Skip to content

അന്ന് പെയ്യ്ത മഴയിൽ – 17

അന്ന് പെയ്യ്ത മഴയിൽ

ജീനയ്ക്ക് തൻറെ കാതുകളെ വിശ്വസിക്കാനായില്ല
എന്താണ് ആൽബി പറയുന്നത് തൻറെ ചേച്ചിയെ അവനെ ഇഷ്ടമായിരുന്നു എന്നോ
താൻ പ്രാണനായി കരുതിയ ആളാണ് പറയുന്നത്
അവൾക്ക് ഹൃദയത്തിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു
അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു പണ്ട് തന്നോട് കൂട്ടായിരുന്ന സമയത്തും കൂടുതൽ ആൽബി ചോദിക്കുന്നത് ജെനിയെക്കുറിച്ച് ആയിരുന്നു
അത് അവരുടെ ഷോപ്പിലെ
ജോലിക്കാരി ആയതിനാൽ ആകും എന്നെ താൻ വിചാരിച്ചിരുന്നു
അതിൽ ഇങ്ങനെയൊരു താല്പര്യം ഉണ്ടാകും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല
അവളുടെ കണ്ണുകളിൽ നീർ കണങ്ങൾ മൂടി
അവൻ കാണാതെ അത് മറച്ചു പിടിക്കാൻ അവൾ ഒരുപാട് പാടുപെട്ടു

” എന്നിട്ട് ചേച്ചിയോട് പറഞ്ഞില്ല?

ദുഃഖ മറച്ചുവെച്ച് അവൾ ചോദിച്ചു

” പറഞ്ഞു അപ്പോൾ എന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല പപ്പയോട് നന്ദികേട് കാണിക്കില്ല എന്നൊക്കെ പറഞ്ഞു
പപ്പയുടെ ആഗ്രഹം പോലെ വേണം എൻറെ വിവാഹം നടക്കാൻ എന്ന് ഉപദേശിക്കുകയും ചെയ്തു

അവൾക്ക് തെല്ല് ആശ്വാസം തോന്നി ഒപ്പം ജനിയോട് ബഹുമാനവും

” അതങ്ങനെയാണ് ചേട്ടാ ചേച്ചി അങ്ങനെയെ പറയു
ചേച്ചിക്ക് അങ്ങനെ പറയാനേ അറിയൂ
ചെറുപ്പം മുതലേ ചേച്ചി സ്വന്തമായി ഒന്നും ആഗ്രഹിച്ചിട്ടില്ല
എന്തെങ്കിലും കിട്ടിയാൽ പോലും അത് ഞങ്ങൾക്ക് തന്നിട്ടുള്ളൂ

” പക്ഷേ തിരിച്ചു കിട്ടാത്ത സ്നേഹം ഒരു വിങ്ങൽ അല്ലേ ജീന

” അത് സത്യമാണ് ചേട്ടാ പക്ഷേ മറ്റൊരു വസ്തുത കൂടിയുണ്ട് നമ്മൾ
പ്രണയിക്കുന്ന ആൾ നമ്മളെ തന്നെ പ്രണയിക്കണം എന്നില്ലല്ലോ
എല്ലാവർക്കും ഉണ്ടാവും തിരിച്ചു കിട്ടാതെ പോയ ഒരു സ്നേഹം

“തനിക്കും ഉണ്ടോ
അവൻ ചിരിച്ചോണ്ട് ചോദിച്ചു

“ഉണ്ട്
ഞാൻ
സ്നേഹിച്ച ആള്
ഞാൻ കുറെ നാളായി മനസ്സിൽ കൊണ്ട് നടന്ന ആൾ
ഞാൻ ഇഷ്ടം പറയാൻ ചെന്നപ്പോൾ പറയുന്നത് എൻറെ ചേച്ചിയാണ് സ്നേഹിച്ചത് എന്ന്
സ്നേഹിക്കപെടുന്നവരിൽനിന്ന് കിട്ടുമ്പോൾ മാത്രമാണ് സ്നേഹത്തിന് വില ഉണ്ടാവു
ബാക്കിയെല്ലാം ബാധ്യതയും ശല്യവുമാത്രം ആണ്

അപ്പോഴേക്കും അവൾ കരഞ്ഞിരുന്നു
ആൽബി ഞെട്ടി നിൽക്കുകയാണ് എന്താണ് സംഭവിക്കുന്നത് എന്ന് അവനു മനസ്സിലായില്ല

” ജീന എന്താ പറഞ്ഞത് പറഞ്ഞതിന്റെ അർത്ഥമെന്താണ്?

” ഞാൻ ഇത്രയും പറഞ്ഞിട്ടും ചേട്ടന് മനസ്സിലായില്ലേ
കുറച്ച് ദേഷ്യത്തിലാണ് അവൾ പറഞ്ഞത്

” ജീന സ്നേഹിച്ച ആൾ ഞാനാണോ
അവൻ ഓപ്പണായി ചോദിച്ചു

” അതല്ലേ ഞാൻ ഇപ്പോ പറഞ്ഞത് കുറെ നാളായി മനസ്സിൽ കൊണ്ടു നടക്കുന്നു പറയാതിരുന്നത് ചേച്ചി പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെയാണ് ചേച്ചിയുടെ ജോലി ഞങ്ങളുടെ വീട്ടിലെ സാഹചര്യം അങ്ങനെ പറയാൻ ഒരുപാട് തടസ്സങ്ങൾ ഉണ്ടായിരുന്നു എനിക്ക് മുൻപ് സ്വന്തമായി ഒരു ജോലിയും ഡിഗ്രിയും ഒക്കെ ആയതിനുശേഷം ചേട്ടനോട് പറയാം എന്ന് വിചാരിച്ചത് പറയാൻ ആയിട്ട് ഞാനിപ്പോൾ വന്നത് അപ്പോഴാണ് ചേട്ടൻ എന്നോട് കാര്യങ്ങൾ ഇങ്ങോട്ട് പറയുന്നത് നമ്മൾ തമ്മിൽ പണ്ട് സംസാരിച്ചപ്പോൾ എങ്കിലും ജനിചേച്ചിയെ ഇഷ്ടമായിരുന്നു എന്ന് ചേട്ടൻ എന്നോട് പറഞ്ഞിരുന്നെങ്കിൽ
ഒരിക്കലും ഞാൻ ഇത്രയും കാലം നിങ്ങളെ മനസ്സിൽ കൊണ്ട് നടക്കുമായിരുന്നില്ല

അതും പറഞ്ഞ് അവൾ ഓടിപ്പോയി അവൻ അവിടെ തന്നെ തറഞ്ഞു നിന്നു എന്തുചെയ്യണമെന്നറിയാതെ
അവളുടെ കണ്ണുകളിൽ അവൻ ആത്മാർത്ഥമായ സ്നേഹം കണ്ടിരുന്നു ആൽബിയുടെ മനസ്സ് അസ്വസ്ഥം ആകാൻ തുടങ്ങി

ഒരു കാര്യം അവൾ പറഞ്ഞത് സത്യം ആണ്
“സ്നേഹിക്കപെടുന്നവരിൽനിന്ന് കിട്ടുമ്പോൾ മാത്രമാണ് സ്നേഹത്തിന് വില ഉണ്ടാവു
ബാക്കിയെല്ലാം ബാധ്യതയും ശല്യവുമാത്രം ആണ് ”

ജെനിയുടെ വീട്ടുകാരോടുള്ള ഗ്രെസിയുടെ ഇടപെടലുകൾ മാറ്റിനിർത്തിയാൽ റിസപ്ഷൻ ഗംഭീരം ആരുന്നു
ജെനിയുടെ വീട്ടിൽ നിന്ന് വന്ന ആരോടും തന്നെ ഗ്രെസി സംസാരിച്ചില്ല എന്നത് റോഷനേ ചൊടിപ്പിച്ചു

“എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ മോനെ
മേരി റോഷനോട് ചോദിച്ചു

“ഇന്ന് വീട്ടിൽ നിന്നിട്ട് രാവിലെ പോയാൽ പോരെ അമ്മച്ചി ഇന്ന് ഇപ്പോൾ ഇത്രയും ലേറ്റ് ആയില്ലേ

“അത് സാരമില്ല മോനെ ഞങ്ങൾ പൊക്കോളാം

“അത് ആണ് നല്ലത് ഇച്ചായ
നാളെ നമ്മൾ വിരുന്നിനു അങ്ങോട്ട് അല്ലേ പോകുന്നത് അപ്പോൾ ഇവർ ഇവിടെ നിന്നാൽ എങ്ങനാ?

ജെനി പറഞ്ഞു
ഗ്രേസിയുടെ ഇടപെടൽ ഓർത്താണ് ജെനി അങ്ങനെ പറഞ്ഞത്
ഒന്നും വീട്ടിൽ ആരും അറിയണ്ട
അവർ സമാധാനത്തോടെ ഇരുന്നോട്ടെ
അവൾ മനസ്സിൽ ഓർത്തു

പിന്നെ റോഷൻ നിര്ബന്ധിച്ചില്ല
.

“നിങ്ങൾ എങ്ങനെ പോകും
ഞാൻ കൊണ്ടുവിടാം.

റോഷൻ പറഞ്ഞു

“വേണ്ട ഞാൻ കൊണ്ടുവിട്ടോളം
ഞാൻ അല്ലേ കൊണ്ടുവന്നത്

ആൽബി ഇടക് കയറി വന്നു

“നീ പോയില്ലാരുന്നു അല്ലേ

“ഇല്ല ഞാൻ വിട്ടോളം

“എങ്കിൽ അങ്ങനെ ആവട്ടെ

റോഷൻ പറഞ്ഞു

“നാളെ അങ്ങ് എത്തില്ലേ മക്കളെ
വല്യമ്മച്ചി ചോദിച്ചു

“ഞങ്ങൾ രാവിലെ തന്നെ എത്തിയേക്കാം വല്യമ്മച്ചി
റോഷൻ മറുപടി പറഞ്ഞു

അവർ ജെനിയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു

“അപ്പോൾ എനിക്ക് ഇല്ലേ…?

റോഷൻ വല്യമ്മച്ചിയോട് പറഞ്ഞു

അവർ അവന്റെ മൂര്ധാവിലും ഒരു ഉമ്മ നൽകി

അവർ യാത്ര ആയി

റിസപ്ഷൻ കഴിഞ്ഞു റോഷനും ജെനിയും വീട്ടിൽ എത്തിയപ്പോൾ സമയം 11 ആയിരുന്നു
ക്ഷീണം ആയതുകൊണ്ട് എല്ലാരും കിടക്കാൻ ആയി പോയി

ജെനി വളരെ ക്ഷീണിത ആണെന്ന് അവനു തോന്നി

“താൻ പോയി ഒന്ന് കുളിച്ചു ഫ്രഷ് ആയി വാ

റോഷൻ അവളോട് പറഞ്ഞു

അവൾ കുളിച്ചു വന്നപ്പോൾ അവൻ
വീണയും സുജിത്തും നൽകിയ ഗിഫ്റ്റ് നോക്കുവാരുന്നു

“എന്താ ഇത്

അവൻ അവളെ ആണ് ഗിഫ്റ്റ് കാണിച്ചു

അതിൽ രണ്ടു പെയിന്റിംഗ് ആരുന്നു

ഒന്ന് ഇരുവരും വിവാഹിതർ ആയി നിൽക്കുന്ന വല്ല്യ ഒരു പെയിന്റിംഗ്
പിന്നെ ഒന്ന് ഇരുവരുടേയും സ്കൂൾ കാലത്തെ ഫോട്ടോകൾ ഒരുമിച്ച് വരച്ച ഒരു പെയിന്റിംഗ്

“നല്ല ഭംഗി ഉണ്ടല്ലോ

അവൾ പറഞ്ഞു

“അതെ

അവൻ രണ്ടു പെയിന്റിങ്ങും അവരുടെ മുറിയിൽ തന്നെ വച്ചു

“നല്ല ക്ഷീണം ഞാനും ഒന്ന് കുളിക്കട്ടെ
താൻ കിടന്നോളു കെട്ടോ

അവൻ കുളികഴിഞ്ഞു വന്നപ്പോൾ
അവൾ ഉറക്കം പിടിച്ചിരുന്നു
അവളെ കണ്ടപ്പോൾ അവനു ഒരു വാത്സല്യം തോന്നി
അവൻ പുതപ്പെടുത്ത് അവളെ പുതപ്പിച്ചു
പിന്നെ കിടന്നു

രാവിലെ ജെനി നേരത്തെ ഉണർന്നു അവനെ ഉണർത്താതെ അവൾ എഴുനേറ്റു പോയി കുളിച്ചു വന്നു
അടുക്കളയിലേക്ക് പോയി

അവൾ ഒരു കപ്പിലേക് ചായ പകർന്നു
അപ്പോൾ ആണ്
ഗ്രെസി അങ്ങോട്ട്‌ വന്നത്

“അതേ ചായ കൊണ്ട് കൊടുത്തിട്ടു
ഇങ്ങു വരണം ഇവിടെ കുറേ ജോലി ഉണ്ട്

അവൾ തലയാട്ടി

അവൾ അവനെ വിളിച്ചു ചായ കൊടുത്തു

“ഇന്ന് എന്താ മുഖത്ത് ഒരു സന്തോഷം

അവൾ അവനോട് ചോദിച്ചു

“എയ് ഇന്നല്ലേ എന്റെ കാത്തിരിപ്പ് അവസാനിക്കുന്നത്

“കാത്തിരിപ്പോ?

“അതേ
ഇന്ന് നമ്മൾ നിന്റെ വീട്ടിൽ പോവല്ലേ
ഇന്ന് അല്ലേ നമ്മൾ ജീവിതം തുടങ്ങാൻ പോകുന്നത്

അവൻ കുസൃതിയോട് പറഞ്ഞു

അവളുടെ മുഖത്ത് ഭയം ഉണ്ടായി

“എന്താടി നിന്റെ മുഖം കണ്ടാൽ തോന്നുമല്ലോ ഞാൻ നിന്നെ കൊല്ലാൻ പോകുവാണെന്നു

“അതല്ല എനിക്ക് പേടിയാ

“അതൊക്കെ ഞാൻ മാറ്റിക്കോളം

അവൻ കുസൃതിയോടെ പറഞ്ഞു അവളുടെ കവിളിൽ നുള്ളി
അവൾ അടുക്കളയിലേക്ക് പോകാൻ ഒരുങ്ങി

“നീ എങ്ങോട്ടാ

“താഴെ കുറേ പണികൾ ഉണ്ട് ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ

“അതൊക്കെ പിന്നെ നീ നമ്മൾക്കു ആവിശ്യം ഉള്ള ഡ്രസ്സ്‌ ഒക്കെ എടുത്ത് ബാഗിൽ വെക്ക്

“ഒരുപാട് ഡ്രസ്സ്‌ ഒന്നും വേണ്ടല്ലോ
ഒരു രണ്ടു ദിവസത്തേക്ക് ഉള്ള ഡ്രസ്സ്‌ പോരെ

“പോരാ ഒരു 2 വീക്സ് ആവിശ്യം ഉള്ള ഡ്രസും അത്യാവശ്യം വേണ്ട സാധങ്ങളും എടുത്ത് വെക്ക്

“അതെന്തിന

“അതൊക്കെ ഉണ്ട് നീ പറയുന്നത് കേൾക്കാൻ നോക്ക്

അവൾ അവൻ പറഞ്ഞപോലെ ചെയ്തു
അവൻ കുളിച്ചു വന്നപ്പോൾ അവൾ ബാഗ് പാക്ക് ചെയ്യുവാരുന്നു

“ഇത് ആൽബി തന്ന ഗിഫ്റ്റ് ആണ്

റോഷൻ ഒരു കവർ അവൾക് നേരെ നീട്ടി
അവൾ അത് വാങ്ങി നോക്കിയപ്പോൾ വൈൻ റെഡ് കളർ
നല്ല ഭംഗി ഉള്ള ഒരു സാരിയും അതിന് ചേർന്ന ഷർട്ടും മുണ്ടും ആരുന്നു

“പ്രതേകം ഡിസൈൻ ചെയ്തതാണ്

റോഷൻ പറഞ്ഞു

“നല്ല ഭംഗി ഉണ്ട്

അവൾ പറഞ്ഞു

“ഇത് ഇട്ടോണ്ട് പോയാൽ മതി

അവൾ തലയാട്ടി

ഡോറിൽ ഒരു തട്ട് കേട്ടു

“ചെന്ന് നോക്ക്
റോഷൻ പറഞ്ഞു

അവൾ ചെന്ന് ഡോർ തുറന്നു
തുറന്നപ്പോൾ ഗ്രെസി ആരുന്നു

“നീ എന്താ ഇവിടെ തപസ്സിരിക്കുവാന്നോ
നിന്നോട് ഞാൻ പറഞ്ഞാരുന്നോ ചായ കൊടുത്തിട്ട് വരണം എന്ന്

“അതെന്ന അമ്മച്ചിക്ക് അവളെ കാണാഞ്ഞിട്ട് ഉറക്കം വരുന്നില്ല എന്നുണ്ടോ

റോഷൻ ചോദിച്ചു

അപ്പോളാണ് അവർ റോഷൻ അവിടെ നില്കുന്നത് ശ്രെദ്ധിച്ചത്

“രാവിലെ ഒന്നും കഴിക്കാൻ വേണ്ട എങ്കിൽ നീ ഇവളെ ഇവിടെ തന്നെ ഇരുത്തിക്കോളൂ

“ഇവൾ വരുന്നതിനു മുൻപ് ഇവിടെ വെപ്പും കുടിയും ഒന്നുമില്ലാരുന്നോ

അവന്റെ ആ മറുപടി അവർക്ക് അത്ര രസിച്ചില്ല
അവർ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി

” എന്തിനാ വഴക്ക് ഞാൻ പോയി ആഹാരം ഉണ്ടാക്കാം

അവൾ പറഞ്ഞു

” വേണ്ട നീ വേഗം റെഡി ആകാൻ നോക്ക്

അവൻറെ മുഖത്ത് ദേഷ്യം കണ്ടപ്പോൾ ഇനി ഒന്നും പറയാതിരിക്കുന്നതാണ് നല്ലത് എന്ന് അവൾക്കു തോന്നി

അവർ റെഡി ആയി വന്നപ്പോൾ ഗ്രേസിയും ഔസേപ്പും അവിടെ ഇരിപ്പുണ്ടായിരുന്നു

” അപ്പച്ചൻ ഞങ്ങൾ ജെനിയുടെ വീട്ടിലേക്ക് പോകുന്നു
അവിടെ നിന്നും മറ്റ് രണ്ട് സ്ഥലങ്ങൾ കൂടി പോയിട്ട് തിരികെ വരു
ഒരു രണ്ടാഴ്ച കഴിഞ്ഞ് ഞങ്ങൾ തിരികെ വരും

അവന് അത്രയും പറഞ്ഞു

“പോയി വാ മക്കളെ അയാൾ പറഞ്ഞു

“നിങ്ങൾ കഴിക്കുന്നില്ലേ

അയാൾ ചോദിച്ചു

“വേണ്ട പുറത്തു നിന്ന് കഴിച്ചോളാം

അത്രയും പറഞ്ഞു
അവൻ ആരെയും നോക്കാതെ കാറിൽ കയറി പോയി
ഗ്രെസിയുടെ ദേഷ്യം ഇരട്ടിച്ചു

നമ്മുടെ മോനേ അവൾ നമ്മളിൽ നിന്നും അകറ്റും നോക്കിക്കോ

” അങ്ങനെ സംഭവിച്ചാൽ അതിനു കാരണം നീ ആയിരിക്കും അല്ലാതെ അവൾ ആയിരിക്കില്ല

അത്രയും പറഞ്ഞ് ഔസേപ്പ് എഴുന്നേറ്റുപോയി

യാത്രയിൽ ഉടനീളം അവർ ഒന്നും സംസാരിച്ചില്ല
റോഷന്റെ മുഖത്തെ ദേഷ്യം കാരണം അവൾ ഒന്നും മിണ്ടാതെ പുറത്തെ കാഴ്ചകൾ നോക്കി ഇരുന്നു

” എന്തെങ്കിലും വാങ്ങണ്ടേ?

അവൾ എന്ത്‌ എന്ന അർത്ഥത്തിൽ അവനെ നോക്കി
അവൻ ഒരു ഹോട്ടലിനു മുൻപിൽ വണ്ടി നിർത്തി

” ആദ്യം എന്തെങ്കിലും കഴിച്ചിട്ട് വരാം നീ ഇറങ്ങ്

അവർ ഭക്ഷണം കഴിച്ച ശേഷം വീണ്ടും യാത്ര തുടർന്നു
അവൻ ഒരു ടെക്സ്റ്റൈൽ ഷോപ്പിന് മുമ്പിൽ വണ്ടി നിർത്തി

“ഇറങ്ങു

അവൾ ഇറങ്ങി
അവിടെ നിന്നും മേരിക്ക് ഒരു സാരിയും
വല്യമ്മച്ചിക് ചട്ടയും മുണ്ടും
ജോജിക്ക് ഒരു ഷർട്ടും ജീൻസും
ജീനക്ക് ഒരു ചുരിദാറും
റോഷൻ തന്നെ സെലക്ട്‌ ചെയ്ത് വാങ്ങി
അടുത്ത ബേക്കറിയിൽ നിന്നും കുറച്ചു സ്വീറ്റ്സും വാങ്ങി

“ഇത്രയും ഒന്നും വേണ്ടാരുന്നു
ജെനി പറഞ്ഞു

“ഇരിക്കട്ടെ
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു

മേരി രാവിലെ അടുക്കളയിൽ കയറിയതാണ്
ജോജിയെ കൊണ്ട് കുറേ സാധനങ്ങൾ വാങ്ങിപ്പിച്ചിരുന്നു
അവൾക് ഇഷ്ട്ടം ഉള്ളത് ഒക്കെ മേരി ഉണ്ടാക്കി വെച്ചു
മുറികൾ ഒക്കെ നല്ലത് ഭംഗി ആയി ഒരുക്കി
കൂട്ടത്തിൽ നല്ല ഒരു മുറി അവർക്കായി ഒരുക്കി
മഴ പെയ്യരുതേ എന്ന് അവർ പ്രാർത്ഥിച്ചു
പെയ്താൽ മുറി ചോരും

ജീന ഇന്നലത്തെ കാര്യം ഓർത്തു ഇരികുവരുന്നു

രാത്രിൽ ഇവിടെ കൊണ്ട് വിട്ട ശേഷം
ആൽബി തന്നെ നോക്കിയ നോട്ടം അവൾ ഓർത്തെടുത്തു

“നീ ജോജിയെ ഒന്ന് വിളിച്ചേ
മേരി അവളോട് പറഞ്ഞു

“എന്നതിന്?

“അവർ ഇങ്ങു എത്താറായില്ലേ അവനോട് ഇങ്ങോട്ട് വരാൻ പറ

“ഞാൻ വിളിച്ചു പറഞ്ഞോളാം

മേരി പോയ ശേഷം അവൾ വീണ്ടും ചിന്തകളിൽ ആഴ്ന്നു

അവനെ മറക്കാൻ സാധിക്കുന്നില്ല
അവൾ വേദനയോട് ഓർത്തു

പെട്ടന്ന് മുറ്റത് ഒരു കാർ വന്നു നിർത്തി
മേരിയും ജീനയും അങ്ങോട്ട്‌ പോയി

പക്ഷെ കാറിൽ നിന്നും ഇറങ്ങിയത് ആൽബി ആരുന്നു

“മോൻ ആരുന്നോ ”

“അതേ അമ്മച്ചി

അവനെ കണ്ടതും ജീന അകത്തേക്ക് പോകാൻ ഒരുങ്ങി

“ജീന പള്ളിയിലേക്ക് ഒന്ന് വരാമോ ഒരു ആവിശ്യം ഉണ്ട് അച്ചൻ പറഞ്ഞു വിട്ടതാ എന്നെ അവൻ പറഞ്ഞു

“എന്താ മോനെ
മേരി ചോദിച്ചു

“എന്നോട് കാര്യം പറഞ്ഞില്ല അമ്മച്ചി

“എന്നാൽ നീ റെഡി ആയി ചെല്ല്
നഴ്സിംഗ് കാര്യം ചോദിക്കാൻ ആരിക്കും

അവൾ റെഡി ആയി അവനോടൊപ്പം ചെന്നു
അവൾ കാറിന്റെ ബാക്ക് സീറ്റിൽ ആണ് കയറിയത്

കുറച്ചു ദൂരം ചെന്നപ്പോൾ അവൻ വണ്ടി നിർത്തി

“ഇറങ്ങു

“ഇവിടോ?
അവൾ ചോദിച്ചു

“എനിക്ക് തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്

(തുടരും )

Click Here to read full parts of the novel

4.2/5 - (16 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!