Skip to content

ഞാൻചേച്ചിയുടെ വാട്സപ്പിൽ ഞാൻ അയച്ച ഫോട്ടോ പറയും.

ഹായ് ചേച്ചി
ചേച്ചി സുധിഷേട്ടൻ ജോലിയ്ക്കു പോയോ?
ചിന്നൂസും മാളൂസും എന്തിയെ

സുധിയേട്ടൻ ഇന്ന് ജോലിയ്ക്കു പോയില്ല മക്കളെ സ്കൂളിലാക്കാൻ പോയിരിക്കുവാണ്..

രാജീവ്
നീ കയറി ഇരിയ്ക്കു
ഞാൻ ചായ എടുക്കാം..

മൂപ്പർക്കു പെട്ടന്നുള്ള സ്ഥലമാറ്റമായതുകൊണ്ട് കുട്ടികളുടെ അഡ്മിഷന്റെ കാര്യങ്ങൾ ,വീട്ടിലേയ്ക്കുള്ള അത്യാവിശ്യം ചില സാധനങ്ങൾ വാങ്ങാൻ
സത്യം പറഞ്ഞാൽ മൂപ്പർ തിരക്കാണ്..

ശരിയാണ് ഞാൻ എപ്പോൾ വന്നാലും ചേട്ടനെ കാണാറില്ല…

സ്ഥലമാറി വന്നതിന്റെ ഒരു തിരക്ക് അതാണ്.. ഒന്നുരണ്ട് ആഴ്ച്ച കഴിയുമ്പോൾ. എല്ലാം റെഡിയാകും…

ഞങ്ങൾ ഇവിടെ താമസിക്കാൻ വന്നിട്ടും അമ്മയെ കണ്ടില്ലലോ..

അമ്മയ്ക്കു ജോലി തിരക്കായിരിക്കും അല്ലേ

രാജീവ് ഇങ്ങനെ തേരാപാര നടക്കുവാണോ
ജോലിയ്ക്കൊന്നും പോക്കില്ലേ..

ജോലിയുണ്ട് ഇപ്പോൾ രണ്ടു മാസമായി ലീവിലാണ്..

രാജീവാണോ മൂത്തത്
അല്ല ഞാൻ നടുക്കത്തെ ആളാണ് എനിക്ക് മൂത്തത് ഒരു ചേച്ചിയാണ്
ഇളയത് അനിയത്തിയും

രണ്ടു പെണ്ണുങ്ങൾക്കു നടുവിൽ
ഹിറ്റലറായി രാജിവ്

രാജീവ് ഇങ്ങനെ ഉഴപ്പി നടന്നാൽ മതിയോ
ചേച്ചിയെ കെട്ടിക്കാനുള്ളത് നീ കണ്ടെത്തണം..

ഇതാ ഈ ചായ കുടി…

ചേച്ചി
ഇതാണോ സുധിഷേട്ടന്റെ നമ്പർ .പുളളിക്കാരൻ കുറച്ചു ജാഢയാണന്നു തോന്നുന്നു വാട്സപ്പിൽ മെസേജ് അയച്ചതിന് മറുപടിയില്ല…

എല്ലാം സീൻ ചെയ്യും..

അതിന് ഇത് എന്റെ നമ്പറാണ്
ഇത് നിനക്ക് എങ്ങനെ കിട്ടി?

നിങ്ങൾ ഇവിടെ സ്ഥലം കാണാൻ വന്നപ്പോൾ സുധിഷേട്ടൻ എന്റെ നമ്പർ വാങ്ങിയിരുന്നു..

പിന്നെ എന്തോ ആവിശ്യത്തിന് ഈ നമ്പറിൽ നിന്ന് എന്നെ വിളിച്ചിരുന്നു..

സുധിയേട്ടനോട് എത്ര പറഞ്ഞാലും കാര്യമില്ല കാണുന്ന നമ്പറിലേയ്ക്കു ഇതിൽ നിന്നു വിളിയ്ക്കും .. പരിചയമില്ലാത്ത നമ്പറിൽ നിന്ന് കോളു വന്നാൽ കൂടുതലും ഞാൻ എടുക്കാറില്ല..

അതാ തന്റെ മെസേജിനും മറുപടി തരാതിരുന്നത്..

പുള്ളിക്കാരന് ജാഢയൊന്നും ഇല്ല എല്ലാവരുമായി നല്ല കമ്പനിയാണ്..

ഇനി മറുപടി തരാട്ടോ
ഇപ്പോൾ നിങ്ങൾക്ക് ഞാൻ പരിചയക്കാരനല്ലേ?

രാജീവ് ഞാൻ എല്ലാം വെട്ടിതുറന്ന് സംസാരിക്കുന്ന ആളാണ്

രാജീവിനെ വിഷമിക്കാൻ പറയുന്നതല്ല

സുധിയേട്ടൻ ഇല്ലാത്ത സമയത്ത് ഇങ്ങനെ കൂടെ കൂടെ വരുന്നത് എനിക്ക് ഇഷ്ട്ടമല്ല..

നാട്ടുക്കാരെക്കൊണ്ട് ഓരോന്ന് പറയ്‌യിപ്പിക്കാൻ..

പോരാത്തതിന് ഞങ്ങൾ പുതിയ താമസക്കാരും…

ചേച്ചി സുധിഷേട്ടൻ ഇവിടെ ഇല്ലന്നു കരുതി മന: പൂർവ്വമല്ല ഞാൻ ഇവിടെ വരുന്നത്.. ഞാൻ ഇവിടെ വരുമ്പോൾ സുധിഷേട്ടനെ കാണാറില്ല…

മക്കളെ കാണുമ്പോൾ ഒരു സന്തോഷമാണ് മനസ്സിന്..

തന്നെപ്പോലുള്ള ആണിന് എന്തുമാകാം ഞങ്ങൾ ഒന്ന് ഉച്ചത്തിൽ സംസാരിച്ചാൽ ഒന്നു ചിരിച്ചാൽ അതിൽ വരെ കുറ്റവും കുറവും കണ്ടെത്തുന്നവരാണ് നിങ്ങൾ ആണുങ്ങൾ..

നാല് ആണുങ്ങൾ ഒന്നിച്ചിരിക്കുമ്പോൾ ഞങ്ങൾ അതു വഴി പോകുമ്പോൾ ഒന്ന് ചിരിച്ചാൽ വരെ നിങ്ങൾ പറയും പോക്കു കേസാണന്ന്….

ഞങ്ങളുടെ വസ്ത്രം നടത്തം അങ്ങനെ പലതും നിങ്ങൾ നിരീക്ഷിക്കുവാണ്..

രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന കാപാലിക്കരെ ന്യായികരിക്കാൻ വേണ്ടി അവിടെ കുറ്റം കണ്ടെത്തിയതും ആ അമ്മയിലാണ് അമ്മയുടെ ശ്രദ്ധ കുറവാണുപ്പോലും..

മോനെ നിന്നെ സങ്കടപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ല..

ഞാനും നീയും തമ്മിൽ സംസാരിച്ചാൽ സൗഹൃദം സ്ഥാപിച്ചാൽ അതിനെ എല്ലാം
എല്ലാം വെറെ അർത്ഥത്തിലെ ചിലരെങ്കിലും വിലയിരുത്തു..

സദാചാരവാദികൾക്ക് എതിരെ വാദിക്കുന്ന മാന്യന്മാർ തന്നെ.. സ്വന്തം വീട്ടിലെ പെൺ വർഗ്ഗം ഒരു ആണിനോപ്പം യാത്ര ചെയ്യ്താൽ
സംസാരം കൂടുതലായാൽ.

ഞങ്ങളെ എത്രമാത്രം വേദനിപ്പിക്കുമെന്ന് അറിയോ..

സ്ത്രിയുടെ അവകാശത്തിനായി തെരുവിൽ നാടകം കളിയ്ക്കുന്നവർ

സ്വന്തം ജീവിതത്തിൽ അവളെ
അടിമയാക്കും..

പരസ്പരം ഒത്തിരി സ്നേഹിക്കുന്ന മനസ്സിലാക്കുന്ന ഭാര്യ ഭർത്തകന്മാർ…

ഭാര്യ ഒത്തിരിനേരം ഫോണിൽ സംസാരിച്ചാൽ (ചിലപ്പോൾ അത് സ്വന്തം വീട്ടിൽ വിളിയ്ക്കുന്നതാവും)

ഭാര്യ അറിയാതെ ഭാര്യ വിളിച്ച നമ്പറും വിളിച്ച സമയവും ഭർത്താക്കന്മാർ ചെക്കു ചെയ്യാറില്ലേ?

ഭർത്താവ് കുറച്ചുനേരം ഫോണിൽ കളിച്ചാൽ ( ഓഫിസ് കാര്യങ്ങൾ സംസാരിക്കുമ്പോൾ )

ഭർത്താവ് അറിയാതെ ഭർത്താവിന്റെ ഫോണിലെ ചാറ്റുകൾ നോക്കാറില്ലേ..

ഞാനും നീയും എല്ലാവരും അടങ്ങുന്ന സമൂഹം ഒരു നിരീക്ഷണത്തിന്റെ ഭാഗമാണ്..

ഞാൻ ഒരു വീട്ടമ്മയാണ്, ഒരു ഭാര്യയാണ്, അമ്മയാണ്

എന്റെ ഭർത്താവിന് നല്ല ഭാര്യയാകേണ്ടത് എന്റെ ഉത്തരവാദിത്വമാണ്

എന്റെ മക്കൾക്ക് നല്ല അമ്മയാവേണ്ടത്
എന്റെ കടമ്മയാണ്..

എനിക്ക് രാജീവിനെ പറ്റി നന്നായി അറിയില്ല വെറും ഒരാഴ്ച്ചത്തെ പരിചയം..

അതിൽ നിന്ന് രാജീവ് ആരാണന്നോ രാജീവിന്റെ സ്വഭാവം എന്താണന്നോ എനിയ്ക്ക് അറിയില്ല..

ആ സ്ഥ്തിയ്ക്കു നമ്മുക്കിടയിൽ ഒരു
അകലം നല്ലതാണ്..

എന്റെയും എന്റെ മക്കളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് എന്റെ ചുമതലയാണ്…

ചേച്ചി പറഞ്ഞത് ശരിയാണ്..

പക്ഷേ ഞാൻ ഇവിടെ വന്നെതിനുള്ള
ഉത്തരം

ചേച്ചിയുടെ വാട്സപ്പിൽ ഞാൻ അയച്ച ഫോട്ടോ പറയും…

എന്ത് ഫോട്ടോ…?

ചേച്ചി ആദ്യം നെറ്റ് ഓണാക്കി ഫോട്ടോ നോക്ക്..

രാജീവ് നീ കളിയ്ക്കല്ല്

ഞാൻ സുധിയേട്ടനെ വിളിയ്ക്കും…

ചേച്ചി ആ ഫോട്ടോ കണ്ടിട്ടു സുധിഷേട്ടനെ വിളിച്ചോ…

ചേച്ചി എന്തിനാണ് പേടിയ്ക്കുന്നത്..

എനിയ്ക്കു ഒരു പേടിയും ഇല്ല..

എന്നാൽ ആ ഫോട്ടോ ഒന്ന് കാണു…

അവനോട് ഭയമില്ലന്നു പറഞ്ഞെങ്കിലും ആ ഫോട്ടോ ഓപ്പൺ ആക്കാൻ കൈകൾ വിറച്ചു ഞാൻ അറിയാതെ ഇവിടെ അവൻ വല്ല ഒളിക്യാമറയും വച്ചിരുന്നോ..

രണ്ടും കല്പിച്ച് വാടസപ്പ് തുറന്ന് ഫോട്ടോ കണ്ടു..

രാജീവ് ഇതാരാണ്..

ഇവർക്കു എന്റെ മുഖഛായ ഉണ്ടല്ലോ?

ചേച്ചി അത് എന്റെ ചേച്ചിയുടെ ഫോട്ടോ ആണ്..

നീ എന്നെ പേടിപ്പിച്ചു..

ചേച്ചി എന്തു ചെയ്യുന്നു എന്നെക്കാൾ ഗ്ലാമറാണ്…

നിന്നോടാണ് ചോദിച്ചത് അവൾ എന്താണ് ചെയ്യുന്നത് എന്ന്…

അവൾ ഇനി ഒന്നും ചെയ്യില്ല..

ഞങ്ങൾക്കു ഒത്തിരി സന്തോഷം തന്നവൾ

ദു:ഖങ്ങൾ മാത്രം ബാക്കിയാക്കി ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇപ്പോൾ രണ്ടു മാസം കഴിഞ്ഞു…. അതിന്ശേഷം അമ്മയ്ക്കു പുറത്തിറങ്ങാൻ മടിയാണ്..

എന്തെങ്കിലും അസുഖമായിരുന്നോ?

പറയാൻ ഒരു അസുഖവും മുമ്പ് ഉണ്ടായിരുന്നില്ല..

പെട്ടന്നുവന്ന ഒരു നെഞ്ചുവേദന..

ആ നെഞ്ചുവേദന അവളേയും കൂട്ടി മരണത്തിലെയ്ക്കാണ് പോയത്

പുളളിക്കാരി മൂത്തതായതുകൊണ്ട് പലപ്പോഴും അമ്മകളിയായിരുന്നു..

ഞങ്ങളുടെ സ്നേഹനിധിയായ ചേച്ചി പെണ്ണായിരുന്നു..

ഒന്നും ഞങ്ങൾക്കു തരാതെ അവൾ കഴിച്ചിരുന്നില്ല..

സോറി രാജീവ്

കണ്ണു തുടയ്ക്കു..

ഞാൻ ഇടയ്ക്കിടെ ഇവിടെ വന്നത് ചേച്ചിയെ കാണുമ്പോൾ എന്റെ ചേച്ചിപെണ്ണ് മരിച്ചിട്ടില്ല
എന്ന തോന്നലാണ്…

ഒരാളെപ്പോലെ ഏഴു പേരുണ്ടാകുമെന്നാണല്ലോ
അങ്ങാടിപാട്ട്..

പക്ഷേ ആ ഒരാളെപ്പോലെ ആ ഒരാൾ മാത്രമാണ് ഉള്ളത്.

ചേച്ചി എല്ലാ ആണുങ്ങളും മോശക്കാരല്ല

മോശക്കാരുണ്ടാകും അത് പെണ്ണുങ്ങളിലും ഇല്ലേ?

ആരെയും മുൻവിധിയോടെ കാണരുത്…

ചേച്ചിയെ ഞാൻ കുറ്റം പറയില്ല..

ഒരു അമ്മയുടെ കരുതലും ഒരു ഭാര്യയുടെ സ്നേഹവുമായാണ് ചേച്ചിയെകൊണ്ട് ഇങ്ങനെ പറയ്പ്പിച്ചത്..

ചേച്ചി ഇവിടെ വരരുത് എന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞിട്ടും

ഈ ചായ മുഴുവൻ ഞാൻ കുടിച്ചത് ഉളുപ്പില്ലാത്തത് കൊണ്ടല്ല..

എന്റെ ചേച്ചി പെണ്ണ് പറഞ്ഞിട്ടുണ്ട് മുന്നിൽ ഇരിക്കുന്ന അന്നത്തോട് ഒരിയ്ക്കലും വാശി കാണിയ്ക്കരുതെന്ന്…

പിന്നെ ഒന്നുകൂടി പറഞ്ഞിട്ടുണ്ട് നമ്മൾ ശല്യമാണന്ന് തോന്നുന്ന സ്ഥലത്തു നിന്ന് യാത്രപ്പോലും പറയാതെ ഇറങ്ങി പോകണമെന്ന്..

എന്നാൽ ശരി..
ചേട്ടനോട് തിരക്കിയെന്ന് പറയണം..

✍ ജോസ്ബിൻ കുരിയാക്കോസ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

4.5/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!