അഞ്ജലി അന്ന് പതിവിലും ഉന്മേഷഭരിതയായിരുന്നു,. ഇനി ഒരിക്കലും പ്രണവിനെ കാണാനാകുമെന്ന് കരുതിയതല്ല,.. വീണ്ടും ഒരിക്കൽ കൂടെ അവനരികിലേക്ക്… അഞ്ജലി ഹോസ്പിറ്റലിലേക്ക് നടന്നു,.. പക്ഷേ അവളുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട്,. പുതിയ ആളുകൾ റൂം കയ്യേറിയിരുന്നു,..
ഡിസ്ചാർജ് ആയിപ്പോയിട്ട് പ്രണവ് ഒന്ന് വിളിക്കുക കൂടെ ചെയ്തില്ല,.. അവന്റെ നമ്പർ എങ്കിലും വാങ്ങേണ്ടതായിരുന്നു !
“അഞ്ജലി ?
“യെസ്,.. ”
“വോ യേ ആപ്കോ ദേനേ കേലിയെ കഹാ !”
അതൊരു കവർ ആയിരുന്നു,..
“താങ്ക് യൂ !” അഞ്ജലി അത് സിസ്റ്ററുടെ കയ്യിൽ നിന്നും വാങ്ങിച്ചു ഒരുപക്ഷേ പ്രണവ് ഏൽപ്പിച്ചതാകും ! അഞ്ജലി അക്ഷമയോടെ കവർ പൊട്ടിച്ചു,.. അതിൽ കുറച്ചു കാഷ് ഉണ്ടായിരുന്നു താൻ ഹോസ്പിറ്റലിൽ അടച്ച പണം അവൻ അത്രയും തിരിച്ചു വെച്ചിരിക്കുന്നു ! അവളുടെ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടായി,.. എന്നും അവൻ തന്നെ അന്യ ആയിട്ടേ കണ്ടിട്ടുള്ളു,.. ഇപ്പോഴും !
അഞ്ജലിയുടെ മിഴികൾ നിറഞ്ഞു,.. ലെറ്റർ വായിക്കാനേ തോന്നിയില്ല,.. എങ്കിലും അവൾ അത് പതിയെ തുറന്നു !
“ഡിയർ അഞ്ജലി,…
നിന്നോട് എങ്ങനെ ക്ഷമ ചോദിക്കണമെന്നെനിക്കറിയില്ല എന്നും നിന്നെ വേദനിപ്പിച്ചിട്ടേ ഉള്ളൂ,.. എനിക്ക് വേണ്ടി ജീവൻ പോലും കളയാൻ തയ്യാറായ നിന്നെ വിട്ടുകളഞ്ഞത് എന്തിനെന്ന ചോദ്യം നിന്റെ ഉള്ളിൽ ഇപ്പോഴും ഉണ്ടെന്നെനിക്കറിയാം,.. നിന്നെ മനസിലാവാഞ്ഞത് കൊണ്ടായിരുന്നില്ല അത്,. എനിക്കപ്പോൾ അതല്ലാതെ മറ്റു വഴിയില്ലായിരുന്നു ”
അഞ്ജലിയുടെ മിഴികളിൽ പരിഭ്രമം ഉണ്ടായിരുന്നു,..
********
“എനിക്കറിയണം മധുവേട്ടാ ആരാ ഇതിന് പിന്നിൽ ?”
അയാൾ ഒരു നിമിഷം നിശ്ശബ്ദനായി നിന്നു,..
പിന്നെ ഒന്നാലോചിച്ച ശേഷം പറഞ്ഞു,…
“അവനുള്ള പണി നമ്മുടെ പാർട്ടി കൊടുത്തോളും,.. ”
“അവനാരാണെന്നാ ചോദിച്ചത് ? ”
“അത് ഞാൻ പറയണോ പ്രണവ്,.. നിനക്കറിഞ്ഞൂടെ ?”
“പക്ഷേ എന്തിനാ അയാൾ അഞ്ജലിയെ ?”
“അഞ്ജലിയെ അല്ല നിന്നെയാണവർ ലക്ഷ്യം വെച്ചത്,.. ആ കുട്ടി അതിൽ ഇരയായി പോയെന്ന് മാത്രം,.. ”
അവന് ദുഃഖം അടക്കാനായില്ല…
“എനിക്കെല്ലാം മടുത്തു സഖാവേ,.. ഇനി എനിക്ക് കഴിയില്ല ഒന്നിനും. എനിക്കൊരു സ്ഥാനവും വേണ്ട,.. മടുത്തു എല്ലാം !”
“പതിയെ പറ പ്രണവ്,.. വേറെ ആരും കേൾക്കണ്ട,.. അഥവാ കേട്ടാൽ മറ്റാരും നിന്നെ ബാക്കി വെച്ചൂന്ന് വരില്ല,.. ഒരു രക്തസാക്ഷിയെ സൃഷ്ടിക്കാൻ പാർട്ടിക്ക് അധികം ബുദ്ധിമുട്ടൊന്നും കാണില്ല,… ”
അവന് ഉത്തരമുണ്ടായില്ല.. ഇന്ന് തന്നെക്കൊല്ലാൻ നോക്കിയത് വേറെ പാർട്ടിക്കാരാണെങ്കിലും നാളെ സ്വന്തം പാർട്ടിയും അതിന് മടി കാണിക്കില്ലെന്നാണ് പറഞ്ഞത്,… താൻ കാരണം… ഇതൊക്കെ തന്നെയാണ് അവളെ അകറ്റി നിർത്തിയത്,.. അല്ലാതെ ഇഷ്ടമില്ലാഞ്ഞിട്ടല്ല,. നാളെ താൻ അവൾക്കൊരു വേദനായകരുതെന്ന് തോന്നി,.. പക്ഷേ ഇന്നവളുടെ സ്നേഹം നിഷേധിക്കാൻ തനിക്ക് അധികാരം ഇല്ല,.. അത്രയേറെ സ്നേഹം കൊണ്ടവൾ തന്നെ തോൽപിച്ചു കളഞ്ഞു,..
“എനിക്കെന്റെ അഞ്ജലിയെ കാണണം!”
“പ്രണവ് അവൾക്ക് ബോധം തെളിഞ്ഞിട്ടില്ല,.. പിന്നെ നിന്റെ ഈ അവസ്ഥ വെച്ച് എങ്ങനെ അവളെ കാണാനാണ് ? വേണ്ട ”
“എനിക്ക് കണ്ടേ പറ്റുള്ളൂ !” അവന്റെ മുറിവുകളിൽ നിന്നും ചോര പൊടിഞ്ഞു എങ്കിലും അവൻ എഴുന്നേറ്റു,..
എല്ലാവരും അവന് വഴി മാറിക്കൊടുത്തു ! അവൻ ഐ സി യൂ വിന്റെ വാതിൽ തുറന്ന് അകത്തു കയറി ! ജീവന് വേണ്ടി പോരടിക്കുന്ന അഞ്ജലി ആ കാഴ്ച്ച അവനെ വല്ലാതെ, ഉലച്ചു,.
തനിക്ക് ഏൽക്കേണ്ട മുറിവാണ് അവൾ ഏറ്റുവാങ്ങിയിരിക്കുന്നത്,.. അതുകൊണ്ടാവാം ആ വേദന താനും അനുഭവിക്കുന്നത്,..
“എന്റെ ജീവനാ നീ,.. നിനക്കെന്തെങ്കിലും സംഭവിച്ചിട്ട് ഞാൻ പിന്നെ ജീവിച്ചിരിക്കുന്നുവെന്നതിൽ എന്താണ് അർത്ഥമുള്ളത്, ഐ ആം വെരി സോറി,.. നിന്നിൽ നിന്നും ഞാൻ അകന്ന് നിന്നതും ഇതൊക്കെ കൊണ്ടാണ്,. പക്ഷേ എനിക്കിപ്പോ ഒന്നും നിന്റത്രേം വലുതല്ല ഒന്നും,.. നീ തിരിച്ചു വരണം,.. ജീവിതാവസാനം വരെ പ്രണയിക്കണം,.. എനിക്ക് നിന്നെ വേണം അഞ്ജലി !” അവനവളുടെ നെറുകയിൽ ചുംബിച്ചു,.. അഞ്ജലിയിൽ ഒരു വൈബ്രേഷൻ ഉണ്ടായി, പ്രണവ് സ്വയം മറന്നു പൊട്ടിക്കരഞ്ഞു,…
“മതി ഇനി നിങ്ങൾ പുറത്ത് നിക്കണം ഇത് ഐ സി യൂ ആണ്,. പേഷ്യന്റിനെ ഡിസ്റ്റർബ് ചെയ്യരുത് ! ”
അവൻ കണ്ണ് തുടച്ചു പുറത്തേക്കിറങ്ങിയത് അഞ്ജലിയുടെ അച്ഛന് മുന്നിലേക്കായിരുന്നു !
“കഴിഞ്ഞോ നിന്റെ സ്നേഹപ്രകടനം ?” അയാൾ കോപാകുലനായിരുന്നു,… അയാൾ അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു,.. കെട്ടിവെച്ച മുറിവിൽ നിന്നും രക്തത്തുള്ളികൾ അവന്റെ ശരീരത്തിലൂടെ ഒഴുകിയിറങ്ങി . ആളുകൾ അയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു ..
“അവന്റെ ഒരു കോപ്പിലെ പ്രേമം ?? എന്തും പറഞ്ഞാടാ നീ അവളെ വളച്ചെടുത്തത് ? പഠിച്ചു നടക്കേണ്ട പ്രായത്തിൽ രാഷ്ട്രീയം കളിച്ചു നടക്കുന്നു,.. അത് കാരണം എന്റെ മോള് ഇനി ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നറിയാതെ കിടക്കുവാ,… ” അയാളുടെ മിഴികൾ നിറഞ്ഞൊഴുകി,.
“ആണായിട്ടും, പെണ്ണായിട്ടും ഞങ്ങൾക്ക് ഒന്നേ ഉള്ളൂ,.. ഇന്നേ വരെ അവളുടെ എല്ലാ ആഗ്രഹവും ഞാൻ സാധിച്ചു കൊടുത്തിട്ടുണ്ട്,.. പക്ഷേ നിന്റെ കാര്യത്തിൽ അതുണ്ടാവില്ല,.. രാഷ്ട്രീയക്കാർക്ക് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന നിന്നെയൊന്നും എന്റെ മോൾക്ക് വേണ്ട,.. എനിക്ക് വയ്യ അവളുടെ കണ്ണീര് കാണാൻ,.. അത് കൊണ്ട് പറയുവാ,.. അവൾ കണ്ണ് തുറക്കുന്നതിന് മുൻപ് പൊയ്ക്കോണം നീ ഇവിടന്ന്,.. ഇനിയും അവളെ ഉപദ്രവിക്കരുത് !”
ഒരു വാക്ക് പോലും പറയാതെ പ്രണവ് അപ്രത്യക്ഷൻ ആയത് ഇതുകൊണ്ടാണ്,.. അഞ്ജലി ശബ്ദമടക്കിക്കരഞ്ഞു,.. എന്നെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ താൻ ഇത്രയും കാലം അവന് വേണ്ടി കാത്തിരുന്നു,.. പക്ഷേ മുന്നിൽ വന്നു നിന്നപ്പോഴോ അവൻ തനിക്ക് തീർത്തും അന്യനായി തീർന്നിരിക്കുന്നു ! തിരികെ നടക്കുമ്പോൾ അവളുടെ കാലുകൾ വിറച്ചു,.. പ്രണവിനെ ഓർക്കാത്ത ഒരൊറ്റ ദിവസം പോലും തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല,.. അവൻ തനിക്ക് എല്ലാമായിരുന്നു,.. എന്നാലും വിധി എത്ര ക്രൂരമായിട്ടാണ് തങ്ങളെ വേർപിരിച്ചത് ?
“അഞ്ജലി,… ”
മുന്നിൽ പ്രണവ് അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല,..
**********
“കയറൂ,.. ”
അവൾ ഒരു നിമിഷം മടിച്ചു നിന്നു,.
“വേണ്ട പ്രണവ് ഞാൻ പൊക്കോളാം,.. ”
“ഞാൻ നിനക്ക് അന്യനായിപ്പോയോ ഇത്രയും വർഷങ്ങൾ കൊണ്ട് ?”
“നീയെനിക്ക് അല്ലല്ലോ,. ഞാൻ നിനക്കല്ലേ അന്യയായത് ? നീ അല്ലേ എന്നെ ഇട്ടിട്ട് പോയത്,.. നീ അല്ലേ വേറെ കല്ല്യാണം കഴിച്ചത് ?”
അവൻ ചിരിച്ചു,.. അഞ്ജലിക്ക് ദേഷ്യം വന്നു,..
“പ്രണവ് ഐ ആം സീരിയസ്,.. ”
“ഇട്ടിട്ട് പോയിന്നുള്ളത് ശരിയാ,.. അതിന്റെ കാരണം ഞാൻ നിന്റെ കയ്യിലിരിക്കുന്ന ലെറ്ററിൽ വ്യക്തമായി എഴുതീട്ടുണ്ട്,… പക്ഷേ കല്ല്യാണം കഴിച്ചുവെന്ന് നിന്നോടാരാ പറഞ്ഞത് ?”
അഞ്ജലിക്ക് താൻ സ്വപ്നം കാണുകയാണെന്ന് തോന്നി,..
“അപ്പോൾ ദിവ്യ ?”
“അയ്യോ അത് മധുവേട്ടന്റെ മോളാണ്,.. എനിക്ക് സ്വന്തം പെങ്ങളെപ്പോലെയാ അവളുടെ ഹസ്ബൻഡ് ഇവിടില്ല,.. കുഞ്ഞിനൊരു ഫീവർ അതോണ്ട് കുഞ്ഞിനേയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വന്നതാ ! ” അഞ്ജലി അവന്റെ ഷർട്ടിന്റെ കോളറിൽ മുറുകെ പിടിച്ചു ..
“എന്നിട്ടെന്താ അന്ന് പറയാഞ്ഞത് ?”
“അത് പിന്നെ നീ എല്ലാം അങ്ങ് സ്വയം ഊഹിച്ചു വൈഫ് ആണെന്ന്,. പറയാൻ അവസരം പോലും തരാതെ പ്രണവ്,. എനിക്ക് ഓഫീസിൽ തിരക്കുണ്ടെന്നും പറഞ്ഞു സെന്റി ആയങ്ങ് പോയില്ലേ ? ഇതിനിടയിൽ ഞാനെങ്ങനെ പറയാനാ ?”
അവൾ മുഖം കറുപ്പിച്ചു,…
“ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആവുകയാണെന്ന് പോലും പറയാഞ്ഞതെന്താ?”
“വിളിക്കാൻ ഒന്നും സമയം കിട്ടീല്ല,. അതല്ലേ അവനെ കൊണ്ടോയി വീട്ടിലാക്കി വന്നിട്ട് ഞാൻ ഇവിടെ കാത്തു നിന്നത് ?”
“ലെറ്റർ എഴുതാനൊക്കെ സമയം കിട്ടിയല്ലോലെ ?”
“അത് ഇന്നലെ എഴുതീതാ,… നീ കേറുന്നുണ്ടേൽ കേറൂ,. ഇവിടെ അധികനേരം നിർത്താൻ പറ്റില്ല,.. ”
“അപ്പോൾ എന്റെ വണ്ടി ? ”
“അത് നീ പിന്നെ വന്നെടുക്കാം !”
അവളുടെ ചങ്കിടിപ്പ് കൂടി,..
“എന്തെടി,.. ഇപ്പോൾ നിനക്ക് ബുള്ളറ്റിൽ കേറണ്ട ??”
“അത് പിന്നെ,.. ”
“ഏത് പിന്നെ അന്ന് നിന്റെ നിർബന്ധം ആണേൽ ഇന്നെന്റെ നിർബന്ധം ആണ് ! ”
പ്രണവിനൊപ്പം ചേർന്നിരുന്ന് ബുള്ളറ്റിൽ അതും ഒരുപാട് കാലത്തിനു ശേഷം,.. വീണ്ടും ഇങ്ങനൊന്നും സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല !
“രാഷ്ട്രീയം ഒക്കെ വിട്ടോ ?”
“അതൊക്കെ ഒരു വിധത്തിൽ ഒഴിവാക്കിപ്പോന്നു !”
” വേണേൽ പണ്ടത്തെ പോലെ കെട്ടിപ്പിടിച്ചിരുന്നോട്ടോ,.. അന്ന് രാഷ്ട്രീയക്കാരനെ ആണെങ്കിൽ ഇന്ന് ഒരു ഐ പി എസ് കാരനെ ആണെന്ന് കരുതിയാൽ മതി !”
*******
“കഴിഞ്ഞോ ??”
“ആ കഴിഞ്ഞു,.. ബാക്കി ദാ വരാനുള്ളത് ജൂനിയർ പ്രണവ് ആണ് !”
അഞ്ജലി തന്റെ നിറവയറിൽ തലോടി !
ഞാനും പതിയെ അഞ്ജലിയുടെ ഉടലിനോട് ചെവിയോർത്തു !
“അവൻ ദാ ചവിട്ടുന്നുണ്ട് ”
“അവനെന്നുറപ്പിച്ചോ ?”
“പിന്നല്ലാതെ,. അവനും അവന്റെ അച്ഛനെപ്പോലെ ഒരു ഐ പി എസ് കാരനാവുമെന്നാ തോന്നണേ,. ഇപ്പോഴേ അമ്മാതിരി ചവിട്ടല്ലേ ?”
ഞങ്ങളുടെ തമാശയിൽ ഓഫീസിൽ നിന്ന് വന്നു കയറിയ പ്രണവും ചേർന്നു,..
“അല്ല അനു ഇവൾ കത്തി വെച്ച് നിന്നെ കൊന്നോ ! ” അഞ്ജലി പ്രണവിന്റെ നേരെ മുഖം കറുപ്പിച്ചു,..
“ഹേയ് ഇല്ല !”
“പ്രണവ് എന്നും ഈ അനൂന്റെ കഥ മൊത്തം ട്രാജഡി എൻഡിങ് ആണെന്നെ,. വെറുതെ ഇട്ട് കരയിക്കുവാ,. അതോണ്ട് നമ്മുടെ കഥ അങ്ങ് എഴുതിക്കോളാൻ പറഞ്ഞു,.. തുടക്കം ട്രാജഡി ആണേലും ഹാപ്പി എൻഡിങ് ആണല്ലോ !”,.
അഞ്ജലി ആവേശത്തിൽ പറഞ്ഞു,…
“ഇപ്പോൾ അത് മണ്ടത്തരമായെന്ന് എനിക്കും തോന്നാറുണ്ട്ട്ടോ,.. ” പ്രണവിന്റെ കൗണ്ടറിന് അഞ്ജലിയുടെ കയ്യിൽ നിന്ന് കുറേ കിട്ടി,..
വല്ല്യ ഐ പി എസ് കാരനൊക്കെ ആണേലും ഭാര്യയുടെ മുൻപിൽ വെറും പൂച്ചയാ,.. എന്തായാലും ജൂനിയർ പ്രണവ് അധികം വൈകാതെ അവരുടെ ജീവിതത്തിലേക്ക് വരും,.. അഞ്ജലിയോടും പ്രണവിനോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസിന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി,…
(അവസാനിച്ചു )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
love…..
🙂