കാട്ടിൽ വികൃതിയും അഹങ്കാരിയുമായ ഒരു കുഞ്ഞു കുറുക്കനുണ്ടായിരുന്നു.
ബുദ്ധിയിൽ തന്നെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലന്നും ചെറിയ ചെറിയ മൃഗങ്ങൾക്ക് വലിയ മൃഗങ്ങളുടെ അത്ര ശക്തിയൊന്നും ഇല്ലാത്തതിനാൽ അവരെ ഒന്നിനും കൊള്ളില്ലന്നുമായിരുന്നു അവൻ പറഞ്ഞു നടന്നിരുന്നത്.
അവൻ എന്നും തരം കിട്ടുമ്പോഴെല്ലാം മുയൽ ,എലികൾ എന്നു കണ്ട കുഞ്ഞു കുഞ്ഞു മൃഗങ്ങളെ കളിയാക്കുക ഒരു പതിവാക്കി മാറ്റി.
അങ്ങനെയിരിക്കെ ഒരു ദിവസം അവൻ കാട്ടിലൂടെ നടക്കുമ്പോൾ വേട്ടക്കാർ കുഴിച്ച ഒരു വലിയ കുഴിയിൽ അവൻ വീണു പോയി.
എങ്ങിനെ ശ്രമിച്ചിട്ടും അവന് കുഴിയിൽ നിന്ന് പുറത്തേക്കു കയറാൻ കഴിഞ്ഞില്ല. കുഞ്ഞികുറുക്കന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ട് അതുവഴി കടന്നു പോയ വലിയ മൃഗങ്ങളൊന്നും അഹങ്കാരിയായ കുഞ്ഞികുറുക്കനെ രക്ഷിക്കാൻ ശ്രമിച്ചില്ല.പാവം കുഞ്ഞികുറുക്കൻ ആ കുഴിയിൽ കിടന്ന് കരച്ചിലോട് കരച്ചിൽ.
അപ്പോഴാണ് ആ വഴിയേ ഒരു കുഞ്ഞനെലി വന്നത് കുഴിയിൽ കിടന്നു കരയുന്ന കുഞ്ഞു കുറുക്കൻ്റെ കരച്ചിൽ കേട്ട് സങ്കടം വന്ന എലിക്കുട്ടൻ അവനെ സഹായിക്കാമെന്നേറ്റു. പക്ഷെ കുഞ്ഞു കുറുക്കൻ അവനോട് ചോദിച്ചു,
” ഇത്രയും വലിയ വലിയ ശക്തരായ മൃഗങ്ങളൊന്നും എന്നെ സഹായിക്കാൻ വന്നില്ല അപ്പോഴാണോ ഇത്തിരിയില്ലാത്ത നീ “.
എന്നു പറഞ്ഞു കുഞ്ഞു കുറുക്കൻ കളിയാക്കിയപ്പോഴും ഒന്നും പറയാതെ കുഴിയിലേക്ക് ചാടിയിറങ്ങി കൊണ്ട് കുഞ്ഞനെലി പറഞ്ഞു,
“കുഞ്ഞി കുറുക്കാ നിനക്ക് രക്ഷപ്പെടണമെങ്കിൽ രക്ഷപെട്ടോളു ഞാനിവിടെ മുതൽ ഒരു തുരങ്കം തുരക്കാൻ പോകുകയാണ് നിനക്കു വേണമെങ്കിൽ അതുവഴി മുന്നോട്ടു പോകാം ആ വഴി നീ കയറി വന്നാൽ ഈ കുഴിയിൽ നിന്ന് പുറത്തേക്ക് രക്ഷപ്പെടാം”.
അതും പറഞ്ഞ് കുഞ്ഞനെലി മണ്ണ് തുരക്കാൻ തുടങ്ങി അന്തം വിട്ടു നിന്ന കുഞ്ഞികുറുക്കൻ കുഞ്ഞനെലി തുരന്നെടുത്ത തുരങ്കത്തിലൂടെ കുഴിയിൽ നിന്ന് രക്ഷപെട്ടു.
അവിടെ കുഞ്ഞനെലി കുഞ്ഞികുറുക്കനെയും കാത്തുനിൽക്കുന്നുണ്ടായിരുന്നു, കുറുക്കൻ കുഞ്ഞനെലിയോട് ഒരുപാട് നന്ദിപറഞ്ഞു.
ഇനി മേലിൽ താൻ ആരെയും വലിപ്പത്തിന്റെ പേരിലും ശക്തിയുടെ പേരിലും കളിയാക്കില്ല എന്നു വാക്കുകൊടുക്കുകയും ചെയ്തു.
ഗുണപാഠം :
കൂട്ടുകാരെ രൂപത്തിലോ വലിപ്പത്തിലോ നമ്മൾ ആരെയും വില കുറച്ചു കാണരുത്.
പ്രജിഷ
Prejeesha jubi
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
നന്നായി എഴുതിട്ടൊ
Good keep it up
നമ്മുടെ കുട്ടികൾക്ക് ഇത്തരം കഥ കളിലൂടെ വേണം നന്മകൾ വളർത്താൻ ഇനിയും എഴുതുക സഹോദരീ…
കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയ കുഞ്ഞു കഥ…
Good keep it up
അടിപൊളി നന്നായി എഴുതി
നന്നായിട്ടുണ്ട് ഇനിയു ധാരാളം എഴുതണം
ഹൃദ്യമായി എഴുതി
Very nice story
Wonderful Stories, it’s really read to excellent. Superrrr