Skip to content

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 35

താലി കഥ

കയ്യിൽ നിലവിളക്കുമേന്തി ആ വലിയ വീടിന്റെ പടികയറുമ്പോൾ എന്തെന്നില്ലാത്ത അഹങ്കാരമായിരുന്നെനിക്ക്,ഒടുവിൽ എന്റെ ഒരുപാട് നാളത്തെ ലക്ഷ്യം ഞാൻ പൂർത്തിയാക്കിയിരിക്കുന്നു..

“എന്ത് കിടത്തമാണിത്,ഭക്ഷണം പോലും കഴിക്കാതെ,ഞാൻ ആ ജാനകിയുടെ വീടുവരെയൊന്നു പോയതാ,ഇപ്പൊ വന്നു കയറിയതെയൊള്ളു..ലക്ഷ്മി പറഞ്ഞു നീ രാവിലെ ആ കിടത്തം കിടന്നതാണെന്ന് എന്തെ വയ്യായ്ക വല്ലതുമുണ്ടോ..”

കല്യാണിയമ്മ പറയുന്നതൊക്കെയും വിടർന്ന കണ്ണുകളോടെ പരിസരംമറന്നുകൊണ്ടാണ് ഞാൻ കേട്ടുനിന്നത്..ഞാനിത്ര നേരം എന്റെ ഭൂതകാലം സ്വപ്നം കണ്ടുകിടക്കുകയായിരുന്നെന്ന് അപ്പോഴാണെനിക്ക് മനസ്സിലായത്..

എഴുന്നേറ്റ് ഭക്ഷണം കഴിക്ക്m,സമയം എത്രയായെന്നറിയോ നിനക്ക്..

ഒന്ന് കണ്ണ് തിരുമ്മിയ ശേഷം ഞാൻ ചുവരിലേ ക്ലോക്കിലേക്ക് കണ്ണോടിച്ചു..സമയം നാലര..പത്ത് മണിക്കെങ്ങോ വന്നു കിടന്നതാണ്.,വർഷയുടെ വിളിയോട് കൂടെ സമനില തെറ്റിപ്പോയിരുന്നു എനിക്ക്.,ഇത്ര സമയം എന്റെ കഴിഞ്ഞ കാലം സ്വപ്നം കണ്ടുതീർക്കുകയായിരുന്നു ഞാൻ..വേഗത്തിൽ എഴുന്നേറ്റ് മുഖം കഴുകി..

താഴെ അടുക്കളയിൽ ചെന്ന് രണ്ടുപിടികഴിചെന്ന് വരുത്തി തിരികെ റൂമിലേക്ക് തന്നെ മടങ്ങി.,എന്തിനാണ് മൂന്ന് വർഷങ്ങൾക്കിപ്പുറം വർഷയെന്നേ വിളിച്ചത്,പഴയതെല്ലാം ഓർമപെടുത്താൻ വേണ്ടിയാണോ..,

അവന്റെ ഭാര്യയായി ഈ വീട്ടിലേക്ക് വന്നുകയറുന്നത് വരെ എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു.,അവനോടുള്ള എന്റെ കണക്ക് തീർക്കൽ..
പക്ഷെ നിസ്സഹായതയോടെ അവന് മുന്നിൽ പഴയ സുമയായി നിൽക്കാനേ എനിക്കിപ്പോയും സാധിക്കുന്നൊള്ളൂ..ഞാനിവിടെക്ക് വന്നെതെന്തിന് ഇപ്പോൾ ഞാൻ ചെയ്യുന്നതെന്ത്‌..ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ഈശ്വരാ..

പണത്തിലും പവറിലും അവന്റെ ഏഴയലത്തുനില്കാൻ കഴിയുന്നവളല്ല ഞാൻ.,അവനെ ഇഞ്ചിഞ്ചായി തീർക്കാൻ വന്ന എനിക്കിന്ന് അവന്റെ രോമത്തിൽ പോലും തൊടാൻ കഴിഞ്ഞിട്ടല്ലെന്നത് സത്യമല്ലേ.,വീണ്ടും ഞാനവനു മുന്നിൽ പഴയ സുമയായിത്തീർന്നിരിക്കുന്നു.,അവന്റെ ശബ്ദമൊന്നു പൊങ്ങിയാൽ വായടക്കുന്ന,അവന്റെ നോട്ടത്തിൽ ഒന്നനങ്ങാൻ പോലും ഭയക്കുന്ന ആ പഴയ പാവം സുമ..പാടില്ല,എല്ലാം ഒരുപിടി കയറിൽ അവസാനിപ്പിക്കാൻ തുനിഞ്ഞ എന്നെ വീണ്ടും അപ്പച്ചന്റെ രൂപത്തിൽ ജീവിക്കാൻ വിട്ടത് ദൈവത്തിന്റെ തീരുമാനമായിരുന്നല്ലോ.,അപ്പച്ചനും അമ്മച്ചിയും എന്നെയിത്ര കാലം പോറ്റി വളർത്തിയതും ഇതിനായിരുന്നില്ലല്ലോ..

എല്ലാം മറന്നു അവന്റെ അടിമയായി ജീവിക്കുന്നതിനിടയിൽ എന്നെ പഴയതൊക്കെയും ഓർമപെടുത്താൻ വേണ്ടിയായിരിക്കും ദൈവം വർഷയുടെ വിളിയിലൂടെ എന്നിലേക്ക് വന്നത്..ഇനിയും ക്ഷമിച്ചിരിക്കാൻ ഞാൻ ഒരുക്കമല്ല.,കൂടിപ്പോയാൽ അവനെന്നേ കൊല്ലും,അവന്റെ വെപ്പാട്ടിയായി ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് അവന്റെ കൈകൊണ്ടു മരിക്കുന്നത് തന്നെയാണ്..

ക്ലോകിൽ സമയം ആറടിച്ചതോടെ ഞാൻ കട്ടിലിൽനിന്നെഴുന്നേറ്റു.,ഓഫീസിൽ നിന്നും മാർക്കോ വന്നു കയറുന്ന സമയമാണിത്.,എങ്ങനെ തുടങ്ങണം എവിടെന്നു തുടങ്ങണം..ആകെ ഒരു തരം വെപ്രാളം പോലെ…

താഴെ അവന്റെ കാർ വന്നു നിർത്തിയ ശബ്ദം കേൾകാം.,ഇനി നേരെ ഇങ്ങോട്ടേക്കാവും,.എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന സമയത്ത് വാതിൽ മലർക്കെ തുറന്നുകൊണ്ടവൻ റൂമിലേക്ക് കയറി വന്നു…

“എന്ത് നോക്കി നിക്കുവാടി.,”

ദേഷ്യത്തോടെയുള്ള സംസാരം തുടങ്ങിയതും ഞാൻ കുറച്ചകലം പാലിച്ചു മാറി നിന്നു.,ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്നതിനിടയിൽ കഴുത്തിനു പിന്നിൽ ഒരു ചൂട് പടരുന്നത് പോലെ..

അവന്റെ ശ്വാസമായിരിക്കാമെന്ന് മനസ്സിലായതോടെ ഞാൻ കുതറി മാറാൻ ശ്രെമിക്കുമ്പോയേക്കും എന്റെ വയറ്റിൽ അവൻ വട്ടം പിടിച്ചിരുന്നു..

“ഒന്ന് അടങ്ങടി..നീയിന്നു പതിവില്ലാതെ സുന്ദരിയായിട്ടുണ്ടല്ലോ..ഈ ഓട്ടത്തിനിടക്ക് നിന്നെ നന്നായൊന്ന് അനുഭവിക്കാൻ കഴിയുന്നില്ല എനിക്ക്..ഒന്ന് കുളിക്കണമെന്നുണ്ട്,അതിനിടയിൽ ഒന്ന് സഹകരിച്ചാൽ..”

പറഞ്ഞു തീരും മുൻപേ എന്റെ കൈ അവന്റെ മുഖത്തു ആഞ്ഞു പതിച്ചിരുന്നു..

“തൊട്ടുപോകരുതെന്നേ..ഇത്ര ദിവസം നിന്റെ മുന്നിൽ ഓച്ചാനിച്ചു നിന്നു തന്നപ്പോ നീയെന്താ വിചാരിച്ചേ ഞാൻ ഇനിയുള്ള കാലം നിന്റെ അടിമയായിരിക്കുമെന്നോ..ചിലത് കണക്ക് കൂട്ടി തന്നെയാടാ ഞാനീ വീട്ടിലേക്ക് വന്നു കയറിയെ,.മാർക്കോ ഒന്ന് നീ ഓർമ്മയിൽ വെച്ചോ,ഇതുവരെ നീ കണ്ട സുമയായിരിക്കില്ല ഇനിയങ്ങോട്ട്,..”

“നീയെന്ത്‌ ചെയ്യുമെന്നാടി പുല്ലേ.,എന്നെ അങ്ങ് ഉലത്തി കളയോ..”

അഴിച്ചു വെച്ച ഷർട്ട്‌ കട്ടിലിലേക്ക് വലിച്ചറിഞ്ഞു കൊണ്ടവൻ വേഗത്തിൽ എന്നിലേക്ക് നടന്നടുക്കാൻ തുടങ്ങിയതും സാരിയുടെ മറവിൽ പിടിച്ചിരുന്ന കറിക്കത്തി ഞാൻ കയ്യിലേക്ക് പിടിച്ചു മുന്നിലേക്കായി ആഞ്ഞു വീശി..

ഒരു ഞെട്ടലോടെ അവൻ തെന്നിമാറി..

“മാർക്കോ,പണ്ടൊന്ന് ഉന്നം പിഴച്ചതാണെനിക്ക്.,അന്നത്തെപോലെയല്ല ഇനിയാ തെറ്റ് ഞാൻ ആവർത്തിക്കില്ല..ജീവിതം മടുത്തിട്ടും നിന്റെകൂടെയിങ്ങനെ പൊറുക്കുന്നത് എന്റെ ഗതികേടു കൊണ്ടാണ്..അടുത്തേക്ക് വന്നാൽ എന്റെ മറ്റൊരു മുഖം കൂടി നീ കാണും..”

മുടിയും അഴിച്ചിട്ട് ഒരു ഭ്രാന്തിയെപ്പോലെ ഞാൻ ഉറഞ്ഞുതുള്ളുന്നത് കണ്ടവന്റെ മുഖത്ത് ഭീതി പരക്കാൻ തുടങ്ങിയിരുന്നു..

മുന്നിലുള്ള ടേബിളിൽ ആഞ്ഞു ചവിട്ടി അരിശം തീർത്തശേഷം വാതിൽ തള്ളിത്തുറന്ന് അവൻ പുറത്തേക്ക് നടന്നു..കൈകൊണ്ട് മുടി പിറകിലേക്ക് ആക്കിയ ശേഷം ഞാൻ ആ നിൽപ്പ് തുടർന്നു..ഇല്ല കത്തിപിടിച്ച കൈ ലവലേശം വിറയ്ക്കുന്നില്ല,.എവിടെ നിന്നോ എനിക്ക് ധൈര്യം വന്നുചേർന്നിരിക്കുന്നു..വീണ്ടും അടുത്തേക്ക് വന്നിരുന്നങ്കിൽ ആ ഇടനെഞ്ചു നോക്കി കുത്തിയിറക്കണമെന്ന് തന്നെയായിരുന്നു എന്റെയുള്ളിൽ..ഇല്ല ദൈവം അവന് ഇനിയും ആയുസ്സ് നീട്ടികൊടുത്തിട്ടുണ്ട്..

കയ്യിലെ കത്തി തൂക്കിവെച്ചിട്ടുള്ള ഡ്രെസ്സിനു പിന്നിലായി എടുത്തു വെച്ചു,.പതിയെ താഴെക്ക് നടന്നു..കല്യാണിയമ്മയെ അടുക്കളയിലെങ്ങും കാണുന്നില്ല,പതിയെ ചാരിവെച്ച വാതിലിൽ എത്തി നോക്കിയതോടെ അവർ കിടക്കയിൽ മയക്കത്തിലാണ്..പോയി വന്ന ക്ഷീണമാവും.,വാതിൽ പതിയെ അടച്ചു പുറത്തേക്കായി ലോക്ക് ചെയ്തു..

മുന്നിലെ പോർചിൽ കാറിന്റെ ഡോർ തുറന്ന് പിൻസീറ്റിലായി ഫോണിലും കളിച്ചിരിപ്പാണ് മാർക്കോ..അതിൽ ലയിച്ചിരിപ്പാണെന്ന് ഇരുത്തം കണ്ടാലറിയാം..

പതിയെ ശബ്ദമുണ്ടാക്കാതെ നടന്നു ചെന്ന് കാറിന്റെ കീ ഊരിയ ശേഷം വാതിൽ വലിച്ചടച്ചു..പിടഞ്ഞുകൊണ്ടവൻ എഴുന്നേൽക്കുന്നതിന് മുൻപേ കീ കൊണ്ട് ഞാൻ കാർ ലോക്ക് ചെയ്തിരുന്നു..

ലക്ഷങ്ങൾ വാരിയെറിഞ്ഞു മംഗലം തറവാടിന്റെ അന്തസ്സിനായി വാങ്ങിച്ച ബെൻസ് കാറാണ്..ലോക്ക് ചെയ്താൽ പിന്നേ ദൈവം തമ്പുരാൻ വിചാരിച്ചാലും തുറന്ന് പുറത്തേക്ക് കടക്കുകയെന്നത് അസാധ്യം..

സമയം ഇഴഞ്ഞു നീങ്ങുന്നതിനിടയിൽ ഒന്ന് പുറത്ത് കിടക്കാൻ അവൻ കഴിയുന്നതൊക്കെയും അതിനുള്ളിൽ കിടന്ന് ചെയ്ത്കൂട്ടുന്നുണ്ട്..കയ്യിൽ കാറിന്റെ കീയും പിടിച്ചു അവന്റെ പരാക്രമങ്ങൾ ഞാൻ പുഞ്ചിരിയോടെ നോക്കി നിന്നു..ആ പേടിപ്പെടുത്തുന്ന പുഞ്ചിരിയോടെ..

അറിയാം ഒരു തുള്ളി ശ്വാസം കിട്ടാതെയുള്ള പിടച്ചിലിലാണ് അവനെന്ന്,ലോക്ക് ചെയ്താൽ ഒരു തുള്ളി വായുപോലും കടന്നുചെല്ലാനുള്ള പഴുതുണ്ടാവില്ല.,കുറച്ച് നേരമെങ്കിലും അവനറിയണം പ്രാണൻ തൊണ്ടക്കുഴിയിൽ നിന്നും അകന്നുപോകുമ്പോയുള്ള വേദന..

വിയർത്തു കുളിച്ചുകൊണ്ട് വിടർന്ന കണ്ണുകളോടെ കൈ രണ്ടും തൊണ്ടക്കുഴിയിൽ പിടിച്ചു കൊണ്ടവൻ സീറ്റിൽ കിടന്നു പിടയുന്നുണ്ട്.,ആ സമയവും ഞാൻ പുറത്തേ കാഴ്ചകൾ കണ്ടുനിൽപ്പായിരുന്നു..

പതിയെ അവന്റെ ശരീരം തളരുന്നുണ്ട്,.ആദ്യത്തെപോലെ വെപ്രാളം കാണുന്നില്ല.,കുറച്ച് സമയം കൂടി അവനെ നോക്കി നിന്ന ശേഷം ഞാൻ കാറിന്റെ വാതിൽ തുറന്നു..ഒരു അലറലോടെ അവൻ ഡോർ തള്ളിത്തുറന്ന് പുറത്തേക്ക് മറിഞ്ഞുവീണു..

എന്തോ ഒരു പേടിപ്പെടുത്തുന്ന ശബ്ദത്തോടെ അവൻ ശ്വാസം വലിച്ചെടുക്കുന്നത് കൈകകെട്ടി ഞാൻ നോക്കി നിന്നു..പതിയെ എഴുന്നേറ്റിരുന്ന അവൻ പെട്ടന്നാണ് പിന്നിലേക്ക് കുഴഞ്ഞു വീണത്.,വീഴ്ചയിൽ രക്തവും അവൻ ഛർദിച്ചിരുന്നു..

അടുക്കളയിൽ ചെന്ന് അവന് കുടിക്കാനുള്ള വെള്ളം ജഗ്ഗിലാക്കി മുന്നിൽ കൊണ്ടുവന്നു വെച്ചു..ആർത്തിയോടെ അവനത് വായിൽ വെച്ചു കുടിച്ചിറക്കുമ്പോൾ ഞാൻ പരിസരം നിരീക്ഷിക്കുന്ന തിരക്കിലായിരുന്നു..ഇല്ല ആരും കണ്ടിട്ടില്ല..

ചുവന്നുതുടുത്ത കണ്ണുകളോടെ ആയാസപെട്ട് നെഞ്ചുതടവി ശ്വാസിക്കുന്നതിനിടയിൽ ഞാനവന് അഭിമുഖമായി മുട്ടുകുത്തിയിരുന്നു..

“ഇങ്ങനെയായിരിക്കും നീ കാണണമെന്റെ അച്ഛൻ മരിച്ചുവീണത് അല്ലേ മാർക്കോ..”

ആ കണ്ണുകളിൽ തീ ജ്വലിക്കുന്നത് ഞാൻ കണ്ടിരുന്നു.,കയ്യിലെ നരമ്പുകൾ വലിഞ്ഞുമുറുകുന്നുണ്ടായിരുന്നു..,

“എണ്ണി തുടങ്ങിക്കോ നീ.,ഇതീ സുമയുടെ ഒരു തുടക്കം മാത്രമാണ്,നീയിതുവരെ കാണാത്തൊരു സുമയുടെ..”

ജഗ്ഗിലെ അവശേഷിക്കുന്ന വെള്ളം കൂടി ഒറ്റവലിക്ക് കുടിച്ചിറക്കിയ ശേഷം അവൻ അതുമെടുത്തു വീടിനുള്ളിലേക്ക് കയറിപ്പോകുന്നത് പുറകിൽ നിന്നും വശ്യമായൊരു ചിരിയോടെ ഞാൻ നോക്കി നിന്നു..പതുക്കെ കല്യാണിയമ്മയുടെ വാതിലിന്റെ ലോക്ക് തുറന്നു വാതിൽ പകുതി തുറന്നു വെച്ച് ഞാൻ എന്റെ റൂമിനെ ലക്ഷ്യമാക്കി നടന്നുകൊണ്ടിരുന്നു..

നടന്നു സ്റ്റെപ്പുകൾ കയറി പകുതിയായ സമയത്ത് മുഖവും കഴുകി പുതിയ ഷർട്ടും ധരിച്ചു അവൻ എന്റെ മുന്നിൽ വന്നു നിന്നു..

“ഇത് നിനക്ക് പറ്റിപ്പോയൊരു ചെറിയ തെറ്റായി ഞാനങ്ങു കരുതിയേക്കാം.,പക്ഷെ സുമേ നീയൊന്ന് കരുതിയിരുന്നോ,ഇനി ജീവിക്കേണ്ട എന്ന ഉറച്ച തീരുമാനം ഉണ്ടെങ്കിൽ മാത്രം നിനക്കിത് തുടരാം.,അതല്ല മാർക്കോക്ക് മുൻപിൽ ജയിച്ചേ തീരുമെന്ന ചിന്ത നിനക്കുണ്ടെങ്കിൽ ജയം ആഘോഷിക്കാൻ നീയീ ഭൂമിയിൽ ബാക്കി കാണില്ല..ഞാനാ പറയുന്നേ..”

അത്രയും പറഞ്ഞു കാറിൽ കയറി വേഗത്തിൽ അതോടിച്ചു പോകുമ്പോയും ഒരു അണുമണിതൂക്കം ഭയമെന്നേ അലട്ടിയിരുന്നില്ല,..ഞാനറിയാതെ എങ്ങുനിന്നോ അപാരമായ ധൈര്യം എന്നെ പിടികൂടിത്തുടങ്ങിയിരുന്നു…

(തുടരും….)

 

താലി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!