Skip to content

ഹൃദയസഖി – Part 14

ആദി ആരുഷി - ഹൃദയസഖി

ആരുഷി ഓടുകയായിരുന്നു.. അവളുടെ പുറകെ എത്താൻ ആദിക്ക് പാടുപെടേണ്ടി വന്നു,…

അവളെ കണ്ടതും രാധിക എഴുന്നേറ്റു,..

“മോളേ,… ” അവൾ അവർക്കരികിലേക്ക് ഓടി ചെന്നു,..

“അമ്മ,.. പപ്പയെവിടെ ?” രാധിക ഐ സി യൂ വിന് നേരെ വിരൽ ചൂണ്ടി,..

ആരുഷി കണ്ടു,. ഓക്സിജൻ മാസ്കും ധരിച്ചു കിടക്കുന്ന മാധവനെ,.. ആരതി അവൾക്കരികിലേക്ക് ചെന്നു,…

“അമ്മൂ നമ്മുടെ പപ്പാ !” കാലങ്ങൾക്ക് ശേഷമാണ് ആരതി തന്നെ അമ്മുവെന്ന് വിളിക്കുന്നത്,.. ആരതി അവളുടെ മാറിലേക്ക് ചേർന്നു,. മുൻപ് പലപ്പോഴും ആരതി ഇങ്ങനെ തന്നെയായിരുന്നു,. എന്ത് പ്രശ്നമുണ്ടെങ്കിലും താനായിരുന്നു അവളുടെ ആശ്വാസം,. പിന്നീടെപ്പോഴോ ആ ബോണ്ട്‌ നഷ്ടപ്പെട്ടു പോയി,. അവൾ ആരതിയെ ചേർത്ത് പിടിച്ചാശ്വസിപ്പിച്ചു,..

അപ്പോഴാണ് അനൂപ് ചീട്ടുമായി വന്നത്,.

“ആന്റി,. ഞാനീ മെഡിസിൻ വാങ്ങിയിട്ട് വരാം, വേറെന്തെങ്കിലും വാങ്ങിക്കാനുണ്ടോ ?!”

ആദി അവന്റെ കയ്യിൽ നിന്നും പ്രെസ്ക്രിപ്ഷൻ വാങ്ങിച്ചു,..

“ഞാൻ വാങ്ങാം അനൂപ് !”

“അത് കുഴപ്പമില്ല ആദിചേട്ടാ ഞാൻ വാങ്ങിച്ചോളാം !” ആരുഷി ആദിയുടെ കയ്യിൽ നിന്നും ചീട്ട് വാങ്ങിച്ചു,..

“ആരും പോവണ്ട ഞാൻ തന്നെ പൊയ്ക്കോളാം,… ” അത്ഭുതം തോന്നിയെങ്കിലും ആരുഷിയുടെ ആ മാറ്റം എല്ലാവർക്കും ധൈര്യവും സമാധാനവും നൽകുന്നതായിരുന്നു,. ആരുഷി ഒന്നു നിന്നു,. പിന്നെ ആദിക്ക് നേരെ തിരിഞ്ഞു,…

“കാർഡ് ?”

ആദി പേഴ്സിൽ നിന്നും കാർഡ് എടുത്തു നൽകി,.

********

“പേടിക്കാനൊന്നുമില്ല ഹീ ഈസ് റിക്കവറിങ്,.. നാളെത്തന്നെ വാർഡിലേക്ക് മാറ്റാം,.. പിന്നെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവിശം ആണ്,.. ഏതൊക്കെയാണെന്ന് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ !”

“അറിയാം ഡോക്ടർ !”

പുറത്തിറങ്ങിയതും പ്രമീളയും ദേവനും ഒപ്പം പ്രതീക്ഷയും എത്തിച്ചേർന്നിരുന്നു,…

“എങ്ങനുണ്ട് മോനെ ?”

“കുഴപ്പമില്ല അച്ഛാ, നാളത്തേക്ക് വാർഡിലേക്ക് മാറ്റും,. രണ്ടു ബ്ലോക്ക്‌ ഉണ്ടായിരുന്നു,.. സർജറി കഴിഞ്ഞു,… ” ആരുഷിയുടെ ഹൃദയമൊന്ന് പിടഞ്ഞു,..

ആരുമല്ലായിരുന്നിട്ടും സ്വന്തം മകളെക്കാളും സ്നേഹത്തോടെ നോക്കി വളർത്തിയിട്ടും താൻ കൊടുത്ത സമ്മാനം ആ മനുഷ്യനെ ഐ സി യൂ വിൽ കേറ്റി കിടത്തിയിരിക്കുന്നു,. ആരുഷി നിറഞ്ഞൊഴുകിയ മിഴികൾ തുടച്ചു,…

“അമ്മയും മാളുവും വീട്ടിലേക്ക് പൊക്കോളൂ,. ഞാൻ നിന്നോളാം !” ആരതിയുടെ കണ്ണ് നിറഞ്ഞു,…

“ഐ ആം സോറി അമ്മു,.. ” ആരതിയുടെ ശബ്ദമിടറി,..

ആരുഷി അവളുടെ ചുമലിൽ കൈ വെച്ചു,.

“അതൊന്നും സാരമില്ല,. ചില കാര്യങ്ങളിൽ ഞാനും സെൽഫിഷ് ആയിപ്പോയി !” ആദിയെ നോക്കിയാണ് ആരുഷി അത് പറഞ്ഞത് !

“അമ്മേനോട് ക്ഷമിക്കൂല്ലേ അമ്മൂ ?” രാധിക നിറകണ്ണുകളോടെ അവളെ നോക്കി,.

ആരുഷി അമ്മയുടെ ചുമലിൽ തല ചായ്ച്ചു,..

” പപ്പയ്ക്ക് ഇങ്ങനൊരു അവസ്ഥ വന്നത് ഞാൻ കാരണമാണ് ! ആ എന്നോട് അമ്മ ക്ഷമിച്ചു,. എനിക്ക് മാപ്പ് ചോദിക്കാനുള്ള യോഗ്യത പോലുമില്ല ”
രാധിക രണ്ടു പെൺമക്കളെയും ചേർത്ത് പിടിച്ചു,… ആ കാഴ്ച്ച കണ്ടു നിന്ന എല്ലാവരുടെയും മനസ് നിറഞ്ഞു,…

“ആന്റി ഞാൻ കൂടെ നിൽക്കാം ഇവരുടെ കൂടെ !” പ്രതീക്ഷ പറഞ്ഞു,..

“അതിന്റെ ആവശ്യമില്ല പ്രതീക്ഷ,. ആദി തന്നെ വേണമെന്നില്ല,. ഞാൻ ഒറ്റയ്ക്ക് മതി,. പിന്നെ
ആദി നിർബന്ധം പറഞ്ഞത്കൊണ്ട് മാത്രമാണ് !”

പ്രതീക്ഷയെ ഒഴിവാക്കാൻ ആരുഷി ആവത് ശ്രമിച്ചു,. തന്റെ കാര്യത്തിൽ അവൾ സെൽഫിഷ് ആണെന്നുള്ള കാര്യം അവൾ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു !

********

” ആരുഷി തനിക്ക് ക്ഷീണമുണ്ടോ ?”

“ആദിക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ പോയി കിടന്നോളു,.. ”

“ഹേയ് അതല്ല,. താൻ കുറേ നാളായില്ലേ ഉറക്കമിളക്കുന്നു അതോണ്ട് പറഞ്ഞതാ,. ” ആരുഷി അവനരികിൽ ഇരുന്നു ! ആദി അവളുടെ കൈകൾക്ക് മേൽ കൈകൾ വെച്ചു,.

“തനിക്ക് പ്രതീക്ഷ ആരാണെന്ന് അറിയാമോ ?”

വീണ്ടും പ്രതീക്ഷ,. ആദിക്കൊരു പണിയുമില്ലേ?

“എനിക്കെങ്ങനെ അറിയാനാ ?”

“ഷീ ഈസ് മൈ സിസ്റ്റർ,.. അതായത് എന്റെ അച്ഛന്റെ അനിയന്റെ മോൾ,.. മൈ ബെസ്റ്റ് ഫ്രണ്ട് !”

“അതിന് ഞാൻ ആദിയോടൊന്നും ചോദിച്ചില്ലല്ലോ ”

“ഇല്ല ആരുഷി പറഞ്ഞൂന്നേ ഉള്ളൂ,.. നിനക്ക് വേറൊന്നും തോന്നേണ്ടന്ന് കരുതി !”

ആരുഷി മറുപടി പറഞ്ഞില്ല,.

“ഇപ്പോഴും നിനക്കെന്നോടുള്ള ദേഷ്യം മാറിയില്ലേ ആരുഷി ?”

“എനിക്കതിന് ആദിയോട് ദേഷ്യമുണ്ടെന്ന് ആരാ പറഞ്ഞത് ?”

“എനിക്കറിഞ്ഞൂടെ ആരുഷി,. നിന്റെ ഈ അകൽച്ച !”

“ചിലരുമായി അൽപ്പം അകലം പാലിക്കുന്നത് എന്ത് കൊണ്ടും നല്ലതാ ആദി,. ഒരു ദിവസം അവരെ വിട്ട് പിരിയേണ്ടി വരുമ്പോൾ അധികം വേദനിക്കേണ്ടി വരില്ലല്ലോ !” ആരുഷി അവന്റെ കൈകൾ എടുത്ത് മാറ്റി,.. ആദി മനസിലാവാത്തത് പോലെ അവളെ നോക്കി,.

******—******
മക്കൾ ഇരുവർക്കുമൊപ്പം ഏറെ നേരം പഴയത് പോലെ ചിലവഴിക്കാൻ കഴിഞ്ഞത് മാധവന് ആശ്വാസമായി ,.. നഷ്ടപ്പെട്ട സന്തോഷങ്ങൾ തിരിച്ചു കിട്ടിയിരിക്കുന്നു,. ആരതിയും ആരുഷിയും പഴയത് പോലെ മാളുവും അമ്മുവുമായി മാറിയിരിക്കുന്നു,.

ആരുഷിയില്ലാത്ത ലോകം ആദിക്ക് വല്ലാത്ത വീർപ്പുമുട്ടലായി തോന്നി,. ഇപ്പോൾ രണ്ടാഴ്ച കഴിഞ്ഞു,. വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ല,. അവിടെ ചെന്നാലും അവൾ ഒഴിഞ്ഞു മാറും,. കാണാൻ പോലും കൂട്ടാക്കാറില്ല,.

“പപ്പയോട് അമ്മൂന് ദേഷ്യമുണ്ടോ ?”

“എന്തിനാ പപ്പാ അതൊക്കെ ഓർക്കുന്നത്,. പാസ്റ്റ് ഈസ് പാസ്റ്റ് !”

“അല്ല മോളേ,.. ഇനിയും നിന്നോടൊന്നും മറച്ചു വെയ്ക്കുന്നത് ശരിയല്ല !”

“വിഷമമുള്ള കാര്യങ്ങളൊന്നും ഓർക്കാൻ പോലും പാടില്ലെന്നാ ഡോക്ടർ പറഞ്ഞേക്കണത് !”

“ഇതെന്റെ മനസ്സിൽ ഇരുന്നാലും സമാധാനത്തോടെ ഇരിക്കാൻ പപ്പയ്ക്ക് കഴിയുമെന്ന് മോൾ കരുതുന്നുണ്ടോ ?”

ഒരിക്കൽ കൂടി തന്റെ അനാഥത്വത്തിന്റെ കഥ പപ്പയുടെ വായിൽ നിന്നും കേൾക്കണം,.. ഇപ്പോൾ ആരുഷിയുടെ മനസിന് ഉറപ്പേറിയിരിക്കുന്നു,. യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാൻ തയ്യാറായിരിക്കുന്നു,.

മാധവൻ പറഞ്ഞു തുടങ്ങി,.

” 1996 സെപ്റ്റംബർ 26 ന് അഫ്ഗാനിസ്ഥാനിലെ കാബൂളിൽ താലിബാൻ അറ്റാക്ക് ഉണ്ടായി,. ഞാനന്ന് അവിടെ ഒരു ഇന്ത്യൻ കൺസ്ട്രക്ഷൻ കമ്പനിയിൽ വർക്ക്‌ ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്,. രാധിക പൂർണ ഗർഭിണി ആയി ഹോസ്‌പിറ്റലൈസ്‌ഡ്‌ ആയിരുന്നു,. അന്ന് തൊട്ടടുത്ത ബെഡിൽ ഒരു കാസിമും അയാളുടെ ഭാര്യ നഫീസയും ഉണ്ടായിരുന്നു,., അവരും ഗർഭിണി,. 27 ന് താലിബാൻ കാബൂൾ പിടിച്ചെടുത്തു,. ഹോസ്പിറ്റലിലും പരിസരപ്രദേശങ്ങളിലെല്ലാം ആക്രമണമുണ്ടായി,. കണ്ണിൽക്കണ്ടവരെയെല്ലാം കൊന്നൊടുക്കി,.. ആ കൂട്ടത്തിൽ കാസിമിനെയും,.” മാധവൻ ഒന്ന് നിർത്തി,. ഭാര്യ നഫീസയെ തടവുകാരിയായി പിടിച്ചുകൊണ്ട് പോയി,. ആ സമയത്ത് നഫീസ എന്റെ അടുത്ത് ഒന്നേ അപേക്ഷിച്ചുള്ളു,..

“എന്റെ ഭർത്താവിനെ കൊന്നത് പോലെ എന്നേയും അവർ കൊല്ലും,. ആ ഗതി എന്റെ കുഞ്ഞിനുണ്ടാവരുത്,. അവളെ നിങ്ങൾ രക്ഷിക്കണം,. നിങ്ങൾ ഇന്ത്യക്കാരായത് കൊണ്ട് അവർ നിങ്ങളെ ആക്രമിക്കില്ല,.. ”

പ്രസവിച്ച ചൂട് പോലും മാറാത്ത ആ പിഞ്ചുകുഞ്ഞിനെ എന്നെ ഏൽപ്പിക്കുമ്പോൾ കണ്ണീരോടെ അവർ പറഞ്ഞു,.

“ഇവളെ നിങ്ങളുടെ കുഞ്ഞായി വളർത്തണം,. ജനിച്ച നാടും അവളുടെ ഉമ്മിയും ഉപ്പയും ഒന്നും ആരാണെന്ന് അവൾ അറിയണ്ട,. സമാധാനത്തോടെ ജീവിച്ചോട്ടെ അവൾ !”

ആരുഷിയുടെ മിഴികൾ നിറഞ്ഞൊഴുകി,.

“ഞാനും രാധികയും രണ്ടു പെൺകുഞ്ഞുങ്ങളുമായാണ് നാട്ടിൽ തിരിച്ചെത്തിയത്,. അങ്ങനെ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായി ഞങ്ങൾ,. ഞാൻ രാധികയോട് ഒന്നും പറഞ്ഞില്ല,. അവളും ഒന്നും അറിയില്ല എന്ന് തന്നെയാ ഞാനും വിശ്വസിച്ചത് പക്ഷേ അവസാനം,. എന്റെ കുട്ടിയെ ചേർത്ത് പിടിക്കാൻ പോലും എനിക്ക് പറ്റാണ്ടായി പോയി,. ”

ആരുഷി മിഴികൾ തുടച്ചു,.

“അതെങ്ങനെയാ പപ്പാ,. പെറ്റമ്മയ്ക്ക് സ്വന്തം മക്കളെ തിരിച്ചറിയാൻ ആരും പറഞ്ഞു കൊടുക്കണമെന്നില്ല !” ആരുഷിയുടെ വാക്കുകൾ ഇടറി,.

മാധവൻ തലയാട്ടി,.

“എന്നിട്ടും അമ്മ ഇത്രയും കാലം പറഞ്ഞില്ലല്ലോ,. ഞങ്ങളെ വേർതിരിച്ചു കാണാതെ വളർത്തിയില്ലേ ? ഒരു പക്ഷേ എന്റെ യഥാർത്ഥ അച്ഛനും അമ്മയ്ക്കും പോലും എന്നെ ഇങ്ങനെ സ്നേഹിക്കാൻ കഴിഞ്ഞു എന്ന് വരില്ല,. ”

“മോളുടെ അമ്മ !”

“വേണ്ട പപ്പാ,. അറിയില്ല ജീവിച്ചിരിപ്പുണ്ടോ അതോ അവർ,… ഞാനൊരിക്കലും അവിടേക്ക് തിരിച്ചു പോവില്ല,. അവർ ആഗ്രഹിച്ചത് പോലെ തന്നെ എനിക്ക് നിങ്ങളുടെ മോളായി കഴിഞ്ഞാൽ മതി !” ആരുഷി അയാളുടെ നെഞ്ചോട് ചേർന്നു,…

“മോൾ ആദിയോട് ദേഷ്യം കാണിക്കരുത്,. അവൻ വളരെ നല്ല പയ്യനാ,. നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്,. അത്കൊണ്ടാ നിന്നെക്കുറിച്ചുള്ള സത്യമെല്ലാം അറിഞ്ഞിട്ടും നിന്നെ സ്വീകരിക്കാൻ തയ്യാറായത് ”

“ഞാൻ ആരുഷിയെ ആണ് അങ്കിൾ സ്നേഹിച്ചത്,. അങ്കിളിന് അവളെ സ്വന്തം ചോരയെ പോലെ സ്നേഹിക്കാൻ കഴിഞ്ഞുവെങ്കിൽ ആരുഷിയുടെ കൈപിടിക്കാൻ അവളുടെ മതമോ,. നാടോ കുടുംബപാരമ്പര്യമോ ഒന്നും എനിക്ക് തടസ്സമാവില്ല !”

ആരുഷിക്ക് കുറ്റബോധം തോന്നി,…. മാധവൻ മകളെ തലോടി,.

“എനിക്കറിയാം പപ്പാ അവൻ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്,. പക്ഷേ,… ”

“എന്താ മോളേ ?”

ആരുഷിയുടെ മിഴികൾ നിറഞ്ഞു,…

“എനിക്ക് ആദിയുടെ വീട് വരെ ഒന്ന് പോകണം പപ്പാ !”
****—****

“ആരുഷി മാധവ് ഉണ്ടോ ഇവിടെ ?”

“ഇല്ല,.. അവൾ വീട്ടിൽ പോയതാ “പ്രമീള പറഞ്ഞു,.

“എങ്കിൽ ഹസ്ബന്റിനെ ഒന്ന് വിളിക്കാമോ ?”

“മോനെ,. ആദി,.. ”

“ഹാ സാർ,. ഇ എം സി ഏജൻസിയിൽ നിന്നാണ്, സാറിന്റെ വൈഫ്‌ ഒരു യു. എസ് വിസക്ക് അപ്ലൈ ചെയ്തിരുന്നു,. അതിന്റെ ഡെലിവെറിക്ക് വന്നതാണ് . ” ഞെട്ടലോടെ ആണ് ആദി ആ വാർത്ത കേട്ടത്,..

“സാർ ഇതിൽ ഒന്ന് സൈൻ ചെയ്യണം ”

ആദിക്ക്, കവർ തുറക്കാൻ ഭയം തോന്നി,.. ഇതുകൊണ്ടാണ് അവളപ്പോൾ അകലം പാലിച്ചത്,.. സ്റ്റുഡന്റ് വിസ ടു ആസ്‌ട്രേലിയ,.
4 ഇയേഴ്സ്,..

*******

ആരുഷി ചെന്ന് കയറിയപ്പോൾ ആദി കിടക്കുകയായിരുന്നു,.. അവൾക്ക് വിഷമം തോന്നി,.

“ആദി ആർ യൂ ഓക്കേ ?”

“കുഴപ്പമില്ല ചെറിയൊരു തലവേദന !” ആരുഷി അവനരികിൽ ഇരുന്നു,. അവളുടെ മുഖത്ത് ടെൻഷൻ ഉണ്ടായിരുന്നു,.

“വിസ വന്നിട്ടുണ്ട്,. നീയില്ലാത്തത് കൊണ്ട് ഞാനാണ് സൈൻ ചെയ്തു വാങ്ങിയത് !”

ആദിയ്ക്ക് ഇത്രയും കൂൾ ആയി എങ്ങനെ പെരുമാറാൻ കഴിയുന്നു എന്നോർത്തവൾക്ക് അത്ഭുതം തോന്നി,.

“എന്റെ ഡ്രീം ആയിരുന്നു ആദി,. യൂ എസ് ൽ എം ബി എ ചെയ്യുക എന്നുള്ളത് !”

“അതിനെന്താ നല്ല കാര്യമല്ലേ ?”

“ആദിയ്ക്ക് ഒരു വിഷമവും ഇല്ലേ ഞാൻ പോണതിൽ ?”

“അകലം പാലിച്ചു നിൽക്കുന്നത് കൊണ്ട് വേർപാടുകൾ വേദന തരില്ല ആരുഷി !” ആദി ചങ്ക് തകർന്നാണ് അത് പറഞ്ഞതെന്ന് അവൾക്ക് തോന്നി,..

“അടുത്ത ആഴ്ചത്തേക്കാണ് ടിക്കറ്റ്,.. ഡിവോഴ്സ് അപ്പോഴത്തേക്കും റെഡി ആക്കാട്ടോ, അച്ഛന്റെ ഒരു ഫ്രണ്ട് ഉണ്ട്‌ അഡ്വകേറ്റ് ജോസഫ് അങ്കിൾ,. മ്യൂച്ചൽ കൺസെന്റ് കൂടി ആകുമ്പോൾ വല്ല്യ ബുദ്ധിമുട്ട് ഉണ്ടാവില്ല,. ഞാൻ സംസാരിച്ചിരുന്നു,.. ”

ആരുഷി ഞെട്ടിപ്പോയി,.

(തുടരും )

അടുത്ത പാർട്ടോടെ ഹൃദയസഖി അവസാനിക്കുകയാണ് ! നിങ്ങൾ തന്ന സ്നേഹവും സപ്പോർട്ടും ഏറെ വലുതാണ്,.

 

Full Parts Here

3.9/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!