Skip to content

ശ്രുതി – 53

ശ്രുതി Malayalam Novel

ഐസിയുവിന് മുന്നിൽ തലകുനിച്ച് ഇരിക്കുകയാണ് അഭി . അന് അരികിലായി കൈലാസും ലക്ഷ്മണും ചേർന്ന് അവനെ സമാധാനിപ്പിക്കുകയാണ് . ജാനകി കണ്ണുകൾ ഇറുക്കിയടച്ച് പ്രാർത്ഥനയിൽ മുഴുകി ഇരിക്കുകയാണ് . ഗൗരി ചെറിയ മയക്കത്തിലാണെന്ന് തോന്നുന്നു , കണ്ണുകളടച്ച് കസേരയിൽ ചാരി ഇരിക്കുന്നുണ്ട് . ഒരു സൂചി വീണാൽ കേൾക്കാവുന്ന അത്ര നിശബ്ദമാണ് അവിടെ ഇപ്പോൾ .

പെട്ടെന്ന് ഐ സി യു വിന്റെ ഡോർ തുറന്ന് ഒരു നഴ്സ് അതിനുള്ളിൽ നിന്നും പുറത്തേക്കു വന്നു . അവരുടെ കാലൊച്ച കേട്ടപോൾ എല്ലാവരുടെയും ശ്രദ്ധ അവർക്ക് മേലെ പതിച്ചു . എല്ലാവരുടെയും പ്രതീക്ഷയോടെ ഉള്ള തനിക്കു നേരെയുള്ള നോട്ടം കണ്ടപ്പോൾ നഴ്സ് ചെറുപുഞ്ചിരിയോടെ പറഞ്ഞു

” ശ്രുതിക്കു ബോധം തെളിഞ്ഞിട്ടുണ്ട് ”

” എനിക്കൊന്നും കാണാൻ പറ്റുമോ ? ”

അഭി അടങ്ങാനാവാതെ ആവേശത്തോടെ നേഴ്സിനോട് ചോദിച്ചു .

” ഇപ്പോൾ പറ്റില്ല , ഡോക്ടർ വന്നു കണ്ടതിനുശേഷം നോക്കാം ”

നേഴ്സ് വേഗം ഡോക്ടറെ വിളിക്കാനായി പ്പോയി . അഭി ഐ സി യു എന്നെഴുതിയ ഗ്ലാസിലൂടെ ശ്രുതിയെ ഒന്നു നോക്കി . അവൾ കണ്ണുകൾ അടച്ച് ശാന്തമായി കിടക്കുകയാണ് . അപ്പോഴേക്കും നഴ്സിന്റെ കൂടെ ഡോക്ടറും അവിടെക്ക് വന്നിരുന്നു . അൽപ്പനേരത്തെ പരിശോധനയ്ക്ക് ശേഷം ഡോക്ടർ പുറത്തേക്ക് വന്നു . ഡോക്ടറേ കണ്ടപാടെ ലക്ഷ്മൻ അദ്ദേഹത്തോട് ചോദിച്ചു

” ഡോക്ടർ അവൾക്കിപ്പോൾ ? ”

” കുഴപ്പമൊന്നുമില്ല . ഷീ ഈസ് ഓൾ റൈറ്റ് നൗ . പെട്ടെന്നുണ്ടായ ഷോക്ക് അത്രയേ ഉള്ളൂ . നന്നായി പേടിച്ചിട്ടുണ്ട് എന്ന് തോന്നുന്നു , വേറെ കുഴപ്പമൊന്നും ഇല്ല ഇന്നുതന്നെ ഡിസ്ചാർജ് ചെയ്യാം .

നല്ല റെസ്റ്റ് വേണം , പിന്നെ ഇതിനോട് സമാനമായ അനുഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം . ഒരുപക്ഷേ അത് ആ കുട്ടിയുടെ മാനസിക അവസ്ഥയെ തന്നെ മാറ്റിമറിക്കാൻ സാധ്യതയുണ്ട് .

പണ്ടേപ്പോഴെങ്കിലും ഇത്തരത്തിലുള്ള ഇൻസിഡൻസ് ഉണ്ടായിട്ടുണ്ടോ ? ”

ഡോക്ടർ ലക്ഷ്മണനെയും ജാനകിയെയും നോക്കി ചോദിച്ചു . അവർ പരസ്പരം മുഖത്തോട് നോക്കി എന്തു പറയണമെന്നറിയാതെ നിന്നു . പെട്ടെന്നാണ് പതിഞ്ഞസ്വരത്തിൽ അഭിയുടെ മറുപടി വന്നത് .

” ഉണ്ട് സാർ. ”

” എന്താണ് ഉണ്ടായത് ? ”

ഡോക്ടർ വളരെ ആകാംഷയോടെ അവനോട് ചോദിച്ചു . അവൻ പറയുന്നത് കേൾക്കാനായി മറ്റുള്ളവരും അവന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു .

” അവൾക്ക് നാലോ അഞ്ചോ വയസ്സ് പ്രായമുള്ളപ്പോൾ അവളുടെ കണ്മുന്നിൽ വച്ചാണ് അവളുടെ അമ്മ ……. ഒരു ഫയർ ആക്‌സിഡന്റ് ആയിരുന്നു . അതിനുശേഷം അവൾക്ക് തീ എന്ന് കേൾക്കുന്നത് തന്നെ പേടിയാണ് ”

അവൻ പറഞ്ഞത് കേട്ട് ലക്ഷ്മണനും ജാനകിയും കൈലാസും ഗൗരിയും ഒരുപോലെ തരിച്ചുനിന്നു .

” ഓ ഐ സീ , അപ്പോൾ ചെറുപ്പത്തിൽ സംഭവിച്ച ഒരു ഷോക്ക് തന്നെയാണ് വീണ്ടും ഇവിടെ ആവർത്തിച്ചത് . ശ്രുതി വല്ലാതെ പേടിച്ചു പോയിരിക്കുന്നു . വേറെ കുഴപ്പമൊന്നുമില്ല , നല്ല കെയർ കൊടുക്കണം . ”

അത്രയും പറഞ്ഞു കൊണ്ട് ഡോക്ടർ അവിടെ അടുത്ത പേഷ്യന്റിനെ വിസിറ്റ് ചെയ്യാനായി പ്പോയി .
അവർക്കെല്ലാം അവളെക്കുറിച്ച് അഭിയോട് കൂടുതൽ സംസാരിക്കണം എന്നുണ്ടായിരുന്നു , എന്നാൽ അവന്റെ മാനസികവസ്ഥ ഇപ്പോൾ ഒട്ടും ശരിയല്ല എന്ന് തോന്നിയതിനാൽ അവരാരും കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല .

മയക്കത്തിൽ നിന്നുണർന്ന ശ്രുതി താൻ എവിടെയാണെന്ന് ആദ്യം മനസ്സിലാവാതെ ഒന്ന് അമ്പരന്നെങ്കിലും തന്റെ അടുത്തുള്ള നേഴ്സിനെ കണ്ടപ്പോൾ ഒന്ന് ശാന്തയായി . അവളുടെ കയ്യിൽ ഇട്ടിരിക്കുന്ന ട്രിപ്പ് ഊരി കൊണ്ടു നഴ്സ് അവളെ നോക്കി പുഞ്ചിരിച്ചു .

” ഇപ്പൊ എങ്ങനെയുണ്ട് ? ”

” കുഴപ്പമൊന്നുമില്ല , ഞാനിവിടെ , എന്നെ ആരാ ഇങ്ങോട്ട് കൊണ്ടുവന്നത് ? ”

” കുട്ടിയുടെ ഭർത്താവിന്റെ വീട്ടുകാർ ”

” വാട്ട്‌ ???????????? ”

ശ്രുതി അമ്പരപ്പോടെ നഴ്സിനെ നോക്കി .

” എന്റെ ഭർത്താവോ , അതാരാ ? ”

” അഭിറാം മേനോൻ ”

” വാട്ട്‌ തെ ഹെൽ , എന്റെ ഭർത്താവാണെന്ന് അവൻ പറഞ്ഞോ ? ”

ശ്രുതി ഒരു അല്പം ദേഷ്യത്തോടെ തന്നെയാണ് നഴ്സിനോട് അതു ചോദിച്ചത് .

” അങ്ങനെ പറഞ്ഞില്ല , പക്ഷേ റിലേറ്റീവ്സിനുള്ള പേപ്പറിൽ ഹസ്ബൻഡ് എന്ന സ്ഥാനത്താണ് അദ്ദേഹം സൈൻ ചെയ്തത് ”

എന്ന് പറഞ്ഞുകൊണ്ട് അവർ അഭി സൈൻ ചെയ്ത എന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് എനിക്ക് നേരെ കാണിച്ചു തന്നു . അതെ ഇത് അഭിയുടെ സൈൻ തന്നെയാണ് . പക്ഷേ എന്തിനായിരിക്കും അവൻ അങ്ങനെ ചെയ്തത് , വീണ്ടും വീട്ടുകാരുടെ മുന്നിൽ ഡ്രാമ കളിക്കുകയാണോ ? എന്തായാലും അത് ചോദിച്ചിട്ട് തന്നെ കാര്യം .

ശ്രുതിയെ ഐസിയുവിൽ നിന്നും റൂമിലേക്ക് മാറ്റിയ ഉടനെ അവൾ കണ്ണുകൾ അടച്ച് കിടന്നു , അത് അഭിയെ മനപൂർവ്വം അവോയ്ഡ് ചെയ്യാനാണെന്ന് അവന് അറിയില്ലായിരുന്നു . ശ്രുതിയെ റൂമിലേക്ക് മാറ്റി എന്ന് അറിഞ്ഞ ഉടൻ തന്നെ അവൻ വേഗം ഓടി അവളുടെ അടുത്തെത്തി . പതിഞ്ഞ സ്വരത്തിൽ അവനവളെ ഒന്നു വിളിച്ചെങ്കിലും അവൾ അനക്കമില്ലാതെ കിടന്നു . അപ്പോഴാണ് അഭിക്ക് പിറകിലായി അവന്റെ ചെറിയച്ഛനും ചെറിയമ്മയും അച്ഛനും അമ്മയും റൂമിലേക്ക് കയറിയത് . അവരും ശ്രുതിയെ ഒന്നു വിളിച്ചു നോക്കിയെങ്കിലും അവൾ കണ്ണ് തുറന്നില്ല .

” വിളിക്കണ്ട , ചിലപ്പോൾ ക്ഷീണം കാണും . ഈ കുട്ടി ഉണർന്നാൽ ഉടനെ തന്നെ നിങ്ങൾക്ക് പോകാം ”

അത്ര പറഞ്ഞുകൊണ്ട് നേഴ്സ് പുറത്തേക്ക് പോയി. അവർ പോയെന്ന് ഉറപ്പായപ്പോൾ ഗൗരി അഭിയുടെ അടുത്തേക്ക് ചെന്നു .

” മോനെ അമ്മ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ ? ”

ഗൗരി വളരെ ശാന്തമായ് അവനോട് ചോദിച്ചു .

” എന്താ ? ”

” ശരിക്കും നിങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ ? ”

” എന്ന് അമ്മയോട് ആരാ പറഞ്ഞത് , ഒരു ബന്ധവും ഇല്ലാതെ ഇവൾ എന്റെ കൂടെ നമ്മുടെ വീട്ടിൽ വന്ന് നിൽക്കില്ലല്ലോ ”

” അതൊക്കെ നിന്റെ നാടകം അല്ലേ , ഇവിടെ ഇപ്പോൾ ഞങ്ങൾ മാത്രമേയുള്ളൂ സത്യം പറ . നീയും ഇവളും കൂടി ചേർന്ന് നടത്തിയ നാടകം അല്ലായിരുന്നോ അതൊക്കെ ? സത്യം പറഞ്ഞ നിങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ ? ഇവൾ നിന്റ നല്ല ഫ്രണ്ട് മാത്രമല്ലേ ? ”

” അല്ല ”

” അഭി നീ എന്തിനാണ് വീണ്ടും കള്ളം പറയുന്നത് , അഞ്ജലി മായുള്ള നിന്റെ വിവാഹം നടക്കാതിരിക്കാൻ വേണ്ടിയാണെങ്കിൽ , അത് ഒരിക്കലും നടക്കില്ല അമ്മ നിനക്ക് വാക്ക് തരാം . അഞ്ജലിയെ നിനക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട , നമുക്ക് നിന്റെ മനസ്സിന് ഇഷ്ടപ്പെടുന്ന വേറെ നല്ല കുട്ടികളെ നോക്കാം . ”

” എങ്കിൽ എന്റെ മനസ്സിന് ഇഷ്ടം ശ്രുതിയെയാണ് , എനിക്ക് അവളെ വിവാഹം കഴിച്ചു തരണം . എന്താ പറ്റ്വോ ? ”

അവന്റെ ചോദ്യം കേട്ട് ശ്രുതി ഒന്ന് ഞെട്ടിയെങ്കിലും അവൾ കണ്ണുതുറക്കാതെ കിടന്നു .

” അഭി മതി നിന്റെ നാടകമൊക്കെ , ശ്രുതി തന്നെ എന്നോട് തുറന്നു സമ്മതിച്ചിരുന്നു നിങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ലെന്ന് . എല്ലാം നിന്റെ നാടകമാണെന്ന് ”

ഗൗരി അഭിയുടെ മുഖത്തു നോക്കി അത് പറയുമ്പോൾ ലക്ഷ്മണനും ജാനകിയും അമ്പരപ്പോടെ അവരെ ഇരുവരെയും മാറിമാറി നോക്കിക്കൊണ്ടിരുന്നു .

” ഓഹോ അതിനിടയിൽ അമ്മ അവളെ കൊണ്ട് അങ്ങനെ പറയിപ്പിച്ചോ ? ”

” ഞാനായിട്ട് ഒന്നും പറയിപ്പിച്ചതല്ല , അവൾ തന്നെ എന്നോട് പറഞ്ഞതാണ് ”

” എങ്കിൽ അത് ശരിയാണ് . അവൾക്ക് എന്നോട് ഒരു ഫീലിംഗ്സ് ഇല്ലായിരിക്കാം . എന്നാൽ ഈ അഭിറാം ഒരു പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടുന്നുണ്ടെങ്കിൽ അത് അവൾ ആയിരിക്കും , ശ്രുതി . ”

” അഭി …… ”

” ശബ്ദമുയർത്തണ്ട , അവൾ ഉണരും . ”

” മോനെ നിനക്ക് എന്താ പറ്റിയത് ? ”

കൈലാസ് വളരെ ശാന്തമായി അഭിയോട് ചോദിച്ചു .

” അച്ഛാ , ഞാൻ ഇതുവരെ നിങ്ങളോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല . എന്നാൽ , ഇന്ന് ഞാൻ ചോദിക്കുകയാണ് . എനിക്ക് ഇവളെ വേണം . ശ്രുതി ആർക്കെങ്കിലും സ്വന്തമാകുന്നുണ്ടെങ്കിൽ അത് എന്റെ ആവണം എന്നാണ് എന്റെ ആഗ്രഹം . ആഗ്രഹിച്ചത് എന്തും ഇന്നേവരെ ഈ അഭി നേടിയിട്ടുള്ളൂ … സോ , ഐ വാണ്ട് ഹേർ ”

അത്രയും പറഞ്ഞ് ദേഷ്യത്തിൽ അവൻ ആ റൂമിൽ നിന്നും പുറത്തു പോയി . ഹോസ്പിറ്റൽ ബില്ല് പേയ് ചെയ്ത ശേഷം അവളുടെ ഡിസ്ചാർജ് ചാർട്ടുമായി അവൻ വീണ്ടും അവളുടെ റൂമിലേക്ക് തന്നെ വന്നു . അപ്പോഴേക്കും അവൾ ആരോടും മിണ്ടാതെ കട്ടിലിൽ ഇരിക്കുകയായിരുന്നു . വീട് എത്തുന്നതു വരെയും അവൾ ആ മൗനം തന്നെ പാലിച്ചു . പലപ്പോഴും അവരെല്ലാവരും അവളോട് സംസാരിച്ചെങ്കിലും അവൾ അവർക്ക് മറുപടി ഒന്നും നൽകിയില്ല .

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

” നിന്റെ വീട് എവിടെയാണ് ? ”

” ചെമ്പകശ്ശേരി ”

കിച്ചുവിന്റെ മറുപടി മുത്തശ്ശനും മുത്തശ്ശിയും ഉൾപ്പടെ ഉള്ള എല്ലാവരിലും ഒരു ഞെട്ടൽ ഉളവാക്കി .

” ചെമ്പകശ്ശേരിയിൽ ആരുടെ മകനാണ് ? ”

” കാശിനാഥ് വർമ്മയുടെ ”

പെട്ടെന്ന് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മുഖത്ത് പലതരം ഭാവങ്ങൾ വന്നു നിറഞ്ഞു .

അപ്പോഴാണ് വീടിനു മുന്നിലായി രണ്ടു കാറുകൾ വന്നത് . അതിൽ നിന്നും ഇറങ്ങി വരുന്ന ശ്രുതിയെ കണ്ടപ്പോൾ കിച്ചുവിന് ആശ്വാസമായി . ശ്രുതിയെ ജാനകി ചേർത്തു പിടിച്ചിരുന്നു . ഉള്ളിലേക്ക് ആദ്യം കയറിയ ഉടനെ അഭിയുടെ ദൃഷ്ടി പതിച്ചത് കിച്ചുവിന്റെ മേലായിരുന്നു .

” ഇവൻ എന്താ ഇവിടെ ? ”

അഭിയുടെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ അഞ്ജലി വേഗം അവന്റെ അടുത്തേക്ക് വന്നു .

” ഇവൻ ശ്രുതിക്ക് അപകടം സംഭവിക്കുമ്പോൾ അവിടെ ഉണ്ടായിരുന്നു . എനിക്കെന്തോ ഇവൻ ആണോ അവളെ അപായപ്പെടുത്തിയതെന്ന് സംശയമുണ്ട് . ”

അഞ്ജലി പറഞ്ഞു നിർത്തിയതും അഭി കിച്ചുവിന്റെ കോളറിൽ പിടിച്ചു .

” ഡാ ….. നിനക്ക് എത്ര ധൈര്യം ഉണ്ടായിട്ടാണ് ഇവിടെ കയറിവന്ന് ശ്രുതിയെ അപായപ്പെടുത്താൻ നോക്കിയത് , അന്ന് നീ ശ്രുതിക്കു നേരെ കയ്യോങ്ങിയപ്പോഴേ ഞാൻ നിന്നെ നോക്കി വെച്ചതാ ”

അതും പറഞ്ഞ് അഭി കിച്ചുവിനെ തല്ലാൻ തുടങ്ങിയതും കിച്ചു അവന്റെ കൈ തടഞ്ഞതും ഒരുമിച്ചായിരുന്നു .

” ഇതൊക്കെ പറയാൻ നീയാരാടാ ? ”

കിച്ചുവിന്റെ ചോദ്യം അഭിയേ തെല്ലൊന്ന് ചൊടിപ്പിച്ചു . അവൻ വീണ്ടും കിച്ചുവിന് നേരെ കൈ ഉയർത്താൻ ശ്രമിച്ചപ്പോൾ അവിടെ ശ്രുതിയുടെ ശബ്ദം ഉയർന്നു .

” തൊട്ട് പോകരുത് എന്റെ കിച്ചുവേട്ടനെ ”

” ശ്രുതി ”

അഭി അവിശ്വസനീയതയോടെ അവളുടെ മുഖത്തേക്ക് നോക്കി . എന്നാൽ അവളുടെ സ്വരം പോലെ തന്നെ അവളുടെ മുഖവും കടുത്തിരുന്നു .

” കിച്ചു ഏട്ടൻ എന്താ ഇവിടെ ? ”

” ഞാൻ നിന്നെ കാണാൻ വന്നതാണ് . അപ്പോഴാണ് നീ ഇവിടെ സുരക്ഷിതയല്ലെന്ന് എനിക്ക് മനസ്സിലായത് . ”

” ശ്രുതി ഇവൻ കള്ളം പറയുകയാണ് ”

അഭി കിച്ചുവിനെ ദേഷ്യത്തോടെ ചാടി .

” ഒന്ന് നിർത്തുന്നുണ്ടോ , അഭി ഇതെന്റെ ഏട്ടനാണ് . സോ കീപ് യുവർ വേർഡ്‌സ് ”

” എനിക്ക് സൗകര്യമില്ല , ഇത്രയും കാലം ഇവൻ എവിടെയായിരുന്നു ? ”

ശ്രുതി കിച്ചുവിനെ സപ്പോർട്ട് ചെയ്യുന്നത് ഇഷ്ടപ്പെടാതെ അഭി അവളോടും ചൂടായി .

” നൺ ഓഫ് യുവർ ബിസിനസ്‌ ”

പെട്ടെന്ന് ശ്രുതിയിൽ നിന്നും അത്തരത്തിലൊരു മറുപടി അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് വിളറി വെളുത്ത അവന്റെ മുഖം വിളിച്ചോതി .

” ശ്രുതി വെയിറ്റ് , ഇവൻ മാത്രമല്ല ഈ കുടുംബത്തിലുള്ള എല്ലാവരും എന്നെ ഇപ്പോൾ തെറ്റുകാരൻ ആയാണ് കാണുന്നത് . എന്റെ ഭാഗത്ത് ഒരു മിസ്റ്റേക്ക് ഇല്ലെന്ന് എനിക്ക് തെളിയിക്കണം . ”

” അതിന്റെ ഒന്നും ആവശ്യമില്ല കിച്ചു വേട്ട , ”

” ആവശ്യമുണ്ട് …. എന്റെ നിരപരാധിത്വം തെളിയിക്കാൻ എന്റെ കയ്യിൽ തെളിവുണ്ട് ”

അത്രയും പറഞ്ഞുകൊണ്ട് കിച്ചുവിന്റെ ഫോൺ അവൻ അവിടെയുണ്ടായിരുന്ന എൽ ഇ ഡി ടി വി യുടെ ബ്ലുടുത്തുമായി കണക്ട് ചെയ്തു . എന്നിട്ടു ശ്രുതി ദീപം തെളിയിക്കുന്ന വീഡിയോ പ്ലേ ചെയ്തു . അത് കണ്ടതോടെ അഞ്ജലി നിന്ന് വിയർക്കാൻ തുടങ്ങി .

” എല്ലാവരും ശരിക്ക് കണ്ടോ , ഈ വീഡിയോ എടുത്തത് ഞാനാണ് . ശ്രുതിക്ക് അപകടം പറ്റുമ്പോൾ അവളുടെ പരിസരത്ത് പോലും ഞാൻ ഉണ്ടായിരുന്നില്ല . ഈ നിൽക്കുന്ന പെണ്ണ് ആണ് ഉണ്ടായിരുന്നത് ”

അവൻ അഞ്ജലിക്ക് നേരെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു . എല്ലാവരും അഞ്ജലിയെ ഒന്നു നോക്കിയ ശേഷം വീണ്ടും ആ വീഡിയോയിൽ തന്നെ ഫോക്കസ് ചെയ്തു . അതിൽ അഞ്ജലി സുധിയുടെ സാരിയിൽ തീ വെക്കുന്നത് വളരെ വ്യക്തമായി കാണാമായിരുന്നു . അതുകണ്ടതും എല്ലാവരും ഒരു ഞെട്ടലോടെ അഞ്ജലിയെ തന്നെ നോക്കി . കിച്ചുവും അപ്പോഴാണ് അത് ശ്രദ്ധിച്ചത് .

അപ്പോഴേക്കും അഞ്ജലിയുടെ കരണം അടക്കം അഭി ഒന്നും പൊട്ടിച്ചിരുന്നു . അടികൊണ്ട ഇടത്തെ കവിളു കൈ കൊണ്ട് പൊത്തി നിലത്ത് കിടക്കുകയാണ് അഞ്ജലി . സുപ്രിയ വേഗം അവളെ പിടിച്ചെഴുന്നേൽപ്പിച്ചു . അപ്പോഴേക്കും അവളുടെ വലതുകരണം കിച്ചുവും അടിച്ചു പൊളിച്ചു . എന്നാൽ , ദേഷ്യം തീരാതെ അഭി അവളുടെ കഴുത്തിനു പിടിച്ച് ചുമരിലേക്ക് ആഞ്ഞടിച്ചു . അതു കണ്ടതോടെ സുപ്രിയ കിടന്നു നിലവിളിക്കാൻ തുടങ്ങി . എല്ലാവരും അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും അവന്റെ ദേഷ്യം നിറഞ്ഞ മുഖം കണ്ടപ്പോൾ എല്ലാവരും ഭയന്നു പിന്മാറി . എന്നിട്ടും ദേഷ്യം മാറാതെ , അവനവളെ തലങ്ങും വിലങ്ങും തല്ലി . തല്ലുകൊണ്ട് നിലത്തുവീണ അവളെ ചവിട്ടാനായി കാൽ ഓങ്ങിയപ്പോൾ കിച്ചു അവനെ പിടിച്ചു മാറ്റി .

” നീ ആരാടാ എന്നെ തടുക്കാൻ ”

എന്ന് പറഞ്ഞ് അഭി ദേഷ്യത്തോടെ കിച്ചുവിന് നേരെ കൈ വീശിയപ്പോൾ അവനു മുന്നിൽ വന്ന് നിന്ന ശ്രുതിക്കാണ് അടി കിട്ടിയത് . അവന്റെ അടിയിൽ നിലം പതിച്ചു കിടക്കുന്ന ശ്രുതിയെ കണ്ടപ്പോൾ കിച്ചുവിന്റെ സകല കണ്ട്രോളും പോയി .

” ഡാ നീ എന്റെ പെങ്ങളെ ”

എന്നു പറഞ്ഞുകൊണ്ട് അവൻ അഭിയേ കയറി തല്ലി . അതോടെ അവിടെ ഒരു സംഘർഷാവസ്ഥയായി . അതു കണ്ടതോടെ രാജഗോപാലൻ ( മുത്തശ്ശൻ ) ഇടപെട്ടു .

” ഏട്ടനും അനിയത്തിയും രണ്ടും ഇറങ്ങിക്കോണം ഇപ്പോൾ ഇവിടെ നിന്ന് ”

കടുത്ത ശബ്ദത്തിലുള്ള മുത്തശ്ശന്റെ ആജ്ഞ കേട്ട് കിച്ചു ശ്രുതിയുടെ കൈയും പിടിച്ച് അവിടെ നിന്നും ഇറങ്ങാൻ തുനിഞ്ഞു .

“ഇവളെ ഇവിടെനിന്ന് കൊണ്ടുപോകാൻ മാത്രം നിനക്ക് ധൈര്യമുണ്ടോ ? ”

അഭിയുടെ ശബ്ദം ഉയർന്നു . എന്നാൽ അവനുള്ള മറുപടി കൊടുത്തത് ശ്രുതി ആയിരുന്നു .

” എന്നെ കൊണ്ടുപോകുന്നത് എന്റെ ഏട്ടൻ ആണ് , അത് തടയാൻ നീയാരാ ? അതിനും മാത്രം നമ്മൾ തമ്മിൽ എന്ത് ബന്ധമാണുള്ളത് ? ”

ശ്രുതിയുടെ വാക്കുകൾക്ക് അവന്റെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിക്കാൻ കഴിഞ്ഞു . അഭി അവരെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല . കിച്ചുവിന്റെ കൈയും പിടിച്ച് ആ പടി ഇറങ്ങി പോകുന്ന ശ്രുതിയെ അവൻ നിറ കണ്ണുകളോടെ നോക്കി നിന്നു …

( തുടരും )

ശ്രുതി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.9/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!