Skip to content

അന്ന് പെയ്യ്ത മഴയിൽ – 12

അന്ന് പെയ്യ്ത മഴയിൽ

പെട്ടെന്ന് റോഷൻ കണ്ണുകൾ തുറന്നു മുന്നിൽ അവളെ കണ്ടപ്പോൾ അവൻ കുറെ നേരം നോക്കി നിന്നു

തന്നെ അവനു മനസ്സിലായില്ല എന്ന് അവൾ സംശയിച്ചു

” എല്ലാം നിർത്തി പോയവർ എന്തിനാ പിന്നെ വന്നത് ”
അവൻ ചോദിച്ചു

” അങ്ങനെ പറഞ്ഞാൽ ഉടനെ അങ്ങനെ പോകാൻ കഴിയുമോ”

” പിന്നെ എന്തിനാ അങ്ങനെ പറഞ്ഞത്”

” അത് അപ്പോഴത്തെ ദേഷ്യത്തിന് വെറുതെ പറഞ്ഞതാ”

” നിനക്ക് ദേഷ്യം വരുമ്പോൾ തട്ടിക്കളിക്കാൻ ഉള്ളതാണ് ജീവിതം അല്ലേ”

” അങ്ങനെയല്ല ”

” വേണ്ട ഒന്നും പറയണ്ട കല്യാണം കഴിഞ്ഞ് നിനക്ക് ദേഷ്യം വന്നാ താലി പൊട്ടിച്ചിട്ട് പോവും അല്ലേ”

അവൾ പെട്ടെന്ന് അവളുടെ കൈകൾ അവളുടെ വായിൽ അമർത്തി

” അങ്ങനെയൊന്നും പറയല്ലേ ആ നശിച്ച നിമിഷത്തിൽ എനിക്ക് അറിയാതെ വന്നു പോയതാ”

അവളുടെ കൈമാറ്റി അവൻ സംസാരിച്ചു തുടങ്ങി

” ഈയൊരു വട്ടം പറഞ്ഞത് ഇരിക്കട്ടെ ഇനി അങ്ങനെ പറഞ്ഞാൽ നീ കാണാൻ പോകുന്നത് പുതിയൊരു റോഷന് ആയിരിക്കും”

അവളുടെ മുഖത്ത് സങ്കടം നിഴലിച്ചു

” ജനി എനിക്ക് നിന്നോടുള്ള സ്നേഹം നിനക്കറിയില്ലേ ഇങ്ങനെയൊക്കെ പറഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റില്ല”

” എല്ലാം എനിക്കറിയാം ഇനി ഒരിക്കലും ഞാൻ പറയില്ല”

” അതുമതി”
ഇന്നലെ അപ്പച്ചൻ പറഞ്ഞു നീ ഒരുപാട് വിഷമിച്ചു എന്ന് എനിക്ക് വേണ്ടി”

” ഇന്നലെ ഞാൻ അനുഭവിച്ചതിനെ പറ്റി എനിക്ക് പറയാൻ അറിയില്ല പക്ഷേ ഒന്ന് ഉറപ്പായിരുന്നു ഇച്ചായൻ ഇന്ന് കണ്ണുതുറന്ന് ഇല്ലായിരുന്നെങ്കിൽ ഞാനും ഇനി ഒരിക്കലും കണ്ണുതുറക്കൂല്ലായിരുന്നു”

” ജനി നീ എന്തൊക്കെയാ ഈ പറയുന്നേ”

” സത്യമാ എനിക്ക് പറ്റില്ല നിങ്ങൾ ഇല്ലാതെ ഒരു നിമിഷം പോലും”

” അങ്ങനെയൊന്നും വരില്ല മോളെ എനിക്കൊന്നും പറ്റില്ലല്ലോ നിന്നെ സ്നേഹിക്കാൻ വേണ്ടി ദൈവം നിയോഗിച്ച ആളാണ് ഞാൻ”

അവൾ ചിരിച്ചു

” ഞാൻ പുറത്തു നിൽക്കാം ഒരുപാട് സമയം ആയില്ലേ ഇന്ന് റൂമിലേക്ക് മാറ്റംല്ലോ അപ്പോൾ കാണാം”

പോകാൻ പോയ അവളുടെ കയ്യിൽ അവൻ പിടിച്ചു

” ഒന്നൂടെ”

” എന്ത്?

” ആദ്യം വന്നപ്പോൾ തന്നില്ലേ
അതുപോലെ ഒന്നുകൂടെ നെറ്റിക്ക് വേണ്ട
ദേ ഇവിടെ
അവൻ കവിളിൽ ചുണ്ടി കാണിച്ചു

” അയ്യടാ
മനസ്സിൽ വെച്ചാൽ മതി”

” മര്യാദയ്ക്ക് ഉണ്ടോടാരുന്ന എന്നെ വിളിച്ചിട്ട് ചോർ ഇല്ലെന്ന് ഇതെന്ത് പരിപാടിയാ”

” ഒന്ന് പോ”

അവൾ നാണം ഭാവിച്ചു

” ഇപ്പോ പൊക്കോ ഞാൻ ഒന്ന് എഴുന്നേൽക്ക് ട്ടെ ഇതിന് കൂട്ടുപലിശ അടക്കം ഞാൻ തരും”

അവൻ ചിരിച്ചു

രണ്ടു പേരുടെയും മനസ്സിൽ ഒരുപോലെ കുളിർ കാറ്റ് വീശി

ഉച്ചയായപ്പോൾ റോഷിന റൂമിലേക്ക് മാറ്റി

“തലയിലെ മുറിവ് ഒഴിച്ചാൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇപ്പോൾ ഇല്ല എങ്കിലും റെസ്റ്റ് വേണം”

” എപ്പോൾ ഡിസ്ചാർജ് ആകാൻ പറ്റും ഡോക്ടർ?

” ആഹാ രണ്ടുദിവസംകൊണ്ട് റോഷൻ ഇവിടെ മടുത്തോ”

” ഈ കിടപ്പ് ഭയങ്കര മടുപ്പാണ് ഡോക്ടർ”

” ഒരു പത്തു പന്ത്രണ്ട് ദിവസം കിടക്കേണ്ടിവരും കാലിലും ചെറിയ മുറിവ് ഒക്കെയുണ്ട് ശരിക്കും നടക്കട്ടെ”

ഡോക്ടർ പോയി കഴിഞ്ഞ് ജെനി റൂമിലേക്ക് വന്നു

” നീ പോയി ഇല്ലായിരുന്നു അല്ലേ”

” അങ്ങനെ പോകുമോ?

” ഷോപ്പിൽ പോകണ്ടേ?

” ഞാൻ കുറച്ചു ദിവസം ലീവ്

” ആഹാ അപ്പോൾ കാര്യം ആയിട്ടാണല്ലോ

” എന്താ വേണ്ടേ ഞാനിവിടെ നിൽക്കുന്നത് ഇഷ്ടമല്ലെങ്കിൽ ഞാൻ പോയേക്കാം

” നീ അല്ലാതെ വേറെ ആരെ നിൽക്കുന്നത് ആണ് പെണ്ണേ എനിക്ക് ഇഷ്ടം”

അവൻ അവളുടെ കയ്യിൽ പിടിച്ചു

ഇരുവരുടെയും കണ്ണുകൾ പരസ്പരം പലതും പറയാതെ പറഞ്ഞു

” ആരെങ്കിലും കാണും”

” ആര് കണ്ടാലും എനിക്ക് ഒന്നുമില്ല”

” എനിക്ക് പ്രശ്നം ഉണ്ട്”

” നിനക്ക് ഐസിയുവിൽ വച്ച് ഉമ്മ വെക്കാം എനിക്ക് കൈക്ക് പിടിച്ചു കൂടാ അല്ലേ

” അത് പെട്ടന്ന് ഉറങ്ങിയോ എന്ന് അറിയാൻ വേണ്ടി ചെയ്തതല്ലേ
അവൾ വാക്കുകൾക്ക് പരതി

” പിന്നെ പിന്നെ ഉറങ്ങിയോ എന്നറിയാൻ എല്ലാവരും ഉമ്മ വെച്ചല്ലേ നോക്കുന്നേ

” ഇനി അത് പറയേണ്ട ഇഷ്ടമായില്ലെങ്കിൽ ഞാൻ അതിനെ തിരിച്ചെടുത്തിരിക്കുന്നു

അവൾ പരിഭവം പറഞ്ഞു

” നീ തിരിച്ച് എടുക്കേണ്ട ഞാൻ തിരിച്ചു തരട്ടെ

” അയ്യടാ
അത് കയ്യിൽ തന്നെ ഇരിക്കട്ടെ

” നീ അല്ലേ പറഞ്ഞത് വിവാഹത്തിനുമുൻപ് കയ്യിൽ പോലും തൊടരുതെന്ന് ഞാൻ വാക്ക് തെറ്റിച്ചിട്ടില്ല നീ ആണ് തെറ്റിച്ചത്

അവൻ കുസൃതിയോടെ പറഞ്ഞു അവൾ ചിരിച്ചു

” അച്ഛനെ അമ്മയും കാണുന്നില്ലല്ലോ
ഞാനൊന്നു വിളിച്ചു നോക്കട്ടെ

” വേണ്ട അവരെ പതുക്കെ ഇനി വന്നോളൂo

” എങ്കിൽ ഞാൻ പോയി കഴിക്കാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം

” നീ ഇവിടെ ഇരിക്കട പെണ്ണേ ഞാൻ നിന്നെ ശരിക്കൊന്ന് കാണട്ടെ

” ഇതെന്നാ ആദ്യമായി കാണുവാണോ

” എനിക്ക് നിന്നെ ഇപ്പോൾ കണ്ടാലും ആദ്യമായി കാണുന്ന കൗതുകമാണ്

അവൾ ചിരിച്ചു

” ഞാൻ പോയി എന്തെങ്കിലും കഴിക്കാൻ വാങ്ങിയിട്ട് വരാം

” എങ്കിൽ പോയി വാങ്ങി വാ

” ശരി

” പിന്നെ പോകുന്ന വഴിക്ക് തലകറങ്ങി വീഴും ഒന്നും ചെയ്യല്ലേ

” അതെന്താ അങ്ങനെ പറഞ്ഞെ

” പണ്ട് സ്കൂളിൽ വച്ച് വീണയുടെ കൈ മുറിഞ്ഞപ്പോൾ രക്തം കൊണ്ട് നീ തലകറങ്ങി വീണു എന്ന് അവൾ പറഞ്ഞിട്ടുണ്ട് ഇത് ഹോസ്പിറ്റൽ അല്ലേ അതുകൊണ്ട് പറഞ്ഞതാ നീ തലകറങ്ങി വീണാൽ ഈ നിലയിൽ ഞാൻ തന്നെ വരണ്ടേ

” എനിക്കുവേണ്ടി ഒന്ന് വന്നൂടെ

” ഒരായിരം വട്ടം വരാം.
അവൻ പ്രണയാർദ്രമായി പറഞ്ഞു

” ഞാൻ പോയി വാങ്ങിയിട്ട് വരാം

” ശരി

അവള് പോയി ഭക്ഷണവുമായി വന്നപ്പോൾ അവൻ കണ്ണുകളടച്ച് കിടക്കുകയായിരുന്നു

” ഉറക്കമാണോ
അവൾ ചോദിച്ചു

” ഞാൻ വെറുതെ കണ്ണടച്ച് കിടന്നതാ നിൻറെ ഒരു ഉമ്മയ്ക്ക് വേണ്ടി

” അയ്യേ അത് വിട്ടില്ലേ

” എന്തിനാ അയ്യേ

അവൾ പരിഭവം നടിച്ചു

” ഭക്ഷണം കഴിക്കാം

അവൾ ഭക്ഷണം അവനായി വിളമ്പി

” എൻറെ കയ്യിലെ മുറിവ് നീ കണ്ടില്ലേ

” അത് ഞാൻ ഓർത്തില്ല സ്പൂൺ മേടിച്ചു കൊണ്ട് വരാവേ

” എനിക്ക് അങ്ങനെ കഴിക്കുന്നതും ഇഷ്ടമല്ല

” പിന്നെ ഇപ്പോ എന്ത് ചെയ്യും

” എന്ത് ചെയ്യുമെന്ന് നിനക്കറിയില്ലെങ്കിൽ എനിക്ക് ഭക്ഷണം വേണ്ട

അവൾ അവൻറെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി അതിൽനിന്നും ഒരുരുള അവൻറെ വായിൽ വെച്ചു കൊടുത്തു

” ഇതല്ലേ ഉദ്ദേശിച്ചത്
അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു

” ഇന്നത്തെ ഭക്ഷണത്തിന് ഒരു പ്രത്യേക രുചി
അവൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു

“മതി ഇനി നീ കഴിക്ക് എനിക്കറിയാം ഇന്നലെ മുതൽ നീയൊന്നും കഴിച്ചിട്ട് ഉണ്ടാവില്ലെന്ന്”

” ഞാൻ കഴിച്ചോളാം”

അത് പറഞ്ഞാൽ പറ്റില്ല ഇപ്പൊ തന്നെ കഴിക്കണം

അവളും ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴാണ് ഔസേപ്പും ഗ്രേസി എത്തിയത്

” എൻറെ മോനെ അമ്മച്ചി ഇന്നലെ ഉറങ്ങിയിട്ടില്ല നിനക്കെന്താ എന്ന് കരുതി

ഗ്രേസി കണ്ണുനീരോടെ പറഞ്ഞു

” എനിക്കൊന്നും പറ്റിയില്ല അമ്മച്ചി വിഷമിക്കാതെ ഇരിക്ക
അവൻ അവരുടെ കൈപിടിച്ച് പറഞ്ഞു

” മോൻ ഇഷ്ടപ്പെട്ടതൊക്കെ അമ്മച്ചി ഉണ്ടാക്കി കൊണ്ടുവന്നിട്ടുണ്ട്

” ഞങ്ങൾ കഴിച്ചു അമ്മച്ചി

” എവിടുന്ന്

” കാൻറീൻ

ഗ്രേസിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു
അവർ ജെനിയുടെ നേരെ തിരിഞ്ഞു

” നിന്നോട് ഞാൻ പറഞ്ഞതല്ലേ ഭക്ഷണം കൊണ്ടുവരും എന്ന് പിന്നെന്തിനാ പുറത്തുനിന്ന് വാങ്ങിയത്

അവൾ എന്ത് പറയണം എന്നറിയാതെ നിന്നു

” മരുന്ന് കഴിക്കുന്നത് കൊണ്ട് പെട്ടെന്ന് ഭക്ഷണം കഴിക്കണം എന്ന് ഡോക്ടർ പറഞ്ഞു അതുകൊണ്ട് ഞാനാണ് പറഞ്ഞത് പുറത്തുനിന്ന് ഭക്ഷണം വാങ്ങാൻ

അവൻ പറഞ്ഞു

ഇനി അവളോട് ദേഷ്യപ്പെടുന്നത് പന്തിയല്ല എന്ന് അവർക്ക് തോന്നി

” അമ്മച്ചി അപ്പച്ചൻ വന്നല്ലോ എന്ന് ഞാൻ പൊക്കോട്ടെ

അവൾ റോഷൻ നോട് ചോദിച്ചു

” കുറച്ചു കഴിയട്ടെ മോളെ
ഔസേപ്പ് മറുപടി പറഞ്ഞു

ജെനി ചിരിച്ചു

” നിങ്ങൾ എന്താ ലേറ്റ് ആയത്”
റോഷൻ ചോദിച്ചു

” ഞങ്ങൾ വീട്ടിൽ ചെന്നപ്പോൾ നമ്മുടെ മറിയേടെ മോള് അവിടെ ഇരിക്കുന്നു

” ആര് സോഫി

” അതെന്നെ

” അവള് സൗദിയിലു അല്ലായിരുന്നോ

” അതെ ഇന്നലെ ലീവിന് വന്നതാ
ഇപ്പോഴാ നിൻറെ കാര്യം അറിഞ്ഞതെന്ന്
റോഷൻ ചേട്ടായിക്ക് എന്താ പറ്റിയത് എന്ന് ചോദിച്ചു ഒരേ കരച്ചിൽ

” അവൾ എന്തിനാ കരയുന്നത് റോഷൻ താൽപര്യമില്ലാതെ ചോദിച്ചു

” ഒന്നുമല്ലെങ്കിലും കുറേക്കാലം നിന്നെ മനസ്സിൽ കൊണ്ട് നടന്നത് അല്ലേടാ

ജനി കേൾക്കാൻ വേണ്ടിയാണ് ഗ്രേസി അങ്ങനെ പറഞ്ഞത്
അവളുടെ മുഖം മങ്ങുന്നത് അവർ ശ്രദ്ധിച്ചു

” അവളെന്തിനാ എന്നെ മനസ്സിൽ കൊണ്ടുനടക്കുന്നത്

” അവളുടെ അമ്മച്ചിയോട് നിൻറെ മനസ്സിൽ എന്താണെന്ന് അറിയാതെ ഞാൻ പറഞ്ഞതല്ലേ നിന്നെക്കൊണ്ട് കെട്ടി ക്കാം എന്ന്

” എൻറെ മനസ്സിൽ എന്താണ് എന്ന് ഇപ്പോൾ അറിഞ്ഞല്ലോ ഇനി അവളോട് പറഞ്ഞേക്ക് എന്നെ മനസ്സിൽ കൊണ്ടു നടക്കേണ്ട എന്ന്

പെട്ടെന്ന് ഗ്രേസി എന്ത് പറയണം എന്നറിയാതെ നിന്നു

” എൻറെ മനസ്സിൽ ഒറ്റ മുഖമേ ഉള്ളൂ
ജനിയെ നോക്കിയാണ് അവൻ അത് പറഞ്ഞത്

ഗ്രേസിയുടെ മുഖത്ത് ദേഷ്യം പ്രകടമായിരുന്നു

” ഈ മരുന്ന് പെട്ടെന്ന് വാങ്ങണം നേഴ്സ് പറഞ്ഞു

” ഞാൻ വാങ്ങി കൊണ്ടു വരാം
ജെനി പറഞ്ഞു


വേണ്ട മോളെ ഞങ്ങൾ വാങ്ങിയിട്ട് വരാം
ഔസേപ്പ് പറഞ്ഞു

” നീയൊന്നു വന്നെ
അയാൾ ഗ്രേസിയുടെ ആയി പറഞ്ഞു

” മരുന്നു വാങ്ങാൻ നിങ്ങൾ ഒറ്റയ്ക്ക് പോയാൽ പോരെ

” പോരാ നിയും വേണം വാ

അവർ അയാളുടെ കൂടെ പോയി

ജെനിയുടെ മുഖം കണ്ട് റോഷൻ ചോദിച്ചു

” എന്തുപറ്റി മുഖം വാടി ഇരിക്കുന്നത്

” ഒന്നുമില്ല
മുഖത്ത് നോക്കാതെ ആണ് അവൾ മറുപടി പറഞ്ഞത്

” എനിക്കറിയാം

” എന്ത്

” സോഫി അല്ലേ
ഈ മുഖ മാറ്റത്തിന് കാരണം

” അതാരാ

” എടീ അത് അമ്മേടെ ഒരു കൂട്ടുകാരിയുടെ മോള് അവൾ സൗദി നേഴ്സ് ആയിരുന്നു
ഞാൻ വരുന്നതിനു മുൻപ് എന്നോട് ചോദിക്കാതെ അമ്മച്ചി അവരോട് പറഞ്ഞു സോഫി ക്കുവേണ്ടി റോഷൻ ആലോചിക്കാവുന്ന
ഞാൻ വന്നപ്പോൾ തന്നെ അവളോട് പറഞ്ഞു ക്ലിയർ ചെയ്തതാ നീ അതിൻറെ പേരിൽ മുഖം വീർപ്പിക്കണ്ട

” ഞാൻ എന്തിനാ മുഖം വീർപ്പിക്കുന്നത

” അപ്പോൾ പണ്ടാരാണ്ട് പറഞ്ഞത് ശരിയാ അല്ലേ

” എന്ത്

” എല്ലാ പെണ്ണുങ്ങൾക്കും കുശുമ്പ് ഉണ്ടെന്ന്

അവൾ റോഷനെ ദേഷ്യത്തിൽ നോക്കി

അവളുടെ കൈ പിടിച്ചു വലിച്ച് നെഞ്ചിലെകിട്ടു അവൻ
അവൻറെ പെട്ടെന്നുള്ള ആ നീക്കത്തിൽ അവൾ ഭയന്നു പോയിരുന്നു
അവളുടെ മുഖത്ത് അത് വ്യക്തമായിരുന്നു

” പേടിച്ചു പോയോ
പതിഞ്ഞ ശബ്ദത്തിൽ അവൻ ചോദിച്ചു

അവൾ മാറാൻ ശ്രമിച്ചു അവൻ ഒന്നുകൂടി ഇറുക്കി അവളെ പുണർന്നു

” വിട്ടേ
ഇത് ആശുപത്രി ആണ്

അവൻ അവളുടെ കവിളിൽ ചുണ്ടുകൾ അമർത്തി
അവളുടെ കാതോരം പറഞ്ഞു

” ഈ ജന്മം നീ ആണ് എൻറെ പെണ്ണ് നീ മാത്രം

അവൻറെ കൈ വിട്ട അവൾ എഴുന്നേറ്റു

അവനെ നോക്കി നാണത്താൽ ചിരിച്ചു

” ഞാൻ പോവാ

” കുറച്ചു കഴിയട്ടെ നീ ഇരിക്കുമ്പോൾ എനിക്കൊരു പ്രത്യേക ഉന്മേഷം ആണ്

” അച്ഛനുമമ്മയും എന്തു കരുതും

” അവരെന്തു കരുതാൻ ഉടനെ ഭാര്യ ആകാൻ പോകുന്ന ആളല്ലേ

” ഞാനൊരു കാര്യം പറയട്ടെ ജനി

” എന്താ

” ഞാൻ മടങ്ങി പോകുന്നതിനു മുൻപ് നമ്മുടെ വിവാഹം നടക്കണം ഇനി എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ വയ്യ മോളെ

” ആദ്യം ഈ മുറിവ് ഉണങ്ങി പഴയ പോലെ ആവട്ടെ എന്നിട്ട് നമുക്ക് കല്യാണത്തെക്കുറിച്ച് ഒക്കെ ആലോചിക്കാം

” ആയിക്കോട്ടെ
നീ ഇങ്ങോട്ടു ഇരുന്നേ

” വേണ്ട എന്തോ കുരുത്തക്കേട് കാണിക്കാനാ

” അല്ലടി നിൻറെ മടിയിൽ ഒന്ന് കിടക്കാന്

” അത് ഇപ്പം വേണ്ട

പെട്ടെന്ന് വാതിൽ തുറന്ന് 26 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി അകത്തേക്ക് വന്നു ജീൻസും ടോപ്പും ആണ് വേഷം
സ്ട്രൈറ്റ് ചെയ്ത മുടി ആവശ്യത്തിൽ കൂടുതൽ മേക്കപ്പ് മുഖത്തുണ്ട്

” ആരിത് സോഫിയോ?

റോഷൻ ചോദിച്ചു

പെട്ടെന്ന് ജെനിയുടെ മുഖം അവളിലേക്ക് തിരിഞ്ഞു

( തുടരും)

Click Here to read full parts of the novel

ജനിയെയും റോഷനീയും നിങ്ങൾക്ക് ഇഷ്ടം ആവുന്നുണ്ടോ എന്ന് പറയണേ ആദ്യത്തെ എഴുത്താണ് നിങ്ങളുടെ അഭിപ്രായങ്ങളിൽ നിന്ന് മാത്രമേ എനിക്ക് നന്നായി എഴുതാൻ സാധിക്കു
അഭിപ്രായങ്ങൾ വിലപ്പെട്ടതാണ്

4.7/5 - (24 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!