ഒരുപാട് നേരത്തെ ആലോചനക്ക് ശേഷം അവൾ ഒരു തീരുമാനം എടുത്തു അവളുടെ മനസാക്ഷിക്ക് തൃപ്തമായ ഒരു തീരുമാനം
അതിനു ശേഷം അവൾ മുറി തുറന്നു പുറത്തേക്കു ഇറങ്ങി
വെളിയിൽ രേവതി ഉണ്ടാരുന്നു
രാധികയെ കണ്ടപാടെ രേവതി ഓടി വന്നു
“ഞാൻ ചേച്ചിയെ നോക്കി ഇരിക്കുവാരുന്നു
“എന്തിനു
“പോയ കാര്യം എന്തായി എന്ന് അറിയാൻ ചേട്ടൻ എന്ത് പറഞ്ഞു
“ആരുടെ ചേട്ടൻ
അയാൾ എങ്ങനെ നിന്റെ ചേട്ടൻ ആയത്
“എന്റെ ചേട്ടൻ ആയാലേ ചേട്ടാ എന്ന് വിളിക്കാൻ പറ്റുവോള്ളോ
പ്രായത്തിൽ മൂത്തവരും ചേട്ടന്മാർ അല്ലേ
“ശരി ശരി അച്ഛൻ എന്തിയെ
“പറമ്പിൽ ഉണ്ട്
“ഞാൻ ഒന്ന് കണ്ടിട്ട് വരാം
“എന്തായി എന്ന് പറഞ്ഞിട്ട് പോ
“അച്ഛനെ ഒന്ന് കണ്ടിട്ട് എല്ലാം നിന്നോട് ഞാൻ വിശദമായി പറയാം പോരെ
“മതി
വിശദമായി പറഞ്ഞാൽ മതി
“ശരി
അവൾ പറമ്പിലേക്ക് ചെന്നപ്പോൾ വാഴക്ക് തടം എടുക്കുക ആണ് രഘു
“അച്ഛാ
ചിലമ്പിച്ച ശബ്ദത്തിൽ അവൾ വിളിച്ചു
“എന്താ മോളെ
നെറ്റിയിലെ വിയർപ്പ് തുടച്ചു കൊണ്ടു അയാൾ ചോദിച്ചു
അവൾ ഓടി ചെന്നു അയാളെ കെട്ടിപിടിച്ചു
“അയ്യേ അപ്പിടി വിയർപ്പ് ആണ് മോളെ
അവൾ പൊട്ടിക്കരഞ്ഞു
“ഞാൻ അച്ഛനോട് ഒരുപാട് തെറ്റ് ചെയ്തു.
“എന്ത് ചെയ്‌തെന്ന് ആണ് മോളെ
“ഞാൻ അച്ഛനോട് ഒരുപാട് കാര്യങ്ങൾ മറച്ചു വച്ചു
കരച്ചിലോടെ അവൾ പറഞ്ഞു
ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ അയാളുടെ നെഞ്ചിൽ കുറുകി കരഞ്ഞു
“മോൾ നന്ദനെ കണ്ടോ
“മ്മ്
“സംസാരിച്ചോ
“മ്മ്
“എന്നിട്ടു എന്ത് പറഞ്ഞു
നടന്നത് മുഴുവൻ അവൾ പറഞ്ഞു
“എന്നിട്ടു നീ എന്ത് തീരുമാനിച്ചു
“അച്ഛന്റെ തീരുമാനം എന്താണ്
“മോൾടെ തീരുമാനം എന്താണോ അതാണ് എന്റെ തീരുമാനം
“എങ്കിൽ ഞാൻ ഒരു തീരുമാനം എടുത്തു
അതിന് എനിക്ക് അച്ഛന്റെ സമ്മതം വേണം
“എന്താ മോളെ എന്താണെങ്കിലും പറ
അവൾ അയാളോട് അത് തുറന്നു പറഞ്ഞു
“മോളെ ഇത്
“അരുത് എന്ന് മാത്രം പറയല്ലേ അച്ഛാ
അച്ഛൻ അരുത് എന്ന് പറഞ്ഞാൽ എനിക്ക് അത് അനുസരിക്കേണ്ടി വരും
“ഇത് എന്റെ തീരുമാനം ആണ് അച്ഛാ അച്ഛന്റെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ ഞാൻ ഇത് മുന്നോട്ട് കൊണ്ടുപോകു
എനിക്കും കുറച്ചൊക്കെ ആത്മാഭിമാനം ഇല്ലേ അച്ഛാ
“എങ്കിൽ ഒക്കെ മോൾടെ ഇഷ്ട്ടം പോലെ
അച്ഛൻ ഉണ്ടാകും കൂടെ
നീ അത്രക്ക് വിഷമിച്ചിട്ടുണ്ട് എന്ന് അച്ഛനു അറിയാം പോരെ
“പക്ഷെ അമ്മ ഇതൊക്കെ ഉൾകൊള്ളാൻ അമ്മക്ക് കഴിയുമോ
“അതൊക്കെ ഞാൻ നോക്കിക്കോളാം
“ഒക്കെ അച്ഛാ
അവൾ സന്തോഷത്തോടെ ചിരിച്ചു
അകത്തേക്ക് ചെന്നപ്പോൾ രേവതി കാത്തിരിക്കുന്നു
അവൾ നടന്ന കാര്യങ്ങൾ ഒക്കെ രേവതിയോട് പറഞ്ഞു
“എന്നിട്ട് ചേച്ചി എന്ത് തീരുമാനം എടുത്തു
“അതൊക്കെ ഉണ്ട്
“എന്താ പറ
“അത് സസ്പെൻസ്
അതും പറഞ്ഞു അവൾ അകത്തേക്ക് പോയി
എല്ലാ ദിവസത്തെയും പോലെ അവളുടെ മനസ്സ് കലുഷിതമായിരുന്നില്ല വർഷങ്ങൾക്ക് ശേഷം വീണ്ടും അവൾ മനസ്സ് തുറന്നു ചിരിച്ചു
അന്നത്തെ രാത്രി അവൾ സമാധാനം ആയി ഉറങ്ങി
പിറ്റേന്ന് നേരത്തെ ഉണർന്നു കുളിച്ചു പച്ചയിൽ ഓറഞ്ച് ബോര്ഡര് ഉള്ള ഒരു സാരീ ഉടുത്തു
കൈയിൽ പച്ചയും ഓറഞ്ചും വളകൾ ഇട കലർത്തി ഇട്ടു
കണ്ണെഴുതി പൊട്ട് തൊട്ടു
മുടി എടുത്തു ഇഴ ഇട്ടു കെട്ടി
പതിവിലും ഭംഗി ആയി അവൾ അന്ന് ഒരുങ്ങി
കഴിക്കാൻ ഇരുന്നപ്പോൾ രേവതി അവളെ അടിമുടി വീക്ഷിച്ചു
പാലപ്പവും രുചിയൂറുന്ന കിഴങ്ങ് കുറുമയും ആരുന്നു കഴിക്കാൻ
വർഷങ്ങൾക്ക് ശേഷം അവൾ ആഹാരം ആസ്വദിച്ചു കഴിച്ചു
“ചേച്ചിക്ക് ഇന്നലെ മുതൽ ഒരു മാറ്റം ഉണ്ട്
“എന്ത് മാറ്റം
“ഒരു ഇളക്കം
അത് എന്താണ് എന്നൊക്കെ എനിക്ക് അറിയാം
അവൾ കുസൃതിയോടെ പറഞ്ഞു
“നീ ചെറിയ വായിൽ വല്ല്യ വർത്താനം പറയണ്ട
വല്ലതും കഴിച്ചിട്ട് എഴുന്നേറ്റു പോടീ പെണ്ണെ
“നമ്മൾ ഒന്നും പറയുന്നില്ലേ
അവൾ പ്ളേറ്റ് ആയി എഴുനേറ്റു
“അകലെയെന്നാൽ അരികിൽ നാം
അത്രമേൽ ഇഷ്ട്ടം ആയി
അത്രമേൽ സ്വന്തം ആയി
പോകും വഴി ആക്കി ഒരു പാട്ട് പാടാൻ അവൾ മറന്നില്ല
രാധികയുടെ മുഖത്ത് ഒരു ചിരി വന്നു
ബസ് ഇറങ്ങി സ്കൂളിൽ എത്തിയപ്പോൾ സ്റ്റാഫ് റൂമിൽ അമല എത്തിയിട്ട് ഉണ്ടാരുന്നു
“ചാര വനിത നേരത്തെ എത്തിയോ
രാധിക ചോദിച്ചു
“ചാര വനിതയോ?
“നീയല്ലേ ഭയങ്കര ചാര പരുപാടി ഒക്കെ കാണിച്ചത് സ്വന്തം കൂട്ടുകാരിയോട് വർഷങ്ങൾ ആയി
“നീ നന്ദൻ സാറിനെ കണ്ടിരുന്നു അല്ലേ
“അയ്യോ പാവം നീ ഒന്നും അറിഞ്ഞില്ല അതൊക്കെ നീ ഇന്നലെ തന്നെ കൃത്യമായി അറിഞ്ഞിട്ടുണ്ടാകും എന്ന് എനിക്ക് അറിയാം
“എടി പിണങ്ങല്ലേ എല്ലാം കേട്ടപ്പോൾ നിങ്ങൾ ഒരുമിച്ചു കാണണം എന്ന് ആഗ്രഹം തോന്നി അതുകൊണ്ട് ആണ് ഞാൻ പുള്ളിക്ക് ഒപ്പം നിന്നത്
നീ എന്നോട് പിണങ്ങിട്ടുണ്ട് എന്ന് ഓർത്തു ആണ് ഞാൻ നേരത്തെ വന്നത് നിന്നെ പറഞ്ഞു ക്ലിയർ ചെയ്യാൻ
“ഞാൻ പിണങ്ങിയില്ല എന്ന് ആരാണ് പറഞ്ഞത് നിന്നോട് എനിക്ക് പിണക്കമാണ്
“പ്ലീസ് ഡാ സോറി ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല പിണങ്ങല്ലേ പ്ലീസ്
“ശരി ശരി ഞാൻ ഒന്ന് ആലോചിക്കട്ടെ
കൃത്രിമ ദേഷ്യം വരുത്തി അവൾ പറഞ്ഞു
അമല ചിരിച്ചു
അസംബ്ലി കഴിഞ്ഞിട്ടും നന്ദനെ കണ്ടില്ല
അവളുടെ കണ്ണുകൾ നന്ദനെ തിരിഞ്ഞു
രാവിലെ രണ്ടു പിരീഡ് രാധികക്ക് അടുപ്പിച്ചു ഉണ്ടാരുന്നു അത് കഴിഞ്ഞു സ്റ്റാഫ് റൂമിൽ വന്നപ്പോൾ അവിടെ നന്ദൻ ഉണ്ടാരുന്നു
അറിയാതെ അവളുടെ കണ്ണുകൾ വിടർന്നു അത് അവൻ അത് കണ്ടു
അവൻ അവളുടെ അടുത്തേക്ക് നടന്നു
“തീരുമാനം എന്തായി ആലോചിച്ചോ
“അങ്ങനെ പെട്ടന്ന് ആലോചിച്ചു എടുക്കാൻ പറ്റിയ ഒരു കാര്യം അല്ലല്ലോ ഇത്
എന്ത് ന്യായം പറഞ്ഞാലും നാട്ടുകാരുടേം വീട്ടുകാരുടേം മുന്നിൽ ഞാൻ തലകുനിഞ്ഞു നിന്നതിനു പരിഹാരം ആകില്ല
അന്തസ്സും ആത്മാഭിമാനാവും ഉള്ള ഒരു പെണ്ണും പിന്നീട് അങ്ങനെ ഒരാളോട് ക്ഷമിക്കില്ല
“അതൊക്കെ സത്യം ആണ്
എനിക്ക് അറിയാം മോളെ ഞാൻ നിന്നെ ഒരുപാട് സങ്കടപ്പെടുത്തിയിട്ടുണ്ട്
“അതുകൊണ്ട് തന്നെ ഞാൻ ഇനി ഒരു തീരുമാനം എടുക്കുന്നുണ്ടെങ്കിൽ അത് നന്നായി ആലോചിച്ചു മാത്രം ആയിരിക്കും
കല്യാണം ഉറപ്പിച്ചിട്ട് ഇനിയും പന്തലിൽ നിന്ന് ഇറങ്ങി പോകില്ല എന്ന് ആര് കണ്ടു
“അങ്ങനെ മാത്രം മതി ഞാൻ പറഞ്ഞല്ലോ നീ എന്ത് പറഞ്ഞാലും ഞാൻ അത് സ്വീകരിച്ചു മുന്നോട്ടു പോകും
ഇനി നിനക്ക് എന്നെ വേണ്ടങ്കിൽ ഞാൻ ഇങ്ങനെ ഒക്കെ ജീവിച്ചു പൊക്കോളാം
അതും പറഞ്ഞു അവൻ പുറത്തേക്ക് പോയി ഉടനെ തന്നെ അവന്റെ ബൈക്ക് സ്റ്റാർട്ട് ആകുന്ന ശബ്ദം കേട്ടു
അവൻ മനസ്സിൽ തട്ടി ആണ് അത് പറഞ്ഞത് എന്ന് അവൾക്കു മനസിലായി
“എന്താണ് ടീച്ചർ ആലോചിച്ചു നിൽക്കുന്നത്
ഹരി സാറിന്റെ ചോദ്യം ആണ് അവൾക്കു സ്ഥലകാല ബോധം നൽകിയത്
“ഞാൻ സാറിനെ ഒന്ന് കാണാൻ ഇരിക്കുവാരുന്നു
“എന്താ ടീച്ചർ
“എനിക്ക് അല്പം സംസാരിക്കാൻ ഉണ്ട്
“പറയു
“ഇവിടെ വച്ചു പറയാൻ പറ്റില്ല സ്കൂൾ വിടുമ്പോൾ ഞാൻ നമ്മുടെ സ്കൂളിനു ഓപ്പോസിറ്റ് ഉള്ള ബേക്കറിയിൽ കാണും
“ഓക്കേ ടീച്ചർ
എന്തരിക്കും അവൾക്കു പറയാൻ ഉള്ളത് എന്ന് ഹരി ഓർത്തു
അന്ന് പിന്നീട് നന്ദൻ സ്കൂളിൽ വന്നില്ല
വൈകുന്നേരം ബേക്കറിയിലെ ഒരു മേശക്ക് ഇരുവശത്ത് ആയി രാധികയും ഹരിയും ഇരുന്നു
“എന്താണ് തനിക്കു പറയാൻ ഉള്ളത്
“അത് പിന്നെ സാർ എന്റെ ഒരു നല്ല ഫ്രണ്ട് ആണ് എന്ന് തോന്നിയത് കൊണ്ടാണ്
ഞാൻ പറയുന്നത് നമ്മുടെ സൗഹൃദത്തേ ബാധിക്കാൻ പാടില്ല
“താൻ മുഖവര ഇല്ലാതെ കാര്യം പറ
എല്ലാം കേട്ട് കഴിഞ്ഞു ഗൗരത്തിൽ ഇരിക്കുന്ന അവന്റെ മുഖത്തേക്ക് രാധിക പ്രതീക്ഷയോടെ നോക്കി
“സാർ ഒന്നും പറഞ്ഞില്ല
“ഞാൻ ഒന്നു ആലോചിച്ചു പറയാം പെട്ടന്ന് ഒരു തീരുമാനം പറയാൻ പറ്റിയ കാര്യം അല്ലല്ലോ ഇത് ജീവിതം അല്ലേ
“ശരി സാർ
വീട്ടിൽ ചെന്നു കുളി കഴിഞ്ഞു കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഫോണിൽ പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും ഒരു കാൾ വന്നത്
പരിചയം ഇല്ലാത്ത നമ്പർ ആയോണ്ട് അവൾ അറ്റൻഡ് ചെയ്തില്ല
ഫോൺ വീണ്ടും ബെൽ അടിച്ചു
അവൾ കാൾ അറ്റൻഡ് ചെയ്തു
“ഹലോ
“ഹലോ ഞാൻ ഹരി ആണ്
“പറയു സാർ
“താൻ പറഞ്ഞ കാര്യം എനിക്ക് സമ്മതം ആണ്
“എങ്കിൽ ഞാൻ എല്ലാരോടും പറഞ്ഞോട്ടെ
“ഷുവർ
“ഓക്കേ സർ
ഫോൺ വച്ചപ്പോൾ രാധികക്ക് ഹൃദയത്തിൽ ഒരു തണുപ്പ് അനുഭവപെട്ടു
പിറ്റേന്ന് സ്കൂളിൽ വച്ചു നന്ദനെ കണ്ടപ്പോൾ രാധിക അടുത്തേക്ക് ചെന്നു
“നന്ദൻ സാർ ഒന്ന് നിന്നെ
അവളുടെ ആ വിളി അവനെ ദുഃഖത്തിൽ ആഴ്ത്തി
“എന്താണ് രാധിക ടീച്ചറേ
അവനും വിട്ടു കൊടുക്കാൻ തയ്യാർ ആരുന്നില്ല
“തീരുമാനം അറിയണ്ടേ
“മ്മ് പറ
“ഇപ്പഴല്ല സൺഡേ കുളകടവിൽ വന്നാൽ മതി
“ഓക്കേ
അന്ന് പതിവില്ലാതെ നേരത്തെ തന്നെ നന്ദൻ നേരത്തെ ഉണർന്നു
അമ്പലത്തിലേക്ക് പുറപ്പെട്ടു
ഒരു സിൽവർ കസവു കരയുള്ള മുണ്ടും ബ്ലു ഷർട്ടും ആരുന്നു അവന്റെ വേഷം
അമ്പലത്തിൽ പോയി ഒരു കദളിപഴ നേർച്ച നടത്തി
പെട്ടന്ന് അവനു അവൾ ആദ്യം ആയി മറുപടി പറയാൻ ആയി കാത്ത് നിന്ന ദിവസം ഓർമ വന്നു
അന്നും താൻ ഇതേ എക്സൈറ്റ് മെന്റിൽ ആരുന്നു അവൻ ഓർത്തു
അവൻ കുളകടവിലേക്ക് നടന്നു
അവിടെ അവനെ കാത്ത് രാധിക ഉണ്ടാരുന്നു
ഒരു പിങ്ക് കളറിലെ സാരീ ആരുന്നു അവളുടെ വേഷം
“കുറേ നേരം ആയോ വന്നിട്ട്
“മ്മ്
ഒരാൾ കൂടെ വന്നിട്ടുണ്ട്
“ആര്?
“ഞാൻ സ്നേഹിക്കുന്ന ആൾ
അവന്റെ ഹൃദയം തുളച്ചു ആ വാക്കുകൾ
അവൻ പിന്നോക്കം മലച്ചു
“ആര്
അവൻ ഇടറിയ സ്വരത്തിൽ പറഞ്ഞു
“ഹരിയേട്ടാ
അവൾ വിളിച്ചു
ഹരി അവിടേക്ക് വന്നു
ഹരി സാറിനെ കണ്ടു അവൻ ഞെട്ടി
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Ennalum igane vendayirunnu ith kurach koodipoyi
സാരല്ല്യ നമുക്ക് കാത്തിരിക്കാം.. ❤️