Skip to content

നിത്യവസന്തം – 15

നിത്യവസന്തം തുടർക്കഥകൾ

അത്രെയും അവന്റെ മുഖത്തു നോക്കി പറഞ്ഞു നടന്നു അകന്നപ്പോൾ ഞാനും കണ്ടു ആദ്യമായി ആ മുഖത്തു കുറ്റ ബോധം..

പക്ഷെ വീണ്ടും സ്‌നേഹിച്ച പറ്റിക്കപെടാൻ വയ്യാത്തോണ്ട് ആ മുഖം മനസ്സിൽ നിന്നും മനപൂർവം മാച്ചു കളഞ്ഞു ക്ലാസ്സിലേക്ക് നടന്നു..

നീ പോയി കഴിഞ്ഞപ്പോൾ ആയിരിക്കും നിന്റെ വില അവന് മനസിലായത് അതുകൊണ്ട് ആയിരിക്കും നീ കൊടുത്ത ഷർട്ടും ഇട്ടു കൊണ്ട് ഇന്ന് വന്നത്..
കോളേജ് വിട്ടു പുറത്തേക്കു പോകും വഴിക്ക് അമ്മു ചേച്ചി പറഞ്ഞു..

അല്ല.. എന്താ നിന്റെ തീരുമാനം വീണ്ടും അവൻ തെറ്റ് എല്ലാം തിരുത്തി വന്നാൽ നീ അവനെ ഇഷ്ടപ്പെടുമോ..

ആ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്ന് വിചാരിച്ചു മടിച്ചു നിന്നപ്പോൾ ആണ് ആൽബി സർ ഞങ്ങളുടെ അടുത്തേക്ക് വന്നത്..

നിങ്ങളെ അനേഷിച്ചു നടക്കുക ആയിരുന്നു ഞാൻ..

എന്താ സർ കാര്യം..

വേറെ ഒന്നുല്ല… മിത്രയ്ക്ക് നിങ്ങളെ രണ്ടു പേരെയും കാണണം എന്നൊരു ആഗ്രഹം.. ഇന്ന് ഇപ്പോൾ ക്ലാസ്സ്‌ നേരത്തെ അല്ലെ വിട്ടത്..മാത്രമല്ല നിങ്ങൾ രണ്ടു പേരും എന്റെ വീട്ടിലേക്കു വന്നിട്ട് ഇല്ലലോ…

ആ.. ചേച്ചിയെ വീട്ടിൽ കൊണ്ട് വന്നോ…

ഉവ്വ്.. ഇനി താമസിക്കണ്ട വാ രണ്ടാളും…

വാവേയും മിത്ര ചേച്ചിയെയും കാണണം എന്ന് ഞങ്ങൾക്കും ആഗ്രഹമുണ്ടായിരുന്നു അതുകൊണ്ട് തന്നെ ആൽബി സാറിന്റെ കൂടെ വീട്ടിൽ പോവാൻ തീരുമാനിച്ചു..

സാറിന്റെ കൂടെ കാറിന്റെ അടുത്തേക്ക് പോയപ്പോൾ അവിടെ പ്രിൻസും ഉണ്ടായിരുന്നു.. ഞങ്ങളെ കണ്ടപ്പോൾ അവൻ ആൽബി സാറിന്റെ മുഖത്തു നോക്കി..

നിന്റെ മിത്ര ചേച്ചിക്ക് ഇവരെ കാണണം എന്ന്…

പ്രിൻസ് ഒന്നും പറയാതെ കാറിൽ കയറി… ഞങ്ങളും പിന്നിൽ കയറി…

യാത്രയിൽ ഉടനീളം ഞാനും ചേച്ചിയും സാറും സംസാരിച്ചത് അല്ലാതെ പ്രിൻസ് ഒരു വാക്ക് പോലും സംസാരിച്ചില്ല..

കാർ വീട് മുറ്റത്ത് നിർത്തിയപ്പോൾ ഞങ്ങളെയും കാത്തു മുൻ വശത്തു തന്നെ നില്പുണ്ടായിരുന്നു… മിത്ര ചേച്ചി അല്ല… സണ്ണിച്ചായൻ… ഞാൻ അമ്മു ചേച്ചിയുടെ മുഖത്തു നോക്കി… ചേച്ചി എന്റെയും…

ആൽബി സർ പുറത്ത ഇറങ്ങിയതും സണ്ണിച്ചായൻ വന്നു സാറിന്റെ ചെവിയിൽ എന്തോ പറഞ്ഞു… അപ്പോൾ തന്നെ എനിക്ക് മനസിലായി മിത്ര ചേച്ചിക്ക് വേണ്ടി അല്ല… പകരം സണ്ണിച്ചായന് അമ്മു ചേച്ചിയെ കാണാനും സംസാരിക്കാനും ആണ് ഞങ്ങളെ ഇവിടേക് കൊണ്ട് വന്നത് എന്ന്..

അമ്മു ചേച്ചി സണ്ണിച്ചായനെ മൈൻഡ് പോലും ചെയ്യാതെ അകത്തു പോയി… ഇച്ചായന് ഒരു പുഞ്ചിരിയും നൽകി ഞാനും അകത്തു പോയി… അപ്പോഴാ ഞാനും അറിഞ്ഞത് ഞങ്ങൾക്ക് എല്ലാർക്കും മുമ്പേ തന്നെ പ്രിൻസ് അകത്തു കയറി എന്ന്…

ആൽബി സാറിനെ പോലെ തന്നെ ആയിരുന്നു മിത്ര ചേച്ചിയും ഒരു ശുദ്ധ പാവം… ചേച്ചിയോട് ഓരോന്നും പറഞ്ഞും കുഞ്ഞിനെ കളിപ്പിച്ചും ഞങ്ങൾ അങ്ങനെ ഇരുന്നു…

അപ്പോഴാണ് റൂമിലേക്ക്‌ ഒരു കുട്ടി പട തന്നെ കടന്നു വന്നത്.. അന്ന് ഹോസ്പിറ്റലിൽ വച്ചു കണ്ട ആ കുസൃതി കുട്ടനും ഉണ്ടായിരുന്നു… അവന്റെ ആ പ്രായത്തിൽ ഉള്ള കുട്ടികൾ ആയിരുന്നു എല്ലാം…

കുഞ്ഞ് വന്നതിന് ശേഷം കുടുംബത്തിലെ കുട്ടികൾ എല്ലാരും മിക്ക സമയവും ഇവിടെ തന്നെ ആണ്..
ചിരിച്ചു കൊണ്ട് മിത്ര ചേച്ചി പറഞ്ഞു…

ചേച്ചി വാ… നമ്മുക്ക് കളിക്കാൻ പോവാം..
അന്ന് ഹോസ്പിറ്റലിൽ കണ്ട വീരൻ ആയിരുന്നു…

മ്മ്.. വരാം.. അല്ല അന്ന് നിന്റെ പേര് ചോദിക്കാൻ വിട്ടു പോയി… എന്താ പേര്…

ജെറി…

റോയി..

സ്റ്റെല്ലാ..

അബി..

ഒരാളുടെ പേര് ചോദിച്ചപ്പോൾ തന്നെ ബാക്കി ഉള്ള എല്ലാരുടെയും പേര് പിന്നാലെ വന്നു…
എന്നെയും അമ്മു ചേച്ചിയെയും വിളിച്ചു കൊണ്ട് പുറത്തേക്കു വന്നു…

എന്ത് കളി കളിക്കാം…
അതിൽ ഒരാൾ എന്നോട് ചോദിച്ചു..

ഒരു കാര്യം ചെയ്യാം.. നമുക്ക് പാട്ടു പാടി കളിക്കാം..

അഹ്.. അതാ നല്ലത്…ഓടുകയും ചാടുകയും വേണ്ടല്ലോ.. ഒരിടത്തു ഇരുന്നു കളിക്കാല്ലോ…

അമ്മു ചേച്ചിയും പറഞ്ഞപ്പോൾ എല്ലാരും സമ്മതിച്ചു…

ചേച്ചിമാർ രണ്ടു പേരും ഒരു ടീം..

ഞങ്ങൾ ഒരു ടീം..

അങ്ങനെ പാട്ടു മത്സരം തുടങ്ങി..

രണ്ടു കൂട്ടരും പാട്ടു പാടി തകർക്കുന്നതിന് ഇടയിൽ ആണ് സണ്ണിച്ചായൻ വന്നത്…

ആഹാ.. പാട്ടു മത്സരമാണോ… ഞാനും കൂടാം

അന്ന് മുഖം കണ്ടപ്പോൾ ബോധം കെട്ടു അടുത്ത പാട്ടു പാടി ബോധം കെടുത്താൻ വന്നിരിക്കുകയാണ്..

അങ്കിൾ ഞങ്ങളുടെ ടീം…
എന്ന് പറഞ്ഞു കുട്ടികൾ ഇച്ചായനെ അവരുടെ കൂട്ടത്തിൽ ഇരുത്തി എങ്കിലും നോട്ടം മൊത്തം അമ്മു ചേച്ചിയിൽ ആയിരുന്നു..

അടുത്ത നിങ്ങളാ പാടേടേത്… അക്ഷരം ഇ…
ഞാൻ പറഞ്ഞതും സണ്ണിച്ചായൻ അമ്മു ചേച്ചിയെ നോക്കി പാടി

ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..ഉള്ളിലായെന്നോടിന്നും ഇഷ്ട്ടമല്ലേ..ചൊല്ലു ഇഷ്ട്ടമല്ലേ..

ഇഷ്ടമല്ലടാ എനിക്ക് ഇഷ്ടമല്ലടാ നിന്റെ തൊട്ടു നോട്ടം ഇഷ്ടമല്ലടാ കാര്യം ഇല്ലടാ ഒരു കാര്യം ഇല്ലടാ എന്റെ പിറകെ നടന്നു കാര്യം ഇല്ലടാ..
സണ്ണിച്ചായനോടുള്ള ഉത്തരം എന്ന് രീതിയിൽ ചേച്ചിയും തിരിച്ചു പാടി…

അങ്ങനെ അവർക്ക് പറയാനുള്ളത് ഒക്കെ ഇങ്ങനെ ഓരോ പാട്ടിലൂടെ പറഞ്ഞു കൊണ്ടേ ഇരുന്നു

പക്ഷെ അപ്പോഴും അമ്മു ചേച്ചി പുറമെ ദേഷ്യം കാണിക്കുന്നു എങ്കിലും ഉള്ളിൽ സണ്ണിച്ചായനോട് ഒരു ചെറിയ ചായ്‌വ് ഇല്ലേ… എന്ന് എനിക്ക് ഒരു തോന്നൽ…

പാട്ടു മത്സരം ഒക്കെ കഴിഞ്ഞു ഒറ്റയ്ക്ക ആയപ്പോൾ ഞാൻ ചേച്ചിയോട് തുറന്നു ചോദിക്കുകയും ചെയ്തു…

ചേച്ചി…. ചേച്ചിക്ക് സണ്ണിച്ചായനോട് ഒട്ടും താല്പര്യമില്ല… ??

അത് എന്താ നിനക്ക് പെട്ടന്ന് ഒരു സംശയം
..ഞാൻ മുമ്പ് പറഞ്ഞിട്ടുള്ളത് അല്ലേ…

ഇഷ്ടമില്ല എന്ന് ചേച്ചി ഇതുവരെ പറഞ്ഞിട്ടും ഇല്ലാ…

അത്…

ഏത്…

ഇങ്ങനെ പിന്നാലെ നടന്നാൽ ഏത് പെണ്ണും വീഴും..
ചേച്ചിയുടെ മുഖത്തു ഞാൻ ആദ്യമായി ആ വികാരം കണ്ടു… നാണം

ഓഹോ… അപ്പോൾ അങ്ങനെ ആണ് കാര്യങ്ങൾ.. എന്നിട്ട് ആണോ ചുമ്മാ ഇങ്ങനെ ദേഷ്യം കാട്ടി നടക്കുന്നത്..

ഡി.. ഇഷ്ടം വന്ന പറഞ്ഞാൽ ഉടൻ വീഴുന്നു കൊടുത്താൽ നമ്മുക്ക് ഒരു വില കാണില്ല… അതുകൊണ്ട് അല്ലേ ഇങ്ങനെ കളിപ്പിക്കുന്നത്…

അവസാനം കളിപിച്ചു കളിപിച്ചു വേറെ വല്ല പെൺപിള്ളേരും കൊണ്ട് പോവാതെ സൂക്ഷിച്ചോ…

എന്നാൽ അങ്ങേരുടെ അന്ദ്യം ആയിരിക്കും..

ഞാൻ മറുപടി ആയി ചിരിച്ചു.. ഞങ്ങൾ പിന്നെ മിത്ര ചേച്ചിയുടെ അടുത്തേക്ക് പോയി അവിടെ ചെന്നപ്പോൾ ആൽബി സാറും ചേച്ചിയും കൂടെ കുഞ്ഞിനെ കളിപ്പിക്കുന്നു… അറിയാതെ ആണെങ്കിലും ആ കായ്ച്ച എന്റെ കണ്ണ് നിറയിച്ചു… ഒന്ന് അനങ്ങാൻ പോലും കഴിയാതെ കട്ടിലിൽ തന്നെ കിടക്കുന്ന അച്ഛനെ കുറിച്ച് ഓർത്ത്… ഇപ്പോഴും നഷ്ടപ്പെട്ടു പോയി എന്ന് വിശ്വസിക്കാൻ ആവാതെ എന്നെ വിട്ടു പോയ അമ്മേ ഓർത്ത്… ആരും കാണാതെ കണ്ണ് പെട്ടന്നു തുടച്ചു എങ്കിലും ഒരാൾ അത് കണ്ടു… പ്രിൻസ്
എന്റെ കണ്ണ് നിറയിച്ചതിന് കാരണവും അവന് മനസിലായി എന്ന് ആ നോട്ടത്തിൽ നിന്നും എനിക്ക് മനസിലായി…

എന്തോ ആ നിമിഷം ഞാനും അവനെ തന്നെ നോക്കി നിന്നു പോയി… ആരും കൂടെ ഇല്ല എന്ന് കരുതിയപ്പോൾ മുമ്പിൽ വന്ന നിന്ന് അവൻ വീണ്ടും എന്നിൽ പ്രതീക്ഷ ഉയർത്തുകയാണോ…

ടി.. വാ നമ്മുക്ക് ഇറങ്ങാം..
അമ്മു ചേച്ചി തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ അവനിൽ നിന്നും നോട്ടം മാറ്റിയത്..
പ്രിൻസിനെ ഒരിക്കൽ കൂടി നോക്കിയതിനു ശേഷം ഞാൻ അമ്മു ചേച്ചിയുടെ കൂടെ പോയി… അപ്പോഴും എന്നെ തന്നെ നോക്കി അവൻ അവിടെ തന്നെ നിന്നു…

പിനീടുള്ള ദിവസങ്ങളിലും ഒരിക്കൽ പോലും പ്രിൻസ് എന്റെ മുമ്പിൽ വന്നിട്ട് ഇല്ല.. എന്നാലും വാക്കുകൾക്കും അപ്പുറം എന്തൊകെയോ ഞങ്ങളുടെ മൗനങ്ങൾ തമ്മിൽ സംസാരിക്കുന്നത് പോലെ തോന്നി…

എന്താണ് നമ്മളെയും കൂടെ ഒന്ന് മൈൻഡ് ചെയ്യ്…
സെബാസ്റ്റ്യൻ ആയിരുന്നു… അന്ന് പ്രിൻസിന്റെ കൈയിൽ നിന്നും അടി കിട്ടിയതിനു ശേഷം അവൻ എന്നെ ശല്യം ചെയ്യാൻ വരാതെ ഇരുന്നത് ആയിരുന്നു… വീണ്ടും വന്നു..

നിനക്ക് എന്താ വേണ്ടത്..
സാധരണ അവനെ കണ്ടാൽ ഒഴിഞ്ഞു മാറി നടക്കാർ ആണ് പതിവ്.. പക്ഷെ എപ്പോഴത്തെയും പോലെ വിപരീതമായി ഞാനും ധൈര്യത്തോടെ നിന്നു… അമ്മു ചേച്ചിയും അവിടെ വന്നു..

ആരെ കണ്ടിട്ടാടി നിന്റെ നിഗളിപ്പ്… നിന്റെ മറ്റവനയോ… കൂടി പോയാൽ ഇനി രണ്ടോ മൂന്നോ മാസം കൂടെ കാണും അവൻ ഇ കോളേജിൽ..

നീ എന്ത് പൊട്ടനാടാ… പ്രിൻസ് മാത്രം അല്ല ഫൈനൽ ഇയർ ഉള്ള നീ ഉൾപ്പടെ എല്ലാവരും ഇനി രണ്ടു മാസം കൂടെ ഇവിടെ ഉള്ളു… അതോ.. നീ വീണ്ടും ഡിഗ്രിയ്ക് ഇ കോളേജിൽ തന്നെ ഞങ്ങളുടെ ജൂനിയർ ആയിട്ട് വരാൻ പോവുകയാണോ..
അമ്മു ചേച്ചി ആയിരുന്നു..

ടി..

നീ പോടാ..

മറ്റു കുട്ടികൾ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ അവന്റെ കൂട്ടുകാർ തന്നെ അവനെ വിളിച്ചു കൊണ്ട് പോവാൻ തുടങ്ങി

നിന്നെ ഞാൻ പിന്നെ എടുത്തോളാം..

ഓഹ്.. എടുക്കാൻ വരുണെ

ചേച്ചി മതി… അവൻ പോയല്ലോ…

ആ നാറിക്ക്‌ എന്നെ അറിയില്ല…

ചേച്ചിയെ ഒരു വിതം തണുപ്പിച്ച… ക്ലാസ്സ്‌ കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്കു ചെന്നു.. പക്ഷെ അന്ന് പതിവ് ഇല്ലത്തെ ചേച്ചിയുടെ വീട്ട് മുറ്റത്തു ഒരു കാർ ഉണ്ടായിരുന്നു…

ചതിച്ചു…

ആര്..

വേറെ ആര് എന്റെ വീട്ടുകാർ തന്നെ… വീണ്ടും ഏതോ ആളുകളെ കൊണ്ട് വന്നിട്ടുണ്ട് എന്നെ പെണ്ണ് കാണിക്കാൻ…

നല്ലത് അല്ലേ..
എന്ന് പറഞ്ഞു ഞാൻ എന്റെ വീട്ടിലേക്കു പോകാൻ തുടങ്ങിയതും..

നിക്ക്.. നീ എവിടെ പോവുകയാ.. നീയും കൂടെ എന്റെ കൂടെ വാ..
.എന്ന് പറഞ്ഞു ചേച്ചി എന്റെ കൈയും പിടിച്ചു അകത്തു പോയി…

ചിന്ത തെറ്റിയില്ല അമ്മു ചേച്ചിയെ പെണ്ണ് കാണാൻ വന്നവർ തന്നെ ആയിരുന്നു.. പക്ഷെ വന്നത് വേറെ ആരും അല്ലായിരുന്നു…

ഞങ്ങളെ കണ്ടതും ക്ലോസ് അപ്പ്‌ പുഞ്ചിരി നൽകി അവിടെ ഇരുന്ന സണ്ണിച്ചായൻ.. കൂടെ രണ്ടു പേരും ഉണ്ടായിരുന്നു ഇച്ചായന്റെ അച്ഛനും അമ്മയും ആയിരിക്കും…

അമ്മു ചേച്ചിയെ എല്ലാരും നോക്കി… ചേച്ചി എന്നെയും…

കുട്ടികൾക്ക് പരസ്പരം അറിയാവുന്നത് കൊണ്ട് തന്നെ ഒരു മുഖവരയുടെ ആവിശ്യം ഇല്ലലോ… ഞങ്ങൾക്ക് അമ്മുവിനെ ഇഷ്ടമായി… ജാതിയും മതവും ഒരു പ്രശനം അല്ലെങ്കിൽ നമ്മുക്ക് ഇത് അങ് ഉറപ്പിച്ചൂടെ..
ഇച്ചായന്റെ അച്ഛൻ ആയിരുന്നു..

ഞങ്ങൾക്ക് മതവും ജാതിയും ഒന്നും ഒരു പ്രശ്നമില്ല.. എവിടെ ആയിരുന്നാലും ഞങ്ങളുടെ കുട്ടി സന്തോഷത്തോടെ ഇരുന്നാൽ മതി..

വീട്ടുകാർ എല്ലാം ഉറപ്പിച്ചു എന്ന് മനസിലായി..

മോളെ നിത്യ.. നീ പോയി കട്ടം ചായ എടുത്തു കൊണ്ട് വാ… സണ്ണി മോൻ ചായ കുടിക്കില്ല..
അമ്മു ചേച്ചിയുടെ അമ്മ അത് പറഞ്ഞപ്പോൾ.. ഇത്ര പെട്ടന്ന് വീട്ടുകാരെയും കുപ്പിയിൽ ആക്കിയോ എന്ന് മട്ടിൽ ചേച്ചി ഇച്ചായനെ നോക്കി… ഇതൊക്കെ എന്ത് എന്ന് മട്ടിൽ സണ്ണിച്ചായനും…

എല്ലാരും ഇരികുനത് കൊണ്ട് തന്നെ മറുത്ത് ഒന്നും പറയാതെ ചേച്ചി അടുക്കളയിൽ ചെന്നു… പിന്നാലെ ഞാനും..

ഓരോന്നും സ്വയം പിറുപിറുത്തു കൊണ്ട് ചേച്ചി കാപ്പി വെള്ളം ഇടാൻ തുടങ്ങി..

എന്താ ചേച്ചി…. ചേച്ചിക്കും ഇഷ്ടം അല്ലേ സണ്ണിച്ചായനെ…

എന്ന് പറഞ്ഞു എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ ഇങ്ങനെ ഒരു ചടങ്ങ്..

എന്തായാലും എന്താ…

കോപ്പ്… നിനക്ക് അല്ലെങ്കിലും ശത്രു പക്ഷത്തോട് ആണല്ലോ ചായ്‌വ്…
എന്ന് പറഞ്ഞു ചേച്ചി വീണ്ടും പഞ്ചാര ഇടാൻ തുടങ്ങി

ചേച്ചി.. അതിൽ ആവിശ്യത്തിന് മധുരം ഉണ്ട്…

കുറച്ചു മധുരം കൂടി ഇരിക്കട്ടെ..
എന്ന് പറഞ്ഞു ചേച്ചി പഞ്ചാര കലക്കാൻ തുടങ്ങി..

നീയും കലക്കുവാണോടി ഗൊച്ചു ഗള്ളി…

ഈ ഡയലോഗ് ഞാൻ എവിടേയോ…
എന്ന് പറഞ്ഞു ചേച്ചി തിരിഞ്ഞതും പിന്നിൽ സണ്ണിച്ചായൻ..

നിങ്ങൾ എന്റെ വീട്ടിലെ അടുക്കള വരെ എത്തിയോ..

നിന്നെ കെട്ടാൻ ഈ വീട്ടിലെ അടുക്കള മാത്രമല്ല വേണ്ടി വന്നാൽ ട്രമ്പിന്റെ അടുക്കള വരെയും നിന്റെ ഈ സണ്ണിച്ചായൻ പോകും…

ചേച്ചി ഇച്ചായനെ തുറിച്ചു നോക്കി… ഇനി എന്ത് എന്ന് രീതിയിൽ ഞാൻ രണ്ടു പേരെയും മാറി മാറി നോക്കി..

ഇങ്ങനെ നോക്കി പേടിപ്പിക്കാതെ… പണ്ട് മുതലേ കാന്താരി മുളകിനോട് ആഘാതമായ പ്രണയം ആയിരുന്നു എനിക്ക്.. വളർന്നപ്പോൾ കാന്തരികളോടും അങ്ങനെ ഒരു ഇഷ്ടം തോന്നി…

എന്താ നിങ്ങളുടെ ഉദ്ദേശം…
അമ്മു ചേച്ചി ചോദിച്ചു..

സിമ്പിൾ… നിന്നെ കെട്ടുക.. നമ്മുടെ കുഞ്ഞുങ്ങളോട് ഒപ്പം സുഖമായി ജീവിക്കുക അവസാനം നിന്റെ മടിയിൽ തല വച്ച് മരിക്കുക…

അവസാനം പറഞ്ഞ ആഗ്രഹം ഞാൻ ഇപ്പോൾ തന്നെ സാധിച്ചു തരാം.. ആ കമ്പി പാരാ എടുത്തോണ്ട് വാടി..

നീ വിധവ ആയി പോവും അമ്മു…

ഈ മനുഷ്യനെ ഞാൻ…

പോട്ടെ ചേച്ചി.. എന്തായാലും കാര്യങ്ങൾ ഇത്രയൊക്കെ ആയില്ലേ.. ചേച്ചിക്കും സണ്ണിചായനെ ഇഷ്ടം അല്ലേ പിന്നെ എന്താ..

അത് പറഞ്ഞതും.. മണ്ണിൽ നിന്നും വീണു കിട്ടിയ കിട്ടിയ എന്തോ നിധി പോലെ സണ്ണിച്ചായൻ എന്നെ നോക്കിയപ്പോൾ എന്നെ മണ്ണിട്ടു മൂടാൻ ഉള്ള ദേഷ്യത്തിൽ ചേച്ചിയും..

നീ ഇപ്പോൾ എന്താ പറഞ്ഞത്..

അത്..
ഞാൻ വിക്കി..

ഞങ്ങൾ രണ്ടു പേരുടെയും മുഖം കണ്ടപ്പോൾ തന്നെ ഇച്ചായന് കാര്യങ്ങൾ എല്ലാം പിടി കിട്ടി..

അപ്പോൾ അങ്ങനെ ആണ് കാര്യങ്ങൾ… ഇഷ്ടം ഉള്ളിൽ ഒതുക്കി ചുമ്മാ ദേഷ്യം കാട്ടിയത് ആണല്ലേ..
ഇച്ചായൻ ചിരിച്ചു കൊണ്ട് ചേച്ചിയെ നോക്കി പറഞ്ഞു..

അത്.. അത്..

മ്മ്.. പരുങ്ങണ്ട.. ഇനി എന്തായാലും ഈ കല്യാണം വേണ്ടാ എന്ന് വച്ചാൽ ദേവ ശാപം കിട്ടും വേറെ ഒന്നുമല്ല.. നമുടെ കെട്ടു നടകുവാണെങ്കിൽ നമ്മുക്ക് ഉണ്ടാവുന്ന ആദ്യത്തെ കുട്ടിയെ ഗുരുവായൂരിൽ തുലാഭാരം നടത്തിയേക്കാം എന്ന് ഞാൻ വേളാങ്കണ്ണിയിൽ നേർന്നിട് ഉണ്ട്..

ഇച്ചായന്റെ അവസാനത്തെ ഡയലോഗിൽ ചേച്ചി ചിരിച്ചു… ഒപ്പം സണ്ണിച്ചായന്റെ മുഖവും തെളിഞ്ഞു..

അപ്പോൾ എങ്ങനെയാ… എന്നാലേ എന്നോട് പറ…

എന്ത്…

ഐ ലവ് യൂ എന്ന്…

അയ്യടാ…
എന്ന് പറഞ്ഞു അമ്മു ചേച്ചി ചിരിച്ചു..

രണ്ടു പേരുടെയും സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവണ്ട എന്ന് കരുതി ഞാൻ പുറത്ത ഇറങ്ങിയതും എല്ലാരും എന്തായി എന്ന് അറിയാൻ ആകാംഷയോടെ നിക്കുനുണ്ടായിരുന്നു…

കല്യാണം പള്ളിയിൽ വച്ച് വേണോ അതോ അമ്പലത്തിൽ വച്ച് വേണോ എന്ന് തീരുമാനിച്ചോ.. ചേച്ചിക്കും ഇഷ്ടാണ്
.
എന്റെ വാക്കുകൾ കേട്ട് എല്ലാരുടെയും മുഖത്തു പുഞ്ചിരി വിടർന്നു…

അമ്മു ചേച്ചിയുടെയും സണ്ണിച്ചായന്റെയും മനസമ്മതം പള്ളിയിൽ വച്ചും… കല്യാണം അമ്പലത്തിൽ വച്ചും നടത്താൻ തീരുമാനിച്ചു… അതിന്റെ ഭാഗമായ ഡ്രസ്സ്‌ എടുക്കൽ ചടങ്ങ് ആണ് ഇപ്പോൾ നടന്നു കൊണ്ട് ഇരികുനത്..

അമ്മു ചേച്ചിയും ചേച്ചിയുടെ അച്ഛനും അമ്മയും ആൽബി സാറും മിത്ര ചേച്ചിയും സണ്ണിച്ചായന്റെ അച്ഛനും അമ്മയും എല്ലാരും ഉണ്ട്… ഒപ്പം പ്രിൻസും…

ഇപ്പോഴും ഞങ്ങൾക്ക് ഇടയിൽ മൗനം മാത്രമാണ്.. അതാണ് നല്ലത് എങ്കിലും.. മനസ്സിൽ എന്തോ ഒരു വേദന പോലെ…
പതിയെ ആ ചിന്ത മാറ്റി അമ്മു ചേച്ചിയുടെ കൂടെ ഡ്രസ്സ്‌ എടുക്കാൻ കൂടി
..

അഹ്.. മരിയ എന്താ സണ്ണിയുടെ കല്യാണം ഒക്കെ ഉറപ്പിച്ചോ..
അവരുടെ സംസാരത്തിൽ നിന്നും തന്നെ എന്തോ ഒരു താൽപര്യക്കുറവ് മനസിലായി…

ഒരു ബന്ധുവാണ്…. പച്ച മലയാളത്തിൽ പറഞ്ഞാൽ പാഷാണത്തിൽ കൃമി…
അവരെ കണ്ടതും സണ്ണിചായൻ ഞങ്ങളുടെ അടുത്തു വന്നു പറഞ്ഞു…

എന്നാലും.. നമ്മുടെ സഭയിൽ തന്നെ എത്രയോ നല്ല കുട്ടികൾ ഉള്ളപ്പോൾ എന്തിനാ അവന് വേണ്ടി ഒരു അന്യമതകാരിയെ നോക്കിയത്..

മതത്തിൽ അലല്ലോ ചേച്ചി കാര്യം… കുട്ടികളുടെ മനപ്പൊരുത്തത്തിൽ അല്ലേ…
ഇച്ചായന്റെ അമ്മ അവർക്ക് മറുപടി കൊടുത്തു എങ്കിലും ഇടയ്ക് ഇടയ്ക് ഓരോന്നും പറഞ്ഞു കൊണ്ടേ അവർ ഇരുന്നു..

അവരുടെ സംസാരം കേൾക്കണ്ട എന്ന് കരുതി ഞങ്ങൾ എല്ലാം അല്പം മാറി നിന്നു.. ഡ്രെസ്സും കൈയിൽ പിടിച്ചു നടക്കുന്നതിന്റെ ഇടയിൽ പ്രിൻസുമായി കൂട്ടി മുട്ടി…

ഒരു കൂട്ടി മുട്ടൽ ഞങ്ങൾക്ക് ഇടയിൽ പതിവ് ഉള്ളത് ആണ്… പക്ഷെ എപ്പോഴത്തെയും പോലെ ദേഷ്യപ്പെടാതെ പ്രിൻസ് നടക്കാൻ തുടങ്ങിയപ്പോൾ ആണ് എൻ്റെ ഷ്വാളിന്റെ അറ്റം അവന്റെ വാച്ചിൽ കുരുങ്ങി ഇരികുനത് കണ്ടത്..

അപ്പോഴും പരസ്പരം ഒന്നും പറയാതെ ഞങ്ങൾ നിന്നു.. കൈയിൽ ഡ്രസ്സ്‌ ഇരികുനത് കൊണ്ട് അവൻ തന്നെ ഷ്വാലിന്റെ കുരുക്ക്‌ എടുത്തു വിട്ടതും നേരത്തെ കുറ്റം പറഞ്ഞ ആ സ്ത്രീ ഞങ്ങളുടെ അടുത്തേക്ക് വന്നു..

ആ നീയും വന്നായിരുന്നോ…
പ്രിൻസിനോട് ആയി അവർ ചോദിച്ചു…

അല്ല.. ഈ സണ്ണിക്ക്‌ എന്തിന്റെ കേടാ… പള്ളിയുടെ അന്തസ്സിനു ചേർന്നത് ആണോ ഇത്… എല്ലാം പോട്ടെ.. ഇവർക് നാളെ ഒരു കുട്ടി ജനിക്കുമ്പോൾ അതിനെ ഏത് ജാതിയിൽ വളർത്തും…

മനുഷ്യനായി വളർത്തും…
എടുത്തടിച്ചത് പോലെ പ്രിൻസിന്റെ മറുപടിയും വന്നു..

പിന്നെ.. മറ്റുള്ളവരുടെ കാര്യത്തിൽ കൂടുതൽ ഇടപെടുന്നതിന് മുമ്പ്.. സഭയും പള്ളിയും ഒക്കെ നോക്കി കെട്ടിച്ചു വിട്ട മോള് വീട്ടിൽ വന്നു ഇരിക്കുക അല്ലേ… അതിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്ക്..
എന്ന് പറഞ്ഞു പ്രിൻസ് പോയി… മൊത്തത്തിൽ ചൂളിയ അവസ്ഥയിൽ അവരും അവിടെ നിന്നും പോയി… ആ നിമിഷം എന്തോ ആദ്യമായി പ്രിൻസിനോട് ഒരു മതിപ്പ് തോന്നി..

ടി.. എനിക്ക് ഒന്നുമില്ല.. ഒരു ചെറിയ പനി അത്രേ ഉള്ളു..

എന്നാലും ആശുപത്രിയിൽ പോവുന്നത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ…

ശരിയാ ചേച്ചി… ഇപ്പോഴത്തെ പനി ഒന്നും വിശ്വസിച്ചൂടാ.. എപ്പോഴാ എന്താ നിന്ന നിപ്പിൽ സംഭവിക്കുക എന്ന് ആർക്കു അറിയാം…

ടാ അപ്പു… നീ എന്റെ കൈയിൽ നിന്നും മേടിക്കും…

ഇനി ഒന്നും പറയണ്ട ചേച്ചി വാ.. നമ്മുക്ക് ആശുപത്രിയിൽ പോകാം..

ഇന്നലെ മുതൽ ചെറിയ ചൂട് ഉണ്ട് ചേച്ചിക്ക് അതു കൊണ്ട് തന്നെ പിടിച്ച പിടിയാൽ ആശുപത്രിയിൽ കൊണ്ട് പോകാൻ തീരുമാനിച്ചു.. അപ്പുവിനെയും കൂടെ കൂട്ടി..

ഓട്ടോയും കാത്തു നിന്നപ്പോൾ ആണ് മുഞ്ഞിൽ നല്ല പരിചയമുള്ള കാർ വന്നു നിന്നത്…

ദേ അളിയൻ..
അപ്പു വിളിച്ചു കൊണ്ട് കാറിൽ നിന്നും ഇറങ്ങിയ സണ്ണിച്ചായന്റെ അടുത്തേക്ക് ഓടി… പുറത്ത നിന്നും ഞാനും കണ്ടു ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന പ്രിൻസിനെ…

എന്ത് പറ്റി..
സണ്ണിച്ചായൻ ചേച്ചിയോട് ചോദിച്ചു..

ഒന്നുല്ല… ഒരു ചെറിയ പനി അതിനാണ് ഇവൾ എന്നെയും പിടിച്ചു കൊണ്ട് ആശുപത്രിയിൽ പോകുന്നത്…

ഇനി ഓട്ടോ കാത്തു നിക്കണ്ട.. വാ കയറ്..
എന്ന് പറഞ്ഞു സണ്ണിച്ചായൻ ചേച്ചിയുടെ കൈയും പിടിച്ചു കൊണ്ട് കാറിന്റെ അടുത്തേക്ക് പോയി.. പിന്നാലെ ഞാനും…

ഞാനും അപ്പുവും ചേച്ചിയും പിന്നിൽ കയറി
. മുമ്പിൽ സണ്ണിച്ചായൻ കയറി
.

ടാ.. സിറ്റി ആശുപത്രിയിൽ ഒന്ന് പോണം
. എന്ന് സണ്ണിച്ചായൻ പറഞ്ഞതും പ്രിൻസ് എന്നെ തിരിഞ്ഞു നോക്കി..

നിത്യ ചേച്ചിക്ക് അല്ല… അമ്മു ചേച്ചിക്ക് ആണ് പനി..
അപ്പു ആയിരുന്നു..

പിന്നെ ഒന്നും ചോദിക്കാതെ പ്രിൻസ് കാർ സ്റ്റാർട്ട്‌ ചെയ്തു… ഞങ്ങൾ ആശുപത്രിയിൽ എത്തി…

ചേച്ചിയെ ഡോക്ടറെ കാണിച്ചു…
കുഴപ്പം ഒന്നുല്ല ഒരു ഇൻജെക്ഷൻ എടുക്കാൻ പറഞ്ഞു…
ഇൻജെക്ഷൻ എടുക്കാൻ വേണ്ടി സണ്ണിച്ചായൻ ചേച്ചിയെയും കൊണ്ട് പോയപ്പോൾ ഞാൻ പോയി ഗുളിക വാങ്ങി..

അധികം തിരക്ക് ഇല്ലാത്തോണ്ട് പെട്ടന്നു ഗുളിക വാങ്ങി തിരിഞ്ഞു നടന്നതും പിന്നിൽ നിന്നൊരു വിളി..

നിത്യ..

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവിടെ തന്നെ ജോലി ചെയുന്ന ഒരു സ്ത്രീ ആയിരുന്നു..

മോൾക്ക്‌ എന്നെ മനസ്സിലായോ..

ഞാൻ ഇല്ല എന്ന് രീതിയിൽ തലയാട്ടി..

മോളുടെ അമ്മയെ എനിക്ക് നന്നായി അറിയാം..
അമ്മേ കുറിച്ച് പറഞ്ഞപ്പോൾ അവരുടെ മുഖത്തു തെളിഞ്ഞ സങ്കടം കണ്ടപ്പോൾ മനസിലായി അമ്മയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന സ്ത്രീ ആണ് ഇവർ എന്ന്..

അന്ന്… മോളുടെ അമ്മയ്‌ക്ക ആക്‌സിഡന്റ് നടക്കുന്ന സമയത്തു ഞാനും അവളുടെ കൂടെ ഉണ്ടായിരുന്നു…

എന്തൊക്കെയോ അവർക്ക് പറയാൻ ഉള്ളതായി എനിക്കു തോന്നി..

ഞാൻ നിത്യേ കാണാൻ ഇരിക്കുക ആയിരുന്നു… ഒരു കാര്യം പറയാൻ..

എന്താ..

അത്… എന്റെ സംശയമാണോ അതോ സത്യമാണോ എന്ന് എനിക്ക് അറിയില്ല..

ഞാൻ അവരുടെ മുഖത്തേക്ക് നോക്കി..

ആ കാർ.. അത്.. മനഃപൂർവം വന്ന മോളുടെ അമ്മയെ ഇടിച്ചു തെറിപ്പിച്ചത് ആണ്..
കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാൻ നിന്നു..

ഉറപ്പ് ഇല്ലത്തെ കാര്യം ആയതു കൊണ്ടാണ് പോലീസിനോട് ഞാൻ ഈ കാര്യം പറയാത്തത്…

എനിക്ക് തോന്നിയ ഒരു സംശയം ഞാൻ മോളോട് പറഞ്ഞു അത്രേ ഉള്ളു… ഞാൻ ചെല്ലട്ടെ… അമ്മ കൂടെ തന്നെ ഉണ്ടാവും…
എന്ന് പറഞ്ഞു അവർ പോയി…

ഒരടി പോലും അനങ്ങാൻ ആവാതെ ഞാൻ നിന്നു…

അമ്മയെ….. കൊല്ലാൻ മാത്രം പക ഉള്ള ആരാണ്
..
അപ്പോഴാണ് അമ്മ ഒരിക്കൽ എന്നോട് പറഞ്ഞ വാചകങ്ങളും എന്റെ മനസ്സിൽ വന്നത്.. പ്രിൻസിന്റെ കുടുംബത്തിനെ ദ്രോഹിച്ചത് എൻ്റെ അച്ഛൻ അല്ല എന്നൊരു സംശയം അമ്മ പറഞ്ഞിരുന്നു…

എല്ലാം കൂടെ കൂട്ടി വായിക്കുമ്പോൾ…

അമ്മയുടെ ചിന്ത കണ്ണുകൾ നിറയിച്ചു… ഈശ്വരാ എൻ്റെ അമ്മയെ ആരാണ് കൊന്നത്…

എന്തോ മൊത്തത്തിൽ മനസ്സിൽ ഉള്ള ബല കുറവ് കൈയിലും പതിഞ്ഞപ്പോൾ കൈയിൽ ഉണ്ടായിരുന്ന ഗുളികകൾ താഴെ പോയി…

കുഞ്ഞിനു ഇരുന്നു ഗുളികൾ എടുക്കുബോഴും അമ്മേ കുറിച്ച് ആലോചിച്ചു കണ്ണുകൾ നിറഞ്ഞു കൊണ്ടേ ഇരുന്നു… എല്ലാ തിരികെ എടുത്തു ഏണിച്ചതും മുമ്പിൽ പ്രിൻസ് വന്നു..

നിറഞ്ഞ കണ്ണുകൾ അവൻ കാണാതെ ഇരിക്കാൻ വേണ്ടി ഞാൻ കുഞ്ഞിനു നടന്നു എങ്കിലും എന്റെ കൈയിൽ അവന്റെ പിടി മുറുകി..

അപ്പോഴും മുഖത്തു നോക്കാതെ കുഞ്ഞിനു തന്നെ ഞാൻ നിന്നു
..

അവൻ തന്നെ എൻ്റെ മുഖം പിടിച്ച ഉയർത്തി..
നിറഞ്ഞു ഒഴുകുന്ന കണ്ണുകൾ അവൻ കണ്ടു. പക്ഷെ ഒന്നിനും ഒരു ഉത്തരവും നൽകാൻ വയ്യാത്തോണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴും അവൻ തടഞ്ഞു… ഒഴിഞ്ഞ സ്ഥലം ആയതു കൊണ്ട് തന്നെ വേറെ ആരും അവിടെ ഇല്ലായിരുന്നു.

നീ എന്തിനാ കരയുന്നത്..
ദിവസങ്ങൾക്കു ശേഷം അവൻ എന്നോട് സംസാരിച്ചു
.. പക്ഷെ ആ ചോദ്യത്തിന്റെ ഉത്തരം എനിക്കും ഇല്ലായിരുന്നു…

ഒന്നുല്ല..

പറയ്‌… എന്താ കാര്യം..

അറിഞ്ഞിട്ട എന്തിനാ… നിനക്ക് എന്നല്ല ആർക്കും എന്റെ സങ്കടം മാറ്റാൻ കഴിയില്ല… നഷ്ടപെട്ടത് എനിക്ക് മാത്രം അല്ലേ..
ആരോടോ ഉള്ള ദേഷ്യം വാക്കുകളിലൂടെ ഞാൻ അവനിൽ തീർത്തു…

അപ്പോഴും അവൻ പിന്മാറിയില്ല..

ആശുപത്രിയിൽ വരുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു… ഇവിടെ വച്ച് എന്താ സംഭവിച്ചത്… പറയ്‌…
എന്നെ പിടിച്ചു നിർത്തി ചോദിച്ചപ്പോൾ അവൻ മാത്രമല്ല ഞാൻ പോലും പ്രതീഷിക്കാത്ത ഒന്നായിരുന്നു എന്റെ മറുപടി…

ഉള്ളിൽ അണപൊട്ടി ഒഴുകിയ സങ്കടം അവന്റെ നെഞ്ചിൽ വീണു ഞാൻ കരഞ്ഞു തീർത്തു… മാസങ്ങൾക് ശേഷം ആ നെഞ്ചിലെ ചൂട് ഞാൻ അറിഞ്ഞു… അവനെ കെട്ടിപ്പിടിച്ചപ്പോൾ ആരെക്കെയോ കൂടെ ഉണ്ട് എന്ന് തോന്നൽ ഉള്ളിൽ വന്നു….
പെട്ടന്ന് ആണ് സ്വബോധം വന്നത് അവനിൽ നിന്നും മാറാൻ തുടങ്ങിയതും അവന്റെ കരങ്ങൾ എന്നെ വീണ്ടും അവനിൽ ചേർത്തു നിർത്തി… എന്ത് കൊണ്ടോ ഞാനും അത് ആഗ്രഹിച്ചത് കൊണ്ട് ആയിരിക്കും അങ്ങനെ തന്നെ ഞങ്ങൾ നിന്നു… പതിയെ തല ഉയർത്തി ഞാൻ അവനെ നോക്കി എന്നെ തന്നെ നോക്കി അവനും…. അവന്റെ ചൂടുള്ള നിശ്വാസം എന്റെ ഞെട്ടിയിൽ തട്ടി….രണ്ടു പേരുടെയും നെഞ്ചിടിപ്പിന്റെ താളം പരസ്പരം കേൾകാം… എന്റെ ചുണ്ടിലേക്ക് അവന്റെ മിഴികൾ പാഞ്ഞു… ഞങ്ങൾക്ക് ഇടയിൽ ഉള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നതിനോട് ഒപ്പം ഞങ്ങളുടെ മിഴികളും പതിയെ അടഞ്ഞു… ചുണ്ടുകൾ തമ്മിൽ ചേരുന്നതിന് മുമ്പ് അവന്റെ ഫോൺ റിങ് ചെയ്തു…

ഷോക്ക് അടിച്ചത് പോലെ ഞങ്ങൾ പരസ്പരം മാറി നിന്നു…
ഞാൻ അവന്റെ മുഖത്തു നോക്കാൻ മടിച്ചു… അവനും…

പ്രിൻസ് ഫോൺ എടുത്തു…

ആ.. സുന്നിച്ചായാ……

ഞങ്ങൾ ഇവിടെ ഉണ്ട്…

ദാ വരുന്നു…
എന്ന് പറഞ്ഞു അവൻ ഫോൺ കട്ട്‌ ആക്കി
..

അവർ…. പുറത്ത…. കാത്തു നിക്കുവാണ്
.എന്ന് ചെറുതായി വിക്കി പ്രിൻസ് പറഞ്ഞപ്പോൾ.. ഞാൻ ഒന്നും മിണ്ടാത്തെ പുറത്തേക്കു നടന്നു… എന്റെ പിന്നാലെ പ്രിൻസും…. അപ്പോൾ ഞാൻ ചിന്ദിച്ചത് സണ്ണിച്ചായൻ ആ സമയത്തു വിളിച്ചിലായിരുന്നു എങ്കിൽ ഉള്ള കാര്യം ആയിരുന്നു…… ഒരു പക്ഷെ പ്രിൻസ് ചിന്ദിക്കുന്നതും ഇത് ആയിരിക്കുമോ….

———-

തുടരും

നിത്യവസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.6/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!