Skip to content

പ്രണയാഞ്ജലി – Part 2

aksharathalukal novel

രണ്ടും കല്പിച്ച് അഞ്‌ജലി പുറത്തിറങ്ങി,…
“നിനക്കൊക്കെ എവിടെയാ ശ്രദ്ധ കണ്ണ് തുറന്നു വണ്ടിയോടിച്ചൂടേ,… ” പുറകിലിരുന്ന് യാത്ര ചെയ്തവൻ അവളോട്‌ ചൂടായി,. മറ്റേ ആൾക്ക് അൽപ്പം സാരമായ പരിക്കുകൾ ഉണ്ട്‌,..

“ഐ ആം സോറി,… ഞാൻ നിങ്ങളെ ഹോസ്പിറ്റലിൽ എത്തിക്കാം,… ”

“ആഹാ മലയാളി തന്നെയാണല്ലേ,.. ചുമ്മാതല്ല,.. ”

അഞ്‌ജലി ഒന്നും മിണ്ടാതെ വണ്ടിയെടുത്തു,..

“ഇനി വേറെ എവിടേലും ഇടിച്ചിടുമോ ??”

അവൾ സംയമനം പാലിച്ചു,.. കഴിഞ്ഞ കുറേ വർഷങ്ങളായി ഉണ്ടായി വന്ന മാറ്റങ്ങളിലൊന്നാണ് ഇതും,. അഞ്ജലി മൊത്തത്തിൽ മാറിപ്പോയി,.. പക്ഷേ ഇന്നും മാറ്റം വരാത്തതും മറക്കാനാവാത്തതും ഒന്ന് മാത്രമാണ്,.. പ്രണവ്,…
********
“കതക് തുറക്ക്,.. പ്ലീസ്,.. ” അവൾ ഉറക്കെ കരഞ്ഞു,. അത് ഒരു തരിപോലും അവനിൽ അലിവുണ്ടാക്കിയില്ല,..

“സഖാവേ, ഇത് വേണോ ? പണിയാകുമെന്നാ തോന്നണത്,… ”

“അവൾക്ക് ഇത്തിരി അഹങ്കാരം കൂടുതലാ,.. കുറച്ചു നേരം കഴിയട്ടെ,… എന്നിട്ട് തുറക്കാം ”

“പ്ലീസ്,… ”
അഞ്ജലിക്ക് തല കറങ്ങുന്നത് പോലെ തോന്നി,.. കണ്ണിൽ ഇരുട്ട് കയറുന്നു,.. ആകെ മൊത്തം ഒരു അസ്വസ്ഥത,.. അഞ്‌ജലി നിലത്ത് പടിഞ്ഞിരുന്നു,…. പ്രണവ് പുറത്തെ ആൽമരത്തണലിൽ ഇരുന്നു,..

“സഖാവേ,.. കുറേ നേരമായി ഉള്ളിൽ നിന്ന് അനക്കമൊന്നും കേൾക്കുന്നില്ലാട്ടോ,.. എനിക്കെന്തോ,.. ”

“ഒന്നുമില്ല ആര്യ സഖാവേ,.. പഠിച്ചു പഠിച്ചവൾ ഉറങ്ങിപ്പോയിക്കാണും,… ” പ്രണവിന്റെ മുഖത്ത് ഒരു പരിഹാസച്ചിരിയായിരുന്നു,..

” മതി പ്രണവ്,.. പാവം കുട്ടി,.. നമ്മുക്ക് കോളേജിലേക്ക് പോവണ്ടേ,. നാളത്തെ പ്രകടനപരിപാടി സെറ്റ് ചെയ്യേണ്ടതാ !”

“അത്ര പാവമൊന്നുമല്ല,.. ആ ഞാൻ പോകുവാ… നിങ്ങൾ വേണേൽ തുറന്നു കൊടുത്തോ,.. ”

പ്രണവ് അഭിരാമിന് താക്കോൽ എറിഞ്ഞു കൊടുത്തു,…
” എന്നാ ശരി, ഞാനിറങ്ങുവാ,.. ”

അവൻ തിരിഞ്ഞതും ആര്യയുടെ കരച്ചിൽ കേട്ടു,… പരിഭ്രാന്തനായ പ്രണവ് ക്ലാസ്സ്‌ മുറിയിലേക്കോടി കയറി,… നിലത്ത് ബോധമില്ലാതെ കിടക്കുന്ന അഞ്ജലിയെ ആണവൻ കണ്ടത്,.. ഒരു നിമിഷത്തേക്കവൻ പകച്ചു നിന്നു,…

“ഞാനപ്പോഴേ പറഞ്ഞതല്ലേ ഇത് പണിയാകുമെന്ന്,.. ” അഭിറാം പ്രണവിനെ നോക്കി,…

പ്രണവ് അവൾക്കരികിൽ മുട്ടുകുത്തിയിരുന്നു,.. “ബാഗിൽ വെള്ളമുണ്ടോ എന്ന് നോക്കിക്കേ,… സഖാവേ ആ കുട്ടീടെ കൈ നന്നായി തിരുമി കൊടുക്കൂ,… ”

വെപ്രാളത്തിൽ ആര്യ അവളുടെ കൈ തിരുമി,.. പ്രണവ് വെള്ളമവളുടെ മുഖത്ത് തെളിച്ചു,.. എന്നിട്ടും അഞ്‌ജലി അബോധാവസ്ഥയിൽ തന്നെ നില നിന്നു,..

“പ്രണവ് ഇനി എന്ത് ചെയ്യും,… ” പ്രണവ് അവളുടെ കൈ പിടിച്ചു,. അഞ്ജലിയുടെ തലച്ചോറിൽ ഒരു വൈബ്രേഷൻ ഉണ്ടായി,…

“പൾസ് ഉണ്ട്‌,.. ആര്യ,.. വേഗം സി. പി. ആർ കൊടുക്ക്,… ”

“എന്താ ?” ആര്യ ഞെട്ടലിൽ അവനെ നോക്കി,..

“സി. പി. ആർ,.. ”

“എന്റെ കൈയും കാലും വിറക്കുവാ സഖാവേ, എന്നെക്കൊണ്ട് പറ്റൂല്ല,.. ”

“താനെന്തൂട്ട് സഖാവാടോ ?” ആര്യ തല കുനിച്ചു,..

പ്രണവ് പ്രതീക്ഷയോടെ അഭിറാമിനെ നോക്കി,..

“എന്റെ പൊന്നളിയാ,.. മൃദുവുമായുള്ള കഴിഞ്ഞ ആഴ്ചയിലെ പിണക്കം ഇന്ന് ഞാൻ ഒരുവിധത്തിൽ ആണ് മാറ്റിയെടുത്തത്,.. നീയെന്നെ നിർബന്ധിക്കരുത്,. എന്റെ ജീവിതപ്രശ്നമാണ് !”

“എടാ ഇതൊരാളുടെ ജീവന്റെ പ്രശ്നമാണ്,.. ” പ്രണവ് രണ്ടും കല്പിച്ച് ആര്യയുടെ കൈ പിടിച്ചു,. അവളൊന്ന് ഞെട്ടിയത് അവൻ ശ്രദ്ധിച്ചു..

“തെറ്റിദ്ധരിക്കണ്ട,… ” അവൻ ആര്യയുടെ കൈകൾക്ക് മുകളിലായി തന്റെ കൈ വെച്ച് അഞ്ജലിയുടെ നെഞ്ചിൽ അമർത്തി,… അവൾക്ക് അനക്കമൊന്നും ഉണ്ടായില്ല,..
അവന് നിരാശ തോന്നി,…

“ഡാ,.. മറ്റേത് ട്രൈ ചെയ്യ്,.. ”
പ്രണവ് മനസിലാവാത്തത് പോലെ അഭിറാമിനെ നോക്കി,…

“ലിപ് കിസ്സ്,.. ” പ്രണവിന്റെ ഉള്ളിൽ ഒരാളാലുണ്ടായി, . അത് പുറത്ത് കാണിക്കാതിരിക്കാൻ അവൻ പാട് പെട്ടു,…

“അത് ലിപ് കിസ്സ് ഒന്നും അല്ല,.. ”

“അല്ലെങ്കിൽ അല്ല,.. അതുപോലൊന്ന്,.. സമയമില്ല,.. നീ കരണവാ ഈ കൊച്ചിന് ഇങ്ങനൊരവസ്ഥ വന്നത്,.. ”

അവൻ ആര്യയെ പ്രതീക്ഷയോടെ നോക്കി,. അവൾ മുഖം താഴ്ത്തി,.. പ്രണവ് രണ്ടും കല്പിച്ചു അവൾക്ക് നേരെ മുഖമടുപ്പിച്ചു,.. ചങ്കിടിപ്പ് വല്ലാതെ കൂടി വരുന്നതവനറിഞ്ഞു !! അവന്റെ വിയർപ്പുതുള്ളികൾ ഇറ്റ് അവളുടെ കവിളിൽ വീണു,.. അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളെ പൊതിഞ്ഞു,…

“ലിപ് കിസ്സ് അല്ലെന്ന് പറഞ്ഞിട്ട് ഇവനെന്താ ഈ ചെയ്യണത് ? എടാ കിട്ടിയ അവസരം നീ നന്നായി ഉപയോഗിക്കുവാണല്ലേ,.. ” അഭിറാം അർത്ഥം വെച്ച് പറഞ്ഞു !
പ്രണവ് ദേഷ്യം ഉള്ളിൽ അമർത്തി,.. പിന്നെ അവളുടെ വായിലേക്ക് ശക്തമായി ഊതി,.. അഞ്ജലി ഒന്ന് ചുമച്ചു,… അവന് ശ്വാസം നേരെ വീണു,. പ്രണവ് അവളുടെ തല മടിയിലേക്ക് എടുത്തു വെച്ചു,.. കൈ ചൂടാക്കി,..

“ഇപ്പോൾ അവന് ആരുടേയും കൈ പിടിക്കേണ്ട,.. ”

“അഭി,. നിനക്ക് ഞാൻ പിന്നെ തരാട്ടോ,.. ”

ആര്യ മുഖത്ത് ഒരിക്കൽ കൂടി വെള്ളം തളിച്ചു,.. അഞ്ജലി പതിയെ കണ്ണുകൾ തുറന്നു,…

താനൊരു പുരുഷന്റെ മടിയിലാണ് കിടക്കുന്നതെന്ന് ബോധ്യപ്പെടാൻ അവൾക്കൊരു നിമിഷം സമയമെടുത്തു,… അവൾ പ്രണവിനെ തന്നെ നോക്കി കിടന്നു,…

*********
” നിങ്ങളിത് ആരെയും സ്വപ്നം കണ്ടിരിക്കുവാ. ? ”

അഞ്ജലി ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു,. ” ഐ ആം സോറി ഞാൻ,.. ”

“വേണ്ട ഇതേപോലെ നിങ്ങൾ സ്വപ്നം കണ്ട് വണ്ടിയോടിച്ചിട്ടാ ഞങ്ങൾ ഈ അവസ്ഥയിൽ ആയത്,. നോക്ക് മാഡം ഞങ്ങളുടെ ബൈക്കിന്റെ പെയിന്റ് പോയി ,.. കൂടെ ഞങ്ങളുടെ ശരീരത്തിലെ പെയിന്റും അത്യാവിശം നന്നായി പോയിട്ടുണ്ട്,.. സോ കോമ്പൻസേഷൻ കിട്ടിയേ പറ്റു,… ”

“അത് റെഡിയാക്കാം,.. ഇപ്പോൾ എന്റെ അടുത്ത് ലിക്വിഡ് ക്യാഷ് ആയിട്ട് അധികം പൈസ ഇല്ല,.. ”

“ചെക്കായാലും മതി,.. ”

“ഞാൻ കഴിയുന്നത് ചെയ്യാം,.. ഇപ്പോൾ ഇത് പിടിക്ക്, ഒരു 7000 റുപ്പീസ് ഉണ്ട്,. ബാക്കി ഞാൻ എത്തിക്കാം,.. ഞാനെന്നാൽ കൗണ്ടറിൽ ബിൽ അടച്ചിട്ട് വരാം,… ”

“പേ ടി എം ചെയ്താലും മതി !” അവൾ ആദർശിനെ സൂക്ഷിച്ചു നോക്കി !

“സൗകര്യം പോലെ ചെയ്താൽ മതി “…

“എത്ര വേണമെന്ന് വെച്ചാൽ ഞാൻ പിന്നീട് എത്തിച്ചു തരാം,… ”

“ഈ പോക്ക് ഈ വഴി പോവോ അതോ,.. ”

“എനിക്കൊരു വാക്കേ ഉള്ളൂ,… ”

“ചൂടാവല്ലേ മാഡം,.. പേരൊന്നു പറയാമോ ?”

“അഞ്ജലി,.. ” അവളുടെ മുഖത്തെ ഗൗരവം അപ്പോഴും മാറിയിരുന്നില്ല,…

“എനി വേ ഐ ആം ആദർശ്,… ”
അവൻ കൈ നീട്ടി അഞ്ജലി അനങ്ങാതെ നിന്നതേ ഉള്ളൂ,…

അവൻ ജാള്യത മറയ്ക്കാൻ ശ്രമിച്ചു കൊണ്ട്,.. പുഞ്ചിരിച്ചു,..

“അത് ബിബിൻ,.. മാരീഡ് ആണ്,.. ഞാൻ പിന്നെ,… “.

“ഞാൻ കമ്മിറ്റഡ് ആണ് എന്തേ ? ” അഞ്‌ജലി എടുത്തടിച്ചപോലെ പറഞ്ഞു ആ ശ്രമവും പാളിയതിൽ അവന് തെല്ലൊരു നിരാശ തോന്നി,…

“ആ അളിയാ നീയെപ്പോ വന്നു ?”

“ഒരു 5 മിനിറ്റ്,.. നിന്റെ തിരക്ക് കഴിയട്ടെ എന്ന് വിചാരിച്ചു,.. ”

അഞ്ജലിയുടെ കാതുകളിൽ ആ ശബ്ദം അലയടിച്ചു,. അവൾ ഞെട്ടലിൽ തിരിഞ്ഞു,.. മുന്നിൽ പ്രണവ്,… ഇപ്പോൾ അവന്റെ മുഖത്ത് നേരത്തെ കണ്ട ഞെട്ടലില്ല തന്നെ കണ്ടതും പരിചയത്തോടെയുള്ള പുഞ്ചിരിയുമായി അടുത്തേക്ക് വന്നു,…

“അഞ്ജലി എന്താ ഇവിടെ ?”

കാലങ്ങൾക്ക് ശേഷമാണ് തന്റെ മുന്നിൽ നിന്നിങ്ങനെ സംസാരിക്കുന്നത്,.. നേരത്തെയും കാര്യമായൊന്നും സംസാരിക്കാതിരുന്നതാണ്,. അതൊരുപക്ഷേ ദിവ്യ കൂടെയുണ്ടായിരുന്നതിനാലാവാം !

“അത് എന്റെ വണ്ടിയാ,.. ”
അവന്റെ മുഖം മങ്ങിയതവൻ ശ്രദ്ധിച്ചു,…

“അളിയാ അപ്പോൾ നിങ്ങൾ പരിചയമുണ്ടോ. ?”

“മ്മ്,.. ഉണ്ട്‌ ”
അവന്റെ മുഖം തെളിഞ്ഞു,…

“തനിക്ക് ഓഫീസിൽ പോവനെന്തോ തിരക്കുണ്ടെന്ന് പറഞ്ഞതല്ലേ,. പൊക്കോ,. ”

“ഇല്ല പ്രണവ്,.. ഐ ആം,.. ”

“ഇവിടെ ഞാനുണ്ടല്ലോ,. എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാൻ നമ്പറും തന്നിട്ടില്ലേ പൊക്കോ,… ”

അവൾ എന്ത് പറയണമെന്നറിയാതെ നിന്നു,. അവന്റെ വാക്കുകളെ എന്നും അനുസരിക്കാനാണ് ഇഷ്ടം,. അന്നത്തെ സംഭവത്തിന്‌ ശേഷം,.. അഞ്ജലി മനസില്ലാമനസോടെ തിരികെ നടന്നു,..

“നീയവളുടെ കയ്യിൽ നിന്ന് പൈസ വല്ലതും മേടിച്ചോ ?”

“അത് പിന്നെ,.. ” പ്രണവ് അവന്റെ പോക്കെറ്റിൽ നോട്ടുകൾ കണ്ടു,.. അവന്റെ സമ്മതം ചോദിക്കാതെ തന്നെ അവൻ ആ പൈസ എടുത്ത് അഞ്ജലിയുടെ പുറകെ നടന്നു,..

“അഞ്ജലി,… ”
അവളുടെ ഉള്ള് തുടിച്ചു,…

“ദാ ഇത് വേണ്ട,. കയ്യിൽ വെച്ചോ,.. ” അവൾക്ക് നിരാശ തോന്നി,…

“അത് കുഴപ്പമില്ല,.. ”

“നീ വെച്ചോ,.. ഇവിടെ അത്ര ബില്ലൊന്നും ആവില്ല,.. ”

അവൻ കാലങ്ങൾക്ക് ശേഷം അവളുടെ കൈ പിടിച്ചു,.. അഞ്ജലിയുടെ ശരീരമാകെ കോരിത്തരിച്ചു,.. അവൻ പണം അവളുടെ ഉള്ളം കയ്യിൽ വെച്ചു,.. അവളുടെ മനസ്സവന് വായിക്കാൻ കഴിഞ്ഞു,..
അവൻ പെട്ടെന്ന് കൈ വലിച്ചു,..

“ചെല്ല്,.. ”

അവൾക്ക് ദുഃഖമടക്കാൻ കഴിഞ്ഞില്ല,..

“ടേക്ക് കെയർ,.. സൂക്ഷിച്ചു പോണം,.. ” അവൾ അവനെത്തന്നെ നോക്കി നിന്നു പ്രണവ് അവളുടെ മുഖം കൂടുതൽ കണ്ടു നിൽക്കാനാവാതെ തിരിച്ചു നടന്നു,..

“നീയെന്തിനാ പൈസ തിരിച്ചു കൊടുത്തത്,?.. ”
“അത്,… ”

“എന്തായാലും സാരമില്ല,.. നിങ്ങൾ പരിചയക്കാരായ സ്ഥിതിക്ക്,. കൂടുതൽ ഡീറ്റെയ്ൽ ആയി എനിക്കും പരിചയപ്പെടാനുള്ളതാണല്ലോ,.. ”

പ്രണവിന് അരിശം ഇരച്ചു കയറി,..
“ദേ ആദർശേ,. നിന്റെ കോഴിത്തരം നീ അവളോട്‌ കാണിക്കാൻ നിക്കണ്ട,. പിന്നെ ഞാൻ പൈസ തിരിച്ചു കൊടുത്തത്,.. അതിനു വേറെ കാരണമുണ്ട്,.. ”

“എന്താണാവോ ആ കാരണം ?”

“ഈ ആക്‌സിഡന്റ് ഞാൻ കാരണം ഉണ്ടായതാണ്,. അത് തന്നെ കാരണം,.. ” പ്രണവ് റൂമിനുള്ളിലേക്ക് നടന്നു,.. ആദർശ് അന്തം വിട്ട് നിന്നു,.

(തുടരും,)

Click Here to read full parts of the novel

4.3/5 - (16 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!