ഭാഗം 20 ന്റെ ലിങ്ക് നഷ്ട്ടപെട്ടു പോയി
അതിനാൽ ഭാഗം 20 ന്റെ രത്നചുരുക്കം
രാവിലെ ഉണരുന്ന വിശാൽ കണ്ടത് മാസവേദനയിൽ പുളയുന്ന നിത്യയെ ആണ്
അവൻ ആ സമയത്ത് അവൾക് വേണ്ട പരിചരണം നൽകി
അവൾക് ഒരുപാട് സന്തോഷം തോന്നി
പിന്നീട് അവർ നിത്യയുടെ വീട്ടിൽ 2 ദിവസം ചിലവഴിച്ചു തുടർന്ന് വിശാലിന്റെ വീട്ടിലേക്ക് പോയി
മിഥുൻ പറഞ്ഞ സത്യങ്ങൾ അറിഞ്ഞ വിശാൽ നേരെ പോയത് നിരഞ്ജന്റെ വീട്ടിലേക്ക് ആരുന്നു
അവിടെ ചെന്ന അവൻ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ ആരുന്നു
നിരഞ്ജൻ പറഞ്ഞത് വിശാലിന്റെ അമ്മയുടെ നിർദ്ദേശ പ്രകാരം ആണ് അവൻ അമൃതയെ തേടി വിശാലിന്റെ വീട്ടിൽ ചെന്നത് എന്നാരുന്നു
ഭാഗം 21
ഒരു നിമിഷം കേട്ടത് എന്തെന്ന് മനസിലാകാതെ അവൻ നിന്നു
അതിനു ശേഷം സുബോധം വീണ്ടെടുത്ത് സംസാരിച്ചു
“എടാ ചെറ്റേ തെണ്ടിത്തരം കാണിച്ചതും പോരാ അതിനു എന്റെ പാവം അമ്മയെ ബലിയാട് ആകുന്നോ
അതും പറഞ്ഞു വിശാൽ അവനെ ഭിത്തിയിൽ ചേർത്ത് പിടിച്ചു അവന്റെ കഴുത്തിൽ പിടിച്ചു
അവൻ ശ്വാസം കിട്ടാതെ ചുമച്ചു
വിശാൽ കൈ അല്പം അയച്ചു
“വിശു പ്ലീസ് ഞാൻ ഒന്ന് പറയട്ടെ
“വേണ്ടടാ നീ ഇനി ഒന്നും പറയണ്ട
“വിശു
നിരഞ്ജൻ അപേക്ഷ ഭാവത്തിൽ വിളിച്ചു
“എന്താടാ നായെ നിനക്ക് പറയാൻ ഉള്ളത്
“നീ എന്നെ എന്ത് വേണെങ്കിലും പറഞ്ഞോ വേണെങ്കിൽ കൊന്നോ പക്ഷെ എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് മതി പ്ലീസ്
“നിന്നെ ഞാൻ കൊല്ലും അത് ഉറപ്പിച്ചു തന്നെ ആണ് ഞാൻ ഇറങ്ങിയത്
“കൊന്നോ
പക്ഷെ പറയണം എനിക്ക് എല്ലാം
“പറഞ്ഞു തുലക്ക് നീ
അവൻ പറഞ്ഞു തുടങ്ങി
അന്ന് നീ അമൃതയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞതിന്റെ പിറ്റേന്ന് നിന്റെ അമ്മ എന്നെ കാണാൻ വേണ്ടി ഇവിടെ വന്നു
*************
അമ്പലത്തിൽ പോയി വന്ന അംബിക കാണുന്നത് തന്റെ വീട്ടിലേക്ക് നടന്നു വരുന്ന ജാനകി അമ്മയെ ആണ്
“ആഹാ ആരാ ഇത് ജാനകിയോ
എന്താ പതിവില്ലാതെ ഈ വഴിയിൽ
“ഞാൻ നിരഞ്ജനെ ഒന്ന് കാണാൻ വേണ്ടി വന്നതാ
“അപ്പോൾ എന്നെ കാണാൻ അല്ല
ഒന്നുമില്ലേലും ഞാൻ നിന്റെ പഴയ കൂട്ടുകാരി അല്ലേടി ഞാൻ ഓർത്തു നീ എന്നെ കാണാൻ വന്നത് ആണ് എന്ന്
“ഒന്ന് പോടീ നിന്നെ കാണാൻ വരാൻ എനിക്ക് പ്രതേകകാരണം വേണോ
ഈ പറയുന്ന നിനക്കും അങ്ങോട്ട് വരല്ലോ
“നീ കഴിച്ചിട്ടാണോ ഇറങ്ങിയേ
“ആണ്
അപ്പോഴേക്കും നിരഞ്ജൻ അങ്ങോട്ട് എത്തി
“ആഹാ എന്താ അമ്മ ഇങ്ങോട്ട്
അവൻ എന്തിയെ
“ഞാൻ മോനെ ഒന്ന് കാണാൻ വന്നതാ
“എന്താ അമ്മേ
“പറയാം മോനെ
“ഞാൻ നിനക്ക് കാപ്പി എടുക്കട്ടേ
അതും പറഞ്ഞു അംബിക അകത്തേക്ക് പോയി
“എന്താ അമ്മേ
“നമ്മുക്ക് അല്പം മാറി നിൽകാം അമ്മേ
കാര്യം അല്പം സീരിയസ് ആണ് എന്ന് അവനു തോന്നി
അവർ തൊടിയിലേക്ക് അല്പം മാറി നിന്നു
“ഇനി പറയു അമ്മേ
“അമൃതയുടെ കാര്യം മോനു അറിയാല്ലോ
“അറിയാം
എന്താ അമ്മേ
“അവളെ കുറിച്ച് എന്താ മോന്റെ അഭിപ്രായം
“നല്ല കുട്ടി ആണ് അമ്മേ
“മോനെ ഇനി അമ്മ പറയാൻ പോകുന്ന കാര്യങ്ങൾ മോൻ ആരോടും പറയരുത്
“ഇല്ല എന്താ അമ്മേ
“ഈ വിവാഹം നടക്കാൻ പാടില്ല മോനെ
വിശാൽ ഒരിക്കലും അമൃതയെ വിവാഹം കഴിക്കാൻ പാടില്ല
“അതെന്താ അമ്മേ അമ്മക് ഈ വിവാഹത്തിന് താല്പര്യം ഇല്ലേ
ഇല്ലെങ്കിൽ അത് അവനോട് തുറന്നു പറഞ്ഞു കൂടെ
“അത് എനിക്ക് അങ്ങനെ പറയാൻ ഒരു കാരണം ഇല്ല മോനെ
“പിന്നെ എന്താണ് അമ്മക് ഈ വിവാഹത്തിന് സമ്മതം അല്ലാത്തത്
“അത് പറയാൻ അമ്മക്ക് ബുദ്ധിമുട്ട് ഉണ്ട് മോനെ
മോൻ അമ്മയെ സഹായിക്കണം
“അമ്മ ക്ഷെമിക്കണം
എനിക്ക് കാര്യം അറിയാതെ അമ്മയെ സഹായിക്കാൻ കഴിയില്ല
അങ്ങനെ ചെയ്താൽ അത് വിശുനെ ചതിക്കുന്നതിന് തുല്യം ആണ്
“എങ്കിൽ ഞാൻ പറയാം പക്ഷെ മറ്റാരും ഇത് അറിയരുത്
“ഇല്ല അമ്മക് എന്നെ വിശ്വസിക്കാം
എല്ലാ സത്യങ്ങളും അറിഞ്ഞു കഴിഞ്ഞ നിരഞ്ജൻ ഞെട്ടി നിന്നു
“അമ്മ ഈ പറഞ്ഞത് സത്യം ആണോ
“അതേ മോനെ അതുകൊണ്ട് ആണ് അമ്മ പറഞ്ഞത്
“എങ്കിൽ അമ്മയോടോപ്പം ഞാൻ ഉണ്ട്
“എങ്കിൽ രെജിസ്റ്റർ ഓഫീസിൽ അമൃത വരാൻ പാടില്ല
“ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ടെ അമ്മേ
“ഞാൻ ഒരു കാര്യം പറഞ്ഞാൽ മോൻ കേൾക്കുമോ
“എന്താണ് അമ്മേ
“എനിക്ക് നീയും വിശാലും ഒരുപോലെ ആണ് മോനെ ആ അവകാശത്തിൽ ആണ് അമ്മ പറയുന്നത്
“അമ്മ പറയു
“ഒരു വിവാഹ ജീവിതം സ്വപ്നം കണ്ട് വരുന്ന പെണ്ണ്
തന്റെ ജീവിതത്തിലെ കഷ്ട്ടപാടുകൾ എല്ലാം മാറി പുതിയ ഒരു ജീവിതം സ്വപ്നം കണ്ടു എന്റെ മോനെ വിശ്വസിച്ചു വരുന്ന പെണ്ണ്
അവളുടെ കണ്ണുനീർ വീണാൽ എന്റെ മോൻ ഒരിക്കലും ഗതി പിടിക്കില്ല മോനെ
അതുകൊണ്ട് അമൃതയെ മോൻ വിവാഹം കഴിക്കണം
“അമ്മേ………….
“മോൻ മറുത്തൊന്നും പറയല്ലേ
ഇത് എന്റെ അപേക്ഷ ആണ്
“അമ്മേ അതൊന്നും ശെരിയല്ല
“മോനെ അങ്ങനെ പറയല്ലേ അംബികയെയും സേതുവിനെയും ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം
“അതല്ല വിശു അവനോട് ഞാൻ എന്താ പറയുക
അവൻ സ്നേഹിച്ച പെണ്ണിനെ ഞാൻ വിവാഹം കഴിച്ചു എന്ന് അറിഞ്ഞാൽ ജീവിതത്തിൽ അവൻ എന്നോട് ക്ഷെമിക്കുവോ
“ഞാൻ പതുക്കെ അവനെ എല്ലാം പറഞ്ഞു സമ്മതിപിച്ചോളം
“അമ്മേ അത്
“മോൻ മറുത്തൊന്നും പറയല്ലേ
അമ്മയെ സഹായിക്കാൻ വേറെ ആരും ഇല്ല
“ഞാൻ ആലോചിക്കട്ടെ അമ്മേ
“മതി മോനെ
അമ്മ പോയികഴിഞ്ഞു ഞാൻ ആലോചിച്ചു
ഒടുവിൽ അമ്മ പറഞ്ഞപോലെ ചെയ്യാൻ തീരുമാനിച്ചു
എന്റെ തീരുമാനം ഞാൻ അമ്മേ അറിയിച്ചു
അമ്മ പിറ്റേന്ന് എന്നെ കാണണം എന്ന് ആവിശ്യപെട്ടു
“ഇത് 75 പവൻ സ്വർണ്ണം ആണ് ഇത് അമൃതക്ക് വേണ്ടി ഞാൻ തരുന്നത് ആണ്
“ഇതൊക്കെ എന്തിനാ അമ്മ
“നാളെ അവൾ ഒന്നും ഇല്ലാത്തവൾ ആണെന്ന് മോനു തോന്നാതെ ഇരിക്കണം
“ഞാൻ അങ്ങനെ ഉള്ള ഒരാൾ ആണെന്ന് അമ്മക്ക് തോന്നുന്നുണ്ടോ
“അത് കൊണ്ട് മാത്രം അല്ല
അവളോട് ഞാൻ ചെയ്ത തെറ്റിന് ഉള്ള പ്രായശ്ച്ചി തം കൂടാ
“മ്മം
“ഇത് എന്റെ സ്വർണ്ണം ആണ് കുറച്ച് പഴയതാണ്
“ഇത് ഇപ്പോൾ വേണ്ട വിവാഹം കഴിഞ്ഞു മതി
“ശരി മോനെ
അങ്ങനെ ആ വിവാഹം നടക്കാതെ ഇരിക്കാൻ ആണ് അന്ന് ഞാൻ മനപ്പൂർവം വണ്ടി കേടാക്കിയത്
പക്ഷെ കൃത്യമായി നീ എത്തി
വിശാൽ ആ സംഭവം ഓർമയിൽ എടുത്തു
പിനീട് എന്റെ മുന്നിൽ നിന്റെ വിവാഹ രാത്രിക്ക് മുൻപ് അവളെ എന്നോടൊപ്പം കൊണ്ടു പോകു എന്ന വഴി മാത്രം ഉണ്ടാരുന്നുള്ളു
അതിനായി ഞാൻ അമൃതയുടെ വീട്ടിലേക്കു ഒരു കാൾ ചെയ്ത് അവളുടെ അമ്മാവനോട് പറഞ്ഞു
സ്വത്തിൽ വിശാലിന് കണ്ണ് ഉണ്ടെന്നും കാര്യങ്ങൾ ഇന്ന് തന്നെ തീരുമാനം ഉണ്ടാകണം എന്നും
അത്യഗ്രഹി ആയ ആ മനുഷ്യനെ വെറിളി പിടിപ്പിക്കാൻ ആ കാൾ ധാരാളം ആരുന്നു
അമ്പലാത്തിൽ ചെന്ന് ശാന്തിയോട് വിവാഹകാര്യം തിരക്കി ഉടനെ അങ്ങോട്ട് എത്തണം എന്ന് പറഞ്ഞതും ഞാൻ ആരുന്നു
പിന്നീട് നിന്റെ അമ്മയെ വിളിച്ചു അവിടെ നിന്ന് ഒന്ന് മാറി നില്കാൻ നിർദ്ദേശം നൽകി ഞാൻ അങ്ങോട്ട് തിരിച്ചു
സത്യത്തിൽ അപ്പോഴേക്കും അവളുമായി ഒരു ജീവിതം ഞാൻ സ്വപ്നം കണ്ടിരുന്നു
അവളെ കണ്ട് സത്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു
അവളെ
ഒരിക്കലും ഒറ്റക്ക് ആകില്ല എന്നും കൂടെ ഞാൻ ഉണ്ടാകും എന്ന് അവൾക് ഉറപ്പ് നൽകി കൂടെ കൊണ്ടുപോകാൻ ആരുന്നു ഞാൻ തീരുമാനിച്ചത്
പക്ഷെ ഞാൻ തുറന്നു പറഞ്ഞാൽ അവൾ വരാൻ കൂട്ടാകില്ല എന്ന് ഞാൻ ഓർത്തു
പതിയെ എല്ലാം പറയാം എന്ന് ഞാൻ ഓർത്തു
അതുകൊണ്ട് ഞാൻ അവളോട് പറഞ്ഞു
“ആദ്യം മുതലേ എനിക്ക് തന്നെ ഇഷ്ട്ടം ആരുന്നു എനിക്ക് താൻ ഇല്ലാതെ പറ്റില്ല എന്റെ കൂടെ വരണം
അവൾ വരില്ല എന്ന് ശാട്യം പിടിച്ചു
ഒടുവിൽ ഞാൻ അവളെ കൈയിൽ പിടിച്ചു ബലമായി കൊണ്ടുപോകാൻ ശ്രേമിച്ചു
അപ്പോഴേക്കും അവൾ അകത്തേക്ക് ഓടി പോയി
ഒരുനിമിഷം അവൾ ഭയന്ന് കാണണം ഞാൻ അവളെ ഉപദ്രവിക്കും എന്ന്
അവൾ കൈയിൽ കിട്ടിയ ഒരു കത്തി എടുത്ത് എനിക്ക് നേരെ നീട്ടി പിടിച്ചു
‘എന്റെ അടുത്ത് വരരുത്
വന്നാൽ ഞാൻ സ്വയം കുത്തും
“അമൃത പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്കണം
“വേണ്ട പോ
ഞാൻ അവൾക്ക് അടുത്തേക്ക് ചെന്നതും അവൾ സ്വന്തം വയറ്റിൽ ആഞ്ഞു കുത്തി
ഞാൻ കത്തി വലിച്ചു ഊരാൻ ചെന്നപ്പോൾ ആകും വിധം അവൾ മാറി പോയി
ഒരുപാട് നേരം രക്തം പോയാൽ ശെരിയാകില്ല എന്ന് തോന്നിയ ഞാൻ ഉടനെ വണ്ടി വിളിക്കാൻ ആയി ഓടി
അവളെ എങ്ങനെങ്കിലും രക്ഷിക്കണം എന്ന ചിന്ത മാത്രം ആരുന്നു മനസ്സിൽ അപ്പോൾ
ഞാൻ പോയി വന്നപ്പോഴേക്കും അവിടെ പോലീസ് ആളുകൾ ബഹളം
കൈയിൽ വിലങ്ങുമായി പോകുന്ന നിന്നെ ആണ് കണ്ടത്
ഒന്നും ഞാൻ ആരോടും പറയാൻ പറ്റാത്ത അവസ്ഥയിൽ ആരുന്നു
പല വട്ടം നിന്നോട് ഞാൻ പറയാൻ ഒരുങ്ങി പക്ഷെ ധൈര്യം കിട്ടിയില്ല
ഇതിനിടയിൽ ഒരിക്കൽ നിന്റെ അച്ഛനും ഇത് അറിഞ്ഞു എന്നെ കാണാൻ വന്നു അദ്ദേഹത്തോഡും സത്യങ്ങൾ എനിക്ക് പറയേണ്ടി വന്നു അത് അറിഞ്ഞു മനം നൊന്താണ് അദ്ദേഹം ആത്മഹത്യാ ചെയ്തത്
ഒരർത്ഥത്തിൽ നിന്റെ അച്ഛന്റെ മരണത്തിനും കാരണം ഞാൻ ആണ്
ഒരുപക്ഷേ ഞാൻ അന്ന് അമൃതയോട് എല്ലാം തുറന്നു പറഞ്ഞെങ്കിൽ അവൾ ഇന്ന് ജീവനോടെ കണ്ടേനെ
എന്റെ ഭാര്യ ആയി
ഈ കുറ്റബോധം കൊണ്ടാണ് ഇന്നും ഒരു വിവാഹം പൊലും വേണ്ടന്ന് വച്ചു ഞാൻ ജീവിക്കുന്നത്
നിനക്ക് ഞാൻ കാരണം നഷ്ട്ടം ആയ ജീവിതം എനിക്കും വേണ്ടന്ന് ഉറപ്പിച്ച കൊണ്ട്
അവന്റെ സ്വരം ഇടറിയിരുന്നു
ഞെട്ടൽ മറച്ചു വിശാൽ ചോദിച്ചു
“എന്തായിരുന്നു അമ്മ നിന്നോട് പറഞ്ഞ സത്യം
“അത് ഞാൻ പറയില്ല
അത് നിന്റെ അമ്മക് ഞാൻ കൊടുത്ത വാക്ക് ആണ്
“ഇത്രയും പറയാമെങ്കിൽ അതുകൂടി പറ
“ഇല്ലടാ അത് നീ അമ്മയോട് ചോദിച്ചു നോക്ക്
നിർവികാരം നിറഞ്ഞ മനസോടെ വിശാൽ വീട്ടിലേക്ക് നടന്നു
ഈ സമയം നിരഞ്ജനും ഉരുകുക ആരുന്നു
അതേ അവൻ സത്യങ്ങൾ എല്ലാം അറിയാൻ പോവുക ആണ് അത് അവൻ എങ്ങനെ സഹിക്കും
സ്വന്തം കൂടപ്പിറപ്പിനോട് ആണ് പ്രണയം തോന്നിയത് എന്ന് അറിയുന്ന നിമിഷം വിശാൽ തകർന്നു പോകും
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
baakki yevide……..vaayikkan thidukkamyitto….
full parts undalo..