Skip to content

ശ്രുതി – 50

ശ്രുതി Malayalam Novel

രാവിലെ തന്നെ കിച്ചു വീട്ടിൽ നിന്നും ആരോടും പറയാതെ ഇറങ്ങി . രാഹുലും കൂടെ വരാം എന്ന് പറഞ്ഞെങ്കിലും കിച്ചു അവനെ കൂടെ കൂട്ടിയില്ല . അത് വേറൊന്നും കൊണ്ടല്ല , അഭിയുടെ വീട്ടിൽ ചെന്ന് ലൈസൻസില്ലാത്ത നാവു വെച്ച് എന്തെങ്കിലും പറയുമോ എന്ന് ഭയന്നിട്ടാണ് .

ദീപാവലി ആയതിനാൽ തന്നെ കിച്ചുവിന്റെ വീട്ടിൽ ഉള്ളവർ എല്ലാവരും അതിരാവിലെ തന്നെ അമ്പലത്തിൽ പോയിരുന്നു . എന്നാൽ അവൻ മാത്രം ഓരോ കാരണങ്ങൾ പറഞ്ഞു അതിൽ നിന്നും ഒഴിഞ്ഞു മാറി . അവൻ നേരെ കാശിനാഥന്റെ ഫ്ലാറ്റിലേക്ക് ആണ് പോയത് .

അവൻ കോളിംഗ് ബെൽ രണ്ടുതവണ അമർത്തിയശേഷം ആണ് വിശ്വനാഥൻ വന്ന ഡോർ തുറന്നത് . അവനെ കണ്ടപാടെ അയാൾ അകത്തേക്ക് വിളിച്ചിരുത്തി സംസാരിക്കാൻ തുടങ്ങി.

” എന്തൊക്കെയ കിച്ചു വിശേഷങ്ങൾ ? ”

വിശ്വനാഥൻ അച്ഛൻ ഒരു കപ്പ് ചായ എടുത്തു കൊണ്ട് കുശലാന്വേഷണം എന്ന രീതിയിൽ ചോദിച്ചു .

” ഹാപ്പി ദിവാലി ചെറിയച്ചാ ”

” എനിക്ക് എന്ത് ദീപാവലി മോനെ ? എന്നാലും ഹാപ്പി ദിവാലി ”

” വിഷമിക്കേണ്ട ചെറിയ ച്ചാ , ശ്രുതിയെ ഞാൻ കണ്ടു പിടിച്ചു ചെറിയച്ഛന്റെ മുന്നിൽ നിർത്തി തരും ”

വളരെയധികം ആത്മവിശ്വാസത്തോടെയുള്ള അവന്റെ സംസാരം കേട്ടപ്പോൾ വിശ്വനാഥൻ അവരുടെ മുഖത്തേക്ക് തന്നെ നോക്കിനിന്നു .

” അവൾ എവിടെയാണെന്ന് നിനക്കറിയോ ? ”

” ഇല്ല … പക്ഷേ ഒരു ഊഹം , ഞാൻ എന്തായാലും ഒന്ന് പോയി നോക്കട്ടെ , എന്നിട്ട് തീരുമാനിക്കാം ബാക്കി കാര്യങ്ങൾ ”

” അഥവാ നീ അവളെ കണ്ടു പിടിക്കുക ആണെങ്കിൽ , ഒരിക്കലും എന്റെ പേര് പറഞ്ഞു കൊണ്ടു വരരുത് . ”

” അതെന്താ ചെറിയച്ഛാ ? ”

” മറ്റൊന്നും കൊണ്ടല്ല , എന്റെ പേര് പറഞ്ഞു നീ വിളിച്ചാൽ അവൾ വരില്ല . ഞാനിവിടെ ഉണ്ടെന്നറിഞ്ഞാൽ അവൾ പിന്നെ ഒരിക്കലും ഇങ്ങോട്ട് വരില്ല ”

വിശ്വനാഥൻ അല്പം വിഷമത്തോടെ തന്നെയാണ് കിച്ചു വിനോട് അങ്ങനെ പറഞ്ഞത് . അതെന്തുകൊണ്ടാണെന്ന രീതിയിൽ നിൽക്കുകയാണ് കിച്ചു .

” ചെറിയച്ഛ , ഞാനൊരു കാര്യം ചോദിച്ചോട്ടെ ? ”

” നിങ്ങൾ തമ്മിൽ പിണക്കത്തിലാണോ ? ”

” നിനക്ക് അങ്ങനെ തോന്നിയോ ? ”

” ഉവ്വ് , എന്താ അച്ഛനും മകളും തമ്മിൽ തെറ്റാൻ കാരണം ? ”

” ഒന്നല്ല , ഒരുപാട് കാരണങ്ങളുണ്ട് ”

” അല്ല ശ്രുതിയെ ഒറ്റയ്ക്ക് ഈ നാട്ടിലേക്ക് വിട്ടപ്പോൾ ചെറിയമ്മ ഒന്നും പറഞ്ഞില്ലേ ? ഒരു പെൺകുട്ടിയെ ആരെങ്കിലും അറിയാത്ത നാട്ടിലേക്ക് തനിച്ചു വിടുമോ ? ”

വിശ്വനാഥന്റെ മുഖം ഒന്നും വാഴ എങ്കിലും അയാൾ കിച്ചുവിന് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു .

” അതിന് എനിക്കറിയില്ലായിരുന്നു അവൾ ഇങ്ങോട്ടാണ് വരുന്നത് എന്ന് . അവൾ എന്നോട് പറഞ്ഞത് ഫോറിൻ കൺട്രീസിൽ പോവുകയാണ് എന്നാണ് . ”

” അപ്പൊ അവളുടെ പാസ്പോർട്ട് ഒക്കെ ആരാണ് സെറ്റ് ചെയ്തു കൊടുത്തത് ? ”

” അതൊക്കെ ഹരിയാണ് . സത്യം പറഞ്ഞാൽ അവൾ എന്നെക്കാൾ ഹരിയോടാണ് കൂട്ട് ”

” ബെസ്റ്റ് …

” അല്ല ചെറിയച്ഛാ , ചെറിയച്ഛൻ വരുമ്പോൾ ചെറിയമ്മ എന്താ കൊണ്ടുവരാഞ്ഞത് ? ”

ആ ചോദ്യം അയാളെ നന്നായി വിഷമിപ്പിച്ചു എന്ന് അയാളുടെ കണ്ണുകൾ തന്നെ വിളിച്ചു പറയുന്നതായി കിച്ചുവിന് തോന്നി .

” ശ്രുതി കുഞ്ഞായിരിക്കുമ്പോൾ ഒരു ഫയർ ആക്സിഡന്റിൽ അവളുടെ അമ്മ പോയി ”

അത്രയും പറഞ്ഞപ്പോഴേക്കും വിശ്വനാഥൻ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു . അതുകേട്ടപ്പോൾ കിച്ചുവിന് വല്ലാത്ത വിഷമം തോന്നി . അവൻ അയാളോട് പിന്നെ കൂടുതലൊന്നും ചോദിക്കാൻ നിൽക്കാതെ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി .

കാറിൽ ഇരിക്കുമ്പോഴും അവന്റെ മനസ്സു മുഴുവനും ശ്രുതി ആയിരുന്നു . കോളേജിൽ വെച്ച് അവളെ ആദ്യമായി പരിചയപ്പെട്ടത് . അവളുടെ കുറുമ്പുകൾ ആസ്വദിച്ചത് , അവളോട് കൂട്ടു കൂടിയത് , തല്ലു ഉണ്ടാക്കിയത് , അപ്പോഴൊന്നും അറിഞ്ഞിരുന്നില്ല അവൾ തന്റെ കൂടെപ്പിറപ്പാണെന്ന് . എങ്കിലും മനസ്സു മന്ത്രിച്ചിരുന്നു അവൾ തന്റെ ആരൊക്കെയോ ആണെന്ന് . പെട്ടെന്നാണ് കിച്ചുവിന്റെ മനസ്സിലേക്ക് വിശ്വനാഥൻ പറഞ്ഞ വാക്കുകൾ വന്നത് . ശ്രുതി കുഞ്ഞായിരിക്കുമ്പോൾ അവളുടെ അമ്മ മരിച്ചു . അവൾക്ക് അമ്മ ഇല്ലെന്ന് അവൾ പണ്ട് എന്നോട് പറഞ്ഞതാണ് എന്ന് അവൻ ഓർത്തു .

ആദിത്യൻ മൊബൈലിലേക്ക് ഇട്ട് തന്ന ലൊക്കേഷൻ നോക്കി കിച്ചു കാറെടുത്തു യാത്രതിരിച്ചു . ആദ്യം തന്നെ അഭിയെക്കുറിച്ചു അവന്റെ വീട്ടുകാരെ കുറിച്ചും ഫുൾ ഡീറ്റെയിൽസ് കളക്ട് ചെയ്യണം . എന്തൊക്കെ വന്നാലും ശ്രുതിയെ തിരികെ കൊണ്ട് വരണം എന്ന ഉറച്ച തീരുമാനവുമായാണ് കിച്ചു യാത്ര തിരിച്ചത് .

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ശ്രീമംഗലത്ത് എല്ലാവരും ദീപാവലിയെ വരവേൽക്കാൻ തയ്യാറെടുത്തു കഴിഞ്ഞിരുന്നു . അഞ്ജലിയും സുപ്രിയയും ചേർന്ന് ശ്രുതികുള്ള ചതിക്കുഴി പ്ലാൻ ചെയ്യുന്ന തിരക്കിലായിരുന്നു . വീട്ടിലെ മറ്റുള്ളവരെല്ലാം ദീപാവലി ആഘോഷത്തിൽ മുഴുകിയിരിക്കുകയായിരുന്നു .

ലക്ഷ്മൺ ജാനകിയുടെ അടുത്തേക്ക് കുറച്ചു കളർ പൊടികൾ കൊണ്ട് വന്നു കൊടുത്തു . പലനിറത്തിലുള്ള പൊടികൾ കണ്ടപ്പോൾ ശ്രുതിയും അവരുടെ അടുത്തേക്ക് വന്നു .

” ജാനകി നീ ഇത് കണ്ടോ ? ”

” ഇതെന്തിനാ ഈ കളർ പൊടികൾ ? ”

” എന്തിനായിരിക്കും ? ”

ചെറിയച്ഛൻ ചെറിയമ്മയെ നോക്കി കുസൃതിയോടെ ചോദിച്ചപ്പോൾ പാവം ചെറിയമ്മ ഇതിപ്പോ എന്തിനാണാവോ എന്ന രീതിയിൽ നിൽക്കുകയാണ് . ചെറിയമ്മയിൽ നിന്നും ഉത്തരം കിട്ടാതായപ്പോൾ ചെറിയച്ഛൻ എന്റെ നേരെ തിരിഞ്ഞു .

” മോളെ ശ്രുതി , നിനക്കറിയുമോ ? ”

” ഇത് ഹോളി പോടി അല്ലെ ? ”

” ഹ ഹ ഹ … അതൊക്കെ തന്നെയാണ് … ”

” അല്ലാ ഈ ഹോളി പൊടി എന്തിനാ ദീപാവലിക്ക് ”

” അതോ… ദീപാവലിക്ക് ഈ ഹോളിപൊടി കൊണ്ട് നീ ഈ മുറ്റത്തൊരു കോലം വരയ്ക്കണം . എന്താ പറ്റ്വോ ? ”

” അതൊക്കെ ഞാൻ വരയ്ക്കാം … പക്ഷേ ഇവിടെ ഉള്ളവർ വഴക്ക് പറയോ ? ”

” ഏയ് ഇല്ല മോളെ , ആരു ചോദിച്ചാലും ചെറിയച്ഛൻ പറഞ്ഞിട്ടാണെന്ന് പറഞ്ഞാൽ മതി … ”

” ഞാൻ ഏതു ചിത്രമാണ് വരയ്ക്കേണ്ടത് ? ”

” നിന്റെ മനസ്സിൽ എന്തു തോന്നുന്നു അത് തന്നെ വരയ്ക്കുക ”

ലക്ഷ്മൺ അത്രയും പറഞ്ഞു കൊണ്ട് ജാനകിയെ കൂട്ടി അകത്തേക്ക് പോയി . ‘ ഞാൻ ഇപ്പോൾ ഏത് ചിത്രം വരയ്ക്കാനാ ? ‘ ശ്രുതി വളരെയധികം ചിന്താകുലയായി . അപ്പോഴാണ് ആർമി അങ്ങോട്ട് വന്നത് .

” ഹേയ് താൻ എന്ത് ചെയ്യാ ? ”

” കണ്ടിട്ട് എന്ത് തോന്നുന്നു ? ”

” താൻ ദീപാവലി ആയിട്ട് ഹോളി ആഘോഷിക്കാൻ പോവുകയാണോ ? ”

അഭി അവളെ ഒന്ന് ആക്കി ചിരിച്ചു .

” അല്ല . ഇതുകൊണ്ട് ഈ മുറ്റത്ത് കോലം വരക്കാൻ പോവുകയാണ് . ”

” അതൊക്കെ പിന്നെ വരയ്ക്കാം , താനൊന്ന് വന്നേ? ”

” എവിടേയ്ക്ക് ? ”

” അതൊക്കെയുണ്ട് താൻ ഒന്ന് വേഗം വാ ”

അത്രയും പറഞ്ഞു കൊണ്ട് അഭി അവളുടെ കയ്യിൽ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി . റൂമിലെത്തിയതും അവൾ അവന്റെ കയ്യിൽ നിന്നും അവളുടെ കൈയ്യിലെ പിടി വിടിപ്പിച്ചു .

” എന്താ കാര്യം എന്ന് വെച്ചാൽ പറ ? ”

” കണ്ണടയ്ക്ക് ”

” വാട്ട്‌ ???? ”

” ക്ലോസ് യൂവർ ഐസ് ”

അഭി അങ്ങനെ പറഞ്ഞപ്പോൾ ശ്രുതി പതിയെ അവളുടെ കണ്ണുകൾ അടച്ചു . എന്നിട്ട് ഒന്ന് അവനെ ഇടങ്കണ്ണിട്ട് നോക്കി .

” കണ്ണടക്കെടി ഉണ്ണിയാർച്ചേ ”

പെട്ടെന്ന് ഞങ്ങൾ ഇരുകണ്ണുകളും ഇറുക്കിയടച്ച് നിന്നു . അപ്പോഴാണ് അവൻ അവളുടെ കയ്യിലേക്ക് ഒരു കവർ വച്ച് കൊടുത്തത് . അവൾ കണ്ണു തുറന്ന് അതിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി .

” ഇതെന്താ ? ”

” തുറന്നു നോക്കൂ … നിനക്കുള്ളത് തന്നെയാണ് ”

അവൾ വേഗം ആ കവർ തുറന്ന് നോക്കി . റെഡ് ആൻഡ് വൈറ്റ് കോമ്പിനേഷനോട്‌ കൂടിയ ഹാഫ് സാരി ആയിരുന്നു അത് . അധികം ബ്രൈഡൽ വർക്ക് അല്ലെങ്കിൽ കൂടി അത് കാണാൻ അതിമനോഹരമായിരുന്നു . അവൾ ഒരു നിമിഷം അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി .

” എങ്ങനെയുണ്ട് ഇഷ്ടമായോ ? ”

” യെസ് , ഇട്സ് നൈസ് . ഇതൊക്കെ എന്തിനാ ? ”

” ഞാൻ നമ്മൾ തെറ്റിയ സമയത്ത് എനിക്ക് ഡ്രസ്സ് എടുക്കാൻ പോയപ്പോൾ അവിടത്തെ ഷോപ്പിൽ കണ്ടതാണ് . കണ്ടപ്പോൾ തന്നെ നിനക്ക് നന്നായി ചേരുമെന്ന് തോന്നി . അപ്പോൾ തന്നെ വാങ്ങുകയും ചെയ്തു ”

” എന്തിനാ വെറുതെ എന്റെ കയ്യിൽ ഒന്നുണ്ടല്ലോ ”

” ആ ദാവണി നീ ഒന്ന് രണ്ട് തവണ ഉടുത്തതല്ലേ , ദീപാവലി ആയിട്ട് എന്റെ വക ഉള്ള ഒരു ഗിഫ്റ്റ് ആയി കണ്ടാൽ മതി ”

” എനിവേ താങ്ക്സ് , അല്ല നിനക്ക് ഡ്രസ്സ് എടുത്തിട്ട് എനിക്ക് കാണിച്ചു തന്നില്ലല്ലോ ”

ശ്രുതി ആർമിയോട് പരിഭവം പറഞ്ഞു .

” അതൊക്കെ കാണാം … ഇപ്പോ നീ വേഗം പോയി ഇത് ഉടുത്ത് റെഡിയായി വാ … നമുക്കൊന്ന് അമ്പലത്തിൽ പോകണം … എല്ലാവരുമുണ്ട് പെട്ടെന്ന് റെഡിയാക്കണം ”

അത് കേട്ടപ്പോൾ അവൾ വേഗം സന്തോഷത്തോടെ തുള്ളിച്ചാടി അകത്തേക്ക് പാഞ്ഞു .

” ഞാൻ ഇതാ ഇപ്പൊ വരാ ”

അല്പസമയത്തിനുശേഷം ശ്രുതി അണിഞ്ഞൊരുങ്ങി വന്നു . അവളെ കണ്ടപ്പോൾ അഭി സ്വയം മറന്ന് അവളെ തന്നെ നോക്കി നിന്നു . അവൾ അവന്റെ അരികിൽ വന്ന് അവനെ തട്ടി വിളിച്ചപ്പോഴാണ് അവനു ബോധം വന്നത് . അവൻ അവളെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു . ശ്രുതി അപ്പോഴാണ് അവനെ ശ്രദ്ധിക്കുന്നത് , അവളുടെ ഡ്രസ്സിന്റെ അതേ കളർ ഡ്രസ്സ് തന്നെയായിരുന്നു അവനും ധരിച്ചിരുന്നത് . റെഡ് കളർ കുർത്തയും വൈറ്റ് മുണ്ടും . നെറ്റിയിൽ ഒരു ചുവന്ന കുറിയും .

” മൊത്തത്തിൽ ഒരു ഹീറോ ലുക്ക്‌ ഒക്കെ ഉണ്ട് . ”

അവൾ അവനെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു . അതു കേട്ടപ്പോൾ അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് താഴേക്കിറങ്ങി . അവർ ഇരുവരും ഒരുമിച്ച് സ്റ്റെപ്പുകൾ ഇറങ്ങി താഴേക്കു വരുന്നത് വീട്ടിലെ മറ്റുള്ളവരെല്ലാം ഒരു കൗതുക കാഴ്ച കാണുന്നത് പോലെ നോക്കി നിന്നു . എന്നാൽ അഞ്ജലിയും സുപ്രീയയും മാത്രം കല്ലു കടിച്ച പോലെ നിൽക്കുകയാണ് .

” ചെറിയച്ഛാ പോവല്ലേ , ”

” ഒരു കാര്യം ചെയ്യാം , ഞാനും അഭിയും ജാനകിയും ശ്രുതി മോളും ഞങ്ങളുടെ കാറിൽ വരാം . ഏട്ടനും ഏട്ടത്തിയമ്മയും അഭിയുടെ കാർ എടുത്തോളു . അച്ഛനും അമ്മയും മറ്റുള്ളവരും ലക്ഷ്മിയുടെ കാറിൽ കയറി കോളു ”

അങ്ങനെ എല്ലാവരും മൂന്ന് കാറുകളിലായി അമ്പലത്തിലേക്ക് പുറപ്പെട്ടു . അഭിയുടെ കുടുംബ ക്ഷേത്രം ആയ മംഗലത്ത് കാവിലേക്ക് ആണ് അവർ പോയത് . പോകുന്ന വഴി ശ്രുതി അമ്പലത്തെ കുറിച്ച് ജാനകിയോട് ചോദിച്ചു .

” ചെറിയമ്മേ നമ്മൾ ഇപ്പോൾ പോകുന്നത് നിങ്ങളുടെ എല്ലാവരുടെയും തറവാട് ക്ഷേത്രത്തിലേക്കാണോ ? ”

” അതേ മോളെ , മംഗലത്ത് കാവ് ക്ഷേത്രം . പ്രകൃതിയോടിണങ്ങി നിൽക്കുന്ന അന്തരീക്ഷത്തിൽ
തന്നെയാണ് അമ്പലം ഉള്ളത് . അതുകൊണ്ടുതന്നെ അവിടെ ചെല്ലുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടും ”

ജാനകി അമ്പലത്തെ കുറിച്ചുള്ള ഐതിഹ്യങ്ങളും കഥകളും ശ്രുതിക്ക് പറഞ്ഞുകൊടുത്തു . അവൾ ഒരു കൊച്ചു കുഞ്ഞു കഥ കേട്ടിരിക്കുന്ന നിഷ്കളങ്കതയോടെ അതു മുഴുവൻ കേട്ടിരുന്നു .

അൽപ്പനേരത്തെ യാത്രയ്ക്ക് ശേഷം അവർ അമ്പലത്തിൽ എത്തിച്ചേർന്നു . അമ്പലത്തിൽ എത്തിയതും ശ്രുതിക്ക് അവിടത്തെ അന്തരീക്ഷം വളരെയധികം ഇഷ്ടമായി . ആ അമ്പലത്തിനുള്ളിൽ നാഗ കോട്ട ഉണ്ട് . ശരിക്കും ഒരു വലിയ നാഗത്തെ പോലെ തോന്നിക്കുന്ന ആകാശം തൊട്ടുനിൽക്കുന്ന കാടിനുള്ളിൽ ആണ് അതിന്റെ പ്രതിഷ്ഠ ഉള്ളത് . എല്ലാവരും അമ്പലത്തിനുള്ളിൽ കയറി പ്രാർത്ഥിച്ച തിനുശേഷം നേരെ അങ്ങോട്ടാണ് പോയത് .

ആ കാടിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ നമ്മുടെ കാൽപ്പാദത്തിൽ ഉള്ള മണ്ണിനു വരെ വല്ലാത്തൊരു കുളിർമ്മ അനുഭവപ്പെടും . അതിനുള്ളിലെ കാറ്റിനുപോലും നല്ല കാട്ടു ചെമ്പകത്തിന്റെ മണം ഉള്ളതായി അവൾക്കു തോന്നി . എന്നാൽ പെട്ടെന്നാണ് നാഗപുറ്റിനടുത്ത് സ്വർണനിറത്തിലുള്ള നാഗത്തെ ശ്രുതി കണ്ടത് . അവൾ മറ്റുള്ളവരെയും അത് വിളിച്ച് കാണിച്ചുകൊടുത്തു എങ്കിലും അത് പെട്ടെന്ന് തന്നെ പുറ്റിന്റ ഉള്ളിലേക്ക് പോയി . അതുകൊണ്ട് അവർക്ക് ആർക്കും അതിനെ കാണാൻ കഴിഞ്ഞില്ല . അപ്പോഴാണ് നാഗ പൂജ നടത്താൻ പൂജാരി അങ്ങോട്ട് വന്നത് .

അപ്പോൾ തന്നെ അവർ പൂജാരിയോട് കാര്യം പറഞ്ഞു . അതു കേട്ടപ്പോൾ അയാൾ വളരെ സന്തോഷത്തോടെ ശ്രുതിയുടെ മുഖത്തേക്ക് നോക്കി .

” സ്വർണ്ണ നാഗത്തെ കാണാൻ കഴിയുക എന്നാൽ ഏറ്റവും വലിയ ഭാഗ്യമാണ് , നിന്റെ കാരണവന്മാർ ചെയ്ത പുണ്യം കൊണ്ടാവും ഒരുപക്ഷേ അത് നിന്റെ മുന്നിൽ പ്രത്യക്ഷമായത് ”

പൂജാരിയുടെ വാക്കുകൾ കേട്ട് ശ്രുതി അമ്പരന്നു പോയി .

” അധികം ആർക്കും ലഭിക്കാത്ത ഭാഗ്യമാണ് ഇന്ന് നിനക്ക് ലഭിച്ചത് . അതുകൊണ്ട് നാഗ പൂജക്കുള്ള മഞ്ഞളും പാലും നീ തന്നെ സമർപ്പിച്ച് കൊടുക്കൂ ”

എന്ന് പറഞ്ഞുകൊണ്ട് പൂജാരി ശ്രുതിയുടെ കയ്യിലേക്ക് മഞ്ഞൾ കുങ്കുമം പാൽ തുടങ്ങിയവ അടങ്ങിയ തട്ട് വെച്ച് കൊടുത്തു . ഇതുകൊണ്ട് ഞാൻ ഇപ്പോൾ എന്ത് ചെയ്യാനാ ? അവൾ കണ്ണ് മിഴിച്ച് അയാളെ തന്നെ നോക്കി നിന്നു . അതു മനസ്സിലാക്കിയിട്ട് എന്നോണം , അയാൾ ശ്രുതിയുടെ അടുത്തേക്ക് അഭിയെയും കൈ മാടി വിളിച്ചു . എന്നിട്ട് അവളുടെ കൂടെ നിന്ന് അവളെ സഹായിക്കാൻ പറഞ്ഞു .

അവരിരുവരും ചേർന്നു പുറ്റിന് പൂജ ചെയ്തു . അതിനുശേഷം പൂജാരി തന്ന പാൽ പുറ്റിനുള്ളിലേക്ക് ഒഴിച്ചുകൊടുത്തു . എല്ലാവരും പുറ്റിനെ തൊഴുതശേഷം അവിടെ നിന്നും പുറത്തേക്കിറങ്ങി . അപ്പോഴാണ് ശ്രുതി അത് ശ്രദ്ധിച്ചത് , അമ്പലത്തിനടുത്തുള്ള വലിയ ആൽമരത്തിന്റെ ചുവട്ടിൽ ഒരു സന്യാസി അവളെ തന്നെ നോക്കി ഇരിക്കുന്നു . കാഷായ വേഷം ധരിച്ച അയാളുടെ മുടി ജഡ പിടിച്ചിരിക്കുന്നു . അയാളുടെ താടിയിൽ നര ബാധിച്ചിരിക്കുന്നു . കയ്യിൽ ഒരു രുദ്രാക്ഷമാല ഉണ്ട് . ഇയാൾ എന്തിനാണാവോ എന്നെ തന്നെ നോക്കി നിൽക്കുന്നത് . ശ്രുതിക്ക് എന്തോ ചെറിയൊരു ഭയം തോന്നി . അവൾക്കു മുന്നിൽ പോകുന്ന ജാനകിയുടെ കൈ പിടിച്ച് അവൾ ചോദിച്ചു .

” ചെറിയമ്മേ അതാരാ ? ”

” അതൊരു സന്യാസിയാണ് മോളെ , അയാൾ വർഷങ്ങളായി ഇവിടെ തന്നെയാണ് താമസം . ”

” ഓഹ് അപ്പോൾ അയാൾക്ക് കുടുംബം ഒന്നും ഉണ്ടാകില്ലെ ? ”

” ഇല്ല മോളെ , സന്യാസികൾ എന്നാൽ എല്ലാ ലൗകിക സുഖങ്ങളും ത്യജിച്ച് ജീവിക്കുന്നവരാണ് ”

ചെറിയമ്മ അങ്ങനെ പറഞ്ഞപ്പോൾ ശ്രുതി വളരെയധികം അത്ഭുതത്തോടെ അവരെ തന്നെ നോക്കി നിന്നു . അപ്പോൾ ആ സന്യാസി അവളെ കൈമാടി അയാളുടെ അടുത്തേക്ക് വിളിച്ചു . അവൾ പോകാൻ മടിച്ചു നിന്നപ്പോൾ മുത്തശ്ശൻ അവളുടെ അടുത്തേക്ക് വന്നു .

” ചെല്ല് മോളെ , നിന്നെ അല്ലേ ആ സ്വാമി വിളിക്കുന്നത് , അദ്ദേഹം ആരോടും അങ്ങനെ സംസാരിക്കാറില്ല , നിന്നോട് സംസാരിച്ചാൽ അത് നിന്റെ ഭാഗ്യമാണ് ”

പോകണം എന്ന് വിചാരിച്ചതല്ല പക്ഷേ , മുത്തശ്ശൻ ആദ്യമായി എന്നോട് സംസാരിക്കാൻ കാരണക്കാരനായ സന്യാസിയാണ് എന്നെ ഇപ്പോ വിളിക്കുന്നത് . പിന്നെ മുത്തശ്ശൻ പറഞ്ഞ വാക്കുകളും അതുകൊണ്ടുതന്നെ ഞാനറിയാതെ എന്റെ കാലുകൾ അയാളെ ലക്ഷ്യമാക്കി നടക്കുന്നു .

” ആയില്യം നാളിൽ ജന്മംകൊണ്ട ഭാഗ്യ കന്യക , ഉറ്റ വരും ഉടയവരും കൂടെ തന്നെയുണ്ട് , രക്ഷയ്ക്കായി പർവ്വതം പോലെ ഒരുവൻ മുന്നിലുണ്ട് , എന്നാൽ എത്ര കാലം … ഇന്ന് പൂർണ്ണചന്ദ്രനെ മറച്ചുകൊണ്ട് കറുത്തവാവ് പ്രത്യക്ഷപ്പെടുന്ന കാള രാത്രിയാണ് . ഈ രാത്രിയിൽ നിന്റെ പിറകെ മരണമുണ്ട് , പ്രപഞ്ച ശക്തികളിൽ കൂടി അപകടം സൂക്ഷിക്കുക ”

അയാൾ അത്രയും പറഞ്ഞുകൊണ്ട് കണ്ണുകളടച്ച് ധ്യാനത്തിൽ ഇരുന്നു . അത് കേട്ടതും ശ്രുതി ഒന്നമ്പരന്നു . കൂടെ കൂടെയുണ്ടായിരുന്ന മറ്റുള്ളവരും തെല്ലൊന്ന് ഭയന്നിട്ട് ഉണ്ട് .

” അമ്മേ ദേവി മഹാമായേ , ഞാൻ എന്തൊക്കെയാ ഈ കേൾക്കുന്നത് . ”

മുത്തശ്ശി വേവലാതിപ്പെട്ടു . അപ്പോൾ തന്നെ ജാനകിയും ശ്രീലക്ഷ്മിയും ചേർന്ന് മുത്തശ്ശിയെ സമാധാനിപ്പിക്കാൻ നിന്നു .

” അമ്മ എന്തിനാ വെറുതെ ടെൻഷൻ അടിക്കുന്നത് ? ”

” അതെ അമ്മേ , ആ സ്വാമി വെറുതെ ഓരോ പിച്ചുംപേയും പറഞ്ഞതാണ് ”

” അല്ല മക്കളേ , അദ്ദേഹം പറയുന്നതിൽ എന്തോ കാര്യം ഉണ്ട് . ”

മുത്തശ്ശി വ്യാകുലപ്പെട്ടു . മുത്തശ്ശിയുടെ ടെൻഷൻ കണ്ടപ്പോൾ ശ്രുതി ചിരിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തേക്ക് നടന്നു .

” മുത്തശ്ശി പേടിക്കണ്ട , അതിനും മാത്രം വലിയ പ്രശ്നം ഒന്നും ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല . കാരണം ആ സ്വാമി തന്നെ പറഞ്ഞിട്ടുണ്ട് എനിക്ക് മുന്നിൽ ഒരു രക്ഷാകവചം ഉണ്ടെന്നു . ഇതിനു മുമ്പ് ഒരു കൈനോട്ടക്കാരിയും പറഞ്ഞിരുന്നു . ആ രക്ഷാ എന്റെ കൂടെ ഉള്ളടത്തോളം കാലം എനിക്ക് ഒന്നും സംഭവിക്കില്ല ”

ശ്രുതി വളരെ ആത്മവിശ്വാസത്തോടെയാണ് അങ്ങനെ പറഞ്ഞത് . അവൾ അതിനുശേഷം ആർമിയെ നോക്കി ചെറുതായി ഒന്നു പുഞ്ചിരിച്ചു . അന്ന് കൈനോട്ടക്കാരി പറഞ്ഞ രക്ഷാ താനാണ് , എന്നാൽ ഈ സ്വാമി പറഞ്ഞതും തന്നെ തന്നെയായിരിക്കുമോ അവനും ചിന്താകുലനായി .

” അതെയ് എന്ത് ചിന്തിച്ചു നിൽക്കുവാ വേഗം വാ എനിക്ക് വിശക്കുന്നു ”

ശ്രുതി നിന്ന് ചുരുങ്ങിയപ്പോഴാണ് അഭിയും ശ്രദ്ധിച്ചത് . സമയം പതിനൊന്നു മണി കഴിയാനായി .

” ഇനിയിപ്പോൾ ചോറ് ആക്കിയാലോ , എന്തായാലും ഉച്ചയായില്ലേ ”

ചെറിയച്ഛൻ ചെറിയമ്മയെ നോക്കി ചളി അടിക്കുകയാണ് . ഞങ്ങൾ വെറുതെ അവരുടെ റൊമാൻസ് ശല്യം ചെയ്യേണ്ട എന്ന് കരുതി മുന്നിലേക്ക് തന്നെ നോക്കിയിരുന്നു . കാറ് വീട്ടിൽ ചെന്ന് നിന്ന് ഉടനെ എല്ലാവരും വിശപ്പ് കാരണം ഭക്ഷണം കഴിക്കാനായി അകത്തേക്ക് ഓടിക്കയറി . ഞാൻ നാഗ പൂജയുടെ പ്രസാദം വീടിനുചുറ്റും കുടഞ്ഞ് ഇടാൻ സീതമ്മയെ ഏൽപ്പിച്ച ശേഷം , പൂജ കുങ്കുമവും മഞ്ഞളും പൂജാ മുറിയിൽ കൊണ്ടുപോയി വെച്ചു . ഇതെല്ലാം ഒരു ചെറുപുഞ്ചിരിയോടെ മുത്തശ്ശി ശ്രദ്ധിക്കുന്നുണ്ടായിരുന്നു .

എല്ലാവരും ചായ കുടിക്കാൻ ഇരുന്നപ്പോൾ മുത്തശ്ശി മുത്തശ്ശി യുടെ അരികിലായി എനിക്ക് സീറ്റ് പിടിച്ചുവെച്ചു . എന്നിട്ട് എന്നെ അങ്ങോട്ട് കൈ മാടി വിളിച്ചു . ഞാൻ അത്ഭുതത്തോടെ അവിടെ പോയിരുന്നു . ഹാവൂ സമാധാനമായി , എന്തായാലും മുത്തശ്ശിക്ക് എന്നോട് ദേഷ്യം ഇല്ല എന്ന് മനസ്സിലായി . അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി നല്ല ചൂട് ദോശയും ചമ്മന്തിയും തട്ടി . ഭക്ഷണം കഴിച്ച് എല്ലാവരും വെറുതെ ഇരിക്കുമ്പോഴാണ് ചെറിയച്ഛൻ രാവിലെ പറഞ്ഞ കാര്യം എനിക്ക് ഓർമ്മ വന്നത്. ഞാൻ വേഗം മുറ്റത്തേക്ക് ഓടി .

അല്പനേരം കണ്ണടച്ചു ഇരുന്നപ്പോൾ താമര പൂവിൽ അനുഗ്രഹങ്ങൾ വാരി ചൊരിഞ്ഞു കൊണ്ടിരിക്കുന്ന സാക്ഷാൽ സരസ്വതിയുടെ ചിത്രമാണ് എന്റെ മനസ്സിലേക്ക് വന്നത് . അതുകൊണ്ട് പിന്നെ ഒന്നും നോക്കിയില്ല , കളർ പൊടി കൊണ്ട് വളരെ വലുതാക്കി അതന്നെ വരയ്ക്കാൻ തുടങ്ങി . അപ്പോഴേക്കും എന്നെ സഹായിക്കാനായി ചെറിയമ്മയും ചെറിയച്ഛനും അഭിയേട്ടനും . ഞാൻ വരച്ച ചിത്രത്തിന് ഉള്ളിൽ അവർ കളർ പൊടികൾ ഫിൽ ചെയ്തു കൊണ്ടിരുന്നു . നാലുപേരും കൂടെ ചെയ്തതിനാൽ വളരെ പെട്ടെന്ന് തന്നെ അതി മനോഹരമായ ചിത്രം പൂർത്തിയായി .

പെട്ടെന്നാണ് മുത്തശ്ശനും മുത്തശ്ശിയും ഉമ്മറത്തേക്ക് വന്നത് . വന്നപ്പോൾ തന്നെ അവർ മുറ്റത്ത് കണ്ട ലക്ഷ്മിയുടെ ചിത്രത്തിലേക്ക് നോക്കി പ്രാർത്ഥിച്ചു. എന്നിട്ട് ഞങ്ങളെ നോക്കി .

” അയ്യോ ഇത് ഞങ്ങൾ വരച്ചത് അല്ലട്ടോ , ശ്രുതി മോൾ വരച്ചതാണ് ”

ചെറിയച്ഛൻ വേഗം കൈമലർത്തി . അടിപൊളി എനിക്ക് വഴക്ക് കേൾക്കാൻ വേണ്ടി ചെയ്തതാണോ ? എന്ന രീതിയിൽ ഞാൻ ചെറിയച്ഛനെ ഒന്ന് തറപ്പിച്ചു നോക്കി . ചെറിയച്ഛൻ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന രീതിയിൽ ആകാശം നോക്കി നിൽക്കുകയാണ് .

” നന്നായിട്ടുണ്ട് ”

എന്നെ നോക്കി ചെറിയൊരു മന്ദസ്മിതത്തോടെ അങ്ങനെ പറഞ്ഞുകൊണ്ട് മുത്തശ്ശൻ അകത്തേക്ക് കയറിപ്പോയി . അത് കണ്ടപ്പോൾ ശരിക്കും ഞാൻ തരിച്ചുപോയി . അങ്ങനെ വീട്ടിലുള്ള ഓരോരുത്തരും വളരെ നല്ല അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത് . അപ്പോഴാണ് ശ്വേത മോൾ അങ്ങോട്ട് വന്നത് . അവൾ പ്ലസ്ടുവിന് പഠിക്കുകയാണ് .

” ചേച്ചി , ഇനി വൈകുന്നേരം അല്ലേ ദീപാലങ്കാരം ഒക്കെ ”

അവളെന്നോട് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു .

” അതേ മോളെ , എന്താ ? ”

” എന്നാൽ അതുവരെ നമുക്ക് എല്ലാവർക്കും ചേർന്ന് കളിച്ചാലോ ? ”

” ആഹാ അത് നല്ലൊരു ഐഡിയ ആണല്ലോ , എന്ത് കളിയാ കളിക്കുക ”

” ചേച്ചി എല്ലാവരെയും കൂട്ടി വേഗം ഹാളിലേക്ക് വാ അവിടെനിന്ന് പറയാം ”

എന്നു പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് ഓടിപ്പോയി . അപ്പോൾ തന്നെ ഞാൻ എല്ലാവരെയും കൂട്ടി അവിടേക്ക് ചെന്നു . മുത്തശ്ശനും മുത്തശ്ശിയും ഉൾപ്പെടെയുള്ള കുടുംബത്തിലെ എല്ലാ അംഗങ്ങളും അവിടെ ഹാജരായിരുന്നു . ഈശ്വരാ ഇതെന്ത് കളി അവരെ എല്ലാവരെയും കണ്ടപ്പോൾ ഞാൻ അത്ഭുതത്തോടെ മനസ്സിലോർത്തു .

” ഹായ് എല്ലാവരും ഒന്ന് ഇങ്ങോട്ട് ശ്രദ്ധിച്ചേ ”

ശ്രദ്ധമോൾ എല്ലാവരുടെയും ശ്രദ്ധ പിടിക്കാനായി മേശയുടെ മുകളിൽ കയറി നിൽക്കുകയാണ് .

” നമ്മൾ എല്ലാവരും ചേർന്ന് ഇന്ന് ഒരു ഗെയിം കളിക്കാൻ പോവുകയാണ് . നിങ്ങൾ എല്ലാവരും റെഡി അല്ലേ ”

അവൾ അങ്ങനെ ചോദിച്ചപ്പോൾ എല്ലാവരും അതേ എന്ന് തലയാട്ടി . പക്ഷേ , മാത്രം അല്ല എന്ന് വിളിച്ചു പറഞ്ഞു . അത് കേട്ടപ്പോൾ എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി .

” അഞ്ജലി ….. ”

എല്ലാവരും ഒരേ സമയം അവളുടെ പേര് ഉച്ചരിച്ചു .

” എല്ലാവരും കൂടെ ഞങ്ങളെ കൂടാതെ ഗെയിം കളിക്കുകയാണോ ? ”

അഞ്ജലിയുടെ ആവേശത്തോടെയുള്ള ചോദ്യത്തിന് വല്യച്ഛൻ ആണ് ഉത്തരം നൽകിയത് .

” നീയുണ്ടെങ്കിൽ കളിയിൽ കൂടിക്കോ ”

” അല്ല എല്ലാവരും ചേർന്ന് എന്ത് ഗെയിം ആണാവോ കളിക്കുന്നത് ? ”

അവൾ വളരെ പുച്ഛം കലർന്ന സ്വരത്തിൽ ചോദിച്ചു .

” അത് എല്ലാവരുടെയും അഭിപ്രായം ചോദിക്കണം ”

ശ്വേത മോൾ എല്ലാവരെയും നോക്കി പറഞ്ഞു . ഓരോരുത്തരായി അവരുടെ അഭിപ്രായങ്ങൾ വിളിച്ചു പറയാൻ തുടങ്ങി .

” ക്രിക്കറ്റ് , ചെസ്സ് , പാട്ട് , ട്രഷർ ഹണ്ട് ”

അങ്ങനെ എല്ലാവരും ഓരോന്ന് വിളിച്ചുപറഞ്ഞപ്പോൾ ശ്രുതി മാത്രം അവിടെ നിൽക്കുന്നത് കണ്ട് ശ്വേതാ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ അഭിപ്രായം ചോദിച്ചു .

” അന്താക്ഷരി ആയാലോ ? ”

ശ്രുതി ചെറിയൊരു മടിയോടെയാണ് അവളോട് ചോദിച്ചത് . അപ്പോഴേക്കും എല്ലാവരും അത് കയ്യടിച്ചു പാസ്സാക്കി .

” ഗുഡ് ഐഡിയ ”

” അത് പറ്റില്ല , നമുക്ക് വേറെ എന്തെങ്കിലും കളിക്കാം ”

അഞ്ജലി വേഗം ചാടിക്കയറി പറഞ്ഞു .

” ഒരു ഗ്രൂപ്പിനുള്ളിൽ രണ്ടഭിപ്രായം വന്നാൽ എന്ത് ചെയ്യണം ? ”

” ശ്രദ്ധ അഭിയോടായി ചോദിച്ചു ”

” എതിർ അഭിപ്രായക്കാർ തമ്മിൽ മത്സരിക്കണം …. അതിലെ വിജയി പറയുന്നതെന്തോ അതാണ് നമ്മൾ കേൾക്കുക ”

അത് കേട്ടപ്പോൾ തന്നെ ശ്രുതി വേഗം കളിയിൽ നിന്നും പിന്മാറാൻ തയ്യാറായി .

” ഹേയ് അതൊന്നും വേണ്ട , അഞ്ജലി പറയുന്നതുപോലെ കളിക്കാം ”

” നീ അങ്ങനെ ഔദാര്യം ഒന്നും കാണിക്കേണ്ട , എന്താ എന്നോട് മത്സരിക്കാൻ നിനക്ക് പേടിയാണോ ? ചങ്കൂറ്റമുണ്ടെങ്കിൽ ഒന്നും മത്സരിച്ച കാണിക്ക് നീ ”

അഞ്ജലി ശ്രുതിയെ വെല്ലുവിളിച്ചു . ശ്രുതിക്ക് വെല്ലുവിളികൾ എപ്പോഴും തന്റെടത്തോടെ നേരിട്ടെ ശീലമുള്ളൂ . അവളും മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറാണെന്ന് പറഞ്ഞു . അതോടെ ശ്രദ്ധ ഒരു ബൗളിൽ ഒരുപാട് ടാസ്ക് എഴുതിയിട്ടു . അതിൽ മൂന്ന് ടാസ്ക് ചെയ്യണം . ഫസ്റ്റ് ചാൻസ് അഞ്ജലിക്ക് ആണ് കിട്ടിയത് . അവള് ബൗളിൽ നിന്നും ഒരു പേപ്പർ എടുത്തു അഭിയുടെ കയ്യിൽ കൊടുത്തു . അഭി ആ പേപ്പർ നോക്കി ഉച്ചത്തിൽ വായിച്ചു .

” ക്വിസ് കോമ്പറ്റീഷൻ ”

ശ്രദ്ധ അവർക്ക് നേരെ പത്തു ചോദ്യങ്ങൾ ചോദിച്ചു . അതിൽ എട്ട് എണ്ണത്തിനും ശ്രുതി ആണ് ശരി ഉത്തരം നൽകിയത് . അതോടെ അഞ്ജലിക്ക് വാശി കയറി . അടുത്ത ടാസ്ക് സെലക്ട് ചെയ്ത് ശ്രുതിയായിരുന്നു .

” പാടാം നമുക്കു പാടാം ”

എന്നതായിരുന്നു ടാസ്ക് . ഏതെങ്കിലും മൂന്ന് പാട്ടിന്റെ അനുപല്ലവി അവിടെ പ്ലേ ചെയ്യും . ആ പാട്ടിന്റെ സ്റ്റാർട്ടിങ് ഒരു നാല് വരിയെങ്കിലും പാടണം .
അങ്ങനെ മ്യൂസിക് സ്റ്റാർട്ട് ചെയ്തു . സോങ് പ്ലേ ചെയ്തു …

” മന്ത്രത്താൽ പായുന്ന കുതിരയെ മാണിക്യ കൈയ്യാൽ തൊടാം (2)
ഗന്ധർവൻ പാടുന്ന അതിലൊരു മന്ദാരം പൂവിട്ട തണലിൽ (2 )
ഊഞ്ഞാലേ …. പാടാമോ …… (2)”

പാട്ടു നിർത്തിയതും ശ്രദ്ധ മൈക്ക് നേരെ അഞ്ജലിക്ക് കൊടുത്തു . അവളാകെ കിളിപോയി നിൽക്കുകയാണ് . അവൾ വേഗം സുപ്രിയയെ നോക്കി കണ്ണുകൊണ്ട് ഗോഷ്ടി കാണിക്കാൻ തുടങ്ങി . അതുകണ്ടപ്പോൾ ശ്രദ്ധ അവളുടെ കയ്യിൽ നിന്നും മൈക്ക് വാങ്ങി ശ്രുതിയുടെ കയ്യിൽ കൊടുത്തു . ഇപ്പോൾ എല്ലാവരും ശ്രുതിയെ നോക്കി നിൽക്കുകയാണ് .

” തുമ്പീ വാ തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം …. (2 )
ആകാശ പൊന്നാഴിഴകളിൽ ആഴത്തിൽ തൊട്ടേ വരാം….. ( 2) ”

ശ്രുതി പാടി നിർത്തിയതും അവിടെ നിറഞ്ഞ കരഘോഷം ഉയർന്നു . ശ്രദ്ധ അടുത്ത സോങ് പ്ലേ ചെയ്തു .

” ജന്മങ്ങളായി… പുണ്യോദയങ്ങളായി… കൈ വന്ന നാളുകൾ… കണ്ണീരുമായി… കാണാ കിനാക്കളായ് … നീ തന്നൊരാശകൾ … തിരതല്ലുമോരു കടലായി ഞാൻ…. തിരയുന്നതേതു ചിറകായി ഞാൻ ….
പ്രാണൻ റെ നോവിൽ…. വിടപറയും കിളിമകളായി…. എങ്ങു പോയി നീ … ”

മ്യൂസിക് സ്റ്റോപ്പ് ചെയ്തതും അഞ്ജലി മൈക്ക് തട്ടിപ്പറിച്ച് ഉറക്കെ പാടാൻ തുടങ്ങി .

” ഓ പ്രിയേ… പ്രിയേ നിനക്കൊരു ഗാനം ..
ഓ പ്രിയേ… എൻ പ്രാണനിൽ ഉണരും ഗാനം
അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരു അഴകേ… ”

അവളുടെ കാള രാഗം പാടി നിർത്തിയപ്പോൾ എല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി . ശ്രദ്ധ അപ്പോഴേക്കും അടുത്ത സോങ് പ്ലേ ചെയ്തു .

” ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങൾ പാടുന്ന ഗീതം
ഇനിയുമിനിയും അരുളി ”

അഞ്ജലിയുടെ അന്തം വിട്ടുള്ള നിൽപ്പ് കണ്ടപ്പോൾ ശ്രദ്ധ വേഗം മൈക്ക് ശ്രുതിയുടെ കയ്യിൽ കൊടുത്തു .

” പൊൻ വീണേ എന്നുള്ളിൽ മൗനം വാങ്ങൂ
ജന്മങ്ങൾ പുൽകും നിൻ നാദം നൽകു
ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങൾ പാടുന്ന ഗീതം ഇനിയുമിനിയും അരുളി ”

വീണ്ടും നിറഞ്ഞ കര ഘോഷങ്ങൾ ശ്രുതിയെ വരവേറ്റു . അത് അഞ്ജലിയെ നന്നായിത്തന്നെ ചൊടിപ്പിച്ചു .

” ഇനി നമ്മുടെ ലാസ്റ്റ് ടാസ്ക് എടുക്കാൻ പോകുന്നത് അഭിയേട്ടനാണ് ”

ശ്രദ്ധ അങ്ങനെ പറഞ്ഞപ്പോൾ അഭിയേട്ടൻ വന്ന് ആ ബൗളിൽ നിന്നും ഒരു പേപ്പർ എടുത്തു അതിൽ ക്ലാസിക്കൽ ഡാൻസ് എന്ന് എഴുതിയിരുന്നു . അതുകണ്ടപ്പോൾ അഞ്ജലിയുടെ മുഖം ചെറുതായി ഒന്നു വിടർന്നു . വേറൊന്നും കൊണ്ടല്ല , അവൾക്ക് എന്തൊക്കെയോ അറിയാം . എന്നാൽ വിദേശത്തു ജനിച്ചുവളർന്ന ശ്രുതി എന്ത് കളിക്കാനാണ് എന്ന് കരുതിയിട്ടുണ്ടാവും . അഭിയേട്ടന്റെ മുഖവും ചെറുതായൊന്നു മങ്ങി . ചേട്ടൻ വേറെ എന്റെ അടുത്തേക്ക് വന്നു .

” സാരമില്ല ശ്രുതി വേണമെങ്കിൽ നമുക്ക് ടാസ്ക് മാറ്റാം ”

അപ്പോഴേക്കും അഞ്ജലി ഡാൻസിന് ഉള്ള സോങ് പ്ലേ ചെയ്യാൻ തയ്യാറായിരുന്നു . സ്വെല്ല – ക്ലാസിക്കൽ വിത്ത്‌ ഫ്യൂഷൻ സോങ് ആണ് അവൾ സെലക്ട് ചെയ്തത് . അഞ്ജലി ഡാൻസിനായി വന്നു നിന്നു . ശ്രുതിയും അവളുടെ അടുത്തു നിന്നു കൊണ്ട് ആദ്യം അര മണ്ഡലത്തിൽ ഇരുന്ന് ഭൂമിദേവിയെ തൊട്ടു വണങ്ങി . അത് കണ്ടതോടെ അഞ്ജലിയും അഭിയും ഒരുപോലെ കിളിപോയി നിൽക്കുകയാണ് .

ശ്രദ്ധ സോങ് പ്ലേ ചെയ്തതും അഞ്ജലിയും ശ്രുതിയും തമ്മിലുള്ള മത്സരം തുടങ്ങി . രണ്ടുപേരും പരസ്പരം വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു . ശരിക്കും വാശിയേറിയ മത്സരം തന്നെയാണ് അവിടെ നടന്നത് . എന്നാൽ വാശിയും വേഗം തമ്മിലുള്ള മത്സരത്തിൽ അഞ്ജലി കാല് തെന്നി വീണു . എന്നാൽ ശ്രുതി ആ പാട്ടിന്റെ താളത്തിൽ തന്നെ ചുവടുകൾ വെച്ച് നൃത്തം പൂർത്തിയാക്കി . അതോടെ അവിടെയുള്ളവർ ശ്രുതി അഭിനന്ദിക്കാനും കരഘോഷം മുഴക്കി അവളുടെ അടുത്തേക്ക് വന്നു . അതോടെ അഞ്ജലി ദേഷ്യത്തോടെ അവിടെ നിന്നും എഴുന്നേറ്റു റൂമിലേക്ക് പോയി .

എല്ലാവരും ശ്രുതി അഭിനന്ദിക്കുന്നത് അവൾ മുകളിൽ നിന്ന് നോക്കിക്കണ്ടു .

” ഇല്ല ശ്രുതി , അങ്ങനെ എല്ലായിടത്തും നീ ജയിക്കില്ല …. നിന്നെ ഞാൻ ജയിപ്പിക്കില്ല … ഇന്നത്തോടെ അവസാനിക്കും നീയും നിന്റെ വിജയങ്ങളും … ”

അഞ്ജലി വളരെ നിഗൂഢമായ ശ്രുതിയെ നോക്കി ചിരിച്ചു .

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

കിച്ചു അങ്ങനെ രാവിലെ മുതൽ വൈകുന്നേരം വരെ അഭിയെ കുറിച്ചും അവന്റെ ഫാമിലിയെ കുറിച്ചും എല്ലാ കാര്യങ്ങളും അന്വേഷിച്ചറിഞ്ഞു . അവൻ നേരെ അഭിയുടെ വീടിന് ഓപ്പോസിറ്റ് ഉള്ള ബസ്റ്റോപ്പിൽ വന്നിരുന്നു . എന്നിട്ട് ആ വീടും അവിടത്തെ സെക്യൂരിറ്റിയും വാച്ച് ചെയ്തുകൊണ്ടിരുന്നു .

ഇതേസമയം അവിടെ എല്ലാവരും ദൈവം തെളിയിക്കാനായി ഒരുങ്ങാൻ പോയി . അപ്പോൾ ജാനകി ശ്രുതിയുടെ കയ്യിൽ ഒരു സാരി വെച്ചുകൊടുത്തു . അവൾ ഇത് എന്തിനാണെന്ന രീതിയിൽ ജാനകിയെ നോക്കി .

” മോള് ഇന്ന് ഈ സാരി ഉടുത്താൽ മതി ”

” അയ്യോ ചെറിയമ്മ എനിക്ക് സാരി ഉടുക്കാൻ അറിയില്ല ”

അവളെ വെപ്രാളത്തോടെ പറഞ്ഞത് കേട്ട് ജാനകി ചിരിക്കാൻ തുടങ്ങി .

” എന്നാൽ ഞാൻ തന്നെ എടുത്തു തരാം . ”

എന്നു പറഞ്ഞുകൊണ്ട് ജാനകി അവളെ സാരി ഉടുപ്പിച്ചു . ചമയങ്ങൾ എല്ലാം കഴിഞ്ഞു കണ്ണാടിക്കു മുന്നിൽ ഇരിക്കുന്ന ശ്രുതിയെ കണ്ടപ്പോൾ ജാനകി ചെറുതായൊന്ന് അതിശയപ്പെട്ടു . അവൾക്ക് ആരുടെയോ മുഖച്ഛായ തോന്നുന്നുണ്ട് , പക്ഷേ ആരുടെ ? എത്ര ആലോചിച്ചിട്ടും ജാനകിക്ക് ഒരു പിടിയും കിട്ടിയില്ല .

ദൈവം തെളിയിക്കാനായി എല്ലാവരും വീടിന്റെ മുറ്റത്തിറങ്ങി നിൽക്കുകയായിരുന്നു . അപ്പോഴാണ് കറന്റ് പോയത് . കറന്റ് പോയതല്ല ശരിക്കും , കിച്ചു അവിടേക്കുള്ള ലൈൻ കട്ട് ചെയ്തതാണ് . അതോടെ എല്ലാവരും ശ്രദ്ധയും അങ്ങോട്ട് ആയപ്പോൾ കിച്ചു മതിൽചാടി ആ വീടിനുള്ളിൽ കയറി . അപ്പോഴാ ഇരുട്ടിലേക്ക് കാർത്തികദീപം പിടിച്ച് ശ്രുതി ഇറങ്ങിവന്നു . സാരിയുടുത്ത തനി നാടൻ ലുക്കിൽ വരുന്ന ശ്രുതിയെ അഭി കണ്ണെടുക്കാതെ നോക്കിനിന്നു . പെട്ടെന്നാണ് സെക്യൂരിറ്റി ഇൻവർട്ടർ ഓൺ ചെയ്തത് . അപ്പോൾ തന്നെ അവിടെ മുഴുവൻ പ്രകാശപൂരിതമായി . അത് കണ്ടപ്പോൾ കിച്ചു അവിടെയുള്ള പൂന്തോട്ടത്തിൽ ഒളിച്ചു നിന്നുകൊണ്ട് ശ്രുതിയെ നോക്കി.

കറന്റ് വന്നപ്പോഴാണ് എല്ലാവരും ശ്രുതിയെ ശരിക്കും കണ്ടത് . അവളെ കണ്ടതും എല്ലാവരുടെ മുഖത്തും ഒരു ഞെട്ടലായിരുന്നു . മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞു വന്നു . എന്നാൽ അവൾ അതൊന്നും ശ്രദ്ധിക്കാതെ കാർത്തികദീപം കൊളുത്തുന്ന തിരക്കിലായിരുന്നു . ആ കുടുംബത്തിലെ മറ്റുള്ളവരും അവളോടൊപ്പം ചേർന്ന് ദീപം തെളിയിക്കാൻ തുടങ്ങി .

അഭിയും ശ്രുതിയും ഒരുമിച്ചാണ് ദീപങ്ങൾ തെളിയിച്ചത് . അതുകണ്ടപ്പോൾ , ഗൗരിയും കൈലാസും അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു . അപ്പോഴാണ് അഞ്ജലി അവളെ വന്നു വിളിച്ചത് .

” ശ്രുതി താൻ ഒന്ന് വന്നേ പൂന്തോട്ടത്തിനടുത്ത് ദീപം തെളിയിച്ചിട്ടില്ല ”

എന്നു പറഞ്ഞുകൊണ്ട് അഞ്ജലി അവളുടെ കയ്യിൽ പിടിച്ച് പൂന്തോട്ടത്തിന്റെ അടുത്തേക്ക് നടന്നു .
( തുടരും )

ശ്രുതി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!