Skip to content

അന്ന് പെയ്യ്ത മഴയിൽ – 8

അന്ന് പെയ്യ്ത മഴയിൽ

ജനി ക്യാബിനിലേക്ക് ചെന്നപ്പോൾ പോൾ ലാപ്ടോപ്പിലെ നോക്കുകയായിരുന്നു

” സർ “അവൾ വിളിച്ചു

” ആ വരു”

” സർ കാണണമെന്ന് പറഞ്ഞു എന്ന് സ്നേഹ പറഞ്ഞു”

” അതെ ഞാൻ പറഞ്ഞിരുന്നു കുട്ടിക്ക് തിരക്ക് വല്ലതുമുണ്ടോ”

” ഇല്ല സർ പറഞ്ഞോളൂ”

” നമ്മുടെ പള്ളിയിലെ അച്ഛൻ പറഞ്ഞിട്ടാണ് ഞാൻ തനിക്ക് ജോലി തന്നത് നാലഞ്ചു വർഷമായി താൻ ഇവിടെ ജോലി ചെയ്യുന്നു ഇതുവരെ തന്നെ പറ്റി ഒരു വാക്കു പോലും ഞാൻ മോശമായി കേട്ടിട്ടില്ല”

കാര്യമറിയാതെ നിന്നു ജെനി

” എന്താ സാർ ഇപ്പോൾ സംഭവിച്ചത്
എന്നെക്കുറിച്ച് എന്തെങ്കിലും മോശമായി കേട്ടോ”

” ആൽബിയും കുട്ടിയും തമ്മിൽ എന്താ ബന്ധം

ആ ചോദ്യത്തിൽ അവളുടെ ഉള്ള് ഒന്ന് ഭയന്നു എങ്കിലും ധൈര്യം വിടാതെ അവൾ സംസാരിച്ചു തുടങ്ങി

” എനിക്ക് ആൽബി ചേട്ടനുമായി ഒരു ബന്ധവുമില്ല ഒരിക്കൽ എന്നെ ഇഷ്ടമാണെന്ന് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും പറഞ്ഞിരുന്നു”

പെട്ടെന്നുള്ള അവളുടെ ആ മറുപടിയിൽ അയാളും ഒന്ന് പതറി ആ മറുപടി ആയിരുന്നില്ല ഞാൻ പ്രതീക്ഷിച്ചത്

” എന്നിട്ട് കുട്ടി എന്തു പറഞ്ഞു അവനോട്”

” എനിക്ക് താൽപര്യമില്ലെന്ന് തന്നെ പറഞ്ഞു”

” അതെന്താ തനിക്ക് താല്പര്യം ഇല്ലാത്തത്”

” സാരി തരുന്ന ശമ്പളം കൊണ്ടാണ് എൻറെ വീട്ടിൽ പട്ടിണി ഇല്ലാതെ കഴിയുന്നത് ആ സാറിനോട് ഒരിക്കലും ഞാനൊരു നന്ദികേട് കാണിക്കില്ല സാറിൻറെ മകനെപ്പറ്റി മകൻറെ വിവാഹത്തെപ്പറ്റി സാറിന് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടാകും ഏതൊരു അച്ഛനെയും പോലെ ആ സ്വപ്നങ്ങളിൽ ഒന്നും എന്നെപ്പോലെയുള്ള ഒരു പെൺകുട്ടി ആവില്ല”

അവളുടെ ആ മറുപടി പോളിന് ഒരുപാട് ഇഷ്ടമായി

” ഞാൻ സമ്മതിക്കില്ല എന്ന് ഭയന്നാണ് താൻ അങ്ങനെ ചെയ്തത്”

” അല്ല ഞാൻ ചെറുപ്പം മുതൽ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചു വളർന്ന ഒരു പെൺകുട്ടിയാണ് എൻറെ കഷ്ടപ്പാടുകൾക്ക് മനസ്സിലാക്കുന്ന എന്നെപ്പോലെ കഷ്ടപ്പെട്ട് ജീവിച് ഒരാൾക്ക് മാത്രമേ എന്നെയും എൻറെ കുടുംബത്തെയും ഒരുപോലെ കാണാൻ കഴിയും”

” ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചാൽ കുട്ടിക്ക് ആൽബി ഇഷ്ടമാകുമോ”

ആ ചോദ്യം ഒരുപാട് നിർണായകമായിരുന്നു

” ഞാൻ പറഞ്ഞല്ലോ സർ എൻറെ മനസ്സിൽ ഇത്ര വലിയ സൗഭാഗ്യങ്ങൾ ഒന്നുമില്ല അതൊന്നും എനിക്ക് ശരിയാവില്ല സർ സർ മകന് നല്ലൊരു പെൺകുട്ടിയെ കണ്ടുപിടിക്ക്”

” ശരി കുട്ടി പൊയ്ക്കോളൂ”

” ശരി സാർ”

ജനി പോയിക്കഴിഞ്ഞപ്പോൾ അയാൾ മനസ്സിൽ ഉറപ്പിച്ചു തൻറെ മകന് ഇവൾ തന്നെ വധു

ജെനി ഷോപ്പിൽ നിന്നും ഇറങ്ങിയപ്പോൾ ബസ്റ്റോപ്പിൽ കാത്ത് റോഷൻ ഉണ്ടായിരുന്നു

” ഇത് സ്ഥിരം പരിപാടിയാക്കി ഇരിക്കുവാണോ”

” എന്ത്”

” ഈ കാത്തുനിൽപ്പ്
വെറുതെ നാട്ടുകാരെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ”

” അവര് പറയട്ടെ അതിന് നിനക്കെന്താ”

” എനിക്ക് ഇത്തിരി ബുദ്ധിമുട്ടുണ്ട്”

” എടി പെണ്ണേ എനിക്ക് വീട്ടിൽ ഇരിക്കാൻ പറ്റുന്നില്ല എവിടെ നോക്കിയാണ് നിൻറെ മുഖം നിന്നെ കാണാതെ പറ്റുന്നില്ല ഒരു ചായ കുടിച്ചിട്ട് പോകാം നീ കേറ്”

” അത് വേണോ ഇച്ചായാ”

” വേണം മോളെ”

അവര് കോഫി ഷോപ്പിൽ എത്തി ചായ കുടിച്ചു അവളെ കെട്ടിപ്പിടിച്ച് അവൻ ഒരു സെൽഫി എടുത്തു

” ഇത് എന്നാത്തിനാ”

” ഞാൻ ഇന്ന് വീട്ടിൽ കാര്യം പറയും അവരെ കാണിക്കേണ്ടേ എൻറെ പെണ്ണിനെ അതിനുവേണ്ടിയാണ്”

” കല്യാണത്തിനു മുമ്പ് എങ്ങനെ കൂടെ കറങ്ങുന്ന പെണ്ണിനെ അവർക്ക് ഇഷ്ടം ആവോ”

” എഡി കാലം ഒരുപാട് മാറി ഇപ്പോ ഇതാണ് ട്രെൻഡ്”

” നമുക്ക് വേണ്ട ആ ട്രെൻഡ്”

” സമ്മതിച്ചു മോളേ വീട്ടിൽ വിടണോ”

“അയ്യോ വേണ്ടായേ ബസ്സിന് പൊയ്ക്കോളാം”

” ഓക്കേ ബൈ അവൻ പ്രണയാർദ്രമായി അവളെ നോക്കി അവളുടെ മുഖത്ത് ഒരു നാണം തെളിഞ്ഞു

എന്തോ ഓർത്ത് എന്ന പോലെ അവൾ തിരികെ വന്നു

” എന്നാടി”

” ഒരു കാര്യം പറയാൻ മറന്നു പോയി”

” എന്താ പറ”

” ഞാൻ പറഞ്ഞില്ലായിരുന്നോ ഞങ്ങളുടെ മുതലാളിയുടെ മകൻ എന്നോട് ഒരു വിവാഹാഭ്യർഥന നടത്തിയിരുന്നു ഇന്ന് സാറ കാര്യം ചോദിച്ചു”

നടന്നതെല്ലാം അവൾ വിശദീകരിച്ചു പറഞ്ഞു

” അപ്പോൾ അയാൾക്ക് സമ്മതമാണോ”

” അത് ചിലപ്പോൾ എൻറെ മനസ്സ് അറിയാൻ വേണ്ടി പറഞ്ഞതാണ്”

” സാരമില്ല ഞാൻ വീട്ടിൽ പറഞ്ഞിട്ട് ഏറ്റവും അടുത്ത ദിവസം വീട്ടുകാരെ കൊണ്ട് നിൻറെ വീട്ടിലേക്ക് വരും”

” ശരി എങ്കിൽ പോട്ടെ ഒരുപാട് വൈകി”

” ഞാൻ ബസ് സ്റ്റോപ്പ് ആക്കി തരാം”

അവളെ ബസ്റ്റോപ്പിൽ കൊണ്ട് വിട്ട് പിരിഞ്ഞപ്പോൾ ഒരു കൈ ചുമലിൽ തട്ടി

” ബ്രോ എന്താ ഇവിടെ”

” ആൽബി നിൻറെ വീട് ഇവിടെയാണോ”

” നമ്മുടെ വീടും ഷോപ്പും എല്ലാം ഇവിടെയാ”

” ഞാൻ അത് ഓർത്തില്ല”

” നമുക്ക് ഒരു ലൈo അടിച്ചു സംസാരിക്കാം”

” ഇപ്പം കോഫി കുടിച്ചത് ഉള്ളൂ”

” എങ്കിൽ വാ” നിങ്ങൾ എന്താ ഇവിടെ ചുറ്റിക്കറങ്ങുന്ന എന്തോ ചുറ്റിക്കളി ഉണ്ടല്ലോ

” നമ്മുടെ കൊച്ചിനെ വീട് ഇവിടെ കാണാൻ വന്നത”


അയ്യോ എന്നിട്ട് എന്തിയേ എനിക്ക് ഒന്ന് പരിചയപ്പെടാം ആയിരുന്നു”

” ഇപ്പൊ പോയതേയുള്ളൂ”

” ജസ്റ്റ് മിസ്സ്”

” നല്ല പുള്ളിയാ ഒരു ഫോട്ടോ പോലും കാണിച്ചിട്ടില്ല”

റോഷൻ അവൻറെ ഫോണിൽ നിന്നും ആ ഫോട്ടോ കാണിച്ചു പെട്ടെന്ന് ആൽബിയുടെ മുഖം മങ്ങി

” ഇതാണ് കക്ഷി പേര് ജനി”

” ആ കുട്ടിക്ക് ചേട്ടായി ഇഷ്ടമാണോ?

” എടാ ഞാൻ പറഞ്ഞില്ലേ പത്ത് വർഷമായിട്ട് ഞാൻ പ്രണയിക്കുകയാണ് കഴിഞ്ഞ കുറച്ചു നാളെ ആയുള്ളൂ അവൾ ഓകെ പറഞ്ഞിട്ട്”

ആൽബിയുടെ ഫോൺ ബെല്ലടിച്ചു

” ഹലോ പപ്പാ”

” ഞാൻ ഷോപ്പിൽ ഉണ്ട് നീ അങ്ങോട്ട് വരണം”

” ഒക്കെ പപ്പാ വരാം”

“ഷോപ്പിൽ അത്യാവശ്യം വന്നപ്പോൾ വിളിക്കുന്നു ഞാൻ പോട്ടെ പിന്നെ കാണാം”

” ഓക്കേ ബൈ”

പതിവിലും നേരത്തെ റോഷൻ വീട്ടിലെത്തി വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു സൗകര്യം ആണെന്ന് അവനു തോന്നി

” നീ നേരത്തെ ആണല്ലോ”
അമ്മച്ചി ആണ്

” ഇന്ന് നേരത്തെ പോന്നു”

” ആ ബ്രോക്കർ ഇന്ന് വന്നിരുന്നു രണ്ടുമൂന്ന് ആലോചനകൾ കൊണ്ടുവന്നു നിനക്ക് ഏതാ താല്പര്യം എന്ന് വെച്ചാൽ അത് നോക്കാം രണ്ടുമൂന്ന് ഫോട്ടോ എടുത്തു വച്ചിട്ടുണ്ട് ഞാൻ”

ഇതാണ് പറ്റിയ അവസരം എന്ന് അവനു തോന്നി എല്ലാം പറയാം

” അതൊന്നും വേണ്ട അമ്മ ഞാൻ ഒരു ഫോട്ടോ കാണിക്കാം ഇഷ്ടമായോ എന്ന് പറ”

അവൻ ഫോണിൽ നിന്നും ഫോട്ടോ കാണിച്ചു
അവർക്ക് ഇഷ്ടമായി എന്ന മുഖഭാവത്തോടെ മനസ്സിലായി

” ഇത് ഏതാടാ ഈ കൊച്ച്”

” അതൊക്കെയുണ്ട് അമ്മച്ചിക്ക് ഇഷ്ടമായോ”

” എനിക്കിഷ്ടപ്പെട്ടു”

” ഇക്കാര്യം അമ്മച്ചി എല്ലാവരോടും ഒന്ന് പറ ബാക്കി ഡീറ്റെയിൽസ് ഒക്കെ ഞാൻ നാളെ പറയാം”

വീട്ടിൽ അമ്മയ്ക്ക് അവളെ ഇഷ്ടമായെന്ന് അവൻ ജനിയെ വിളിച്ച് അറിയിച്ചു അവൾക്ക് സമാധാനം തോന്നി

ആൽബി ക്യാബിനിലേക്ക് വന്നു

” എന്താപ്പാ”

” ഞാൻ ആ പെൺകുട്ടിയോട് സംസാരിച്ചു
എനിക്ക് അവളെ ഒരുപാട് ഇഷ്ടമായി നീ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് അവളെ തന്നെയായിരിക്കണം”

ആൽബി വിശ്വസിക്കാനാവാതെ അയാളെ നോക്കി ഒരിക്കലും വിചാരിച്ചതല്ല അയാൾ സമ്മതിക്കുമെന്ന് പക്ഷേ റോഷൻ ചേട്ടായി

ഇല്ല പപ്പ കൂടി സമ്മതിച്ച സ്ഥിതിക്ക് ജനിയെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്ത് വില കൊടുത്തും റോഷനും ജെനീയും തമ്മിൽ പിരിയണം അവൾ തൻറെതവണം
അവൻ മനസ്സിൽ ഉറപ്പിച്ചു

രാവിലെ റോഷൻ ഉണരാൻ എല്ലാവരും കാത്തിരിക്കുകയായിരുന്നു

എഴുന്നേറ്റ് വന്നപ്പോഴേക്കും ചേട്ടത്തി ചായയുമായി വന്നു

” ഗുഡ് മോർണിംഗ് ചേച്ചി”

” ഗുഡ്മോർണിംഗ് എല്ലാവരും റോഷനെ നോക്കിയിരിക്കുക”

” എന്നെയോ എന്തിനാ”

” റോഷൻ ഇന്നലെ ഒരു പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചില്ലേ അതിൻറെ ഡീറ്റെയിൽസ് അറിയാൻ വേണ്ടി ഇരിക്കുവാ”

” അതാണ് കാര്യം ഞാൻ വരുണെന്ന് പറ”

റോഷൻ ചെന്നപ്പോൾ കുട്ടികളടക്കം എല്ലാവരും അവനെ കാത്തിരിക്കുകയാണ് അവന് ചിരിവന്നു

” ഇതെന്താ ഇവിടെ ചന്ദ്രയാൻ വിക്ഷേപണത്തിന് പറ്റി സംസാരിക്കുന്നു ഉണ്ടോ എല്ലാവരും കൂടി നിൽക്കുന്നു ഈ പൊടിക്ക് ഒന്നും ഇന്ന് സ്കൂളിൽ പോകണ്ടേ”

” ഇന്ന് സാറ്റർഡേ ആണ് കൊച്ചച്ഛാ” ഇവാൻ പറഞ്ഞു
( ചേട്ടൻറെ മകൻ)

” അത് ശരിയാണല്ലോ”

” ചേച്ചിയെ പറ്റി പറ അച്ഛാച്ച”
റീന ആയിരുന്നു അത്( സഹോദരി)

” പറയാം”

അവൻ അവളെ പറ്റി വിശദമായി പറഞ്ഞു അവളുടെ ജീവിതസാഹചര്യങ്ങളും എല്ലാ

ആദ്യം കണ്ട സന്തോഷം ഒരു മുഖങ്ങളിലും അവനെ കാണാൻ സാധിച്ചില്ല

” ഇത് ശരിയാവുമോ മോനെ ഒരു കുടുംബത്തിലെ മുഴുവൻ ബാധ്യത നിൻറെ തലയിൽ ആവില്ലേ”

അമ്മച്ചി തൻറെ ആകുലത മറച്ചുവെച്ചില്ല

” അതൊക്കെ നമ്മുടെ കടമയല്ലേ അമ്മച്ചി
അവൾക്ക് ഒരു അനിയൻ ഇല്ലേ അവൻ വീട് നോക്കാതെ ഇരിക്കുമോ”

” എങ്കിലും”

” ആരും എതിര് പറയേണ്ട ഞാൻ മറ്റൊരു വിവാഹത്തിന് സമ്മതിക്കില്ല ഞാൻ അത്രക്ക് ഇഷ്ടപ്പെട്ടുപോയി”

” അവൻറെ ഇഷ്ടം അതിനാണ് പ്രാധാന്യം
അച്ഛൻ പറഞ്ഞു

” എങ്കിൽ അടുത്ത ദിവസം തന്നെ ആ കുട്ടിയുടെ വീട്ടിൽ പോയി തീരുമാനിക്കാം റോബിൻ ആയിരുന്നു പറഞ്ഞത്
( ചേട്ടൻ)

അമ്മച്ചിക്കും സന്തോഷം ഉണ്ടായിരുന്നില്ല

കാര്യത്തിൽ ഒരുപാട് സന്തോഷിച്ച ഒരാൾ ഗ്രീഷ്മ മാത്രമായിരുന്നു
( ചേട്ടൻറെ ഭാര്യ)

തന്നെക്കാൾ സാമ്പത്തികവും പഠിപ്പും കുറഞ്ഞ ഒരാൾ ഇവിടെ വന്നാൽ എൻറെ സ്ഥാനം മുകളിൽ തന്നെയായിരിക്കും അവൾ ഉറപ്പിച്ചു ഒരു ചിരി അവളിൽ വിരിഞ്ഞു

വീട്ടിൽ എല്ലാവരും സമ്മതിച്ചു എന്നും ഉടനെ എല്ലാവരും കാണാൻ വരുമെന്ന് റോഷൻ അവളെ അറിയിച്ചു

” അപ്പൊ പെട്ടെന്ന് കല്യാണം ആണോ”

” എന്താ വേണ്ടേ”

” ഞാൻ പറഞ്ഞില്ലേ പെട്ടെന്ന് ഒരു കല്യാണം നമുക്ക് പറ്റില്ലെന്ന് എൻറെ സാഹചര്യം വീട്ടിലെ സാഹചര്യം ഒക്കെ അറിയാവുന്നതല്ലേ”

” അതൊന്നും ഓർത്ത് നീ ടെൻഷനടിക്കേണ്ട ഞാൻ വേണ്ടതൊക്കെ ചെയ്തോളാം നാളെ ഞാൻ അങ്ങോട്ട് വരുന്നുണ്ട്”

അവൾ ചിന്തകളിൽ മുഴുകി

റോഷൻ വന്നപ്പോൾ മുറ്റത്ത് ജോജി നിൽപ്പുണ്ടായിരുന്നു

” ഹായ് റോഷൻ”

അവൻ ഹൃദ്യമായി ചിരിച്ചു എന്നിട്ട് കൈ കൊടുത്തു

” ജോജി”

” അറിയാം ജനി പറഞ്ഞിട്ടുണ്ട്”

” പക്ഷേ ചേച്ചി എന്നോട് ഒന്നും പറഞ്ഞിട്ടില്ല “ചിരിച്ചു കൊണ്ടാണ് വന്ന് പറഞ്ഞത്

” അമ്മച്ചി ഇല്ലേ”

” ഉണ്ട് കേറി വരു”

ജോജി അകത്തുചെന്ന അമ്മച്ചിയെ വിളിച്ചു കൊണ്ടുവന്നു

” മോൻ ആയിരുന്നോ”

” അമ്മച്ചി ഞാൻ ഒരു കാര്യം പറയാൻ വേണ്ടി വന്നതാ ഈയാഴ്ച എൻറെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും അനിയത്തിയും ജനിയെ കാണാൻ ഇങ്ങോട്ട് വരും”

” ഇങ്ങോട്ട് വന്നാൽ അവർക്ക് ഇഷ്ടമാകുമോ ഇവിടൊക്കെ”

” അതൊന്നും ഓർത്ത് അമ്മച്ചി വിഷമിക്കേണ്ട ഞാൻ പറഞ്ഞിട്ടുണ്ട്”

” ഞാൻ മറ്റൊരു കാര്യം പറയാൻ വന്നതാ”

” എന്താ മോനെ”

” അവര് വരുമ്പോ അമ്മച്ചി പറയണം ജനിക്ക് 25 പവനും രണ്ടു ലക്ഷം രൂപയും സ്ത്രീധനം നൽകുമെന്ന്”

” മോനേ അത് ഞങ്ങൾ എങ്ങനെയാ….

” അത് അതിനൊക്കെ ഞാൻ വഴിയുണ്ടാക്കി കൊള്ളാം അമ്മച്ചി പറഞ്ഞാമതി പിന്നെ ഇത് നൽകുന്നത് ഞാനാണെന്ന് ജെനി പോലും അറിയരുത്”

” മോനേ ഇങ്ങനെയൊക്കെ ഇത് വേണോ”

” അത് മറ്റൊന്നുമല്ല അമ്മച്ചി എൻറെ വീട്ടുകാരെ സ്ത്രീധനം മോഹികളും അല്ല പക്ഷേ എല്ലാവരുടെയും മുൻപിൽ എൻറെ ഭാര്യക്ക് ഒരു വില വേണം അവരുടെ മുൻപിൽ തല താണു നിൽക്കേണ്ടി വരരുത്

” ജെനി ഇതറിഞ്ഞാൽ ഒരിക്കലും സമ്മതിക്കില്ല”

” അതുകൊണ്ടാണ് ജെനി അറിയരുത് എന്ന് ഞാൻ പറഞ്ഞത്”

” ഇത് എങ്ങനെ എവിടെനിന്ന് എന്ന് അവൾ എന്നോട് ചോദിക്കില്ല”

” അതിനുള്ള വഴി ഞാൻ പറഞ്ഞുതരാം”

സംസാരിച്ചു കഴിഞ്ഞ് റോഷൻ യാത്ര പറഞ്ഞു ഇറങ്ങി
മേരി വിചാരിച്ചു ഈ പയ്യൻറെ കയ്യിൽ സുരക്ഷിതമായിരിക്കും അവൾ അവൻ അത്രയ്ക്ക് അവളെ സ്നേഹിക്കുന്നുണ്ട് അവർക്ക് ആശ്വാസം തോന്നി

ജെനി വന്നപ്പോൾ റോഷൻ വന്നിരുന്നുവെന്നും അവർ ബുധനാഴ്ച എത്തുമെന്നും അവളോട് പറഞ്ഞു മേരി
ഫോണെടുത്ത് റോഷനെ വിളിച്ചു

” ഹലോ”

” ഞാൻ വീട്ടിൽ വന്നിരുന്നു”

” ഞാനറിഞ്ഞു ബുധനാഴ്ച വീട്ടിൽ നിന്ന് വരുമോ”

” വരും നീ നാളെ ഹാഫ് ഡേ ലീവ് എടുക്കണം”

” അതെന്തിനാ”

” അതൊക്കെ ഉണ്ട്”

പിറ്റേന്ന് റോഷൻ പറഞ്ഞ ബസ് സ്റ്റോപ്പിൽ എത്തി അവൾ
അവൻ അവളെ കൊണ്ടുപോയത് ഒരു ജുവലറി യിലേക്ക് ആയിരുന്നു

” എന്തുവേണം സാർ”

” ഒരുപവൻ റെ മാല രണ്ടു വളകൾ ഒരു കമ്മൽ”

” ഓകെ സാർ ആദ്യം മാല നോക്കാം”

” ഇഷ്ടമുള്ളതു പോയി എടുക്ക്”

ഇതൊക്കെ എന്താണെന്ന് മനസ്സിലാവാതെ അവൾ നിന്നു

” ഇതൊക്കെ എന്താ”

” ഒക്കെ പറയാം നീ ആദ്യം എടുക്ക്”

” ഇല്ല അറിഞ്ഞിട്ട് ഞാൻ എടുക്കു”

” എടി നാളെ എല്ലാവരും വരുമ്പോൾ നീ ഒന്നുമില്ലാതെ ഇരുന്നാൽ എനിക്ക് നാണക്കേടല്ലേ”

” അതിൻറെ ആവശ്യമില്ല എൻറെ എല്ലാ സാഹചര്യങ്ങളും ഞാൻ പറഞ്ഞതാണ് അത് മനസ്സിലാക്കി വരുന്നവർ മതി”

” അതൊക്കെ എനിക്ക് മനസ്സിലാവും എൻറെ വീട്ടിൽ മനസ്സിലാവുന്നുണ്ടോ എന്നറിയില്ലല്ലോ വാശി പിടിക്കരുത് പ്ലീസ് ഒക്കെ ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട് എങ്കിലും”

” അത് ശരിയാവില്ല
എനിക്കെന്തോ വല്ലാതെ തോന്നുന്നു”

” നീ മറ്റൊന്നും വിചാരിക്കേണ്ട വിവാഹം കഴിഞ്ഞാലും ഞാൻ നിനക്ക് വാങ്ങി തരില്ലേ അങ്ങനെ കരുതിയാൽ മതി”

” അത് വിവാഹം കഴിഞ്ഞ് അല്ലേ ഇതിപ്പോ അങ്ങനെയല്ലല്ലോ”

” എൻറെ മനസ്സിൽ എന്നെ നമ്മുടെ വിവാഹം കഴിഞ്ഞതാണ് ജനി”

അവൻറെ നിർബന്ധത്തിനു വഴങ്ങി അവൾ എല്ലാം സമ്മതിച്ചു

അവിടെ നിന്നും ഇറങ്ങി അവർ ഒരു ഫർണിച്ചർ കടയിൽ ചെന്നു അവിടെ നിന്ന് ആവശ്യത്തിന് കസേരകളും
ടിപോയും
ചായ കുടിക്കാനുള്ള കപ്പുകൾ വരെ വാങ്ങി
അവൾക്ക് വല്ലാത്ത നാണക്കേട് തോന്നി

” ഇതിൻറെ ഒന്നും ആവശ്യമില്ല എൻറെ സാഹചര്യം മനസ്സിലാക്കാൻ പറ്റുന്നില്ലെങ്കിൽ വീട്ടുകാർക്ക് എന്നെ ഇഷ്ടപ്പെടാൻ പറ്റില്ല”

” ഇഷ്ടം നമ്മുടെ മനസ്സിൽ അല്ലേ ജെനി വീട്ടുകാരെ നോക്കുമ്പോൾ അവരെ അതല്ലല്ലോ നോക്കുന്നത്”

” എങ്കിലും ഇതൊരുമാതിരി നാണംകെട്ട പരിപാടി ആയിപ്പോയി”

” നീ ഇപ്പോഴും എന്നെ അന്യൻ ആയിട്ടാണ് കാണുന്നത് അതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്”

പിന്നീട് ഒന്നും പറഞ്ഞില്ല അവൾ

ബുധനാഴ്ച രാവിലെ അവൾ നേരത്തെ ഉണർന്നു കുളിച്ച് അവൻ വാങ്ങിത്തന്ന ചുരിദാറിൽ ഒരെണ്ണം ഇട്ടു അവൻ വാങ്ങി തന്ന ഓർണമെൻസമിട്ടു
ജോജി എന്തൊക്കെയോ പലഹാരങ്ങൾ വാങ്ങിക്കൊണ്ടു വന്നിരുന്നു

ഗേറ്റ് കടന്ന് ഒരു കാർ വന്നു
ചങ്കിടിപ്പ് കൂടാൻ തുടങ്ങി
റോഷൻ ആദ്യം ഇറങ്ങിയപ്പോൾ ക്രമാതീതമായി വർദ്ധിച്ചു
പുറകെ അമ്പതിനടുത്തു പ്രായം വരുന്ന ഒരു സ്ത്രീ ഇറങ്ങി അത് അമ്മ ആയിരിക്കുമെന്ന് അവൾ ഊഹിച്ചു
പുറകെ 55 അടുത്ത പ്രായം വരുന്ന ഒരു പുരുഷൻ
ഐശ്വര്യം തുളുമ്പുന്ന മുഖം
ഇയാൾ മാന്യൻ ആണെന്ന് അവൾക്ക് തോന്നി
പുറകെ ചേട്ടനും ചേട്ടത്തിയും അനുജത്തിയും കുട്ടികളും ഇറങ്ങി

അവർ വീടും പരിസരവും നോക്കി മൊത്തത്തിൽ വിലയിരുത്തി
അമ്മയും ചേട്ടത്തിയും എന്തോ അടക്കം പറയുന്നത് കണ്ടു

” കയറി വരൂ
മേരി അവരെ ക്ഷണിച്ചു

എല്ലാവരും കേറി വന്ന് ഇരുന്നു

” എല്ലാവർക്കും കൂടി ഇരിക്കാൻ സ്ഥലം കാണുമോ” ചോദ്യം ഗ്രീഷ്മയുടെതാണ്

റോബിൻ അവളെ ദേഷ്യ ഭാവത്തിൽ നോക്കി

” ഉള്ള സൗകര്യത്തിൽ ഇരിക്കണം
അച്ഛൻ മറുപടിപറഞ്ഞു

അയാൾ ഹൃദ്യമായി മേരിയെ നോക്കി പുഞ്ചിരിച്ചു

അവർ ഇരുന്നു അയാൾ എല്ലാവരേയും പരിചയപ്പെടുത്തി

” ഞാനാ ഔസേപ്പ് എൻറെ രണ്ടാമത്തെ മകനാണ് റോഷൻ
ഇത് എൻറെ ഭാര്യ ഗ്രേസി
ഇത് എൻറെ മൂത്ത മകൻ റോബിൻ
ഇത് എൻറെ മകൾ റീന
ഇത് എൻറെ മരുമകൾ ഗ്രീഷ്മ ഇത് അവരുടെ കുട്ടികൾ ഇവാൻ അമയ”

അയാൾ എല്ലാവരേയും പരിചയപ്പെടുത്തി
മേരി ജോജിയും വല്യമ്മയും പരിചയപ്പെടുത്തി ആൻറണി മരിച്ചുപോയ കാര്യവും ജീന പഠിക്കുന്ന കാര്യവും പറഞ്ഞു

” അപ്പോൾ കുട്ടി ഒന്നു വിളിച്ചാൽ ഞങ്ങൾക്ക് കാണാമായിരുന്നു ഔസേപ്പ് പറഞ്ഞു”

” മോളെ ജെനി മേരി വിളിച്ചു”

ജെനി ഇറങ്ങിവന്നു അവൾ സാധാരണ കാണുന്നതിലും സുന്ദരിയായി റോഷനു തോന്നി ഇളം നീല കളറിൽ ചുരിദാർ ആണ് അവൾ ധരിച്ചിരിക്കുന്നത് ഒരു സ്വർണ്ണമാല സ്വർണ്ണ വളകളും ഒക്കെ ഇട്ടിട്ടുണ്ട്
മുടി വിടർത്തി ഇട്ടിരിക്കുകയാണ് കണ്ണെഴുതി പൊട്ടും തൊട്ട് ട്ടുണ്ട്

അപ്പോഴേക്കും എല്ലാവരുടെയും ശ്രദ്ധ അവളിൽ ആയി എല്ലാവർക്കും അവളെ ഇഷ്ടമായി ഗ്രീഷ്മ യിൽ ഒരു അസൂയയുടെ മുളപൊട്ടി ഗ്രേസി കണ്ണെടുക്കാതെ അവളെ നോക്കി റീന എഴുന്നേറ്റ് ചെന്ന് കയ്യിൽ പിടിച്ചു അവൾ പുഞ്ചിരിച്ചു ഗ്രേസി അവളെ നോക്കി പുഞ്ചിരിച്ചു

” ഇപ്പോൾ ഉടനെ ഒരു വിവാഹം നടത്താൻ പറ്റിയ സാഹചര്യം അല്ല ഞങ്ങളുടേത് ഇവൾക്ക് 22 വയസ്സ് ആയതേ ഉള്ളൂ മേരി പറഞ്ഞുതുടങ്ങി

” ഞാനും ഗ്രേസയും നേരത്തെ വിവാഹം കഴിച്ചവരാണ് അതുകൊണ്ട് ഞങ്ങളുടെ കുട്ടികൾ നേരത്തെ വിവാഹം കഴിക്കണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട് റോബിൻ വിവാഹം കഴിച്ചതും 26 മത്തെ വയസ്സിലാണ്
ഇവനും ഇപ്പോൾ 26 വയസ്സായി”

” ഇവളുടെ അപ്പച്ചൻ മരിക്കുമ്പോൾ എങ്ങനെ മൂന്ന് കുട്ടികളെ നോക്കുന്ന എനിക്കറിയില്ലായിരുന്നു അദ്ദേഹം മരിക്കുന്നതിനു മുൻപ് ഇവൾക്ക് വേണ്ടി എല്ലാം കരുതിയിരുന്നു”

ജെനി ഞെട്ടലോടെ മേരിയെ നോക്കി മേരി അവൾക്ക് മുഖം നൽകിയില്ല

ഇവൾക്ക് വേണ്ടി അദ്ദേഹം ഒരു എൽഐസി കൂടിയിട്ട് ഉണ്ടായിരുന്നു അതിൻറെ കാശ് ഉടനെ കിട്ടും അത് വെച്ച് വിവാഹം നടത്താം എന്നാണ് ഞാൻ വിചാരിക്കുന്നത്

റോഷൻ തലകുനിച്ചിരുന്നു

” അയ്യോ ഞങ്ങൾക്ക് അങ്ങനെ ഡിമാൻഡ് ഒന്നുമില്ല”
ഔസേപ്പ് പറഞ്ഞു

” എങ്കിലും എൻറെ കടമ ഞാൻ ചെയ്യേണ്ടേ
അവൾക്ക് ഞാൻ 25 പവനും രണ്ടു ലക്ഷം രൂപയും നൽകും”

ഞെട്ടലോടെ ജെനി മേരിയ നോക്കി
അമ്മച്ചി എന്താണ് ഈ പറയുന്നത് 12 ലക്ഷം രൂപയോളം അമ്മച്ചി പറഞ്ഞ കണക്കിന് ഇത്രയും രൂപ അമ്മയുടെ കയ്യിൽ എവിടെ നിന്നാണ്

ഇത് കേട്ടതോടെ ഗ്രേസിയുടെ മുഖവും തെളിഞ്ഞു ഗ്രീഷ്മയുടെ മുഖം കറുത്തു

ഉടനെ ഒരു കാർ പുറത്തേക്ക് വന്നു അതിൽ നിന്നും ആൽബിയും പോളും ഇറങ്ങി

ജനിയുടെ മനസ്സിൽ ഭയം നിഴലിച്ചു

( തുടരും)

Click Here to read full parts of the novel

4.2/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!