതി അയാം സോറി . ഞാൻ സ്ലിപ്പായി പോയതാണ് ”

” മ്മ് ഇറ്റ്‌സ് ഓക്കേ , ഞാൻ ഒരു പാവം ആയതുകൊണ്ട് ക്ഷമിച്ചു . എന്റെ സ്ഥാനത്ത് വേറെ വല്ലവരും ആയിരുന്നെങ്കിൽ ആർമി ഇപ്പോൾ പീഡനശ്രമത്തിന് അഴി എണ്ണിയേനെ ”

ശ്രുതിയിൽ നിന്നു അത്തരത്തിൽ ഒരു മറുപടി അഭി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല . അതുകൊണ്ടുതന്നെ അവൻ വായും പൊളിച്ച് അവളെ തന്നെ നോക്കി നിൽക്കുകയാണ് . അവന്റ വായും പൊളിച്ചുള്ള നിൽപ്പ് കണ്ടപ്പോൾ ശ്രുതി പൊട്ടിച്ചിരിക്കാൻ തുടങ്ങി . അവളുടെ ചിരി കണ്ടപ്പോൾ ആണ് അവന് സമാധാനമായത് .

” നിന്ന് കിണിക്കാതെ പോയി കുളിക്കെടി പിശാചേ , നിനക്ക് അമ്പലത്തിൽ പോണ്ടേ ”

” അയ്യോ സമയം കുറേ ആയോ ”

” ഏയ്‌ ഇല്ല ഇപ്പോൾ സൂര്യൻ ഉദിച്ചതേ ഉള്ളൂ ”

” എന്താ അഭിയേട്ടാ ഇത് , എന്നെ ഒന്ന് നേരത്തെ വിളിക്കണ്ടേ ? ”

” ഡി കുരുപ്പേ , ഒരുമാതിരി മറ്റേടത്തെ വർത്താനം പറയരുത് , രാവിലെ മുതൽ മനുഷ്യൻ നിന്നെ വന്നു വിളിക്കുവാ … അവളാണെങ്കിൽ ഇന്നു ഒടുക്കത്തെ ഉറക്കവും ”

” ഓ ഛെ , ഞാൻ ഇന്നലെ ഉറങ്ങാൻ ഒരുപാട് നേരം വൈകിയിരുന്നു . അതാണ് എഴുന്നേൽക്കാനും ലേറ്റ് ആയത് . ”

” എടി ഇനി കൂടുതൽ ലേറ്റാക്കാതെ പോയി കുളിക്കാൻ നോക്ക് ”

” ഓക്കേ … ജസ്റ്റ്‌ ഫൈവ് മിനുട്സ് ”

എന്നും പറഞ്ഞ് ശ്രുതി ബാത്റൂമിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു . ഈ പെണ്ണിന്റെ ഒരു കാര്യം ഇപ്പോഴും കൊച്ചുകുട്ടി ആണെന്നാണ് വിചാരം .
അൽപസമയത്തിനുശേഷം ശ്രുതി കുളിച്ച് പുറത്തേക്കിറങ്ങി വന്നു . വന്നപാടെ അവൾ അലമാര തുറന്ന് ഓരോ ഡ്രസ്സ്ലേക്ക് മാറി മാറി നോക്കി , പെട്ടെന്നാണ് അന്ന് വാങ്ങിയ ദാവണി കണ്ണിൽ പെട്ടത് . പിന്നെ ഒട്ടും സമയം കളയാതെ അവൾ ദാവണിയുടുത്ത് അണിഞ്ഞൊരുങ്ങി വന്നപ്പോൾ ശരിക്കും നാട്ടിൻപുറത്തുകാരി കുട്ടിയായിരുന്നു . അവൾ അവളുടെ റൂമിൽ നിന്നും അഭിയുടെ റൂമിലേക്ക് ഇറങ്ങിയപ്പോഴാണ് അവൻ മാറ്റി നിൽക്കുന്നത് കണ്ടത് . അപ്പോഴാണ് അവൾ അത് ശ്രദ്ധിച്ചത് അഭിയും അവൾ ധരിച്ചിരുന്ന ദാവണിയുടെ അതേ കളർ ഷർട്ട് തന്നെയായിരുന്നു ഇട്ടിരുന്നത് . ഇതെങ്ങനെ സംഭവിച്ചു , ഞാൻ ഈ കളർ ഇടുമെന്ന് അഭിയോടോ അഭി എന്നോടോ പറഞ്ഞിരുന്നില്ല . എന്നിട്ടും ഞങ്ങൾ മാച്ചായി .

” അഭി ”

അവൾ അവന്റെ അടുത്തേക്ക് നിന്ന് പതിയെ വിളിച്ചു . അവൻ പതിയെ അവളെ തിരിഞ്ഞുനോക്കിയപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി . ശരിക്കും ഒരു അപ്സരസ്സ് അവന്റെ മുന്നിൽ വന്നു നില്ക്കുന്ന പോലെ അവന് തോന്നി . അവൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു . പിങ്ക് ആൻഡ് വൈറ്റ് കോമ്പിനേഷൻ ഉള്ള ആ ഡ്രസ്സ് കണ്ടപ്പോൾ തന്നെ അവന് ഓർമവന്നു , അന്ന് ഷോപ്പിങ് മാളിൽ വെച്ച് താൻ അവളെ മനസ്സിൽ കരുതി സെലക്ട് ചെയ്ത അതേ ഡ്രസ്സ് . തന്റെ ഊഹം തെറ്റിയില്ല , അവൾ ആ ഡ്രസ്സിൽ എത്ര സുന്ദരിയായിരിക്കുന്നു . അവൻ കണ്ണിമചിമ്മാതെ അവളെയൊന്ന് അടിമുടി നോക്കി . നെറ്റിയിൽ ഒരു ചെറിയ കറുത്ത പൊട്ടും , വാലിട്ടെഴുതിയ ഉണ്ടകണ്ണും , വെള്ള കല്ലുവെച്ച മൂക്കുത്തി അണിഞ്ഞ നീണ്ട മൂക്കും , ഞാവൽ പഴം പോലെ ചുവന്നു തുടുത്തിരിക്കുന്ന ചുണ്ടുകളും ,
പവിഴം പോലെ തിളങ്ങുന്ന അവളുടെ കിന്നരി പല്ലുകളും , കാതിൽ വെള്ള കല്ലുവെച്ച വലിയ ജിമിക്കിയും , രണ്ടു കൈകൾ നിറയെ കുപ്പിവളകളും , മൊത്തത്തിൽ ശരിക്കും അടിപൊളി ആയിരിക്കുന്നു . ഇപ്പോൾ ശരിക്കും അവളെ കണ്ടാൽ ഒരു നാട്ടുമ്പുറത്തുകാരി പെൺകുട്ടിയാണെന്നേ തോന്നു .

അഭിയുടെ കണ്ണെടുക്കാതെ ഉള്ള നോട്ടം കണ്ട് ശ്രുതി അവന്റെ നേർക്കുനേർ നിന്നു കൊണ്ട് അവന് നേരെ വിരൽ ഞൊടിച്ചുകൊണ്ട് ‘ എന്തേ ‘ എന്ന് കൈകൊണ്ട് ചോദിച്ചു . അപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് തിരിച്ച് വന്നത് . അവളെ നോക്കി ഒന്ന് ചിരിച്ചതിനുശേഷം ഒന്നുമില്ലെന്ന് തലയാട്ടി അവൻ പുറത്തേക്കിറങ്ങി . അവന് പിറകെ അവളും .

ഇതേസമയം കൊട്ടാരത്തിലെ ഹാളിൽ അവിടുത്തെ അംഗങ്ങളെല്ലാം വന്നിരുന്നു സംസാരിക്കുകയായിരുന്നു . അപ്പോഴാണ് വളരെ സന്തോഷത്തോടെ താഴേക്കിറങ്ങി വരുന്ന അഭിയെയും അവന്റെ പിറകിലായി വരുന്ന ശ്രുതിയെയും അവർ കണ്ടത് . ഒരു നിമിഷം ആ വീട്ടിലുള്ളവരും ആ കാഴ്ച കണ്ടു ഇമചിമ്മാതെ അവരെ തന്നെ നോക്കി നിന്നു . അപ്പോഴാണ് , അഭിയുടെ ആന്റി ആയ ശ്രീലക്ഷ്മി പറഞ്ഞത് :

” ശരിക്കും അവർ തമ്മിൽ നല്ല മാച്ച് ആണല്ലേ , അവരുടെ വരവ് കാണാൻ തന്നെ ഒരു ഐശ്വര്യം ഉണ്ട് ”

ബാക്കിയുള്ളവരും അതിനെ ശരിവെച്ചുകൊണ്ട് തലയാട്ടി ചിരിച്ചു . എന്നാൽ അഞ്ജലിയും അവളുടെ അമ്മയും ആ കാഴ്ച ദേഷ്യത്തോടെ നോക്കി നിന്നു . താഴേക്ക് വന്ന ഉടനെ ഇരുവരും അവരെ ഒന്നു നോക്കി പുഞ്ചിരിച്ചു . എന്നിട്ട് അവിടെയുള്ള എല്ലാവരോടുമായി പറഞ്ഞു .

” ഞങ്ങളൊന്ന് അമ്പലത്തിൽ പോയി വരാം ”

അവരും ശരി എന്ന രീതിയിൽ ചിരിച്ചുകൊണ്ട് തലയാട്ടി . അത് കണ്ട ഉടനെ അഞ്ജലി കുശുമ്പ് ഇളകികൊണ്ട് അവരുടെ അടുത്തേക്ക് വന്നു .

” നിങ്ങൾ അമ്പലത്തിൽ പോവുകയാണോ ? ”

ചെറിയ ഒരു നീരസത്തോടെ അവൾ ചോദിച്ചു .

” അതല്ലേ ഞാൻ ഇപ്പോൾ പറഞ്ഞത് ”

അഭി കുറച്ച് കനത്തിൽ തന്നെ മറുപടി കൊടുത്തു .

” എന്നാൽ ഞാനും വരാം നിങ്ങളുടെ കൂടെ ”

” അത് വേണ്ട … നിനക്ക് അമ്പലത്തിൽ പോകണമെന്നുണ്ടെങ്കിൽ നിനക്ക് തനിച്ച് പോകാം . ഞങ്ങളുടെ കൂടെ വരണ്ട ”

അഭിയിൽ നിന്നും അത്തരത്തിൽ ഒരു മറുപടി അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അത് അവളുടെ മുഖത്തെ വാട്ടത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം .

” നിങ്ങൾ കാറിൽ അല്ലേ പോകുന്നത് ? ”

വീണ്ടും അവളുടെ അടുത്ത ചോദ്യം വന്നു .

” അത് അറിഞ്ഞിട്ട് എന്തിനാണാവോ ? ”

” ഇവിടെ ഇപ്പോൾ ഒരു കാറു മാത്രമേയുള്ളൂ ബാക്കിയെല്ലാം സർവീസിന് കയറ്റിയിരിക്കുകയാണ് . ആ കാർ നിങ്ങൾ കൊണ്ടുപോയാൽ പെട്ടെന്ന് ഒരു ആവശ്യം വന്നാൽ ഇവിടെ ഉള്ളവർ എന്ത് ചെയ്യും ? ”

ഇവർക്ക് ഇനിയും മതിയായില്ലേ , എന്തൊരു കുശുമ്പ് ആണ് മനസ്സുനിറയെ . കഷ്ടം തന്നെ .

” അതിന് ഞങ്ങൾ കാറിൽ ആണ് പോകുന്നതെന്ന് നിന്നോട് ആരു പറഞ്ഞു ? ”

” അപ്പോൾ കാറിൽ അല്ലേ നടന്നുപോകാൻ ആയിരിക്കും പരിപാടി ”

അവൾ വീണ്ടും അഭിയേട്ടനെ ചൊറിയാൻ വന്നു .

” അല്ല ഞങ്ങൾ വണ്ടിയിൽ തന്നെയാണ് പോകുന്നത് ”

എന്നുപറഞ്ഞുകൊണ്ട് അഭിയേട്ടൻ വീടിനു പുറകിലുള്ള പഴയ ഷെഡ്ലേക്ക് പോയി . അവിടെ ഇപ്പൊ എന്താ ഉള്ളത് എന്ന രീതിയിൽ എല്ലാവരും അങ്ങോട്ട് തന്നെ നോക്കി നിന്നു . പെട്ടെന്നാണ് അതിനുള്ളിൽ നിന്നും അഭിയേട്ടൻ തന്റെ പടക്കുതിര യുമായി കുതിച്ചു വന്നത് . അതാണ് അഭിയേട്ടന്റെ ബുള്ളറ്റ് . അതു കണ്ടപാടെ സീതമ്മ ചിരിക്കാൻ തുടങ്ങി . ബുള്ളറ്റ് പണ്ടുതൊട്ടേ ഇഷ്ടം ആയിരുന്നെങ്കിലും പെട്ടെന്ന് അതും കൊണ്ട് അഭിയേട്ടൻ വന്നപ്പോൾ കയറാൻ മനസ്സിൽ ഒരു ചെറിയ മടി . പക്ഷേ ബുള്ളറ്റും കൊണ്ടുള്ള അഭിയേട്ടന്റെ ആ വരവ് ശരിക്കും അഞ്ജലിക്ക് ഒരു അടി കിട്ടിയത് പോലെ തന്നെയായിരുന്നു .

എന്റെ അടുത്ത് അഭിയേട്ടൻ ബുള്ളറ്റ് കൊണ്ടു നിർത്തിയ ഉടൻ ഞാൻ ആദ്യം കയറാൻ ഒന്ന് മടിച്ചു നിന്നപ്പോൾ ശ്രീലക്ഷ്മി ആന്റി എന്നോട് കയറാൻ പറഞ്ഞു . മടിച്ചുമടിച്ച് ഞാനങ്ങനെ അഭിയേട്ടന്റെ ബൈക്കിനു പിറകിൽ കയറി . വണ്ടിയിൽ കയറിയ ഉടനെ ഞാൻ അഭിയേട്ടനിൽ നിന്നും ഒരല്പം ഗ്യാപ് ഇട്ടു ഇരുന്നു . ഞാൻ ഹാഫ് സാരീ ഉടുത്ത് ബൈക്കിൽ സൈഡ് ഇരിക്കുന്നത് ആദ്യമായാണ് . അതുകൊണ്ടുതന്നെ പേടിച്ചു വിറച്ചുകൊണ്ട് ഉള്ള എന്റെ ഇരുത്തം കണ്ട് അഭിയേട്ടൻ ബൈക്കിന്റെ മിററിലൂടെ എന്നെ നോക്കി ചിരിച്ചു .

ശ്രീമംഗലം വീടിന്റെ മുറ്റത്തു നിന്ന് ഞങ്ങളുടെ ബുള്ളറ്റ് കുതിച്ചു കൊണ്ട് ഗേറ്റ് കടന്നു പുറത്തുപോയ ഉടൻതന്നെ രണ്ട് കാർ ഗേറ്റ് കടന്നു ഉള്ളിലേക്ക് പ്രവേശിച്ചു . കാറ്റിനെ വകഞ്ഞു മാറ്റി കൊണ്ട് ബുള്ളറ്റ് കുതിച്ചു പാഞ്ഞു . അതിരാവിലെ തന്നെ പോയതിനാൽ റോഡുകളെല്ലാം വിജനമായിരുന്നു . ഞങ്ങളുടെ ബുള്ളറ്റ് നേരെ ചെന്ന് നിന്നത് തൃക്കണ്ണൂർ ഉമാമഹേശ്വര ക്ഷേത്രത്തിനു മുന്നിലാണ് . നേരെ മുന്നിൽ നീണ്ടു നിവർന്നു കിടക്കുന്ന കൽപ്പടവുകൾ അതിനു മുകളിലാണ് ഉമാമഹേശ്വര ക്ഷേത്രം .

ഞാനും അഭിയേട്ടനും ചേർന്ന് പൂജയ്ക്കുള്ള സാധനങ്ങൾ വാങ്ങി നേരെ അമ്പലത്തിലേക്ക് നടന്നു . അമ്പലത്തിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്തു . ഞങ്ങളിരുവരും വഴിപാട് കൗണ്ടറിൽ ചെന്ന് എന്റെ പേരിൽ ശത്രുസംഹാര മുട്ടും വിദ്യാ മുട്ടും അഭിയേട്ടന്റെ പേരിൽ ശത്രുസംഹാരം മുട്ടും ദേഹ മുട്ടും പിന്നെ ശ്രീമംഗലം കുടുംബക്കാരുടെ പേരിൽ ശത്രുസംഹാര മുട്ടും പ്രത്യേകം പുഷ്പാഞ്ജലിയും കഴിപ്പിച്ചു . അമ്പലത്തിലെ പൂജാരി പൂജാതട്ടിൽ കുങ്കുമവും മുല്ലപ്പൂവും ഞങ്ങൾക്ക് തന്നതിനുശേഷം, കുങ്കുമം പരസ്പരം നെറ്റിയിൽ തൊട്ടു കൊടുക്കാനും മുല്ലപ്പൂവ് എന്നോട് തലയിൽ ചൂടാനും പറഞ്ഞു . അദ്ദേഹം പറഞ്ഞതുപോലെ തന്നെ ഞങ്ങളിരുവരും അനുസരിച്ചു . പ്രസാദവും വാങ്ങി അമ്പലത്തിൽ നിന്നും തൊഴുതു ഇറങ്ങുമ്പോഴാണ് അമ്പലത്തിലെ കൽപ്പടവിൽ ഇരിക്കുന്ന കൈനോട്ടക്കാരി പുഞ്ചിരിച്ചു കൊണ്ട് ഞങ്ങളെ ഇരുവരെയും മാടി വിളിച്ചത് . ഇതിപ്പോൾ എന്തിനാണാവോ എന്ന രീതിയിൽ ഞങ്ങളിരുവരും അവരുടെ അടുത്തേക്ക് നീങ്ങി .

” കൈ നോക്കി ലക്ഷണം സൊല്ലട്ടുമാ ”

ഓ അപ്പോ ഇതിനായിരുന്നോ അവർ വിളിച്ചത് . അവരോട് സംസാരിച്ച് ആർമി ആയിരുന്നു . ഞാൻ അവരെ നോക്കി മൗനമായ് ഒന്നു ചിരിക്കുക മാത്രം ചെയ്തു . അപ്പോൾ അവർ എന്റെ മുഖത്തേക്ക് തന്നെ നോക്കി പുഞ്ചിരിച്ചു നില്ക്കുകയായിരുന്നു .

” അയ്യോ എന്റെ പൊന്നു ചേച്ചി വേണ്ട ”

” അമ്മാ ഉങ്കളെ രണ്ടുപേരെയും പാക്കുമ്പോത് അപ്പടിയെ അന്ത ശിവപാർവതിയെ പാക്കും പോലിറുക്ക് . ”

അവർ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവരെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു . അഭിക്ക് പണ്ടുതൊട്ടേ തമിഴ് അലർജി ആയതിനാലും അവർ പറഞ്ഞത് മുഴുവനായി മനസ്സിലാവാത്തതിനാലും പാവം ആർമി അവരുടെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കുകയാണ് .

” ശ്രുതി ഇവരിത് എന്ത് തേങ്ങയാ പറയുന്നത് ? ”

അഭി പതിയെ അവർ കേൾക്കാത്ത വിധം എന്റെ ചെവിയുടെ അടുത്തേക്ക് വന്നു ചോദിച്ചു .

” അവര് പറയുവാ , നമ്മളെ കാണുമ്പോൾ ശിവ പാർവ്വതിയെ പോലെ ഉണ്ടെന്ന് ”

” ആ എന്നിട്ട് ബാക്കി പറ ”

അവരുടെ ഡയലോഗ് കേട്ടതോടെ നമ്മുടെ ആർമി ഫ്ലാറ്റ് ആയെന്ന് തോന്നുന്നു . അത് അവർക്കൊരു വളമായതുപോലെ അവർ ഒന്നുകൂടി ഉഷാറായി സംസാരിക്കാൻ തുടങ്ങി . എനിക്കതിലൊന്നും താൽപര്യമില്ലെന്ന മട്ടിൽ നിന്നപ്പോൾ അവരെന്റെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് സംസാരിക്കാൻ തുടങ്ങി .

” മുഖം നോക്കി ലക്ഷണം പറയും , കൈരേഖ നോക്കി ഭാവി പറയും എല്ലാം പറയും വരൂ . അമ്മാ ഇതു വന്ത്‌ അന്ത കടവുളുടെ അനുഗ്രഹം . മായമില്ല മന്ത്രമില്ല നേര് മാത്രം പറയൂ . ”

അവരുടെ സംസാരം കേട്ടപ്പോൾ തന്നെ എനിക്ക് അതിലൊന്നും വിശ്വാസം ഇല്ല എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേറ്റു പോകാൻ തുടങ്ങി :

” പേരിനും പ്രൗഢിയും ഉച്ചസ്ഥായിയിൽ ജനനം എന്നാൽ ഒരു പേരിനുപോലും ആരുമില്ലാതായി . നിന്നമ്മയുടെ സ്ഥാനം ശൂന്യമാണ് . അച്ഛനെന്നൊരാൾ പേരിനുമാത്രം . എവിടെ ചെന്നാലും ശത്രുവിനെ നേടിയെടുക്കും ”

പെട്ടെന്ന് അവരങ്ങനെ പറഞ്ഞു നിർത്തിയപ്പോൾ മുന്നോട്ടു ചലിച്ചിരുന്ന എന്റെ കാലുകളും അവിടെത്തന്നെ തറഞ്ഞു നിന്നു . ഞാൻ പ്രതി അവർക്കുനേരെ മുന്നിലായിരുന്നു .

” എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതെ വളരേണ്ടി വന്നവൾ , താരാട്ടു പാടുവാൻ അമ്മയില്ല . നെഞ്ചോട് ചേർക്കുവാൻ ആരുമില്ല . അഗ്നി പോലൊരു ഭയം ഉള്ളിൽ ഉണ്ട് . ഉള്ളിലെ ദുഃഖവും ഭയവും കോപത്തിന്റെ രക്ഷാകവചമായി മാറ്റിയവൾ . ആരുമില്ലന്നൊരു ചിന്ത വേണ്ട , ചുറ്റുമുള്ളതെല്ലാം സ്വന്തം തന്നെ , കൂടി നിൽക്കുന്നവർ ബന്ധം തന്നെ , നിന്റെ രക്ഷകവചം നിന്നിൽ തന്നെയുണ്ട് . നിനക്കായിനിനക്കുള്ള സംരക്ഷണവുമായി നിൻ നേർപാതി നിനക്കരികിലുണ്ട് . നീ അത് മനസ്സിലാക്കുന്നില്ല എന്ന് മാത്രം ”

അത്രയും പറഞ്ഞുകൊണ്ട് അവർ അഭിയെ നോക്കി.

” സീതയെപ്പോലെ നിന്നെ ഉപേക്ഷിക്കാൻ അവൻ രാമനല്ല , നിനക്കായി അന്ത്യംവരെ പോരാടുന്ന രാവണനാണ് . എന്നാലും , നീ അവനിൽ നിന്നും അകന്നിരിക്കും സതീ ശിവനിൽനിന്ന് അകന്നതുപോലെ കാരണക്കാരൻ നിന്റെ പിതാശ്രീയും . എന്നാൽ ആ അകൽച്ചയും മറികടന്നു നിങ്ങൾ വീണ്ടുമൊന്നിക്കും സാക്ഷാൽ പാർവതി ശിവനിൽ ലയിച്ചത് പോലെ . നിങ്ങളുടെ സംഗമം തടയാൻ പ്രപഞ്ചത്തിൽ ഒരു ശക്തിക്കും കഴിയില്ല . ദൈവാനുഗ്രഹം വേണ്ടുവോളമുണ്ട് ഇരുവർക്കും . ”

കണ്ണുകൾ അടച്ച് വീണ്ടും എന്തൊക്കെയോ പറയാൻ തുടങ്ങി .

” ശത്രുവാര് മിത്രം ആര് എന്ന് നീ തിരിച്ചറിയുന്നില്ല . ശത്രുവായി കണ്ടു നീ അകറ്റി നിർത്തിയവൻ നിൻ മിത്രം തന്നെ . മിത്രമായി നീ ചേർത്തുനിർത്തിയവൻ നിൻ ശത്രു തന്നെ . ഒരുനാൾ നീ എല്ലാം തിരിച്ചറിഞ്ഞിടും ”

അത്രയും പറഞ്ഞ് ദക്ഷിണ പോലും വാങ്ങാതെ അവർ ദൂരേക്ക് നടന്നകന്നു . ഒരു പ്രതിമ കണക്കിന് ശ്രുതി അവരെ തന്നെ നോക്കി നിന്നു .

” മതിയെടോ അവരെ നോക്കി ലൈൻ അടിച്ചത് നമുക്ക് വീട്ടിൽ പോകണ്ടേ ”

പെട്ടെന്നുള്ള അഭിയുടെ ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത് . അങ്ങനെ ഞങ്ങൾ ഇരുവരും അമ്പലത്തിൽ നിന്നും വേഗത്തിൽ ഇറങ്ങി . അമ്പലത്തിൽ നിന്നും തിരികെ വരുമ്പോൾ ഞാൻ മൗനത്തിന്റെ ആവരണം അണിഞ്ഞിരുന്നു . എന്റെ മൗനം കണ്ടിട്ടാവണം അവൻ പെട്ടെന്ന് ബൈക്കിന്റെ സ്പീഡ് കൂട്ടി , എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ല എന്ന രീതിയിലായിരുന്നു എന്റെ ഇരുത്തം . വീട്ടിലെത്തുന്നത് വരെ ഞാൻ അതെ ഇരുപ്പ് ഇരുന്നു .

ഞങ്ങളുടെ ബുള്ളറ്റ് ഗേറ്റു കടന്നു ശ്രീമംഗലത്തേക്ക് പ്രവേശിച്ചപ്പോൾ തന്നെ ഞങ്ങൾ കണ്ടു ദൂരെ നിർത്തിയിട്ടിരിക്കുന്ന കാറുകൾ . ആ കാർ കണ്ട ഉടനെ അഭി ബൈക്ക് വേഗം സൈഡ് ഒതുക്കി എന്നെയും കൂട്ടി വീടിനുള്ളിലേക്ക് വേഗത്തിൽ കയറി . അകത്തു ഉണ്ടായിരുന്ന ആളുകൾ എന്റെയും അഭിയുടെയും വരവ് കണ്ടു ഇരിക്കുന്നിടത്ത് നിന്നെഴുന്നേറ്റു നിന്ന് ഞങ്ങളെ ഇതുവരെയും മാറിമാറി നോക്കി .

( തുടരും )…….

ശ്രുതി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.6/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!