Skip to content

ഹൃദയസഖി – Part 12

ആദി ആരുഷി - ഹൃദയസഖി

“ആരുഷി !”ആദി അവളെ തട്ടി വിളിച്ചു,… ആരുഷിയിൽ അനക്കമൊന്നും ഉണ്ടായില്ല,…

“അച്ഛാ ആരുഷി,… ” അവൻ വല്ലാതെ അപ്സെറ്റ് ആയിരുന്നു,..

അപ്പോഴാണ് ദേവനാരായണൻ മേശപ്പുറത്ത് വെച്ച അവളുടെ ഹാൻഡ് ബാഗിനടുത്തിരിക്കുന്ന ചെറിയ കുപ്പി ശ്രദ്ധിച്ചത്,…

“ആദി,… ഇത് നോക്ക്,…. ” അതിൽ സ്ലീപ്പിങ് പിൽസ് ആയിരുന്നു,…

“മിക്കവാറും ഓവർ ഡോസ് ആയതാവും !”

ആദിയുടെ ചങ്കിടിപ്പ് കൂടി,..

“അച്ഛൻ വണ്ടിയെടുക്ക്,.. ഞാൻ ആരുഷിയെ താഴേക്കിറക്കാം !”

“നിങ്ങളൊന്ന് മാറി നിന്നേ !” പ്രമീള അവളുടെ മുഖത്ത് വെള്ളം തളിച്ചു,.. ആരുഷി ആലസ്യത്തോടെ മിഴികൾ തുറന്നു,…

ആദിക്ക് ആശ്വാസം തോന്നി…

ആരുഷിക്ക് ചുറ്റും നടക്കുന്നതെന്തെന്ന് മനസിലായില്ല,… എന്തായാലും ഇന്നലെ കണ്ട അമ്മ അല്ല മുന്നിൽ നിൽക്കുന്നത് എന്ന് അവൾക്ക് തോന്നി,…

ആരുഷി അവരെത്തന്നെ നോക്കി കിടന്നു,..

“ആർ യൂ ഓക്കേ മോളേ ?”

അതേ എന്നവൾ തലയാട്ടി,..
പ്രമീള കൂടുതൽ ഒന്നും ചോദിച്ചില്ല,.. അവർ മുറിക്ക് പുറത്തിറങ്ങി,.. പുറകെ ആദിയുടെ ചുമലിൽ ഒന്ന് തട്ടി ദേവനാരായണനും,..

ആദി പുഞ്ചിരിക്കാൻ ശ്രമിച്ചു,.. അവർ ഇറങ്ങിയ ശേഷം വാതിൽ കുറ്റിയിട്ടു,… അവൻ അടുത്തേക്ക് വന്നതും ആരുഷി പതിയെ എണീറ്റിരുന്നു,… അവന്റെ മുഖത്ത് ദേഷ്യവും, ആശ്വാസവും സങ്കടവുമെല്ലാം ഇടകലർന്നൊരു സമിശ്ര ഭാവമായിരുന്നു,…

“എന്താ ആരുഷി ഇത് ??” കുപ്പി കയ്യിലെടുത്ത് അൽപ്പം ദേഷ്യത്തോടെ ആദി ചോദിച്ചു,…

“ഉറക്കം വന്നില്ല ആദി,.. അതാ ഞാൻ !” ആദി അത് മുഴുവൻ വേസ്റ്റ് ബാസ്കറ്റിലേക്ക് കുടഞ്ഞു,

“എന്താ ആദി ഈ ചെയ്യണത്, എനിക്കത് ആവശ്യമുണ്ട് !”

“എന്തിന്റെ ആവശ്യമാണ് ആരുഷി?”

“എനിക്കതില്ലാതെ ഉറങ്ങാൻ പറ്റില്ല,… ”

ആദി അവളുടെ അടുത്തിരുന്നു,..

“ഓ റിയലി ? എത്ര കാലമായി നീ ഇതൊക്കെ യൂസ് ചെയ്യാൻ തുടങ്ങീട്ട് ?”

” ജസ്റ്റ്‌ 3 മന്ത്സ് ” ആരുഷി മുഖം കുനിച്ചു,…
താനും ആരുഷിയുമായി പരിചയപ്പെട്ടിട്ട്,.. അതിന് ശേഷം ഇത്ര കാലവും ആരുഷിക്കുറങ്ങാൻ ഇതിന്റെ സഹായം ആവശ്യമായിരുന്നു,.. ആദി അവളെ ഹഗ് ചെയ്തു,..

“ഞാനാകെ പേടിച്ചു പോയി !” ആരുഷി മറുപടി പറഞ്ഞില്ല,… ആദി പതിയെ അവൾക്ക് മേലുള്ള പിടി അയച്ചു,… ആരുഷി കട്ടിലിൽ നിന്ന് എഴുന്നേറ്റതും അവൾക്ക് തലയ്ക്ക് ഒരു പെരുപ്പ് തോന്നി,.. അവൾ ആദിയുടെ കയ്യിൽ മുറുകെ പിടിച്ചു,…

“എന്താടോ ?”

“തല നേരെ നിൽക്കുന്നില്ല ആദി,… ” അവൾ ആദിയുടെ ചുമലിലേക്ക് തല ചായ്ച്ചു,.. ആദിക്ക് ഉള്ളിൽ ഒരു സ്പാർക്ക് അനുഭവപ്പെട്ടു,… ആദി മനസ്സിനെ കൺട്രോൾ ചെയ്യാൻ പാടു പെട്ടു,…

“ഒന്ന് കുളിച്ചാൽ എല്ലാം ശരിയാകും,… നീ ഇവിടെ ഇരിക്ക് ഞാൻ ബാത്ത് ടവൽ എടുത്തിട്ട് വരാം !” ആരുഷി കട്ടിലിൽ ചാരി ഇരുന്നു,..

“വാ എണീക്ക് !”

അവൻ ആരുഷിയെ പിടിച്ചെഴുന്നേല്പിച്ചു,… ബാത്റൂമിലേക്ക് കൈ പിടിച്ചു നടത്തി,…

“എന്തേലും ബുദ്ധിമുട്ടുണ്ടെങ്കിൽ വിളിക്കണേ ! ഞാൻ പുറത്ത് നിൽക്കാം !”

ബാത്ത് ടവൽ എടുത്ത് കൊടുത്തതും അവൾ അവന്റെ കൈ പിടിച്ചു നിർത്തി,..

“പോവല്ലേ ആദി എനിക്ക് തല കറങ്ങുന്നു,… ”

“ആരുഷി,.. അത്,… ”

“പ്ലീസ് !” അവൾ അവനോട് ചേർന്നു നിന്നു,… ആ നിമിഷത്തേക്ക് ആദിക്കവനെ കൈവിട്ട് പോയിരുന്നു,….

ആദി ഷവർ തുറന്നു, ..

*—-*

ആദി അവളുടെ തല തുവർത്തി,… ആരുഷി ഒരു പ്രതിമ കണക്കെ ഇരുന്നു,..

“ആരുഷി റെഡി ആവണ്ടേ,. മുഹൂർത്തത്തിന് ഇനി അധികം സമയമില്ല ”

ആരുഷിയുടെ ഉള്ളൊന്ന് പിടഞ്ഞു,.. ആദിയുമായുള്ള വിവാഹമാണ് ഇന്നെന്ന് അവൾക്ക് വിശ്വസിക്കാനായില്ല,. ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യമാണ് ഇന്ന് നടക്കാൻ പോകുന്നത്,.. താൻ ആദിക്ക് സ്വന്തമാകുന്നു,…

ആരോ ഡോറിൽ മുട്ടി,…

“അങ്ങോട്ടേക്ക് വരാമോ ?” മെറിൻ ആണ്,..

“ഓ അതിനെന്താ !” ആദി പുറത്തേക്കിറങ്ങി,…

“അതേ ആദിയേട്ടാ,.. ആരുഷി ഇപ്പോ നിങ്ങളെ വൈഫ്‌ അല്ലാട്ടോ ! അതൂടെ ഓർമ്മ വേണം ” ആദി പുഞ്ചിരിച്ചു

മെറിൻ വാതിലടച്ചു,…

“അയ്യോ,. ഇതിന് കുറ്റിയില്ലേ ?”

“അത് രാവിലെ,… ”

“ഓ ഇവളുടെ സൂയിസൈഡ് അറ്റംപ്റ്റ് !”
ആദി ചിരിക്കാൻ ശ്രമിച്ചു,..

“പിന്നെയേ,.. രാത്രിക്കത്തേക്ക് ശരിയാക്കിക്കോട്ടോ !”

“എന്ത് ?”

“അല്ല കുറ്റി,… ”

“അതൊക്കെ ഓക്കേ ആക്കൂല്ലേ അപ്പോഴത്തേക്കും !” ആദി തിരിച്ചും കൗണ്ടർ അടിക്കുമെന്ന് മെറിനും വിചാരിച്ചില്ല,.. അവൾ ചിരിച്ചുകൊണ്ട് വാതിൽ ചാരി,….

“എന്തൊരിരിപ്പാ ആരുഷി ഇത് ? റെഡി ആയിക്കേ,. മുഹൂർത്തം തെറ്റൂട്ടോ,… ”

ആരുഷി അനങ്ങിയില്ല,… മെറിൻ കവർ ബെഡിൽ വെച്ചിട്ട് അവൾക്കരികിൽ ഇരുന്നു,…

“നീയിത്ര മസിലു പിടിക്കേണ്ട കാര്യമൊന്നും ഇല്ല,. ഇതിങ്ങനെയേ വരൂ എന്ന് ആദ്യമേ എനിക്ക് തോന്നിയതാ,… ”

“എങ്ങനെ വരുമെന്ന് ?” ആരുഷിയുടെ ചോദ്യം പെട്ടന്നായിരുന്നു,…

“അല്ല ആദിയേട്ടൻ നിന്നെയേ കെട്ടുള്ളൂ എന്ന്,..പക്ഷേ സത്യം പറയാല്ലോ മോളെ,. നീ ഏട്ടനൊപ്പം പോരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല ”

“എനിക്ക് പോലും അറിയില്ല എന്തിനാ അങ്ങനെ പറഞ്ഞതെന്ന്,. പക്ഷേ,.. ഇതുപോലെ വിവാഹം വരെ എത്തുമെന്നൊന്നും ഞാൻ വിചാരിച്ചിട്ടില്ല !”

“പിന്നെ എന്താരുന്നു നിന്റെ ഉദ്ദേശം,. ലിവിങ് ടുഗെതറോ ?”

“എന്റെ മെറിൻ,. എനിക്കപ്പോൾ വേറെ ഓപ്ഷൻ ഒന്നും ഉണ്ടായിരുന്നില്ല !”

“വാശി കാണിക്കാൻ ഇറങ്ങിപ്പോന്നതാണോ ? അതിന് വേണ്ടി ആദിയേട്ടന്റെ ലൈഫ് കൂടി നീ ഇല്ലാതാക്കരുത് !”

“ഓ അപ്പോൾ ആദി ഇല്ലാതാക്കിയ എന്റെ സന്തോഷങ്ങൾക്ക് യാതൊരു വിലയുമില്ലേ, ??”

“ആരുഷി,.. നീയപ്പോൾ ഇതിനെ റിവെഞ്ച് ആയിട്ടാണോ കാണുന്നത് !”

“ആക്ച്വലി എനിക്കറിയില്ല മെറിൻ,.. പക്ഷേ ആദി എന്റെ മുന്നിൽ നിൽക്കുമ്പോൾ എനിക്കെന്നെത്തന്നെ നഷ്ടപ്പെട്ട് പോകുവാ,.. ആദിയോട് ചേർന്നു നിൽക്കാൻ തോന്നുവാ ! പക്ഷേ,. ”

“എന്ത് പക്ഷേ ആണ് ആരുഷി, നിനക്ക് ആദിയേട്ടനോട് ഉള്ളിൽ ഫീലിംഗ്സ് ഉണ്ട്‌,.. നീ അത് മനസിലാക്കണം,.. കുറച്ചു നേരം കൂടെ കഴിഞ്ഞാൽ ആദിയേട്ടൻ നിന്റെ ഭർത്താവായി,.. നിനക്ക് ആരുമില്ലെന്ന ചിന്ത മാറുകയാണ് ആരുഷി,.. നിന്റെ എല്ലാമാണ് ആദിയേട്ടൻ,. നീ വെറുതെ ആ സന്തോഷം ഇല്ലാതാക്കരുത്,.. “വാ പോയി റെഡി ആകൂ,…

മെറിൻ അവൾക്ക് നേരെ സാരി നീട്ടി,…
“വാങ്ങിക്ക് ആരുഷി !” ആരുഷി സാരി വാങ്ങി,…

*******

ഏറെ നാളത്തെ സ്വപ്നം പൂവണിയുകയാണ് മുൻപിൽ വധുവായി ആരുഷി,.. ആദിക്ക് ഏറെ സന്തോഷം തോന്നി,.

ആദിക്ക് മുന്നിൽ തല കുനിക്കേണ്ടി വരുമെന്ന് ചിന്തിച്ചത് കൂടിയില്ല,.. എന്നിട്ടും എന്തൊക്കെ വിധി ആണ്,… ആരുഷി മിഴികളടച്ചു,..

ആരുഷിയുടെ കഴുത്തിൽ താലി കെട്ടിയപ്പോൾ അവന്റെ കൈ വിറച്ചു,… ആരുഷിയുടെ സീമന്ത രേഖയിൽ അവൻ ചാർത്തിയ സിന്ദൂരം അവളുടെ ചുട്ടു പൊള്ളുന്ന മനസ്സിൽ തണുപ്പായി പെയ്തിറങ്ങി,… താനിപ്പോൾ അനാഥയല്ല,. തനിക്കൊരു ഭർത്താവുണ്ട്,.. ആരുഷിയുടെ മിഴികൾ നിറഞ്ഞു,.

പപ്പയെയും അമ്മയെയും ഓർത്തപ്പോൾ അവൾക്ക് വിഷമം തോന്നി,… എത്ര രസമാകുമായിരുന്നു എല്ലാവരും ഉണ്ടായിരുന്നെങ്കിൽ,..

മകളുടെ വിവാഹം,. ഒരന്യനെ പോലെ ദൂരെ മാറി നിന്ന് കാണേണ്ടി വന്ന വിഷമത്തിലായിരുന്നു മാധവൻ,.. അവളെ ചേർത്ത് പിടിച്ച് ആശിർവദിക്കണമെന്നുണ്ടായിരുന്നെങ്കിലും ആരുഷി തന്നെ കാണാതിരിക്കാൻ അയാൾ ആവത് ശ്രമിച്ചു,.

“ഒരുപാട് നന്ദിയുണ്ട് ദേവാ,… എന്റെ മോളെ സ്വീകരിച്ചതിന് ” മാധവൻ കൈ കൂപ്പി,…

“എന്തിനാണ് താങ്ക്സ് ഒക്കെ,. പിന്നെ നിന്റെ മോളെന്ന് പറയരുത്,… അവളിപ്പോൾ എന്റെയും കൂടെ മോളാണ് !”

“ആദിയോട് അവൾക്ക് ദേഷ്യം കാണും !”

“അറിയാം,. അതെല്ലാം ഞാനവനെ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്,.. എല്ലാം ശരിയാകും,. നീ ടെൻഷൻ ഒന്നും അടിക്കണ്ട,.. ”

മാധവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു,…

“അല്ല ആരതി ?”

“വിഷമം ഉണ്ട്‌,. എന്റെ അടുത്ത് കുറേ സോറി പറഞ്ഞു,… എന്ത് ചെയ്യാൻ പറ്റും,.. ഇപ്പോഴെങ്കിലും അവൾക്ക് എല്ലാം മനസിലാവുന്നുണ്ടെന്ന് തോന്നുന്നു,.. ഭാഗ്യം,. എന്നാൽ നീ ചെല്ല്,. അവർ അന്വേഷിക്കുന്നുണ്ടാകും,.. ”

അച്ഛനെ കണ്ടതും ഓടി അടുത്തേക്ക് ചെല്ലാൻ കൊതിച്ചെങ്കിലും അവൾ മനസ്സിനെ പിടിച്ചു നിർത്തി,..

******
ആദിയുടെ ഫ്രണ്ട്സിന്റെ തമാശകളിൽ സന്തോഷം കണ്ടെത്താൻ അവൾക്കായില്ല,… പ്രമീളയുടെ നിറം മങ്ങിയ മുഖത്തിനടയിലും,. ദേവനാരായണന്റെ സ്നേഹമുള്ള വാക്കുകൾ അവൾക്കാശ്വാസമേകി,… ആദി അവളോട്‌ ചേർന്ന് നിൽക്കാൻ ശ്രമിച്ചു.

റിസപ്ഷൻ നീണ്ടു പോയത് കൊണ്ട് ആരുഷിക്ക് ദേഷ്യം വരുന്നുണ്ടെന്ന് ആദിക്ക് തോന്നി,. കൂടാതെ ഓരോരുത്തരുടെ കുത്തികുത്തിയുള്ള ചോദ്യങ്ങളെല്ലാം അവളെ അലോസരപ്പെടുത്തുന്നുണ്ടെന്ന് അവന് ഉറപ്പായി.. അവൻ ദയനീയമായി അച്ഛനെ നോക്കി,…

“ശരി നിങ്ങൾ പോയി കിടന്നോ,.. ” ദേവനാരായണൻ പറഞ്ഞു,…

*******

ആരുഷി ബെഡിൽ ഇരുന്നു,… മനസ്സിൽ വല്ലാത്തൊരു ശൂന്യത അവൾക്കനുഭവപ്പെട്ടു,…

“പില്ലോയും ബെഡ് ഷീറ്റും അലമാരയിൽ ഉണ്ട്‌ !” ആദി കടന്നു വന്നതും അവൾ പറഞ്ഞു,…

അവന് ചങ്ക് പറിച്ചെടുക്കുന്ന ഒരു വേദന തോന്നി,. ആദി ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി,..

തന്റെ വാക്കുകൾ ആദിയെ വിഷമത്തിലാക്കിയെന്ന് അവൾക്ക് തോന്നി എങ്കിലും ആദിയെ സ്വീകരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല,. ഒരു പക്ഷേ ചിന്തകളിൽ ആരതി കടന്നു വരുന്നത് കൊണ്ടാകും !

***—****
ഫ്രണ്ട്സ് പുറത്ത് ആഘോഷങ്ങളിലായിരുന്നു,. ആദി അവർക്കരികിലേക്ക് നടന്നു,…

“ആഹാ ദേ വരുന്നു നമ്മുടെ കഥാനായകൻ !” മിഥുൻ പറഞ്ഞു,….

“എന്ത്‌ പറ്റീടാ ? അവൾ നിന്നെ പുറത്താക്കി കതകടച്ചോ ?”

ആദി നിശബ്ദനായി ഒരു ചെയറിൽ ഇരുന്നു,.. മനു മദ്യമൊഴിച്ച ഒരു ഗ്ലാസ്‌ അവന് നേരെ നീട്ടി,…

“നീ കുടിക്ക് അളിയാ,. ഇന്ന് നിന്റെ ദിവസവാ !”

“എന്റെ പൊന്ന് മനു,. വേണ്ടാട്ടോ ! ”

“എന്ത് വേണ്ടാന്ന് നമ്മുടെ ആദി വാക്ക് പാലിച്ചു,… നാളെ വാലെന്റൈൻസ് ഡേ,.. അതിന് തൊട്ട് മുൻപ് ആരുഷിയെ വളച്ചു കുപ്പിയിലാക്കിയില്ലേ,.. പറ അളിയാ ഇനി നിനക്ക് എന്താ വേണ്ടത് ? എന്താണേലും ഞാൻ സാധിച്ചു തരും !”

ആദി ഞെട്ടിപ്പോയി,.. മുൻപിൽ ആരുഷി,..

“എന്താടാ ഈ കാണിച്ചത്,.. അവൾ കേട്ടില്ലേ ?” ആൽബിൻ മനുവിനെ ശാസിച്ചു,…

“കേൾക്കട്ടെ,.. അവളുടെ ഭർത്താവ് വാക്ക് പാലിക്കുന്നവനാണെന്ന് അവളും അറിയട്ടെ,.. ”

ആരുഷിയുടെ മിഴികൾ നിറഞ്ഞു,…

“കേട്ടോ ആരുഷി,.. ”

മിഥുനും ആൽബിനും ചേർന്ന് മനുവിനെ പിടിച്ചു മാറ്റി,…

“ഞാൻ പറയട്ടെടാ,.. നിന്നെ വളക്കുമെന്ന് ഇവൻ ഞങ്ങടെ അടുത്ത് ബെറ്റ് വെച്ചാരുന്നു,. എങ്കിലും ആദി മിടുക്കനാ, ചേച്ചിയെയും അനിയത്തിയേയും ഒരുമിച്ച് വളച്ചു !” അവന്റെ കാലുകൾ വേക്കുന്നുണ്ടായിരുന്നു,… ആരുഷി കോപത്താൽ ജ്വലിക്കുകയായിരുന്നു,.. ആദി ഉത്തരമില്ലാതെ നിന്നു,.

“വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം,. ഇനി എന്തൊക്കെ ഉണ്ടാകുമോ എന്തോ,… ” ആൽബിൻ മനുവിനെ പിടിച്ചുകൊണ്ടു പോയി,…

ആരുഷിയുടെ മുഖത്ത് നോക്കാൻ പോലും ധൈര്യമില്ലാതെ തല കുനിച്ചു നിന്നു,..

ആരുഷി പുറത്തേക്കിറങ്ങി നടന്നു,… ആദി അവളുടെ പുറകെയെത്താൻ പാട് പെട്ടു,.

“ആരുഷി,. നിൽക്ക് ഞാനൊന്ന് പറഞ്ഞോട്ടെ !”

“ഇനി നീ ഒരക്ഷരം മിണ്ടരുത്,.. എനിക്ക് തെറ്റ് പറ്റിപ്പോയി,.. നിന്നെപ്പോലൊരു ചതിയനെ ഞാൻ വിശ്വസിക്കാൻ പാടില്ലായിരുന്നു,.. !” ആരുഷിയുടെ ശബ്ദമിടറി,.

ആദി അവളുടെ കൈകളിൽ മുറുകെ പിടിച്ചു,..

“ഇല്ല ആരുഷി നിനക്കെന്നെ വിട്ട് പോകാനാവില്ല,.. നീയെന്റെ ഭാര്യയാണ് !”

ആരുഷി അവനെ ഉന്തി മാറ്റി,..

“ഭാര്യ,… നിനക്ക് ഇത്തിരി പോലും ഉളുപ്പില്ലേ ആദി, ഇങ്ങനൊക്കെ പറയാൻ ? . ”

“ഇല്ല ആരുഷി ഞാൻ കെട്ടിയ താലി നിന്റെ കഴുത്തിൽ കിടക്കുന്നിടത്തോളം കാലം നിനക്കെന്നെ വിട്ട് പോകാൻ ആവില്ല,…”

“ഓഹോ,.. അങ്ങനാണല്ലേ ? ഈ താലിയിലാണ് നീ എന്നെ തളച്ചിടാൻ ഉദ്ദേശിക്കുന്നത് അല്ലേ ?”

“അങ്ങനല്ല ആരുഷി !” അവൻ വിശദീകരിക്കാൻ ശ്രമിച്ചു,.

“പിന്നെ എങ്ങനെയാ ആദി !”

“ഐ ലവ് യൂ ആരുഷി !”

“ലവ്,.. നിനക്കത് എന്താന്നറിയുമോ ആദി,
. അല്ലെങ്കിലും ബെറ്റ് വെക്കുന്നവർക്കൊക്കെ എങ്ങനെയാ സ്നേഹത്തിന്റെ വില മനസിലാവുക,.. ”

ആരുഷി പുശ്ചത്തോടെ അവനെ നോക്കി,..

“ശരിയാ,. ഞാൻ ബെറ്റ് വെച്ചു,.. പക്ഷേ,… ”

“വേണമെന്നില്ല ആദി,. എക്സ്പ്ലൈൻ ചെയ്തു ബുദ്ധിമുട്ടണ്ട,.. നമ്മൾ തമ്മിലുള്ള എല്ലാ ബന്ധവും ഇവിടെ വെച്ചവസാനിപ്പിക്കുവാ ഞാൻ !” ആരുഷിയുടെ കൈകൾ അവൻ കെട്ടിയ താലിക്ക് നേരെ നീണ്ടു,…

(തുടരും )

 

Full Parts Here

3.7/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!