Skip to content

ഒരു മനുഷ്യന്‍റെ മരണം അഥവാ ജനനം

aksharathalukal kavitha

രചന: റെജിന്‍.എം.വൈ

ഭയമാന്നെനിക്ക് എന്നില്‍ നിന്ന് പുറത്തിറങ്ങാന്‍

അടഞ്ഞ ഹൃദയവും തുറന്ന വാതിലുകളുമായി സമൂഹമെന്ന അവര്‍ കാത്തിരിക്കുന്നു

കണ്ണുകളിലും വാക്കുകളിലും അളവുകോലുകളുമായ് അവര്‍ എന്നെ കാത്തിരിക്കുന്നു.

അവരുടെ വിജയികളുമായി തുലനം ചെയ്ത് അവരെന്നെ   പരാജിതനാക്കുന്നു.

ചോദ്യങ്ങള്‍ കൊണ്ട് എന്‍റെ കണ്ണുകളിലവര്‍ ഭാവിയുടെ ഭയം നിറക്കുന്നു.

എന്‍റെ ഹൃദയത്തിലവര്‍ ഭുതകാലതിന്‍റെ നിരാശ നിറക്കുന്നു.

അവരുടെ വാക്കുകള്‍ എന്‍റെ ഇന്നില്‍ പാപഭാരം നിറക്കുന്നു

അവരുടെ നോട്ടം എന്‍റെ ചിരിയുടെ സഹജത നശിപ്പിക്കുന്നു

അവരെന്‍റെ കണ്ണിലെ സ്നേഹത്തെ തല്ലികെടുത്തി അവിടെ ദാഹം നിറക്കുന്നു

അവരെന്‍റെ ചെയ്തികളെ സദാചാരത്തിന്റെ അരിപ്പയില്‍ അരിച്ചു കളങ്കിതമാക്കുന്നു.

അവരെന്‍റെ ബന്ധങ്ങളെ ലാഭം കൊണ്ട് അളക്കുന്നു.

അവരെന്റെ നേര്‍കാഴ്ച്ചകളെ മതത്തിന്റെ കരിമ്പടം കൊണ്ട് മൂടുന്നു

അവര്‍ അവരുടെ കാഴ്ചകള്‍ എന്‍റെ കണ്ണില്‍ നിറക്കുന്നു

അവരുടെ സ്വോപ്നങ്ങള്‍ എന്‍റെ ലക്ഷ്യങ്ങളാക്കുന്നു

അവരെന്‍റെ ശാന്തമാം ജീവിതയാത്രയെ നെട്ടോട്ടമാക്കുന്നു

എന്നിലെ എന്‍റെ മരണം അവരുടെ അനിവാരിയത ആകുന്നു

ജനനമാണ് മരണത്തെക്കാള്‍ എളുപ്പം അതോ എന്നിലെ എന്‍റെ മരണമോ?

ഒരു പുതിയ ജനനത്തിന് അഥവാ മരണത്തിന് സമയമായി

 

ജീവിതയുദ്ധത്തിന്‍ കാഹളം എന്‍ ചെവികളില്‍ മുഴങ്ങുന്നു.

നാളെ എന്ന ഭയം എന്നിലെ നേരിനെ തല്ലികെടുത്തുന്ന.

എന്‍റെ വാക്കുകളില്‍ കൃത്രിമം നിറക്കാന്‍ സമയമായി

എന്‍റെ കണ്ണുകളില്‍ ലാഭകണക്കു നിറക്കാന്‍ സമയമായി

പട്ടിണിയുടെ ദൈന്യ കണ്ണില്‍ നോക്കി ധൂര്‍ത്ത്‌ നുകരാന്‍

സമയമായി.

യൂദാസുമായി ചേര്‍ന്ന് ഒറ്റ്പണം പങ്കിടാന്‍ സമയമായി

ബലിയാടുകളുടെ രക്തത്തില്‍ ചവിട്ടി നിന്ന് കളങ്കിതര്‍ക്കു ജയ്‌ വിളിക്കാന്‍ സമയമായി

ജീവിതമാകുന്ന ഒഴുക്കില്‍ മുങ്ങി ഇല്ലാതാവാന്‍ സമയമായി

ഇന്നലെ എന്ന ദുഃഖം എന്നിലെ ഇന്നിനെ പുകായായ് മൂടുന്നു.

ആകുമോ എനിക്കെന്‍റെ പിന്നിലേക്ക്‌ നടക്കാന്‍.

കഴിയുമോ എനിക്കെന്‍റെ ഇന്നലകളെ മരണമെന്ന മായിപ്പ കൊണ്ട് മായിച്ചെഴ്താന്‍

കഴിയുമോ എനിക്കെന്‍റെ  ഇന്നിനെ നന്മയുടെ ചുടലക്കളമാക്കാന്‍

കഴിയുമോ എനിക്കെന്‍റെ   നാളയെ അപരന്‍റെ കണ്ണീരിലുറപ്പിക്കാന്‍

അതോ ഇതെന്‍റെ വേദനയുടെ തേങ്ങാലായ് ഒടുങ്ങുമോ?

എങ്കില്‍ സഫലമായി എന്‍റെ ഈ മനുഷ്യ ജന്മം…..

രചന: റെജിന്‍.എം.വൈ

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!