Skip to content

അന്ന് പെയ്യ്ത മഴയിൽ – 7

അന്ന് പെയ്യ്ത മഴയിൽ

അത് റോഷൻ ആയിരിക്കും എന്ന് അവൾക്ക് തോന്നി അല്ലാതെ ഈ സമയത്ത് ഇവിടെ ആരും വരാനില്ല കുട്ടികൾ കളിക്കാൻ വരുന്നത് അഞ്ചു മണി സമയത്താണ്
ലൈറ്റ് ഗ്രീൻ കളർ ഷർട്ട് ബ്ലാക്ക് ജീൻസ് അതാണ് വേഷം കയ്യിൽ ഒരു ട്രാവൽ ബാഗ്
ഹെൽമറ്റ് വെച്ചിരിക്കുന്നത് കൊണ്ട് മുഖം കാണുന്നില്ല
ബൈക്ക് നിർത്തി ഹെൽമറ്റ് ഊരി
വെളുത്ത വട്ട മുഖം വിടർന്ന നീണ്ട കണ്ണുകൾ നീണ്ട മൂക്ക് കട്ടിയുള്ള പിരികം ഒരു ബുൾഗാൻ താടി ഒത്ത പൊക്കവും അതിനൊത്ത വണ്ണം
നോട്ടത്തിൽ ഒരു സിനിമാ നടനെ പോലെ തോന്നിക്കുന്ന ആൾ
അവളറിയാതെ എഴുന്നേറ്റു
അയാൾ നടന്നത് അടുത്തേക്ക് തന്നെ വരികയാണ്

” ബഹുമാനം ഒന്നും വേണ്ട ഇരുന്നോളൂ”

അവൾ മിണ്ടാതെ നിന്നു

” എൻറെ സ്വരം മനസ്സിലാകും എന്നൊക്കെ പറഞ്ഞിട്ട് മനസ്സിലായില്ലേ എടൊ ഇത് ഞാനാ റോഷൻ ”

” എ എനിക്ക് പെട്ടെന്ന് കാ കണ്ടിട്ട് മനസ്സിലായില്ല”

” തനിക്ക് വിക്ക് ഉണ്ടോ ഫോണിൽ സംസാരിക്കുമ്പോൾ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ”

അവൾ മുഖം കനപ്പിച്ച് അവനെ നോക്കി അവൻ പൊട്ടിച്ചിരിച്ചു

” കെട്ടാൻ പോകുന്ന പെണ്ണിനെ വിക്ക് ഉണ്ടോ ചട്ട് ഉണ്ടോ എന്നൊക്കെ അറിയാൻ വേണ്ടി പണ്ട് ഉള്ളവരെ പെണ്ണും ചെറുക്കനും തമ്മിൽ കാണാൻ സമയത്ത് സംസാരിക്കാൻ പറയുന്നത്”

അവൾ മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു

” എന്തെങ്കിലും ഒന്ന് സംസാരിക്ക് ടോ തന്നെ കാണാൻ വേണ്ടിയല്ലേ ഞാൻ ഇത്ര ദൂരം വന്നേ താൻ ഇങ്ങനെ മിണ്ടാതിരുന്നാൽ എങ്ങനെ”

” ഞാൻ എന്ത് മിണ്ടാൻ ആ എനിക്ക് ഒന്നും പറയാൻ കിട്ടുന്നില്ല”

” എങ്കിൽ ഇവിടെ ഇരിക്ക് ഞാൻ ഇരുന്നിട്ട് താനിങ്ങനെ നിൽക്കുമ്പോൾ എന്തോ പോലെ”

അവൾ കുറച്ച് അകലം ഇട്ട് ഇരുന്നു
അവൻ അവളോട് കുറച്ച് ചേർന്നിരുന്ന് അവളുടെ കയ്യിൽ അവൻറെ കൈ കോർത്തു
അപ്രതീക്ഷിതമായ ആ നീക്കത്തിൽ അവൾ ഒന്ന് ഞെട്ടി കൈ വിടുവിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലം ആയിരുന്നു

” അടങ്ങിയിരിക്കു പെണ്ണേ”

” ആരെങ്കിലും കാണും വിട്”

” കണ്ടോട്ടെ അതിനെന്താ ഞാൻ എൻറെ പെണ്ണിൻറെ കയ്യിൽ പിടിക്കുന്നത് ആര് കണ്ടാലും എനിക്ക് ഒന്നുമില്ല”

” പക്ഷേ എനിക്ക് പ്രശ്നം ഉണ്ട്”

” നിനക്ക് പ്രശ്നം ഉണ്ടെങ്കിൽ നീ പോയി കേസ് കൊടുക്ക്”

അവൾ ഒന്നും മിണ്ടിയില്ല എങ്കിലും ഇടയ്ക്കിടെ കൈ വിടുവിക്കാൻ ശ്രമിച്ചു

” എന്നെ ഇഷ്ടായോ തനിക്ക്”
പ്രണയാർദ്രമായി അവളുടെ കണ്ണുകളിൽ നോക്കിയാണ് അവൻ അത് പറഞ്ഞത്

” ഇഷ്ടമാണെന്ന് ഞാൻ നേരത്തെ പറഞ്ഞതല്ലേ”

” കണ്ടപ്പോൾ ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചത്”

” ഇഷ്ടായി
എന്നെ ഇഷ്ടമായോ?

” അത് ചോദിക്കാൻ ഉണ്ടോ കണ്ടപ്പോൾ ഒന്നുകൂടി ഇഷ്ടം കൂടി ഞാൻ ഉദ്ദേശിച്ചതിലും സുന്ദരിയാണ് താൻ”

” പിന്നെ വേറെ ഇല്ലെങ്കിൽ”

” വിനയം ആകാം പക്ഷേ ഓവർ ആകരുത്”

അവളുടെ കൈ അവൻ ചുണ്ടോടടുപ്പിച്ചു പെട്ടെന്ന് അവളിൽ ഒരു വൈബ്രേഷൻ ഉണ്ടായി അവൾ പെട്ടെന്ന് കൈ വലിച്ചു

” എന്തുപറ്റി ഷോക്കടിച്ചോ?

” ഈ കളി വേണ്ടാട്ടോ”

” എന്ത്?

” ശരീരത്ത് തൊട്ടുള്ള കളി”

” ശരി തനിക്ക് ഇഷ്ടമായില്ലെങ്കിൽ സോറി അത് നീ തിരിച്ചു തിരിച്ചു തന്നേക്ക്”
അതു പറഞ്ഞ് അവൻ കൈ നീട്ടി

” അയ്യടാ മോഹം മനസ്സിൽ ഇരുന്നാൽ മതി”
അവൾ കൈ തട്ടിമാറ്റി

” നീ ഒട്ടും റൊമാൻറിക് അല്ലാട്ടോ”

” എനിക്കിത്ര റൊമാൻസ് ഉള്ളൂ അത് സഹിക്കാൻ പറ്റുമെങ്കിൽ മതി”

” അയ്യോ സഹിച്ചോളാം ”

അവൾ ചിരിച്ചു

അവൻ അവളെ തന്നെ നോക്കി ഇരുന്നു
അവൾ പണ്ടത്തെ കാളും സുന്ദരിയായ എന്ന് അവനു തോന്നി
നീണ്ട വിടർന്ന കരിമഷി കണ്ണുകളും ഷേപ്പിൽ വരച്ച പോലെയുള്ള പുരികങ്ങളും
ഭംഗിയായ നാസികയും
ചുവപ്പ് പടർന്ന അധരങ്ങളും വിടർന്ന നെറ്റിയും അരയോളം കിടക്കുന്ന മുടിയും നീണ്ട മുഖവും വെളുത്തു മെലിഞ്ഞ ശരീരവും അവളുടെ അഴക് തന്നെയാണ്
ഒരു ചമയങ്ങളും അവളുടെ മുഖത്തില്ല പക്ഷേ ഒരു ദേവതയെ പോലെ സുന്ദരിയാണ് അവൾ

” ഇതെന്താ ഇങ്ങനെ നോക്കുന്നെ”

” തൻറെ ചിരി കാണാൻ നല്ല ഭംഗി”

” അയ്യാ ഞാൻ പോവാ”

” എങ്ങോട്ട് 5 മണിക്ക് അല്ലേ പോകുന്നത്
അപ്പോൾ പോയാൽ മതി”

” അതൊന്നും വേണ്ട ഞാൻ പോവാ”

” എനിക്ക് കുറച്ച് ഷോപ്പിംഗ് കൂടി ബാക്കിയുണ്ട് നീ കൂടെ കേറ്”

” അയ്യോ ഞാൻ വരുന്നില്ല ഇച്ചായൻ പൊക്കോ”

” ഇനി എൻറെ കൂടെ വരാൻ നിനക്കെന്താ മടി”

” മടി അല്ല അത് ശരിയല്ല”

” നീ വന്നില്ലെങ്കിൽ ഇന്ന് നിന്നെ ഞാൻ ഇവിടെ നിന്നും വിടില്ല”

വാശി പിടിച്ചിട്ട് കാര്യമില്ല എന്ന് അവൾക്ക് തോന്നി മനസ്സില്ലാമനസ്സോടെ അവൾ അവനെ ബൈക്കിനു പിറകിൽ കയറി
ചെറു ചിരിയോടെ അവൻ വണ്ടിയെടുത്തു

” നല്ല സ്പീഡ് ഉണ്ട് എന്നെ പിടിച്ച് ഇരുന്നോളൂ”

” അതിൻറെ ആവശ്യമില്ല”

” ആയിക്കോട്ടെ”

പെട്ടെന്ന് അവൻ ബ്രേക്കിട്ടു അവളറിയാതെ അവനെ കെട്ടിപ്പിടിച്ചു
അവൻ ചിരിച്ചു

” ഇങ്ങനെ ഇരിക്കും എന്നോട് കളിച്ചാൽ”

അവൾ അവൻറെ ചുമലിൽ നുള്ളി

” അടങ്ങിയിരിക്കടി പെണ്ണെ”

വണ്ടി ഒരു ടെക്സ്റ്റൈൽ ഷോപ്പിന് മുൻപിൽ നിന്നു

” എന്താ ഇവിടെ?

” അതൊക്കെയുണ്ട് താൻ ഇറങ്ങ്”

അവർ ഷോപ്പിൽ ഉള്ളിലേക്ക് കയറി

” എന്ത് വേണം സാർ”

” ലേറ്റസ്റ്റ് മോഡൽ ചുരിദാർ വേണം”

” ഓക്കേ വന്നോളൂ”

ഇത് ആർക്കാ അനിയത്തിക്ക് ആണോ

” അവൾക്ക് ഞാൻ വേറെ വാങ്ങി കൊടുത്തോളാം ഇത് തനിക്ക് തൻറെ അളവ് എനിക്ക് അറിയാത്തതുകൊണ്ട് ഞാൻ തനിക്ക് ഡ്രസ്സ് എടുത്തില്ല”

” എനിക്കൊന്നും വേണ്ട ആവശ്യത്തിനുണ്ട്”

” അതൊക്കെ സമ്മതിച്ചു ഇത് എൻറെ ഒരു സന്തോഷത്തിന്”

” എന്തിനാ വെറുതെ പൈസ കളയുന്നു”

” അത് സാരമില്ല”

” മേഡം ചുരിദാർ നോക്കൂ”

സെയിൽസ് ഗേൾ വിളിച്ചുപറഞ്ഞു

” വാടോ നമുക്ക് നോക്കാം”

കൂട്ടത്തിൽ ഏറ്റവും നല്ലത് നോക്കി ഒരു നാല് ചുരിദാർ വാങ്ങി എല്ലാം രണ്ടായിരവും അതിനു മേലിലും വിലയുള്ള ആയിരുന്നു 500 രൂപയിൽ കൂടിയ ഒരു ചുരിദാറും താനിതുവരെ ഇട്ടിട്ടില്ല അവൾക്ക് എന്തോ വല്ലായ്മ തോന്നി

” എന്താ തൻറെ മുഖം വല്ലാതെ ഇരിക്കുന്നത് ഇഷ്ടപ്പെട്ടില്ലേ”

” അതല്ല ഇത്രയും വിലയുടെ ഒന്നും വേണ്ട”

” അതായിരുന്നോ
തൻറെ പിശുക്ക് ഒക്കെ വിവാഹം കഴിഞ്ഞു മതി”

ബില്ല് കൊടുത്ത് ഇറങ്ങി
ഷോപ്പി നോട് ചേർന്ന് ഒരു കോഫി ഹൗസിൽ അവർ കയറി

” എന്ത് കഴിക്കാൻ വേണ്ടത്”

” എനിക്കൊന്നും വേണ്ട ഞാൻ വീട്ടിൽ ചെന്നിട്ട് കഴിച്ചോളാം”

” നന്നായി വിശക്കുന്നുണ്ട് എനിക്ക് തന്നെ നോക്കി ഇരുത്തി കഴിപ്പിക്കാനും വയ്യ അതുകൊണ്ട് കഴിക്ക് ടോ”

” എന്ത് വേണം സാർ സപ്ലയർ വന്നു ചോദിച്ചു”

” രണ്ട് മസാലദോശ വട രണ്ട് ഫിൽറ്റർ കോഫി”

അവർ അത് കഴിച്ച് ഇറങ്ങിയപ്പോൾ സമയം 4 .30


സമയം ഒരുപാടായി ഇനി ഞാൻ പോവുക”

” ഞാൻ ബസ് സ്റ്റോപ്പിൽ വിടാം”

” വേണ്ട ഞാൻ അങ്ങോട്ട് നടന്നോളാം”

” പറ്റില്ല കേറ്”

അവൾ അവനോടൊപ്പം വണ്ടിയിൽ കയറി സ്റ്റോപ്പ് ആയിട്ടും അവൻ വണ്ടി നിർത്തിയില്ല

” വണ്ടി നിർത്ത്”

” നീ ഒന്ന് അടങ്ങിയിരിക്കു പെണ്ണെ ഞാൻ നിർത്തി കൊള്ളാം”

വണ്ടി അവളുടെ വീട് ലക്ഷ്യംവെച്ച് പോയപ്പോൾ അവൾക്ക് ഉള്ളിൽ ഒരു ഭയം തോന്നി

” ഇത് എങ്ങോട്ടാ പോകുന്നത്”

” നിൻറെ വീട്ടിലേക്ക് എനിക്ക് നിൻറെ അമ്മച്ചി ഒന്ന് കാണണം”

” ഇച്ചായൻ എന്നതാ ഈ പറയുന്നേ അമ്മച്ചിയുടെ ഇച്ചായൻ ആരാണെന്ന് പറയും”

” അതൊക്കെ ഞാൻ ഹാൻഡിൽ ചെയ്തോളാം”

പതിവില്ലാതെ ഒരു ബൈക്ക് വീട്ടിലേക്ക് വരുന്നത് കണ്ടു മേരി ഒന്ന് അമ്പരന്നു ജോജി കൂട്ടുകാരുടെ കൂടെ വന്നതായിരിക്കും എന്ന് കരുതി പിറകിൽ ജെനയെ കണ്ടപ്പോൾ അവർ വല്ലാതെ ഭയന്നു ബൈക്കിൽ നിന്നും ഒരു സുമുഖനായ ചെറുപ്പക്കാരൻ ഇറങ്ങി പുറകെ ഒരു കുറ്റവാളിയെപ്പോലെ ജെനീയും
ചെറുപ്പക്കാരൻ നടന്നുവന്നു

” അമ്മച്ചി ഇത് റോഷൻ സ്കൂളിലെ സീനിയർ ആയി പഠിച്ചത്”

അവൾ അവനെ പരിചയപ്പെടുത്തി

” അകത്തേക്ക് കേറി ഇരിക്ക്”
അവർ അവനെ ക്ഷണിച്ചു
അവളുടെ കൂടെ പഠിച്ച ആളാണ് താൻ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടി അവർ മനസ്സിൽ ഓർത്തു

” അമ്മച്ചി സുഖമല്ലേ”
പരിചയ ഭാവത്തിൽ അവൻ ചോദിച്ചു

” അതെ മോൻ എന്ത് ചെയ്യുന്നു”

” ഞാൻ ഇപ്പോൾ MBA കഴിഞ്ഞ ദുബായിൽ ഒരു കമ്പനിയിൽ ഫിനാൻസ് മാനേജർ ആയി ജോലി ചെയ്യുക”

” വലിയ ജോലി ആണല്ലോ”

അവൻ ചിരിച്ചു

” കൂടെ പഠിച്ച എല്ലാവർക്കും നല്ല ജോലിയായി എൻറെ മോൾക്ക് മാത്രം ഒന്നും പഠിക്കാൻ പറ്റിയില്ല”

അവർ കണ്ണീരൊപ്പി

” ഈ അമ്മച്ചി ഇതൊക്കെ എന്തിനാ ഇപ്പൊ പറയണേ”
അവൾ ശാസിച്ചു

” ഞാൻ എൻറെ വിഷമം കൊണ്ട് പറഞ്ഞതാ മോന് കുടിക്കാൻ കാപ്പി എടുക്കട്ടെ”

” അതിനെന്താ ആയിക്കോട്ടെ”
അവൻ പറഞ്ഞു

” ഞാൻ ബാഗ് വെച്ചിട്ട് വരാം
അവൾ അവനോട് പറഞ്ഞിട്ട് പോയി
മേരി കാപ്പി എടുക്കാൻ പോയി

രണ്ടുപേരും പോയി കഴിഞ്ഞപ്പോൾ അവൻ ആ വീടും പരിസരവും വീക്ഷിച്ചു വളരെ പഴയ വീടാണ് ഒന്നിനും ഒരു സൗകര്യവുമില്ല കസേരകൾ പോലും പഴയതാണ്
അവന് സങ്കടം തോന്നി
അവൾ ജീവിതത്തിലൊരിക്കലും ഇനി ദുഃഖിക്കരുത് അവൻ മനസ്സിൽ ഉറപ്പിച്ചു

” ഡാ മോനെ കാപ്പി”
ഒപ്പം അവൽ നനച്ചതും അവർ കൊണ്ടുവച്ചു

അവൻ കാപ്പി കുടിച്ചു
ഒരു സ്പൂൺ അവൽ വായിൽ ഇട്ടു കൊണ്ട് പറഞ്ഞു

” അമ്മച്ചി ഞാൻ ഒരു കാര്യം പറയാൻ വന്നതാണ് വല്യമ്മച്ചിയെ കൂടി ഒന്നു വിളിക്കു”

മേരി സംശയ ഭാവത്തിൽ അവനെ നോക്കി എന്നിട്ട് അകത്തേക്ക് വിളിച്ചു

” അമ്മച്ചി ഒന്നിങ്ങു വന്നേ”

ത്രേസ്യാമ്മച്ചി അകത്തു നിന്നും വന്നു
പുറകെ ജെനീയും

” എന്നതാടി മേരി ഏതാ ഈ കൊച്ച്”

” ജെനി മോളുടെ കൂട്ടുകാരനാ”

ത്രേസ്യാമ്മച്ചി ഹൃദ്യമായി ചിരിച്ചു

” ഇനി ഞാൻ പറഞ്ഞു തുടങ്ങാം അവൻ പറഞ്ഞു”

” അമ്മച്ചി എനിക്ക് ജനിയെ ഇഷ്ടമാണ് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട്
നിങ്ങളൊക്കെ സമ്മതിച്ചാൽ ഞാൻ എൻറെ വീട്ടിൽ പറയാം എനിക്കിഷ്ടമാണ് എന്നുള്ള കാര്യം ഞാൻ ഇതുവരെ ജനി യോട് പോലും പറഞ്ഞിട്ടില്ല
ആദ്യം നിങ്ങളോട് പറഞ്ഞ നിങ്ങളുടെ സമ്മതം അറിഞ്ഞിട്ട് ആകാം എന്ന് വിചാരിച്ചു

അവൻ തൻറെ ഭാഗം ശരിയാക്കുന്നത് അവൾ ശ്രദ്ധിച്ചു

” മോനേ അത് ഞാൻ പെട്ടെന്ന് എന്താ പറയുക”

മേരി പറഞ്ഞു

” പെട്ടെന്ന് വേണ്ട ആലോചിച്ച് പറഞ്ഞാൽ മതി എനിക്ക് മൂന്നു മാസം ലീവ് ഉണ്ട് അതിനുള്ളിൽ പറഞ്ഞാൽ മതി സമ്മതമാണെങ്കിൽ എൻറെ വീട്ടുകാരെ കൊണ്ട് ഞാൻ വരാം”

” ശരി മോനെ”

” എങ്കിൽ ശരി ഞാൻ ഇറങ്ങട്ടെ”

അവൻ ആ ട്രാവൽ ബാഗ്ലൂരിൽ നിലത്തു വെച്ചു

” ഇത് നിങ്ങൾക്ക് വേണ്ടി ഞാൻ വാങ്ങിയ സാധനങ്ങൾ ആണ്”

” ഇതൊക്കെ എന്തിനാ”
ചോദ്യം ജെനിയുടെ തായിരുന്നു

” എൻറെ ഒരു സന്തോഷത്തിന് താൻ ഒന്നു വന്നേ”

അവൾ അമ്മച്ചിയെ നോക്കി സമ്മത ഭാവത്തിൽ അവർ തലയാട്ടി

അവൾ ബൈക്ക് വരെ അവനെ അനുഗമിച്ചു
ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു

” ഇനി ബാക്കി തീരുമാനം അമ്മച്ചി പറയട്ടെ അല്ലേ”

അവൾ ഒന്നും മിണ്ടിയില്ല

” ഞാൻ വീട്ടിൽ വന്ന് പറഞ്ഞത് ഇഷ്ടമായില്ലേ”

” ഇപ്പോൾ എനിക്ക് ഒരു ബഹുമാനം തോന്നുന്നുണ്ട്”

” അപ്പോൾ നേരത്തെ അത് ഇല്ലായിരുന്നുവെന്ന്”

അവൻ പോക്കറ്റിൽ നിന്നും ഒരു ബോക്സ് എടുത്തു അതിൽ നിന്നും ഒരു മോതിരം എടുത്തു അവളുടെ വലത് മോതിര വിരലിൽ അണിഞ്ഞു

” ഇന്നുമുതൽ നീ എൻറെ പെണ്ണാണ് അതിൻറെ അടയാളമാണ് ഇത്”

അവൾ അത്ഭുതത്തിൽ കയ്യിലേക്ക് നോക്കി ഒരു പവനോളം വരുന്ന മോതിരത്തിൽ മനോഹരമായി റോഷൻ എന്ന് ആലേഖനം ചെയ്തിരിക്കുന്നു

” ഇതൊന്നും വേണ്ട”

അവൻ ചിരിച്ചു എന്നിട്ട് അവളോട് ചേർന്ന് നിന്ന് അവളുടെ ചെവിയിൽ പറഞ്ഞു
“സോറി”

അത് എന്തിനാണെന്ന് ചോദിക്കും മുൻപേ അവളുടെ നെറുകയിൽ അവൻറെ ചുംബനം പതിഞ്ഞിരുന്നു

അവൾ ദേഷ്യത്തിൽ അവനെ നോക്കി

” ഇനി ആവർത്തിക്കില്ല അതിനാണ് സോറി പറഞ്ഞത്”
ഇനി വിവാഹത്തിന് മുൻപ് തന്നെ ഒന്ന് തൊടുക പോലും ഇല്ല
ഇത് ഒരു ആഗ്രഹം ആയി പോയി
ഒരിക്കൽ കൂടി സോറി”

അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു

” വീട്ടിൽ എത്തിയിട്ട് വിളിക്കാം”

അവൾ തലയാട്ടി
അവൻ ദൂരെ മറയുന്നതുവരെ അവൾ അവനെ നോക്കി നിന്നു പൊടുന്നനെ ഒരു മഴ പെയ്തു ആ മഴ അവളെ നനച്ചു അവൾ നനഞ്ഞുകൊണ്ട് അങ്ങോട്ട് ഓടി

ചെന്നപ്പോൾ മേരിയും വല്യമ്മച്ചിയും അവളെ നോക്കി ഇരിക്കുകയാണ്

മേരി അവളുടെ മുഖത്ത് ചോദിച്ചു നോക്കി കൊണ്ട് ചോദിച്ചു

” നിനക്ക് ആ പയ്യനെ നേരത്തെ പരിചയം ഉണ്ടോ”

” ഞാൻ പറഞ്ഞില്ലേ എൻറെ സീനിയർ ആയിരുന്നു എന്ന്”

” അതല്ല അതിനുശേഷം പരിചയമുണ്ടോ എന്ന് നീ പറഞ്ഞിട്ടാണോ അവൻ ഇങ്ങനെയൊക്കെ പറഞ്ഞത്”

” അല്ല അമ്മച്ചി എനിക്കറിയില്ലായിരുന്നു”

ആദ്യമായി അവൾ കള്ളം പറഞ്ഞു മേരി യോട്

” നിനക്ക് ആ പയ്യനെ ഇഷ്ടമാണോ”

” അത് നല്ല ആളാണ് പക്ഷേ പെട്ടെന്നൊരു വിവാഹത്തെപ്പറ്റി ഞാൻ ചിന്തിക്കുന്നില്ല”

” എനിക്ക് തോന്നുന്നത് നിന്നെ ഭാഗ്യമാണെന്ന് നീ ആയി ഇതിൽ എതിര് ഒന്നും പറയണ്ട എനിക്ക് ആ പയ്യനെ ഒരുപാട് ഇഷ്ടമായി അമ്മച്ചിക്കും”

അവൾ മിണ്ടാതെ അകത്തേക്ക് പോയി

“അവൾ നമ്മുടെ മുന്നിൽ ചുമ്മാ പറയുന്നതാണ് മേരി അവൾക്ക് അവനെ നേരത്തെ അറിയാം”

” അത് എനിക്ക് മനസ്സിലായി അമ്മച്ചി നമ്മളും ഈ പ്രായം കഴിഞ്ഞ് അല്ലേ വന്നത് അതുകൊണ്ടല്ലേ ഞാനവളോട് പറഞ്ഞത് നമുക്ക് ആലോചിക്കാം എന്ന് എൻറെ കുഞ്ഞു ഇനിയെങ്കിലും ഒന്നു സന്തോഷിച്ച കണ്ടാൽ മതി”

അവർ ഇരുവരും ചിരിച്ചു

അവൾ കുളിച്ച് റൂമിലെത്തി ആ മോതിരത്തിൽ നോക്കിയിരുന്നു പിന്നെ ആ നെറ്റിതടത്തിൽ ഒന്ന് തലോടി ആദ്യ ചുംബനം ആദ്യമായാണ് ഒരു പുരുഷൻറെ ശരീരത്തിൽ സ്പർശിക്കുന്നത് അവൾക്ക് ഞാൻ ചെയ്തത് തെറ്റാണോ എന്ന് തോന്നി എങ്കിലും അവനോടുള്ള സ്നേഹം കൂടിയതേയുള്ളൂ മാന്യനാണ് അവൻ മാന്യമായി വന്ന് തൻറെ വീട്ടിൽ പെണ്ണ് ചോദിക്കുകയായിരുന്നു അവൾ സ്വപ്നം കാണാൻ തുടങ്ങി അവൻറെ കൂടെ ഉള്ള ഒരു ജീവിതം

പിറ്റേന്ന് ഷോപ്പിൽ നിന്ന് പോകുന്നതിനു മുൻപ് സ്നേഹ വന്ന് പറഞ്ഞു
പോൾ സാർ നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു എന്തോ സംസാരിക്കാൻ ഉണ്ടെന്ന്

സംശയ ഭാവത്തിൽ അവൾ ക്യാബിൻ അടുത്തേക്ക് നടന്നു

(തുടരും)

Click Here to read full parts of the novel

3.6/5 - (17 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!