Skip to content

ഡിറ്റക്ടിവ് പ്രപഞ്ചൻ

detective malayalam novel online

(  Suspense  ThRiLLer  )  by RONSON V A

Part. 1

“ഇനി നീ എന്നെ ഭീഷണിപ്പെടുത്തി എന്റെ അടുക്കൽ വന്നാൽ എന്റെ സാമ്പത്തികം ഉബയോഗിച്ചു നിന്നെ ജയിലിൽ അടയ്ക്കേണ്ടി വരും….!”
നീല ജീൻസും വെള്ള ടീ ശർട്ടുമിട്ടിരുന്ന ദേവു നീലേഷിനോട് കയർത്തു പറഞ്ഞു….’ദേവു’ ലേശം പൊക്കത്തിനൊത്ത തടിച്ചു കൊഴുത്ത ശരീരം.

നീലേഷ് ‘ തല നിറയെ ചുരുൾ മുടി ,ലേശം പുറകോട്ടു നീട്ടിവിട്ടിറിക്കുകയായിരുന്നു, വായിലെന്തോ പാൻ  ഇട്ടു ചവച്ച് കൊണ്ടിരിക്കുകയായിരുന്നു,ലേശം മദ്യം കഴിച്ചതിന്റെ മണം……,മൂണ്ടും റ്റിഷർട്ടുംധരിച്ചിരുന്നു.

ദേവു തുടർന്ന് ഉച്ചത്തിൽ പറഞ്ഞു.

” ലക്ഷങ്ങളാണ്  നീ എന്നിൽ നിന്നും ബ്ളാക് മെയിൽ ചെയ്തു വാങ്ങിചിലവാക്കിയിട്ടുള്ളത്..്….

നീ പറയുന്നവന്റെ കൂടെയൊക്കെ കിടന്നിട്ടുമുണ്ട്….ഇനി ഞാൻ നിർത്തി….. ,എന്നേക്കൊണ്ട്  നിന്റെ പിറകെ തുടരാൻ  എനിക്ക്  വൈയ…….”

” ങ്ങാ…. ഇനി നിന്റെ കെട്ടിയോൻ ഗൾഫിൽ നിന്ന്  വന്നിട്ടു ഇവിടെ ബിസിനസ് തുടങ്ങുവായിരിക്കും…,കുട്ടികളും കുടുംബവുമായി നീ ഏതു നാട്ടിൽ വേണമെങ്കിലും ജീവിച്ചോ, പക്ഷെ …..,എന്റെ കാര്യം ,ഞാൻ ചോദിക്കുന്ന പണവും , നിന്നെയും എനിക്ക്…. തന്നേ പറ്റു….!! ”

നീലേഷ്  ദേവുന്റെ  തുടുത്ത കവിളിൽ ഒന്നു ചെറുതായി നുള്ളിക്കൊണ്ടു പറഞ്ഞു.

“എടാ….! ഞാൻ ഒരു പെണ്ണാ…! ഞാൻ വിചാരിച്ചാൽ നിന്നെ എനിക്ക് എന്തു വേണമെങ്കിലും ചെയ്യാൻ കഴിയും…” വിരല്  ചൂണ്ടി ചാടിക്കൊണ്ടു നീലേഷിന്റെ മുഖത്തേയ്ക്ക് നേരെ ചെന്നു.

”  പ്ഹ…*** .നിർത്തടി നിന്റെ ഒരു മണ്ണാങ്കട്ട വർത്തമാനം….! ”

നീലേഷ് അവളെപ്പിടിച്ചു സോഫയിലേയ്ക്കു തള്ളി…അട്ടഹസിച്ചു ചിരിയുയർത്തി..

“അഹ് ഹ ഹ ഹാ…നിന്റെ കെട്ടിയോൻ ഗുൽഫലായിരുന്നപ്പോൾ നീയും ഞാനും തമ്മിലുണ്ടായിരുന്ന  കള്ളക്കൂട്ടുകെട്ടുകൾ എല്ലാം നിന്റെ കെട്ടിയോനോട് പറഞ്ഞു  നിന്റെ ജീവിതത്തെ നശിപ്പിക്കാതിരിക്കണമെങ്കിൽ ഞാൻ ചോതിക്കുന്നദെന്ധും നീ എനിക്ക് തരണം ഇല്ലെങ്കിൽ…. നിന്റെ ലീലാ വിലാസങ്ങളൊക്കെ ഈ ലോകം മൊത്തം വിളിച്ചു പറയാൻ ഞാൻ മടിക്കില്ലഡീ.***…. ” തെറീം വിളിച്ചു നീലേഷ് ദേവുവിന് നേരെ വിരൽ ചൂണ്ടി പറഞ്ഞു.

“എടാ നിന്നെ ഞാൻ …..”

നീലേഷിന്റെ  നേർക്കു പാഞ്ഞു കയറിയ ദേവു വിനെ തള്ളി മാറ്റിയ നീലേഷ് തുടർന്ന്,…..

” എടി എന്റെ അച്ഛൻ പുറത്തേയ്ക്കു പോയിരിക്കുകയാണ്  അയാൾ വരും മുമ്പ് നീ സ്ഥലം വിടുന്നതാണ് നിനക്കു  നല്ലതു…”,അവൻ മന്ദഹസിച്ചു പറഞ്ഞു..

“നിന്നെ ഞാൻ കാണേണ്ടിടത്തു വച്ചു  കണ്ടു കൊള്ളാടാ…”

ദേവു വീടിനു പുറത്തേയ്ക്കു പാഞ്ഞിറങ്ങി സ്വന്ധം കാറിൽ കയറി കാറ്റത്ത് മണ്ണും പരത്തിപ്പറന്നു  പോവുകയായിരുന്നു….

Part. 2

നീലേഷ് വീട്ടിലെ ഹോളിൽ ഇരുന്നു പുസ്തകം വായിക്കുകയായിരുന്നു.വാതിൽക്കൽ ആരോ മുട്ടുന്ന ഒച്ച കേട്ടു  വാതിൽക്കലേയ്ക്കു നോക്കി..

“ഹേയ്  മാളു…തുറന്നു കിടക്കുന്ന വാതിൽക്കലാണോ മുട്ടുന്നെ ഇങ്ങോട്ടു കയറിി വന്നൂടെ ?…”,

വീടിനു  കുറച്ചു അകലെ താമസിക്കുന്ന പെണ്ണ്.

മാളൂട്ടിഒരു  പാവംനാടൻ  പെണ്ണ്‌,  ചുരുണ്ടുവളർന്ന തലമുടി , നീളൻ  പാവാടയും നീളൻ  ബ്ലൗസും ധരിച്ച ഉരുണ്ട കണ്മഷിക്കാരി…..വീർത്തു  തുടുത്ത കവിലുകൾ,

“നീലേഷേട്ടനെ കാണാൻ വന്നതാ…! നമ്മൾ കുറേക്കാലമായില്ലേ ഇതുപോലെ കണ്ടുമുട്ടുന്നത്..”അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ങും…ങും.. അതേ…! അതേ നാടായ നാടൊക്കെപ്പാട്ടായി നമ്മുടെ ഒരു പ്രണയം”,ചുണ്ടു ഒന്നു ചുളിച്ചുകൊണ്ടു കൈയ്യിലിരിക്കുന്ന പുസ്തകം താഴെ വച്ചുകൊണ്ട് അവൻ പറഞ്ഞു.

“വീട്ടിൽ അച്ഛൻ മാത്രമല്ലേയുള്ളൂ ,എന്നാണെന്നേയും കൂടെ കൂട്ടുന്നത്…?”

“എന്നാപ്പിന്നെ ഇപ്പോൾതന്നെ അങ്ങു കൂട്ടിയേക്കാം…”എന്നുപറഞ്ഞു  മുമ്പിലിരിക്കുന്ന മാളുണ്ടെ കൈയ്യിൽ കയറിപ്പിടിച്ചു് വലിച്ചു.

“ഹേയ്…പിടിമുറുക്കം ഇച്ചിരിക്കൂടുന്നുണ്ട്…”അവൾ അവന്റെ കൈക്കുള്ളിൽ പിടയുകയായിരുന്നു..”ദേ  എന്നെ വിടൂ..!് നീലേഷേട്ടാ ഞാൻ പോകുന്നു, ഏട്ടന്റെ അച്ഛൻ വരാൻ സമയമായി….”എന്നു പറഞ്ഞു അവൾ പിടി വിട്ടു പുറത്തേയ്ക്കു കടന്നു.

മാളു വീടിനു മുറ്റത്തു നിൽക്കുന്ന അവനെക്കണ്ടതും മുഖം മാറി ഒന്നു  ഞെട്ടി….

“നീയങ് വിലസുകയാണല്ലൊടി….! “രാമുട്ടി ലേശം തടി കൂടി ,വണ്ണം ഉരുണ്ട മുഖം , ,നീലേഷിന്റെ കൂട്ടുകാരനും മഗാ കുടിയനും. മഞ്ഞ ഷർട്ടും പൊക്കി മടക്കികെട്ടിയ മുണ്ടും , കക്ഷത്തു കടലാസ്സിൽ ചുറ്റിയ മധ്യക്കുപ്പിയുമായി വായിലിട്ട വെറ്റിലക്കറയുമായി പല്ലിളിച്ചു….നിൽകയായിരുന്നു….

“ദേ…. എടി വാടി, പോടിയെന്നൊക്കെ തന്റെ വീട്ടിലുള്ളവരോടുമതി ….,എന്നോട് വേണ്ട ,ഈയിടെ  തന്റെ സ്വഭാവം ഇത്തിരി വശലാവുന്നുണ്ട്  നടന്ന എല്ല സംഭവങ്ങളും ഞാൻ നീലേഷേട്ടനോട് പറയും…”എന്നവൾ ആഗ്രോശിച്ചു.

“ഹേയ് എന്താ ഇവടെ ബഹളം…?”,വീടിന് ഉള്ളിൽ നിന്നു നീലേഷ് പുറത്തേയ്ക്കു ഓടി വന്നു.

“എടാ നീയായിരുന്നോ..? അവളെന്താ പിണങ്ങി ഓടുന്നത് നീ ചുമ്മാ അവളയിട്ടു പ്രാൻധാക്കല്ലേ….!”

രാമുട്ടിയേം വിളിച്ചോണ്ടു അവൻ വീഡിനഗത്തേയ്ക്കു  പ്രവേശിച്ചു.

“ഞാൻ സാധനം  കൊണ്ടുവന്നിട്ടുണ്ട് നമക്കടിച്ചു പൊളിക്കണ്ടേ അളിയാ..! പിന്നെ നീ ചോദിച്ച  രണ്ടടി നീളമുള്ള ഇരുമ്പു ‘സ്കെയില്’ അതും കൊണ്ടുവന്നിട്ടുണ്ട് ഇതെന്തിനാട അളിയാ നിനക്കു?….?

അവൻ നീലിഷോട് ചോദിച്ചു…

“ങ്ങാ…..അതു എനിക്കൊരു വർക്കിന്റെ’ ഡ്രോയിങ് ‘വരയ്ക്കാനുണ്ട് ശരി നീ രണ്ടു ഗ്ളാസ്എടുക്കു നമുക്ക് തുടങ്ങാം…..വേഗം ആകട്ടെ….! ”

തുറന്നു കിടക്കുന്ന അടുക്കള വാതിലിലൂടെ  അടിച്ചു കയറുന്ന കാറ്റിനു റബ്ബർ പാലിന്റെ  ഗന്ധം  ഉണ്ടായിരുന്നു…മധ്യബിക്കുന്നിടെ രാമുട്ടി ചോദിച്ചു ,                           “എന്നാണ് നീ അവളെ റാഞ്ചുന്നത് ,ഇതിന്റെ പേരും പറഞ്ഞു ചെലവ് കുറെ ആയി…..ശെ…! കഷ്ടം….!.”

വലിച്ചു കുടിച്ചു ഗ്ലാസ്‌  ടീപോയിൽ വച്ചു.

“ഒന്നു സമാതാനപ്പെടു  രാമുട്ടി ….അവൾടെ ഒരു പ്രണയം…! മണ്ണാങ്കട്ട….! ഒന്നു അടുക്കാൻപോലും പറ്റുന്നില്ല….! ഞാൻ ഇപ്പോൾ ഒന്നു ശ്രമിച്ചതാ ,അപ്പോഴേക്കും അവളെന്തൊ കറിവേപ്പില പറിക്കാൻ വന്നതാണെന്ന്  പറഞ്ഞു മുങ്ങിക്കളഞ്ഞു…” നീലേഷ് തന്ടെ കയ്യിലെ ഗാസിലേക്കു നോക്കിപ്പറഞ്ഞു.

“ഹ പോട്ടെ  നമ്മൾ എത്രയും പെട്ടെന്ന് അവളെ രാഞ്ജനം..”

മുകളിലേയ്ക്ക്  ഊതിത്തള്ളിയ സിഗരറ്റിന്റെ പുകയിലൂടെ നീലേഷ്  പറഞ്ഞു കയ്യിലുണ്ടായിരുന്ന മദ്യം  കഴിക്കാൻ തുടങ്ങി….

Part  3

പിറ്റേ ദിവസം  രാമുട്ടി തന്ടെ ബൈക്കിൽ നീലേഷിന്റെ വീഡിനടുത്തെത്തി…. ,പെട്ടെന്ന് ബൈക്കു  ബ്രേക്ക് ചെയ്തു നിർത്തി ഇച്ചിരി തൂരെ കാണുന്ന നീലേഷിന്റെ വീട്ടിൽ നിന്നും,പതറിയടിച്ചു കൊണ്ടു ഓടിയിറങ്ങിപ്പോകുന്ന മാളൂവിനെക്കണ്ട്  ഞെട്ടി…?? അവളുടെ മുഗം മിഴിനീരൊഴുക്കിയ  കണ്മഷികണ്ണുകൾ,നീളൻ പാവാടയിൽ കീറി  തൂങ്ങുന്ന കഷ്ണം,ചിതറിയ  തലമുടി…..അവൾ ഏതാനും ഓട്ടവും,നടയുമായി കണ്ണുകൾ തുടച്ചു കൊണ്ടു …..റബ്ബർ കാടുകളിലൂടെ ഓടുകയായിരുന്നു…

‘ഹോ….കൂട്ടുകാരൻ കുളമാക്കി എന്നാ തോന്നുന്നത്…ഇനി ആരേലും കണ്ടാൽ കുഴപ്പമാകും ..’എന്നോർത്തു അവൻ സ്ഥലം വിടുകയായിരുന്നു…ബൈക്കു.നേരെ മേലെ കാണുന്ന വഴിയിൽ കൂടി നീലേഷിന്റെ വീഡും കടന്നു പോയി……

ഏതാണ്ടും കുറച്ചു നേരം കഴിഞ്ഞു രാമുട്ടി് നീലേഷിന്റെ വീട്ടിലേക്കു ഓടിയെത്തി ..ബൈക്കു  ദൂരെ നിർത്തിയിട്ടു,  പതറി യടിച്ചു ഒരു ഓട്ടം തുടങ്ങി…നീലേഷിന്റെ വീടും നോക്കി…

വീടിനു മുമ്പിൽ കുറെ ആൾക്കൂട്ടം, അവിടവിടം ഉള്ള വീടുകളിലായി പുറത്തിറങ്ങി നീലേഷിന്റെ വീട്ടിലേക്കു തന്നെ നോക്കിനിൽക്കുകയായിരുന്നു…പോലീസ് ജീപ്പും  പോലീസുകാരും, അന്വേഷണങ്ങളുമായി നിൽക്കുകയായിരുന്നു…

“സാറേ …!”അവിടെ നിന്നിരുന്ന കൊണ്സ്റ്റബിൾ തിരിഞ്ഞു നോക്കി .

“ങും …എൻധാ..?

“സാറെ  ഇതെന്റെ  കൂട്ടുകാരന്റെ വീടാ …അച്ഛനെന്തുപട്ടി…?”അവൻ ചോദിച്ചു.

പെട്ടെന്ന് ഒരു  കാറു  വീഡിനടുത്തേക്കായി വന്നു നിന്നു ,അതിൽ നിന്നും ഒരു ഇളം ചുവപ്പു നിറമുള്ള കോട്ടിട്ടു , കൂളിംഗ് ഗ്ളാസ് ധരിച്ചു ‘ പ്രപഞ്ചൻ ‘ അടർത്തി കൂടിയ തലമുടി  ഒരു  മിടുക്കോടെ നടന്നു വരാന്ത വാതിൽക്കലെത്തി…

“അങ്ങോട്ടുമാറിനിൽക്കഡോ…”ഒരു പോലീസുകാരൻ  രാമുട്ടിയെ വലിച്ചു മാറ്റി….

“ഐം ക്രൈം ബ്രാഞ്ച് ഡിഡക്ടിവ് പ്രപഞ്ചൻ…”

വീട്ടിൽ നിന്നും പുറതത്തെക്കു  പ്രവേശിച്ച്‌ സല്യൂട്ട് അടിക്കുകയായിരുന്ന സബ് ഇൻസ്‌പെക്ടറോഡു പറഞ്ഞു…

“അറിയാം സർ… ഐം ഗോകുൽ ,പുതിയ  ഓഫിസർ സ്പോട്ടിൽ എത്തുന്ന  കാര്യം സ്റ്റേഷനിൽ നിന്നും എന്നെ  വിളിച്ചു പറഞ്ഞിരുന്നു…”സബ് ബിൻസ്പെക്ടർ ഗോകുൽ പറഞ്ഞു.

വീടിനകതത്തെക്കു കേറും മുമ്പ്  പ്രബഞ്ചൻഡേ ശ്രദ്ധ കയ്യും കെട്ടി കണ്ണും ചുവന്നു  നിക്കുന്ന രാമുട്ടിയിലേക്കു തിരിഞ്ഞു..

“ഇയ്യാളാരാ…?”പ്രപഞ്ചൻ ചോദിച്ചു

“ഞാൻ ഇപ്പൊ വന്നതെയൊള്ളു എനിക്കൊരു കാര്യവും അറി്യില്ല സാറേ…,അകത്തേക്കു പ്രവേശിച്ചിട്ടില്ല……”രാമുട്ടി പറഞ്ഞു.

“ങും …” പ്രപഞ്ചൻ കൈവിരൽ തുമ്പു കൊണ്ടു കൂളിംഗ് ഗ്ളാസ് നേരെ നിവർത്തി ,അവർ വീടിനുള്ളിൽ പ്രവേശിച്ചു.ഹാളിന്റെ തൊട്ടടുത്ത റൂമിലേക്ക്‌ പ്രവേശിച്ചു.

പെട്ടെന്ന്  അടുത്തു നിന്നിരുന്നവർ ഒന്നു  ഞെട്ടി,

” എടാ നീലേഷേ….! അളിയാ…”! എന്നു  ഉച്ചത്തിൽ അലറിയടിച്ചുകൊണ്ടു റൂമിന്റെ  അരികെ  താഴെ മലർന്നു   കിടക്കുന്ന  നീലേഷിനടുത്തേക്കു ഓടി പിടിക്കാൻ  നോക്കി,  ഉടൻ അടുത്തു നിന്നിരുന്ന ഒരു കോൻസ്റ്റബിൾ  രാമുട്ടിയെ  പിടിച്ചു പുറത്തേക്കു കൊണ്ടുപോയി..

“ആരാ ആത്യം കണ്ടത്…”പ്രപഞ്ചൻ  ചോദിച്ചു .

“മരിച്ചയാളുടെ അച്ഛൻ…പുള്ളിക്കാരനോട് ഇപ്പോൾ ഒന്നും ചോദിക്കാൻ പറ്റില്ല സർ,പുള്ളി ശരിക്കു വെള്ളമടിച്ചു പുറഗുവശത്തു കിടക്കയാണ്…”ഗോകുൽ മറുപടി പറഞ്ഞു.

പ്രപഞ്ചൻ റൂമിനു ചുറ്റും ഒന്നു കണ്ണോടിച്ചു ,കട്ടിള, പിന്നെ ഒരു മേശ,അതിനു തൊട്ടടുത്തതായിട്ടു ഒരു  ഇരുമ്പുകൊണ്ടുണ്ടാക്കിയ  ഷെൽഫ് അതിൽ കുറച്ചു പുസ്തകങ്ങൾ അട്ടിവച്ചിട്ടുണ്ടായിരുന്നു .അഞ്ചു റാക്കുകൾ ഉള്ള  ഒരു  ഷെൽഫ്  അതിന്റെ  അടിവശത്തതായിട്ടു മുകളിലേക്കു കണ്ണും നട്ട് നീലേഷ് മലർന്നു കിടക്കുകയായിരുന്നു.

‘അതെന്താ ? തൊട്ടടുത്ത് കിടക്കുന്ന ചോരയി  നനഞ്ഞു കിടക്കുന്ന ഒരു ‘ ഇരുമ്പു വടി അല്ലേ …’! ഒരു എൽബൗ ഫിറ് ചെയ്ത പൈപ്പിന്റെ  ഒരു  കഷ്ണം… !’പ്രപഞ്ചൻ അതു  എടുത്തു നോക്കി  ‘കൊലഭാതഗത്തിനു അടിക്കാൻ ഉബയോഗിച്ച  ആയുദ്ധമായിരിക്കും…’! മനസ്സിൽ ഓരോ ചോഥ്യങ്ങളുമായി സബിൻസ്പെക്ടർ ഗോഗുളിലേക്ക് നോക്കി.

“ഗോകുൽ ..!”വിളിച്ചു. ”

“സർ…..! “ഗോകുൽ അടുത്തേയ്ക്കു വന്നു

“ഇതു സൂക്ശിച്ചോള്ളു, ഒരു ചുരുൾമുടിയിഴ ,ഡെഡ്ബോഡിയില്നിന്നു കിട്ടിയതാണ് …! ലേഡിസ് ആരും ഇല്ലാത്ത വീടാണെന്നല്ലേ പറഞ്ഞതു?…! “പ്രബഞ്ചൻ ചോദിച്ചു.

“എസ് സർ  അടുത്തു അന്വേഷിച്ചപ്പോൾ അംഗനയാണ് പറഞ്ഞു കേട്ടത്…”ഇൻപെക്ടർ ഗോകുൽ മറുമ്പഡി പറഞ്ഞു.

“ങും….ങും….എന്തു തോന്നുന്നു…?.”കൈയുറകളെ ഊരിക്കൊണ്ടേ പ്രപഞ്ചൻ ചോദിച്ചു…

“സർ ,മേശയുടെ  പുറത്തുവച്ചു ഏതോ വർക്  സംബന്ധിച്ചു ഡ്രോയിങ് വരയ്ക്കുകയായിരുന്ന പുള്ളിയെ  പുറകിൽ നിന്നു ആരോ  മർധിച്ചതാവാം ..അടിക്കാൻ ഉബയോഗിച്ച  ഇരുമ്പുകൊണ്ടുള്ള പൈപ്പിന്റെ കഷ്ണം ഇവിടെ എങ്ങനെയായിരിക്കും വന്നത്?…”  ഗോകുൽ അഭിപ്രായപ്പെട്ടു.

“യെസ്…….! കം ലെറ്സ് ഗോ ബാക്സൈഡ്…..”പ്രപഞ്ചനും,ഗോകുലും ഹോളിൽ പ്രവേശിച്ചു അടുക്കള വശത്തേക്ക് വന്നു…തുറന്നു കിടക്കുന്ന  പുറകു വശത്തെ അടുക്കള വാതിലിൽ കൂടി പുറത്തേക്കു കടന്നു…കുറെ പൈപ്പുകളും,കമ്പികളും ചവറുപോലെ കിടന്നിടത്തെക്കു വന്നു നോക്കി …

“ഇവിടെ  നിന്നായിരിക്കും സർ പ്രതി അടിക്കാൻ ഉബയോഗിച്ച ആയുദ്ധമെടുത്തത്..എന്നിട്ടു തുറന്നുകിടക്കുന്ന  പുറം വാതിലിൽ കൂടി അഹത്തെക്കു പ്രവേശിച്ചിട്ടുണ്ടാവനം.”ഗോകുൽ പറഞ്ഞു.

“but it’s not exact…ഏതാണ്ട് പകൽ 12.30 മണിക്ക്  ശേഷമാണ്  പോലീസിനെ വിളിച്ചറിയിക്കുന്നത് ..അങ്ങനെയെങ്കിൽ പുറകു വശത്തെ കോംപൗണ്ട് മതിലില്ലാത്ത വീടിനെ ദൂരെ കാണുന്ന വീടുകളിൽ താമസിക്കുന്നവരുടെ ശ്രദ്ധയിൽ പെടാൻ സാത്യധയുണ്ട്…അതുമാത്രമല്ല  ചുറ്റു ഭാഗത്ത്  ഉള്ള വീടുകളെല്ലാം  നേരെ എതിരെക്കാണുന്ന വശത്തേക്ക് തിരിഞ്ഞു നിൽക്കുന്ന വീടുകളാണ്….”പറഞ്ഞുകൊണ്ട് അവർ നേരെ വീഡിനഗത്തെക്കു പ്രവേശിച്ചു.

“ok ..ഏതായാലും പോസ്റ്മാർട്ടം റിപ്പോർട്ട് , ഫോറൻസിക് റിപോർട്ടുകൾ ഒക്കെ  എത്തിയിട്ട്  കണ്ടുപിടിക്കാം…”എന്നു പുറത്തെ വീടിനു മുൻ വശത്തേയ്ക്ക് വന്നു….

Part. 4

പ്രപഞ്ചൻ വാതിലിന് സമിബത്ത് ചേർന്നു നിൽക്കുന്ന മതിലിനടുത്തെക്കു വന്നു .മതിലിൽ ഏതോ ഒരു സ്റ്റിക്കർ ഒട്ടിയിരിക്കുകയായിരുന്നു  ആ ചെറിയ സ്റ്റിക്കറിനെ പിടിച്ചു വലിച്ചെടുത്ത്….

“ഗോകുൽ….. ഇതു മധ്യക്കുപ്പിയിൽ  അടപ്പിന്റെ മുകളിൽ ഒട്ടിക്കുന്ന സ്റ്റിക്കറല്ലേ…! “, പ്രപഞ്ചൻ ചോദിച്ചു, “അതേ സർ”,ഗോകുൽ തലയനക്കി പറഞ്ഞു…

“എങ്കിൽ ഇതു സൂക്ഷിച്ചോള്, ആ മരിച്ച ആളിന്റെ കൂട്ടുകാരനെ വിളിച്ചേ…”പ്രപഞ്ചൻ രാമുട്ടിയെ വിളിപ്പിച്ചു  .കരഞ്ഞു തീർത്ത കണ്ണുകൾ തുടച്ചു  മുമ്പിൽ വന്നു നിന്നു..
“എൻധാ നിന്റെ പേര്..?”,പ്രബഞ്ചൻ ചോദിച്ചു.

“രാമുറ്റിയെന്നാണ് സാറേ…..നീലേഷ് എന്റെ കുട്ടിക്കാലം മുതലേ പഴക്കമുള്ള കൂട്ടുകാരണാണ്…”,രാമുട്ടി പറഞ്ഞു.

“നീഎവിടയാതാമസിക്കുന്നത്?…”,മൂടിപ്പുതച്ചു ആംബുലൻസിൽ കയറ്റുകയായിരുന്ന  ഡെഡ്ബോഡിയെ നോക്കി  നിന്ന പ്രപഞ്ചൻ ചോദിച്ച്.

“അതു സാറേ ഇവിടുന്നു ഒരു രണ്ടു കിലോമീറ്റർ അകലെയാണ്  ഞാൻ താമസിക്കുന്നത്…”രാമുട്ടി പറഞ്ഞു.

“നീ ധരിച്ചിരിക്കുന്ന  ഷർട്ട്  പുതിയതാണോ?”,രാമുട്ടിയുടെ കണ്ണിലേക്ക് ശ്രദ്ധിച്ചു പ്രപഞ്ചൻ.

“ഇല്ല സാറേ ,ഇന്ന് രാവിലെ തേച്ചുമിനുക്കി ഇട്ട  ഷർട്ടാണ് …”,അവൻ പറഞ്ഞു .പ്രപഞ്ചൻ  പെട്ടെന്ന്  രാമുട്ടിയുടെ തോളെ പിടിച്ചു മുബോട്ടു തിരിച്ചു..

“ഗോകുൽ , “,ഉടൻ  സബിൻസ്പെക്ടർ ഗോകുൽ രാമുട്ടിയുടെ പുറ മുതുഗിന് കൈ ഭാഗത്ത് ഒട്ടിയിരുന്ന ഒരു ‘സ്റ്റിക്കറിനെ ‘പിടിച്ചു വലിച്ചെടുത്ത്.

“എസ് സർ ,മതിലിൽ നിന്നു  സാറിന്റെ കൈയ്യിൽ കിട്ടിയ സ്റ്റിക്കറും ,ഇവന്റെ ഷർട്ടിൽ ഒട്ടിപ്പിടിച്ചിരുന്ന സ്റ്റിക്കറും ഒരുപോലെ മാച്ച് ആകുന്നുണ്ട്…”കോകുൽ പറഞ്ഞു..

“ഈ കേസ് കഴിയും വരെ അവൻ ഇവിടെത്തന്നെ ഉണ്ടാകണം…”,രാമുട്ടിയുടെ മുഖത്തു എന്തോ ഒളിക്കുന്നുണ്ട് എന്നു പ്രപഞ്ചനു ഭോത്യമായി.

അവിടെ കൂടി നിന്ന ആളുകൾ പിരിഞ്ഞു പോവുകയായിരുന്നു..

Part 5

” മൂന്നുമാസത്തെ ഇൻവെസ്റ്റിഗേഷൻ ട്രൈനേരായിട്ടിപ്പൊ  ഡല്ഹിലേക്കു പോകുവാനിരിക്കെ പിന്നെയും ഒരു കേസ് അതും എത്രയും പെട്ടെന്ന് തീർത്തിട്ടുവേണം ,ഒന്ന് ‘സ്കോട്ലണ്ടിലേക്കു’ പോയി വരാൻ അവിടൊരു ആറു മാസത്തെ ഇൻവെസ്റ്റിഗേഷൻ  അതു കഴിഞ്ഞാൽ പിന്നെ  ഇന്ത്യയിൽ…..”,

ഓഫീസർമാർക്കിടയിൽ സംസാരിച്ചു കൊണ്ടിരുന്ന  പ്രപഞ്ചനെ  സബിൻസ്പെക്ടർ ,ഗോകുൽ  വന്നു വിളിച്ചു…

“സർ , ഹോസ്പിറ്റൽ രിപോർട്ടുകളൊക്കെ  എത്തിക്കഴിഞ്ഞു….”ഗോകുൽ പറഞ്ഞു.

“ഓക്കെ മിസ്റ്റർ പ്രപഞ്ചൻ ബെസ്റ്റ് ഓഫ് ലക് എത്രയും പെട്ടെന്ന് കാര്യങ്ങൾ നടക്കട്ടെ , …!”അവിടെ ഇണ്ടായിരുന്ന ഓഫീസർമാർ പുച്ചിരിച്ചു  പറഞ്ഞു .

“ഞാൻ തിരിച്ചു വരാം “എന്ന് പറഞ്ഞു  അവിടെ നിന്നു  അന്വേഷണ ഭാഹത്തെ റൂമിലേക്ക്‌  നടന്നു….

“എന്തായി ഗോകുൽ പറഞ്ഞ കാര്യങ്ങളൊകെ എൻക്വരി ചെയ്‌തോ..?..”പ്രപഞ്ചൻ നടന്നുകൊണ്ടേ  ഓഫീസിനകത്തേയ്ക്കു പ്രവേശിച്ചു.
“എസ് സർ….രാമുട്ടിയുടെ തോളിൽ നിന്നു കിട്ടിയ സ്റ്റിക്കർ  കൊലപാതകം നടന്ന അന്നത്തെ ദിവസം ബെവരെജിൽ നിന്നു  വാങ്ങിയ മത്യക്കുപ്പിയുടേതാണ്…! ഗോകുൽ പറഞ്ഞു.

“ഒകെ…ഡെഡ്ബോഡിയിൽ നിന്നു കിട്ടിയ മുടിയിഴയോ..?”പ്രപഞ്ചൻ ചോത്യമുർത്തി.

“അവിടെയാണ്  സർ ലേശം കുഴപ്പം…” ഗോകുൽ പരഞ്ജുകൊണ്ടേ തൊപ്പി ടേബിളിൽ വചു.

ഒരു  സിഗററ്റ് എടുത്തു  ചുണ്ടിൽ പൊരുത്തി കത്തിച്ചുകൊണ്ടേ എക്സിക്യൂട്ടീവ്  ചെയറിൽ ഇരുന്നുകൊണ്ട്  പുക വലിച്ചു ഊതിക്കൊണ്ടേ പ്രപഞ്ചൻ ചോദിച്ചു….

” മരിച്ച വ്യക്തിക്ക്  പെണ്ണുങ്ങളുമായിട്ടു ഏതെങ്കിലും അവഹീന ബന്ധം…? ”

“എസ് സർ രണ്ടു  പെണ്ണുങ്ങളുമായിട്ടു തീരെ അടുത്ത ബന്ധം ഉണ്ടായിരുന്നുന്നാണ്  അന്വേഷണത്തിൽ… പിന്നെ ചില വമ്പന്മാർക്കും കൊമ്പന്മാർക്കുമൊക്കെ പെണ്ണ് കൂട്ടിക്കൊടുക്കൽ അങ്ങനെയുള്ള ചില ഇല്ലീകൾ ഇടപാടുകളും ഉണ്ടായിരുന്നുന്നാണ്….അറിവ്….”ഗോകുൽ പറഞ്ഞു നിർത്തി…

പിന്നെ തുടർന്ന്  , “ദേവ് എന്ന പെണ്ണ്.പിന്നെ  ലേശം അകലെ താമസിക്കുന്ന  ഓടിട്ട വീടു അവിടെ താമസിക്കുന്ന ഒരു  അമ്മയും, അച്ഛനും, മോളും മകളുടെ പേറു എൻദോ മാളൂട്ടി എന്നാ തോന്നുന്നത്..” സബിൻസ്പെക്ടർ ഗോകുൽ പറഞ്ഞു…

“ശെരി  നമക്കു  അവിടംവരെ ഒന്നു പോയി അന്വേഷിച്ചു വരാം…” പ്രപഞ്ചനും ,സബിൻസ്പെക്ടർ ഗോകുലും  ആ വിശാലമായ പോലീസ് സ്റ്റേഷനിൽ നിന്നും അവിടെ നിന്നിരുന്ന പ്രപഞ്ചൻന്റെ  ആ നീളൻകാറിൽ കയറി പുറപ്പെട്ടു.

Part. 6

വൈകുംനേരം 6.00 pm.

ഹൈവേ റൊട്ടിൽ നിന്നും കാര്ഓടിക്കുകയായിരുന്ന  പ്രപഞ്ചൻ റോഡിനരിഗത്തായി കാറുനിർത്തി.

“ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ഗോകുൽ “കെട്ടിയോൻന്റെ ഗള്ഫ് പണം കൊണ്ട്  ആഢംഭരമായി ജീവിക്കുന്ന ‘ദേവു’ നീലേഷിനെ കൊല്ലാനുള്ള തന്ദ്രങ്ങൾ  പ്രയോഗിക്കുമെന്നു തോന്നുന്നില്ല…” പ്രപഞ്ചൻപറഞ്ഞു.

“എസ് സർ ….നമ്മുടെ ചോത്യം അവളെ നന്നായൊന്നു ഭയപ്പെടുത്തിയിട്ടുണ്ട്….അവളെ സ്റ്റേഷനിലേയ്ക്കു വിളിച്ചു  ചോദ്യം ചെയ്യേണ്ടിവരും സർ…”ഗോകുൽ പറഞ്ഞു.

“ങും…ങും..” പ്രപഞ്ചൻ തലയണക്കി പുകഞ സിഗരറ്റ് ചുണ്ടു വിരലുകൊണ്ടു താഴേയ്ക്കേറിഞ്ഞു.

“സർ  ഇനി നാം എവിടേയ്ക്കാനു പോജണ്ടത് ..? ഗോകുൽ ചോദിച്ചു.

“നീലേഷിന്റെ വീട്ടിലേയ്ക്കു ചെന്നു ഒരു പരി ശോധന   കൂടി നടത്തണം,പിന്നെ  എ സ്ട്രെങ്ത് എവിടെൻസ് രാമുട്ടി ,മാളൂട്ടി പിന്നെ നീലേഷിന്റെ അച്ഛൻ എന്നിവരെ ചോദ്യം ചെയ്യണം…” പ്രപഞ്ചൻ ഓടിച്ചുകൊണ്ടിരുന്ന കാറിനെ  റബര് തോട്ടങ്ങൾ  നിറഞ്ഞുകിടന്ന  വഴിയിലേയ്ക്കു തിരിച്ചു.

Part. 7

മാളൂട്ടിയുടെ വീട്  ചുറ്റും ഇരുൾ അടർന്നു റബ്ബർ തോട്ടങ്ങൾ  നിരന്നു കിടക്കുകയായിരുന്നു.

“എന്നെ വിടൂ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല…”

റബ്ബർ കാട്ടിലൂടെ  സ്വന്ധം വീടുനോക്കി പാഞോടുകയായിരുന്ന മാളൂട്ടിയുടെ  മുഗം വല്ലാതെ വിഷർത്തു ഭയന്നു വിറച്ചു ഓടുകയായിരുന്നു….

” ഓടല്ലേ നിക്കടീ അവിടെ ….? നിന്റെ ഒച്ച കേൾക്കാൻ ഈ കാട്ടിൽ ഒരു ് കുഞ്ഞു  പോലുമില്ലാ….ഓടിയാ നിന്നെ ഞാൻ കൊല്ലും നിക്കാനാപറഞ്ഞേ…!”

വെളുറി വിഷർത്തു മുണ്ടു പൊക്കിക്കെട്ടിയ രാമുട്ടി മാള്ട്ടിയെ നോക്കിപ്പാഞ്ഞു…ലേശം കയറ്റത്തുകാണുന്ന വീഡിനഗത്തേയ്ക്കു കയറി വാതിൽ അടച്ചു.

പിറഗുവശത്തെ വാതിൽ അടയ്ക്കും മുമ്പ് പാഞ്ഞു കയറിയ രാമുട്ടി വാതിൽ അടച്ചുപൂട്ടി  താഴിട്ടു. തടിച്ച അരക്കെട്ടിൽ നിന്നും  മധ്യക്കുപ്പി തുറന്നു  ഒറ്റവലിക്കു  കുടിച്ചു കുപ്പി താഴേക്കു എറിഞ്ഞു.കതയ്ക്കുകയായിരുന്ന  രാമുട്ടി മാളൂട്ടിയുടെ കയ്യെ പിടിച്ചു.

“എന്നെ ഒന്നും ചെയ്യരുത് രാമുട്ടി….നീലേഷേട്ടനെ കൊന്നത് ഞാനല്ല ….എന്റെ  കയ്യെന്നു വീട്…” മാളൂട്ടി  ഭീതി കൂടിയ കരച്ചിലോഡ്  കതച്ചുകൊണ്ടു  മെല്ലെ മെല്ലെ പുറകോട്ടു നടന്നു….

“നീയാണ്…! നീയാണഡീ അതു ചെയ്തത് എനിക്കറിയാം …”രാമുട്ടി ഗർജിച്ചു പറഞ്ഞുകൊണ്ടേ  അവളുടെ രണ്ടു കൈകളും മുറുക്കിപ്പിടിച്ചു മതലോട് ചേർത്തു നിന്നു പറഞ്ഞു.

“ഇല്ലാ …!.പച്ചക്കള്ളം രാമുട്ടിയാണ് നീലേഷേട്ടനെ  തലയ്ക്കടിച്ചത്….”മാളൂട്ടി എതിർത്തു പറഞ്ഞു.

“അദേടി ഞാൻ തന്നെ കൊന്നത് …! ഇപ്പൊ നിന്നെയും കൊല്ലാൻ പോകയാണ്….”എന്നു പറഞ്ഞുകൊണ്ട്  പെട്ടെന്ന് മാളൂട്ടിയെ വട്ടം പൊക്കി അടുത്തേയ്ക്കുള്ള മുറിയിലേയ്ക്ക് കൊണ്ടുപോയി അവിടെ കിടന്നിരുന്ന കട്ടിലിൽ കിടത്തി….

“രാമുട്ടി എന്നെ ഒന്നും ചെയ്യരുത്…”

കട്ടിലിൽ പിടയുന്ന മാളൂട്ടിയുടെ നീളൻ പാവാദയെ വലിച്ചു കീറിതാഴെക്കെറിഞ്ഞു ….,ഒരൊറ്റച്ചാട്ടത്തിൽ അവളുടെ  മേത്ത് കയറിയിരുന്നു .അവളുടെ രണ്ടു കൈകളും വിരിച്ചു കട്ടിലോട് ചേർത്ത് പിടിച്ചു…

“അഹ്…ഹ…ഹാ…നീ പേടിക്കണ്ടടീ നിന്നെ ഞാൻ കൊല്ലൂല , ആത്യം എന്നോടായിരുന്നു നിനക്കിഷ്ടം പിന്നെ നിനക്കു നീലേഷിനോട്  ഇഷ്ടം തോന്നി,നിന്നെ അവൻ വളച്ചു അവന്റെ വലയിലാക്കി എന്നട്ടു നിനക്കു എന്നോട്  പുച്ഛം….!അല്ലെ..! എനിക്ക് വേണ്ടത് നീ….നിന്റെ  ഈ തടിച്ചു  കൊഴുത്ത  നിന്നെയാണ് എനിക്ക് വേണ്ടത് …”

രാമുട്ടി അവളുടെ മേത്തേയ്ക്കു കമാണ് കിടന്നു  പിടയുന്ന മാളൂട്ടി രാമുട്ടിയുടെ  പിടിമുറുക്കത്തിൽ  സ്വന്തം ജീവൻ പേടിച്ചു കൗമാരം നശിക്കാൻ  ഇണങ്ങേണ്ടി വന്നു .

Part.  8

ഏതാനും ചിലനിമിഷങ്ങൾ ….

‘ പാടോർ…..!!!’ “എന്ന  വലിയൊരു ശബ്‌ധത്തിൽ അറവാതിലും തല്ലിത്തകർത്തുകൊണ്ടു  തലയുംകുത്തി താഴെ നിന്നും  എഴുന്നേറ്റു  നിന്നു  ‘  പ്രപഞ്ചൻ  ‘

…..മാളൂട്ടിയുമായി കെട്ടിപ്പിടുത്തത്തിലായിരുന്ന രാമുട്ടി  ആ  ഞെട്ടിക്കുന്ന  ‘  ശബ്‌ദം ‘ കേട്ടു ചാടിയെണീറ്റു  അരയിൽ നിന്നും കത്തിയുമായി പ്രപഞ്ചൻടെ  മീതേയ്ക്കു പാഞ്ഞു …!  അതു ,ഒട്ടും പ്രതീക്ഷിക്കാത്ത രാമുട്ടിയുടെ കയ്യെ പിടിച്ചു തിരിച്ചുകൊണ്ടു  കാലിന്റെ കനത്ത ബൂട്ട്  ‘ഷൂ ‘ രാമുട്ടിയുടെ  മുഖത്തതാടയിലേക്ക്  ഒരു ഉഗ്രൻ ‘നാക് ഔട്ട് ‘ കൊടുത്തു.പുറകോട്ടു മല്ലാക്കെ വീണ രാമുട്ടി തൻ കയ്യിലുള്ള കത്തിയുമായി ചാടി എണീറ്റു….വീണ്ടും ‘ പാടോർ’ ‘എന്ന ശപ്ത കേട്ടു തിരിഞ്ഞു നോക്കി അടുക്കള വാതിൽ ചവുട്ടിതുറന്നുകൊണ്ടു ‘ ,സബ് ഇൻസ്‌പെക്ടർ  ഗോകുൽ രമുട്ടിയുടെ നേരെ ‘തോക്കു ‘ചൂണ്ടി നിൽക്കുകയായിരുന്നു.

ചീറിപ്പാഞ്ഞു വന്ന കത്തി ഗോകുളിന്റെ തോക്കു തെറിപ്പിച്ചുകൊണ്ടു നിൽക്കേ രാമുട്ടിയുടെ  ചവിട്ടു ഏറ്റുവാങ്ങിയ ഗോകുൽ വീടിനു പുറത്തേയ്ക്കു മല്ലാക്കെ വീഴുകയായിരുന്നു…

ഇതിനിടെ  മാളൂട്ടി തൻ  നഘന ശരീരം

മൂടി മറച്ചുകൊണ്ടു  തൊട്ടടുത്തുള്ള  മുറിയിലേയ്ക്ക് ഓടി…

രാമുട്ടിയുടെ  മീതേയ്ക്കു ചാടിക്കയറിയ പ്രപഞ്ചൻ തന്റെ കൈ കൊണ്ട്  ‘ ജൂഡോ ‘സ്റ്റൈലിൽ പിടലിക്കൊരു വെട്ടു വെട്ടി. കാലുകൊണ്ട് ചവുട്ടി വീടിനു പുറത്തേയ്ക്കു തള്ളി…ക്യാച്ച് ചെയ്ത പന്തുപോലെ ഗോകുൽ രാമുട്ടിയെ താഴേയ്ക്ക് തള്ളി മീതേയ്ക്കു കയറിയിരുന്നു ,’ ഗും ‘ ‘ഗും ‘എന്നു കൈകൾ ഉബയോഗിച്ചു ഇടി തുടങ്ങി….

കോട്ടിന്റെ പൊടി തട്ടിക്കളഞ്ഞുകൊണ്ടു പ്രപഞ്ചൻ മെല്ലെ എണീറ്റു …

“ഗോകുൽ മതി അവനെ വിട് …”

“ഹോ…വല്ലാതെ മദ്യപിച്ചിട്ടുണ്ട്…..സർ ,ഇനി സ്റ്റേഷനിൽ കൊണ്ടു പോയി നാലു പെട  പെടക്കണം…”എണീക്കാടാ പട്ടി….***…”ഏതോ തേരീം വിളിച്ചു രാമുട്ടിയെ പിടിച്ചു പൊക്കി.

Part.   9

പോലീസ് സ്റ്റേഷൻ.

” ങും….പറയു എന്തിനാണ് രാമുട്ടിയെ കൊന്നത് …ഇനിയും പറഞ്ഞ ഡയലോഗ് തന്നെ തിരിച്ചും മറിച്ചും പറഞ്ഞാൽ …? എന്റെ വിചാരണ രീതി ഒന്നു മാറ്റിപ്പിടിക്കേണ്ടി വരും…”ടേബിളിൽ ചാരി നിക്കുകയായിരുന്ന പ്രപഞ്ചൻ രാമുട്ടിയോട് ചോദിച്ചു..

അടികൊണ്ടു വല്ലാതെ വഷളായ രാമുട്ടി തളർന്ന മുഖത്തോടെ പറഞ്ഞു ,”സാറേ ഞാൻ  പറയാം നടന്നതെല്ലാം പറയാം….! ”

● ●  【  ‘എടാ നീലേഷേ…നീ എവിടെയാ…അടുക്കള വാതിലും തുറന്നിട്ടേച്ചും ഇവനെവടപ്പോയി ?’, രാമുട്ടി ഉച്ചത്തിൽ വിളിച്ച കൊണ്ടു  ഹാളിൽ നിന്നും തൊട്ടടുത്ത നീലേഷിന്റെ റൂമിലേയ്ക്ക് എത്തിനോക്കി ,” നീ മാളൂട്ടിയെ വശത്താക്കിയോ…? എന്നിട്ടു നീ നിന്റെ ,”…..!?

രാമുട്ടി പെട്ടെന്ന് ഞെട്ടി…,’എടാ അളിയാ നീലേഷേ…..?നീലേഷേ….?!നിനക്കെന്തു പറ്റി…’,താഴെ വീണുകിടക്കുന്ന നീലേഷിനെ പിടിച്ചു കുലുക്കി, നീലേഷ് മരിച്ചു എന്നു മനസ്സിലായി, കണ്ണുകൾ തുടച്ചു വേഗം പുറത്തേയ്ക്കു വന്നു. ‘ അവൾ ആ മാളൂട്ടിയായിരിക്കും ….! ആരേലും കണ്ടാൽ ഞാൻ കുടുങ്ങും വേഗം ഇവിടെ നിന്നും സ്ഥലം വിടണം..’

വാതിലിനരിഗതത്തേയ്ക്കു ഓഡി വന്നു നിന്നു മധ്യക്കുപ്പിയുടെ മേൽ ഭാഗത്തുള്ള സ്റ്റിക്കർ പൊളിച്ചുമാറ്റി മതലിൽ ഒട്ടിച്ചു അടപ്പ് തുറന്നു മതിലിൽ ചാരി നിന്നു മദ്യം വായിന് ഉള്ളിലാക്കി ,   ” അവളായിരിക്കും ആ മാളൂട്ടി…നിന്നെ ഞാൻ  കണ്ടു കൊള്ളാമടി….’  ‘എന്നെ ആരും ശ്രദ്ധിക്കുന്നില്ലാ..! ‘ എന്നു കരുതിയ ഞാൻ എന്റെ ബൈക്കു സ്റ്റാർട് ചെയ്തു അവിടുന്നു സ്ഥലംവിട്ടു……)●●

“നീലേഷിനെക്കൊന്നത് ഞാനല്ല….സത്വം എന്നെ വിശ്വസിക്കൂ സാറേ……കിട്ടിയ നേരം മുതലെടുത്ത് മാളൂട്ടിയെ ഞാൻ കൈക്കലാക്കുകയായിരുന്നു സാറേ…! ” അവളോട്‌ എനിക്ക് നേരത്തെ ഒരു കമ്പം ഉണ്ടായിരുന്നു  സാറെ…..!  നടന്ന സംഭവം രാമുട്ടി വിവരിച്ചു.

” എടാ നേര് പറഞ്ഞില്ലെങ്കിൽ നിന്നെ…! ” ഇടിക്കാൻ കൈ പൊക്കി ഗോകുൽ…

” വേണ്ട ഇനി അവനെ അടിക്കേണ്ട ഗോകുൽ…….”ആ ദേവൂനെ വിളിക്കു …! ” പ്രപഞ്ചൻ പറഞ്ഞു.

ഗോകുൽ രാമുട്ടിയെ സെല്ലിലടച്ച  ശേഷം ദേവൂനേം കൂട്ടി വിചാരണ ഹാളിലേക്ക് വന്നു.

നീല  ജീൻസും പെട്ടിക്കോട്ടും അണിഞ്ഞിരുന്ന ദേവു ലേശം തടിച്ച ഒരു മോഡെർന് വു മെൻ ആണെന്ന് തോന്നി…ചുണ്ടിൽ പതിച്ച സിഗരറ്റ് പുക ഊതിയ പ്രപഞ്ചൻ അവളെ മെല്ലെ ഒന്നു ചുറ്റിക്കറങ്ങി നോക്കി.

“അപ്പൊ ദേവുനു മറ്ഡറിനെ കുറിച്ചു ഒന്നും അറിയില്ലാ….? “പ്രപഞ്ചൻ ചോദിച്ചു.

” നോ സർ ഇന്നലെ സർമാർ വീട്ടിൽ വന്നപ്പോ  ഞാൻ പറഞ്ഞത് തന്നെയാ ഇപ്പോഴും എനിക്ക് പറയാൻ ഉള്ളത്.നേരത്തെ നീലേഷും ഞാനും തമ്മിൽ പ്രണയിച്ചിരുന്നു, പക്ഷെ നീലേഷ് എന്നെ ശെരിക്കു മുതലെടുക്കുകയായിരുന്നു,പിന്നെ ഞാൻ വേറെ വിവാഹം കഴിക്കേണ്ടി വന്നു…! കഴിഞ്ഞ മൂന്നു,നാലു  വർഷം എന്നെ പല വമ്പൻ മാർക്കും വിൽക്കുകയായിരുന്നു….! ഇതൊന്നും ഗൾഫിലെ എന്റെ  ഹസ്ബെൻഡ് അറിയില്ലാ…..അതും പറഞ്ഞു എന്നെ പലപ്രാവസ്ഗ്യം ബ്ലാക്ക്മെയിൽ ചെയ്തിട്ടുണ്ട്….. ഞാൻ അവനെ ഭീഷണീയപ്പെടുത്തി എന്നുള്ളത് സത്യം , പക്ഷെ നീലേഷിനെകൊന്നത്  ഞാനല്ല…! “,

ദേവു നിർത്താധേ പറഞ്ഞു തീർത്തു.

“അവസാനമായി എപ്പോഴാണ് നീ  നീലേഷിനെ കാണുന്നത് ? ”

” മൂന്നു നാലു ദിവസം മുമ്പ്…”

” ഹസ്ബെൻഡ്  ഗൾഫിൽ നിന്നും  എത്താൻ സമയമായോ ?

“ഇനിയും രണ്ടുമാസം സമയമെടുക്കും സർ…”

” ശെരി  നിനക്കു പോഗാം…വിളിക്കുമ്പോൾ വരണം…”പ്രപഞ്ചൻ ഗോകുളിലേയ്ക്കുതിരിഞ്ഞു,,”ഗോകുൽ നെക്സ്റ്…”

Part. 10

മാളൂട്ടി അകത്തേയ്ക്ക്  പ്രവേശിച്ചു .

” പറയടി….നീയെന്തിനാ  നീലേഷിനെ തലയ്ക്കടിച്ചു  കൊന്നത്…? …മാളൂട്ടിയുടെ മുഖത്താടയിൽ ലാത്തികൊണ്ടു പൊക്കി ചോദിച്ചു  സബ് ഇൻസ്‌പെക്ടർ  ഗോകുൽ.

“സാറേ… എന്റെ മകൾ കുറ്റമൊന്നും ചെയ്തിട്ടിണ്ടാവില്ല അവൾ പാവാണ്….”മാളൂട്ടിയുടെ അച്ഛൻ കൈക്കൂപ്പി കരഞ്ഞുകൊണ്ട്  പറഞ്ഞു.

” താൻ മിണ്ടാതിരിയെടോ ..കൊണ്സ്റ്റബിൾ ഇയാളെ ആരാണ് അഗത്തേയ്ക്കു വിട്ടത്…” ഗോകുൽ ദേഷ്യപ്പെട്ടു ,ഒരു  കോണ്സ്റ്റബിൾ ഓടിവന്നു  മാളൂട്ടിയുടെ അച്ഛനേം വിളിച്ചു  വിചാരണ മുറിയിൽ നിന്നും പുറത്തേയ്ക്കു കൊണ്ടുപോയി.

“പറയുമാളൂട്ടി…….എന്താണ്‌  നടന്നത് അക്വിസ്റ് നീയാണെന്നു തെളിവായി ,നീലേഷിന്റെ ഡെഡ് ബോഡിയിൽ നിന്നും കിട്ടിയ തലമുടിയിഴയും നിന്റെ തലമുടിയും തമ്മിൽ  നന്നായി മാച്ച് ആകുന്നുണ്ട്  ,പിന്നെ നിന്റെ കണ്മഷിയുടെ  ഫിംഗർ പ്രിന്റ്  മുമ്പിലെ വാതിലിനു  പുറത്തെ മതിലിൽ പതിഞ്ഞിട്ടുണ്ട്  …..”പ്രപഞ്ചൻ സിഗരറ്റിന്റെ  പുകയുന്ന ചാരം അഷ്ട്രയിൽ ഇട്ടുകൊണ്ടു ചോതിച്ചു.

“സാറേ എന്റെ അമ്മയാണെ സത്യം ,അച്ഛനാണെ സത്യം ഞാൻ ആരെയും കൊന്നിട്ടില്ല … ഞാൻ നീലേഷേട്ടനെ ആത്മാർത്ഥമായി സ്നേഹിച്ചു എന്നത് സത്യമാണ്  സാറേ….” മാളൂട്ടി ടേബിളിൽ തല കുത്തി കരയുന്ന സ്വരം വിചാരണ മുറി മതിലിൽഎതിരൊലിക്കുകയായിരുന്നു .

“ഛീ….നിർത്തടി നിന്റെ ഒരു  സത്യോം സർക്കരപ്പൊങ്ങലും….! ഗോകുൽ  മാളൂട്ടിയുടെ തലമുടിക്കു പിടിച്ചു  മേലേക്ക് ഉയർത്തി.

“ഗോകുൽ ….! ലീവ്  ഇട്….ഹെർ “പ്രപഞ്ചൻ പറഞ്ഞു .

“പറയു മാളൂട്ടി എല്ലാം തുറന്നു  പറഞ്ഞേപട്ടു..!”

പ്രപഞ്ചൻ അവളുടെ കരയുന്ന കണ്മഷിക്കണ്ണുകളിലേയ്ക്കു  തന്നെ നോക്കിപ്  പറഞ്ഞു.

മാളൂട്ടി  കണ്ണുകൾ തുടച്ചു, പറഞ്ഞു തുടങ്ങി…!

Part 11

● ●【 ” നീലേഷേട്ടാ….എവിടെപ്പോയി ഹാളിൽ ആരെയും കാണുന്നില്ലല്ലോ….!? ”

മാളൂട്ടി നീലേഷിന്റെ മുറിയിലേയ്ക്ക് എത്തി നോക്കി ,റൂമിനു വാതിൽക്കൽ മരത്തിന്റെ ടേബിളിൽ, ,ടേബിൾ ഫാൻ ,ഒരു ,’കിടു   കിടു…’സപധ്ത്തോടെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു……

” ഹോ  ,ഇന്ന് രാവിലെ തന്നെജോലിതുടങ്ങിയോ…?”

നീലേഷ്  കയ്യിൽ സ്റ്റീലിന്റെ  രണ്ടടി നീളമുള്ള  ,’സ്കെയിലുമായി തിരിഞ്ഞു നോക്കി.

” ഹോ നീയിന്നു നേരത്തെ തന്നെ എത്തിയല്ലോ ഞാൻ കാത്ത്നിൽക്കുകയായിരുന്നു…! നീലേഷ് പറഞ്ഞു.

” എന്നാപ്പിന്നെ എത്രയും പെട്ടെന്ന്  നമുക്ക് വിവാഹം കഴിച്ചൂടെ…! ഞാൻ റെഡി..”മാളൂട്ടി  ചെറു കൊഞ്ഞലോടെ പറഞ്ഞു.

നീലേഷ് കതകിനരികത്തൈ നിൽക്കുന്ന മാളൂട്ടിയുടെ അടുത്തേയ്ക്ക് വന്നു.സ്വിച് ബോക്സിനടിയിലേയ്ക്കിരിക്കുന്ന ഫാനിന് അടുത്തതായി വച്ചു എന്നിട്ടു മാളൂട്ടിയുടെ കൈയ്യിൽ പിടിച്ചു വലിച്ചു തന്റെ മാറോടു ചേർത്തു പിടിച്ചു.

“ശേ…എന്താ ഇതു ഇങ്ങനെ എന്നെ വിട്  നീലേഷേട്ട…!?..അതൊക്കെ കല്യാണത്തിന്  ശേഷം….ഛീ…”എന്നു തള്ളി മാറ്റിയ മാളൂട്ടി വേഗം ഹാളിലേയ്ക്കു പ്രവേശിച്ചു സോഫയിൽ ഇരുന്നു.

നീലേഷ് മെല്ലെ  നടന്നു ചെന്നു മുമ്പിലെ വാതിൽ അടച്ചു കുറ്റിയിട്ടു.

“നീലേഷേട്ട എന്താ പതിവില്ലാതെ ഇങ്ങനെ യൊക്കെ ? വാതിൽ തുറക്കു…..ആരേലും കണ്ടാൽ  പ്രശ്ണോകും …”

മാളൂട്ടി ഇരുന്ന ഇരുപ്പിൽ നിന്നും എഴുന്നേറ്റുനിന്ന്…

” നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ ? ഞാനില്ലേ നിന്റെകൂടെ ? ..” നീലേഷ് മാളൂട്ടിയുടെ അരികിലെത്തി അവളുടെ കയ്യിൽ പിടിച്ചു മുറുക്കി ചേർത്തു പിടിച്ചു ..ഭീതിയിൽ മാളൂട്ടിയുടെ കണ്ണുകൾ ചുവന്നു…

“നീലേഷേട്ടാ വീടൂ….എന്താ ഇങ്ങനെയൊക്കെ..?”

“നിന്നെ ഞാൻ കല്യാണം കഴിക്കണമെങ്കിൽ ആത്യം എന്നോട് അനുസരണം എൻദെന്നു പടിക്കണ്ടെ…! കിടക്കടി ഇങ്ങോട്ടു ….”

നീലേഷ് മാളൂട്ടിയെ പിടിച്ചു അടുത്തുള്ള നീളൻ സോഫയിൽ കിടത്തി…! അവളുടെ  മീതെ കിടന്നു….

“നീലേഷേട്ടാ….!  ?

ബെലം പ്രയോധിച്ചു  പിടിവിട്ടു അവിടെ നിന്നും വാതിൽക്കലോഡിയ മാളൂട്ടി വാതിൽ തറന്നു……

” ശേ , ഓടല്ലേ നിനക്കു ഞാൻ കുറെ പണം  തരാനുള്ള സെറ്റപ്പ് ഒരുക്കിയിട്ടുണ്ട്….എടീ…”  കരച്ചിലുമായി പുറത്തേയ്ക്കു ചാടുന്ന മാളൂട്ടിയെ ഒരു ദേഷ്യം കലർന്ന ചമ്മളോടെ നോക്കി തലയിൽ കൈ വച്ചു നിന്നു നീലേഷ്…. ‘ നീ എന്റെ കയ്യിൽ കിട്ടും അവിടെ വച്ചു  കണ്ടുകൊള്ളാമഡിഡീ”  】● ●

” പക്ഷെ ആത്മാർഥമായി സ്നേഹിച്ച എന്നെ വേശിയാക്കുവാനുള്ളശ്രമത്തിലായിരുന്നുനീലേഷേട്ടൻ…എന്ന കാര്യം പിന്നീടാണ് മനസ്സിലായത്….പക്ഷെ വീടിനു പുരത്തിറങ്ങുമ്പം  രാമുട്ടി   നീലേഷേട്ടണ്ടേ വീട്ടിലേയ്ക്കു ബൈക്കിൽ  വരുന്നത് ഞാൻ  കണ്ടു…”

” എന്നെ വിസ്വസിക്കണം  സാറേ.? ”

എന്നു നടന്ന സംഭവം പറഞ്ഞു തീർത്തു  വിതുമ്പിക്കരയുന്ന മാലൂട്ടിയെ ലേശം സഹതാബത്തോടെ നോക്കി നിന്നു പ്രപഞ്ചൻ. എരിയുന്ന സിഗരറ്റ് വിരലിടുക്കിൽ ചെറുതായി ഒന്നു ചുടുന്നത് ഉണർന്നു ഞെട്ടി കൈ ഒന്നു കുടഞ്ഞു……

സബിൻസ്പെക്ടർ ഗോകുൽ   ,പ്രപഞ്ചനേതന്നെ  നോക്കി ….സ്വന്ധം നെറ്റിയിൽ ചൂണ്ടുവിരൽ കൊണ്ടു ഒന്നു  ചുരണ്ടി….!പ്രപഞ്ചൻ  തന്റെ പുരികം ഒന്നു മുകളിലേയ്ക്ക്  ഉയർത്തി…..

Part. 12

”  വെൽഡൻ മിസ്റ്റർ പ്രപഞ്ചൻ യൂ  ആർ  ഗ്രെറ്  ജോബ്….!!! വെരി ബ്രില്ലിയന്റ് മൈൻഡ് ….!!! ഐജി, കമിഷണർ, അവിടെ ഉണ്ടായിരുന്ന ഓഫിസർ മാറോടു  ശൈഖ് ഹാൻഡ് കൊടുത്തു കൊണ്ടു ….തുടർന്ന്.

” എന്റെ ഫീൽഡിൽ ആത്യമായിട്ടാണ്  ഇതു പോലൊരു  കെയ്സിന്റെ അന്വേഷണം പൂർത്തിയാക്കിയത്… ഒക്കെ  ഫ്ളൈറ്റിന് സമയമായി നമുക്ക് പിന്നെ ഒരിക്കൽ കാണാം …” എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട്  ,സബിൻസ്പെക്ടർ ഗോകുലിനടുത്തേയ്ക്കുു  തിരിഞ്ഞു.  തലയിലെ മുറിവ് ചുറ്റി ബാന്ഡേജ് ചുറ്റിക്കെട്ടിയിരുന്ന സബിൻസ്പെക്ടർ ഗോകുൽ പ്രപഞ്ചന്റെ  കയ്യേപ്പിടിച്ചു കുലുക്കിക്കൊണ്ടു പറഞ്ഞു…

“എത്രയോ കണ്ഫ്യൂഷൻ  നിറഞ്ഞ  കെയ്‌സ് ഇത്രയും പെട്ടെന്ന്  തീരുമെന്ന് പ്രതീക്ഷിച്ചില്ല….! താങ്ക് യൂ  സർ….!..

“ഒക്കെ ഗോകുൽ….അടുത്ത ഒരു കെയ്‌സ് സന്വേഷണത്തിൽ നമുക്ക് വീണ്ടും കണ്ടുമുട്ടാംഒരു ,ബിഗ് പാർട്ടി ഏർപ്പാടാക്കിയിട്ടുണ്ട് അങ്ങോട്ടു പറന്നെത്തിയേക്കണം

.!”ഹ…ഹ..ഹാ…”എന്നു പറഞ്ഞുകൊണ്ട് പരസ്പരം എല്ലാവരും ചിരിച്ചു….

“ഹേയ്……ജെന്റിൽമാൻ ഞാനും ഉണ്ട് തന്റെ  കൂടെ പറക്കാൻ……! മറന്നോ…!..”

ഒരു പെണ്ണിന്റെ സ്വരം കേട്ടു തിരിഞ്ഞു.

“ഹായ്…ജെന്നിഫർ….എവിടെയായിരുന്നു നീ …..കമോൻ  യാ….!.,ഓൾറെഡി  സമയമായി…! “, ജീൻസ്  പാൻഡും ,പെറ്റി കോട്ടും ധരിച്ചു ,കൂളിംഗ് ഗ്ളാസ് വച്ചൊരു  ബ്യൂട്ടിഫുൾ ലുക്കിൽ, പ്രപഞ്ചന്റെ  അടുത്തേയ്ക്കായി വന്നു ചേർന്നു നിന്നു ഷെയ്ഖ് ഹാൻഡ് കൊടുത്തു.

എല്ലാവരോടും യാത്ര പറഞ്ഞു ,പ്രപഞ്ചൻ ജെന്നിഫർനെയിം കൂട്ടി ‘കാറ് ‘ പോലീസ്റേഷൻ കോംബവുണ്ടിൽ നിന്നും പുറത്തേയ്ക്കു പോവുകയായിരുന്ന്……

Part.  13

● ●【  ” ഗോകുൽ  കെയ്‌സ് ഒരു  എത്തും പിടിയും  കിട്ടുന്നില്ലല്ലോ….?  ” കാറ് ഓടിക്കുകയായിരുന്ന പ്രപഞ്ചൻ ധരിച്ചിരുന്ന  കൂളിംഗ് ഗ്ളാസ്സിലൂടെ ഗോകുളിനെ നോക്കിപ്പറഞ്ഞു…

” എസ് സാർ…..” ഗോകുൽ  പയ്യെ തന്റെ   തലയനക്കി തന്റെ ചുണ്ടു ഒന്നു കടിച്ചു പിടിച്ചു ..പറഞ്ഞു.

”  സർ എനിക്ക്  തോന്നുന്നു  മാളൂട്ടി,രാമുട്ടി,ഇവരിൽ ആരോ ആണ്  മർഡർ നടത്തിയിട്ടുള്ളത് ….”,ഗോകുൽ പറഞ്ഞു .

” ഈസ് ഇട് …? ബട് എനിക്ക് അങ്ങനെ തോന്നുന്നില്ല….! മാളൂട്ടി അഫ്‌ട്രോൾ ഒരു പെണ്ണ്‌ നീലേഷിനെ മർത്ഥിക്കും വരെ ,കയ്യും കെട്ടി നോക്കി നിൽക്കുന്ന ആളാണോനീലേഷ്…?അദ്ദേഹംഉറങ്ങുകയായിരുന്നില്ല..ഏതോ  വർക്ക് ചെയുകയായിരുന്നു…. ശരിയല്ലേ…! ”

” ആരോ കരുതിക്കൂട്ടി പുറകിൽ നിന്നു മർദിച്ചതു പോലാണ് തോന്നുന്നത് സാർ…”,ഗോകുൽ പറഞ്ഞു.

കാറ്  ആ വിശാലമായ റബ്ബർ തോട്ടങ്ങൾലക്കിടയിലുള്ള ടാർ റോട്ടിൽകൂടി പോകുകയായിരുന്നു പ്രപഞ്ചൻ തുടർന്ന്…

” മർഡർ നടക്കുംമുമ്പു  ഒരു ചെറിയ മൽപ്പിടിത്തമെങ്കിലും ഉണ്ടാകേണ്ടതായിരുന്നില്ലേ…..”

” ശെരിയാണ് സാർ…അങ്ങനെയൊന്നും ഉണ്ടായിട്ടുള്ളതായി ഫോറൻസിക് റിപ്പോർട്ടുകളിലൊന്നും കാണുന്നില്ല. …”

“പിന്നെ മർധിക്കപ്പെട്ട ഇരുമ്പിന്റെ ( ജി ഐ ) എൽബവ് പൈപ്പിൽ ഉള്ള വിരൽ  അടയാളങ്ങൾ ഫിംഗർ  പ്രിന്റസ് , നീലേഷിന്ഡെതാണ്….! പിടിച്ചുവലിയോ , ഒരു ചെറു പോറൽ പോലും ദേഗത്തു ഉണ്ടായിട്ടില്ല….എന്നു പോസ്റ്മാർട്ടം റിപ്പോർട്.അവിടെയാണ് കുഴപ്പം..”

” ദേവു , മാളൂട്ടി , രാമുട്ടി ഇവർ മൂന്നുപേരും ശക്തമായ തെളിവുകളാണ്  സാർ, വേണമെങ്കിൽ നീലേഷിന്റെ അച്ഛനെയും സംശയിക്കാം സാർ…” ഗോകുൽ പറഞ്ഞു.

“നീലേഷിന്റെ അച്ഛനെയോ വൈ ?…”

“സാർ പറഞ്ഞതു പോലെ , നീലേഷിന്റെ കൂട്ടുകാർ അയൽവാസികൾ  എല്ലാവരെയും എൻക്വരി ചെയ്തു  ,ബട് അവരെല്ലാവരും പറയുന്നത് ,പലപ്രാവശ്യം അച്ഛനും,മോനും തമ്മിൽ അടിയും,പിടിയും ഒച്ചപ്പാടുകളുമൊക്കെ ഉണ്ടായിട്ടുണ്ട്  എന്നാണ്…”

“ഗോകുൽ പറഞ്ഞതു വെച്ചു നോക്കുകയാണെങ്കിൽ ഇവരാരും കുറ്റവാളികൾ അല്ല എന്ന കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ്….”

” ഇവരെയൊക്കെ അന്വേഷിക്കേണ്ട രീതിയിൽ അന്വേഷിച്ചാൽ  സത്യം പുറത്തുകൊണ്ടുവരാൻ  സാധിക്കും സാർ….”

“യെസ്….! ബട് , ആയിരം കുറ്റവാളിക ശിക്ഷിക്കപ്പെട്ടാലും ഒരു നിറബരാതി പോലും ശിക്ഷിക്കപ്പെടരുദു ഗോകുൽ… സെരിയല്ലേ…..! ? ”

” യെസ് സാർ..യൂ ആർ പെര്ഫെക്ട്..”

കാറ് നേരെ നീലേഷിന്റെ  വീടിന്റെ അരികിലെത്തി .ഗോകുൽ അടച്ചുപൂട്ടി സീൽ ചെയ്തിരിക്കുന്ന വീടിന്റെ സീൽ അഴിച്ചുമാറ്റി  അഗത്തേയ്ക്കു പ്രവേശിച്ചു…പ്രപഞ്ചൻ തുടർന്നു ഹാളിനരിഗത്തുള്ള നീലേഷിന്റെ മുറിയിൽ പ്രവേശിച്ചു.

പ്രപഞ്ചൻ ചുറ്റുമൊന്നു കണ്ണോടിച്ചു കട്ടിള , ഒരു മേശ , പിന്നെ ഒരു  കനം കുറഞ്ഞ ഇരുമ്പിന്റെ  ഷെൽഫ് കുറെ പുസ്ഥഗങ്ങൾ , നോവലുകൾ ,എന്നു പലതും അട്ടി ചായ്ച്ചു വച്ചിരിക്കുകയായിരുന്നു….

ഗോകുൽ  മുറിയിലെ ലൈറ്റും , സ്വിച്ച് ബോക്സിനു താഴെ ഇണ്ടായിരുന്ന ടേബിൾ ഫാനിന്റെ സ്വിറ്ച്ചും ഓണ് ചെയ്തു….!

“ഗോകുൽ ഇവിടെ വരൂ …”ടേബിളിൽ  വെള്ള നിറത്തിലെ ചാർട് പേപ്പറിൽ  കാണിച്ചു  പറഞ്ഞു…,”ഇതു കണ്ടില്ലേ ,പുള്ളിക്കാരൻ വീടിന്റെ ഏതോ ,പ്ലംബിംഗ്  വർക്കിന് വേണ്ടി  എൽബോ , റ്റി ,റെഡുസർ , പൈപ്പിന്റെ ടാപ്പ്  എന്നുള്ള  ഫിറ്റിങ്  ഐറ്റംസ് അവിടവിടെയായി വരച്ചിരിക്കുന്നു , പക്ഷെ ഒന്നും കണക്ട് ചെയ്തു  ലൈൻ വരച്ചിട്ടില്ല….! പ്രപഞ്ചൻ  വിരൽ ചൂണ്ടിക്കാണിച്ചു.

“എസ്  സാർ പുള്ളി ഏതോ  വരച്ചു കൊണ്ടിരിക്കുന്ന സമയത്തു മർധിക്കപ്പെട്ടിട്ടുണ്ടാവണം…”

” നോ….ചാൻസ്…! മാളൂട്ടിയുമായി  സംഘർഷം ,പിന്നെ രാമുട്ടിയുടെ റൂമിനഗത്തെ പ്രവേശനം…ഇവ തമ്മിൽ വെറും പത്തോ , ഇരുപതോ ,  മിനിറ്റുമാത്രം , വീടിനുള്ളിലെ ഒരു ചെറു  വസ്തുക്കൾ പോലും അനങ്ങിയെട്ടില്ല….”പ്രപഞ്ചൻ ചുണ്ടു കടിച്ചു പിടിച്ചു നെറ്റി ചൊറിഞ്ഞു …ചിന്തിക്കുകയായി…

“ഗോകുൽ  ….ചാർട്ടിൽ  ലൈൻ വരച്ചു നോക്കാം, എൻദേങ്കിലും  ഐഡിയ കിട്ടുന്നുണ്ടോ എന്നു നോക്കാം….ആ സ്കെയിൽ എടുക്കു…..”പ്രപഞ്ചൻ ഗോകുലോട് പറഞ്ഞു.

ഗോകുൽ ടേബിൾ ഫാനിനടുത്തിരിക്കുന്ന   സ്കെയിൽ എടുക്കുവാൻ വേണ്ടി ലേശം പുറകോട്ടു നടന്നു .പ്രപഞ്ചൻചാർട്ടിലേയ്ക്കുതന്നെനോക്കിനിൽക്കു കയായിരുന്നു….

” ഹ…ഹ്ഹാ…..ആ…? .അ….? ആ..?.അ….ആ…!!???” “. ഗോകുൽ  ഉച്ചത്തിൽ  സപ്തം ഉണ്ടാക്കുകയായിരുന്നു…..!

” ഹേയ്…..!! ഹേയ്….?? ഗോകുൽ….!!!??? ” …”പ്രപഞ്ചൻ  ഒരൊറ്റച്ചാട്ടത്തിൽ  കട്ടിലിലേയ്ക്കു കൈകുത്തി  മറിഞ്ഞ്ഞു ബൾട്ടിയടിച്ചു തന്റെ കനത്ത ബൂട്ട് കാലു കറക്കി ഒരൊറ്റ  ശൗട്ട് ….!

‘  പാടോർ..ർ… ർ…ർ…’ ,എന്ന ശപ്തമുണ്ടാക്കി ഗോകുൽ  മല്ലാക്കെ പുറകോട്ടു വീഴുകയായിരുന്നു…..!

പോലീസ് സ്റ്റേഷൻ.

”  ഓക്കെ മിസ്റ്റർ പ്രപഞ്ചൻ ,ഗോകുളിന് ഇപ്പ എങ്ങനെയുണ്ട്…?” കോണ്ഫറന്സ് ഹാളിൽ കൂടിയിരുന്ന പോലീസ് ഉത്യോഗസ്ഥന്മാരിൽ . ഒരാൾ ചോദിച്ചു.                         ” ഹീ  ഈസ്  ഓൾ റൈയ്ഡ്…താഴെ റെസ്റ്റിംഗ്  റൂമിലുണ്ട് തലയ്ക്കു ചെറിയ പരിക്ക്പറ്റി എന്റെ  ബൂട്ടിന്റെ ‘ശൗട് ‘ നേരെ ഫാനിലേക്കായിരുന്നു.. ! തെറിച്ചുവീണ.ഗോകുൽ നേരെ ഷെല്ഫിലേയ്ക്കു ചെന്നു തലയടിച്ചു കൊള്ളുകയായിരുന്നു എങ്കിൽ ?

“മാളൂട്ടിയുടെ  റെയ്പ്പ്  അറ്റെമ്പ്റ് ട്ടി നു മുമ്പ് നീലേഷ് തന്റെ കയ്യിലുണ്ടായിരുന്ന ,’സ്കെയിൽ’ അവിടെ ഉണ്ടായിരുന്ന ടേബിൾ ഫാനിനടുതു  വെച്ചിട്ടാണ് ഹാളിലേയ്ക്കു പ്രവേശിച്ചത്  , അതു ഒരു പഴകിയ ടേബിൾ ഫാനായിരുന്നു…തിരിച്ചു വർക് ചെയുവാനെത്തിയ നീലേഷ് ,വരയ്ക്കുവാൻ വേണ്ടി ഫാനിനടിയിലേയ്ക്കു  കുടുങ്ങിയിരുന്ന ‘ സ്കെയിൽ ‘വലിച്ചൂരിയെടുക്കാൻ ശ്രമിച്ചു, പെട്ടെന്ന് ഫാനിൽ ഉണ്ടായിരുന്ന  ‘ കറണ്ട് ഷോക് ‘ സ്കെയിലിലേക്കു കയറി ,നീലേഷ് പിടഞ്ഞിട്ടുണ്ടാകണം പെട്ടെന്ന് പിടി വിട്ട  നീലേഷിന്റെ തേഗം  നേരെ കാണുന്ന ഇരുമ്പിന്റെ ഷെൽഫിൽ ചെന്നു  തല അടിച്ചു കൊള്ളുകയായിരുന്നു….മർമ്മ സ്ഥലത്തു കൊണ്ടതിനാൽ ഉടൻ മരണം സംഭവിച്ചിട്ടുണ്ടാകണം…..” പ്രപഞ്ചൻ  ഒന്നു ശ്വാസം വലിച്ചു വിട്ടു നിർത്തി…

” എങ്കിൽ എൽബോവ് പൈപ് അവിടെ ആരു കൊണ്ടു ഇട്ടു..”ചോത്യമുയർത്തിയ ഡി. വൈ. എസ് .പിയുടെ മുമ്പിൽ വന്നിരുന്നു പ്രപഞ്ചൻ.

“അതു ഒരു  എക്‌സാബിളിന്  വേണ്ടി നീലേഷ് തന്നെയായിരുന്നു  ,റൂമിലേക്ക്‌ കൊണ്ടുവന്നു വെച്ചത്  നീലേഷിന്റെ രക്തം താഴെ വീണുകിടന്ന പൈപ്പിന്മേൽ പതിഞ്ഞതായിരുന്നു….!  പ്രപഞ്ചൻ പറഞ്ഞു .

” ഒടുവിൽ കെയ്‌സിനെ കുറിച്ചു എന്താണ്  പറയാണുള്ളത് ….. ? ” അവിടെ ഉണ്ടായിരുന്ന  ഒരു ഉദ്യോഗസ്ഥൻ  ചോദിച്ചു..

“നീലേഷിനെ ആരും കൊന്നതല്ല ,മറിച്ചു ടേബിളിന്റെ  മേലെ ‘സ്കെയിൽ’ വെയ്ക്കുകയായിരുന്ന  നീലേഷ് ,അതു വെക്കുന്ന നേരം താൻ അറിയാതെ തന്നെ ‘സ്കെയിൽ’ ഫാനിന്റെ അടിത്തട്ടിലായിട്ടു ലേശം അഗത്തോട്ടു  കയറിപ്പോയിരിക്കുകയായിരുന്നു .അത് ലേശം ഒന്നു വലിച്ചെടുക്കുന്ന നേരത്തതായിരുന്നു ,പെട്ടെന്ന് ,’ സ്കെയിലിലൂടെ ‘ ഷോക്’  എല്ക്കുന്നത് അന്നേരം ഒന്നു പിടിവിടുമ്പോൾ ബോഡിപിന്നോട്ടുതള്ളപ്പെടുകയായിരുന്നു….

“പറഞ്ഞുകൊണ്ടിരുന്ന പ്രപഞ്ചൻ ഒന്നു നിർത്തി വീണ്ടും എണീറ്റു  ഓഫിസര്മാര് ഇരിക്കുന്ന ഭാഗത്തായി നടന്നുകൊണ്  തുടർന്ന്,……

“ഏതെങ്കിലും ഒരു വസ്തു കൊണ്ടു മർധിക്കുകയായിരുന്നെങ്കിൽ മുറിവേറ്റ സ്ഥലത്ത് ചതവ് പോലുള്ള മുറിപ്പാടായിരിക്കും…പക്ഷെ നീലേഷിന്റെ തലയിൽ ചതവിന് പകരം ഒരു 5 സെന്റീമീറ്റർ അളവിൽ ഉള്ള വെട്ടു കൊണ്ടതുപോലൊരു മുറിപ്പാടായിരുന്നു ,അതു സെരിക്കും അവിടെ ഉണ്ടായിരുന്ന ഇരുമ്പു ഷെല്ഫിന്റെ മുറിപ്പാടാണ് ഏകദേശം,നമ്മുടെ ഗോകുൽ ഷോക്കേറ്റു വീണതും ആ ഇരുമ്പു ഷെല്ഫിന്റെ തൊട്ടു ഭാഗത്തു തന്നെയായിരുന്നു  .പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുറിവിനെക്കുറിച്ചുള്ള റിപ്പോർട്    ശെരി വെക്കുന്നുമുണ്ട് …” ,അതുകൊണ്ടു,അതു ഒരു ‘സ്വാഭാവിക’ മരണമായിരുന്നു.

“ഇട്  വാസ്  ആൻ  ജസ്റ്  ‘ ആക്സിഡന്റ് ..!!’.” പറഞ്ഞുകൊണ്ടു എഴുന്നേറ്റു  എല്ലാവരോടും ഷെയ്ഖ് ഹാൻഡ്  കൊടുത്തു…അവിടെ നിന്നും വിട പറയാനുള്ള ഒരുക്കത്തിലാർന്നു പ്രപഞ്ചൻ…….!   】 ● ●

തലയിൽ ബാൻഡേജ്‌   കെട്ടിട്ടിരുന്ന ഗോകുൽ        മെല്ലെ മെല്ലെ കൈയനക്കി അവരെ യാത്രയയക്കുകയായിരുന്നു…..!

എല്ലാവരോടും യാത്ര പറഞ്ഞു ,പ്രപഞ്ചൻ ജെന്നിഫർനെയിം കൂട്ടി ‘കാറ് ‘ പോലീസ്റേഷൻ കോംബവുണ്ടിൽ നിന്നും പുറത്തേയ്ക്കു പോവുകയായിരുന്ന്……

(  INVESTICATION IS CONTTINUE…….)

THE END

Written by ROCKSON  V A

3.7/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!