Skip to content

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 36

താലി കഥ

അത്രയും പറഞ്ഞുകൊണ്ടവൻ കാറിൽ കയറി വേഗത്തിൽ ഓടിച്ചുപോകുമ്പോയും ഒരു അണുമണി തൂക്കം ഭയമെന്നെ പിടികൂടിയിരുന്നില്ല.,എങ്ങുനിന്നോ അപാരമായ ധൈര്യം എന്നെ പിടികൂടിത്തുടങ്ങിയിരുന്നു.,അവന്റെ മുന്നിലിനി ആ പാവം സുമയായി നിന്നുകൊടുക്കാൻ ഉദേശമില്ലെനിക്ക്..,

സമയം പത്തുമണിയും കഴിഞ്ഞിരിയ്ക്കുന്നു.,നിർത്താതെയുള്ള കാളിങ്ബെൽ കേട്ടുകൊണ്ടാണ് ഞാൻ താഴെക്ക് നടന്നത്,വാതിൽ തുറന്നതും മുന്നിൽ കുടിച്ച് ലക്ക്കെട്ട് വന്നു നിൽക്കുന്നു മാർക്കോ..എന്നെ കൈകൊണ്ട് തട്ടി മാറ്റി അവൻ റൂമിലേക്ക് നടന്നു,വാതിൽ ലോക്ക് ചെയ്ത് പുറകെ ഞാനും…

ചെന്നപാടെ അവൻ കട്ടിലിലേക്ക് മറിഞ്ഞുവീഴുന്നത് കണ്ടു,.പതിയെ ഷെൽഫിലേ തുണികൾക്കിടയിൽ നിന്നും എടുത്തുവെച്ച കറിക്കത്തി കയ്യിലെടുത്തു കൊണ്ടുഞാൻ അവനരികിൽ വന്നിരുന്നു..

അവൻ സുഖനിദ്രയിലാണ്,കത്തി അവന്റെ തൊണ്ടക്കുഴിയിലായി ചേർത്തുവെച്ചു..ഒന്ന് ബലം പ്രയോഗിച്ചാൽ എനിക്കവനെ എന്നെന്നേക്കുമായി തീർത്തുകളയാം..ഒന്ന് പിടഞ്ഞു എഴുന്നേൽക്കാനുള്ള ത്രാണിയില്ല അവന്..പാടില്ല,ഒറ്റയടിക്ക് മരണത്തിന്റെ സുഖമറിയാൻ പാടില്ല,അപ്പച്ചൻ പറഞ്ഞത് പോലെ പതുക്കെ പതുക്കെ..

പതിയെ എഴുന്നേറ്റുകൊണ്ട് കത്തി തിരികെ ഷെൽഫിലേക്ക് വയ്ക്കുമ്പോയാണ് മേശപ്പുറത്തിരിയ്ക്കുന്ന കുറച്ച് ഫയലുകൾ ഞാൻ ശ്രദ്ധിച്ചത്,അവന്റെ ഓഫീസിലെ ഫയലുകളാവണം..ടാക്സ് സംബന്ധമായ ഫയലുകളാണ്..തുറന്നു നോക്കിയതും ഫയൽ സബ്മിറ്റ് ചെയ്യാനുള്ള അവസാന ദിവസം നാളെയെന്ന് എഴുതിവെച്ചിരിക്കുന്നു..പെട്ടന്ന് തോന്നിയൊരു ചിന്തയിൽ ഞാനെതെടുത്ത് താഴെക്ക് നടന്നു.,നേരെ അടുക്കളയിൽ ചെന്ന് ലൈറ്റർ കയ്യിലെടുത്ത് ഓരോ പേജുകളും കത്തിച്ചു തീർത്ത ശേഷം ബാക്കി വന്ന ഭാഗങ്ങൾ ഒരു കവറിലാക്കി ദൂരെക്ക് വലിച്ചെറിഞ്ഞു..
തിരികെ റൂമിലേക്ക് വന്നു പതിയെ കട്ടിലിൽ കണ്ണടച്ചു കിടന്നു..

രാവിലെ ഉറക്കമുണർന്നത് വെപ്രാളത്തോടെ ഫയൽ തിരയുന്ന അവന്റെ മുഖം കണ്ടുകൊണ്ടാണ്.,അലമാരയും മേശയും എല്ലാതിലും മാറി മാറി എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് തിരയുന്നുണ്ടവൻ.,കിടക്കയിൽ നിന്നെഴുന്നേൽക്കാതെ എല്ലാം കണ്ണ് തുറന്നു നോക്കികാണുകയായിരുന്നു ഞാനാ സമയം..

മേശപ്പുറത്തുള്ള ടോർച് കൊണ്ട് അലമാരയുടെ ചില്ല് എറിഞ്ഞു തകർത്ത ശേഷം ചവിട്ടിക്കുലുക്കി അവൻ താഴെക്ക് പോവുന്നത് ചിരിയോടെ ഞാൻ നോക്കി നിന്നു..അവൻ പോയിക്കാണണം പതിയെ ബാത്‌റൂമിൽ കയറി കുളിയും കഴിഞ്ഞ ശേഷം ഞാൻ താഴെ അടുക്കളയിലേക്ക് നടന്നു..

“ലക്ഷ്മി,.ജയനിന്നലെ ആ ടാക്സിന്റെ ഫയലൊക്കെ എവിടെ കൊണ്ട് വെച്ചന്നാ പറയുന്നേ,എവിടെ തിരഞ്ഞിട്ടും കാണാനില്ലന്ന് പറഞ്ഞു ദേഷ്യത്തോടെ ഓഫീസിലേക്ക് പോയിട്ടുണ്ടവൻ.,എന്റെ ഈശ്വരാ ഇന്ന് ഇൻകംടാക്സിന്റെ ആളുകൾ ചെക്കിങ്ങിനായി ഓഫീസിലേക്ക് വരുമെന്ന് പറഞ്ഞതാ,അതെങ്ങാനും കളഞ്ഞുപോയാ ഓർക്കാൻ കൂടി വയ്യ..”

അടുക്കളയിൽ കല്യാണിയമ്മയുടെ ശബ്ദം മുഴങ്ങികേൾക്കുന്നുണ്ട്,.അത്രയ്ക്ക് പേടിയോടെ അവരിത് വരെ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല,.ഇന്നലെ അങ്ങനെ ചെയ്തതിന് ഫലമുണ്ടായിട്ടുണ്ട്..ചിരിയോടെ ചായകുടിക്കുന്നതിനിടയിൽ ലക്ഷ്മി ചേച്ചിയെന്റെ അടുത്തുവന്നു..

“സുമേ നീ കണ്ടായിരുന്നോ അത്,വെളുപ്പിന് തൊട്ട് തിരയാൻ തുടങ്ങിയതാ അവൻ..ഓഫീസിൽ വെച്ചാൽ ശെരിയാവില്ലെന്ന് പറഞ്ഞാ അവനത് ഇവിടെ കൊണ്ട് വന്നുവെച്ചേന്നും പറഞ്ഞു.,ഇന്നലെ രാത്രിയവൻ നാല് കാലിൽ കയറി വരുന്നത് കണ്ടപ്പോയെ ഞാനുറപ്പിച്ചതാ എന്തെങ്കിലും ചെയ്ത് കൂട്ടിയിട്ടുള്ള വരവായിരിക്കുമെന്ന്..”

“ഇല്ല ഞാൻ കണ്ടിട്ടില്ല ചേച്ചി.,റൂമിലാകെ വലിച്ചുവാരിയിട്ട് തിരയുന്നത് കണ്ടിരുന്നു.,അല്ല അമ്മയെന്തിനാ ഇങ്ങനെ പേടിക്കുന്നെ,അത്രക്ക് വലിയ എന്താ ആ ഫയലിലുള്ളേ..”

“എന്റെ സുമേ നിനക്കറിയില്ലേ ഇവിടുള്ള പുകില്,ഇവിടുത്തെ മരിച്ചു പോയ അച്ഛന്റെ ഒരു അനിയനില്ലേ..അങ്ങേരു അച്ഛന്റെ ബിസിനസിൽ അയാൾക്കും പങ്കുണ്ടായിരുന്നു എന്നും പക്ഷെ അച്ഛന്റെ കാലശേഷം കുടുംബമത് ഒറ്റക്ക് കൈവശപ്പെടുത്തി അനുഭവിക്കാണെന്നും പറഞ്ഞു സ്വത്തിന്റെ പകുതിക്ക് വേണ്ടി കോടതിയിൽ കേസ് കൊടുത്തിരിക്കുകയാ.,കോടതിവിധിയനുസരിച്ച് ഇന്ന് ഇൻകംടാക്സിന്റെ ആൾകാർ ഓഫീസിലേക്ക് കണക്ക് നോക്കാൻ വരുമെന്നൊക്കെ പറഞ്ഞിരുന്നതാ..ഇത്രകാലത്തെ ബിസിനസിന്റെ സകല രേഖകളും ആ ഫയലിനുള്ളിൽ ആണത്രേ..അവര് ചെക്കിങ്ങിനു വരുമ്പോ അതെടുത്തു കാണിച്ചില്ലെങ്കി അവനെ അവരങ് കൊണ്ട് പോവും,.അത്രതന്നെ..”

ഉള്ളിൽ ചിരിച്ചുകൊണ്ട് മുഖത്തു അല്പം സങ്കടമൊക്കെ വരുത്തികൊണ്ട് ഞാൻ ലക്ഷ്മിചേച്ചിയുടെ സംസാരം കേട്ടുനിന്നു.,സത്യത്തിൽ ഇന്നലെ കത്തിച്ചു ചാരമാക്കിയ ആ പേപ്പറിന് മാർക്കോയുടെ മനസ്സമാധാനം കളയാനുള്ള ശേഷിയുണ്ടായിരുന്നു എന്നത് ഞാനും അപ്പോഴാണ് മനസ്സിലാക്കുന്നത്..,

വൈകിയില്ല,സമയം ഉച്ചയോടടുത്തതും കല്യാണിയമ്മ തിരക്കിട്ടു അണിഞൊരുങ്ങി കാറിൽ കയറി പോകുന്നത് കണ്ടിരുന്നു..അവന്റെ ഓഫീസിലേക്കാവണം,എല്ലാം കണ്ടിട്ടും കാണാത്തമട്ടിൽ റൂമിലിരുന്ന് കയ്യിൽ കിട്ടിയ ഒരു മാസിക മറിച്ചുനോക്കുന്നതിനിടയിൽ വാതിലും തുറന്ന് ലക്ഷ്മി ചേച്ചിയെന്റെ അരികിലേക്ക് വന്നു..

“സുമേ ജയനെ അറസ്റ്റ് ചെയ്തെന്ന്.,ടാക്സിൽ കൃത്യമം കാണിച്ചെന്ന് പറഞ്ഞു ഓഫീസിൽന്ന് പിടിച്ചിറക്കി കൊണ്ട് പോയെന്നാ ചേട്ടനിപ്പോ വിളിച്ചു പറഞ്ഞേ.,നീ വേഗം ഒരുങ്ങിക്കേ അമ്മയ്ക്കെന്തോ വയ്യായ്കതോന്നി തലചുറ്റി ഹോസ്പിറ്റലിൽ കൊണ്ട് പോയെന്നും പറഞ്ഞു,.ചേട്ടനിപ്പോ അമ്മയുടെ കൂടെ ഹോസ്പിറ്റലിലാ..ദൈവമേ ഇനിയെന്തൊക്കെ പ്രശ്നങ്ങളാണാവോ വരാൻ പോണേ..”

കിട്ടിയ സാരി എടുത്തണിഞ്ഞു താഴെക്ക് നടക്കുമ്പോൾ ഹാളിലേ ഓണാക്കി വെച്ച ടിവിയിലെ ന്യൂസിൽ പ്രധാന വാർത്ത “മംഗലം ഗ്രുപ്പിന്റെ എംഡി ജയരാജൻ ടാക്സ് തട്ടിപ്പു കേസിൽ അറസ്റ്റിൽ”.,മനസ്സറിഞ്ഞു ദൈവത്തെ സ്തുതിച്ച സമയം..ഇത്രകാലമായി അവനും കുടുംബവും കഷ്ടപെട്ട് നേടിയെടുത്ത മംഗലം തറവാടിന്റെ പ്രതാപമിതാ നിമിഷനേരങ്ങൾ കൊണ്ട് തകർന്ന് തരിപ്പണമായിരിക്കുന്നു..

ഹോസ്പിറ്റലിലേക്കുള്ള വഴിയിലാണ് പെട്ടന്ന് കയ്യിലുള്ള മൊബൈൽഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്.,ഡിസ്പ്ലേയിൽ അമ്മച്ചിയെന്ന് തെളിഞ്ഞു കണ്ടതോടെ മുഖത്തൊരു പുഞ്ചിരി വിടർന്നിരുന്നു..ലക്ഷ്മി ചേച്ചി ശ്രദ്ധിക്കുന്നത് കണ്ടതോടെ മുഖത്തൽപ്പം വിഷാദം വരുത്തി ഞാൻ ഫോണെടുത്തു..

അമ്മച്ചിയെന്ന് വിളിച്ചതും മറുതലക്കൽ ഒരു പൊട്ടിച്ചിരിയുയർന്നിരുന്നു….

“എന്റെ പൊന്ന് മോളെ,ഈയൊരു ദിവസത്തിനാ ഇത്ര കാലം കാത്തിരുന്നേ,കല്യാണം കഴിഞ്ഞു ദിവസമിത്രയായപ്പോ അമ്മച്ചിയൊന്നു പേടിച്ചു പോയിരുന്നു.,നീ പിന്നെയും അവന്റെ കാൽചുവട്ടിൽ തീ തിന്ന് ജീവിക്കാണെന്ന് വിചാരിച്ചു..ഇന്ന് ടിവിയിൽ മൊത്തം അവന്റെ ഫോട്ടോയല്ലേ.,മംഗലം ഗ്രൂപ് എംഡി ജയരാജൻ അറസ്റ്റിൽ..ഹ ഹ ഹാ..എന്റെ പൊന്ന് മോള് പണിതുടങ്ങിയല്ലേ..”

ഒരു പൊട്ടിച്ചിരിയോടെ തന്നെ മറുപടി പറയണമെന്നുണ്ടായിരുന്നു.,പക്ഷെ പറ്റിയ സാഹചര്യമല്ലാത്തതിനാൽ ഉള്ളിൽ ഊറിച്ചിരിച്ചുകൊണ്ട് ഞാൻ ഫോൺ കട്ട്‌ ചെയ്തു..മറുപടി പറയാനുള്ള ഒരു സമയമല്ല എനിക്കെന്ന് അമ്മച്ചി മനസ്സിലാക്കിയിരിക്കണം..

വേഗത്തിൽ ഓട്ടോയിൽ നിന്നിറങ്ങി ഹോസ്പിറ്റലിലേക്ക് നടന്നു.,ഞാനൂഹിച്ചതിലും അപ്പുറമാണ് കാര്യങ്ങൾ,കല്യാണിയമ്മ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.,മറ്റുള്ളവർക്ക് മുൻപിൽ അഹങ്കരിച്ചു പറഞ്ഞിരുന്ന മംഗലം ഗ്രൂപ്പെന്ന അന്തസ്സ് വീണുടഞതറിഞ്ഞു തളർന്നു വീണതാണ്.,
I C U വിൽ നിന്നും പുറത്തേക്കിറങ്ങിയ ഡോക്ടർ കുറച്ച് ‘സമയം കഴിഞ്ഞെ എന്തെങ്കിലുമൊക്കെ പറയാൻ കഴിയുവെന്നും” പറഞ്ഞു നടന്നു നീങ്ങുന്നത് ഒരു കുറ്റബോധത്തോടെയാണ് ഞാൻ നോക്കി നിന്നത്.,എന്റെ ചെയ്തിയിൽ ഒരല്പം കുറ്റബോധമെന്നെ അലട്ടാൻ തുടങ്ങിയിരുന്നു..എനിക്ക് വേണ്ടത് മാർക്കോയുടെ തകർച്ചയാണ്,ഒന്നുമറിയാത്ത കല്യാണിയമ്മയെ അറിഞ്ഞുകൊണ്ടല്ലെങ്കിലും ഇതിലേക്ക് വലിച്ചിഴക്കേണ്ടി വന്നെനിക്ക്..,

“സുമേ”

ലക്ഷ്മി ചേച്ചിയുടെ നിസ്സഹായത നിറഞ്ഞ വിളിയാണ് എന്റെ ശ്രദ്ധ തിരിച്ചത്..എന്തോ നിറഞ്ഞു തൂവിയ കണ്ണ് തുടച്ചുകൊണ്ട് ഞാൻ ലക്ഷ്മി ചേച്ചിയുടെ അടുത്തേക്ക് ചെന്നു..

“അവനെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നാ പറയുന്നേ.,അമ്മയെ ഈയവസ്ഥയിൽ തനിച്ചാക്കി അവിടേക്ക് എങ്ങനെ പോവാനാണ്.,ഞാനാ ഡ്രൈവർക്ക് വിളിച്ചു പറഞ്ഞിട്ടുണ്ട് അയാളിപ്പോ കാറുമായി വരും നീയവിടെ വരെയൊന്നു പോയി വാ,.”

മറുപടി നൽകിയില്ല.,നേരെ പുറത്തേക്ക് നടന്നു.,അല്ലെങ്കിലും എന്ത് മറുപടി പറയാനാണ്,എല്ലാർക്കും മുൻപിൽ ഞാനവന്റെ ഭാര്യയല്ലേ…
ഡ്രൈവർ കാറുമായി വന്നതോടെ നേരെ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു.,.ചെന്നിറങ്ങിയതും പത്രക്കാരുടെയും ചാനലുകാരുടെയും ഒരു വലിയ പട തന്നെ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്.,എങ്ങനെ ഇല്ലാതിരിക്കും ടൗണിലേ പ്രമുഖ വ്യവസായിയാണ് കേസിൽ കുടുങ്ങി അറസ്റ്റ് ചെയ്യപെട്ടിരിക്കുന്നത്..കാറിൽ നിന്നിറങ്ങിയതും അവരെല്ലാം എന്നിലേക്ക് തിരിഞ്ഞു..ക്യാമറ കണ്ണുകളോടൊപ്പം ഫ്ലാഷ് ലൈറ്റുകളും മിന്നിത്തിളങ്ങാൻ തുടങ്ങിയതോടെ കയ്യിലുള്ള കർച്ചീഫുകൊണ്ട് മുഖം മറച്ചു ഞാൻ സ്റ്റേഷനുള്ളിലേക്ക് കയറി..

ഉള്ളിലേ സെല്ലിൽ കൈ മുറുകെ പിടിച്ചുകൊണ്ട് താഴെക്കും നോക്കി നിൽക്കുന്നുണ്ടവൻ.,അതുവരെ മനസ്സിനെ അലട്ടിയിരുന്ന കുറ്റബോധം എങ്ങോപോയി മറഞ്ഞു.,ഉള്ളിൽ വീണ്ടും ദേഷ്യം വന്നു നിറയുന്നത്പോലെ..

“S I സർ വിളിക്കുന്നുണ്ട് ഉള്ളിലേക്ക് ചെന്നോളൂ..,”

അടുത്തുള്ള കോൺസ്റ്റബിളിന്റെ കൂടെ ഞാൻ ഉള്ളിലേക്ക് നടന്നു..

“ഇരിക്കൂ..”

നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു തുള്ളികൾ കൈകൊണ്ടു തുടച്ചുമാറ്റി ഞാൻ മുന്നിലുള്ള കസേരയിലേക്കിരുന്നു..

“നിങ്ങളിങ്ങനെ ഓടിവരേണ്ട കാര്യമില്ലായിരുന്നു.,പറയുന്നത്കൊണ്ട് ഒന്നും തോന്നരുത് ജാമ്യമില്ലാത്ത വകുപ്പുകളിൽ പ്രതിചേർത്താണ് അവനെ സെല്ലിലടച്ചത്.,പതിനാലു ദിവസത്തെ റിമാന്റിനു ശുപാർശ ചെയ്തതിനാൽ പെട്ടന്നുള്ള ജാമ്യത്തിനും സാധ്യതയില്ല.,പെട്ടന്നൊരു വക്കീലിനെ ഏർപ്പാട് ചെയ്ത് കുറേ പണം വാരിയെറിഞ്ഞാലും അവനെ ഇവിടുന്ന് ഇറക്കികൊണ്ട് പോകാമെന്നും വിചാരിക്കണ്ട..”

ആദ്യമായാണ് ഒരു പോലീസ് സ്റ്റേഷനിൽ അതും ഒരു S I യുടെ മുന്നിൽ വന്നിരിക്കുന്നത്.,എങ്ങനെ പറഞ്ഞു തുടങ്ങണം എന്ത് പറഞ്ഞു തുടങ്ങണമെന്നറിയില്ല..

“ടാക്സിന്റെ പേപ്പർ പറഞ്ഞ സമയത്ത് ഹാജറാക്കാൻ കഴിയാത്തതിനാണോ ഇത്ര വലിയ വകുപ്പുകളൊക്കെ ജയന്റെ പേരിൽ വെച്ചുകെട്ടിയത്..”

വേച്ചു വേച്ചുകൊണ്ടാണ് അത്രയും പറഞ്ഞു തീർത്തത്..എന്റെ സംസാരം കേട്ടുകൊണ്ടയാൾ ചിരിച്ചു കൊണ്ട് കസേരയിൽ നിന്നെഴുന്നേറ്റു..

“നിങ്ങളോട് ആരാ പറഞ്ഞത് അത് മാത്രമാണ് അവന്റെ പേരിലുള്ള കേസെന്ന്..”

“പിന്നേ..”

നെറ്റി ചുളിച്ചുകൊണ്ട് കൗതുകത്തോടെ ഞാനയാളുടെ മറുപടിക്കായി കാത്തിരുന്നു..

“കേസിന്റെ ടീറ്റെയിൽസ് അങ്ങനെ പുറത്ത് പറയാൻ പാടില്ലാത്തതാണ് എങ്കിലും പറയാം.,ദിവസങ്ങൾക്ക് മുൻപ് ഈ സ്റ്റേഷനിലെ അഡ്രസിൽ ഒരു ഊമക്കത്ത് വന്നിരുന്നു.,മംഗലം ഗ്രൂപ്പ്‌ എംഡി ജയരാജൻ പെൺകുട്ടികളെ വലവീശിപ്പിടിച്ച് ഭീഷണിപ്പെടുത്തി അനുഭവിച്ച് വലിച്ചെറിയുന്ന ഒരാളാണെന്നും ഒരുപാട് പെൺകുട്ടികൾ അയാളുടെ ചതിയിൽ വീണിട്ടുണ്ടെന്നും മാനക്കേടു ഭയന്നു അവരൊന്നും പുറത്ത് പറയാത്തതെന്നുമൊക്കെയായിരുന്നു ആ കത്തിൽ..നാട്ടിലെ പ്രമുഖരുടെ പേരിൽ ഇങ്ങനെയുള്ള ആരോപണങ്ങൾ ഇടയ്ക്ക് വന്നുചേരുന്നതിനാൽ ആദ്യമത് കാര്യമാക്കിയിരുന്നില്ല.കുറച്ച് ദിവസം മുൻപ് ഇവിടുള്ള ഒരു ഫൈവ്സ്റ്റാർട്ട്‌ ഹോട്ടലിൽ വെച്ച് നടന്ന റൈഡിൽ സെക്സ് റാക്കട്ടിൽ പെട്ട ചിലരെ അറസ്റ്റ് ചെയ്തിരുന്നു..കേസിന്റെ ആവിശ്യത്തിനായി അവരുടെയൊക്കെ മൊബൈൽ പരിശോധിച്ചപ്പോൾ ഈ പറയുന്ന ജയരാജന്റെ നമ്പറുമായി അവരെല്ലാം ഒരുപാട് ബന്ധപെട്ടിട്ടുണ്ടെന്നു സൈബർ സെല്ലിന്റെ സഹായത്തോടെ ഞങ്ങൾ കണ്ടെത്തിയിരുന്നു..അതിനു ശേഷം ജയൻ ഞങ്ങളുടെ നിരീക്ഷണത്തിലായിരുന്നു,പക്ഷെ ആ തെളിവിന്റെ പിൻബലത്തിൽ കേസ് ചാർജ് ചെയ്യാൻ കഴിയില്ല.. ഇന്നിപ്പോ ഇൻകം ടാക്സ് വെട്ടിപ്പിന്റെ പേരിൽ അവനെയൊന്നു കയ്യിൽ കിട്ടിയപ്പോ എടുത്തിട്ടൊന്നു പെരുമാറി..കാര്യങ്ങളെല്ലാം തത്തപറയുന്ന പോലെ പറഞ്ഞ ശേഷം സെക്സ് റാക്കറ്റിലെ പങ്ക് അവൻ സ്വമേധയാ സമ്മതിക്കേമ് ചെയ്തു..ഇത്രയൊക്കെ മതി മേഡം ഈ പറഞ്ഞ വകുപ്പുകളൊക്കെ ചാർത്താൻ ഇതുതന്നെ ധാരാളം..ഇനി അവന്റെ കണ്ണികളിൽ ആരൊക്കെയുണ്ടെന്നു അവനെക്കൊണ്ട് തന്നെ പറയിപ്പിച്ചാൽ ഞങ്ങളുടെ ഡ്യൂട്ടി കഴിഞ്ഞു..പിന്നേ കോടതിയിൽ ഹാജറാക്കും..ബാക്കിയെല്ലാം അവിടുന്നുള്ള തീരുമാനം പോലെ നടന്നോളും..”

ഒരു മരവിപ്പോടെയാണ് ഞാനയാളുടെ സംസാരം കേട്ടു നിന്നത്.,

“പറഞ്ഞത് മനസ്സിലായെങ്കിൽ നിങ്ങൾക്ക് പോവാം..എനിക്കിവിടെ നൂറ് കൂട്ടം പണികളുണ്ട്..”

കസേരയിൽ നിന്നെഴുന്നേറ്റതും തിരികെ കാറിനടുത്തേക്ക് നടന്നതുമെല്ലാം ഒരു യന്ത്രം കണക്കേ..,കാറിന്റെ AC യുടെ തണുപ്പിലിരിക്കുമ്പോയും ഞാൻ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു…

(തുടരും…)

 

താലി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!