എന്തിനാ നിങ്ങള് എന്നെ പോലെയൊരു പെണ്ണിന്റെ അടുത്ത് സുഖം തേടി വന്നത്..?

11704 Views

പെണ്ണിന്റെ സുഖം തേടി

“അവളെ ഭോഗിച്ചതിനുശേഷം ഒരു കിതപ്പോടെ അയാള് അവളിൽ നിന്നും അടർന്നു മാറി..”

വിയർപ്പു തുള്ളികൾ അവളുടെ നെറ്റി നനച്ചിരുന്നൂ…..

നല്ലത് പോലെ കിതച്ചിരുന്ന അയാള് ശ്വാസം അടക്കി പിടിച്ചുകൊണ്ട് അവളോട് ചേർന്ന് കിടന്നിട്ട് ചോദിച്ചു,.,

“എന്താടി നിന്റെ പേര്…..?”

ഒരു പുച്ഛത്തോടെ ഉള്ള ചിരിയിൽ അവള് പറഞ്ഞു, “എന്റെ പേര് അറിഞ്ഞാൽ ഇയാൾക്ക് എന്നിൽ നിന്ന് എന്തെങ്കിലും കൂടുതൽ കിട്ടുമോ….?”

“അങ്ങനെ ഒന്നുമില്ല, എന്നാലും ഒന്ന് അറിയണം എന്ന് തോന്നി, അതാ ചോദിച്ചത്…!”

ഹും, കാശിനു വേണ്ടി സ്വന്തം ശരീരം വിൽക്കുന്ന എന്നെപോലെ ഉള്ളവരെ വിളിക്കുന്ന ഒരു പേരുണ്ടല്ലോ..! “വേശ്യാ” , അങ്ങനെ വിളിച്ചാ മതി…

“മ്മ്‌ “വേശ്യാ” ഒരു പുതുമ ഇല്ലാത്ത പേരാണ്…”

ഒന്ന് ചിരിച്ചു കൊണ്ട് അവള് പറഞ്ഞു, “നിങ്ങളോട് ഞാനൊന്നു ചോദിക്കട്ടെ..!”
“നിങ്ങൾക്ക് ഭാര്യയും ഒരു കുഞ്ഞും ഉണ്ടെന്നാണല്ലോ എന്റെ ഏജന്റ് പറഞ്ഞത്…..!”

മ്മ്‌ ഉണ്ട്, ഭാര്യയും ഒരു കുഞ്ഞും ഉണ്ട്…

“ഇൗ ചോദ്യം കുറച്ച് പഴകിയതാണ്‌. എന്നാലും ചോദിക്കാം…!
” പിന്നെ എന്തിനാ നിങ്ങള് എന്നെ പോലെയൊരു പെണ്ണിന്റെ അടുത്ത് സുഖം തേടി വന്നത്..?”

നിനക്കറിയോ നമ്മൾ മനുഷ്യർക്ക് എന്ത് കിട്ടിയാലും മതി വരില്ല.. എപ്പോഴും പുതുമ തേടി പോകും..പുതിയ ഗന്ധവും, രുചിയും എല്ലാം മനുഷ്യനെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ആകർഷിക്കും…

സ്വന്തമായവയിൽ നിന്നും കിട്ടാത്ത ഗന്ധവും രുചിയും നിന്നിൽ നിന്നും എനിക്ക് കിട്ടി….

അവള് ഒന്ന് ചിരിച്ചു..എന്നിട്ട് പറഞ്ഞു, “നിങ്ങള് ഇപ്പൊ എന്നെ പ്രാപിക്കുന്ന എത്രാമത്തെ ആളാണെന്ന് എനിക്ക് കണക്കില്ല..പക്ഷെ ഒന്നറിയാം..എന്നെ പോലെ ഉള്ള ഒരു വേശ്യയെ തേടി വരുന്ന എല്ലാ അവന്മർക്കും ഇതേ അഭിപ്രായമാണ്…”

അയാള് കട്ടിലിൽ നിന്നും എഴുന്നേറ്റു..എന്നിട്ട് ഫോൺ എടുത്ത് മെസ്സേജുകളും മറ്റും നോക്കി…

അവള് അവിടുന്ന് എണീറ്റ് ബെഡ്ഷീറ്റ് കൊണ്ട് തന്റെ ശരീരം മറച്ചു കെട്ടി..എന്നിട്ട് അയാളോട് ചോദിച്ചു,
“നിങ്ങള് സിഗരറ്റ് വലിക്കില്ലെ….?”

ഏയ് ആ ഒരു ദുശ്ശീലം ഇല്ല…

അത് കേട്ട് അവള് പുച്ഛത്തോടെ അയാളോട് ചോദിച്ചു,
“ഹും ദുശ്ശീലം എന്ന വാക്ക് തന്റെ വായിൽ നിന്നാണല്ലോ വന്നത് എന്നോർക്കുമ്പോ ചിരി വരുന്നു…!”

“എന്നാ ഞാൻ വലിക്കും” എന്നും പറഞ്ഞ് അവള് ബാഗിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു…

ഡ്രസ്സ് എല്ലാം ധരിച്ചതിന് ശേഷം അയാള് പേഴ്സിൽ നിന്നും ഒരു രണ്ടായിരത്തിന്റെ നോട്ട് അവൾക്ക് നേരെ നീട്ടി…” ഇതാ പറഞ്ഞ കാശുണ്ട്…”

അയാള് അവളോട് ചോദിച്ചു, “അല്ല ഞാൻ ഒന്ന് ചോദിക്കട്ടെ, “
“വെറും രണ്ടായിരം രൂപക്ക് ഇൗ പണി ചെയ്യുന്ന നീ എങ്ങനെയാടി സ്വന്തമായിട്ട് ബെൻസ് കാറിലോക്കെ വരുന്നത്…?”

ഒന്ന് ചിരിച്ചിട്ട് അവള് പറഞ്ഞു, “കാശിനു വേണ്ടി മാത്രമാണ് ഞാൻ എന്റെ ശരീരം മറ്റുള്ളവർക്ക് കാഴ്ച വെക്കുന്നത്.. പണം കൈവരുമ്പോൾ സ്വാഭാവികമായി ജീവിത രീതിയും ഉയരും….”

എനിക്ക് നാളെ നിങ്ങളെ ഒന്ന് കാണാൻ പറ്റുമോ…?

ഇത് കേട്ട് അയാള് പറഞ്ഞു, “ഒാ അതിനെന്താ കാണാമല്ലോ…! നമുക്ക് ഇടക്കു ഇത് പോലെ ഇനിയും കാണേണ്ടതല്ലേ…!”

ഇത് കേട്ട് അവളൊന്നു ചിരിച്ചതേയുള്ളൂ…!!

പിറ്റേന്ന് അവള് പറഞ്ഞത് പോലെ തിരക്കൊഴിഞ്ഞ ആ റസ്റ്റോറന്റിൽ അയാള് എത്തി…

ഒരു ചായക്ക് ഓർഡർ പറഞ്ഞിട്ട് അയാൾ നോക്കുമ്പോൾ അവൾ നടന്നുവരുന്നതാണ് കണ്ടത്..

“ഹൊ ഇവളെ ഒന്നുകൂടി വിലയ്ക്ക്‌ എടുക്കേണ്ടിവരും..” അയാൾ തന്റെ മനസ്സിലോർത്തു…

അയാളുടെ എതിർവശത്തുള്ള കസേരയിൽ വന്നിരുന്നൂ അവൾ..
“എന്താ ഞാൻ വൈകിയോ…?” അവൾ ചോദിച്ചു..

ഹേയ് ഇല്ല, ഞാനിപ്പോ വന്നതേയുള്ളൂ..”അല്ല, എന്താണ് കാണണമെന്ന് പറഞ്ഞത്…?”

അവൾ ഒന്നു ചിരിച്ചു കൊണ്ട് ഒരു കടലാസ് അയാൾക്ക് നേരെ നീട്ടി…..

“ഇതെന്താ…?”

അതിലെന്‍റെ ബാങ്ക് ഡീറ്റെയിൽസ് ഉണ്ട്.. എന്റെ അക്കൗണ്ടിലേക്ക് ഇടേണ്ട തുകയും അതിൽ എഴുതിയിട്ടുണ്ട്…..

ഇതുകേട്ട് അയാളൊന്ന് മുഖം ചുളിച്ചു കൊണ്ട് അവളെ നോക്കി.. എന്നിട്ട് പറഞ്ഞു, “ഞാനെന്തിനാ നിന്റെ അക്കൗണ്ടിലേക്ക് കാശ് ഇടുന്നത്…?”

ഇതുകേട്ട് അവൾ പറഞ്ഞു..,
“താനല്ലേ ഇന്നലെ എന്നോട് ചോദിച്ചത്, ‘ഈ ചെറിയ പൈസക്ക് ശരീരം വിറ്റ് ജീവിക്കുന്ന ഞാൻ ഇത്രയും സുഖസൗകര്യങ്ങളോടെ എങ്ങനെ ജീവിക്കുന്നു എന്ന്…!”

അല്ല എന്താടി നിന്റെ ഉദ്ദേശം…?

“എന്റെ ഉദ്ദേശം നിങ്ങൾക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ..!” എന്നും പറഞ്ഞു അവൾ കയ്യിലിരുന്ന ഫോണിലെ വീഡിയോ അയാൾക്ക് നേരെ തിരിച്ചു പിടിച്ചു….

അതു കണ്ട് അയാൾ ഞെട്ടിത്തരിച്ചുപോയി.. ഇന്നലെ താൻ അവളുമായി രതിയിലേർപ്പെട്ട ചൂടൻ രംഗങ്ങൾ ഒന്നും തന്നെ വിടാതെ അവൾ ഫോണിൽ പകർത്തിയിരുന്നു….

താനൊരു ചതിയിലകപ്പെട്ടു എന്ന് അയാൾക്ക് മനസ്സിലായി…

ഒരു ചതിയുടെ ഭാവം കൊണ്ടുള്ള ചിരി അവളുടെ മുഖത്ത് വിടർന്നു… എന്നിട്ട് അവൾ അയാളോട് പറഞ്ഞു..,

“ഞാൻ അതിൽ എഴുതിയിരിക്കുന്ന തുക ഇന്നു തന്നെ എന്റെ അക്കൗണ്ടിൽ എത്തിയില്ല എങ്കിൽ ഈ ചൂടൻ രംഗങ്ങൾ എത്തേണ്ടിടത്ത് എത്തും..”

പിന്നെ താൻ ഇന്നലെ പറഞ്ഞ പെണ്ണിന്റെ ആ ഗന്ധവും രുചിയും തേടി ഭാര്യയുടെ അടുത്തേക്ക് പോകേണ്ടി വരില്ല.. കാരണം, നിങ്ങളുടെ ഭാര്യയുടെ ജീവിതത്തിൽ നിന്നും നിങ്ങളെ എന്നെന്നേക്കുമായി ഒറ്റപ്പെടുത്തിയിരിക്കും….”

എന്തുചെയ്യണമെന്നറിയാതെ അയാളവളെ ദേഷ്യത്തോടെ നോക്കി….!

നിങ്ങള് അബദ്ധം ഒന്നും കാണിക്കില്ല എന്ന് എനിക്കറിയാം…

അങ്ങനെ വല്ലതും ഉണ്ടായാൽ എന്റെ കൂടെയുള്ള ആളുകൾ ഞാൻ ഏൽപ്പിച്ച അവരുടെ ജോലി ഭംഗിയായി ചെയ്തു തീർക്കും…

“അപ്പോ ഞാൻ പറഞ്ഞതുപോലെ ഇന്നുതന്നെ തുക എന്റെ അക്കൗണ്ടിലേക്ക് എത്തിയിരിക്കണം…”

“പിന്നെ താൻ ഇന്നലെ ചോദിച്ചല്ലോ ‘ഈ ചെറിയ തുകക്ക് ശരീരം വിറ്റ് എങ്ങനെ ഇത്ര ആഡംബരമായി ജീവിക്കുന്നു എന്ന്….!’

താൻ പറഞ്ഞ ആ ചെറിയ തുകയ്ക്ക് ശരീരം വിൽക്കുക എന്നത് പണത്തിനു വേണ്ടിയുള്ള ഒരു വഴി മാത്രമാണ്…..

അയാൾ അവിടെയിരുന്നു വിയർത്തുകുളിച്ചു…

“ചായ ചൂടാറും മുമ്പ് കുടിക്കടോ..!” എന്നും പറഞ്ഞ് അവൾ എഴുന്നേറ്റ് നടന്നു, തന്റെ അടുത്ത ഇരയെ തേടി………
Story By
Jishnu Ramesan

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: പെണ്ണിന്റെ അടുത്ത് സുഖം തേടി Story by Jishnu Ramesan – Aksharathalukal Online Malayalam Story

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply