Skip to content

പാതി ദൈവങ്ങൾ

പാതി ദൈവങ്ങൾ

വിഷുക്കണിയും കൊന്നപ്പൂക്കളും കണ്ടു കണ്ണുകൾ പതുക്കെ മടങ്ങി…..
ഇനി ചിലമ്പുകളുടെ ഉന്മാദനൃത്തങ്ങളാണ് ..
തെയ്യവും തിറകളും നിറഞ്ഞാടുന്ന രാത്രികളും പകലുകളും.

ദൈവത്തിൻറെ സ്വന്തംനാട് ….

കണ്ണിമ പൂട്ടാതെ തൊഴു കൈകളോടെ എന്നുമൊരാശ്ചര്യത്തോടെ നോക്കിക്കാണാൻ … ആ ദൈവീക ഭാവങ്ങൾ … ഉഗ്രഭാവങ്ങളും, മാതൃഭാവങ്ങളും എല്ലാം സമന്വയിപ്പിച്ചുകൊണ്ട് .. ഭഗവതിമാരുടെ വേഷപ്പകർച്ചകൾ, എണ്ണിയാൽ തീരാത്ത അത്രയും മറ്റു മൂർത്തീഭാവങ്ങൾ ..

പ്രാർത്ഥനയുടെയും ചിട്ടകളുടെയും ഒരുപാടു രാപകലുകൾ .. വേഷപ്പകർച്ചകളിൽ ഒരിക്കലും തന്ടെ പ്രതിബിംബങ്ങൾ വരാതെ എല്ലാ ഉന്മാദവും പുറത്തെടുത്തു വെളിച്ചപ്പാടുകളും …… ആരുടെയൊക്കെയോ മുന്നിൽ ഉഗ്രശാസനകളോടെ നിറഞ്ഞു തുള്ളുന്നു ….

നെറ്റിയിലെ മുറിവിൽ നിന്നും രക്തച്ചാലുകൾ നിർത്താതെ ഒഴുകുന്നു…. ഒന്നിനും ആ ചിലമ്പൊലികളുടെ ആരവം അടക്കാൻ ആകുന്നില്ല…… ചുറ്റുമുള്ള കനൽകട്ടകളിലൂടെ നടന്നു പോകുമ്പോളും ഒരുതരി നിലച്ചില്ല ആ കിലുക്കങ്ങൾ…… ചിലമ്പിന്റെയും കയ്യിലെ വാളിന്റെയും…

അമ്മേദേവി എന്ന ഉരുവിടലുകൾക്കിടയിലും എവിടെയൊക്കെയോ കണ്ടു ക്യാമറ ഫ്‌ളാഷ്  മിന്നലുകൾ …

തന്ടെ ഭാവങ്ങൾ ഒപ്പി എടുക്കാൻ ആണോ ?.. ഏതു ഭാവം പതിയും അതിൽ….?  തന്ടെ ഈ ചുവന്ന ഉടയാടകളോ ….? അതോ ആർത്തിരമ്പുന്ന ഈ ഭാവങ്ങളോ…… ? കുരുത്തോലകൾക്കും വെടിവഴിപാടുകൾക്കും ഇടയിലൂടെ വീണ്ടും മനമറിഞ്ഞാടി…

അമ്മേ ദേവി വിളികൾ ഉയർന്നു കൊണ്ടേയിരുന്നു

കാണില്ല.. ആരും..
പതിയില്ല ..  ഒന്നിലും

ഒട്ടും മനസിലാകുകയും ഇല്ല ഈ ചുവടുകളുടെ താളങ്ങൾ … ചിട്ടകളുടെയും ശീലങ്ങളുടെയും സമന്വയങ്ങൾ കോർത്തിണക്കിയ ഈ ജീവിതം …. ദൈവമായി ജീവിച്ചു തീർക്കാൻ വിധിക്കപെട്ട പാവം മനുഷ്യരുടെ ജീവിതത്തിന്റെ ചിലമ്പൊലികൾ ……

ഇന്നുകളെ ഒരു നെടുവീർപ്പോടെ നേരിടുമ്പോളും ……. മുന്നിൽ തൊഴുകൈയ്യോടെ നിൽക്കുന്നവർക്ക്‌ നാളെയുടെ നല്ല അനുഗ്രഹാശിശസ്സുകൾ മനസറിഞ്ഞു നല്കാൻ , മനസ്സ്പതറാതെ.. കൈകൾ വിറക്കാതെ …… പാതിദൈവങ്ങളായി

ഈ ചിലമ്പുകളഴിച്ചുവെച്ചുള്ള ദിനങ്ങളെ കുറിച്ചു വേലാതിയില്ലാതെ അനുഗ്രഹങ്ങൾ വാരിക്കോരി നല്‌കുന്ന കോലങ്ങൾ ….

ഇങ്ങനെയും ജീവിതങ്ങൾ ….. എല്ലാം ദൈവത്തിന്റെ ഈ സ്വന്തം നാട്ടിൽ തന്നെ……

ദൈവങ്ങളെയും അവരോടു പ്രാർത്ഥിക്കുന്ന മനുഷ്യരെയും ഒരുപോലെ പ്രീതിപ്പെടുത്താൻ … നിറഞ്ഞാടുന്ന ചിലമ്പൊലികൾ നിലയ്ക്കാതിരിക്കട്ടെ ….. ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ …..

മനുഷ്യരോടുള്ള വിശ്വാസം നഷ്ടപെട്ട ഒരു കൂട്ടരുണ്ടിവിടെ …. അവരുടെയും മനസ്സും കണ്ണും നിറയട്ടെ ….  പാതിദൈവങ്ങളുടെ ഈ രാവുകളിൽ ….. നിർത്താതെ തുടരട്ടെ ആ ചിലമ്പൊലികൾ …….

പട്ടും വളയും നൽകി അനുഗ്രഹങ്ങൾ സ്വീകരിച്ചു നിർവൃതിയോടെ മടങ്ങുന്ന കണ്ണുകളിലെ തിളക്കത്തിൽ വെളിച്ചപ്പാടുകളുടെ നെടുവീർപ്പുകൾ ഇല്ലാതായി മാറുകയായിരുന്നു…..

ചിലമ്പുകളുടെ മാറ്റൊലികൾ പോലെ സത്യമായിരുന്നെങ്കിലും, ആ പാതി ദൈവങ്ങളുടെ കണ്ണിലെ നനവുകൾ ആരുമറിഞ്ഞില്ല …..
മുഖത്തെ ചായക്കൂട്ടുകൾ പടർന്നിറങ്ങിയതും ആരുമറിഞ്ഞില്ലായിരുന്നു

ദൈവങ്ങൾ പോലുമറിഞ്ഞില്ലെന്നു തോനുന്നു ….

അവർ നടന്നകന്നു പാതി ദൈവങ്ങളായി ……

 

ഗിരി ..

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!