എന്റെ ജീവിതം പാടെ മാറ്റിമറിച്ച പ്രണയം.. പതിയെ ഞങ്ങൾ അടുക്കുവാൻ തുടങ്ങുകയായിരുന്നു..പിന്നെയുള്ള ദിവസങ്ങളെല്ലാം സന്തോഷത്തിന്റെത് മാത്രമായിരുന്നു..എന്നും കോളേജിലേയ്ക്കു നടക്കാറുള്ള വഴികളെല്ലാം പ്രണയത്തിലേക്കുള്ള വഴികളായി മാറിയത് പോലെ..എപ്പോഴും കാണാറുള്ള കാഴ്ചകൾ ആയിരുന്നിട്ട് കൂടി, എല്ലാം മാറിയത് പോലെ…ചുറ്റുമുള്ള മരങ്ങൾക്കും ചെടികൾക്കും പൂവുകൾക്കുമെല്ലാം ഇത്ര കാലം കാണാത്തൊരു ചേല്.. പ്രണയം മനുഷ്യനെ മായാലോകത്തിലേക്ക് കൊണ്ടു പോകുമെന്ന് പറയുന്നത് ശരിയാണെന്ന് തോന്നി തുടങ്ങിയിരുന്നു..
എന്നും ബെല്ലടിക്കാൻ നേരത്ത് കോളേജിലെത്തിയിരുന്ന ഞാൻ പതിയെ പതിയെ കോളേജ് ഗേറ്റ് തുറക്കുന്നതിലും മുൻപ് എത്തിത്തുടങ്ങി..ഗേറ്റിന് മുന്പിലെ വാഗമരച്ചോട്ടിൽ അവനെയും കാത്തിരിക്കും, കുറച്ച് അപ്പുറമായി വർഷ അവളുടെ കിരണേട്ടനേയും..മാർക്കോ വരുന്നതോടെ തുടങ്ങുന്ന സംസാരം ബെല്ലടിക്കുമ്പോയെ തീരാറുള്ളൂ…അതും നാളേക്ക് സംസാരിക്കാനുള്ള എന്തെങ്കിലും ബാക്കി വെച്ച ശേഷം..
വൈകുന്നേര സമയങ്ങളിലും അവനെന്നെ കാത്തിരിക്കാറുണ്ടെങ്കിലും ഹോസ്റ്റലിൽ എത്താൻ വൈകുന്നത് കാരണം ഞാനതിന് മുതിരാറില്ല.,എങ്കിലും അവന്റെ നിർബന്ധത്തിന് വഴങ്ങി ചിലപ്പോയൊക്കെ വർഷയും കാത്തു നിന്നു തരും…എങ്കിലും ഞങ്ങളുടെ പ്രണയത്തിനൊരു കടിഞ്ഞാൺ ഞാനെപ്പോഴും സൂക്ഷിച്ചിരുന്നു…
ഒരു ദിവസം സംസാരിച്ചിരിക്കുന്നതിനിടയിലാണ് അവന്റെയൊരു ആഗ്രഹം അവൻ മുന്നോട്ട് വെച്ചത്.,സിനിമക്ക് അവന്റെ കൂടെ ചെല്ലണമെന്ന്.. പറ്റില്ലെന്ന് തീർത്തു പറഞ്ഞതോടെ രണ്ട് ദിവസം പിണങ്ങി നടപ്പായിരുന്നു.,ആ മുഖം വാടുന്നത് കണ്ടിരിക്കാൻ കഴിയാഞ്ഞിട്ടാണ് ആരും അറിയരുതെന്ന വാക്കിൽ ഞാൻ കൂടെ വരാമെന്ന് സമ്മതിച്ചത്…
ഉച്ചയ്ക്ക് ശേഷം വർഷയോട് യാത്ര പറഞ്ഞു കോളേജിൽന്നിറങ്ങി.,പറഞുറപ്പിച്ചത് പോലെ അവൻ കാറുമായി വന്നു., ചുറ്റിലുമൊന്നു കണ്ണോടിച്ചു ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ഞാൻ കാറിൽ കയറി.,ബാക്ക് സീറ്റിലായിരുന്നു ചെന്നിരുന്നത്.,അതവന് ഇഷ്ടമായില്ലെന്ന് മുഖം കണ്ടാലറിയാം.,.മുൻപിലുള്ള കണ്ണാടിയിലൂടെ ഇടയ്ക്ക് നോക്കി മുഖം കൊണ്ടോരോ പ്രധിഷേധങ്ങൾ കാണിക്കുന്നത് കാണാം.,ഞാനൊന്ന് മുഖം വീർപ്പിച്ചതോടെ അതും നിന്നു…
ടൗണിലേ ഏറ്റവും വലിയ തിയേറ്ററിന്റെ മുന്നിൽ കാർ നിർത്തി.,വലിയ തിരക്കൊന്നുമില്ല..എങ്കിലും ടിക്കറ്റുമായി അവൻ വരുന്നത് വരെ ഞാൻ കാറിൽ തന്നെയിരുന്നു…
കയ്യിൽ പോപ്പ്കോണും ഐസ് ക്രീമുമായി ഞാനും അവനും നടുവിലെ ഭാഗത്തായുള്ള സീറ്റിൽ വന്നിരുന്നു.,സിനിമ തുടങ്ങിയതും അതും ശ്രെദ്ധിച്ചിരിക്കുന്ന സമയത്താണ് തോളിലൂടെ ഒരു കൈ സ്പർശം ഞാനറിഞ്ഞത്,അത് കണ്ടില്ലെന്ന് നടിച്ചതോടെ കൈ പിന്നെയും ഇഴയുന്ന പോലെ.. അവന്റെ ഭാഗത്തേക്ക് തിരിഞ്ഞിരുന്നതോടെയാണ് ഞാനാ സത്യം മനസ്സിലാക്കിയത്…അത് മാർക്കോയായിരുന്നില്ല, പുറകിൽ വന്നിരിക്കുന്ന കുറച്ച് അലമ്പ് പിള്ളേരായിരുന്നു…
പുറകിലേക്ക് തിരിഞ്ഞു കണ്ണ്കൊണ്ട് ഒന്ന് വിരട്ടിയതോടെ അവൻ കൈ വലിച്ചു സ്‌ക്രീനിലേക്കും നോക്കിയിരിപ്പായി..
ഭാഗ്യം മാർക്കോയൊന്നും അറിഞ്ഞിട്ടില്ല.,അവനെങ്ങാനും കണ്ടാൽ ഇവിടെ വല്ലതും നടക്കുമെന്ന് ഉറപ്പുള്ളതിനാൽ ഞാനായിട്ടൊന്നും പറഞ്ഞതുമില്ല.,
കയ്യിലുള്ള ഐസ് ക്രീം തീർന്നതോടെ വേറൊന്ന് കൂടി വേണമെന്ന് മാർക്കോയോട് മടിച്ചു മടിച്ചാണെങ്കിലും പറഞൊപ്പിച്ചു.,ഒന്ന് ചിരിച്ചു കാണിച്ചു ഇപ്പൊ വരാമെന്ന് പറഞ്ഞു അവൻ എഴുന്നേറ്റ് പോയതും തോളിൽ വീണ്ടും ആ കൈ ഇഴയുന്നത് ഞാനറിഞ്ഞിരുന്നു…
കുറേ തട്ടിമാറ്റിയെങ്കിലും അവൻ വിടുന്ന മട്ടില്ല.,
പുറകിൽ നിന്നുമൊരു അടി പൊട്ടുന്ന സൗണ്ട് കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്.. ഇരുട്ടായതിനാൽ ഒന്നും കാണാനും സാധിക്കുന്നില്ല,.അടി പിന്നെയും പിന്നെയും പൊട്ടുന്ന സൗണ്ടും ഇടക്ക് മറ്റുള്ളവരുടെ നിലവിളിയും…
ഓടി വന്നു സെക്യൂരിറ്റിക്കാരൻ ബൾബ് കത്തിച്ചപ്പോയെക്കും ദാ കിടക്ക്ണ് നിലത്ത് നാലെണ്ണം.,അടുത്തായി ജ്വലിക്കുന്ന കണ്ണുകളോടെ കൈ തടവി മാർക്കോയും…
“പ്രഭാകരേട്ടാ .,എല്ലാത്തിനെയും എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടാക്ക്.. ആ S I യോട് ഞാൻ വിളിച്ചു പറഞ്ഞോളാം…”
“ശെരി മുതലാളി…”
മുതലാളി…അപ്പൊ ഇത്രേം വലിയ തിയേറ്ററും മാർക്കോയുടെയാണോ…എവിടെ ചെന്നാലും ഇത് തന്നെയാണ് സ്ഥിതി…
“എന്തു നോക്കി നിൽക്കാടി…”
എന്തോ ആലോചനയിലായിരുന്ന ഞാനവന്റെ സൗണ്ട് കേട്ടാണ് ഞെട്ടി തിരിഞ്ഞത്…
അവൻ ചവിട്ടി കുലുക്കി നേരെ പുറത്തേക്ക് നടന്നതും, പിന്നാലെ ഞാനും ഓടി…എല്ലാവരും ഞങ്ങളെയും നോക്കി നിൽപ്പാണ്…
കാറിന്റെ സൈഡിൽ സിഗരറ്റും വലിച്ചിരിക്കുന്ന അവന്റെ മുന്നിൽ ഞാൻ ചെന്നു നിന്നു…എന്നെ ദേഷ്യത്തോടെ ഒന്ന് നോക്കിയ ശേഷം കയ്യിലുള്ള സിഗരറ്റ് വലിച്ചെറിഞ്ഞു കാർ സ്റ്റാർട്ട് ചെയ്തു…
കാർ ചെന്നു നിന്നത് ബീച്ചിൽ..വണ്ടി നിർത്തിയതും അതിൽ നിന്നും ചാടിയിറങ്ങി നേരെ എന്റെ അടുത്തേക്ക് വന്നതും ഡോർ തുറന്ന് എന്നെ വലിച്ചു പുറത്തിറക്കിയ ശേഷം മുഖമടക്കി ഒരടി പൊട്ടിച്ചതും ഒരുമിച്ചായിരുന്നു…
അടിയുടെ ശക്തിയിൽ ഞാൻ നിലത്തേക്ക് വീണു പോയി…
“ഒരുത്തൻ ബാക്കിൽ നിന്ന്, ദേഹത്തു കൈ വെച്ചിട്ട് അനങ്ങാതിരിക്കേ നീയ്…ആദ്യം അവൻ കൈ വെച്ചപ്പോ ഞാൻ വിചാരിച്ചു നീ തിരിഞ്ഞു ഒന്ന് പൊട്ടിക്കുമെന്ന്.. എന്നിട്ട് രണ്ടാമത് കൈ വെച്ചപ്പോ ഒരക്ഷരം മിണ്ടാതെ സഹിച്ചു നില്കും നീ അല്ലേടി ” എന്നും പറഞ്ഞു വീണ്ടും തല്ലാനായി അരികിലേക്ക് വന്നതും നിറഞ്ഞു നിന്ന എന്റെ കണ്ണും വാടിയ മുഖവും കണ്ടതോടെ കാറിൽ ആഞൊരു കൊട്ട് കൊട്ടിയ ശേഷം അവൻ കുറച്ചപ്പുറമായി മാറി നിന്നു..
അവന്റെ അടിയിൽ കണ്ണിൽനിന്നും എന്തോ പാറിപ്പോയത് പോലെ…ചെവിയിൽ നിന്നും ഒരു മൂളലും…
ഞാൻ പതുക്കെ ഒന്ന് എഴുന്നേറ്റു.,കാറിന്റെ ഡോർ തുറന്നു അതിലേക്ക് ചെന്നിരുന്നു…തല വേദനിക്കുന്നത് പോലെ.. ആകെ ഒരു അമ്പരപ്പ്..
“നീയിങ്ങനെ ആയാലോ സുമേ.,നീയൊരു പെണ്ണല്ലേ,മറ്റുള്ളവർ ഇങ്ങനോക്കെ പെരുമാറുമ്പോ തിരിച്ചു പ്രതികരിക്കാതിരുന്നാ എങ്ങനെ ശെരിയാവാനാ…നിനക്കോ അടിക്കാൻ വയ്യ, എന്നിട്ട് പ്രശ്നമൊന്നും ഉണ്ടാവാതിരിക്കാനല്ലേ എല്ലാം സഹിച്ചിരുന്ന് നീയെന്നോടൊന്നും പറയാതിരിരുന്നെ…അതോണ്ടല്ലേ എനിക്ക് ദേഷ്യം വന്നേ…”
ഞാൻ അനങ്ങിയില്ല.,ആ ഇരിപ്പ് തുടർന്നു…
അവൻ പതിയെ എന്റെയടുക്കൽ മുട്ടുകുത്തി വന്നിരുന്നു…
“നിന്റെ ദേഹത്താരെങ്കിലുംകൈ വെക്കുന്നത് എനിക്ക് സഹിക്കോ സുമേ..ഇനി തല്ലിയതാണെങ്കിൽ നീയൊന്ന് ക്ഷമിക്ക് അടിച്ചുപോയില്ലേ.. എന്റെ ദേഷ്യം നിനക്കറിയാവുന്നതല്ലേ..നീയിങ്ങനെ മിണ്ടാതിരിക്കല്ലേ സുമേ.. ഞാൻ വേണെങ്കിൽ കാലു പിടിക്കാമെന്ന് “പറഞ്ഞ് അവൻ എന്റെ കാലിലേക്ക് കൈ കൊണ്ടു വന്നതും ഞാൻ പെട്ടന്നു തന്നെ എഴുന്നേറ്റിരുന്ന് അവനെ കൈ കൊണ്ട് തടഞ്ഞു നിർത്തി…പതുക്കെ കാറിൽ നിന്നും ഇറങ്ങിയ ശേഷം ഞാനവന്റെ മുഖത്തു ചെറുതായൊരു അടി കൊടുത്തു.. ശേഷം അവന്റെ മാറിലേക്ക് ചാഞ്ഞു…
നട്ടെല്ലുള്ള ആൺതുണ ഒരു പെണ്ണിന്റെ അഹങ്കാരമാണെന്ന് കേട്ടിട്ടുണ്ട്.. ശെരിയാണെന്ന് ഇപ്പൊ മനസ്സിലായി,.എന്നോടുള്ള അവന്റെ പ്രണയത്തിന്റെ ആഴം മനസ്സിലാക്കാൻ എനിക്കീ സംഭവം ധാരാളമായിരുന്നു…പതുക്കെ എന്റെ ലോകം അവനിലേക്ക് ചുരുങ്ങിയ പോലെ…ഞാനവനെ ഒന്ന് ചേർത്തു പിടിച്ചു..തിരിച്ച് അവനും…
കുറച്ച് നേരം ഞങ്ങളാ നിൽപ്പ് തുടർന്നു…പതിയെ അവനിൽ നിന്നും വേർപെട്ട് കുറച്ചപ്പുറം മാറി നിന്നു.,
അവന്റെ കൈകൾ എന്റെ കവിളിൽ പാടുകൾ തീർത്തിരുന്നു.,അതിൽ അവൻ പതിയെ തലോടുമ്പോയൊക്കെ ആ കണ്ണുകൾ നിറയുന്നത് എന്തോ ഒരു അനുഭൂതിയോടെ ഞാൻ നോക്കി നിന്നു,.പതുക്കെ എന്റെ മുഖം അവനിലേക്ക് ഞാൻ അടുപ്പിക്കാൻ തുടങ്ങി.,
പതിയെ എന്റെ ചുണ്ടുകൾ അവന്റെ ചുണ്ടിലേക്കായി ചേർത്തുവെച്ചു…ഒരു ദീർഘമായ ചുംബനം.. മറ്റേതോ ലോകത്തിൽ എത്തിപെട്ടത് പോലെ..കണ്ണുകൾ അടക്കി പിടിച്ചിരുന്നു.,അവനെ എന്നിലേക്കായി വീണ്ടും വീണ്ടും ചേർത്തുപിടിച്ചു കൊണ്ടിരുന്നു ഞാൻ…
(തുടരും…)
താലി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission