Skip to content

അന്ന് പെയ്യ്ത മഴയിൽ – 6

അന്ന് പെയ്യ്ത മഴയിൽ

” അതൊന്നും അത്ര പെട്ടെന്ന് ശരിയാവുന്ന കാര്യങ്ങളല്ല ചേട്ടായി അവള് പറയുന്നത് അവൾ നന്ദികേട് കാണിക്കില്ലന്നാ”

” നന്ദികേടോ?
അതെന്താ അങ്ങനെ പറഞ്ഞത്”

” ഞങ്ങളുടെ കടയിലെ ഒരു തൊഴിലാളിയായ അവൾക്ക് മരുമകളായി ചിന്തിക്കാൻ കഴിയില്ല എന്ന്
അത് പപ്പയോട് ചെയ്യുന്ന നന്ദികേട് ആകുമെന്ന് അവൾ പറയുന്നത്”

” ആഹാ അപ്പോൾ നല്ല പെൺകുട്ടി ആണല്ലോ സാധാരണ പെൺകുട്ടികൾ സ്വത്ത് പണം എന്നൊക്കെ കേൾക്കുമ്പോൾ ചാടി വീഴുന്നത് അല്ലേ”

” നല്ല പെൺകുട്ടിയ ചേട്ടായി അവളുടെ ക്യാരക്ടർ ആണ് എനിക്കിഷ്ടപ്പെട്ടത്”

” നീ വിഷമിക്കാതെ ഇരിക്കുക ഞാൻ ഒരു വഴി കണ്ടു പിടിക്കാം നീ വീട്ടിൽ പറയുക എന്നിട്ട് വീട്ടുകാര് വഴി സംസാരിക്കുക അതായിരിക്കും നല്ലത്”

” ഞാനും അതാ ചേട്ടായി ചിന്തിക്കുന്നത്
നിങ്ങൾ ലൗ സ്റ്റോറി പറഞ്ഞേ”

” എടാ വലിയ സ്റ്റോറി ഒന്നുമല്ല ഒരു പത്ത് വർഷമായിട്ട് എനിക്ക് അവളെ ഇഷ്ടമാണ്
ആദ്യമായിട്ട് പ്രണയം തോന്നിയ ആളാണ് അവൾ പച്ചക്കൊടി കാണിച്ചത് ഇപ്പഴാ ഇനി വീട്ടിൽ സംസാരിക്കണം ഈ വട്ടം ഒരു തീരുമാനം ആക്കണം”

” എടാ പഹയാ പത്ത് വർഷമായിട്ട് നിങ്ങൾ മിണ്ടിയില്ലല്ലോ
ആളുടെ ഫോട്ടോ ഉണ്ടോ”

” ബെസ്റ്റ് ഞാൻ പഠിക്കുന്ന കാലത്ത് കണ്ടതാ പിന്നെ കണ്ടിട്ടില്ല ”

” ഫോട്ടോ കണ്ടിട്ട് ഉണ്ടാവില്ല?”

” ഇല്ല നേരിട്ട് കണ്ടാൽ മതി എന്ന് അവൾ പറഞ്ഞത് ഫേസ്ബുക്കും വാട്സ് ആപ്പ് ഒന്നുമില്ലല്ലോ ഒരു ഫോട്ടോ അയക്കാൻ”

“എങ്കിൽ നിങ്ങൾ ലക്കി ആണ് ബ്രോ”

” അതെന്താടാ”

” ഈ കാലത്ത് ഫേസ്ബുക്ക് വാട്സപ്പ് ഒന്നുമില്ലാത്ത ഒരു പെണ്ണിനെ കിട്ടാൻ തപസ്സ് ചെയ്യണം”

രണ്ടുപേരും ചിരിച്ചു

” അല്ല നിങ്ങൾക്ക് ഇപ്പോ ആളെ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിലോ”

” അങ്ങനെ ഒരിക്കലും സംഭവിക്കില്ല അവൾ എങ്ങനെയാണെങ്കിലും എനിക്കിഷ്ടമാണ് കണ്ണില് അല്ല നെഞ്ചില് അവൾ”

അവര് ഒരു ഹോട്ടലിൽ കയറി ആഹാരം കഴിച്ചു
ആൽബി റോഷന് വീട്ടിൽ കൊണ്ടു ചെന്നാക്കി വീട്ടിൽ വിളിച്ച് ഡേറ്റ് പറഞ്ഞിരുന്നു അതിനാൽ എല്ലാവരും അവനെ വെയിറ്റ് ചെയ്യുകയായിരുന്നു വന്നപാടെ അമ്മയും അച്ഛനും കെട്ടിപിടിച്ച് കുറെ കരഞ്ഞു ഇഷ്ടപ്പെട്ട ഒക്കെ അമ്മ ഉണ്ടാക്കിയിരുന്നു കുളികഴിഞ്ഞ് റൂമിലെത്തി അവൻറെ നാട്ടിലെ സിo ഫോണിൽ ഇട്ടു ജനിയെ വിളിച്ചു

ഷോപ്പിൽ ജോലിക്ക് വന്നെങ്കിലും അവളുടെ മനസ്സ് റോഷന് അരികിൽ ആയിരുന്നു ഇന്നലെ വൈകിട്ട് വിളിച്ച് പറഞ്ഞതാണ് എയർപോർട്ടിൽ ആണ് എന്ന് പിന്നെ വിളിച്ചില്ല ഇപ്പോൾ നാട്ടിൽ എത്തിയിട്ടുണ്ടാവും അവൾ ഇടയ്ക്കിടെ ഫോണിലേക്ക് നോക്കി കൊണ്ടിരുന്നു പെട്ടെന്നായിരുന്നു ഫോൺ ബെൽ അടിച്ചത്

” ഹലോ ”

” ഹലോ”

” നാട്ടിലെത്തിയോ എവിടെയാ?”

” ഞാനാണെന്ന് നിനക്കെങ്ങനെ മനസ്സിലായി”

” അത് ഈ ശബ്ദം കേട്ടാൽ അറിയില്ലേ”

” ഞാൻ നിന്നെ ഒന്ന് പറ്റിക്കാം എന്ന് കരുതിയാണ് പുതിയ നമ്പർ ഒക്കെ വെച്ച്”

“ഫോൺ വിളിച്ച് പറ്റിക്കൽ ഇയാളുടെ പ്രധാന ഹോബി ആണല്ലോ

” ഫോൺ വിളിച്ച് നിന്നെ മാത്രമേ പറ്റിച്ചിട്ട് ഉള്ളൂ”

” വേറെ ആരെയെങ്കിലും വിളിച്ചാൽ കൊല്ലുo ഞാൻ”

അവൻ ചിരിച്ചു അവളും

” അതൊക്കെ പോട്ടെ എപ്പോഴാ കാണുക”

” അത് എനിക്ക് എന്തോ ഒരു പേടി പോലെ നേരിട്ട് കാണുമ്പോൾ”

” നേരിട്ട് കാണുമ്പോൾ?”

” എന്നെ ഇഷ്ടമായില്ലെങ്കി”

“പോടീ പെണ്ണെ എനിക്ക് കാണണം ഇന്ന് തന്നെ”

” ഇന്നോ ഇന്ന് എങ്ങനെ കാണാനാ ഞാനിവിടെ ഇറങ്ങുമ്പോൾ തന്നെ 5:00 മണിയാകും”

” എനിക്ക് കാണണം ഇന്ന് തന്നെ ഇനി വെയിറ്റ് ചെയ്യാൻ എനിക്ക് വയ്യ”

” വാശി പിടിക്കല്ലേ 10 വർഷം വെയിറ്റ് ചെയ്തില്ലേ ഇനി ഒരു രണ്ടു ദിവസം കൂടെ ചെയ്തൂടെ”

” 2 ദിവസവും നീ ഒന്ന് പോയേ”

” ഇന്ന് വെള്ളിയാഴ്ച നാളെ ശനിയാഴ്ച മറ്റന്നാൾ രാവിലെ കാണാം”

” അതൊന്നും പറ്റില്ല എനിക്ക് ഉടനെ കാണണം”

” എനിക്ക് നാളെ ലീവ് കിട്ടില്ല ഇച്ചായാ”

” എങ്കിൽ നാളെ ഒരു മൂന്ന് മണിക്ക് ഇറങ്ങുമോ”

” അത് വേണമെങ്കിൽ നോക്കാം”

” ok എവിടെ വരണം എന്ന് ഞാൻ വൈകിട്ട് പറയാം”

” ശരി വെക്കട്ടെ”

” ok ”

ഈ ലീവിന് അവളുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം എന്ന് അവൻ ഓർത്തു ഒരു എൻഗേജ്മെൻറ് എങ്കിലും നടത്തണം ഇനി അവളെ നഷ്ടപ്പെടുത്താൻ വയ്യ

പോൾ ഗ്ലാസ്സിലേക്ക് മദ്യം പകരുകയായിരുന്നു എന്നും കിടക്കുന്നതിനു മുൻപ് ഒരു പെഗ് അത് പതിവുള്ളതാണ് അപ്പോഴാണ് ആൽബിയുടെ വരവ്

” പപ്പാ പപ്പാ തിരക്കിലാണോ”

” അല്ല എന്താടാ”

” എനിക്ക് പപ്പയോട് ഒന്ന് സംസാരിക്കാൻ ഉണ്ടായിരുന്നു”

” സാധാരണ മുഖവര ഉണ്ടാകാറില്ല ല്ലോ ഇപ്പോൾ എന്താടാ നമ്മൾ കൂട്ടുകാരെ പോലെ അല്ലേ നീ പറയടാ”

“ഞാൻ പറയാൻ പോകുന്നത് ഒരു സീരിയസ് കാര്യമാണ് അതുകൊണ്ടാണ് ഒരു മുഖവര”

” എടാ സാധാരണ അപ്പൻ മാരെ പോലെ ഞാൻ നിന്നെ സ്ട്രീറ്റ് ആയിട്ടാണോ വളർത്തി ഇരിക്കുന്നത്”

” അല്ല”

” എങ്കിൽ നീ പറ”

” പപ്പാ എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണ് വിവാഹം കഴിക്കാനും താല്പര്യമുണ്ട്”

” അതിന് കല്യാണം കഴിക്കാൻ ഉള്ള പ്രായം നിനക്ക് ആയോ”

” പപ്പാ അയാം സീരിയസ്”

” ഓക്കേ ഓക്കേ ആ പെൺകുട്ടിക്കും നിന്നെ ഇഷ്ടമാണോ”

” അതാണ് പറയാൻ പോകുന്നത് ഞാൻ എൻറെ ഇഷ്ടം പറഞ്ഞു അവൾ സമ്മതിച്ചില്ല”

” അവളാണ് പെണ്ണ് ഒരു ജോലിയും കൂലിയും ഇല്ലാത്ത നിന്നെ കെട്ടാൻ പറ്റില്ലെന്ന് പറഞ്ഞ് അവള് ബുദ്ധിയുള്ള പെണ്ണ”

” അതല്ല പപ്പാ”

” പിന്നെന്താ”

” അവൾക്കപ്പയോട് നന്ദികേട് കാണിക്കാൻ പറ്റില്ല എന്ന് പറയുന്നേ”

” അതിന് ഞാനും അവളും കൂടെ എന്താ ബന്ധം”

” അത് പപ്പാ ഞാൻ സ്നേഹിക്കുന്നത് നമ്മുടെ ഷോപ്പിലെ ജെനി ആണ്”

അയാൾ ഒരു നിമിഷം മിണ്ടിയില്ല

” പപ്പാ സമ്മതിക്കും എന്ന് എനിക്ക് ഉറപ്പുണ്ട് നല്ല പെൺകുട്ടി ആണ് അവൾ സ്വത്തിനും പണത്തിനു മാത്രമേ കുറവുള്ളു അത് നമ്മൾക്ക് ആവശ്യത്തിനു ഉണ്ടല്ലോ”

” ഞാൻ നിൻറെ മമ്മിയോട് കൂടി ഒന്ന് ആലോചിക്കട്ടെ എന്നിട്ട് പറയാം”

” ശരി പപ്പാ ഗുഡ് നൈറ്റ്”

” ഗുഡ് നൈറ്റ്”

ആൽബി പറഞ്ഞ കാര്യം അയാൾ ആലോചിച്ചു അവൾ നല്ല കുട്ടിയാണ് തനിക്ക് അവളെ ഇഷ്ടമാണ് പക്ഷേ ഒരു മുഴുവൻ കുടുംബത്തെയും അവളുടെ ശമ്പളത്തിൽ ആണ് നോക്കുന്നത് വിവാഹം കഴിഞ്ഞാൽ മുഴുവൻ ബാധ്യതയും ആൽബിയുടെ തലയിൽ ആകും എന്തായാലും ആലോചിച്ചു തീരുമാനിക്കാം

ജെനി രാവിലെ പതിവിലും നേരത്തെ ഉണർന്നു ഹൃദയത്തിൽ എന്തൊരു കുളിർമ അവള്ക്ക് അനുഭവപെട്ടു താൻ പ്രാണനായി കണ്ട ആളിനെ ഇന്ന് നേരിൽ കാണാൻ പോവുകയാണ് സന്തോഷത്തോടൊപ്പം ടെൻഷനും ഉണ്ട്
സാധാരണ ദിവസത്തേക്കാൾ കൂടുതൽ ഭംഗിയായി അവൾ ഒരുങ്ങി പർപ്പിൾ കളറിലുള്ള ഒരു ചുരിദാറും ഗോൾഡ് കളറിലുള്ള ഒരു മാലയും വെള്ള കല്ലുവെച്ച കമ്മലും അവളെ സുന്ദരിയാക്കി വെള്ള കല്ലുവെച്ച വളകൾ ഇരുകൈകളിലും
ഐലൈനർ എടുത്ത് കണ്ണ് ഭംഗിയായി എഴുതി ചെറിയ കറുത്ത പൊട്ടുകുത്തി മുടി പിന്നി മെടഞ്ഞിട്ട കഴിഞ്ഞു ഒരുക്കം

ലഞ്ച് ബ്രേക്ക് കഴിഞ്ഞപ്പോൾ മുതൽ അവളുടെ ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങി 3 മണി ആകാൻ അധികം സമയമില്ല സമയം 2 30 ഇതുവരെ റോഷൻ വിളിച്ചില്ല എന്ന് ചിന്തിക്കുകയും ബെല്ലടിച്ചു

” ഹലോ ഇറങ്ങാറാ യോ”


ഇല്ല അരമണിക്കൂർ കൂടി താമസമുണ്ട്”

” ഞാൻ വീട്ടിൽ നിന്നും ഇറങ്ങാൻ പോവാ”

” എവിടെവെച്ച് കാണുന്നേ”

” നമ്മൾ പണ്ട് പഠിച്ച സ്കൂൾ ഓർമ്മയില്ലേ അതിനു മുന്നിലെ ഗ്രൗണ്ടിൽ വച്ച്”

” അവിടെ വച്ചോ നമുക്ക് എന്തെങ്കിലും കോഫി ഷോപ്പിൽ വെച്ച് കണ്ടാൽ പോരേ”

” പോര ഞാൻ നിന്നെ ആദ്യമായി കണ്ടത് അവിടെ വച്ച ഇനിയും അവിടെ വെച്ച് തന്നെ കാണണം ”

” ശരി ഞാൻ അങ്ങോട്ട് വരാം
എങ്ങനെ മനസ്സിലാക്കും എന്നെ”

” നിന്നെ മനസ്സിലാക്കാൻ ഒരു അടയാളത്തിന് ആവശ്യം എനിക്കില്ല എനിക്ക് കണ്ടാൽ അറിയാം നീ പോരെ”

” ശരി ഞാൻ കുറച്ചു കഴിയുമ്പോൾ ഇറങ്ങും”

അവൾ ഷോപ്പിൽ നിന്നും ഇറങ്ങി ബസ്സ് കയറി സ്കൂളിൻറെ മുൻപിൽ ഇറങ്ങി ഗ്രൗണ്ടിലേക്ക് നടക്കും തോറും മനസ്സിലെ ടെൻഷൻ കൂടി കൂടി വന്നു
ഗ്രൗണ്ടിൽ എത്തി അവിടെ ഒരു അറ്റത്തായി ഇരുന്നു
പെട്ടെന്ന് ഒരു ബൈക്ക് ഗ്രൗണ്ടിലേക്ക് വന്നു ഹെൽമറ്റ് ധരിച്ചതിനാൽ മുഖം വ്യക്തമായിരുന്നില്ല
അവളുടെ ഹൃദയമിടിപ്പ് കൂടിവന്നു

( തുടരും)

Click Here to read full parts of the novel

4.4/5 - (17 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!