Skip to content

ജീവാംശമായി – Part 18

ജീവാംശമായി - തുടർകഥകൾ

പ്രണവ് ഏട്ടന്റെ കഴുത്തിൽ ഉള്ള അതു പോലത്തെ ചെറിയ ടാറ്റൂ അവളും അടിച്ചിട്ടുണ്ട് … പോരാത്തതിന് അവളുടെ ഈ പ്രണവ് ഏട്ടാ എന്നുള്ള വിളി….
ആരാ ഇവൾ… ??

ആരാ ഇത്..
ഞാൻ പതിയെ ഋഷിയോട് ചോദിച്ചു..

ആരാ…

അത് അല്ലേ ഞാനും നിന്നോട് ചോദിച്ചത് ആരാ എന്ന്..

അത് അല്ലേ ഏട്ടത്തി ഞാനും പറഞ്ഞത് ആര്യ എന്ന്..

ആര്യ… ??

ആ മോളെ ഗായത്രി… ഇത് ആര്യ…
അമ്മ അവളെ എനിക്ക് പരിചയപ്പെടുത്തി തന്നു… ഏതോ ഒരു വഴി ഉള്ള ബന്ധുവിന്റെ മകൾ ആണ് എന്നും മനസിലായി…. ഇപ്പോൾ അമേരിക്കയിൽ നിന്നും വന്നത് ആണ് എന്നും മനസിലായി..
അപ്പോൾ ഒരു പാതി സമാധാനം ആയി…. പ്രണവ് ഏട്ടന്റെ പഴയ കാമുകി ഒന്നും അല്ലലോ… അതോ.. ഇനി ആണോ.. ??

കല്യാണം എന്താ ആരോടും പറയാതെ പെട്ടന്നു നടത്തിയത്…
ആ സാധനം എന്നെ ഇടയ്ക്ക് നോക്കി പ്രണവ് ഏട്ടനോട് ചോദിച്ചപ്പോഴും ആ ശബ്‌ദത്തിൽ നിഴലിച്ചു നിന്ന് സങ്കടം ഞാൻ അറിയാതെ പോയില്ല…

അഹ്… സമയം ആയപ്പോൾ ആ ചടങ്ങ് അങ്ങ് നടന്നു…. ആരെയും അങ്ങനെ അറിയിക്കാൻ പറ്റില്ല…
അമ്മ പറഞ്ഞു…

ഇപ്പോൾ അമേരിക്കയിൽ ബോംബ് സ്ഫോടനം ഒന്നുമില്ലേ…
അത് പോലെ ഒരു ചോദ്യം ചോദിക്കാൻ ഒരാളെ അവിടെ ഉള്ളു… റിഷി…

ആ ആര്യ അവനെ ഒന്ന് തറപ്പിച്ച നോക്കി..
ഞാൻ എപ്പോഴും നോക്കിയത് പ്രണവ് ഏട്ടന്റെ മുഖത്തു ആയിരുന്നു… ആ മുഖത്തു പതിവ് പോലെ ഒരു ഭാവവും ഇല്ലാ… ഒന്നും പറയാതെ നടക്കുന്നത് എല്ലാം കണ്ടു കൊണ്ട് നിക്കുന്നു…

ആ എന്തായാലും ഇനി ബാക്കി വിശേഷം ഒക്കെ നാളെ പറയാം… എല്ലാരും പോയി കിടക്കാൻ നോക്ക്..

നൊ… ഞാൻ ഇന്ന് വന്നത് അല്ലേ ആർക്കും ഇന്ന് ഉറക്കം ഇല്ലാ..

അത് അറിയാം എല്ലാരുടെയും ഉറക്കം കെടുത്താൻ വന്നത് ആണ് എന്ന്…
വീണ്ടും റിഷി..

അവൾ അവനെ വക വയ്ക്കാതെ വീണ്ടും സംസാരിച്ചു…
നമ്മൾ എല്ലാരും ഇപ്പോൾ പുറത്ത പോകുന്നു..

പുറത്ത പോകുന്നത് ഒക്കെ നാളെ ആവാം മോളെ….

അത് ഒന്നും പറഞ്ഞാൽ പറ്റില്ല… ഇപ്പോൾ തന്നെ നമ്മൾ സിനിമയ്ക് പോകുന്നു..
അവളുടെ തീരുമാനം ആർക്കും അത്ര രസിച്ചില്ല… പ്രേതേകിച്ചും ഈ എനിക്കു…

അഹ്… സെക്കന്റ്‌ ഷോയ്ക്ക് ടൈം ആകുന്നത് അല്ലേ ഉള്ളു…നമ്മൾ എല്ലാരും ഇപ്പോൾ തന്നെ പോകുന്നു..

ഞങ്ങൾ ഇല്ലാ മക്കളെ നിങ്ങൾ എല്ലാരും പോയിട്ട് വാ…
അച്ഛനും അമ്മയും ഒഴിഞ്ഞു…

ഞാനും ഇല്ലാ..
രോഹിണി ചേച്ചി ആയിരുന്നു..

എനിക്ക് തല വേദന എടുക്കുന്നു ഞാനും ഇല്ലാ..
റിഷിയും ഒഴിഞ്ഞപ്പോൾ ഞാനും അടുത്ത പറഞ്ഞു..

ഞാനും ഇല്ലാ…
സ്വാതി നേരത്തെ കിടന്നിരുന്നു.. അത് എന്തായാലും നന്നായി..

ഓക്കേ… എന്നാൽ നിങ്ങൾ ആരും വരണ്ടാ… നമുക്ക് പോകാം…
അവൾ പ്രണവ് ഏട്ടനേയും പ്രവീൺ ഏട്ടനേയും നോക്കി പറഞ്ഞു….

നാളെ എനിക്ക് ഒരു മീറ്റിംഗ് ഉണ്ട്… അത് കൊണ്ട് ഞാനും ഇല്ലാ..
പ്രവീൺ ഏട്ടനും വരുന്നില്ല എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖത്തു വലിയ സങ്കടം ഒന്നുമില്ല… എന്നാൽ ഒരു സന്തോഷവും ഉണ്ട്…

എന്നാൽ ഞാനും പ്രണവ് ഏട്ടനും പോയിട്ട് വരാം..

അത് കേട്ടതും റൂമിൽ കിടക്കാൻ പോയ റിഷി അതെ സ്പീഡിൽ തിരിച്ചു വന്നു..

ഏട്ടത്തി എന്താ ഈ നിക്കുന്നെ… പെട്ടന്ന് പോയി റെഡി ആയി വാ.. നമ്മൾ എല്ലാരും സിനിമയ്ക് പോകുന്നു…

നീ അല്ലേ വരുന്നില്ല എന്ന് പറഞ്ഞത്..
ആര്യ മുറുമുറുത്തു കൊണ്ട് ചോദിച്ചു..

എന്നാൽ കേട്ടോ ഞാൻ വരുന്നു.. ഞാൻ മാത്രം അല്ല ഗായത്രി ഏടത്തിയും പ്രവീൺ ഏട്ടനും വരുന്നു..

അയ്യോ ഞാൻ ഇല്ലടാ എനിക്ക് മീറ്റിംഗ്…
പ്രവീൺ ഏട്ടന് പറയാൻ ഒരു ഗ്യാപ് പോലും കൊടുക്കാതെ റിഷി പറഞ്ഞു..

മീറ്റ് ചെയ്യാൻ ഉള്ളവരൊക്കെ വീട്ടിൽ വന്ന നാളെ മീറ്റ് ചെയ്തോളും…

രോഹിണി ചേച്ചി വരുന്നില്ല എന്ന് പറഞ്ഞത് കൊണ്ട് തന്നെ അവസാനം ഞാനും പ്രണവ് ഏട്ടനും പ്രവീൺ ഏട്ടനും പിന്നെ എല്ലാത്തിനും ഉപരി ഋഷിയും സിനിമയ്ക്ക് പോകാൻ തുടങ്ങി…

സാരീ ഒന്നും എടുത്തു ഉടുക്കാൻ വയ്യാത്തത് കൊണ്ട് തന്നെ ഒരു ചുരിദാറും ഇട്ടു ഞാൻ താഴെ വന്നു.. അപ്പോഴും റിഷി നേരത്തെ കണ്ട വേഷത്തിൽ തന്നെ നിക്കുന്നു..

നീ എന്താ ഡ്രസ്സ്‌ മാറുന്നില്ലേ..

പിന്നെ… തിയേറ്ററിൽ പോയി കിടന്ന് ഉറങ്ങാൻ പോകുനടത്തു അല്ലേ ഇനി കോട്ടും സുട്ടും ഇട്ടു പോകുന്നത്…

അപ്പോൾ പ്രണവ് ഏട്ടനും പ്രവീൺ ഏട്ടനും പുറത്തു കാറിന്റെ സൈഡിൽ നിക്കുന്നു… രണ്ടു പേരുടെ മുഖത്തും ഒട്ടും താല്പര്യമില്ല…

കുറച്ച് കഴിഞ്ഞപ്പോൾ ആ ആര്യ ഇറങ്ങി വന്നു… അവളെ കണ്ടു ഒരു നിമിഷം ഞാൻ പോലും അറിയാതെ വാ തുറന്നു പോയി… അവളുടെ സൗന്ദര്യം കണ്ട അല്ല….

ഇത് എന്താടി നീ പ്രകാശം പരുത്താൻ പോവുന്നാ…
അവളുടെ വെട്ടി തിളങ്ങുന്ന ഡ്രസ്സ്‌ കണ്ടു റിഷി പറഞ്ഞു…

അവൾ വീണ്ടും അത് ഒന്നും മൈൻഡ് ചെയ്യാതെ പുറത്ത പോയി… അവളെ കണ്ടപ്പോൾ എനിക്ക് ഉണ്ടായ അതെ മുഖഭാവം തന്നെ ഇപ്പോൾ പ്രവീൺ ഏട്ടനും….. പ്രണവ് ഏട്ടൻ ഒന്നും മൈൻഡ് ചെയ്യാതെ ഫോണും കുത്തി നിക്കുന്നു…
ഞങ്ങളും അവരുടെ അടുത്തേക്ക് പോയി…

കൊള്ളാമോ പ്രണവ് ഏട്ടാ…
ഡ്രസ്സ്‌ ചൂണ്ടി അവൾ ചോദിച്ചപ്പോൾ ഏട്ടൻ ആദ്യം നോക്കിയത് എന്നെ ആയിരുന്നു…

എന്നെ നോക്കിയതിന് ശേഷം പിന്നെ ഒന്നും പറയാതെ ഋഷിയുടെ കൈയിൽ നിന്നും ഏട്ടൻ കാറിന്റെ കീ വാങ്ങി ഡ്രൈവിംഗ് സീറ്റിൽ കയറി…

ഉടനെ ആര്യ ഫ്രണ്ടിൽ കയറാൻ തുടങ്ങിയതും

ദേ നിന്റെ ഡ്രെസ്സിൽ ചിലന്തി..
അത് കേട്ടതും അവൾ കിടന്ന് പേടിച്ചു തുള്ളാൻ തുടങ്ങി….ഞാൻ ഒട്ടും സമയം കളയാതെ നേരെ ഫ്രണ്ട് സീറ്റിൽ കയറി….

പ്രവീൺ ഏട്ടനും ഋഷിയും പിന്നിൽ കയറി…

കിടന്ന് തുള്ളാതെ കയറാൻ നോക്ക് പെണ്ണെ..
റിഷി അവളോട്‌ പറഞ്ഞപ്പോൾ ആണ് ഞങ്ങൾ എല്ലാരും കാറിൽ കയറിയ കാര്യം അവൾ കണ്ടത്…
അവൾ എന്നെ ഒന്ന് തറപ്പിച്ച നോക്കിയതിന് ശേഷം പിന്നിൽ കയറി… ഞാൻ അതിനെ മൈൻഡ് ചെയ്യാനും പോയില്ല…

യാത്രയിൽ ഉടനീളം റേഡിയോ പോലെ അത് നിർത്താതെ സംസാരിച്ചു കൊണ്ട് ഇരുന്നു… കൂടുതലും പ്രണവ് ഏട്ടനോട് ആയിരുന്നു അവൾ സംസാരിച്ചത്…

റോഡ് നല്ല തിരക്ക് കുറവ് ഉണ്ട് അല്ലേ പ്രണവ് ഏട്ടാ..

രാത്രി പിന്നെ തിരക്ക് കുറവ് കാണാതെ ഇരിക്കോ…
പ്രണവ് ഏട്ടൻ അല്ല.. റിഷി ആയിരുന്നു പറഞ്ഞത്..

കമ്പനി എങ്ങനെ പോകുന്നു പ്രണവ് ഏട്ടാ…

വളരെ നല്ല രീതിയിൽ പോകുന്നു..
അതും റിഷി തന്നെ..

നിന്നോട് അല്ലലോ ഞാൻ ചോദിക്കുന്നത്..

ആരോട് ചോദിച്ചാലും എന്താ നിനക്ക് ഉത്തരം കിട്ടിയാൽ പോരെ…
അതും പറഞ്ഞു അവളുടെ വാ അടപ്പിച്ചപ്പോഴും ഒന്നും അറിയാതെ കാറിൽ കിടന്ന് ഉറങ്ങുക ആയിരുന്നു പ്രവീൺ ഏട്ടൻ…

തിയേറ്റർ എത്തിയപ്പോൾ പ്രവീൺ ഏട്ടനേയും വിളിച്ച എണ്ണിപ്പിച്ചു ഞങ്ങൾ അകത്തു കയറി…

അകത്തു കയറിപ്പോൾ തന്നെ ആദ്യം പ്രവീൺ ഏട്ടൻ പോയി ഇരുന്നു… അടുത്തത് പ്രണവ് ഏട്ടൻ… അടുത്ത ഞാൻ പോകാൻ തുടങ്ങിയതും ആ മൂശാട്ട എന്നെ തട്ടി മാറ്റി പ്രണവ് ഏട്ടന്റെ അടുത്ത പോയി ഇരുന്നു…

ഞാൻ ഋഷിയെ നോക്കി..

interval വരെ ഒന്ന് സമാധാനപ്പെടു ഏട്ടത്തി…
അവൻ പറഞ്ഞപ്പോൾ പിന്നെ ഒന്നും പറയാതെ ഞാൻ അവളുടെ അടുത്തായി ഇരുന്നു… അവസാനം ഋഷിയും ഇരുന്നു…

സിനിമ തുടങ്ങി എങ്കിലും എന്റെ ശ്രദ്ധ സ്‌ക്രീനിൽ അല്ലായിരുന്നു… ഇടയ്ക് ഇടയ്ക് അവരുടെ ദിശയിൽ നോക്കി കൊണ്ടേ ഇരുന്നു…

അവൾ പതിവ് പോലെ നിർത്താതെ സംസാരിച്ചു കൊണ്ടേ ഇരുന്നു… പ്രണവ് ഏട്ടൻ അങ്ങനെ ഒന്നും സംസാരിക്കുന്നില്ല എങ്കിലും എനിക്ക് ഒരു സമാധാനം ഇല്ലായിരുന്നു…
അപ്പോൾ ആണ് ഒരു കൂർക്കം വലിക്കുന്ന ശബ്‌ദം കേട്ടത്…
പ്രവീൺ ഏട്ടൻ അങ്ങ് അറ്റം അല്ലേ കിടന്ന് ഉറങ്ങുന്നത് പിന്നെ എങ്ങനെ ശബ്‌ദം ഇങ്ങു കേൾക്കുന്നത് എന്ന് ചിന്തിച്ചപ്പോൾ ആണ് എന്റെ തൊട്ടു അടുത്ത ഇരുന്നു ഒരുത്തൻ സുഖ ഉറക്കം…
ഞാൻ അവന്റെ കാലിൽ ഒരു ചവുട്ട് കൊടുത്തു…

അമ്മ മൂട്ടാ..

മൂട്ടാ അല്ല ഞാനാ ചവുട്ടിയത്…

എന്റെ ഏട്ടത്തി interval ഒന്ന് ആയിക്കോട്ടെ…
എന്ന് അവൻ പറഞ്ഞു നാവ്‌ എടുത്തതും ഇന്റെർവെലിന് സൂചകമായി അവിടെ വെട്ടം പരന്നു….

പ്രണവ് ചേട്ടാ… വീട്ടിൽ നിന്നും എന്റെ ഫോണിൽ വിളിച്ചായിരുന്നു… എടുക്കാൻ പറ്റില്ല… ചേട്ടൻ ഒന്ന് തിരിച്ചു വിളിച്ചു നോക്കിയേ…
അവൻ പറഞ്ഞപ്പോൾ വിളികാം എന്ന് രീതിയിൽ തലയാട്ടി ഫോണും കൊണ്ട് ഏട്ടൻ പുറത്ത പോയി…
അതിന്റെ പിന്നാലെ ആ പെണ്ണും…
അവൾക്ക് പിന്നാലെ ഞങ്ങൾ രണ്ടാളും…

പുറത്ത ഇറങ്ങിയപ്പോൾ ഏട്ടൻ മാറി നിന്ന് ഫോൺ വിളിക്കുന്നു…. ആ പെണ്ണ് കുറച്ച് സമയം പ്രണവ് ഏട്ടന്റെ അടുത്ത നിന്നതിന് ശേഷം എന്തോ കഴിക്കാൻ വാങ്ങിക്കാൻ സ്റ്റോറിൽ പോയി…

അപ്പോൾ ഞങ്ങൾ പ്രണവ് ഏട്ടന്റെ അടുത്തും.. പ്രണവ് ഏട്ടൻ ഫോൺ വച്ച് എന്തോ അവനോട് പറയാൻ തുടങ്ങിയതും

പ്രവീൺ ചേട്ടൻ…
അവൻ ഭയം കൊണ്ട് പറഞ്ഞു..

പ്രവീൺ ചേട്ടനു എന്താ..

അത്.. അവിടെ…
അവൻ പറഞ്ഞത് കേട്ടു പ്രണവ് ഏട്ടൻ പെട്ടന്നു അകത്തേക്ക് പോയി… എന്താ നടക്കുന്നത് എന്ന് അറിയാതെ ഞാൻ നിന്നപ്പോൾ എന്റെ കൈയും പിടിച്ചു ഋഷിയും അവിടേക്ക് പോയി..
ഞങ്ങൾ എല്ലാരും പോകുന്നത് കണ്ടു വാങ്ങിച്ചു കൂടിയ എല്ലാ സാധങ്ങളും കൊണ്ട് ആ ആര്യയും…

പ്രണവ് ഏട്ടനും ഞാനും ഋഷിയും ചെന്നപ്പോൾ ഞങ്ങളെ എല്ലാരേയും നോക്കി ചിരിച്ചു കൊണ്ട് പ്രവീൺ ഏട്ടൻ ഇരിക്കുന്നു..

നീ അല്ലേ പറഞ്ഞത് പ്രവീൺ ഏട്ടന് എന്തോ പറ്റി എന്ന്…
ഏട്ടൻ ദേഷ്യപ്പെട്ടു അവനോട് ചോദിച്ചു..

അയ്യോ ഞാനോ… എപ്പോൾ പറഞ്ഞു..
പ്രവീൺ ഏട്ടൻ ഉറക്കത്തിൽ നിന്നും എഴുനേറ്റു എന്ന് പറയാൻ അല്ലേ ഞാൻ വന്നത്..

അവനെ ഒന്ന് തറപ്പിച്ച നോക്കിയതിന് ശേഷം വീണ്ടും ചോദിച്ചു…
നീ അല്ലേ നേരത്തെ പറഞ്ഞത്.. വീട്ടിൽ നിന്നും വിളിച്ചു എന്ന്…. ഞാൻ അങ്ങോട്ട്‌ വിളിച്ചപ്പോൾ ഇല്ലാ എന്നാണല്ലോ അമ്മ പറഞ്ഞത്..

ആണോ.. അപ്പോൾ കസ്റ്റമർ കെയർ ആയിരിക്കും വിളിച്ചത്…
അപ്പോൾ ആണ് ആര്യ അങ്ങോട്ട്‌ വരുന്നത് കണ്ടത്…

അഹ്….സിനിമ തുടങ്ങാറായി ചേട്ടൻ പോയി ഇരിക്ക് എന്ന് പറഞ്ഞു പ്രണവ് ഏട്ടനെ സീറ്റിലേക്ക് തള്ളി വിട്ടു…. ഏട്ടൻ പഴയ സ്ഥാനത്തു തന്നെ ഇരുന്നു…
അടുത്ത ഞാൻ പോയി ഇരുന്നു… എന്റെ അടുത്ത ഋഷിയും…

അപ്പോൾ ഞാൻ എവിടെയാ ഇരിക്കുന്നത് ..
ആര്യ ദേഷ്യപ്പെട്ടു ചോദിച്ചു..

ദാ ഇവിടെ ഇരുന്നോ..
അടുത്ത കിടന്ന സീറ്റിനെ ചൂണ്ടി റിഷി പറഞ്ഞു..

അവസാനം വേറെ വഴി ഇല്ലാതെ അവിടെ തന്നെ ഇരുന്നു..
സിനിമ വീണ്ടും തുടങ്ങിപ്പോൾ ആണ് ആ ഞെട്ടിക്കുന്ന സത്യം ഞാൻ അറിഞ്ഞത്…

നമ്മൾ വന്നത് തമിഴ് സിനിമയ്ക്ക് ആയിരുന്നോ..
എന്റെ ചോദ്യം കേട്ടു പ്രണവ് ഏട്ടൻ എന്നെ നോക്കി …

അപ്പോൾ ഇത് വരെ നീ എന്ത് കണ്ടു കൊണ്ട് ഇരിക്കുക ആയിരുന്നു…

ആ മറുപടിക്ക് ഒന്ന് ചിരിക്കാനെ എനിക്ക് കഴിഞ്ഞൊള്ളു…

ഇരു വശങ്ങളിൽ കിടന്ന് ഉറങ്ങുന്ന പ്രവീൺ ഏട്ടനേയും ഋഷിയുടെ ഇടയിൽ ഞാനും പ്രണവ് ഏട്ടനും ഇരുന്നു… എപ്പോഴോ എന്റെ കണ്ണും അടഞ്ഞു വന്നു…

ആരോ തട്ടി വിളിക്കുന്നത് കേട്ട് ആണ് എഴുന്നേറ്റത്… നോക്കിയപ്പോൾ പ്രണവ് ഏട്ടൻ ആ തോളിൽ തല ചായ്ച്ച ആണ് ഞാൻ കിടന്നത്…
അപ്പോൾ ആണ് സിനിമ തീർന്ന കാര്യം ഞാൻ അറിഞ്ഞത് …
ഞാൻ എഴുനേറ്റു… അപ്പോൾ കണ്ണും തിരുമി ഋഷിയും എഴുനേറ്റു….

രതീഷ്…. എണ്ണിക്കൂ രതീഷ്…..
അപ്പോഴും കിടന്ന് ഉറങ്ങുന്ന പ്രവീൺ ഏട്ടനെ തട്ടി വിളിച്ച ഉണർത്തി…

എല്ലാരും തിയേറ്ററിൽ നിന്നും ഇറങ്ങി..ഇങ്ങോട്ട് വന്നത് പോലെ ആയിരുന്നു അങ്ങോട്ടുള്ള യാത്രയും…. ഞാൻ പ്രണവ് ഏട്ടന്റെ കൂടെ ഫ്രണ്ടിൽ തന്നെ…

നമ്മുക്ക് ബീച്ചിൽ പോയല്ലോ…
വീണ്ടും ആ ആര്യ പറഞ്ഞപ്പോൾ അതിനെ കാറിൽ നിന്നും തള്ളി ഇടാൻ ആണ് തോന്നിയത്…

ഇനി വീട് എത്തുന്നത് വരെ മിണ്ടിയാൽ.. കാറിൽ നിന്ന് ഞാൻ തള്ളി ഇട്ടു കൊല്ലും പന്നി…
സഹികെട്ടു എന്റെ മനസ്സിൽ ഉള്ളത് തന്നെ ഋഷിയും പറഞ്ഞപ്പോൾ അവൾ സൈലന്റ് ആയി…

വീട് എത്തിയതും റിഷി നേരെ വന്ന സോഫയിൽ കിടന്നു…. പ്രവീൺ ഏട്ടൻ നേരെ റൂമിലും… പ്രണവ് ഏട്ടൻ പോവാൻ തുടങ്ങിയതും

പ്രണവ് ഏട്ടാ. .
ഏട്ടൻ തിരിഞ്ഞു അവളെ നോക്കി…

good night..
അവൾ ഇളിച്ചു കൊണ്ട് പറഞ്ഞപ്പോൾ സോഫയിൽ കിടക്കുന്ന റിഷി തല ഉയർത്തി പറഞ്ഞു…

ഗുഡ് night അല്ല… ഗുഡ് മോർണിംഗ്…
.അവൻ പറഞ്ഞപ്പോൾ ആണ് ഞാനും സമയം ശ്രദ്ധിച്ചത്.. സമയം ഒന്ന് ആവാറായി…

ഏട്ടൻ വീണ്ടും മൈൻഡ് ചെയ്യാതെ റൂമിൽ പോയി… ഞാനും പിന്നാലെ പോയപ്പോൾ അവളെ ഒന്ന് തിരിഞ്ഞു നോക്കി…
അവിടെ തന്നെ നിപ്പുണ്ടായിരുന്നു….
റിഷി പറഞ്ഞത് പോലെ ഇവൾ എന്റെ ഉറക്കം കെടുത്താൻ വന്നത് തന്നെ ആയിരുന്നു..

രാവിലെ അല്പം വൈകിയാണ് എഴുന്നേറ്റത്…
പ്രണവ് ഏട്ടൻ അപ്പോഴും കിടന്ന് ഉറങ്ങുന്നു…
ഞാൻ സമയം കളയാതെ കുളിച്ച റെഡിയായി പുറത്തു പോയപ്പോൾ രാവിലെ കണ്ടത് പോലെ റിഷി സോഫയിൽ തന്നെ കിടക്കുന്നു…

അടുക്കളയിൽ നോക്കിയപ്പോൾ ആ ആര്യ അവിടെ ഇരുന്ന് അമ്മയോട് സംസാരിക്കുന്നു…

അമ്മ എന്നെ നോക്കി ചിരിച്ചു…

ഞാൻ വന്നപ്പോൾ അവളോട്‌ അധികം ഒന്നും സംസാരിക്കാതെ അമ്മ എന്നോട് സംസാരിച്ചു കൊണ്ട് ഇരുന്നു…

അവൾ ചായയും കൊണ്ട് ഹാളിലേക്ക് പോയി…
സ്വാതിയെ വിളിക്കാൻ വേണ്ടി ഞാനും അടുക്കളയിൽ നിന്നും പോയി..

അപ്പോൾ ആണ് സോഫയിൽ കിടക്കുന്ന ഋഷിയുടെ മുഖത്തു അവൾ വെള്ളം തെറുപ്പിച്ചത്…

അവൻ എഴുനേറ്റു
..

പാതിരാത്രി മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കാതെ വിളിച്ചു കൊണ്ടും പോവും.. രാവിലെ ഉറങ്ങാനും സമ്മതിക്കൂലാ..

അപ്പോൾ സ്വാതി അവിടേക്ക് വന്നു…
സ്വാതിയെ കണ്ട അവൾ ചോദിച്ചു..

ഇത് ആരാ..

ഗായത്രി മോളുടെ അനിയത്തിയാ.. സ്വാതി..

ഓഹ്… ഏട്ടത്തിയുടെ അനിയത്തി എന്താ ഇവിടെ..
അമ്മ ഉള്ളത് കൊണ്ട് ആണ് എന്നെ ഏട്ടത്തി എന്ന് വിളിച്ചത് എന്ന് മനസിലായി..

ഇത് ഗായത്രി ഏട്ടത്തിയുടെ വീടും കൂടിയാണ്…. അപ്പോൾ ഏട്ടത്തിയുടെ അനിയത്തിക്കും ഇവിടെ നിക്കാം..
റിഷി പറഞ്ഞപ്പോൾ അവളുടെ വാ അടഞ്ഞു..

ചേച്ചി ഞാൻ ഇറങ്ങുവാണ്..

എന്തെങ്കിലും കഴിച്ചിട്ട പോ മോളെ..
അമ്മ നിർബന്ധിപ്പിച്ച കഴിപ്പിച്ചതിന് ശേഷമേ അവളെ വിട്ടോളു… എന്നോട് യാത്ര പറയുന്നതിന് ഒപ്പം ഋഷിക്ക് ഒരു കള്ള നോട്ടം കൊടുക്കാനും അവൾ മറന്നില്ല…

സ്വാതി പോയപ്പോൾ അമ്മ അകത്തേക്ക് പോയി… അമ്മ അകത്തു പോയതിന്റെ പിന്നാലെ രോഹിണി ചേച്ചി താഴേക്കു വന്നു…

അടുത്ത ചേച്ചി ആയിരുന്നു അവളുടെ വേട്ട മൃഗം… ചേച്ചിയെ പിടിച്ച ഇരുത്തി കത്തിഅടിയോ കത്തി അടി….

രോഹിണി ചേച്ചിയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞ് ഇവളുടെ തള്ള് കേട്ടു മാസം തികയുന്നതിന് മുമ്പ് പുറത്ത വരുമോ……
വീണ്ടും റിഷി…

പാവം ചേച്ചി കുറെ നേരം അവളുടെ വാജകം അടിയും കേട്ടു ഇരുന്നു…
ഇടയ്ക്ക് ഒരു ഗ്യാപ് കിട്ടിയപ്പോൾ അടുക്കളയിലോട്ട് പോയി…

അപ്പോൾ ഞാനും ഋഷിയും അവളും മാത്രം ആയി അവിടെ…
അവൾ ഞങ്ങൾക് എതിരെ ഉള്ള സോഫയിൽ കാലും മേൽ കാൽ കയറ്റി ഇരുന്നു ടേബിളിൽ കിടന്ന് പത്രം വായിക്കാൻ തുടങ്ങി..

ഭാര്യയെ ഉപേക്ഷിച്ചു ഭർത്താവ് കാമുകിയോട് ഒപ്പം ഒളിച്ചോടി…
അവൾ ഉറക്കെ വായിച്ചു…. ഈ പത്രം ഞാനും വായിച്ചത് ആയിരുന്നല്ലോ… ഇങ്ങനെ ഒരു തല കെട്ടു ഞാൻ കണ്ടില്ലലോ…

ഭാര്യ മാർക്ക് കഴിവ് ഇല്ലാതെ പോയാൽ ഇങ്ങനെ ഭർത്താക്കന്മാർ പോകും അല്ലേ ഏട്ടത്തി…
അവൾ എന്നെ ഒന്ന് ആക്കിയത് പോലെ പറഞ്ഞു..
.ഉടനെ അടുത്ത റിഷി വേറെ ഷീറ്റ് പത്രം എടുത്തു വായിക്കാൻ തുടങ്ങി..

ഭർത്താവിനെ തട്ടി എടുക്കാൻ ശ്രമിച്ച യുവതിയെ ഭാര്യ ഉലക്കയ്ക്ക്‌ അടിച്ചു കൊന്നു…
അത് കേട്ടതും അവളുടെ മുഖത്തെ ചിരി മാഞ്ഞു..

ഭാര്യാമാർ ആയാൽ ഇങ്ങനെ വേണം അല്ലേ ആര്യ..
അവൾ ചോദിച്ച അതെ ടോണിൽ അവൻ തിരിച്ചു ചോദിച്ചു
..അല്ലെങ്കിലും പകരത്തിനു പകരം കൊടുക്കാൻ എന്റെ റിഷി കഴിഞ്ഞേ ഉള്ളു ആരും…

കുറച്ച് കഴിഞ്ഞു പ്രണവ് ഏട്ടൻ താഴേക്കു വന്നു…
ഞാൻ ഏട്ടന്റെ അടുത്തേക്ക് ചെന്നു..

കമ്പനിയിൽ ഇനി കുറച്ച് ദിവസത്തേക്ക് നല്ല തിരക്ക് ആയിരിക്കും… വരാൻ താമസിക്കും…
എന്നോട് ഒരു വാക്ക്‌ പോലും പറയാതെ പുറത്ത പോയികൊണ്ട് ഇരുന്ന് പ്രണവ് ഏട്ടനിൽ നിന്നും ആ വാക്കുകൾ കേട്ടപ്പോൾ പറഞ്ഞ അറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി…

പ്രണവ് ഏട്ടൻ പോകാൻ തുടങ്ങിയതും അവൾ വന്നു നിന്നു..

പ്രണവ് ഏട്ടാ.. എന്നെ ഒന്ന് ബ്യൂട്ടി പാർലർ വരെ ഒന്ന് ഡ്രോപ്പ് ആക്കുമോ…

ആദ്യം നീ പോയി പല്ല് തേയ്ക്കടി.. എന്നിട്ട് മുഖം വെളുപ്പിക്കാം…
വീണ്ടും റിഷി…

അവൾ അവനെ തറപ്പിച്ച നോക്കി… ഒരു ലോഡ് പുച്ഛം തിരിച്ചു വിതറി ഋഷിയും…

കുറച്ച് കഴിഞ്ഞ പ്രവീൺ ചേട്ടൻ ഇറങ്ങും….
ചേട്ടനോട് പറഞ്ഞാൽ മതി ഡ്രോപ്പ് ചെയ്യാൻ…
എന്ന് അവളുടെ മുഖത്തു നോക്കി പറയാതെ വീണ്ടും എന്റെ മുഖത്തേക്ക് ഒരിക്കൽ കൂടി നോക്കിയതിന് ശേഷം പ്രണവ് ഏട്ടൻ പോയി…
അവൾ നേരെ അവളുടെ മുറിയിലും…

പിനീട് കുറച്ച് നേരത്തേക്ക് ആ പെണ്ണിന്റെ ശല്യം ഇല്ലായിരുന്നു…

വീണ്ടും രാത്രി ആയപ്പോൾ വന്നു…
അല്ല നീ എന്താ ഇന്ന് കോളേജിൽ പോവാതെ ഇരുന്നത്…
രോഹിണി ചേച്ചി ഋഷിയോട് ചോദിച്ചു…

കുറച്ച് ദിവസത്തേക്ക് ഞാൻ ഇനി കോളേജിലേക്ക് ഇല്ലാ..

അത് എന്താടാ സസ്പെന്ഷൻ അടിച്ചോ…

അഹ്.. ചിലരെ ഒക്കെ ഇവിടെ നിന്ന് ട്രാൻസ്ഫർ ആകുന്നത് വരെ.. ഞാൻ സസ്‌പെഷനിൽ തന്നെയാ….
ആര്യ നോക്കി റിഷി പറഞ്ഞു…

അവൻ പറഞ്ഞത് മനസിലാവാതെ രോഹിണി ചേച്ചി പോയി….

മനസ്സിൽ ഇന്നലെ മുതൽ കയറി കൂടിയ സംശയം ഋഷിയോട് ആണ് ചോദിക്കുന്നത് എന്ന് തോന്നി..

റിഷി… ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..

ഏട്ടത്തി ചോദിക്കാൻ പോകുന്ന ചോദ്യത്തിന്റെ ഉത്തരം അങ്ങനെ ഒന്നുമില്ല എന്നാണ്..

ഞാൻ ഒന്നും മനയിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി…

ഏട്ടത്തി ചോദിക്കാൻ പോകുന്നത് ആ ആര്യയും പ്രണവ് ചേട്ടനും തമ്മിൽ വല്ല ബന്ധവും ഉണ്ടോ എന്ന് അല്ലേ…

ഞാൻ അതെ എന്ന് രീതിയിൽ തലയാട്ടി..

അഹ്
. അതിന്റെ ഉത്തരം ആണ് ഞാൻ പറഞ്ഞത്… അങ്ങനെ ഒന്നും ഇല്ലാ എന്ന്…

എന്നാലും അവളുടെ പെരുമാറ്റം ഒകെ..

അതിനു വേറെ ഒരു കാരണം ഉണ്ട്..
ഏട്ടത്തി അവൾക്ക്‌ പ്രണവ് ചേട്ടനോട് ഒരു ഇഷ്ടം ഒക്കെ പണ്ടേ ഉണ്ട്…

ഞാൻ അവന്റെ മുഖത്തു നോക്കി..

പേടിക്കണ്ടാ… ഞാൻ പറയാതെ തന്നെ ഏട്ടത്തിക്ക് ചേട്ടന്റെ സ്വഭാവം അറിയാല്ലോ… അമ്പിനും വില്ലിനും അടുക്കാത്ത ആൾ ഇത് പോലത്തെ ഒരു പെണ്ണിന് വീഴുമോ വീഴുമോ…

എന്നാലും..

അത് ഒന്നും ഓർത്ത് ഏട്ടത്തി പേടിക്കണ്ടാ…. ആ സാധനം പണ്ട് മുതലേ എനിക്ക് ഒരു പാരയാണ്..

അപ്പോൾ അവൾ ഞങ്ങൾക്ക് ഇടയിൽ വന്നു…

എന്താ ഒരു രഹസ്യം…

ഓഹ്.. ഒന്നില്ല… ഗായത്രി ഏട്ടത്തിയുടെയും പ്രണവ് ചേട്ടന്റെയും ലവ് സ്റ്റോറി ഓർക്കുക ആയിരുന്നു..

അതിനു നിങ്ങളുടേത് ലവ് മാരിയേജ് ആയിരുന്നോ..

പിന്നെ അല്ലാതെ… ഒരു അസ്സൽ പ്രേമം അല്ലേ…
എന്ന് പറഞ്ഞു അവൻ തുടങ്ങി…
ഏതൊക്കെയോ റൊമാന്റിക് സിനിമയുടെ കഥ പോലെ അവൻ ഞാനും പ്രണവ് ഏട്ടനും തമ്മിൽ ഉണ്ടായിരുന്ന പ്രേമ കഥ പറഞ്ഞു… എന്തൊരു ഭാവന…

ഇതൊക്കെ എപ്പോൾ..
ഞാൻ പതിയെ അവന്റെ ചെവിയിൽ ചോദിച്ചു..

അവൻ ചുമ്മാ കണ്ണിറുക്കി കാണിച്ചു… എല്ലാം കെട്ടു വിശ്വസിക്കണോ വേണ്ടയോ എന്ന് രീതിയിൽ അവളും..

ഋഷിയുടെ കഥ പോയി കൊണ്ട് നിന്നപ്പോൾ ആണ് പ്രണവ് ഏട്ടനും പ്രവീൺ ഏട്ടനും വന്നത്…

പ്രണവ് ഏട്ടാ.. ഏട്ടന്റെ ലവ് മാര്യേജ് ആയിരുന്നോ…
വന്നതിന്റെ പിന്നാലെ അവൾ ചോദിച്ചപ്പോൾ ഞാനും ഋഷിയും പരസ്പരം നോക്കി…

ഏട്ടൻ അതെ എന്ന് ഉത്തരം പറയും എന്ന് പ്രധീക്ഷ ഉണ്ട് എങ്കിലും ആ നാവിൽ നിന്ന് വന്നത്‌…

അറേഞ്ച് മാര്യേജ് ആയിരുന്നു…
അത്ര മാത്രം പറഞ്ഞു….
അത് കേട്ടതും ഒരു വിജയ ചിരി അവൾ ചിരിച്ചു…

അപ്പോൾ അമ്മയും അവിടേക്ക് വന്നു….
പ്രണവ് ഏട്ടൻ ഇടയ്ക് ഇടയ്ക് കൈ കൊണ്ട് തല തടവുമുണ്ടായിരുന്നു…

എന്താ മോനെ തല വേദന ഉണ്ടോ..
അമ്മ ചോദിച്ചപ്പോൾ അതെ എന്ന് രീതിയിൽ തലയാട്ടി മുറിയിലേക്ക് പോയി…

മോളെ നീ പോയി വിക്സ് ഇട്ടു കൊടുക്ക്… അവൻ അത് ഒന്നും തന്നെ ചെയ്യില്ല…
അമ്മ പറഞ്ഞപ്പോൾ ഞാൻ വിക്സ് എടുക്കാൻ പോയി…

ഞാൻ എടുക്കാൻ വന്നതും അത് ആര്യ എടുത്തു…
ഏട്ടത്തിക് അടുക്കളയിൽ ജോലി കാണില്ലേ.. ഞാൻ പോയി വിക്സ് കൊടുക്കാം…
എന്ന് പറഞ്ഞു അവൾ പോകാൻ തുടങ്ങിയതും ഞാൻ അവളുടെ കൈ പിടിച്ചു

അവൾ എന്റെ മുഖത്തു നോക്കി… അവളുടെ കൈയിൽ നിന്നും ഞാൻ വിക്സ് വാങ്ങി…

എന്റെ ഭർത്താവിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം… ആരും ബുദ്ധിമുട്ടണ്ടാ… ആര്യയും…
അവളോട്‌ തറപ്പിച്ചു പറഞ്ഞു ഞാൻ മുറിയിലേക്ക് പോയി..

കട്ടിലിൽ കിടക്കുവായിരുന്നു… ഞാൻ പതിയെ കട്ടിലിന്റെ സൈഡിൽ പോയി ഇരുന്നു…
കുറച്ച് എടുത്തു ഏട്ടന്റെ നെറ്റിയിൽ പുരട്ടി കൊടുത്തു… അപ്പോൾ പതിയെ ആ കണ്ണുകൾ തുറന്നു…

കുറവുണ്ടോ…
ഞാൻ ചോദിച്ചപ്പോൾ ഒന്നും പറയാതെ എന്റെ മടിയിൽ തല വച്ചു കിടന്നു…

ഇപ്പോൾ കുറവുണ്ട്…
എന്ന് പറഞ്ഞു വീണ്ടും ആ മിഴികൾ അടച്ചു…
അവളോട്‌ നമ്മളുടേത് പ്രണയ വിവാഹം അല്ല എന്ന് പറഞ്ഞതിൽ എനിക്ക് ഉണ്ടായ ദേഷ്യവും സങ്കടവും അപ്പോൾ മാറി…. അല്ലെങ്കിലും ഏട്ടൻ പറഞ്ഞത് ആയിരുന്നലോ സത്യം…
ഞങ്ങളുടേത് അറേഞ്ച് മാര്യേജ് തന്നെ ആണല്ലോ…. കല്യാണം കഴിഞ്ഞ അല്ലേ ഞങ്ങൾ പ്രണയിച്ചത്….

എപ്പോഴോ ആ ഇരുപ്പിൽ ഞാനും അങ്ങനെ തന്നെ ഇരുന്നു ഉറങ്ങി…

രാവിലെ കണ്ണുകൾ തുറന്നപ്പോൾ കണ്ടത് അപ്പോഴും എന്റെ മടിയിൽ തല വച്ച് കിടക്കുന്ന പ്രണവ് ഏട്ടനെ ആയിരുന്നു…

പതിയെ പ്രണവ് ഏട്ടന്റെ തല എടുത്തു തലയണയിൽ വച്ചു ഞാൻ എഴുനേറ്റു…

അടുക്കളയിൽ നിന്നും മുറിയിലോട്ട് പോകാൻ തുടങ്ങിയ എൻ്റെ മുമ്പിൽ അവൾ നിന്നു.. അവളെ വക വയ്ക്കാതെ ഞാൻ പോകാൻ തുടങ്ങിയതും അവൾ സംസാരിച്ചു തുടങ്ങി…

ഞാൻ എന്തും സംസാരിച്ചതിന് ശേഷം മാത്രമേ പ്രതികരികൊള്ളു…. അത് കൊണ്ട് പറയുക ആണ് പ്രണവ് ഏട്ടനെ എനിക്ക് ഇഷ്ടമാണ്…..ഒഴിഞ്ഞു തന്നാൽ അത്രെയും ഉപകാരം…

ഞാൻ അവളോട്‌ ഒന്നും പറഞ്ഞില്ല.. പകരം കൊടുത്തു.. അവളുടെ കരണത്തു നോക്കി തന്നെ..

എനിക്ക് ആദ്യം പ്രതികരിചേ ശീലം ഉള്ളു.. എന്നിട്ടാണ് സംസാരം..

u… എന്നെ തല്ലി അല്ലേ… എന്റെ പപ്പയും അമ്മയും പോലും എന്നെ തല്ലിട്ട ഇല്ലാ..

അഹ്.. അതിന്റെ എല്ലാ ദോഷവും നിന്റെ സ്വഭാവത്തിലും ഉണ്ട്
..ഞാൻ നിന്നെ തല്ലിയത് രണ്ട കാരണം കൊണ്ട് ആണ്… ഒന്ന് അന്യ പെണ്ണിന്റെ പുരുഷനെ ആഗ്രഹിക്കുന്നതിന്…. രണ്ട.. സഹോദരനെ പോലെ കണ്ട സ്നേഹിക്കേണ്ട മനുഷ്യനെ തെറ്റായ കണ്ണോടെ നോക്കുന്നതിന്…
ഇന്ന് ത്തോടെ നിർത്തിയാൽ നിനക്ക് കൊള്ളാം…

അവളുടെ മുഖത്തു നോക്കി ഞാൻ പറഞ്ഞപ്പോൾ ഒന്നും പറയാതെ ദേഷ്യത്തോടെ അവൾ പോയി..

ഒരു നിമിഷം അങ്ങനെ തന്നെ നിന്നതിന് ശേഷം ഞാൻ തിരിഞ്ഞതും എല്ലാം കണ്ടു കൊണ്ട് പ്രണവ് ഏട്ടൻ നിക്കുന്നു…

ഏട്ടൻ എന്റെ കൈയും പിടിച്ചു റൂമിലേക്ക്‌ പോയി..

എന്നെ പിടിച്ചു നിർത്തി ചോദിച്ചു..

നീ എന്തിനാ അവളെ തല്ലിയത്..
ദേഷ്യത്തോടെ അല്ല… എന്നാൽ ഒരു രോഷവും ആ സ്വരത്തിൽ ഉണ്ട്…

അന്ന് കമ്പനിയിൽ വച്ച് ഒരുത്തനെ ഏട്ടൻ എന്തിനാ തല്ലിയത്… അതെ പോലെ തന്നെയാ ഇവിടെ ഞാൻ അവളെ തല്ലിയതും…

പ്രണവ് ഏട്ടൻ ഒന്നും പറയാതെ മുഖം തിരിച്ചപ്പോൾ ആണ് ആ ടാറ്റൂവിന്റെ കാര്യവും ഓർമ വന്നത്..

പിന്നെ ഈ… ഈ ടാറ്റൂ…
അത് കേട്ടപ്പോൾ വീണ്ടും ഏട്ടൻ എന്റെ മുഖത്തു നോക്കി…

ഇത് പോലെ ഒന്ന് അല്ലേ അവളുടെ കഴുത്തിലും ഉള്ളത്.. അത്..
ബാക്കി പറയാൻ അനുവദിക്കാതെ മുടികളുടെ ഇടയിലൂടെ ഇടുപ്പിൽ പിടിച്ച എന്നെ ചേർത്തു നിർത്തി പറഞ്ഞു…

ഞാൻ അടിച്ചിട്ട് ഉള്ളത് പോലത്തെ ടാറ്റൂ മാത്രേ അവളുടെ കഴുത്തിൽ ഉള്ളു… ഞാൻ കെട്ടിയ താലി ഇല്ലാ…

എന്ത് പറയണം എന്ന് അറിയാതെ ഞാൻ കുഞ്ഞിനു നിന്നു…

ഗായത്രി….
ആദ്യമായി ആ നാവിൽ നിന്നും എന്റെ പേര് കേട്ടത് കൊണ്ട് ആണോ എന്ന് അറിയില്ല.. കണ്ണ് നിറഞ്ഞത്….

*************************************

 

(തുടരും.. )

ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.4/5 - (22 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!