രാധിക കുറേ നേരം ഒന്നും മിണ്ടിയില്ല തന്റെ കണ്ണുമുന്നിൽ വച്ചു താൻ ജീവൻ ആയി സ്നേഹിച്ച പുരുഷൻ മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടുന്നു ആ കാഴ്ച തനിക്കു സഹിക്കാൻ കഴിയുമോ
അവൾ അവളോട് തന്നെ ചോദിച്ചു
ഒരു കണക്കിന് അതാണ് നല്ലത് താൻ അത് നേരിട്ട് കാണുമ്പോൾ തനിക്കു അവനെ മറക്കാൻ പ്രയാസം കുറവായിരിക്കും അവൾ ഓർത്തു
“മോളെ
“പറ അച്ഛാ
“മോൾ ഒന്നും പറഞ്ഞില്ല
“അതിനെന്താ അച്ഛാ അങ്ങനെ തന്നെ തീരുമാനിക്ക് എനിക്ക് അത് നേരിൽ കാണണം
അയാൾ മറ്റൊരുവളുടെ സ്വന്തം ആകുന്നത് എനിക്ക് നേരിൽ കാണണം അത് എന്റെ തുടർന്നുള്ള ജീവിതത്തെ സഹായിക്കും
“ഇങ്ങനെ വേണം മോളെ പ്രതിസന്ധികൾ ഉണ്ടാകും പക്ഷെ നമ്മൾ ഭീരുക്കൾ ആകാൻ പാടില്ല
അവൾ മറുപടി ആയി ഒരു മങ്ങിയ ചിരി ചിരിച്ചു
ദിവസങ്ങൾ കടന്നു പോകുംതോറും അവളുടെ മനസിലെ വടം വലി മുറുകി വന്നു
പിടിച്ചു നില്കാൻ സാധിക്കാതെ വരും എന്ന് അവൾക്കു തോന്നി
അമ്പലത്തിൽ പോയി ഒന്ന് പ്രാർത്ഥിക്കാൻ അവൾക്കു തോന്നി
അമ്പലത്തിൽ പോകാനായി ഇറങ്ങിയപ്പോൾ രേവതിയും ഒപ്പം വന്നു
താൻ എന്തേലും ചെയ്യുമോ എന്ന ഭയം ആണ് എല്ലാർക്കും അവൾ ഓർത്തു
.
ഇനി വിവാഹത്തിന് 4 ദിവസം കൂടെ ഉള്ളൂ
രേഷ്മ ഗർഭിണി ആയതിനാൽ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്ന് അറിയിച്ചു
ഹരി പലപ്പോഴും ഫോൺ വിളിക്കും എങ്കിലും അവൾ അത് മനഃപൂർവം ഒഴിവാക്കി
അനി രണ്ടുവീട്ടിലെയും വിവാഹതിരക്കുകൾ ഏറ്റെടുത്തു
വിവാഹ ദിവസം രാവിലെ അവൾ വാടാമുല്ല കളർ വിവാഹസാരിയിൽ തിളങ്ങി
പ്രിയപ്പെട്ടവരുടെ എല്ലാ അനുഗ്രഹം വാങ്ങി
സർവ്വാഭരണവിഭൂഷക ആയി അവൾ വിവാഹപന്തലിലേക്ക് ഇറങ്ങി
അവിടെ എത്തിയപ്പോൾ ദേവിക വിവാഹവസ്ത്രത്തിൽ കണ്ടപ്പോൾ അവൾക്കു വല്ലായ്മ തോന്നി
വൈൻറെഡ് കളറിലെ ഹെവി ഹാൻഡ് വർക്ക് ചെയ്ത ബ്ലൗസ്സും വീതിയുള്ള കസവു സെറ്റ് സാരിയും ആണ് അവളുടെ വേഷം
അധികം ആഭരണങ്ങൾ ഇല്ല
വിവാഹത്തിലും അവൾ സിമ്പിൾ ആണ് എന്ന് രാധികക്ക് മനസിലായി
ഒരിക്കൽ കൂടെ അവളുടെ കണ്ണുകൾ നന്ദനെ തിരഞ്ഞു നിരാശ ആരുന്നു ഫലം
വിവാഹവസ്ത്രത്തിൽ ഹരിയെ കണ്ടതും രാധികയുടെ നെഞ്ചിടിപ്പ് കൂടി
“വാ മോളെ മുഹൂർത്തം ആയി
അച്ഛൻ അത് പറഞ്ഞപ്പോൾ ഭൂമി പിളർന്നു പോയാലോ എന്ന് അവൾക്കു തോന്നി
ആരൊക്കെയോ ചേർന്ന് അവളെ പന്തലിലേക്ക് ആനയിച്ചു
വിവാഹപന്തലിൽ രാധിക കണ്ണുകൾ അടച്ചു ഇരുന്നു
“ദാ ഈ താലി കെട്ടിക്കോളു
തന്ത്രി അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ അടച്ചു മൗനം ആയി കരഞ്ഞു
വാദ്യമേളങ്ങളുടെ അകമ്പടിയോടെ രാധികയുടെ കഴുത്തിൽ താലി കയറി
അവളുടെ കണ്ണിൽ നിന്നും ധാര ധാര ആയി കണ്ണുനീർ വന്നു
ഈ സമയം നന്ദുവേട്ടൻ മറ്റൊരു പെണ്ണിന്റെ സ്വന്തം ആയിട്ടുണ്ടാകും അവൾ വേദനയോടെ ഓർത്തു
“ഇനി ഈ സിന്ദൂരം ചാർത്തുക
തന്ത്രിയുടെ വാക്കുകൾ കേട്ട് കണ്ണുതുറന്നു അവൾ ഞെട്ടി
തന്റെ അരികിൽ ഇരിക്കുന്ന നന്ദനെ കണ്ട്
അവൻ യാതൊരു ഭാവഭേദവും ഇല്ലാതെ അവളുടെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തി
കണ്ടത് സ്വപ്നം ആണോ എന്ന് അറിയാൻ അവൾ ഒരിക്കൽ കൂടെ നോക്കി അപ്പോൾ ഹരിയുടെ അരികിൽ ശിരസ്സ് കുനിഞ്ഞു ഇരിക്കുന്ന ദേവികയെ ആണ് കണ്ടത്
എന്താണ് നടക്കുന്നത് എന്ന് അറിയാതെ അവൾ നിന്നു
“ഇനി കന്യാദാനം ആണ് പെൺകുട്ടിയുടെ അച്ഛൻ വധുവിന്റെ കൈ പിടിച്ചു കൊടുക്കുക
രഘു മാഷ് പന്തലിലേക്ക് കയറി
രാധികയുടെ കൈ നന്ദന്റെ കൈയ്യിൽ ചേർത്ത് നല്‌കി
അവൾ എന്താണ് നടക്കുന്നത് എന്ന ഭാവത്തിൽ അയാളെ നോക്കി അയാൾ അവളെ നോക്കി ഒന്നുമില്ല എന്ന രീതിയിൽ കണ്ണുകൾ അടച്ചു കാണിച്ചു
നന്ദനു ഒപ്പം മണ്ഡപം വലംവയ്യ്കുമ്പോൾ രാധിക കൺഫ്യൂഷനിൽ ആരുന്നു
പക്ഷെ ചുറ്റും നിൽക്കുന്ന മുഖങ്ങളിൽ ഒന്നും ഒരു ഞെട്ടലും അവൾ കണ്ടില്ല
വിവാഹതിരക്കുകൾക്കും ഫോട്ടോഷൂട്ടിനും ഒക്കെ ഇടക്ക് ആരോടും ഒന്നും ചോദിക്കാൻ ഉള്ള അവസരം രാധികക്ക് ലഭിച്ചില്ല
അമ്പലത്തിലെ ചടങ്ങുകൾ എല്ലാം തീർത്തു നന്ദന്റെ കൂടെ കാറിൽ കയറും മുൻപ് അവൾ ഒരു ആശ്രയം എന്നോണം രഘുമാഷേ നോക്കി
“ഒക്കെ മോൾടെ നന്മക്ക് വേണ്ടി ആരുന്നു എല്ലാം നന്ദൻ പറയും
അവളെ കെട്ടിപിടിച്ചു അയാൾ അത് പറഞ്ഞു
കാറിൽ കയറും മുൻപ് അമ്മയെയും രേവൂവിനേം കെട്ടിപിടിച്ചു അവൾ കരഞ്ഞു
എന്തുകൊണ്ടോ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ആയി വീണു
“ദൂരെ ഒന്നും അല്ലല്ലോ മോളെ
സുധ ആശ്വസിപ്പിച്ചു
നന്ദനൊപ്പം കാറിൽ കയറും മുൻപ് ദേവികയും ഹരിയും വന്നു രാധികയെ കണ്ടു
“ഒരുപാട് വിഷമിപ്പിച്ചു എന്ന് അറിയാം ഒക്കെ നല്ലതിന് വേണ്ടി ആണ് ഒക്കെ അറിയുമ്പോൾ വീട്ടിലേക്ക് ഇറങ്ങണം നന്ദനോടൊപ്പം
ഹരി പറഞ്ഞു
രാധിക യന്ത്രികമായി തലയാട്ടി
“വരട്ടെ
ദേവിക അവളുടെ കരം പകർന്നു
മേനോൻ മഠത്തിലേക്ക് നന്ദനുഒപ്പം ഉള്ള യാത്രയിൽ രാധികയും നന്ദനും പരസ്പരം ഒന്നും സംസാരിച്ചില്ല
മേനോൻ മഠത്തിൽ എത്തിയപ്പോൾ ശ്രീദേവി ആരതി ഉഴിഞ്ഞു രണ്ടുപേരെയും സ്വീകരിച്ചു
നിലവിളക്ക് രാധികയുടെ കൈയ്യിൽ നൽകി മേനോൻമഠത്തിന്റെ മരുമകൾ ആയി അവളെ സ്വീകരിച്ചു
നന്ദയുടെ പുറകിൽ ആയി തന്നെ ചിരിയോടെ നോക്കി നിൽക്കുന്ന അമലയെ രാധിക കണ്ടു
രാധിക വലം കാൽ വച്ചു കയറി
ബന്ധുക്കളുടെ പരിചയപെടലുകൾക്ക് ഇടയിൽ നന്ദനോട് ഒന്ന് സംസാരിക്കാൻ അവൾ കൊതിച്ചു
നന്ദിത അവളെ കൂട്ടി നന്ദന്റെ മുറിയിൽ എത്തി
“രാധു നിനക്ക് വേണ്ട ഡ്രസ്സ് ഒക്കെ അലമാരയിൽ ഉണ്ട് വേണെങ്കിൽ ഒന്ന് ഫ്രഷ് ആയിക്കോ
“നന്ദേ എന്തൊക്കെ ആണ് നടക്കുന്നത് എന്ന് എനിക്ക് ഒന്ന് പറഞ്ഞു തരാമോ
“അതൊക്കെ ഏട്ടൻ പറയും നീ ഫ്രഷ് ആയി ഇരിക്ക് ഞാൻ അങ്ങോട്ട് ചെല്ലട്ടെ
നന്ദിത മുറി വിട്ടു പോയി
അവൾ വീണ്ടും ആ ഇരിപ്പ് കുറേ നേരം തുടർന്നു
അമല വന്നു അവളെ വിളിച്ചു
“രാധു
“അമ്മു നീയെങ്കിലും ഒന്ന് പറഞ്ഞു താ എന്താണ് നടക്കുന്നത്
“അതൊക്കെ ടൈം ആകുമ്പോൾ അറിയും ദേ ഫോണിൽ രേഷ്മ ഉണ്ട് അവൾ നിന്നോട് സംസാരിക്കണം എന്ന് പറയുന്നു
രാധിക ഫോൺ വാങ്ങി
“ഹലോ
“രാധു ഞാൻ ആണ് രേഷ്മ
“പറ ഡി
“നീ ഹാപ്പി അല്ലേ
എനിക്ക് വരാൻ പറ്റിയില്ല
നിനക്ക് അറിയാല്ലോ സിറ്റുവേഷൻ
നീ ഹാപ്പി അല്ലേ
“ആടി ഹാപ്പി ആണ്
“നിന്റെ നമ്പറിൽ കിട്ടാഞ്ഞത് കൊണ്ടാണ് രേവുവിനെ കൊണ്ടു അമലയുടെ നമ്പർ വാങ്ങി വിളിച്ചത്
“ഞാൻ നാളെ നിന്നെ വിളിക്കാം
“ഓക്കേ ഡി ബൈ നന്ദേട്ടനെ തിരക്കി എന്ന് പറ
“ഓക്കേ
അവൾ ഫോൺ തിരികെ അമലയുടെ കയ്യിൽ കൊടുത്തു
“ഞാൻ ഇറങ്ങട്ടെ
ഞാൻ വിളിക്കാം നിന്നെ
“മ്മ് ശരി
അമല പോയി കഴിഞ്ഞും അവൾ കുറേ നേരം ആ ഇരുപ്പ് തുടർന്നു
കുറേ കഴിഞ്ഞപ്പോൾ ശ്രീദേവി വന്നു വിളിച്ചപ്പോൾ ആണ് അവൾ ബോധത്തിൽ വന്നത്
“മോൾ ഇതുവരെ കുളിച്ചില്ലേ
“ഞാൻ കുളിക്കാൻ പോവരുന്നു
“എങ്കിൽ കുളിച്ചിട്ടു താഴേക്ക് വാ
“ശരി അമ്മേ
അവൾ കുളിച്ചു വന്നു ഒരു പച്ച കര ഉള്ള സെറ്റ് സാരിയും പച്ച ഹാൻഡ് വർക്ക് ബ്ലൗസ്സും ഇട്ടു കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്കു വിശ്വാസം തോന്നിയില്ല തന്റെ മാറിൽ പറ്റി കിടക്കുന്ന മഞ്ഞചരടിലെ ആലിലതാലി നന്ദൻ കെട്ടിയതാണ് എന്ന് അവൾ പെട്ടന്ന് മുടി കെട്ടി താഴേക്കു ചെന്നു
അവിടുത്തെ ബന്ധു തിരക്ക് ഒഴിഞ്ഞിരുന്നില്ല
ഭക്ഷണം കഴിക്കാൻ ശ്രീദേവി നിർബന്ധിച്ചത് കൊണ്ടു മാത്രം അവൾ എന്തോ ഒന്ന് കഴിച്ചെന്നു വരുത്തി
കഴിക്കാൻ ഇരിക്കുമ്പോഴും അവൾ നന്ദനെ തിരഞ്ഞു അത് മനസിലാക്കി എന്നോണം നന്ദിത പറഞ്ഞു
“ഏട്ടൻ ഫ്രണ്ടൻസിനെ പറഞ്ഞു അയക്കാണ് വിളിക്കണോ
“വേണ്ട
രാധിക പറഞ്ഞു
ശ്രീദേവി രാധികയെ വിളിച്ചു കൊണ്ടുപോയി
ഒരു ഗ്ലാസ്സ് പാൽ അവളുടെ കയ്യിൽ കൊടുത്ത് പറഞ്ഞു
“മോൾ ചെല്ല്
അത് വാങ്ങുമ്പോൾ അവളുടെ കൈകൾ വിറകുന്നുണ്ടാരുന്നു
അതുമായി അവൾ നന്ദന്റെ റൂമിൽ എത്തി
നന്ദൻ അപ്പോളും വന്നിരുന്നില്ല
വെറുതെ മേശപുറത്ത് ഇരുന്നപ്പോൾ ആണ് അവൾ ആ പുസ്തകം കാണുന്നത്
ഈ പ്രണയതീരത്ത്….
അവൾ അത് എടുത്തു തുറന്നു
” എന്റെ ആദ്യ പുസ്തകം
നന്ദൻ വിശ്വനാഥ് മേനോൻ
(എൻ. വി. എം )
ഞെട്ടലോടെ രാധിക ഓര്ത്തു ഈ പുസ്തകം ഹരി വായിക്കാൻ തന്നതും അത് പുള്ളി എഴുതിയതാണ് എന്ന് പറഞ്ഞതും ഒക്കെ
ആ പുസ്തകം താൻ വായിക്കാൻ വേണ്ടി വെറുതെ ഹരി പറഞ്ഞ ഒരു കള്ളം ആരുന്നു അത് അയാളുടെ ബുക്ക് ആണ് എന്നുള്ളത് എന്ന് അവൾക്കു തോന്നി
അത് വായിച്ചപ്പോൾ തന്റെ ജീവിതവും ആയി സാമ്യം തോന്നിയിരുന്നു എന്നത് സത്യം ആണ്
പെട്ടന്ന് മുറി തുറക്കുന്ന ശബ്ദം കേട്ടു
രാധികയുടെ ഉടൽ വിറച്ചു
നന്ദൻ അകത്തേക്കു കയറി
നോട്ടങ്ങൾ പരസ്പരം ഇടഞ്ഞു
“ഒരുപാട് നേരം ആയോ കാത്തിരിക്കാൻ തുടങ്ങിയിട്ട്
ഒരു ഭാവഭേദവും ഇല്ലാതെ നന്ദൻ ചോദിച്ചു
രാധിക മറുപടി പറഞ്ഞില്ല
“രാവിലെ മുതൽ ഉള്ള ക്ഷീണം ആണ് ഒന്ന് കുളിച്ചിട്ടു വന്നു സംസാരിക്കാം
നീ വല്ലോം കഴിച്ചോ
നന്ദൻ ചോദിച്ചു
.
“മ്മ്
രാധിക യാന്ത്രികമായി തലയാട്ടി
നന്ദൻ കുളിച്ചു വന്നു
രാധിക ജനലിൽ നോക്കി പുറത്തേക്ക് നോക്കി നില്കുവരുന്നു
അവൻ മേശയിൽ ഇരിക്കുന്ന പാൽ ഗ്ലാസ്സ് എടുത്തു
“രാധേ
അവൾ തിരിഞ്ഞു നോക്കി
“ദാ കുടിക്ക്
അവൻ പകുതി കുടിച്ച് അവൾക്കു നല്‌കി
അവൾ അത് വാങ്ങാൻ മടിച്ചു നിന്നു
“നിന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉണ്ടെന്ന് അറിയാം എല്ലാം പറയാം ആദ്യം ഇത് കുടിക്ക്
അവൾ അത് വാങ്ങി കുടിച്ചു
“ഇനി ചോദിക്ക് എന്നോട് ചോദിക്കാൻ ഉള്ളത് ഒക്കെ
നന്ദൻ പറഞ്ഞു
രാധിക ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു
“അന്ന് ഹർഷൻ വിളിച്ചു എന്നെ ഭീഷണിപ്പെടുത്തി നമ്മുടെ കല്യാണം മുടങ്ങി എന്ന് അറിഞ്ഞു എന്നെ കാണാൻ എന്റെ ജോലിസ്ഥലത്ത് ഒരാൾ വന്നു
എന്നോട് മാപ്പ് പറയാൻ ചേട്ടൻ ചെയ്ത തെറ്റിന് ഒരുപാട് വട്ടം മാപ്പ് പറഞ്ഞു
അന്ന് തുടങ്ങിയ സൗഹൃദം ആണ് ഹരിയുമായി
പിന്നീട് ഒരിക്കൽ അടുത്ത സുഹൃത്ത് കൂടെ ആയ ദേവികയെ ഒരിക്കൽ യാദർശ്ചികം ആയി ഹരിയെ പരിചയപ്പെടുത്തി ആ പരിചയപ്പെടുത്തൽ അവരുടെ പ്രണയത്തിൽ ആണ് ചെന്നു അവസാനിച്ചത് അതോടെ ഞങ്ങളുടെ സൗഹൃദം ഒന്നുടെ ദൃഡം ആയി ഹരി ആണ് എനിക്ക് സ്കൂളിൽ ജോലി ശരിയാക്കി തന്നത്
ഞാൻ നിന്നോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ അറിയാതെ ഞാൻ നിന്നോട് പറയാൻ വിട്ടുപോയത് ആണ് ഹരിയുടെ കാര്യം പക്ഷെ അത് നന്നായി അതുകൊണ്ട് അല്ലേ നീ ഹരിയോട് തന്നെ സഹായം ചോദിച്ചത്
പിന്നെ അവൻ നിനക്ക് നല്ല ഫ്രണ്ട് ആണ് കെട്ടോ അതുകൊണ്ട് ആണ് അവൻ എന്നോട് ആദ്യം ഒന്നും പറയാഞ്ഞത്
അന്ന് നീ ഹരിയെ സ്നേഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരുനിമിഷം ഞാൻ ഞെട്ടിപോയിരുന്നു
അന്ന് ഞാൻ ശരിക്കും വിഷമിച്ചു പോയിരുന്നു
കാരണം ഇങ്ങനെ ഒരു കാര്യം ഹരി എന്നോട് പറഞ്ഞിരുന്നില്ല ആ സമയത്ത് ഹരിയും ദേവുവും തമ്മിൽ അത്യാവശ്യം വല്ല്യ ഒരു പിണക്കത്തിലും ആയിരുന്നു അവർ ബ്രേക്ക് അപ്പ് ആകാൻ പോകുന്നു എന്ന് ദേവു പറയുകയും ചെയ്തു അതുകൊണ്ട് അന്നത്തെ ദിവസം എനിക്ക് മരിച്ചാൽ മതി എന്ന് ആരുന്നു
എന്റെ സങ്കടം മനസിലായത് കൊണ്ടു ആകാം ഹരി എന്നോട് വന്നു നീ പറഞ്ഞതെല്ലാം തുറന്നു പറഞ്ഞത്
നിന്റെ ആവിശ്യം ന്യായം ആണെന്ന് തോന്നിയെങ്കിലും എന്റെ മുഖത്ത് നോക്കി മറ്റൊരാളെ ഇഷ്ട്ടം ആണ് എന്ന് പറഞ്ഞ നിന്നെ ഒന്ന് വട്ടുപിടിപ്പിക്കണം എന്ന് തോന്നി അങ്ങനെ ആണ് ഞാനും ഹരിയും ദേവികയും ഈ കാര്യം പ്ലാൻ ചെയ്യുന്നത്
നിന്റെ അച്ഛനോട് കാര്യം പറഞ്ഞപ്പോൾ ഇനി നിന്നെ വിഷമിപ്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞു അവസാനം ഞാൻ കാലുപിടിച്ചു ആണ് സമ്മതിപ്പിച്ചത് നിന്റെ അമ്മയോട് കാര്യം പറഞ്ഞു അച്ഛൻ മനസിലാക്കി എന്റെ വീട്ടിൽ ആർക്കും സത്യത്തിൽ ഇത് അറിയില്ല നീ വീട്ടിൽ ഇല്ലാത്ത നേരത്ത് തന്നെ അച്ഛനും അമ്മയും നിന്റെ വീട്ടിൽ വന്നു കാര്യങ്ങൾ ഉറപ്പിച്ചിരുന്നു പിന്നെ നന്ദിതയും അനിയും എല്ലാത്തിനും സപ്പോർട്ട് ആയോണ്ട് കുറേ കഷ്ട്ടപെടേണ്ടി വന്നില്ല നിശ്ചയം വേണ്ടാന്ന് വച്ചതു കൊണ്ടു വിവാഹപന്തൽ വരെ നീ കാര്യങ്ങൾ അറിയാതെ കൊണ്ടുവന്നു
ഇതിനിടയിൽ നീ അമ്മയെയോ അമ്മ നിന്നെയോ അമ്പലത്തിൽ വച്ചു കണ്ടു പോയാലോ എന്ന പേടി മാത്രേ ഉണ്ടാരുന്നുള്ളു
അഥവാ അങ്ങനെ ഒരു സിറ്റുവേഷൻ വന്നാൽ നിന്നെ ഒറ്റക്ക് അമ്പലത്തിൽ വിടരുത് എന്ന് രേവതിയെ ഏൽപ്പിച്ചിരുന്നു
പിന്നെ രേഷ്മയും അമലയും ഒരുപാട് ഹെല്പ് ചെയ്തു
പിന്നെ ഈ കാര്യം കൊണ്ടു ഗുണം ഉണ്ടായത് ദേവുവിനും ഹരിക്കും ആണ് ഒരിക്കലും നടക്കില്ല എന്ന് അവർ വിചാരിച്ച അവരുടെ കല്യാണം ആണ് നടന്നത്
ഞാൻ ദേവുവിന്റെ വീട്ടിൽ പോയി അങ്കിളിനോട് ഹരിയെ കുറിച്ച് സംസാരിച്ചു
നന്ദൻ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു
രാധിക അവനെ നോക്കി അതേ നിൽപ്പ് നിൽക്കുക ആണ്
“ഇനി എല്ലാരും കൂടെ എന്നെ പറ്റിച്ചു എന്ന് പറഞ്ഞു പിണങ്ങല്ലേ
നമ്മൾ ഒരുമിച്ചു ജീവിക്കുന്നത് കാണാൻ വേണ്ടി ആണ് എല്ലാരും കൂടെ നിന്നത്
. നന്ദൻ പറഞ്ഞു
“രാധേ നിനക്ക് എന്നെയും എനിക്ക് നിന്നെയും അല്ലാതെ മറ്റാരെയും സ്നേഹിക്കാൻ കഴിയില്ല എന്ന് നമ്മുക്ക് രണ്ടാൾക്കും അറിയാം
ഇനിയും ഈ പരിഭവം വേണ്ട മോളെ
നന്ദൻ പറഞ്ഞു
അവളുടെ മിഴികൾ നിറഞ്ഞു
“അറിഞ്ഞുകൊണ്ടല്ല എങ്കിലും ഞാൻ നിന്നോട് ചെയ്തത് തെറ്റാണു മോളെ
പക്ഷെ അത് എന്ത് കൊണ്ടാണ് എന്ന് നിനക്ക് അറിയാല്ലോ
നമ്മൾ ഒരുമിച്ചു ജീവിക്കുമ്പോൾ അത് ആരുടേം കണ്ണുനീരിന്റെ നനവിൽ ആയിരിക്കല്ല് എന്ന് തോന്നിയത് കൊണ്ടാണ്
ഒരിക്കൽ നിന്നെ വേണ്ടാന്ന് പറഞ്ഞ വിവാഹപന്തലിൽ വച്ചു തന്നെ നിന്നെ സ്വന്തം ആകണം എന്നത് എന്റെ വാശി കൂടെ ആരുന്നു
ഇനിയും എന്നോട് ക്ഷമിക്കാൻ നിനക്ക് കഴിയുന്നില്ല എങ്കിൽ നിന്റെ കാല് പിടിച്ചു മാപ്പ് പറയാനും ഞാൻ തയ്യാർ ആണ്
രാധിക ഓടി വന്നു അവന്റെ വായിൽ വിരൽ അമർത്തി
“അങ്ങനെ ഒന്നും പറയല്ലേ നന്ദുവേട്ട
അവൻ അവളെ വാരിപുണർന്നു ചുംബനം കൊണ്ടു മൂടി
എത്ര നേരം അങ്ങനെ നിന്നു എന്ന് ഇരുവർക്കും അറിയില്ല
അവൻ അവളുടെ അധരങ്ങളിൽ ചുംബിച്ചു
അവളുടെ കഴുത്തിലെ മറുകിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞപ്പോൾ അവൾ നാണത്താൽ അവനെ തള്ളി
“എന്തുപറ്റി
അവൻ കുസൃതിയോടെ ചോദിച്ചു
അവൾ അവനോട് ചേർന്ന് നിന്ന് ഏന്തി വലിഞ്ഞു അവന്റെ കവിളിൽ ചുംബിച്ചു
അത് കണ്ട് അവൻ അവളെ വരി എടുത്തു
“ഇനി എവിടാണെന്ന് വച്ചാൽ തന്നോ
നന്ദൻ പറഞ്ഞു
അവളുടെ കഴുത്തിൽ അവന്റെ ചുണ്ട് വീണ്ടും അമർന്നു അവൾ വീണ്ടും അവന്റെ കവിളിൽ ചുംബിച്ചു
അവൻ അവളെ മുറുക്കി കെട്ടിപിടിച്ചു
അവളെ ചേർന്ന് നിൽക്കേ അവൻ അവളോട് പറഞ്ഞു
“രാധേ
അവന്റെ നെഞ്ചിൽ ചേർന്ന് നിൽക്കുന്ന അവളെ നോക്കി അവൻ വിളിച്ചു
“മ്മ്
“നമ്മുക്ക് ഒരിടം വരെ പോയാലോ
“ഇപ്പോഴോ
“അതേ
“എവിടാ
“അതൊക്കെ ഉണ്ട് നീ വാ
അവൻ അവളെ പിടിച്ചു ആരും കാണാതെ താഴെ എത്തി ശബ്ദം ഉണ്ടാകാതെ വാതിൽ തുറന്നു
മുറ്റത്ത് ഇറങ്ങി വണ്ടി തള്ളി ഗേറ്റിനു പുറത്തു എത്തി സ്റ്റാർട്ട് ആക്കി
“കേറൂ
“എങ്ങോട്ട്
“കേറടി വേഗം
അവൾ കയറി
വണ്ടി അമ്പലത്തിന്റെ മുന്നിൽ നിന്നു
“ഇങ്ങോട്ട് ആരുന്നോ
“അതേ
അവർ കുളക്കടവിലേക്ക് നടന്നു
അവിടെ ചെന്നു നന്ദൻ ഇരുന്നു
“ഇരിക്ക്
അവൻ അവളോട് പറഞ്ഞു
അവൾ അവന്റെ അരികിൽ ആയി ഇരുന്നു
അവൻ പോക്കറ്റിൽ നിന്നും ഒരു സിന്ദൂരചെപ്പ് എടുത്തു അതിൽ നിന്നും ഒരു നുള്ള് സിന്ദൂരം അവളുടെ നെറുകയിൽ ചാർത്തി
പിന്നീട് ആ നെറുകിൽ ഒരു ചുംബനം നൽകി
“നമ്മുടെ പ്രണയം ഈ കുളകടവും ആമ്പൽപൂക്കളും അറിഞ്ഞടത്തോളം വേറെ ആരാണ് അറിഞ്ഞിരിക്കുന്നത്
അവളുടെ മടിയിൽ കിടന്നു കൊണ്ടു നന്ദൻ പറഞ്ഞു
അവൾ കൈകൊണ്ടു അവന്റെ ശിരസ്സിൽ തലോടി
കുളത്തിൽ ആമ്പൽ വിരിയാൻ ആയി നിൽക്കുക ആരുന്നു
“എത്ര ഭംഗി ആണ് അല്ലേ ഈ ആമ്പൽ പൂക്കൾ കാണാൻ
രാധിക പറഞ്ഞു
“നിന്റെ അത്രേം ഭംഗി ഇല്ല
നന്ദൻ പ്രണയാർദ്രം ആയി പറഞ്ഞു
അവളുടെ മുഖം നാണം കൊണ്ടു മുറുകി
നല്ല തണുത്ത കാറ്റ് വീശുന്നുണ്ടാരുന്നു
“നമ്മുക്ക് പോയാലോ
നന്ദൻ ചോദിച്ചു
“കുറച്ച് കൂടെ കഴിയട്ടെ നന്ദുവേട്ട
“ഒന്ന് പോടീ സമയം കുറേ ഇവിടെ ഒരുത്തൻ വർഷങ്ങൾ ആയി കാത്തിരിക്കുന്ന ഒരു ഫസ്റ്റ് നൈറ്റ് ആണ് അത് ഇങ്ങനെ കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കാൻ അല്ല
അവൻ കുസൃതിയോടെ പറഞ്ഞു
അവളുടെ മുഖം നാണത്താൽ തുടുത്തു
തിരിച്ചു പോകുമ്പോൾ അവൾ അവനെ ഇറുകെ പുണർന്നു ആണ് ഇരുന്നത് തണുപ്പ് അത്രക്ക് അസഹ്യമായിരുന്നു
ഇനി അവർ ആയി അവരുടെ ഫസ്റ്റ് നൈറ്റ് ആയി നമ്മൾ അങ്ങോട്ട് എത്തിനോക്കണ്ട അതൊക്കെ മോശല്ലേ…. 😃😃
ആ പ്രണയതീരത്ത് അവർ മാത്രം മതി
(ശുഭം)
Click Here to read full parts of the novel
എത്രമാത്രം നന്നായി എന്ന് അറിയില്ല നിങ്ങളുടെ ഒക്കെ പ്രതീക്ഷക്ക് ഒത്തു വന്നൊന്ന് അറിയില്ല ഒരുപാട് ടെൻഷൻ അടിപ്പിച്ചു എന്ന് അറിയാം കിട്ടില്ല എന്ന് വിശ്വസിച്ച ഒരു കാര്യം കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഉണ്ടല്ലോ അത് വേറെ ലെവൽ ആണ് അതിനാണ് ടെൻഷൻ അടിപ്പിച്ചത് മുഴുവൻ
നന്ദനു ഞാൻ രാധികയെ കൊടുക്കില്ല എന്ന് കരുതി വായന നിർത്തിയവർ വരെ ഉണ്ടെന്ന് തോന്നുന്നു
യഥാർത്ഥ പ്രണയം ആർക്കും തോൽപ്പിക്കാൻ കഴിയില്ല
എന്നത്തേയും പോലെ എനിക്ക് ആയി ഒരു വരി കുറിക്കാൻ മറക്കരുത്
ഇഷ്ടമായാലും ഇല്ലെങ്കിലും എന്താവാണെങ്കിലും അഭിപ്രായം അറിയുവാൻ നല്ല ആഗ്രഹം ഉണ്ട്. വെബ്‌സൈറ്റിൽ കഥയുടെ താഴെ Leave reply എന്ന് എഴുതിയടത്ത് തന്നെ ആ രണ്ട് വരി കുറിക്കണേ പ്ലീസ് 😍
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Super ayittunde.nanduvine radhaye kittiyallo.eniyum ethupole ulla kadhakal pratheekshikkunnu.
ഇങ്ങനെ ഒരു end തന്നെയാണ് മനസ്സിൽ ഉണ്ടായിരുന്നത്. എല്ലാരും കൂടി പ്ലാൻ ചെയ്തതാണെന്ന് തോന്നി. അതെ സ്നേഹിക്കുന്നവർ കഥയിൽ എങ്കിലും ഒന്നിക്കട്ടെ. നന്നായിട്ടുണ്ട്ട്ടോ.
Superb
💖 touching
Orupadu santhoshathodeyum.orupadu sankadathodeyum vayichathanu ee novel