ഞങ്ങളുടെ ബുള്ളറ്റ് ഗേറ്റു കടന്നു ശ്രീമംഗലത്തേക്ക് പ്രവേശിച്ചപ്പോൾ തന്നെ ഞങ്ങൾ കണ്ടു ദൂരെ നിർത്തിയിട്ടിരിക്കുന്ന കാറുകൾ . ആ കാർ കണ്ട ഉടനെ അഭി ബൈക്ക് വേഗം സൈഡ് ഒതുക്കി എന്നെയും കൂട്ടി വീടിനുള്ളിലേക്ക് വേഗത്തിൽ കയറി . അകത്തു ഉണ്ടായിരുന്ന ആളുകൾ എന്റെയും അഭിയുടെയും വരവ് കണ്ടു ഇരിക്കുന്നിടത്ത് നിന്നെഴുന്നേറ്റു നിന്ന് ഞങ്ങളെ ഇതുവരെയും മാറിമാറി നോക്കി .
അവരെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി . അത് വേറെ ആരും ആയിരുന്നില്ല അഭിയുടെ അച്ഛനും അമ്മയും ചെറിയച്ഛനും ചെറിയമ്മയും മുത്തശ്ശനും മുത്തശ്ശിയും ആയിരുന്നു . ഒപ്പം ആ കുടുംബത്തിലെ മറ്റുള്ള അംഗങ്ങളും . അവരുടെ നോട്ടം കണ്ടപ്പോഴേ എനിക്ക് തൃപ്തിയായി . എല്ലാവരുടെയും നോട്ടം എന്റെ മേലായിരുന്നു . ഇതുവരെ ഇവരൊക്കെ പറ്റിച്ചത് പോലെ ഇനി പറ്റിക്കാൻ കഴിയുമോ ? ചാൻസ് വളരെ കുറവാണ് . ഞാനും അഭി യും ചേർന്ന് നടത്തുന്ന നാടകമാണ് ഇതെന്ന് അറിഞ്ഞാൽ അവരെന്നെ ജീവനോടെ വിടുമോ ആവോ ? ഞാൻ ചെറിയൊരു പേടിയോടെ ആർമിയുടെ പിറകിലേക്ക് ഒളിച്ചു നിന്നു . എന്നിട്ട് പതിയെ ഒന്ന് അവരെ എത്തി നോക്കി . അഭിയുടെ ചെറിയമ്മ എന്റെ നോട്ടം കണ്ടു എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു .
എന്തോ വലിയ അപരാധം ചെയ്തിട്ട് അതിന്റെ ശിക്ഷ ഏറ്റുവാങ്ങാൻ നിൽക്കുന്ന കുറ്റക്കാരെ പോലെയാണ് ഞങ്ങളിരുവരും മുത്തശ്ശന്റെ മുന്നിൽ നിന്നത് . അപ്പോഴേക്കും ദാ വരുന്നു അടുത്ത കുരിശ് . വേറെ ആരുമല്ല . ഒരെലി , രണ്ടെലി , മൂന്നെലി , നാലെലി , അഞ്ജലി . ആ പിശാചിന് കെട്ടി എടുക്കാൻ കണ്ടൊരു സമയം . അവളുടെ പിറകെ അവളുടെ തള്ളയും വരുന്നുണ്ടായിരുന്നു . ബെസ്റ്റ് തള്ളയും മോളും കൂടി എന്തിനുള്ള പുറപ്പാടാണോ എന്തോ ?
” ഓ … ഊര് തെണ്ടൽ കഴിഞ്ഞു രണ്ടുംകൂടി എത്തിയോ ”
അഞ്ജലിയുടെ അമ്മ സുപ്രിയ ഞങ്ങളെ നോക്കി പുച്ഛിച്ച്കൊണ്ട് ചോദിച്ചു .
” ഞങ്ങളതിന് തെണ്ടാൻ ഒന്നും പോയതല്ല . ”
” പിന്നെ എവിടെ പോയതാ ടാ നീ ഇവളെയും വിളിച്ചു കൊണ്ട് ? ”
” ഞങ്ങൾ രണ്ടുപേരും അമ്പലത്തിൽ പോയതാണ് ”
അവർക്കുള്ള മറുപടി കൊടുത്തത് ആർമി ആയിരുന്നു .
” ഇവന് വന്നൊരു മാറ്റം കാണണെ , ഒരു പൂജയ്ക്കും പോലും പോകാതിരിക്കുന്നവൻ ആണ് ഇപ്പോൾ അമ്പലത്തിൽ പോയിരിക്കുന്നത് ”
” അതെന്താ എനിക്ക് അമ്പലത്തിൽ പോകാൻ പാടില്ലേ ? ”
” നിനക്ക് പോകാം നീ എന്തിനാണ് ഇവളെയും കെട്ടിയെഴുന്നെള്ളിച് പോയത് ? ”
” അതെന്താ ഇവൾക്ക് അമ്പലത്തിൽ പോകാൻ പാടില്ലേ ? ”
” അതിനുമാത്രം ഇവൾ നിന്നെ ആരാ ? ”
അപ്പോഴാണ് ക്ലോക്കിൽ 9 മണി ആയെന്ന് അലാറം അടിച്ചത് . അത് കേട്ട ഉടനെ ആർമി എന്നെയും ക്ലോക്കിലേക്ക് മാറി മാറി നോക്കി .
” എല്ലാത്തിനും ഉത്തരം പെട്ടെന്ന് തരാം . പക്ഷേ ഇപ്പോഴല്ല , ശ്രുതി നീ വാ ”
എന്നും പറഞ്ഞ് അവൻ മുന്നോട്ട് നടക്കാൻ തുടങ്ങിയിട്ടും , ഞാൻ ഒരു പ്രതിമ കണക്കെ അവിടെ തന്നെ നിന്നു . മുന്നോട്ടുപോയ അവൻ വീണ്ടും തിരിച്ച് വന്ന് എന്റെ കയ്യിൽ പിടിച്ചു വലിച്ചു മുകളിലേക്ക് കൊണ്ടുപോയി . അതുകണ്ട് എല്ലാവരും ഒരു അമ്പരപ്പോടെ ഞങ്ങളെ തന്നെ നോക്കി നിന്നു . റൂമിലെത്തി കതക് അടച്ചതിന് ശേഷമാണ് ആർമി എന്റെ കയ്യിലുള്ള പിടി വിട്ടത് .
” ഇപ്പോൾ തന്നെ ഒരുപാട് സമയം ലേറ്റ് ആയി … നീ ഇനി ഡ്രസ്സ് മാറാൻ നിൽക്കേണ്ട … ബാഗും എടുത്തുവാ ”
” എനിക്ക് പേടി ആകുന്നുണ്ട് . ഇന്ന് ഞാൻ ക്ലാസ്സിൽ പോകണോ ? ”
” വേണം … വേഗം വാ ചായ കുടിച്ചു പെട്ടെന്ന് തന്നെ ഇറങ്ങണം ”
അല്പസമയത്തിനുശേഷം ഞാനും ആർമിയും റൂമിൽ നിന്നും പുറത്തിറങ്ങി . എന്റെ കയ്യിൽ കോളേജ് ബാഗ് കണ്ടു എല്ലാവരും ഒന്ന് എന്നെ തന്നെ നോക്കി . ഞാനും അവരെ തന്നെ നോക്കി അവിടെ തന്നെ നിന്നു . അപ്പോൾ ആർമി വന്ന് എന്റെ കയ്യിൽ പിടിച്ചു വലിച്ച് നേരെ ടൈംടേബിള് അടുത്തേക്ക് കൊണ്ടുപോയി . അപ്പോഴേക്കും സീതമ്മ ഭക്ഷണം തയ്യാറാക്കി വെച്ചിരുന്നു .
” കഴിക്ക് ”
ഒരു പേജിൽ എനിക്ക് ഭക്ഷണം വിളമ്പിത്തന്നുകൊണ്ട് ആർമി പറഞ്ഞു .
” വേണ്ട ”
ആർമി വീട്ടുകാരെല്ലാം ഞങ്ങളെ തന്നെ നോക്കി നില്കുന്നത് കണ്ടു കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് . എന്റെ നോട്ടം അങ്ങോട്ടാണ് എന്ന് മനസ്സിലായപ്പോൾ ആർമി എന്റെ മുന്നിലേക്ക് കയറി നിന്നു . ഇപ്പൊ എനിക്ക് അവരെ കാണാൻ കഴിയുന്നില്ല . ഞാനവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ , മുഖത്തൊരു കൃത്രിമ ദേഷ്യം പിടിപ്പിച്ചു കൊണ്ട് അവനെ തന്നെ നോക്കി .
” നിന്നോടല്ലേ കഴിക്കാൻ പറഞ്ഞത് ”
” ഞാൻ കഴിച്ചോളാം , ഇനി ഇതിന്റെ പേരിൽ ചൂടാവാൻ നിൽക്കണ്ട ”
എന്റെ പ്ലേറ്റിൽ വിളമ്പിയത് മുഴുവൻ ഞാൻ കഴിച്ചു കഴിയുന്നത് വരെ ആർമി എന്റെ മുന്നിൽ തന്നെ രണ്ടു കൈയും കെട്ടി നിന്നു . ഞാൻ ചായ കുടിച്ചതിനുശേഷം വേഗം എഴുന്നേറ്റ് കൈകഴുകി ആർമിയുടെ പിറകെ നടന്നു . അവൻ നേരെ ഹോളിൽ സ്റ്റാൻഡിൽ തൂക്കിയിരുന്ന കാർട്ടൂൺ ബോർഡിൽ നിന്നും കാറിന്റെ കീ എടുത്തു . അപ്പോഴും വീട്ടിലുള്ള മറ്റുള്ളവരെല്ലാം നിശബ്ദമായി ഞങ്ങളെ തന്നെ നോക്കി നിന്നു .
എന്നാൽ പട്ടിക്ക് വീണ്ടും മുറുമുറുപ്പ് എന്നു പറഞ്ഞതുപോലെ അഞ്ജലി വീണ്ടും ഞങ്ങളുടെ മുന്നിലേയ്ക്ക് ചാടിവീണു .
” ഇനി എവിടെ കറങ്ങാൻ പോകുവാ രണ്ടുംകൂടി ? ”
” എവിടെയായാലും നിനക്കെന്താഡി ”
” ഓ എനിക്ക് ഒന്നും ഇല്ലേ , മുത്തശ്ശന്റെ മുന്നിൽ വച്ച് തന്നെ വേണം ഇതൊക്കെ ”
അപ്പോൾ അതാണ് കാര്യം അവൾ ഒരു കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ് . ഞാൻ അഭിയെ നോക്കിയപ്പോൾ അവൻ നല്ല ദേഷ്യത്തിൽ ആയിരുന്നു . അഞ്ജലിയോട് ഉള്ള ദേഷ്യം കാരണം ഇപ്പോൾ എവിടേക്കാണ് പോകുന്നതെന്ന് അവൻ എന്തായാലും പറയാൻ പോണില്ലെന്ന് എനിക്ക് എന്തായാലും ഉറപ്പായി .
അതുകൊണ്ടു ഞാൻ തന്നെ അവരോട് പറയാൻ തീരുമാനിച്ചു , ഞങ്ങൾ ഇപ്പോൾ എവിടെ പോവുകയാണ് എന്ന് . ഞാൻ പതിയേ , അവരുടെ മുന്നിലേക്ക് നീങ്ങി നിന്നു .
” ഞങ്ങൾ ഇപ്പോൾ എന്റെ കോളേജിൽ പോവുകയാണ് . പോയി വരാം ”
അവരെ നോക്കി ഒരു ചെറു മന്ദസ്മിതത്തോടെ ഞാൻ എങ്ങനെയോ പറഞ്ഞു നിർത്തി . അപ്പോഴും അവരുടെ ഭാഗത്തുനിന്നും മൗനമായിരുന്നു . ഞാൻ വേഗം അമ്പലത്തിൽ നിന്ന് കിട്ടിയ പ്രസാദം പൂജാമുറിയിൽ വെച്ചതിന് ശേഷം തൊഴുതു ഇറങ്ങി . അവിടെ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഞാനൊരു കാര്യം ഓർത്തത് സീതമ്മയോട് യാത്ര പറഞ്ഞില്ല എന്ന് . ഞാൻ വേഗം അടുക്കളയിലേക്ക് ഓടി , എന്നിട്ട് സീതമ്മയോട് യാത്ര പറഞ്ഞു ആർമിയുടെ കൂടെ കാറിൽ കയറി . ഇപ്പോഴും അവർ മൗനമായി ഞങ്ങളെ തന്നെ നോക്കി നിൽക്കുകയായിരുന്നു . എന്തായിരിക്കും ആ മൗനത്തിനു പിന്നിലുള്ളതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു പിടിയും കിട്ടിയില്ല .
അല്പസമയത്തിനുശേഷം ഞങ്ങളുടെ കാർ കോളേജിന്റെ ഗേറ്റ് കടന്നതും എന്റെ മനസ്സിലേക്ക് ഓർമ്മകളുടെ ഒരു പെരുമഴ തന്നെ ചെയ്തു . പഴയ ഓർമ്മകൾ മനസ്സിൽ വന്നു നിറഞ്ഞപ്പോൾ കണ്ണുകളടച്ചു ഞാൻ കാറിന്റെ സീറ്റിൽ ചാരിയിരുന്നു . പെട്ടെന്ന് എന്റെ കയ്യിൽ ആരോ പിടിച്ചത് പോലെ തോന്നിയപ്പോഴാണ് ഞാൻ കണ്ണുകൾ തുറന്നത് . അപ്പോഴേക്കും അനുസരണയില്ലാതെ ഒഴുകിവന്ന എന്റെ കണ്ണുനീർ ആ കൈകളിൽ പതിച്ചിരുന്നു .
” എന്താടോ ഇത് , കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ ? ഇപ്പോഴും താൻ അതു തന്നെയാണോ ആലോചിക്കുന്നത് ? ”
” അറിയില്ല അഭിയേട്ടാ , എന്തുകൊണ്ടോ കഴിഞ്ഞ കാലം വീണ്ടും വീണ്ടും മനസ്സിലേക്ക് ഓടി വരുന്നു . എന്തിനെയും ധൈര്യത്തോടെ മാത്രം നേരിട്ട് ശീലമുള്ള ഞാൻ ആദ്യമായി പേടിച്ചോടിയത് ഇവിടെ നിന്നാണ് . പിന്നെ അവിടുന്ന് ഇങ്ങോട്ട് എന്നും ഓട്ടം മാത്രമായിരുന്നു , അവസാനം ആ ഓട്ടം ചെന്ന് നിന്നത് വീണ്ടും ഈ കോളേജിൽ തന്നെ . ”
ഒരു നെടുവീർപ്പിട്ടു ഞാൻ പറഞ്ഞു നിർത്തിയപ്പോൾ അഭി കാറിൽ നിന്നും ഇറങ്ങി . എന്നിട്ട് എനിക്ക് ഇറങ്ങാനായി അവൻ വന്ന് ഡോർ തുറന്നു തന്നു . എന്നിട്ട് അവൻ അവന്റെ കൈ എനിക്ക് നേരെ നീട്ടി , പിന്നെ മറുത്തൊന്നും ആലോചിക്കാൻ നിൽക്കാതെ ഞാൻ എന്റെ കൈ അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു . കാറിൽ നിന്നിറങ്ങിയ ശേഷവും അവൻ എന്റെ കയ്യിലെ പിടി വിടാതെ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ അവന്റെ മുഖത്തേക്ക് നോക്കി . അപ്പോൾ അവൻ അവന്റെ മറ്റേ കൈ കൂടി എന്റെ കയ്യുടെ മുകളിൽ വച്ചു .
” ശ്രുതി , നീ എനിക്കൊരു വാക്ക് തരണം ”
എന്താണെന്ന് മട്ടിൽ ഞാൻ മുഖമുയർത്തി അവനെയൊന്നു നോക്കി .
” ഇനി എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും , എന്തെല്ലാം പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും ഞാനുണ്ടാവും നിന്റെ കൂടെ . എന്നാൽ , എന്തൊക്കെ വന്നാലും നീ ഒരു ഡോക്ടർ ആവണം . ആയേ പറ്റൂ … ”
പെട്ടെന്ന് അവനിൽ നിന്നും അത്തരത്തിലൊരു സംസാരം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല . അതുകൊണ്ട് തന്നെ , തെല്ലൊരു അത്ഭുതത്തോടെയാണ് ഞാൻ അവന്റെ കണ്ണുകളിലേക്ക് നോക്കിയത് . ആ കണ്ണുകൾ എന്റെ കണ്ണുകളെ നോക്കിയൊന്ന് മിഴിചിമ്മി . പെട്ടെന്നെന്തോ മനസ്സിലേക്ക് ഒരു പോസിറ്റീവ് എനർജി വന്നു കയറിയത് പോലെ തോന്നിയെനിക്ക് . അവിടെനിന്ന് പ്രിൻസിപ്പലിന്റെ റൂമിലേക്ക് അവൻ എന്റെ കയ്യിൽ പിടിച്ചു കൊണ്ടാണ് പോയത് . ശരിക്കും അപ്പോൾ എനിക്ക് തോന്നിയത് , ഒരു കൊച്ചു കുട്ടിയെ സ്കൂളിൽ ചേർക്കാൻ വന്ന രക്ഷകർത്താവിന്റെ റോളാണ് നമ്മുടെ ആർമിക്ക് എന്ന് .
” മെയ് ഐ കം ഇൻ ? ”
ആർമി ഓഫീസ് ഡോറിന്റെ മുന്നിൽനിന്നും പ്രിൻസിയോട് അകത്തേക്ക് കയറുവാനുള്ള പെർമിഷൻ ചോദിച്ചു .
” യെസ് ”
ഓഫീസിൽ നിന്നും ഒരു ലേഡി ശബ്ദമാണ് കേട്ടത് . ഇതിപ്പോ ആരാണാവോ , ഇനി പുതിയ ലേഡീസ് സ്റ്റാഫ് ആണോ ? തെല്ലൊരു സംശയത്തോടെ ഞാൻ അഭിയുടെ കൂടെ ഓഫീസിനുള്ളിലേക്ക് പ്രവേശിച്ചു . അവിടെ പ്രിൻസിപ്പലിന്റെ ചെയറിൽ ഒരു സ്ത്രീ ഇരിക്കുന്നതാണ് ഞാൻ കണ്ടത് . അവർക്കു മുന്നിലായി ‘ സേതുലക്ഷ്മി ‘ എന്ന് എഴുതിവെച്ച ബോർഡ് ഉണ്ടായിരുന്നു . ഇവരാണോ പുതിയ പ്രിൻസിപ്പൽ അപ്പോൾ പഴയ സാർ എവിടെപ്പോയി ?
” പ്ലീസ് ബി സീറ്റഡ് ”
അവർ ഞങ്ങളെ ഇരുവരെയും നോക്കി മുന്നിലുള്ള ചെയറിലേക്ക് കൈകാണിച്ചു . ഞങ്ങളിരുവരും പതിയെ ആ ചെയറിൽ പോയിരുന്നു .
” എന്തൊക്കെ അഭിറാം വിശേഷങ്ങൾ ? ”
ആ സ്ത്രീ ഒരു കുശലാന്വേഷണം എന്ന രീതിയിൽ അഭിയോട് ചോദിച്ചു .
” പ്രത്യേകിച്ചൊന്നുമില്ല , ഇപ്പോൾ ഇവളുടെ റീ – അഡ്മിഷനുമായി ബന്ധപ്പെട്ട് വന്നതാണ് ”
” ഞാനിവിടെ ഉള്ളപ്പോൾ നീ എന്തിനാണ് അഭിറാം ടെൻഷൻ അടിക്കുന്നത് ? ”
” അതല്ല ആന്റി , ഇവൾ ഇവിടെ സേഫ് ആയിരിക്കുമല്ലോ അല്ലേ ? ”
ആന്റിയോ … ഇവരോ ….. ഇതെപ്പോ ? ഞാൻ ഒന്നും അറിയാതെ രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി .
” തീർച്ചയായും … അഭി ഒന്നുകൊണ്ടും പേടിക്കേണ്ട … ഇനി ശ്രുതിയുടെ മേലെ എന്റെ രണ്ടു കണ്ണുകളും ഉണ്ടായിരിക്കും ”
ബെസ്റ്റ് … അപ്പോൾ എന്റെ കാര്യത്തിൽ ഏകദേശം ഒരു തീരുമാനമായി … എടാ ദുഷ്ടാ നീ ഇതെന്തിനുള്ള പുറപ്പാടാ ? ഞാൻ ഒന്നും മനസ്സിലാകാതെ അവന്റെ മുഖത്തേക്ക് മിഴിച്ചു നോക്കി .
” ശ്രുതി , ഇത് സേതുലക്ഷ്മി ആന്റി . നമ്മുടെ ഫാമിലി ഫ്രണ്ട് തന്നെയാണ് . ചെറിയമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് . ”
” അപ്പോൾ ഇവിടത്തെ പഴയ പ്രിൻസിപ്പാൾ ? ”
ഞാൻ ഒരു സംശയം രൂപേണ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു .
” അപ്പോൾ ശ്രുതി ഇവിടെ നിന്നു പോയതിനു ശേഷം ഉള്ള കാര്യങ്ങൾ ഒന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു ”
അവരെന്റെ മുഖത്തുനോക്കി സൗമ്യമായി ചിരിച്ചു കൊണ്ടാണ് ചോദിച്ചത് .
” ഇല്ല മാഡം ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല . ”
” എന്നാൽ ശ്രുതി വളരെ ശ്രദ്ധയോടെ കേട്ടോളൂ ഞാനാണ് ഇനി മുതൽ നിങ്ങളുടെ പ്രിൻസിപ്പാൾ . ഇത് ഗവൺമെന്റിന്റെ തീരുമാനമാണ് . കുട്ടികളെ നേർവഴിക്കു നടത്താൻ കഴിയാത്ത ഒരു അധ്യാപകൻ എങ്ങനെ ഒരു കോളേജിനെ നന്നായി നടത്തും ? അതുകൊണ്ടുതന്നെ , ആ നിക്കോട്ടിക്‌സ് കേസ് കോടതിയിലെത്തിയപ്പോൾ തന്നെ നിങ്ങളുടെ എക്സ് പ്രിൻസിപ്പൽ ബാലസുബ്രഹ്മണ്യൻ സാറിന്റെ പണിപോയി . അയാളുടെ അനന്തരവൻ അടക്കം ആ ഗ്യാങ്ങിലെ മുഴുവൻ കുട്ടികളും ഇപ്പോൾ ഡീഅഡിക്ഷൻ സെന്ററിൽ ആണ് . പിന്നെ അവരുടെ താവളമായിരുന്ന ബിൽഡിങ്ങും പൊളിച്ചുകളയാൻ സർക്കാർ ഉത്തരവിറക്കി . ഇപ്പോൾ അങ്ങനെ ഒരു ബിൽഡിംഗ് ഇവിടെയില്ല , അത്തരത്തിലുള്ള സ്റ്റുഡൻസും . ശരിക്കും ഈ കോളേജിന് ഇത്രയും വലിയൊരു വിപത്തിൽ നിന്നും രക്ഷിച്ചത് ശ്രുതിയാണ് . തന്നെ ഒന്ന് നേരിൽ കണ്ട് അഭിനന്ദിക്കണമെന്ന് ഒരുപാട് മനസ്സിൽ കരുതിയതാണ് . ഇപ്പോഴാണ് അതിന് അവസരം ലഭിച്ചത് . കൺഗ്രാറ്റ്സ് ശ്രുതി … യൂ ടു യുവർ ബെസ്റ്റ് … പ്രൗഡ് ഓഫ് യു മൈ ഗേൾ ”
എന്നും പറഞ്ഞ് അവര് എന്റെ കൈ പിടിച്ചുകുലുക്കി . എന്നിട്ട് എന്റെ തലയിൽ ഒന്ന് മൃദുവായി തലോടി . പെട്ടെന്ന് ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ ആർമിയെ നോക്കി .
” അഭി , ഞങ്ങളുടെ കോളേജിൽ ഇപ്പോൾ സോഷ്യൽ അവയർനസ് ആൻഡ് പാലിയേറ്റീവ് വർക്ക് അദർ സോഷ്യൽ വർക്ക് തുടങ്ങിയവ ചെയ്യാനായി എൻ എസ് എസ് പോലുള്ള ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട് . ശ്രുതിയെ ഞാൻ അതിന്റെ ഹെഡ് ആക്കാൻ ആഗ്രഹിക്കുന്നു . എന്താണ് നിങ്ങളുടെ അഭിപ്രായം ”
പെട്ടെന്ന് സന്തോഷം കൊണ്ട് എന്റെ മുഖമൊന്നു തിളങ്ങി . ഞാൻ വിടർന്ന കണ്ണുകളോടെ ആർമിയെ നോക്കി . അവനും വളരെ സന്തോഷത്തിലായിരുന്നു .
” ഡബിൾ ഓക്കേ ”
അവൻ ചിരിച്ചുകൊണ്ട് പ്രിൻസിക്ക് മറുപടി കൊടുത്തു .
” ശ്രുതി , നെക്സ്റ്റ് വീക്കിൽ തന്നെ തനിക്കുള്ള എക്സാം സ്റ്റാർട്ട് ചെയ്യും . പ്രാക്ടിക്കൽ ആൻഡ് തിയറി ഉണ്ടായിരിക്കും . താൻ തന്റെ ക്ലാസ്സിൽ ചെന്ന് ഏതെങ്കിലും കുട്ടികളുടെ നോട്സ് വാങ്ങി റഫർ ചെയ്തൊണ്ടു . ”
” ഓക്കേ മേം ”
” എന്നാൽ താൻ നേരെ ക്ലാസിലേക്ക് വിട്ടോ ”
അതും പറഞ്ഞു മേം ടേബിളിൽ ഉണ്ടായിരുന്ന ബെൽ അമർത്തിയപ്പോൾ പുറത്തുനിന്നും ഒരു ട
പ്യുൺ വന്നു .
” മേഡം ”
” താൻ ശ്രുതിക്ക് സെക്കന്റിയേഴ്സിന്റെ ക്ലാസ് ഒന്ന് കാണിച്ചു കൊടുക്കൂ ”
” ഓക്കേ മാഡം ”
എന്നു പറഞ്ഞ് അയാൾ എന്നെ നോക്കി കൊണ്ട് പുറത്തേക്കു നിന്നു . ഞാൻ പോകാൻ നേരത്ത് ആർമിയെ നോക്കി ഒന്നു ചിരിച്ചു . അവൻ എനിക്ക് ഒരു ഓൾ ദി ബെസ്റ്റ് തന്നിട്ട് ബൈ പറഞ്ഞു . ഞാൻ പോകാൻ തുടങ്ങുന്നതിനുമുമ്പ് തന്നെ അവൻ എന്നോട് സംസാരിക്കാൻ എഴുന്നേറ്റു .
” ശ്രുതി , ക്ലാസ് കഴിഞ്ഞാൽ വൈകുന്നേരം ഞാൻ കൂട്ടാൻ വരാം ”
” മ്മ് ”
ഞാൻ അവൻ പറഞ്ഞതിന് അനുസരണയോടെ തലയാട്ടി ആ പ്യുണിന് പിറകെ ചെന്നു . അയാൾ എനിക്ക് ബി ബ്ലോക്കിലെ ക്ലാസ്സ് ചൂണ്ടി കാണിച്ചു തന്നു . എന്നിട്ട് എന്നോട് പറഞ്ഞു :
” ദാ ആ കാണുന്നതാണ് ക്ലാസ്സ് ”
” താങ്ക്സ് ”
ഞാൻ അയാൾക്ക് നന്ദി പറഞ്ഞു നേരെ ക്ലാസിലേക്ക് നടന്നു . ക്ലാസിലേക്ക് കയറിയതും ഒരുപാട് പരിചയ മുഖങ്ങൾ എന്നെ നോക്കി ചിരിച്ചു . അവരെല്ലാവരും ശരിക്കും സർപ്രൈസ് ആയപോലെ എന്റെ അടുത്തേക്ക് ഓടി വന്നു . എന്നിട്ട് എന്നെ പൊതിഞ്ഞു . പിന്നെ ഒരുപാട് ചോദ്യങ്ങൾ ആയിരുന്നു , അവരുടെ ചോദ്യങ്ങൾക്കൊന്നും അവസാനമുണ്ടായിരുന്നില്ല എന്റെ ഉത്തരങ്ങൾക്കും . അങ്ങനെ ഞങ്ങൾ എല്ലാവരും ഒരുപാട് നേരം സംസാരിച്ചിരുന്നു . അല്പസമയത്തിനുശേഷം ബെല്ലടിച്ചപ്പോൾ തന്നെ ക്ലാസ്സിലേക്ക് സർ കയറിവന്നു . കണ്ടിട്ട് പുതിയ ആളാണെന്ന് തോന്നുന്നു . അയാളുടെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം തൃശൂർ കാരനാണെന്ന് . നല്ല വെടിപ്പായ സംസാരരീതി , അല്പം ഹാസ്യവും നർമ്മവും കൂട്ടിക്കലർത്തി അയാൾ ക്ലാസ്സ് എടുക്കാൻ തുടങ്ങി . ഒരുപാട് കാലത്തിനു ശേഷമാണ് ക്ലാസ്സിൽ വന്നതെന്ന് തോന്നുന്നതേയില്ല .
അയാളുടെ പിരീഡ് കഴിഞ്ഞതിനുശേഷം അടുത്തിരിക്കുന്ന കുട്ടിയുടെ നോട്ട് വാങ്ങി നോക്കിയപ്പോഴാണ് എനിക്ക് ഇനിയും മുന്നോട്ട് ഒരുപാട് പോകാനുണ്ടെന്ന് മനസ്സിലായത് . ഞാൻ അവളുടെ ഒരു നോട്ട് ബുക്ക് നാളത്തേക്ക് കംപ്ലീറ്റ് ചെയ്യാൻ വാങ്ങി . ലഞ്ച് ബ്രേക്കിന് പുറത്തിറങ്ങിയപ്പോഴേക്കും സീനിയേഴ്സ് കോഴികൾ എന്നെ വന്നു പൊതിഞ്ഞു .
” ആഹാ ഇത് ഏതാടാ ഈ നാടൻ പെൺകൊടി ” — കോഴി 1
” ന്യൂ അഡ്മിഷൻ ആണെന്ന് തോന്നുന്നു ” — കോഴി 2
” മോളുടെ പേരെന്താ ? ” — കോഴി 3
അപ്പോഴാണ് ഞങ്ങളുടെ സീനിയേഴ്സിൽ ഒരാളായ സംഗീത് ഏട്ടൻ അങ്ങോട്ട് വന്നത് .
” ആ ശ്രുതി , താൻ എപ്പോൾ ലാൻഡ് ചെയ്തു ? ”
” ഇന്ന് രാവിലെ ”
” ആഹാ പിന്നെ എന്തൊക്കെയാണ് വിശേഷങ്ങൾ സുഖമല്ലേ ? അല്ല ഇവരെന്താ തന്നെ വന്ന് പൊതിഞ്ഞിരിക്കുന്നത് ”
” എടാ അളിയാ നിനക്ക് അപ്പോൾ ഇവളെ അറിയുമോ ? ” കോഴി 2
” അറിയുമെങ്കിൽ ഞങ്ങൾക്ക് കൂടി പരിചയപ്പെടുത്തി താടാ ” കോഴി 1
” ഡാ പൊട്ടന്മാരെ … ഇതാണ് ശ്രുതി …. ഇവിടത്തെ സാത്താൻ മാരായ ബ്ലഡ്ഡെവിൾസിനെ ചുരുട്ടിക്കൂട്ടിയ പെൺകുട്ടി . ഇവളെ കുറിച്ചാണ് കുറച്ചു മുൻപുവരെ ഇവിടെ വന്നിരുന്ന് പോലീസുകാർ പോലും പറഞ്ഞിരുന്നത് . ആ മയക്കുമരുന്ന് ഗ്യാങ്ങിനോട് ഒറ്റയ്ക്ക് പൊരുതി നിന്നവൾ ”
സംഗീതേട്ടൻ എന്നെ കുറച്ച് പറഞ്ഞപ്പോഴേക്കും അവന്മാർ എല്ലാവരും കൂടി വായും പൊളിച്ച് എന്നെ തന്നെ നോക്കി നിൽക്കുകയാണ് .
” നിങ്ങൾക്ക് എന്നെ പരിചയപ്പെടെണ്ടെ , ഹായ് ഐആം ശ്രുതി ”
ഞാനങ്ങനെ പറഞ്ഞുകൊണ്ട് അവരെ നോക്കി ഒരു കള്ളച്ചിരി പാസ്സാക്കി . അപ്പോഴേക്കും അവന്മാർ എന്നെ നോക്കി സാഷ്ടാംഗം പ്രണമിച്ചു .
” പൊന്നു പെങ്ങളെ ആളാറിയാതെ പറഞ്ഞുപോയതാണ് . ഞങ്ങളോട് ഒന്ന് ക്ഷമി . എന്തിനും ഏതിനും കട്ട സപ്പോർട്ട് ആയി ഞങ്ങളുണ്ട് കൂടെ ”
അവന്മാര് അത്രയും പറഞ്ഞ് സ്ലോ മോഷനിൽ വന്ന വഴിയെ തന്നെ വിട്ടു . എനിക്കാണെങ്കിൽ അവന്മാരുടെ നടത്തം കണ്ടു ചിരിയടക്കാൻ കഴിഞ്ഞില്ല . ഉച്ചയ്ക്കുശേഷം ലാബ് ആയിരുന്നു . ഇന്നെന്തോ വളരെ പെട്ടെന്ന് സമയം പോയത് പോലെ തോന്നി . പെട്ടെന്ന് തന്നെ വൈകുന്നേരം ആയിരിക്കും . ക്ലാസ് കഴിഞ്ഞ ഉടൻ തന്നെ ആർമി എന്നെ പിക്ക് ചെയ്യാൻ വന്നിരുന്നു . യാത്രയിലുടനീളം ഞാൻ ഇന്നത്തെ സംഭവങ്ങളെല്ലാം ആർമിയോട് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു . എന്നാൽ അവൻ മൗനമായി ഒരു ചെറുപുഞ്ചിരിയോടെ അതെല്ലാം കേട്ട് കൊണ്ടിരുന്നു . വീട് എത്തിയപ്പോൾ പെട്ടെന്നാണ് രാവിലത്തെ കാര്യങ്ങളെല്ലാം ഓർമ്മവന്നത് . ഞാൻ മടിച്ചു മടിച്ചു വീട്ടിനുള്ളിലേക്ക് കയറി . അകത്തൊന്നും ആരെയും കണ്ടില്ല . ഉടൻതന്നെ റൂമിലേക്ക് ഒരു ഓട്ടമായിരുന്നു .
വേഗം കുളിച്ച് പണിയെല്ലാം തീർത്ത ഉടൻ തന്നെ ഞാൻ സീതമ്മയുടെ അടുത്തേക്ക് പോയി . വൈകുന്നേരത്തെ ചായ കുടിക്കാനായി അപ്പോഴേക്കും എല്ലാവരും ഹാളിൽ ഹാജരായിരുന്നു . ഞാൻ ചായയുടെ ട്രേയുമായി ഹാളിലേക്ക് വരുമ്പോഴും എല്ലാവരും എന്നെ തന്നെയായിരുന്നു നോക്കിയത് . ഇത്രമാത്രം നോക്കാൻ എന്തിരിക്കുന്നു , ഞാൻ മാന്യമായി തന്നെയാണല്ലോ ഡ്രസ്സ് ചെയ്തിരിക്കുന്നത് . ഒരു ചുരിദാർ ആയിരുന്നു ഇട്ടിരുന്നത് . പണ്ട് ജീൻസും ടോപ്പും മാത്രം ഇട്ടിരുന്ന ഞാൻ ഇപ്പോഴിതാ നാടൻ വേഷത്തിലേക്ക് പരിണമിച്ചിരിക്കുന്നു . ഓർക്കുമ്പോൾ എനിക്ക് തന്നെ ചിരി വന്നു .
എല്ലാവർക്കും ഉള്ള ചായ മേശപ്പുറത്തു വച്ചതിനു ശേഷം തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് . അടുക്കള പുറത്തു നിന്ന് ഒരാർപ്പ് കേട്ടത് . കേട്ടപാതി കേൾക്കാത്തപാതി എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി . പുറത്തേക്ക് ചെല്ലുമ്പോഴാണ് ഞങ്ങൾ കണ്ടത് ചപല കൂട്ടിയിട്ട് കത്തിച്ചു കൊണ്ടിരുന്ന സീതമ്മയുടെ സാരിക്ക് തീ പിടിച്ചിരിക്കുന്നു . അവർ തീകെടുത്താൻ കഴിയാതെ ഉറക്കെ നിലവിളിക്കുകയാണ് . അത് കണ്ടപാടെ ഞാനും ഉച്ചത്തിൽ നിലവിളിച്ചു കരഞ്ഞു .
“അമ്മേ ……… ” എന്നു വിളിച്ചുകൊണ്ട് ഞാനും താഴേക്ക് നിലംപതിച്ചിരുന്നു . ആളിക്കത്തുന്ന അഗ്നി കണ്ടതോടെ എന്റെ കണ്ണിൽ ഇരുട്ട് കയറി . എന്റെ കണ്ണുകൾ അബോധാവസ്ഥയിലേക്ക് വഴി മാറുമ്പോൾ ഞാൻ കണ്ടു ആരൊക്കെയോ ചേർന്ന് അവരുടെ ദേഹത്തേക്ക് വെള്ളം കോരി ഒഴിക്കുന്നത് ……….
( തുടരും ) ………………..
ശ്രുതി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission