എല്ലാവരും ഉറങ്ങി കഴിഞ്ഞ് ജെനി മേരി കാണാനായി മേരിയുടെ മുറിയിലെത്തി
അപ്പോൾ മേരി അച്ഛൻറെ ഫോട്ടോയും നോക്കി ഇരിക്കുകയായിരുന്നു
” അമ്മച്ചി ഉറങ്ങിയില്ലേ”
” ഇല്ല ഞാൻ നിൻറെ അപ്പച്ചനോട് പറയുമായിരുന്നു നമ്മുടെ മോൾക്ക് നല്ല ഒരു ചെക്കനെ കിട്ടിയെന്ന്”
‘ ഓ അത് അമ്മച്ചി ഉറപ്പിച്ചോ”
” ഉറപ്പിച്ചു അവൻ നല്ല പയ്യനാ നിന്നെ ഒരിക്കലും വിഷമിപ്പിക്കാൻ ഇല്ല”
” അതൊക്കെ പോട്ടെ ഞാൻ ചോദിക്കാൻ വന്ന കാര്യം അതൊന്നുമല്ല”
” പിന്നെന്താ”
” അമ്മച്ചിക്ക് ഏത് ഞാനറിയാത്ത ഒരു എൽഐസി അപ്പച്ചൻ എനിക്കുവേണ്ടി കൂടിയ പത്തു പന്ത്രണ്ട് ലക്ഷം രൂപ വരുന്ന എൽഐസി”
മേരി മിണ്ടാതെ നിന്നു
” നമ്മുടെ വീട്ടിൽ ഒരുപാട് കഷ്ടപ്പാട് പട്ടിണിയും ഉണ്ടായിട്ടുപോലും അമ്മ പറഞ്ഞിട്ടില്ല
എന്തിന് ഞാൻ പഠിപ്പ് നിർത്തിയപ്പോൾ പോലും പറഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ ഇത് ഞാൻ വിശ്വസിക്കില്ല അതുകൊണ്ട് അമ്മ സത്യം പറ ആരു പറഞ്ഞിട്ട് അമ്മ അങ്ങനെ പറഞ്ഞത്”
” അത് മോളെ റോഷൻ…”
” ഞാൻ ഊഹിച്ചു ഇനി അമ്മച്ചി ഒന്നും പറയണ്ട കിടന്നോളൂ”
മേരി എന്തോ പറയാൻ വന്നു അവൾ കേൾക്കാൻ നിൽക്കാതെ പോയി കിടന്നു
രാവിലെ റോഷനെ വിളിച്ച് കാണണം എന്ന് പറയണം എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം ഒരു കള്ളത്തരവും വെച്ച് തനിക്ക് ആ വീട്ടിലോട്ട് കയറി ചെല്ലണ്ട അവൾ മനസ്സിൽ ഉദ്ദേശിച്ചു
റോഷൻ എഴുന്നേറ്റപാടെ ഔസേപ്പ്
മുറിയിലേക്കു വന്നു
“നിൻറെ ഇഷ്ടത്തിന് അപ്പുറം ഞങ്ങൾക്ക് ആർക്കും ഒന്നും ഇല്ല ”
അവൻ ഒന്നും മിണ്ടിയില്ല
” ഞാനും റോബിനും കൂടെ ഈയാഴ്ച തന്നെ അവിടെ പോയി എല്ലാം ഉറപ്പിക്കാം നീ വിഷമിക്കേണ്ട”
അതു പറഞ്ഞ് അയാൾ പോയി
ഫോൺ ബെല്ലടിച്ചു
ജനി ആയിരുന്നു
” ഹലോ ഞാൻ നിന്നെ അങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു”
” എനിക്കൊന്ന് കാണണം ഇന്ന് തന്നെ എപ്പോൾ വരും”
” ഇന്ന് ലീവ് ആണോ”
” ഉച്ചവരെ ലീവ് ആണ്”
” എങ്കിൽ ഒരു ഒമ്പതര ആകുമ്പോൾ ഞാൻ നമ്മൾ കാണാറുള്ള കോഫി ഷോപ്പിൽ വരാം”
“Ok”
അതു പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു
റോഷൻ വന്നപ്പോൾ കാത്തുനിൽപ്പുണ്ടായിരുന്നു ജനി
അവളുടെ മുഖത്ത് ഗൗരവം കണ്ടപ്പോൾ അവന് മനസ്സിലായി സീരിയസ് ആണെന്ന്
” എന്താണ് ഡോ പെട്ടെന്ന് കാണണമെന്ന് പറഞ്ഞത്”
” നിങ്ങൾ എന്താ കരുതിയത് ഞാൻ കല്യാണം കഴിക്കാൻ മുട്ടി നിൽക്കുവാണെന്നോ?
” നീ എന്തൊക്കെ പറയുന്നത്?
” നിങ്ങളുടെ വീട്ടുകാരറിയാതെ സ്വർണ്ണം ഇങ്ങോട്ട് വാങ്ങി നിങ്ങളെ കെട്ടേണ്ട ആവശ്യമൊന്നും എനിക്കില്ല”
ഇപ്പോളാണ് കാര്യം മനസ്സിലായത്
” ജനി ഞാൻ അങ്ങനെയൊന്നും വിചാരിച്ചില്ല എൻറെ വീട്ടുകാരുടെ മുൻപിൽ നീ വിലകുറഞ്ഞ ആളാണെന്ന് നിനക്ക് തോന്നരുത് എന്ന് കരുതി മാത്രമാണ് ഞാൻ”
” കുറെ പൊന്നിലും പണത്തിലും ആണോ പെണ്ണിൻറെ വില
അങ്ങനെ കള്ളത്തരത്തിൽ ഉള്ള ഒരു ജീവിതം എനിക്ക് വേണ്ട എന്നെ മനസ്സിലാക്കി എൻറെ അവസ്ഥ മനസ്സിലാക്കി അംഗീകരിക്കാൻ നിങ്ങളുടെ വീട്ടുകാർക്ക് പറ്റുമെങ്കിൽ മതി”
” ജെനി ഇഷ്ടം എൻറെ താണ് നീ ജീവിക്കേണ്ടത് എൻറെ കൂടെ ആണ് മറ്റുള്ളവരുടെ മുൻപിൽ നിനക്ക് സങ്കടം ഉണ്ടാകരുതെന്ന് കരുതി മാത്രമാണ് ഞാൻ അങ്ങനെ ചെയ്തത്”
” വേണ്ട എനിക്ക് വേണ്ടി ഒന്നും ചെയ്യേണ്ട
എൻറെ മനസ്സിൽ ഒരിക്കലും തോന്നാത്ത ഒക്കെ തോന്നിപ്പോയി സ്നേഹിച്ചു പോയി
അതൊക്കെ ഞാൻ മറന്നോള്ളാം
ഇങ്ങനെ മുന്നോട്ടു കൊണ്ടുപോകേണ്ട
എല്ലാം ഇവിടെ വച്ച് നമുക്ക് നിർത്താം”
” ജെനി താൻ ഇത് എന്തൊക്കെയാ ഈ പറയുന്നത്”
” ഞാൻ പറഞ്ഞല്ലോ ഇനി ഒന്നും പറയാനില്ല
നിങ്ങൾ വാങ്ങിത്തന്ന സ്വർണ്ണം
അത് അവൻറെ കയ്യിലേക്ക് വെച്ച് അവൾ നീട്ടി
” നിർത്തടി
അവൻ സ്വയം മറന്ന് അലറുകയായിരുന്നു
ഒരുനിമിഷം അവളും ഭയന്നിരുന്നു
” ശരിയാ ടി നിന്നെ കെട്ടാൻ വേണ്ടി തന്നെയാണ് ഞാൻ ഇതൊക്കെ ചെയ്തത് ഇപ്പൊ നിൻറെ മറുപടി കേട്ടിട്ട് എനിക്ക് തോന്നുന്നു ഒന്നും വേണ്ടായിരുന്നു എന്ന് നിന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ടം ഉള്ളതുകൊണ്ട് നിന്നെ നഷ്ടപ്പെട്ടു എന്ന് തോന്നിയതുകൊണ്ട് ഞാൻ ഇതിനൊക്കെ നിന്നത് നാളെ വീട്ടിൽ വന്നാലോ ആരും നിന്നെ വിലകുറച്ച് കാണരുത് അതിനുവേണ്ടി അങ്ങനെ ചെയ്തത് അതൊന്നും നിനക്ക് മനസ്സിലാകുന്നില്ലെങ്കിൽ നീ പോടീ”
” അപ്പൊ വീട്ടിൽ പിന്നീട് ആരെങ്കിലും പറഞ്ഞാലോ ഇതറിഞ്ഞാൽ സ്ഥിതി എന്തായിരിക്കുമെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ”
” ഞാൻ പറഞ്ഞല്ലോ ഞാൻ ഒന്നും ആലോചിച്ചിട്ടില്ല നിനക്ക് വേണ്ടി 10 വർഷത്തോളം കാത്തിരുന്നിട്ട് അത് മനസ്സിലാക്കാൻ പോലും നിനക്ക് പറ്റിയിട്ടില്ല ഒരു വാക്ക് കൊണ്ട് എല്ലാം നിർത്താം എന്ന് പറയാൻ നിനക്ക് കഴിഞ്ഞു പക്ഷേ ഞാൻ നിന്നെ എൻറെ മനസ്സിലാണ് വരച്ചത് ജീവിതത്തിലാദ്യമായി നിനക്ക് വേണ്ടിയാണ് ഞാൻ എൻറെ വീട്ടിൽ ശബ്ദമുയർത്തിയത് എന്നിട്ട് എല്ലാം നിർത്താം അല്ലോ നിർത്തിക്കോ നീ പൊക്കോ ഇനി നിന്നെ ഞാൻ ശല്യപ്പെടുത്താൻ വരില്ല”
അത് പറഞ്ഞ് അവൻ ബൈക്ക് എടുത്ത് പോയി അവളുടെ കണ്ണിൽ നിന്നും അനുസരണയില്ലാതെ കണ്ണുനീർത്തുള്ളികൾ അവളുടെ കണ്ണിനെ മൂടി ഒന്ന് പൊട്ടി കരയണം എന്ന് അവൾക്ക് തോന്നി
തളർന്ന മനസ്സോടെ ആണ് അവൾ ഷോപ്പിലേക്ക് പോയത് ചെന്നപ്പോൾ തന്നെ ആൽബി കണ്ടു
കണ്ടിട്ടും കാണാത്ത പോലെ അവൾ നടന്നു
” എനിക്ക് തന്നോട് ഒന്ന് സംസാരിക്കാൻ ഉണ്ടായിരുന്നു”
” എന്താണ് ”
ഗൗരവത്തിലാണ് അവൾ ചോദിച്ചത്
” ഞാനും പപ്പയും കൂടി ഇന്നലെ തന്നെ കല്യാണം ആലോചിക്കാൻ വേണ്ടി വന്നത്”
അതുകേട്ടപ്പോൾ അവൾക്ക് ഞെട്ടലാണ് ഉണ്ടായത് അപ്പോൾ സാർ എല്ലാം അറിഞ്ഞിരിക്കുന്നു അദ്ദേഹം ഈ വിവാഹത്തിനു സമ്മതിച്ചു അവൾക്ക് വിശ്വസിക്കാൻ തോന്നിയില്ല
” ഞാൻ പറഞ്ഞതല്ലേ ആൽബി ചേട്ടനോട് എനിക്ക് വിവാഹത്തിന് താൽപര്യമില്ലെന്നും പിന്നെന്തിനാണ് സാറിന് കൂട്ടി വന്നത് അദ്ദേഹം എന്നെക്കുറിച്ച് എന്ത് കരുതി കാണും”
” തന്നെ കുറിച്ച് ഒന്നും കരുതിയിട്ടില്ല നല്ല ധാരണകൾ മാത്രമേയുള്ളൂ നല്ല കുട്ടിയാണ് റോഷൻ ചേട്ടനും നല്ല ആളാണ്”
റോഷൻ എന്ന പേര് കേട്ടതും അവളുടെ ശരീരം വിറകൊണ്ടു
” എങ്ങനെ റോഷനെ അറിയാം ആൽബി ചേട്ടന്”
” എനിക്ക് കോളേജിൽ പഠിക്കുന്ന കാലം മുതൽ റോഷൻ ചേട്ടായി അറിയാം ഞാൻ അടുത്തു നിന്ന് കണ്ടിട്ടുണ്ട് റോഷൻ ചേട്ടായിക്ക് തന്നോടുള്ള സ്നേഹം ഒരുപാട് ഇഷ്ടമായിരുന്നു തന്നെ എന്നോട് പറഞ്ഞിട്ടുമുണ്ട് തിരിച്ച് ഇഷ്ടമാണെന്ന് പോലുമറിയാതെ ഇത്രയേറെ സ്നേഹിക്കാൻ എങ്ങനെ കഴിയുന്നു എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്”
” ഇതൊക്കെ അറിഞ്ഞിട്ടാണോ ആൽബചേട്ടൻ എന്നോട് വിവാഹാഭ്യർത്ഥന നടത്തിയത്”
” റോഷൻ ചേട്ടായി ആത്മാർത്ഥമായി ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്നു എന്ന് മാത്രമേ എനിക്ക് അറിയാമായിരുന്നു അത് താൻ ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല തൻറെ ഭാഗ്യമാണ് ചേട്ടായി എനിക്കറിയാം തന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് തനിക്ക് മനസ്സിലായിക്കൊള്ളും”
മറ്റൊരാളുടെ വായിൽനിന്നും തന്നോടുള്ള റോഷൻ പ്രണയത്തെപ്പറ്റി കേട്ടപ്പോൾ അവളുടെ മനസ്സിൽ വല്ലാത്ത സങ്കടം തോന്നി
അത്രത്തോളം അവൻ തന്നെ സ്നേഹിച്ചിരുന്നു കണ്ടുനിൽക്കുന്നവർക്ക് പോലും മനസ്സിലാകുന്ന വിധം എന്നിട്ടും തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല ഒരു വാക്ക് കൊണ്ട് താൻ എല്ലാം നിർത്താം എന്ന് പറഞ്ഞപ്പോൾ അവന് വേദനിച്ചു അതും അതുകൊണ്ടാണ്
” ഞാൻ പറയാൻ വന്നത് അതൊന്നുമല്ല ഇനി നിങ്ങൾക്കിടയിൽ ഞാനൊരു ശല്യമായി ഉണ്ടാവില്ല ജനിkk ഒരു സഹോദരനായി ചേട്ടായിക്ക് ഒരു അനിയൻ ആയി മാത്രമേ ഇനി ഞാൻ ഉണ്ടാവും”
” എന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നു ആൾക്ക് അല്ലേ”
” അതെ എല്ലാവർഷവും തൻറെ ബർത്ത്ഡേക്ക് എന്തെങ്കിലും ഗിഫ്റ്റ് വാങ്ങി എന്നിട്ട് സൂക്ഷിച്ചുവയ്ക്കും അങ്ങനെ ആ മുറി നിറയെ ഇപ്പോൾ തനിക്ക് വേണ്ടിയുള്ള സാധനങ്ങൾ ആണ്”
” ഞാൻ മാത്രം മനസ്സിലാക്കിയില്ല എന്നോടുള്ള സ്നേഹം ആ മനസ്സിൽ എനിക്കുള്ള സ്ഥാനം
സ്നേഹത്തോടെ ഇന്നുവരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല”
” സാരമില്ല നിങ്ങൾക്ക് ജീവിക്കാൻ ഇനി ഒരു ജന്മം മുഴുവൻ ബാക്കി ഇല്ലേ ”
” ഇല്ലാ ആൽബി ചേട്ടായി ഞങ്ങൾ തമ്മിൽ വഴക്ക് ഇട്ടിട്ട് ഇപ്പോ വരുന്നത് എന്നെ കാത്തിരുന്നതും സ്നേഹിച്ചതും ഒക്കെ വെറുതെ ആണെന്ന് ആൾക്ക് തോന്നിത്തുടങ്ങി”
” അതൊക്കെ ഒരു ദേഷ്യത്തിന് പുറത്ത് തോന്നുന്നത് ആണ് ആത്മാർത്ഥമായി സ്നേഹിക്കുന്നവർക് അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റില്ല”
അവളുടെ മുഖത്ത് നോക്കാതെയാണ് അവൻ അത് പറഞ്ഞത്
” ഞാൻ ഡ്യൂട്ടിക്ക് കയറട്ടെ”
” ശരി”
അവൻറെ മനസ്സ് മുഴുവൻ അവൾ പറഞ്ഞ വാക്കുകളായിരുന്നു അവൾക്ക് എങ്ങനെ തോന്നി ഒറ്റവാക്കിൽ എല്ലാം പറഞ്ഞ് അവസാനിപ്പിക്കാൻ എല്ലാം മറക്കാം അത്രേ മറന്നോട്ടെ അല്ലെങ്കിലും സ്നേഹിച്ചത് താൻ മാത്രമല്ലേ അവളുടെ മനസ്സിൽ താൻ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല അറിയാതെയാണെങ്കിലും അവൻറെ കണ്ണുകൾ നിറഞ്ഞു കാഴ്ച മറഞ്ഞു എതിരെ വരുന്ന കാർ അവൻ കണ്ടില്ല ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചപ്പോഴാണ് അറിഞ്ഞത് അപ്പോഴേക്കും അവളുടെ ബോധം മറിഞ്ഞിരുന്നു
രണ്ടുമൂന്നു വട്ടം ഫോൺ ബെല്ലടിച്ചു അതിനുശേഷമാണ് ആൽബി ഫോൺ നോക്കിയത് നോക്കിയപ്പോൾ ബെന്നിയാണ്
” എന്താടാ”
” എടാ നമ്മുടെ റോഷൻ ഒരു ആക്സിഡൻറ് ഉണ്ടായി നമ്മുടെ ലിസി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് കുറച്ച് ക്രിട്ടിക്കൽ ആണ് കുറച്ചു ബ്ലഡ് വേണം നീ ഇങ്ങോട്ടൊന്നു വരുമോ”
” എടാ സത്യമാണോ എന്താ പറ്റിയത് എവിടെ വച്ചായിരുന്നു”
” ഒക്കെ പറയാം നീ ഇങ്ങോട്ട് വാ”
ജെനി അറിഞ്ഞിട്ട് ഉണ്ടായിരിക്കില്ല എന്ന് അവനു തോന്നി
അവളോട് പറയണോ വേണ്ടയോ എന്ന് അവൻ ശങ്കിച്ചു
അപ്പോഴാണ് ക്യാബിനിലേക്ക് അവൾ വരുന്നത് അവൻ കണ്ടത്
” എന്താ ജെനി”
” ചേട്ടായി എനിക്കൊരു ഹെല്പ് ചെയ്യുമോ?
“എന്താ?
” ഞാൻ കുറെ തവണ വിളിച്ചു ഫോണെടുക്കുന്നില്ല ഇപ്പോൾ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എൻറെ വിഷമം കൊണ്ട് ഞാൻ പറഞ്ഞു പോയതാ എനിക്ക് സംസാരിക്കാതിരിക്കാൻ പറ്റുന്നില്ല ഒന്ന് വിളിച്ചു പറയാമോ എന്നെ ഒന്ന് വിളിക്കാൻ”
” ഞാനൊരു കാര്യം പറഞ്ഞാൽ ജെനി തളർന്നു പോകരുത്”
” എന്താ”
” റോഷൻ ചേട്ടായിക്ക് ഒരു ആക്സിഡൻറ് പറ്റി”
” എന്താ പറഞ്ഞത്”
അവളുടെ കണ്ണിൽ നിന്നും ധാരധാരയായി കണ്ണുനീർ വന്നു
” ഡീറ്റെയിൽസ് ഒന്നും ഞാൻ അറിഞ്ഞിട്ടില്ല ഹോസ്പിറ്റലിലേക്ക് പോവുകയാണ്
” ഞാൻ കൂടെ വന്നോട്ടെ എനിക്ക് കാണണം”
” തനിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല”
” എനിക്ക് കാണണം പ്ലീസ്”
” എങ്കിൽ വന്നോളൂ”
ആൽബി കാർ ഇറക്കി
യാത്രയിലുടനീളം ഇരുവരും ഒന്നും സംസാരിച്ചില്ല
അവളുടെ മനസ്സു നിറയെ റോഷൻ ആയിരുന്നു
കുസൃതിയോടെ ഉള്ള സംസാരങ്ങളും ആ കണ്ണുകളിൽ തന്നോടുള്ള പ്രണയവും ഒക്കെ അവൾ ഓർത്തു
ആ ചാറ്റൽ മഴയത്ത് ആരും കാണാതെ തന്നെ ചുംബനവും ചുട്ടുപൊള്ളുന്ന പോലെ അവൾക്ക് തോന്നി
ഇന്ന് കണ്ടപ്പോൾ പോലും ആ കണ്ണുകളിൽ തന്നോടുള്ള പ്രണയം കണ്ടിരുന്നു ദേഷ്യപ്പെട്ട് അപ്പോൾ പോലും സ്നേഹമായിരുന്നു വാക്കു കളിൽ
അനുസരണയില്ലാതെ അവളുടെ കണ്ണുനീർ തുള്ളികൾ കവിളിലൂടെ ധാരയായി ഒഴുകി
” ജനി ഹോസ്പിറ്റൽ എത്തി”
ആൽബിയുടെ ആ വാക്കുകൾ ആയിരുന്നു അവളെ ഉണർത്തിയത്
അവർ ഹോസ്പിറ്റലിലേക്ക് കയറിയപ്പോൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു റോഷൻ റെ അച്ഛനും അമ്മയും അവളെ അത്ഭുതത്തോടെ നോക്കി
” ഞാൻ റോഷൻ ചേട്ടൻറെ ഫ്രണ്ടാണ് ആൽബി”
ആൽബി ഔസേപ്പ് നോട് പറഞ്ഞു
” ഒന്നും പറയാറായിട്ടില്ല എന്നാണ് ഡോക്ടർ പറഞ്ഞത് അപകടനില തരണം ചെയ്തിട്ടില്ല എന്ന്”
അത് കേട്ടതും ജെനി തളർന്നു താഴേക്ക് വീണു
ആരൊക്കെയോ താങ്ങിയെടുത്ത് കാഷ്വാലിറ്റിയിൽ കൊണ്ടുവന്നു
” എന്തു പറ്റിയതാണ് ഡോക്ടർ”
” ബിപി ലോ ആയതാണ് നിങ്ങൾ ആരാണ് ആ കുട്ടിയുടെ”
പെട്ടെന്ന് എന്ത് പറയണമെന്നറിയാതെ ആൽബി നിന്നു
” ബ്രദർ ആണ്”
” എന്തോ ടെൻഷൻ ഉണ്ട് അതുകൊണ്ടാണ് പെട്ടെന്ന് ബിപി ലോ ആയത് ആ കുട്ടി ഇന്ന് ഒന്നും കഴിച്ചിട്ടില്ല എന്ന് തോന്നുന്നു”
” ഇപ്പോൾ ICV കിടക്കുന്ന റോഷൻ അവളുടെ വുഡ്ബി ആണ് ഡോക്ടർ”
” ഏത്?
ആ ആക്സിഡൻറ് കേസ്?
” അതെ അത് കേട്ട് ഷോപ്പിൽ ആയിരിക്കും”
” ഒന്ന് റസ്റ്റ് എടുക്കട്ടെ മാറും”
” ശരി ഡോക്ടർ”
പ്രകടിപ്പിച്ചെങ്കിലും എത്രത്തോളം അവളും സ്നേഹിച്ചിരുന്നു എന്നതിനു തെളിവാണ് ഇപ്പോൾ നടന്നത് ആൽബി മനസ്സിലോർത്തു
താൻ ചെയ്ത തന്നെയാണ് ശരി താനാണ് മാറേണ്ടത് ഇനി താൻ നിൽക്കേണ്ടത് അവളുടെ കൂടെപ്പിറപ്പിനെ സ്ഥാനത്താണ് അവൻ മനസ്സിൽ ഉറപ്പിച്ചു
” ആരാണ് ആൽബി”
” ഞാനാണ് സിസ്റ്റർ”
” ജനിക്കു ബോധം വീണിട്ടുണ്ട്”
അവൻ അവളെ കാണാനായി പോയി
” സോറി ചേട്ടാ
ചേട്ടന് ബുദ്ധിമുട്ടായി അല്ലേ?
” ഇല്ല
ഞാൻ പറഞ്ഞതല്ലേ തനിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന്”
” എനിക്കൊന്നു കാണാൻ പറ്റുമോ”
” ഐസിയുവിലാണ് ജനി ആരെയും അങ്ങോട്ട് കയറ്റി വിടില്ല”
” ഇന്ന് കാണാതെ പോയാൽ ഞാൻ വീട് എത്തില്ല ചേട്ടാ”
” സംസാരിച്ചു നോക്കാം ഞാൻ ഡോക്ടറോട്”
അവൾ പ്രതീക്ഷയോടെ തലയാട്ടി
ഡോക്ടറുടെ റൂം ലക്ഷ്യമാക്കി നടന്നു ആൽബി
” എക്സ്ക്യൂസ് മീ ഡോക്ടർ”
” yes”
” താൻ ആയിരുന്നു
ആ കുട്ടിക്ക് ബോധം വന്നു അല്ലേ”
” അതെ ഡോക്ടർ റോഷനെ കണ്ടാൽ കൊള്ളാമെന്ന് അവൾക്കൊരു ആഗ്രഹം ഉണ്ട്”
” നോ നോ ഇപ്പോൾ വിസിറ്റേഴ്സ് അനുവദിക്കാൻ സാധിക്കില്ല അയാളുടെ നില വളരെ ക്രിട്ടിക്കൽ ആണ് അതുകൊണ്ടാണ് അയാളെ പേരൻസ് നെ പോലും കാണിക്കാ ഞ്ഞത്
” പക്ഷേ ജനിയെ കണ്ടാൽ അയാളുടെ നില ഇമ്പ്രൂവ് ആകും ഡോക്ടർ എനിക്ക് ഉറപ്പുണ്ട്
” നോ മിസ്റ്റർ ആൽബി
ഈയൊരു സിറ്റുവേഷനിൽ
” ഫേസ് ഡോക്ടർ അഞ്ചുമിനിറ്റ് മതി
ആൽബിയുടെ കുറെ നിർബന്ധത്തിന് ശേഷം ഡോക്ടർ സമ്മതിച്ചു
ജെനി ഐസിയുവിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഗ്രേസി തടഞ്ഞു
” അങ്ങോട്ട് കയറാൻ ഡോക്ടർമാർ സമ്മതിക്കുന്നില്ല”
” ഡോക്ടർ പറഞ്ഞിട്ടാ അമ്മേ”
അവളുടെ ആ സംസാരം ഗ്രേസി ക്ക് ഇഷ്ടപ്പെട്ടില്ല
” ഞങ്ങൾ ഒന്നും കയറണ്ട എന്നു പറഞ്ഞിട്ട് നിന്നെ മാത്രം കാണാൻ ഡോക്ടർ സമ്മതിച്ചോ”
അപ്പോഴേക്കും അകത്തുനിന്നും ഡോക്ടർ വിളിച്ചിരുന്നു
” ജനി വരു”
അവൾ അകത്തേക്ക് ചെന്നു ഐസിയുവിൽ കിടക്കുന്ന റോഷനെ കണ്ടപ്പോൾ അവൾക്ക് സമനിലതെറ്റുന്നത് പോലെ തോന്നി കണ്ണുകളിൽ തന്നോടുള്ള പ്രണയം ഇല്ലാതെ വാക്കുകളിൽ കുസൃതി ഇല്ലാതെ ഒരു ജീവച്ഛവം പോലെ അവൾക്ക് പൊട്ടി കരയണമെന്നു തോന്നി
“പെട്ടെന്ന് വേണം ”
ഡോക്ടർ ഓർമിപ്പിച്ചു
അവൾ അവൻറെ അടുത്തേക്ക് നടന്നു ചേന്നു
എന്ത് പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു
അവൻറെ കൈകൾ തൻറെ നെഞ്ചോട് ചേർത്ത് വെച്ച് അവൾ കുറെ നേരം കരഞ്ഞു എന്നിട്ട് പറഞ്ഞു
” ഒന്നും പുറത്ത് കാണിച്ചില്ലെങ്കിലും ഒരുപാട് ഇഷ്ടമായിരുന്നു എനിക്ക് ജീവൻ ആയിരുന്നു എനിക്ക് അങ്ങനെ പറഞ്ഞെങ്കിലും ഒരിക്കലും മറക്കാനോ പിരിയാൻ എനിക്ക് കഴിയുമായിരുന്നില്ല
പരിചയപ്പെട്ട അന്നു മുതൽ ഇന്ന് വരെ എൻറെ മനസ്സിൽ പ്രണയമായിരുന്നു ശ്വാസം പോലും നിങ്ങൾ ആയിരുന്നു വിവാഹം നടക്കില്ല എന്ന് തോന്നിയപ്പോൾ സങ്കടങ്ങളും ദേഷ്യവും അതിനുപരി നിങ്ങളോടുള്ള ഇഷ്ടവും കൊണ്ട് പറഞ്ഞു പോയതാ എൻറെ ആ പാഴ് വാക്ക് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എങ്കിൽ അതിന് ഒരു നൂറു വട്ടം ഞാൻ ക്ഷമ ചോദിക്കുന്നു ഞാൻ പറയുന്നതൊക്കെ കേൾക്കുന്നുണ്ടോ അറിയുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല എങ്കിലും ഒരു കാര്യം പറയാം എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് ഇച്ചായൻ ഒപ്പം ആയിരിക്കും
മരണം ആണെങ്കിലും അത് ഇച്ചായൻ ഒപ്പം ആയിരിക്കും ഇച്ചായൻ ഇല്ലാതെ ഒരു നിമിഷം പോലും ഞാൻ ജീവിക്കില്ല
അത് പറഞ്ഞ് അവൾ അവൻറെ നെറുകയിൽ ചുംബിച്ചു
മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി പ്രതീക്ഷ തോന്നി
” മതി കൂട്ടിക്കോളൂ”
ഡോക്ടർ വിളിച്ചപ്പോഴാണ് ഓർമ്മവന്നത്
അവൾ തിരിച്ചു വന്നപ്പോൾ ഔസേപ്പ് ചോദിച്ചു
” അവനെ എങ്ങനെയുണ്ട് മോളെ”
” ഒന്നും സംസാരിച്ചില്ല പറയുന്നതൊക്കെ അറിയുന്നണ്ടെന്നു തോന്നുന്നു”
നിറഞ്ഞ കണ്ണുകളോടെ ആയിരുന്നു അവൾ മറുപടി പറഞ്ഞത്
” കല്യാണം ആലോചിച്ചപ്പോഴേ എൻറെ മോൻ ഈ അവസ്ഥയിലായി കഴിയുമ്പോഴേക്കും എന്താകുമോ എന്തോ”
ഗ്രേസി പറഞ്ഞു
അവൾ കരയാതിരിക്കാൻ പ്രാർത്ഥിച്ചു
” നമുക്ക് പോകാം ജനി സമയം ഒരുപാടായി”
ആൽബി പറഞ്ഞു
അപ്പോഴാണ് അവൾ സമയം നോക്കിയത് സമയം ആറര കഴിഞ്ഞിരിക്കുന്നു വീട്ടിലെല്ലാവരും പേടിച്ച് കാണാം ഇപ്പോൾ
പെട്ടെന്ന് ഡോക്ടർ വിളിച്ചു
” ഒരു മിനിറ്റ് പോകാൻ വരട്ടെ”
എല്ലാവരും ഡോക്ടറെ ശ്രദ്ധിച്ചു
( തുടരും)
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission