Skip to content

തിന്മയെ ഇല്ലാതാക്കിയ നന്മ

forest kids story

ഒരു വലിയ കാടുണ്ടായിരുന്നു…സുന്ദരിക്കാട് എന്നായിരുന്നു ആ കാടിന്റെ പേര്…. ആ കാട്ടിൽ നിറയെ മൃഗങ്ങളും ഉണ്ടായിരുന്നു… കുടവയറൻ ആനകുട്ടനും  കൗശലക്കാരൻ കുറുക്കച്ചനും  ഉറക്കം തൂങ്ങി മൂങ്ങ മുത്തശ്ശനും മണ്ടൂസൻ കഴുതപ്പനും വേഗക്കാരൻ ചീറ്റപ്പുലിയും ദേഷ്യക്കാരൻ കടുവാച്ചനും  പാട്ടുകാരി കുയിലമ്മയും ഒക്കെയുള്ള ഒരു നല്ല കാടായിരുന്നു അത്… ആ കാടിന്റെ  രാജാവായ സിംഹം വളരെ നല്ലവനും സൗമ്യശീലനുമായിരുന്നു.. അദ്ദേഹം ആ കാടിനെ വളരെ നന്നായി പരിപാലിച്ചിരുന്നു… അവിടുത്തെ ഓരോ മൃഗത്തിന്റെയും സന്തോഷങ്ങളിലും സങ്കടങ്ങളിലും അദ്ദേഹം കൂടെ നിന്നിരുന്നു….

എന്നാൽ അപ്രതീക്ഷിതമായി ഒരു വാർത്ത ആ കാടിനെ തേടിയെത്തി. സിംഹരാജൻ നാട് നീങ്ങിയിരിക്കുന്നു… ആ വാർത്ത കാടിനെ മുഴുവൻ ദുഃഖത്തിലാഴ്ത്തി… പുതിയ രാജാവായി സിംഹരാജാവിന്റെ മകൻ സ്ഥാനമേൽറ്റു… അച്ഛന്റെ നന്മകൾ മകനിലൂടെ വീണ്ടും ലഭിക്കുമെന്ന പ്രതീക്ഷയിൽ കാട് വീണ്ടും ഉണർന്നു… പക്ഷെ വിധി മറ്റൊന്നായിരുന്നു… അച്ഛന്റെ സ്വഭാവത്തിന് നേരെ വിപരീതമായിരുന്നു മകൻ… അവൻ തന്റെ അധികാരം ഉറപ്പിക്കാനായി തനിക്കെതിരെ വരുന്നവരെ നിഷ്കരുണം കൊന്നു തള്ളി.. ആരുടേയും വാക്കുകൾ കേൾക്കാതെ സ്വയം ഭരണം ആരംഭിച്ചു… കാട്ടിൽ എല്ലാവരും അവന്റെ ശത്രുക്കളാകാൻ അധിക സമയം വേണ്ടി വന്നില്ല..

അതിനിടയിൽ മറ്റു കാടുകളെ ഒരാവശ്യവും ഇല്ലാതെ ആക്രമിക്കുക പുതിയ സിംഹരാജന്റെ ശീലമായിരുന്നു… എല്ലാ കാടുകളും കീഴടക്കി ചക്രവർത്തിയായി ജീവിക്കാനായിരുന്നു അവന്റെ ആഗ്രഹം… ചിലയിടങ്ങളിൽ അവൻ തന്റെ ആക്രമണത്തിലൂടെ സ്വന്തമാക്കി.. പക്ഷെ സുന്ദരി കാടിനു കിഴക്ക് വശത്തുള്ള പഞ്ചവൻ കാട് വളരെ ശക്തരായിരുന്നു… അവിടുത്തെ മൃഗങ്ങൾ ഒറ്റകെട്ടായിരുന്നു…അവരുടെ രാജാവ് ജനസമ്മതനും ആയിരുന്നു…അതിനാൽ പഞ്ചവൻ കാടിനെ ആക്രമിച്ച സിംഹരാജന് അവരുടെ ചെറുത്ത് നില്പിനെ അതിജീവിക്കാനായില്ല… അവൻ അവിടെ നിന്നും തോറ്റോടി… ആക്രമണത്തിൽ മാരകമായി പരുക്കേറ്റ സിംഹം കാടിനുള്ളിലെ ഒഴിഞ്ഞ ഭാഗത്തു തളർന്നു വീണു… രണ്ട് ദിവസം രാജാവിനെ കാണാതായപ്പോൾ സുന്ദരി കാട്ടിലെ മൃഗങ്ങൾ കരുതി അവൻ പേടിച്ച് നാണക്കേടു കൊണ്ട് ഓടി പോയെന്ന്… അവർ സന്തോഷിച്ചു…

എന്നാൽ പുഴക്കരയിലെ അത്തിമരം പൂത്തതറിഞ്ഞു അത് നോക്കാനായി പോയ പാട്ടുകാരി കുയിലമ്മ കാടിന്റെ ഒഴിഞ്ഞ ഭാഗത്തു മൃതപ്രായനായി കിടക്കുന്ന സിംഹരാജാവിനെ കണ്ടു… അവളത് വേഗം കട്ടിൽ എല്ലാവരെയും അറിയിച്ചു… പക്ഷെ കാട്ടിലാരും തന്നെ സിംഹത്തെ രക്ഷിക്കാൻ തയാറായില്ല..
തങ്ങളെ ഒരുപാടു ദ്രോഹിച്ച സിംഹം അവിടെ കിടക്കട്ടെ എന്ന ദേഷ്യക്കാരൻ കടുവാച്ചന്റെ വാക്കുകൾ എല്ലാവരും അംഗീകരിച്ചു…
പക്ഷെ ഉറക്കം തൂങ്ങി മൂങ്ങ മുത്തശ്ശൻ അതിനെ എതിർത്തു…

“അവൻ ഈ കാടിന്റെ രാജാവാണ്..രാജാവില്ലാതെ നാട് നശിച്ചു പോകും…
തിന്മയെ ഇല്ലാതാക്കാൻ നന്മയ്ക്കു മാത്രമേ കഴിയുള്ളു…ഇരുട്ടിനെ ഇല്ലാതാക്കാൻ വെളിച്ചത്തിനു മാത്രമേ സാധ്യമാകുള്ളൂ…അവന്റെ മനസ്സിലെ ഇരുട്ട് സ്നേഹം കൊണ്ടാണ് നാം ഇല്ലാതാകേണ്ടത്…അല്ലാതെ പ്രതികാരം കൊണ്ടല്ല…എത്ര ക്രൂരനായാലും അവൻ നമ്മുടെ സിംഹരാജന്റെ മകനല്ലേ…”

മൂങ്ങ മുത്തശ്ശന്റെ വാക്കുകൾ ശരിയാണെന്നു അവർക്ക് തോന്നി…അവർ സിംഹത്തെ തിരക്കി ഇറങ്ങി…കുറെ ദൂരം ചെന്ന അവർ അവനെ കണ്ടെത്തി ആട് വൈദ്യന്റെ അടുത്തെത്തിച്ചു…
അവനെ ഒരു കൂടപ്പിറപ്പെന്ന പോലെ സംരക്ഷിച്ചു…അവനാവശ്യമായതെല്ലാം അവർ നൽകി സ്നേഹിച്ചു…അത് ക്രൂരനായ സിംഹത്തിന്റെ മനസ്സിൽ കുളിർ മഴയായി…

“ഇത്രയധികം നിങ്ങളെ ദ്രോഹിച്ച എന്നെ എന്തിനാണ് സ്നേഹിക്കുന്നതെന്ന്” അവൻ അവരോടു ചോദിച്ചു…

“നീ ഞങ്ങളുടെ രാജാവെന്നതിലുപരി ഞങ്ങളുടെ സിംഹരാജന്റെ പുത്രനാണ്.. അദ്ദേഹം ഞങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നു…അതിനാൽ നീ ഞങ്ങൾക്ക് സഹോദരനാണ്…ദ്രോഹിക്കുന്നവരെയും സ്നേഹിക്കാനാണ് നിന്റെ അച്ഛനും മൂങ്ങ മുത്തച്ഛനുമൊക്കെ ഞങ്ങളെ പഠിപ്പിച്ചത്…നീ ഞങ്ങളോട് ചെയ്ത ദ്രോഹം  പോലെ തന്നെ ഞങ്ങളും ചെയ്താൽ നമ്മൾ തമ്മിൽ എന്താണ് വ്യത്യാസം….? ”

അവരുടെ വാക്കുകൾ അവന്റെ കണ്ണ് തുറപ്പിച്ചു…
അച്ഛന്റെ വാക്കുകൾ അനുസരിക്കാത്തതിൽ അവനാദ്യമായി കുറ്റബോധം തോന്നി ഒപ്പം അച്ഛന്റെ മഹത്വം ഓർത്ത് അഭിമാനവും….
അവൻ സുന്ദരി കാട്ടിലെ എല്ലാ മൃഗങ്ങളോടും മാപ്പ് ചോദിച്ചു… അവരുടെ രാജാവാകാൻ തനിക്ക് യോഗ്യത ഇല്ലെന്നു പറഞ്ഞു അവനാ കാടുവിട്ടു പോകാൻ തീരുമാനിച്ചു…പക്ഷേ അവന്റെ മനം മാറ്റത്തിൽ സന്തുഷ്ടരായ മൃഗങ്ങൾ അവനെ രാജാവായി വീണ്ടും പ്രഖ്യാപിച്ചു….അങ്ങനെ ഒരുപാട് നാൾ ജനപ്രിയനായ സിംഹരാജനായി അവൻ സുന്ദരിക്കാട് ഭരിച്ചു….

ഗുണപാഠം :- എത്ര വലിയ തിന്മയെയും ഇല്ലാതാക്കാൻ സ്നേഹമെന്ന മരുന്നിനു സാധിക്കും..

Darsana S Pillai

3.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!