Skip to content

ജീവാംശമായി – Part 13

ജീവാംശമായി - തുടർകഥകൾ

മോളെ ടാറ്റാ കൊടുത്തേ..
അവളുടെ അച്ഛൻ പറഞ്ഞത് അനുസരിച്ച് എനിക്ക് ടാറ്റയും തന്നു ഒപ്പം കെട്ടി പിടിച്ച ഒരു ഉമ്മ തന്നതും അറിയാതെ മുഖത്തു വേദന പടർന്നു… പ്രണവേട്ടൻ ഇന്നലെ തല്ലിയതിന്റെ വേദന ഇപ്പോഴും ഉണ്ട്.. കവിളിൽ അവൾ ഉമ്മ തന്നപ്പോൾ എനിക്ക് വേദനിച്ചത് അവർ രണ്ടു പേരും കണ്ടില്ലെങ്കിലും ഒരാൾ അത് കണ്ടു..

എന്നാൽ ശരി… പോയി വരൂ… ഞാനും ഹോസ്പിറ്റലിൽ പോകുവാ….
ഞങ്ങളോട് യാത്ര പറഞ്ഞ അയാൾ പോയി…

ഞാനും പ്രണവേട്ടനും മാത്രം ആയി അവിടെ…. ആ കണ്ണുകൾ എന്റെ മുഖത്തു തന്നെ പതിഞ്ഞു നിക്കുന്നതായി എനിക്ക് തോന്നി…

പ്രണവ്..
പെട്ടന്ന് ആണ് പരിചിതമായ ആ ശബ്‌ദം കേട്ടത്… നോക്കിയപ്പോൾ പ്രവീണേട്ടൻ ആയിരുന്നു…. ഞങ്ങളുടെ അടുത്തേക്ക് വന്നു….

ചേട്ടൻ എന്താ ഇവിടെ..
പ്രവീൺ ഏട്ടനോട് ആ ചോദ്യം ചോദിക്കുമ്പോഴും ആ കണ്ണുകൾ എന്നെ ഇടയ്ക് ഇടയ്ക് നോക്കുന്നുണ്ടായിരുന്നു…
.
ആ.. ഇവിടെ ഒരാളെ കാണാൻ വന്നതായിരുന്നു…ഇന്നലെ രാത്രി എത്തി… നിങ്ങളെ ഡിസ്റ്റർബ് ചെയ്യണ്ടാ എന്ന് കരുതിയാണ് ഇന്നലെ വരാതെ ഇരുന്നത്… ഇന്ന് ഒരുമിച്ച് നാട്ടിൽ പോകാം എന്ന് കരുതി….
ചിരിയോടെ ഞങ്ങളെ നോക്കി പ്രവീൺ ഏട്ടൻ പറഞ്ഞപ്പോൾ വരാതെ ഇരുന്നത് നന്നായി എന്ന് എനിക്ക് തോന്നി. . ഇന്നലത്തെ രാത്രിയിലെ സംഭവങ്ങൾ ഒരു മിന്നായം പോലെ മനസിലൂടെ പാഞ്ഞു…

എന്ത് പറ്റി ഗായത്രി വയ്യേ… മുഖം ഒക്കെ വാടി ഇരിക്കുന്നു…
പ്രണവേട്ടനും എന്നെ നോക്കി..

ഏഹ്… ഒന്നില്ല… നാട്ടിൽ നിന്ന് മാറി നിന്നതിന്റെ ചെറിയ ബുദ്ധിമുട്ട്..
കഴിയുന്നതും ഉള്ളിലെ സങ്കടം പുറത്ത കാട്ടാതെ ഞാൻ പറഞ്ഞു..

ആഹാ.. നല്ല ആൾ ആണലോ… തുടങ്ങിട്ട് അല്ലേ ഉള്ളു… ഇനിയും എത്ര തവണ ഇങ്ങനെ പോവേണ്ടി വരും…

മറുപടി ഒന്നും ഞാൻ പറഞ്ഞില്ലെങ്കിലും അത് ഇനി ഒരിക്കലും ഉണ്ടാകില്ല എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു….

നാട്ടിലേക്കുള്ള യാത്രയിൽ ഉടനീളം മൗനം മാത്രം ആയിരുന്നു ഞാൻ…. ഇടയ്ക് പ്രവീൺ ഏട്ടൻ എന്തെങ്കിലും ചോദിക്കുമ്പോൾ മാത്രം ഒന്നോ രണ്ടോ വാക്കുകളിൽ ഉത്തരം ഒതുക്കും…
പ്രണവേട്ടൻ എന്നോട് ഒന്നും സംസാരിച്ചില്ല.. ഒരു കണക്കിന് അതും എനിക്ക് ഒരു ആശ്വാസം ആയിരുന്നു…
ഒടുവിൽ നീറുന്ന മനസ്സുമായി രാജ്യത്തിന്റെ തലസ്ഥാനത്തോട് ഞാനും യാത്ര പറഞ്ഞു…

ആഹാ.. പ്രവീൺ ഏട്ടനും ഇവരുടെ കൂടെ ആണോ വന്നേ….
വീട്ടിൽ വന്നപ്പോൾ രോഹിണി ചേച്ചി അടുത്തേക്ക് വന്നു….

Welcome home…
അടുത്ത ഋഷിയും വന്നു….
പിന്നാലെ അച്ഛനും അമ്മയും….
എല്ലാരേയും കണ്ടത് കൊണ്ടാവാം… സങ്കടങ്ങൾ കുറച്ച് കുറഞ്ഞത് പോലെ എനിക്ക് തോന്നി…

ശെടാ… യാത്ര ഒക്കെ കഴിഞ്ഞു വരുമ്പോൾ ഏട്ടത്തി കുറച്ചും കൂടെ വെളുത്തു തുടുത്തു വരും എന്നാണ് ഞാൻ കരുതിയത്… എന്ത് പറ്റി വല്ലാതെ ഷീണിച്ചു പോയല്ലോ…

എനിക്കും തോന്നി..
രോഹിണി ചേച്ചി പ്രണവേട്ടനെ കടുപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു…

അത്.. നാട് ഒക്കെ മാറി നിന്നത് കൊണ്ടാ…
ഞാനും മറുപടി നൽകി..

യാത്ര ചെയ്‌തു വന്നത് അല്ലേ പോയി വിശ്രമിക്ക് മക്കളെ..
അത്രെയും പറഞ്ഞു അച്ഛനും അമ്മയും പോയി…

ഞാൻ നേരെ റൂമിൽ ചെന്നു

കുളിച്ച പുറത്ത വന്നപ്പോൾ അവിടെ രോഹിണി ചേച്ചിയും ഋഷിയെയും കണ്ടു..

എന്തായാലും ഇപ്പോൾ ഒന്നും അവളോട് പറയണ്ടാ..യാത്ര കഴിഞ്ഞു വന്നത് അല്ലേ ഉള്ളു… സ്വാതിയുടെ കാര്യം അറിഞ്ഞാൽ പിന്നെ ഒന്നും കഴിക്കാതെ ആശുപത്രിയിൽ പോകും…
അവരുടെ അടുത്തേക്ക് വന്നപ്പോൾ രോഹിണി ചേച്ചി പറഞ്ഞ ആ വാക്കുകൾ മാത്രം മതിയായിരുന്നു എന്റെ നെഞ്ചിടിപ്പ് കൂട്ടാൻ…

സ്വാതി…
എന്റെ ശബ്ദം കേട്ടു അവർ രണ്ടു പേരും തിരിഞ്ഞു നോക്കി…

ചേച്ചി.. എന്താ അവൾക്ക്… പറയ്..

ഗായത്രി പേടിക്കാൻ ഒന്നമില്ല… ഒരു ചെറിയ പനി.. അത്രേ ഉള്ളു.. നീ വന്നപ്പോൾ തന്നെ പറഞ്ഞു നിന്നെ വിഷമിപ്പിക്കണ്ടാ എന്ന് കരുതിയാണ് പറയാതെ ഇരുന്നത്…

ഞാൻ അവളുടെ അടുത്തേക്ക് പോവുകയാ..

പ്രണവ് ഇപ്പോൾ വരും … നിങ്ങൾ രണ്ടാളും ഒരുമിച്ച് പോയിട്ട് വാ..

ഇല്ലാ… ഞാൻ ഒരു ഓട്ടോ പിടിച്ചു പൊയ്കോളാം…. എനിക്ക് അവളെ ഇപ്പോൾ കാണണം…

എന്നാൽ നിക്ക് ഞങ്ങളും വരാം…

സാരമില്ല ചേച്ചി ഞാൻ പെട്ടന്ന് പോയിട്ട് വരാം..

എന്റെ നിർബന്ധത്തിനു വഴങ്ങി അവസാനം ചേച്ചി സമ്മതിച്ചു..
. ഞാൻ പെട്ടന്ന് വീട്ടിൽ നിന്നും ഇറങ്ങി ഒരു ഓട്ടോ പിടിച്ചു..

ആശുപത്രിയിൽ എത്തി വാർഡിൽ പോയി അവളെ കണ്ടപ്പോൾ മനസ്സ് അറിയാതെ വിങ്ങി പോയി….
അതിന്റെ കാരണം കട്ടിലിൽ ഷീണിച്ചു ട്രിപ്പ്‌ ഇട്ടു കിടത്തിരിക്കുന്ന എന്റെ അനിയത്തിയെ കണ്ടിട്ട് ആണോ… അതോ സ്വന്തം അച്ഛനും അമ്മയും ഉണ്ടായിട്ടു പോലും അവൾക്ക് കൂട്ടായി അവിടെ അവളുടെ കൂട്ടുകാരികൾ ഇരികുന്നത് കണ്ടിട്ട് ആണോ എന്ന് അറിയില്ല…

ഞാൻ അവിടേക്ക് ചെന്നു…

സ്കൂളിൽ വച്ച് തല കറങ്ങി വീണു.. പെട്ടന്ന് ഇവിടെ കൊണ്ട് വന്നു… ഡോക്ടർ പറഞ്ഞത് ആഹാരം ഒന്നും നേരെ കഴിക്കാത്തത് കൊണ്ട് ആണ് എന്നാ…
അവളുടെ ഒരു കൂട്ടുകാരി പറഞ്ഞു..

അ.. അമ്മ..
അവരെ ആ വാക്ക് വിളിക്കുമ്പോൾ ഒരു തരം അറപ്പ് ആണെങ്കിലും പുറമെ കാട്ടിയില്ല…

ആന്റി.. ഇവൾക്ക് ഉള്ള ആഹാരം കൊണ്ട് വരാൻ പോയിരിക്കുവാ..

അഹ്.. നിങ്ങൾ പോയ്കൊള്ളു….
അവരെ പെട്ടന്ന് പറഞ്ഞു വിട്ടു ഞാൻ അവളുടെ അടുത്ത ഇരുന്നു…. വാർഡ് ആണെങ്കിലും അധികം ആളുകൾ ഇല്ലായിരുന്നു… അത് കൊണ്ട് തന്നെ അവളെ കണ്ട കണ്ണിൽ നിന്നും പൊഴിഞ്ഞ കണീർ ഞാൻ തുടച്ചതുമില്ല..

അവളുടെ തലയിൽ തടവി ഞാൻ അവളെ തന്നെ നോക്കി ഇരുന്നു….
കുറച്ച് കഴിഞ്ഞപ്പോൾ അവൾ കണ്ണ് തുറന്നു…. ആദ്യം ഒന്ന് പരതി നോക്കി എങ്കിലും എന്നെ കണ്ടപ്പോൾ പല വികാരങ്ങളും അവളുടെ കണ്ണിൽ മിന്നി..

ചേച്ചി…
എണ്ണിക്കാൻ വയ്യാ എങ്കിലും അവൾ എഴുനേറ്റു എന്നെ കെട്ടിപിടിച്ചു…

അവൾ എന്നെ കെട്ടി പിടിച്ച കരയുക ആയിരുന്നു..

ചേച്ചി… എനിക്ക് പേടി ആവുകയാ…
ഞാൻ അവളുടെ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു..

എന്താ.. മോളെ… എന്തിനാ നീ ഇങ്ങനെ ഒക്കെ പറയുന്നേ..

അതിനു എനിക്ക് അവൾ ഒരു പൊട്ടിക്കരച്ചിൽ മാത്രം ആണ് മറുപടിയായി തന്നത്…

മോളെ. നീ ഇങ്ങനെ കരയാതെ.. എന്ത് ഉണ്ടെങ്കിലും ചേച്ചിയോട് പറയ് .
അവൾ കരയുമ്പോൾ നീറുന്നത് എന്റെ മനസ്സ് ആയിരുന്നു…

അത്… ഒരു.. ഒരു ദിവസം ഞാൻ സ്കൂൾ വിട്ടു വന്നപ്പോൾ… വീട്ടിൽ അച്ഛൻ ഇല്ലായിരുന്നു….. അവിടെ…. അവിടെ അമ്മയും ആ സുധിയും തമ്മിൽ……
ഒരു നിമിഷം തല കറങ്ങുന്നത് പോലെ എനിക്ക് തോന്നി… സ്വാതിയും എല്ലാം അറിഞ്ഞു…. സ്വന്തം അമ്മയുടെ വഴി പിഴച്ച ബന്ധം കാണേണ്ടി വന്ന ഒരു മകളുടെ ഗതികേടിന്റെ കണ്ണീർ ആയിരുന്നു അവൾ നേരത്തെ പൊഴിച്ചത്…

അമ്മ ചീത്തയാ ചേച്ചി…ചീത്തയാ…

സ്വാതി… നീ കരയാതെ… നീ എല്ലാം മനസിലാക്കി എന്ന് അവർ അറിഞ്ഞോ…

അവൾ ഇല്ലാ എന്ന് രീതിയിൽ തലയാട്ടി.. എന്ത് പറയണം എന്ന് അറിയാതെ ഞാൻ ഇരുന്നു…

ചേച്ചി… എന്നെയും കൂടെ കൊണ്ട് പോവോ ചേച്ചിയുടെ കൂടെ..
അവളുടെ ആ ചോദ്യം എന്റെ മനസിൽ തന്നെ കൊണ്ടു. .

മോളെ…

എനിക്ക് പേടിയാ…
അവളെ കെട്ടി പിടിച്ചു കണ്ണ് നിറഞ്ഞ ഒഴുകുമ്പോഴും ഒന്ന് മാത്രമേ ദൈവത്തിനോട് ഞാൻ ചോദിച്ചോള്ളൂ എന്തിനാ ഈ പരീക്ഷണം…

കുറച്ച് കഴിഞ്ഞ ആ വൃത്തി കേട്ട് സ്ത്രീ വന്നു ആഹാരവും ആയി..

നിനക്ക് എന്താടി ഇവിടെ കാര്യം..
വന്ന പാടെ എന്റെ മേൽ ചാടി..

സർക്കാർ ആശുപത്രി നിങ്ങളുടെ കുടുംബ സ്വത്ത്‌ ഒന്നുമല്ലലോ… അപ്പോൾ എനിക്കും ഇവിടെ വരാം..
എന്റെ മറുപടി അവർക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല

സ്വാതി ഒന്നും പറയുന്നില്ലെങ്കിലും അവളുടെ മൗനത്തിൽ നിന്നും തന്നെ എനിക്ക് മനസിലായി ഇന്ന് അവൾ ഏറ്റവും കൂടുതൽ വെറുക്കുന്നത് അവളുടെ സ്വന്തം അമ്മയെയാണ് എന്ന്. .

നീ കാരണം എന്റെ മോള് പോലും ഇപ്പോൾ എന്നോട് ഒന്നും മിണ്ടുന്നില്ല…

അത് ഞാൻ കാരണം അല്ല സ്വന്തമായി വരുത്തി വച്ച വിധിയാണ്…

ഞാൻ എന്ത് ചെയ്‌തു എന്നാടി നീ പറയുന്നേ…

അത് പറയാൻ എനിക്ക് തന്നെ അറപ്പ് ആണ്.. എനിക്ക് മാത്രം അല്ല.. ഏതൊരു പെണ്ണിനും …
എന്റെ മറുപടി കേട്ട് അവർ എന്നെ ഒന്ന് നോക്കി… സ്വാതി അവർക്ക് നേരെ മുഖം തിരിച്ചു…

കാണാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടും കാണാൻ കാത്തുനിന്നത് നിങ്ങളോട് ഒരു കാര്യം പറയാൻ ആണ്..
അവർ എന്താ എന്ന് അർത്ഥത്തിൽ എന്റെ മുഖത്തേക്ക് നോക്കി..

സ്വാതി ഇനി ഹോസ്റ്റലിൽ നിന്ന് പഠിച്ചോളും..
എന്റെ വാക്കുകൾ ഉറച്ചത് ആയിരുന്നു…

എന്റെ മോളുടെ കാര്യം ഞാൻ തീരുമാനിക്കും… അല്ലാതെ നീ അല്ല…

സ്വാതിയെ നിങ്ങൾ പ്രസവിച്ചു എന്നത് ഒഴിച്ചാൽ അമ്മ എന്ന് സ്ഥാനം ഇവൾ നൽകിട്ട ഉള്ളത് എനിക്ക് ആണ്…. അപ്പോൾ ഞാൻ തീരുമാനിച്ചാലും മതി…

എന്നാൽ അത് കാണണമല്ലോ..
അവർ വെല്ലുവിളിയായി പറഞ്ഞു..

ഞാൻ സ്വാതിയെ നോക്കി… എന്നിട്ട് അവരോട് ആയി പറഞ്ഞു..

സ്വാതി മാറി നിക്കുന്നത് അല്ലേ നിങ്ങൾക്കും നല്ലത്.. അത് ആകുമ്പോൾ കാമുകനെ എപ്പോൾ വേണമെങ്കിലും വിളിച്ചു കയറ്റാമല്ലോ..

എന്റെ ആ വാക്കുകൾ കേട്ട് അവർ ശരിക്കും ഞെട്ടി നിന്നു… പരുങ്ങലോടെ സ്വാതിയെ നോക്കി…

നോക്കണ്ടാ… അവളും അറിഞ്ഞു എല്ലാം…
അത് വരെ തല ഉയർത്തി പിടിച്ച നിന്ന് അവരുടെ തല താന്നു..

ഇപ്പോൾ മനസിലായി കാണുമല്ലോ എന്ത് കൊണ്ടാണ് ഞാൻ സ്വാതിയെ നിങ്ങളുടെ അടുത്ത നിന്ന് മാറ്റുന്നത് എന്ന്…

മറുപടി ഇല്ലായിരുന്നു അവർക്ക്…

ഇനി നിങ്ങൾക്ക് വല്ല എതിർപ്പും ഉണ്ടെങ്കിൽ തന്നെ അത് മനസ്സിൽ വച്ചാൽ മതി… എന്റെ അനിയത്തിയുടെ ജീവനും ജീവിതവും വച്ച് ഒരു കളിക്ക് ഞാൻ ഇല്ലാ…
അത്രേയും ഉറപ്പിച്ച അവരുടെ അടുത്ത പറഞ്ഞു ഞാൻ സ്വാതിയുടെ അടുത്ത പോയി നിന്നു..

നിന്നെ എന്റെ കണ്ണ് മുമ്പിൽ തന്നെ നിർത്തണം എന്നുണ്ട്. പക്ഷെ… കഴിയില്ല… അതുകൊണ്ടാ… ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്…

പക്ഷെ ചേച്ചി… ഹോസ്റ്റൽ ഫീസും മറ്റു ചെലവും ഒക്കെ…
അവളുടെ ആ ചോദ്യത്തിന് ഞാൻ ഉത്തരം നൽകിയത് ചെവിയിലും കൈയിലും കിടന്ന എന്റെ കമ്മലും വളയും ഊരികൊണ്ട് ആയിരുന്നു…. അവളെ ആ വീട്ടിൽ നിർത്തില്ല എന്നത് എന്റെ ഉറച്ച തീരുമാനം ആയിരുന്ന….

സ്വാതി ഇനി മുതൽ ഹോസ്റ്റലിൽ നിന്ന് തന്നെ പഠിക്കും…
എന്റെ തീരുമാനം കേട്ടു മറുത്ത് ഒന്നും പറയാതെ അവർ നിന്നു…

വൈകിട്ടു വീട്ടിൽ വന്നപ്പോൾ മനസ്സ് മൊത്തം സ്വാതി മാത്രമായിരുന്നു…. ഒരിക്കൽ എന്നെ കൊണ്ട് ആ സുധിയെ കല്യാണം വരെ കഴിപ്പിക്കും എന്ന് അവസ്ഥ വന്നപ്പോൾ പോലും എന്നെ രക്ഷിച്ചത് അവൾ ആയിരുന്നു….

അകത്തു കയറിയപ്പോൾ ഒട്ടും പ്രധീക്ഷിക്കാത്ത ഒപ്പം ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച മുഖവും അവിടെ ഉണ്ടായിരുന്നു… ശോഭ അമ്മ… രോഹിണി ചേച്ചിയുടെ അമ്മ.. എന്നെ കണ്ടതും ആ മുഖവും തെളിഞ്ഞു..

സുഖമല്ലേ മോളെ..
ആ അമ്മയുടെ തലോടിലിൽ തന്നെ മുമ്പ് അനുഭവിക്കാത്ത വാത്സല്യം ഞാൻ അനുഭവിച്ചു…

പലതും ഞങ്ങൾ സംസാരിച്ച കൊണ്ട് നിന്നപ്പോൾ ആണ് ആ ചോദ്യം അമ്മ എന്നോട് ചോദിച്ചത്..

പ്രണവ് ഇപ്പോൾ എങ്ങനെയാ…. സ്നേഹത്തിൽ ആണോ…
ആ ചോദ്യം കേട്ട് എന്ത് മറുപടി പറയണം എന്ന് അറിയാതെ നിന്നപ്പോൾ ആണ് പ്രണവേട്ടൻ വന്നത്…

ആ നിനെയും കാണാൻ കാത്തിരിക്കുക ആയിരുന്നു..
അമ്മ ഏട്ടനെ നോക്കി പറഞ്ഞപ്പോൾ ഞങ്ങളുടെ അടുത്തേക്ക് വന്നു..

പ്രണവ് നീ…
ചേച്ചി ഏട്ടനോട് എന്തോ ചോദിക്കാൻ തുടങ്ങിയപ്പോൾ ആണ് എന്നെ ശ്രദ്ധിച്ചത്..

ഗായത്രി നിന്റെ കമ്മലും വളയും എവിടെ..
ചേച്ചി ചോദിച്ചപ്പോൾ എല്ലാരുടെയും ശ്രദ്ധ എൻ്റെ മേൽ ആയിരുന്നു… പ്രണവേട്ടന്റെ ഉൾപ്പടെ..

അത്..

മ്മ.. ഊരി വച്ചു അല്ലേ… ഇവൾ ഇങ്ങനെയാ അമ്മേ.. ഞാൻ എത്ര നിർബന്ധിച്ചിട്ടാണ് അത് എങ്കിലും ഇടിപ്പിച്ചത് എന്ന് അറിയോ… അവസാനം അതും ഊരി വച്ചു…
ആ മറുപടി ഒരു പരിധി വരെ എന്നെ രക്ഷിച്ചു…

അഹ്.. അതൊക്കെ പോട്ടെ… ഇപ്പോൾ നിന്റെ ചെറിയമ്മ പ്രശ്നത്തിന് ഒന്നും വരുന്നില്ലല്ലോ…
ശോഭ അമ്മയുടെ വാക്കുകൾ കേട്ട് പ്രണവേട്ടൻ ഒന്ന് ഞെട്ടിയതായി എനിക്ക് തോന്നി..

ഇല്ലാ… ഇപ്പോൾ പ്രശ്നം ഒന്നുമില്ല…

പ്രണവേട്ടൻ പിന്നെ അവിടെ നിന്നില്ല പെട്ടന്ന് റൂമിലേക്ക്‌ പോയി…
കുറച്ച് കഴിഞ്ഞ ഞാനും പോയി…

റൂമിൽ കയറിയപ്പോൾ കട്ടിലിൽ ഇരിക്കുക ആയിരുന്നു… ഞാൻ അകത്തു കയറി അലമാര തുറക്കാൻ തുടങ്ങിയതും ഏട്ടൻ എന്റെ കൈയിൽ പിടിച്ച തിരിച്ചു നിർത്തി..

പതിവ് ദേഷ്യം ഇല്ലാ… എന്നാലും ദേഷ്യം ഉണ്ട് ആ മുഖത്തു…

അപ്പോൾ ഇവിടെ ഞാൻ ഒഴികെ ബാക്കി ഉള്ള എല്ലാർക്കും അറിയാമായിരുന്നു അവർ നിന്റെ അമ്മ ആല്ല എന്ന്…

ഞാൻ അതെ എന്ന് രീതിയിൽ തലയാട്ടി..

പിന്നെ എന്ത് കൊണ്ടാ എന്നോട് ഒന്നും നേരത്തെ പറയാതെ ഇരുന്നത്…

ആ ചോദ്യം കേട്ടു ഞാൻ ആ മുഖത്തേക്ക് ചിരിച്ചു കൊണ്ട് നോക്കി..

അതിനു ഞാൻ പറയുന്നത് എപ്പോഴെങ്കിലും കേൾക്കാൻ കൂട്ടാക്കിട്ടുണ്ടോ..
വേദന കലർന്ന എന്റെ മറുപടി ആ മുഖത്തെ ദേഷ്യം പതിയെ മാറ്റി..

ഭാര്യ എന്ന് സ്ഥാനം വേണ്ടാ… ഒരേ വീട്ടിൽ താമസിക്കുന്ന ആൾ ആണ് എന്ന് പരിഗണന എങ്കിലും തന്നിട്ടുണ്ടോ പ്രണവേട്ടൻ എനിക്ക്…

എന്റെ മുഖത്തേക്ക് തന്നെ നോക്കി നിക്കുന്ന ആ കണ്ണുകളിൽ നോക്കി ഞാൻ തുടർന്നു..

നമ്മുക്ക് രണ്ടുപേർക്കും ഇടയിൽ ഉള്ളത് എന്താ എന്ന് അറിയോ..
തെറ്റിദ്ധാരണ..
അതൊക്കെ മാറ്റി എല്ലാം തുറന്നു സംസാരിക്കാൻ എത്രെയോ തവണ ഞാൻ മുമ്പിൽ വന്നിട്ടുണ്ട്… ഒരിക്കെ എങ്കിലും എനിക്ക് എന്താ പറയാൻ ഉള്ളത് എന്ന് കേട്ടിട്ടുണ്ടോ…
അവസാനം വന്ന എന്റെ ശബ്‌ദം ഇടറി… എങ്കിലും മനസ്സിൽ കിടന്ന് വിങ്ങുന്നത് എല്ലാം തുറന്നു പറയാൻ ഞാൻ തീരുമാനിച്ചു..

അന്ന് രാത്രി എല്ലാരേയും ആ സ്ത്രീ ചതിക്കുക ആണ് എന്ന് അറിഞ്ഞപ്പോൾ എന്റെ മാനസിക അവസ്ഥ ഓർത്തിട്ടുണ്ടോ…. അപ്പോൾ പോലും എല്ലാം പറഞ്ഞു എന്റെ കുറ്റ പെടുത്തുക മാത്രം അല്ലേ ചെയ്തത്…. ഞാനും അവരെ പോലെ ജീവിക്കുക ആണ് എന്ന്..

കണ്ണ് നിറയുന്നത് ഞാൻ അറിഞ്ഞു… പക്ഷെ ഞാൻ തടഞ്ഞില്ല… എന്റെ ഉള്ളിലെ സങ്കടം പ്രണവേട്ടനും അറിയണം എന്ന് എനിക്കും തോന്നി

അവരെ പോലെ നടക്കാൻ ആയിരുന്നു എങ്കിൽ.. എനിക്ക് മുമ്പേ ആവാമായിരുന്നു… അങ്ങനെ ആയിരുന്നു എങ്കിൽ ഒരിക്കലും ഒരു വീട്ടുജോലിക്കാരിയായി ഈ വീട്ടിൽ ഞാൻ വരില്ല ആയിരുന്നു… പണവുമായി അന്ന് കണ്ടില്ലേ അവരുടെ കാമുകൻ സുധി…. അയാൾ തന്നെ ഉണ്ടായിരുന്നു…
അപ്പോഴും ആവശ്യം ഇല്ലാതെ ദ്രോഹിക്കുക മാത്രം അല്ലേ പ്രണവേട്ടൻ എന്നോട് ചെയ്തത്.. ഒന്ന് പ്രതികരിക്കാതെ എല്ലാം കേട്ടു നിന്നിട്ട് മാത്രം അല്ലേ ഉള്ളു ഞാൻ…

എന്നോടുള്ള ദേഷ്യം കൂടിയത് അന്ന് അല്ലേ… ഞാൻ ഏട്ടനെ മനപ്പൂർവം കളളം പറഞ്ഞു ആ ഗോഡൗണിൽ കൊണ്ട് വന്നു എന്നലേ വിചാരിച്ചിരിക്കുന്നെ… അത് കെണി തന്നെ ആയിരുന്നു… എന്റെ കല്യാണവും തന്നെ ആയിരുന്നു ലക്ഷ്യം… അത് പക്ഷെ അവർ വിചാരിച്ചതിന്റെ വിപരീതമായി മാത്രം ആണ് നടന്നത് എന്ന് മാത്രം… വിശ്വസിക്കുമോ എന്ന് അറിയില്ല…. ഞാൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തില്ല…
കണീർ ഒഴുകും തോറും മനസിലെ ഭാരം ഞാൻ
പുറത്ത വരുന്ന വാക്കുകളിലൂടെ കുറച്ചു..

കല്യാണം കഴിഞ്ഞതിന് ശേഷവും എന്നെ നോവിപ്പിച്ചിട്ട് മാത്രം അല്ലേ ഉള്ളു.. കെട്ടിയ പെണ്ണ് അന്തസ് ഇല്ലാത്തവൾ ആണ് കുടുംബ മഹിമ ഇല്ലാത്തവൾ ആണ് എന്നൊക്കെ പറയുമ്പോൾ ഒരു ജീവിതത്തിലെ എല്ലാ സ്വപ്നവും തകർന്ന പഠിപ്പ് പാതി വഴിയിൽ നിർത്തി ഒരു വീട്ടു ജോലിക്കാരി ആവേണ്ടി വന്ന ഒരു പെണ്ണിന്റെ നിസ്സഹായത ഊഹിക്കാൻ പറ്റോ…
പണം കിട്ടിയാൽ മകളെ പോലും വിൽക്കാൻ മുമ്പിൽ നിക്കുന്ന സ്വന്തം അച്ഛനെ കാണുമ്പോൾ ഉള്ള ഒരു പെണ്ണിന്റെ ഗെതി കേട് ചിന്തിക്കാൻ പറ്റോ…മുമ്പ് ഇവിടെ ജോലി ചെയ്തിരുന്ന സമയത്ത്….. ആ സുധി അയാൾ എന്റെ വീട്ടിൽ ഉണ്ടാകും എന്ന് ഉറപ്പ് ഉള്ള എത്രെയോ ദിവസം ഞാൻ ഈ വീട്ടിൽ നിന്നും താമസിച്ചു ഇറങ്ങിട്ട ഉണ്ട്… സ്വന്തം വീട്ടിൽ പോലും മാനം കാക്കാൻ വേണ്ടി ഓടുന്ന ഒരു.. ഒരു പൊട്ടി പെണ്ണ്…

കണീർ തുടച്ചു കൊണ്ട് ഞാൻ ആ മുഖത്തേക്ക് നോക്കി…
എന്നാൽ അതിൽ നിന്ന് എല്ലാം എന്നെ രക്ഷിക്കത് എന്താ എന്ന് അറിയോ…
ഞാൻ എന്റെ താലി മാല എടുത്തു..
ധാ ഇത്… പ്രണവ്ഏട്ടൻ പറഞ്ഞത് പോലെ എത്ര ദിവസത്തെ ആയുസ് കാണും എന്ന് അറിയില്ല എങ്കിലും… തത്കാലം എങ്കിലും ഒരു സമാധാനം തന്നത് കൊണ്ട് ആണോ എന്ന് അറിയില്ല…. എപ്പോഴും വഴക്ക് മാത്രം പറഞ്ഞു കുറ്റ പെടുത്തുമ്പോയും… എന്നോ.. എന്നോ ഇഷ്ടപ്പെട്ടു പോയത്…

ഒടുവിൽ ഞാൻ പറഞ്ഞു മനസിലെ ആ പ്രണയം… ഇമവെട്ടാതെ എന്നെ തന്നെ നോക്കി ആ കണ്ണുകളും..

എന്റെ ജീവിതവും കഥയും പറഞ്ഞു സ്നേഹവും സിമ്പതിയും ഉണ്ടാവണം എന്ന് പറയുന്നില്ല…
ദയവ് ചെയ്ത് മനസ് കൊണ്ട് പോലും ചെയ്യാത്ത കുറ്റത്തിന് കുറ്റപ്പെടുത്താതെ ഇരുന്നാൽ മാത്രം മതി…

കരഞ്ഞു കൊണ്ട് ആ മുറി വിട്ടു പുറത്ത ഇറങ്ങിയപ്പോൾ പുറത്ത തന്നെ അതെ കലങ്ങിയ കണ്ണുമായി മറ്റൊരാളും ഉണ്ടായിരുന്നു…
രോഹിണി ചേച്ചി…

ഒന്നും പറയാതെ ആ നെഞ്ചിൽ വീണു കരയുമ്പോൾ ഒന്നേ എനിക്ക് പറയാൻ ഉണ്ടായിരുന്നോള്ളൂ…
തോറ്റു പോയി ചേച്ചി….

അന്ന് പിനീട് ഏട്ടന്റെ മുമ്പിൽ ഞാൻ ചെന്നില്ല…കഴിയുന്നതും വൈകി തന്നെ മുറിയിൽ കയറി ഷീറ്റ് വിരിച്ചു നിലത്തു കിടന്നു.. .
പക്ഷെ ഉറക്കം അകലെ ആയിരുന്നു… പുറത്തെ നിലാവ് ജനലിൽ കൂടെ അടിച്ചപ്പോൾ മനസിലായി എനിക്ക് മാത്രം അല്ലായിരുന്നു ഉറക്കം അകലെ….

പിറ്റേന്ന് രാവിലെ എഴെന്നേറ്റു… പക്ഷെ പതിവ് പോലെ പ്രണവ് ഏട്ടൻ കട്ടിലിൽ ഇല്ലായിരുന്നു….
കുളിച്ച കണ്ണാടിയുടെ മുമ്പിൽ വന്ന സിന്ദൂരം തോട്ടു തിരിഞ്ഞതും….. പിന്നിൽ നിന്ന് പ്രണവേട്ടനുമായി ഇടിച്ചു…
ഒരു നിമിഷം ആ നിശ്വാസം എന്റെ നെറ്റിയിൽ തട്ടി… ഞാൻ പെട്ടന്ന് അല്പം മാറി…..

May I Come in..
പെട്ടന്ന് ആയിരുന്നു പുറത്തു നിന്ന് ഋഷി ചോദിച്ചത്…

ഏട്ടൻ പോയി വാതിൽ തുറന്നു..

അഹ്… ചേട്ടാ ഞാൻ..
പറഞ്ഞു കൊണ്ട് ഇരിക്കെ അവൻ ഒന്ന് നിർത്തി… ആദ്യം പ്രണവ് ഏട്ടനെ നോക്കി പിന്നെ എന്നെ നോക്കി… അവന്റെ പതിവ് കള്ള ചിരി ചിരിച്ചു…

എന്താടാ.. നിന്ന് ചിരിക്കുന്നേ ..

ഏഹ്.. ഒന്നില്ലാ…. എന്റെ ഭാഗത്തും തെറ്റുണ്ട്… ഒരിക്കലും ഞാൻ ഇങ്ങനെ രാവിലെ തന്നെ നിങ്ങളുടെ മുറിയിൽ വരാൻ പാടില്ലായിരുന്നു…

ഞാനും പ്രണവ് ഏട്ടനും ഒന്നും മനസ്സിലാവാതെ അവനെ നോക്കി നിന്നു…

മനസിലായില്ല… പക്ഷെ… എനിക്ക് മനസിലായി…
ഏട്ടത്തിയുടെ നെറ്റിയിൽ കിടക്കുന്ന സിന്ധുരം എങ്ങനെയാ ചേട്ടന്റെ ഷർട്ടിൽ വന്നത് എന്ന്…

അവൻ ഇളിച്ചു കൊണ്ട് പറഞ്ഞു തീർന്നതും ഞാനും ആ ഷർട്ടിൽ നോക്കി.. ശരിയാണ് സിന്ദൂരം ഉണ്ട്…. നേരത്തെ തിരിഞ്ഞപ്പോൾ നെറ്റിയിൽ കിടന്നത് ഷർട്ടിൽ ആയത് ആയിരിക്കും…. ഈ വെള്ള ഷർട്ട ഇടുമ്പോൾ എപ്പോഴും ഇങ്ങനെ ആണല്ലോ..

ഞാൻ വന്ന സമയം ശരിയായില്ല…
എന്ന് പറഞ്ഞു അവൻ ചിരിച്ചു കൊണ്ട് പോയി…

ഞാൻ പതിയെ പ്രണവ് ഏട്ടന്റെ മുഖത്തു നോക്കി… ഷർട്ടിൽ കിടക്കുന്ന സിന്ദൂരം നോക്കിയതിന് ശേഷം എന്റെ അടുത്തേക്ക് വന്നു….

അത്.. ഞാൻ..

സോറി..എല്ലാത്തിനും..
അത്രെയും പറഞ്ഞു എന്റെ മറുപടിക്ക് കാക്കാതെ പെട്ടന്ന് മുറിയുടെ പുറത്തു പോയി….

Sorry…. അതും എന്നോട്…. സ്വപ്നം ആണോ എന്ന് പോലും ഒരു നിമിഷം ചിന്തിച്ചു നിന്ന് പോയി…

************************************************

 

(തുടരും.. )

ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.5/5 - (21 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ജീവാംശമായി – Part 13”

Leave a Reply

Don`t copy text!