Skip to content

നിനക്കായ് മാത്രം – ഭാഗം 18

നിനക്കായി മാത്രം

നിത്യ അവന്റെ നെറ്റിയിൽ കൈ വച്ചു
നാല്ല പനിയാണ്

“നല്ല പനിയാണല്ലോ വിശേട്ടാ നമുക്ക് ഹോസ്പിറ്റലിൽ പോകാം

“വേണ്ടടോ അത് മാറിക്കോളും

“അങ്ങനെ പറഞ്ഞാൽ എങ്ങനാ

“സാരമില്ല താൻ പോയി കുളിച്ചു വാ ഞാൻ കുറച്ച് ഉറങ്ങട്ടെ നാളത്തേക്ക് പനി മാറും

അവൻ കണ്ണുകൾ അടച്ചു കിടന്നു
അവൾ നേരെ അടുക്കളയിൽ പോയി
വെള്ളം തിളക്കാൻ വെച്ചു
ഒരു അല്പം ചുക്കും കുരുമുളകും ഏലക്കയും ചതച്ചു വെള്ളത്തിൽ ഇട്ടു അല്പം ചക്കരയും ഇട്ട് കാപ്പി ഉണ്ടാക്കി
ചെറു ചൂട് ആക്കി അവന്റെ അടുത്തേക്ക് ചെന്നു

അവൾ ചെന്നപ്പോൾ അവൻ ഉറക്കം പിടിച്ചിരുന്നു
അവൾ ഒരു കോട്ടൺ തുണി നനച്ചു അവന്റെ നെറ്റിയിൽ ഇട്ടു
പനി മുൻപത്തെകാളും കൂടിയിരിക്കുന്നു

അവൾ അവനെ വിളിച്ചു ഉണർത്തി

“ഈ കാപ്പി കുടിക്ക്

“എനിക്ക് വേണ്ട നിത്യ

“ഇത് ചുക്ക് കാപ്പി ആണ് കുടിക്ക് വിശേട്ടാ

അവൻ മടിയോടെ എഴുനേറ്റു അത് വാങ്ങി ഒന്ന് സിപ് ചെയ്തു

“ഒറ്റവലിക്ക് കുടിക്ക് വിശേട്ടാ ഇത്തിരി ബുദ്ധിമുട്ട് കാണും എങ്കിലും പനി മാറും

അവൻ അവളെ അനുസരിച്ചു

അവൻ വീണ്ടും ഉറങ്ങാൻ കിടന്നു
അവൾ പോയി കുളിച്ചു വന്നു
ചായ ഇട്ട് ബിസ്ക്കറ്റ് കൂട്ടി കഴിച്ചു
ഇടക്ക് ഇടക്ക് വിശാലിന്റെ നെറ്റിയിൽ തുണി നനച്ചു ഇടും

ഇടക്ക് അർദ്ധബോധ അവസ്ഥയിൽ അവൻ അറിയുന്നുണ്ടാരുന്നു അവൾ അവനു കാവൽ ഇരിക്കുന്നത്

രാത്രി കഞ്ഞിയും ആയി ചെന്നു വിളിച്ചു

“വിശേട്ടാ എഴുനേറ്റ് ഈ കഞ്ഞി കുടിച്ചേ

“എനിക്ക് വയ്യ വേണ്ട
അവന്റെ സ്വരത്തിൽ അവശത നിറഞ്ഞു

അവൾ നെറ്റിയിൽ തൊട്ടു ചൂട് കൂടിയിരിക്കുന്നു

“കഴിക്ക് വിശേട്ടാ ഇല്ലെങ്കിൽ ക്ഷീണം കൂടും

“എനിക്ക് എഴുനേൽക്കാൻ വയ്യ നിത്യ

അവൾ അവനെ എഴുന്നേൽപ്പിച്ചു തലയിണ ചാരി വച്ചിട്ട് അവനെ ഇരുത്തി
എന്നിട്ട് കഞ്ഞി കോരി കൊടുത്തു

“മതി നിത്യ

“ശകലം കൂടെ കഴിക്ക് മരുന്ന് കഴിക്കാൻ ഉള്ളതാ

“വേണ്ടടോ വായിൽ ഒക്കെ കയ്പ്പ് ആണ്

“ശരി ഞാൻ വരുവാ കിടക്കല്ലേ

അവൾ പോയി ചെറു ചൂട് വെള്ളം കൊണ്ടുവന്നു അവന്റെ ദേഹം തുടച്ചു
ഷർട്ട്‌ ഊരിയപ്പോൾ അവനു ഒരു വല്ലായ്മ തോന്നി
അവൾ ഒരു കൊച്ചുകുട്ടിയെ പോലെ അവനെ പരിചരിച്ചു
നെറ്റിയിലും നെഞ്ചിലും വിക്സ് പുരട്ടി ആവി പിടിപ്പിച്ചു

അവൻ ഓർത്തു താൻ വിചാരിച്ചതിലും ഒരുപാട് ഉപരി ആയി അവൾ തന്നെ സ്നേഹിക്കുന്നു

പാത്രം കഴുകി നിത്യ വന്നപ്പോൾ അവൻ ഉറക്കം പിടിച്ചിരുന്നു
അവൾ അവന്റെ നെറ്റിയിൽ തൊട്ടു നോക്കി പനി കുറവുണ്ട്

അവൾ അവനോട് ചേർന്ന് കിടന്നു
പെട്ടന്ന് അവൻ അവളെ ചുറ്റിപിടിച്ചു അവളോട് ചേർന്ന് കിടന്നു
ആ നിമിഷം അവനു അവളുടെ ചൂട് ആവിശ്യം ആരുന്നു
അവൾ അവനെ കെട്ടിപിടിച്ചു ഒരു അമ്മയുടെ വാത്സല്യത്തോടെ അവന്റെ തലമുടികളെ തലോടി
ഇടക്ക് എപ്പോഴോ ഉറങ്ങി

രാവിലെ അവൾ ഉണർന്നപ്പോഴും അവൾ അവന്റെ കരവലയത്തിൽ തന്നെ ആരുന്നു
അവൾ മെല്ലെ അവന്റെ കൈ മാറ്റി അടുക്കളയിൽ പോയി ചായ ഇട്ടു
കുളിച്ചു
ഫ്രിഡ്ജിൽ നിന്നും കേക്ക് എടുത്ത് ഡൈനിങ്ങ് ടേബിളിൽ വച്ചു
അവനു ചായയുമായി റൂമിൽ ചെന്നു
അവൾ ചെന്നപ്പോളും അവൻ ഉറക്കം ആരുന്നു അവൾ അവന്റെ നെറ്റിയിൽ തൊട്ടു നോക്കി
ഇല്ല പനി മാറിയിരിക്കുന്നു

“വിശേട്ടാ എഴുനേല്ക്

അവൻ കണ്ണുതുറന്നു

“പനി മാറി വിശേട്ടാ

“പനിക്ക് മനസിലായി എന്നെ നോക്കാൻ എന്റെ ഭാര്യ ഉണ്ടെന്ന് നിന്നേ പേടിച്ചു മാറിയതാവും

അവൻ ഭാര്യ എന്ന് സംബോധന ചെയ്തത് അവൾ ശ്രെദ്ധിച്ചു

“ഓഹോ

“എന്തേ സത്യം അല്ലേ

“ആണോ

“ആണ്

അവൻ എഴുനേറ്റു ക്ലോക്കിൽ നോക്കി

“സമയം 8 ആയല്ലോ തനിക്കു ഓഫീസിൽ പോവണ്ടേ

“ലീവാണ്

“എന്തേ എനിക്ക് പനി ആയോണ്ടാണോ

“അതേ

“അത് മാറിയല്ലോ താൻ പൊക്കോ ഞാനും പോവാ

“ഞാൻ എങ്ങും പോകുന്നില്ല
ഇയാളേം വിടില്ല

“എനിക്ക് കുഴപ്പം ഒന്നും ഇല്ലടോ

“സാരമില്ല ഇന്ന് റസ്റ്റ്‌ എടുക്ക്

“എങ്കിൽ താൻ പൊക്കോ

“അത് കുഴപ്പമില്ല പോയി ബ്രെഷ് ചെയ്ത് വാ ഒരു സർപ്രൈസ് ഉണ്ട്

“എന്താ

“പറയാം ബ്രെഷ് ചെയ്ത് വാ

അവൻ ബ്രെഷ് ചെയ്ത് വന്നപ്പോൾ അവൾ ഒരു കവർ കൈയിൽ കൊടുത്തു

“എന്താ ഇത്

“എന്റെ ബര്ത്ഡേ ഗിഫ്റ്റ്

“ഹാപ്പി ബര്ത്ഡേ

“ഇന്നാരുന്നോ ഞാൻ മറന്നു പോയി

“കഴിഞ്ഞ 6 വർഷമായി ഞാൻ മറക്കാറില്ല ഈ ഡേറ്റ്

“ആണോ
അവളെ തന്നിലേക്ക് ചേർത്ത് നിർത്തി അവൻ ചോദിച്ചു

അവന്റെ ആ നീക്കത്തിൽ അവൾ വിശ്വാസം വരാതെ നോക്കി
അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു
അവൾ അവന്റെ നെഞ്ചോടു ചേർന്ന് നിന്നു

“സർപ്രൈസ് കൊള്ളാം

“തീർന്നില്ല വാ

അവൾ അവനെ കൂട്ടി ഡൈനിങ് ടേബിൾ മുന്നിൽ കൊണ്ടുവന്നു

“എന്താടോ ഇത് ഇതൊക്കെ താൻ എപ്പോൾ വാങ്ങി

“അതൊക്കെ ഉണ്ട് കട്ട്‌ ചെയ്യ്

അവൻ കേക്ക് കട്ട്‌ ചെയ്തു അവളുടെ വായിൽ ഒരു പീസ് വച്ചു അവൾ തിരിച്ചും

“എന്റെ ലൈഫിൽ ആദ്യം ആണ് ഇങ്ങനെ ഒരു ബര്ത്ഡേ
ഒരുപാട് സന്തോഷം ആയി നിത്യ

“അത് കേട്ടാൽ മാത്രം മതി

തന്റെ സന്തോഷത്തിനു ആയി അവൾ ഒരുപാട് ആഗ്രഹിക്കുന്നു ഇനി അവളെ താൻ സന്തോഷിപ്പിക്കാൻ നോക്കണം
അവൻ മനസ്സിൽ ഓർത്തു

അവനു പ്രിയപ്പെട്ട നെയ്യ്ദോശയും ചട്നിയും ആരുന്നു അവൾ രാവിലെ ഉണ്ടാക്കിയത് പിന്നെ പാലക്കാടൻ സ്പെഷ്യൽ ഫിൽറ്റർ കോഫി
വറുത്ത കാപ്പി പോടി ജാനകിഅമ്മ സ്പെഷ്യൽ ആണ്

ഉച്ചക്ക് അവന്റെ പ്രിയപ്പെട്ട വിഭവങ്ങൾ എല്ലാം ചേർത്ത് സദ്യ തന്നെ അവൾ ഉണ്ടാക്കി ഒപ്പം സേമിയ പായസവും

“എനിക്ക് ഇഷ്ട്ടപെട്ടത് ഒക്കെ എങ്ങനെ കണ്ടുപിടിച്ചു

“അതൊക്കെ ഞാൻ ജാനകികുട്ടിയെ സോപ്പ് ഇട്ട് പഠിച്ചാരുന്നു

അവൻ ചിരിച്ചു
തന്നെ സന്തോഷിപ്പിക്കാൻ വേണ്ടി അവൾ ഒരുപാട് ശ്രേമിക്കുന്നുണ്ട്
അവൻ മനസ്സിൽ ഓർത്തു

“തനിക്കു കുക്കിംഗ്‌ അറിയാം എന്ന് ഞാൻ സ്വപ്നത്തിൽ പൊലും വിചാരിച്ചില്ല

“എനിക്ക് അറിയില്ലാരുന്നു മീരയുടെയും മുമ്മുവിന്റെയും കൂടെ നിന്ന് പഠിച്ചത ഇപ്പോൾ എക്സ്പേർട്ട് ആയി

“ആര് പഠിപ്പിച്ചാലും കൈപൂണ്യം ഉണ്ടായാലേ വായിൽ വെക്കാൻ കൊള്ളൂ
തനിക്കു കൈപ്പുണ്യം ഉണ്ട്
“അത് പാരമ്പര്യം ആണ്
മമ്മി ഒരു അടിപൊളി കൂക്ക് ആണ്

“ആണോ എങ്കിൽ നമുക്ക് സാറ്റർഡേ തൻറെ വീട്ടിൽ പോയാലോ

“ശെരിക്കും

” പോകാഡോ എനിക്ക് അമ്മയുടെ കുക്കിംഗ് ടേസ്റ്റ് അറിയാല്ലോ പിന്നെ വിവാഹം കഴിഞ്ഞ് അങ്ങോട്ട് പോയിട്ടില്ലല്ലോ അങ്ങനെ ഒരു ചടങ്ങു ഇല്ലേ

“അപ്പോൾ പോകാം അല്ലെ

“പോകാം
പിന്നെ നമ്മുക്ക് വൈകുന്നേരം പുറത്തു പോകാം ചെറിയ ഒരു ഔട്ടിങ്

അവൾ അവനെ തന്നെ നോക്കി നിന്നു

“എന്താടോ

“എയ്‌ ഇതൊക്കെ സ്വപ്നം ആണോന്ന് നോക്കുവാരുന്നു

“അല്ല സത്യം ആണ് ഇനി എന്നും ഇങ്ങനെ ആരിക്കും

അവൾ സന്തോഷത്തോടെ തലയാട്ടി

വൈകുന്നേരം ഇരുവരും ഒരുങ്ങി ഇറങ്ങി ഒരു പർപ്പിൾ കളർ എ സിമ്പിൾ അനാർക്കലി ആയിരുന്നു അവൾ ധരിച്ചിരുന്നത് അവൻ ഒരു വൈറ്റ് ഷർട്ടും ജീൻസും
ഒരുങ്ങി വന്ന അവളെ അവൻ അടിമുടി ഒന്ന് നോക്കി
താൻ ഇതുവരെ അവളെ ശ്രദ്ധിച്ചിട്ടില്ല എന്ന് അവൻ ചിന്തിച്ചു അവൾ സുന്ദരിയാണ് വളരെ സിമ്പിൾ
കഴുത്തിൽ ഒരു സിമ്പിൾ ഗോൾഡ് ചെയിൻ അതിൽ താൻ കെട്ടിയ താലി ഒപ്പം ഒരു കുഞ്ഞു കുരിശ്
കയ്യിൽ ഒരു സിമ്പിൾ ബ്രേസ്‌ലെറ്റ് കാതിൽ 2 വെള്ള കല്ലുവെച്ച കുഞ്ഞു കമ്മൽ ഷാംപൂ ചെയ്തിരിക്കുന്ന മുടി വെറുതെ അഴിച്ചു ഇട്ടിരുന്നു
ആദ്യമായാണ് താൻ അവളെ ശ്രദ്ധിക്കുന്നത് എന്ന് അവൻ ഓർത്തു

നേരെ കോവളതെക്ക് ആണ് അവർ പോയത് കോവളം ബീച്ചിൽ കുറേനേരം നിന്നു
ഇടയ്ക്കെപ്പോഴോ അവൻ അവളുടെ കൈകളിൽ പിടിച്ച് അവളെ നെഞ്ചോട് ചേർത്ത് തിരമാലകൾകൊപ്പം നടന്നു
സംഭവിക്കുന്നത് ഒക്കെ സത്യമാണ് സ്വപ്നമാണോ എന്നറിയാതെ നിത്യ നിന്നു
സ്വപ്നം ആണെങ്കിലും ഈ സ്വപ്നം തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് എന്ന് അവൾ ഓർത്തു

തുടർന്ന് ഇരുവരും ഒരു സിനിമയ്ക്ക് കയറി അതിനുശേഷം പുറത്തുനിന്ന് ഭക്ഷണം കഴിച്ചു വീട്ടിലെത്തി

“താൻ ഹാപ്പി ആണോ
വന്നപാടെ അവൻ അവളോട് ചോദിച്ചു

” ഒരുപാട്

“സത്യം?

” സത്യം ഞാൻ ഒരുപാട് ഹാപ്പിയാണ്

“അത് കേട്ടാൽ മതി

“ഞാൻ കുളിച്ചു വരാം

“നിത്യ

“എന്താ

“പാൽ ഇരിപ്പുണ്ടോ

“ഉണ്ട്

“എങ്കിൽ കുറച്ചു തിളപ്പിച്ചു റൂമിലേക്ക് കൊണ്ടുവാ

“എന്തേ

അവൻ അവളുടെ അരികിൽ ചെന്നു തലമുടിയിൽ തലോടി

“എനിക്ക് പൂർണ്ണമായും നിന്റേത് മാത്രം ആയി മാറണം ഈ രാത്രിയിൽ
അത് അതിന്റെ രീതിയിൽ തന്നെ ആവട്ടെ
അന്ന് ഞാൻ ആയി നശിപ്പിച്ച നമ്മുടെ ആദ്യരാത്രിയുടെ ഓർമ്മക്ക്
ചെല്ല് ഞാൻ കുളിച്ചു വരാം

സംഭവിക്കുന്നത് ഒന്നും മനസ്സിൽ ആകാതെ അവൾ നിന്നു
പിന്നെ പോയി കുളിച്ചു വന്നു

അവൾ പാലും കൊണ്ട് വന്നപ്പോൾ അവൻ കുളി കഴിഞ്ഞു ഇറങ്ങിയതേ ഉള്ളാരുന്നു

“ഒരു നാണമൊക്കെ മുഖത്ത് വരുത്തമരുന്നു
അവൻ കുസൃതിയോടെ പറഞ്ഞു

“വിശേട്ടൻ കാര്യം ആയിട്ട് ആണോ

“പിന്നല്ലാതെ
എന്താ മുഖം വല്ലാതെ

“അത്

“പറ നിത്യ എന്തേലും പ്രശ്നം ഉണ്ടോ

“എനിക്ക് പേടിയാ

അവൻ ചിരിച്ചു

“അതിനു താൻ ഭയങ്കര ധൈര്യശാലി അല്ലേ
അന്ന് കോളേജിൽ വച്ചു എന്നെ കിസ്സ് ചെയ്യാൻ ഒക്കെ എന്ത് ധൈര്യം ആരുന്നു

“അതുപോലെ അല്ലല്ലോ

“ഞാൻ തന്നെ കൊല്ലാൻ പോകുവോന്നും അല്ല

അവൾ ചിരിച്ചു

അവൻ പാൽ ഗ്ലാസ്‌ അവളുടെ കൈയിൽ നിന്നും വാങ്ങി കുറച്ചു കുടിച്ചു ബാക്കി അവൾക് നൽകി

“ഇന്ന് മുതൽ നമ്മൾ ജീവിതം തുടങ്ങുവാ

അവൻ അവളുടെ കാതിൽ പറഞ്ഞു

അവളെ നെഞ്ചോടു ചേർത്ത് ആ അധരങ്ങളിൽ ചുംബിച്ചു
പിന്നീട് അവളുടെ ശരീരത്തെ അവൻ ചുംബനം കൊണ്ട് മൂടി
അവളുടെ നഖം അവന്റെ ശരീരത്തേ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു
രാത്രിയുടെ ഏതോ ഒരു യാമത്തിൽ അവൻ തളർന്നു അവളുടെ ശരീരത്തിൽ വീണു
അവരുടെ ഒന്നിക്കൽ ആഗ്രഹിച്ച പോലെ പ്രകൃതി മഴ സന്തോഷം ആയി പ്രേകടിപ്പിച്ചു

കാലത്തെ കുളിച്ചു വന്നു അവനെ ഫേസ് ചെയ്യാൻ അവൾക് നാണം തോന്നി
തലേ രാത്രിയുടെ സുന്ദരനിമിഷങ്ങൾ അവളിൽ ഒരു പുഞ്ചിരി പടർത്തി

“വിശേട്ടാ

അവൻ ഉറക്കചടവോടെ അവളെ നോക്കി

“എഴുനേറ്റെ കോളേജിൽ പോകണ്ടേ

“പോണോ

“പോകണ്ടേ

“വേണെങ്കിൽ പോകാം പക്ഷെ എനിക്ക് നിന്റെ കൂടെ ഇരിക്കാൻ തോന്നുന്നു

“അയ്യടാ എഴുനേറ്റു പോയി കുളിക്ക്

അവൻ അവളെ വലിച്ചു അവന്റെ നെഞ്ചിലേക്ക് ചേർത്തു

“എനിക്ക് നിന്റെ അടുത്ത് ഇങ്ങനെ ഇരിക്കാൻ തോന്നുവാ

“പോയി കുളിക്ക് മനുഷ്യ

അവൾ അവന്റെ മുഖത്ത് ഒരു ഉമ്മ കൊടുത്ത് അടുക്കളയിലേക്ക് പോയി
അവൻ ചിരിച്ചു

ഇരുവരും ഒരുമിച്ച് ആരുന്നു ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയത്
ചപ്പാത്തിയും വെജിറ്റബിൾ കറിയും ആരുന്നു
രണ്ടുപേരും ഒരുമിച്ചു യാത്രക്ക് ഇറങ്ങി

“വിശേട്ടാ

“എന്തോ

“ഞാൻ ഒരു കാര്യം ചോദിക്കട്ടെ

“ചോദിക്കടി

“ഞാൻ ജോലി റിസൈൻ ചെയ്യട്ടെ

“എന്താ ഇപ്പോൾ അങ്ങനെ തോന്നാൻ

“എനിക്ക് വിശേട്ടന്റെ കാര്യങ്ങൾ ഒക്കെ നോക്കി ഒരു പാവം വീട്ടമ്മ ആയി ജീവിച്ചാൽ മതി

“അതിനാണോ താൻ എംബിഎ വരെ പഠിച്ചത്

“ജോലിക്ക് വേണ്ടി അല്ലല്ലോ പഠിക്കുന്നത് അറിവിന്‌ വേണ്ടി അല്ലേ

“തന്റെ ഇഷ്ട്ടം പോലെ ചെയ്യ്
എന്തായാലും എനിക്ക് കുഴപ്പം ഇല്ല

അവൾ പുഞ്ചിരിച്ചു അവന്റെ നെഞ്ചിൽ ചാഞ്ഞു
അവൻ ഡ്രൈവ് ചെയ്യുന്നതിന് ഇടയിൽ അവളുടെ മുടിയിൽ തഴുകി
ഓഫീസിൽ അവളെ ഇറക്കും മുൻപ് ഒരു ചുംബനം നൽകാൻ അവൻ മറന്നില്ല

“വൈകുന്നേരം ഞാൻ വന്നു പിക് ചെയ്യാം

“ശരി

***************

ക്ലാസ്സിൽ കയറും മുന്പാണ്‌ അറ്റൻഡർ മാധവൻ പറയുന്നത് വിസിറ്റർ ഉണ്ടെന്ന്

വിശാൽ വിസിറ്റിംഗ് റൂമിലേക്ക് നടന്നു
ഒരു ചെറുപ്പക്കാരൻ

“ഹലോ വിശാൽ

“ഹലോ

“എന്നെ മനസ്സിലായോ
ആകാൻ വാഴിയില്ല

“ഇല്ല

“ഐ ആം മിഥുൻ
ഡോക്ടർ മിഥുൻ
അമൃതയുടെ കസിൻ മിഥുൻ
എനിക്ക് വിശാലിനോട് അല്പം സംസാരിക്കാൻ ഉണ്ട്
വിരോധം ഇല്ലെങ്കിൽ നമ്മുക്ക് അല്പം മാറി നിൽക്കാം

(തുടരും )

Click Here to read full parts of the novel

3.5/5 - (16 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!