നാളികേരം പൊതിച്ചതാണ് അമ്മേ… വെട്ടുകത്തി തിരിഞ്ഞു വന്നു കൊണ്ട്.. വീണ പറഞ്ഞു..
ലക്ഷ്മിയെ വിറയ്ക്കുക ആണ്..
“നിനക്ക് അറിഞ്ഞുകൂടെങ്കിൽ എന്തിനാ ഈ പണിക്ക് പോയത്… ആശുപത്രിയിൽ കൊണ്ടുപോകണോ അമ്മേ… “..വൈശാഖൻ ദേഷ്യപ്പെട്ടു..
“ദിനേശ് ഡോക്ടറുടെ ക്ലിനിക്കിൽ പോകാം മോനേ… അവർ ഒരു തുണി എടുത്തു അവളുടെ കയ്യിൽ വലിച്ചു കെട്ടി “
“വേണ്ടമ്മേ… ഒരിടത്തും പോകണ്ട… ഇത് പെട്ടന്ന് കരിഞ്ഞോളും… “
“അതൊന്നും പറഞ്ഞാൽ പറ്റില്ല, നീ വാ… വേഗം റെഡി ആകു.. നമ്മൾക്ക് ക്ലിനിക്കിൽ പോകാം… “
വൈശാഖൻ കുറെ നിർബന്ധിച്ചപ്പോൾ അവൾ പോകാൻ റെഡി ആയി..
കാർ ഓടിച്ചു പോകാൻ പറ്റില്ലാലോ… എന്നാ ചെയ്യും ഏട്ടാ… മഴയും വരുന്നുണ്ട്… വീണ മാനത്തേക്ക് നോക്കി..
“പറഞ്ഞപോലെ നേരാണല്ലോ… ഒരു കാര്യം ചെയ്യു.. ബൈക്കിൽ പോയിട്ട് വരാം… നീ വാ… “… അവൻ മുറ്റത്തേക്ക് ഇറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു…
ലക്ഷ്മിയും അവന്റെ ഒപ്പം ബൈക്കിൽ കയറി..
“ഇതൊക്കെ സൂക്ഷിക്കേണ്ട കാര്യമല്ലേ ലക്ഷ്മി, നീ ഇങ്ങനെ അശ്രദ്ധ കാണിച്ചാൽ എന്ത് ചെയ്യും, ബൈക്ക് ഓടിക്കവേ വൈശാഖൻ അവളോട് പറഞ്ഞു… “
” അറിയാതെ പറ്റിയത് അല്ലേ ഏട്ടാ… ക്ഷമിക്ക്… “
പെട്ടെന്ന് അവളുടെ സംസാരത്തിൽ ഉണ്ടായ മാറ്റം അവനെ അമ്പരപ്പിച്ചു….
ഹോസ്പിറ്റലിൽ ചെന്നതും ഡോക്ടർ അവളുടെ കൈ പരിശോധിച്ചു….
” സാരമില്ല സ്റ്റിച്ച് ഇടേണ്ട കാര്യമൊന്നുമില്ല ഒരാഴ്ച കൊണ്ട് മുറിവ് ഭേദമാകും,,. “… ഡോക്ടർ ദിനേശ് കാര്യങ്ങൾ ലക്ഷ്മിയോടും വൈശാഖ്നോടും പറഞ്ഞു…
ഇരുമ്പ് കത്തി അല്ലേ കൊണ്ടത് എന്തായാലും നമുക്കൊരു എടുത്തേക്കാം,,,, ഡോക്ടർ അത് പറയുകയും ലക്ഷ്മി ഞെട്ടിയത് വൈശാഖൻ കണ്ടു…
” വേണ്ട ഡോക്ടർ അതിന്റെ ആവശ്യമൊന്നുമില്ല,,,,, പുതിയ കത്തി ആയിരുന്നു, തുരുമ്പ് ഒന്നും എടുത്തതല്ല…. “
” എന്താ ലക്ഷ്മി ഇത് ഡോക്ടർ പറഞ്ഞത് കേട്ടില്ലേ,, ഒരു ഇൻജക്ഷന്റെ കാര്യമല്ലേ ഉള്ളൂ… “
വൈശാഖനും അങ്ങനെ പറഞ്ഞതോടെ ലക്ഷ്മി നിസ്സഹായായി…
ഒരു സിസ്റ്റർ വന്നു അവളെ അകത്തെ റൂമിലേക്ക് കൂട്ടികൊണ്ട് പോയി..
പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അവൾ ഇറങ്ങി വന്നു…
“ഇങ്ങനെ പേടിച്ചാൽ മുൻപൊട്ടൊക്കെ എന്നാ ചെയ്യും… “
ഒരു സിസ്റ്റർ പറയുന്നത് അവർ രണ്ടാളും കൂടി ഇറങ്ങിയപ്പോൾ കേട്ടു..
” മുൻപോട്ട് എന്ത് കാര്യമാണ് ഇത്രക്ക് സംഭവം ആയിട്ടുള്ളത്….. അവരുടെ ഇൻജെക്ഷൻ… ഹോ, എന്ത് വേദന ആണ് ഉള്ളത്… “
ലക്ഷ്‌മിക്ക് ദേഷ്യം വന്നു…
“മോളേ… ലക്ഷ്മി…. ഒരു സ്ത്രീ പൂർണ്ണതയിൽ എത്തുന്നത് അവൾ ഒരു അമ്മയാകുമ്പോൾ ആണ്… അതു അവർക്ക് അറിയാം… നീ ഇപ്പോളും അശോകൻ മുതലാളീടെ കുഞ്ഞി അല്ലേ.. അതിനപ്പുറം നീ എൻറെ ഭാര്യ ആണെന്ന് അവർക്ക് മനസിലായി… അതുകൊണ്ട് അവർ എന്നെ ഉദ്ദേശിച്ചു പറഞ്ഞതാണ്… “
“ഇവർക്കൊക്കെ ഇത് എന്തിന്റെ കേടാണ്… കല്യാണംകഴിഞ്ഞ ചെറുപ്പക്കാരനെയും ചെറുപ്പക്കാരിയും കണ്ടാൽ ഇവറ്റകളുടെ വായിൽ ഇതേ വരുള്ളൂ….. “
ലക്ഷ്മി അവന്റെ ഒപ്പം ബൈക്കിൽ കയറി….
കുറച്ചങ്ങു ചെന്നതും തട്ടുകടയിൽ നിന്ന് നല്ല മൊരിഞ്ഞ ദോശ യുടെയും ചിക്കൻ ഫ്രൈയും ഓംലറ്റും ഒക്കെ രസിപ്പിക്കുന്ന ഗന്ധം വരുന്നുണ്ടായിരുന്നു….
” നിനക്ക് ഓംലെറ്റ് വേണോ?”
” എനിക്കൊന്നും വേണ്ട വേഗം പോയാൽ മതി അവൾ അലസ ഭാവത്തിൽ പറഞ്ഞു, “
” കൈക്ക് വേദനയുണ്ടോ,,, വേറെ ഏതെങ്കിലും ഹോസ്പിറ്റലിൽ കാണിക്കണോ,,? “
” ഒന്നും വേണ്ട ഒന്ന് വേഗം വണ്ടി വിട്”
എന്റെ ഫോൺ റിങ് ചെയുന്നുണ്ട്… നോക്കട്ടെ… അവൻ ബൈക്ക് സൈഡിലേക്ക് ഒതുക്കി…
“ആഹ്… തന്റെ അച്ഛൻ ആണ്… ഇതാ… “
“ഹെലോ… അച്ഛാ… ആഹ്… കുഴപ്പമില്ല… വേണ്ട… വരണ്ട…. അമ്മേ… ഇല്ലമ്മേ… പ്രോബ്ലം ഇല്ലാ… “
ഇതാ,, അമ്മ പറഞ്ഞു ഏട്ടന്റെ കൈയിൽ കൊടുക്കാൻ…
“ഹലോ.. അമ്മേ… ഇൻജെക്ഷൻ എടുത്തു… സ്റ്റിച് ഇടേണ്ട കാര്യം ഇല്ലാ… ചെറിയ മുറിവേ ഒള്ളു എന്നാണ് ഡോക്ടർ പറഞ്ഞത്… ‘
“ആഹ്… അച്ഛാ.. ഇല്ലാ പ്രോബ്ലം ഇല്ലാ… ഉവ്വ്… അതേ ഞാൻ വണ്ടി ഓടിക്കുവ… ഓക്കേ… “
വൈശാഖൻ ഫോൺ കട്ട് ചെയ്തിട്ട് പോക്കറ്റിലിട്ടു,, എന്നിട്ട് വീണ്ടും വണ്ടി മുന്നോട്ടെടുത്തു..
” നിന്റെ അച്ഛനും അമ്മയും ഇന്നു വരുമോടി നിന്നെ കാണാൻ. “
“വേണ്ടി വന്നാൽ വരും… കാണണോ… “
“അയ്യോ… വേണ്ടേ…. “
മഴ ചന്നം പിന്നം പെയ്യാൻ തുടങ്ങിയിരുന്നു…
അവർ വീടെത്തിയപ്പോൾ എല്ലാവരും ഉമ്മറത്തു ഇരിക്കുക ആണ്…
“എന്ത് പറഞ്ഞു മോനേ…. മോളെ… എങ്ങനെ ഉണ്ട് “
സുമിത്ര വേഗം മുറ്റത്തേക്ക് ഇറങ്ങി വന്നു…
“മ്… കുഴപ്പമില്ല അമ്മേ…. കുറച്ചു ദിവസം കൊണ്ട് മാറിക്കോളും “
ലക്ഷ്മി അകത്തേക്ക് കയറി…
“സൂക്ഷിക്കണം കെട്ടോ, പരിചയം ഇല്ലാത്ത ജോലി ഒന്നും ചെയ്യണ്ട ഇനി… “… ശേഖരൻ വാല്സല്യത്തോടെ അവളെ നോക്കി..
“ശോ…. നാളെ ഇനി എങ്ങനെ നമ്മൾ പോകും… എന്തെല്ലാം പ്ലാൻ ചെയ്തത് ആയിരുന്നു “
ഉണ്ണിമോൾ വിഷണ്ണയായി…
“എവിടെ പോകുന്ന കാര്യം ആടി… “
വൈശാഖൻ അവളെ നോക്കി…
“ഏട്ടാ… നാളെ അല്ലേ വിജി ചേച്ചിയുടെ അടുത്ത് നമ്മൾക്ക് എല്ലാവർക്കും കൂടി കാറിൽ പോകാം എന്നു പറഞ്ഞു ഇരുന്നത് “
“ഓഹ് ശരിയാ… ഞാൻ അതു മറന്നു…”
“നാളെ നിനക്ക് ജോലിക്ക് പോകേണ്ടതല്ലേ മോനേ നാളെ ശനിയാഴ്ച അല്ലേ”…
” നാളെ വ്യാപാരി വ്യവസായി ഹർത്താൽ ആണ്, അതുകൊണ്ട് നാളെ എനിക്ക് പോകേണ്ടച്ഛാ…. “
” പറഞ്ഞപോലെ ഇനി എങ്ങനെ പോകുന്നു നമ്മൾ വീണയും ആലോചിച്ചു”
ലക്ഷ്മി ഊറി ച്ചിരിക്കുന്നത് ഒളികണ്ണാൽ വൈശാഖൻ കണ്ടു…
” ഏട്ടന് വണ്ടി ഓടിക്കാൻ അറിയാം ആയിരുന്നു എങ്കിൽ നിങ്ങൾ മൂന്നുപേരും പോയാൽ മതിയായിരുന്നു”…. ലക്ഷ്മി പറഞ്ഞു
” ശരിയായ വല്യേട്ട… വല്യേട്ടൻ ഉടനെതന്നെ ഡ്രൈവിംഗ് പഠിക്കണം.. ഉണ്ണിമോൾ അവനെ പ്രോത്സാഹിപ്പിച്ചു..
” അതൊക്കെ ഇനി നാളത്തെ കാര്യം അല്ലെ,,, മോളെ ലക്ഷ്മി,,, നീ മുറിയിലേക്ക് പോയി റസ്റ്റ് എടുക്കു..”
ശേഖരൻ പറഞ്ഞതും എല്ലാവരും പിരിഞ്ഞു പോയി…
” നിനക്ക് എങ്ങനെയെങ്കിലും വണ്ടി ഓടിക്കാൻ പറ്റുമോ ലക്ഷ്മി,,, അളിയനോട് ആണെങ്കിൽ വിളിച്ചുപറയുകയും ചെയ്തു നാളെ വരുന്ന കാര്യം,,,, വൈശാഖൻ വിഷമത്തോടെ ഭാര്യയെ നോക്കി..
” ഈ വയ്യാത്ത കൈയും വച്ചുകൊണ്ട് ഞാൻ എങ്ങനെ ഡ്രൈവ് ചെയ്യും,, ഏട്ടനു ഒന്ന് ചിന്തിച്ചു കൂടെ. “
” അത് ശരിയാ ഞാൻ നിന്നോട് വെറുതെ ചോദിച്ചു എന്നേ ഉള്ളൂ”
“ഉണ്ണിമോൾ പറഞ്ഞതുപോലെ ഏട്ടനെ ഡ്രൈവ് ചെയ്യാൻ അറിയാമായിരുന്നെങ്കിൽ ഒരു പ്രോബ്ലം ഇല്ലായിരുന്നു, ”
“ആഹ് അതൊക്കെ പോട്ടെ… നീ റസ്റ്റ് എടുക്ക്….. വൈശാഖൻ അവളോട് പറഞ്ഞിട്ട് മുറിക്കു പുറത്തേക്ക് പോയി….
“വീണേ…. ഉണ്ണിമോളേ.”… അവൻ വിളിച്ചു..
‘എന്താ ഏട്ടാ… അവർ രണ്ടാളും കൂടി അവന്റെ അടുത്തേക്ക് വന്നു
” അപ്പോൾ നാളത്തെ കാര്യം എങ്ങനെയാ ടി,, ഞാൻ അളിയനോട് വിളിച്ചു പറഞ്ഞായിരുന്നു ചെല്ലുന്ന കാര്യം. “
” ഏട്ടത്തിക്ക് വയ്യാതെ എങ്ങനെയാണ് നമ്മൾ പോകുന്നത്, തന്നെയുമല്ല കാറോടിക്കാൻ ഏട്ടത്തി ഇല്ലതാനും”
” എടി വീണേ… അതൊന്നും സാരമില്ല കാലത്തെ തന്നെ നിങ്ങൾ പോകാൻ റെഡി ആയിക്കോ എന്തെങ്കിലും വഴി ഞാൻ കാണാം,, “
” തൽക്കാലം നമ്മൾ മൂന്നുപേരും ഇത് അറിഞ്ഞാൽ മതി കേട്ടോ അവൻ തിക്കും പോക്കും നോക്കിയിട്ട് പറഞ്ഞു”
“ശരി ഏട്ടാ… “…
അപ്പോളേക്കും സുമിത്ര അവിടേക്ക് വന്നു…
.
” മോളെ വീണേ,,, നീ ഏട്ടത്തിയെ പോയി വിളിച്ചു കൊണ്ട് വരൂ,,,, എല്ലാവർക്കും ഭക്ഷണം എടുത്തു വെക്കാo…. ഉണ്ണിമോളെ ഇങ്ങോട്ട് എഴുന്നേറ്റ് വന്നേ നിയ്… “
അവർ പറഞ്ഞപ്പോൾ വൈശാഖൻ പെങ്ങളെ കൈ കൊണ്ട് ആംഗ്യം കാണിച്ചു……
“നീ പോയി ഭക്ഷണം എടുത്തു വെയ്ക്കാൻ നോക്ക്… ഞാൻ അവളെ കൂട്ടിക്കൊണ്ടു വരാം എന്നു പറഞ്ഞുകൊണ്ട് വൈശാഖൻ മുറിയിലേക്ക് പോയി”
അവൻ ചെന്നപ്പോൾ ലക്ഷ്മി കട്ടിലിൽ കിടക്കുകയാണ്…
” വേദനയുണ്ടോ ലക്ഷ്മി,,, അവൻ ചോദിച്ചു”
മ്… ചെറുതായിട്ട്… അവൾ പതിയെ എഴുന്നേറ്റിരുന്നു…
“വാ ഭക്ഷണം കഴിക്കാം.”.. അവൻ അവളെ വിളിച്ചു..
സ്പൂണിൽ പതിയെ എടുത്തു കൊണ്ട് ആണ് അവൾ കഴിച്ചു തീർത്തത്…
“ലക്ഷ്മി… എനിക്ക് ഒരു സംശയം…, വൈശാഖൻ ലക്ഷ്മിയുടെ അടുത്തേക്ക് വന്നു “..
ഭക്ഷണം കഴിച്ചു കഴിഞ്ഞു അവൾ റൂമിൽ വിശ്രമിക്കുക ആണ്..
“എന്താ…. “
അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി..
അവൻ അവളുടെ അടുത്ത് വന്നിരുന്നു… അവളുടെ മുറിഞ്ഞ കൈ എടുത്തു മടിയിൽ വെച്ച്… എന്നിട്ട് അവളുടെ കണ്ണിലേക്കു നോക്കി..
” ലക്ഷ്മി നാളികേരം പൊതിച്ചപ്പോൾ നിന്റെ വലത് കയ്യിൽ എങ്ങനെയാണ് ഈ മുറിവ് ഉണ്ടായത്, സാധാരണയായി ഇടതു കൈയിലെസാധാരണയായി ഇടതു കൈയിലല്ലേ മുറിവ് ഉണ്ടാകേണ്ടത്… “
“അവന്റെ കണ്ണുകളെ നേരിടാനാവാതെ അവൾ മുഖം കുനിച്ചു… “
“ആഹ്… എനിക്ക് അറിയില്ല.. എങ്ങനെ സംഭവിച്ചു എന്നു “
പക്ഷെ… അവളുടെ കണ്ണുകളിൽനിന്നു അവനത് വായിച്ചെടുത്തു…
വിജയെ കാണാനായി നമ്മൾക്ക് ഒരുമിച്ച് പോകാം എന്നിട്ട് ഒരു ദിവസം വീട്ടിലും സ്റ്റേ ചെയ്യാം എന്നാണ് ആദ്യം ലക്ഷ്മി വൈശാഖിനോട് പറഞ്ഞത്..
പക്ഷേ താൻ അതു സമ്മതിച്ചില്ല… സഹോദരിമാരും ആയി പോയിട്ട് വരാം എന്നു അവളോട് താൻ പറഞ്ഞതും അവളുടെ മുഖം വാടിയതും എല്ലാം അവൻ അപ്പോൾ ഓർത്തെടുത്തു….
“ഞാൻ കിടക്കാൻ പോകുവാണ്…. ഗുഡ് നൈറ്റ്… “
വൈശാഖൻ നോക്കിയപ്പോൾ ലക്ഷ്മി കണ്ണുകൾ അടച്ചു കിടന്നു..
താൻ വിചാരിച്ചതിനേക്കാൾ കൂടിയ വിഷം ആണ് ഇവൾ….. ഇവളെ മാറ്റി എടുക്കുക അത്ര എളുപ്പം അല്ല… അവൻ ഓർത്തു..
*************************-*–
രാവിലെ ലക്ഷ്മി ഉണർന്നപ്പോൾ വൈശാഖ് എഴുന്നേറ്റ് ഇരിപ്പുണ്ടായിരുന്നു…
ഇപ്പോൾ എങ്ങനെയുണ്ട് ലക്ഷ്മി ആശ്വാസം ഉണ്ടോ അവൻ അവളോട് ചോദിച്ചു…
നല്ല വേദനയുണ്ട് വല്ലാത്ത നീറ്റലും അവൾ പിറുപിറുത്തു…
നാളെ ആകുമ്പോഴേക്കും കുറയുമോ,,, നാളെയല്ലേ തന്റെ വീട്ടിൽ നിന്ന് എല്ലാവരും വരുന്നത്,,,,,
മാറുമായിരിക്കും അപ്പോഴേക്കും…. അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു….
ലക്ഷ്മി അടുക്കളയിൽ ചെന്നപ്പോൾ സുമിത്ര തിരക്കിട്ട് പണിയിലായിരുന്നു…. ശേഖരൻ പാടത്തേക്ക് പോയിരുന്നു.. ഉണ്ണിമോൾ സ്പീഡിൽ മുറ്റം അടിക്കുന്നുണ്ട്…. വീണയെ അവിടെ ഒന്നും അവൾ കണ്ടില്ല…
അയ്യോ മോളു ഉണർന്നോ.. എങ്ങനെയുണ്ട് മോളെ കുറവുണ്ടോ? സുമിത്രാ അവളുടെ കൈത്തണ്ടയിൽ പിടിച്ചു…
കുറവുണ്ട് അമ്മേ കുഴപ്പമൊന്നുമില്ല…. രണ്ടുദിവസത്തിനുള്ളിൽ എല്ലാം ഭേദമാകും,, തിങ്കളാഴ്ച മുതൽ എനിക്ക് കോളേജിൽ പോയി തുടങ്ങണം,,,,,, ലക്ഷ്മി ആണെങ്കിൽ സുമിത്ര കൊടുത്ത ചായ എടുത്തു പതിയെ കുടിച്ചു…
അപ്പോഴേക്കും വീണ അവിടേക്ക് വന്നു… അവൾ കുളിയൊക്കെ കഴിഞ്ഞിരുന്നു….
” നീയെന്താ ഇത്രയും കാലത്തെ കുളിച്ചത്? ഇന്നാണെങ്കിൽ ക്ലാസും ഇല്ലല്ലോ “സുമിത്ര മകളെ ചുഴിഞ്ഞു നോക്കി…
” ഞാൻ വെറുതെ കുളിച്ചത അമ്മേ…. കൈ എങ്ങനെയുണ്ട് ഏട്ടത്തി,,,, അവൾ ലക്ഷ്മിയോട് ചോദിച്ചു,, “
” ആ കുറവുണ്ട്…”
” വീണ… നീ കുളി കഴിഞ്ഞോ,,, ഉണ്ണിമോൾ എവിടെ,, അവൾ ഇതുവരെ റെഡി ആയില്ലേ”
” ഏട്ടാ ഒരു 10 മിനിറ്റ് ഉണ്ണിമോൾ വൈശാഖിന്റെ എന്റെ അടുത്തേക്ക് ഓടി വന്നു കൊണ്ട് പറഞ്ഞു…”
” നിങ്ങൾ എല്ലാവരും കൂടെ എവിടെ പോകുവാടാ… “സുമിത്ര മകനെ നോക്കി
“ലക്ഷ്മി നീ വരുന്നുണ്ടോ ഞങ്ങളുടെ കൂടെ ഞങ്ങൾ വിജിയുടെ അടുത്ത് പോവുകയാണ്,,,, “അവൻ ഭാര്യയെ നോക്കി…
അവളുടെ മുഖം പെട്ടെന്ന് ഇരുണ്ടു…
“ഞാൻ ഇന്ന് വരുന്നില്ല,, മറ്റൊരു ദിവസം നമുക്ക് പോകാം”
” ഓക്കേ അതാണ് നല്ലത് നീ ഇന്ന് റസ്റ്റ് എടുക്ക്,, ഞങ്ങൾ പോയിട്ട് ഉച്ച ആകുമ്പോഴേക്കും തിരിച്ചു വരും”
ലക്ഷ്മി അവൻ പറയുന്നത് ഒന്നും കേട്ടതായി പോലും നടിച്ചില്ല…
” ലക്ഷ്മി മോളും കൂടെ ആയിട്ട് പോയാൽ പോരെ മോനെ,,, “
” അതുമതിയായിരുന്നു അമ്മേ പക്ഷേ ഞാൻ അളിയനോട് വിളിച്ചു പറഞ്ഞു ഇന്ന് ചെല്ലുമെന്ന് അളിയൻ എന്തൊക്കെയോ സ്പെഷ്യൽ ഒക്കെ മേടിച്ചു,,, പിന്നെ എങ്ങനെയാണ് മറുത്തു പറയുന്നത്”
” ഉണ്ണിമോളെ…. നിങ്ങൾ രണ്ടാളും വേഗം റെഡി ആകു,,, എന്നിട്ട് കാപ്പി കുടിച്ചിട്ട് നമുക്ക് ഇറങ്ങാം”
വൈശാഖൻ മുറിയിലേക്ക് പോയി…
ഡ്രസ്സ് മാറിയിട്ട് അവൻ വേഗം ഇറങ്ങി വന്നു ..
ലക്ഷ്മിയുടെ മുഖം കടന്നൽ കുത്തിയത് പോലെ ആണ്…
എന്നാലും അവനെ ഒരു പാഠം പഠിപ്പിക്കണം എന്നവൾക്ക് തോന്നി…
“ഏട്ടാ…. പോകാൻ റെഡി ആയോ… “
“മ്… നീ വരുന്നില്ലലോ അല്ലേ… ഞങ്ങൾ പോയിട്ട് പെട്ടന്ന് വരാം… “
“പതിയെ വന്നാൽ മതി, എന്താ ഇത്ര ദൃതി… “
അവൻ അവളെ ഒന്നു പാളി നോക്കി…
“അതേയ്…. ഒരു കാര്യം ചെയ്താലോ… വിജിയെ ഇന്ന് കൂട്ടി കൊണ്ട് വരാൻ ഇരുന്നത് അല്ലേ… ഇതാ വണ്ടിയുടെ ചാവി, ആരെങ്കിലും അറിയുന്നവർ ഉണ്ടെങ്കിൽ അവരെ കൂട്ടി കൊണ്ട് പോകു… എന്നിട്ട് വിജിയെ കൊണ്ടുവാ.. “
” പറഞ്ഞപോലെ അത് നേരായിരുന്നല്ലോ,,, ഏട്ടൻ വിഷ്ണു ചേട്ടനോട് ചോദിച്ചു നോക്കിക്കേ പുള്ളിക്ക് വണ്ടി ഓടിക്കാൻ അറിയാവുന്നതല്ലേ,,,, ” വീണ പറഞ്ഞു
“നീ പോടീ മിണ്ടാതെ…. നമ്മൾ എന്നും കാറിൽ ആണോ പോയിരിക്കുന്നത്.. “
” വിജിക്ക് ഇങ്ങോട്ട് വരണം എന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു മോനെ അതുകൊണ്ടാണ് വീണ അങ്ങനെ പറഞ്ഞത്,,, മാത്രമല്ല നാളെ ഗോപന് വരാൻ സാധിച്ചില്ലെങ്കിൽ അവൾക്ക് അടുക്കള കാണൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ല,,, “
” ആ എന്തേലും ചെയ്യാം നോക്കട്ടെ എന്നു പറഞ്ഞുകൊണ്ട് വൈശാഖൻ കീ മേടിച്ചു പോക്കറ്റിലേക്ക് ഇട്ടു..
അവൻ കാറിൽ പോകാൻ സമ്മതിക്കുകയില്ല എന്നാണ് ലക്ഷ്മി കരുതിയത്…. ഒട്ടും പ്രതീക്ഷിക്കാതെ അവൻ ചാവി മേടിച്ചപ്പോൾ അവൾക്ക് വീണ്ടും ദേഷ്യം ആയി…
അങ്ങനെ വീണയും ഉണ്ണി മോളും വൈശാഖനും കൂടി പോകാൻ റെഡിയായി മുറ്റത്തേക്കിറങ്ങി…
” അമ്മേ ഞാൻ ഒരു കാര്യം ചെയ്യാം വിഷ്ണുവിന്റെ വീട് വരെ ഞാൻ ഈ കാർ ഓടിക്കാം എന്നിട്ട് വിഷ്ണുവിനെ കൂട്ടി പോകാം അതല്ലേ നല്ലത്,,, “
” നിനക്ക് അതിന് വണ്ടി ഓടിക്കാൻ അറിയാമോ മോനെ…. വേണ്ട വേണ്ട പുതിയ കാർ ആണ് നീ ഓടിക്കേണ്ട,,, “
” സുമിത്ര അവനെ വിലക്കി”
” ഞാൻ കാർ ഡ്രൈവ് ചെയ്താൽ കുഴപ്പമുണ്ടോ ലക്ഷ്മി “
” എന്തു കുഴപ്പം എനിക്ക് സന്തോഷമേയുള്ളൂ ഏട്ടൻ ധൈര്യമായിട്ട് ഓടിക്ക്,,, “
” എങ്കിൽ ശരി ഞങ്ങൾ പെട്ടെന്ന് പോയിട്ട് വരാം വൈശാഖൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി”
” അയ്യോ വല്യേട്ടാ ഞങ്ങൾക്ക് പേടിയാണ്,,,,, “വീണയും ഉണ്ണിമോളും പിന്മാറി…
നിങ്ങൾ വരുന്നുണ്ടെങ്കിൽ കയറ് വിഷ്ണു ആ വളവിൽ നിൽപ്പുണ്ട് അവൻ വഴിയിലേക്ക് വിരൽ ചൂണ്ടി.”
. ” ഒടുവിൽ മനസ്സില്ലാമനസ്സോടെ വീണയും ഉണ്ണി മോളും അവന്റെ ഒപ്പം വണ്ടിയിൽ കയറി”
” അവൻ കാർ റിവേഴ്സ് എടുത്തപ്പോൾ തന്നെ ലക്ഷ്മിക്ക് മനസ്സിലായി ഇവൻ ഒരു എക്സ്പെർട്ട് ഡ്രൈവർ ആണെന്ന്”
ലക്ഷ്മിയോട് അമ്മയോടും യാത്ര പറഞ്ഞിട്ട് അവർ മൂവരും വിജയുടെ വീട്ടിലേക്ക് പോയി…
” താൻ വീണ്ടും തോറ്റു പോയ പോലെ ലക്ഷ്മിക്ക് തോന്നി”
നാളെ അച്ഛന്റെയും അമ്മയുടെയും കൂടെ വീട്ടിലേക്ക് പോകുന്നു മറ്റന്നാൾ മുതൽ അവിടെ നിന്നും ഞാൻ കോളേജിൽ പോകും,,, വൈശാഖൻ പറയുന്നത് കേട്ടു കൊണ്ട് ഇങ്ങനെ ഒരു അടിമയായി ജീവിക്കാൻ തനിക്ക് സാധ്യമല്ല എന്ന് അവൾ തീർച്ചപ്പെടുത്തി,,,,,
അടുത്ത ദിവസം അടുക്കള കാണൽ ചടങ്ങ് ആയതിനാൽ നാരായണനും ഭാര്യ ദേവകിയും കൂടി മേലേടത്ത് വീട്ടിലേക്ക് വന്നിരുന്നു,,
നാരായണൻ മുറുക്കി തുപ്പുന്നത് കണ്ടിട്ട് ലക്ഷ്മിക് അത്ര പിടിക്കുന്നില്ല…
ദേവകി അവളോട് മിണ്ടാൻ ഒക്കെ വരുന്നുണ്ടെങ്കിലും അവൾ അവരോട് ഒരു അകലം പാലിച്ചു നിന്നു…
***************************–*
“വല്യേട്ടൻ എപ്പോളാ ഡ്രൈവിങ് പഠിച്ചത്… സത്യം പറ…. “
“എന്റെ ഉണ്ണിമോളേ, നമ്മുടെ ചെറേലെ കാർത്തിക് ഇല്ലേ, അവൻ കഴിഞ്ഞ വർഷം കാർ എടുക്കുന്നതിനു മുൻപ്, റെന്റിനു ഒരു വണ്ടി എടുത്തിരുന്നു, ഡ്രൈവിംഗ് പഠിക്കുവാൻ, അപ്പോൾ ഞാനും വിഷ്ണും ഒക്കെ പഠിച്ചത് ആണ് “
“ഏട്ടൻ എന്നിട്ട് എന്താ ഇതുവരെ ഈ വണ്ടി ഓടിക്കാതിരുന്നത്ത്,, പാവം ഏട്ടത്തി എന്ത് വിചാരിച്ചു കാണും “
“എന്ത് വിചാരിക്കാനാ… നീ മിണ്ടാതിരിക്കെടി… “
വീണ അനുജത്തിയോട് കയർത്തു…
“വീണയ്ക്ക് എന്താടി, ഏട്ടത്തിയോട് ഇത്രക്ക് വൈരാഗ്യം… ഞാൻ രണ്ട് ദിവസം ആയി ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് “
“അതേ.. അതേ… ഞാനും ഓർത്തതാ… “
“എന്ത്… ഒന്ന് പോ ഏട്ടാ… മിണ്ടാതെ…. എനിക്ക് അങ്ങനെ ഒന്നുമില്ല.”
“അതു ചുമ്മാ… നീ കാര്യം പറ… ഞാൻ അവളോട് ചോദിക്കാനൊന്നും പോകത്തില്ല “
“ഒന്നുമില്ല,, ഏട്ടാ…. വെറുതെ നിങ്ങൾ എഴുതാപ്പുറം വായിക്കേണ്ട “
“നീ പറയുന്നെങ്കിൽ പറ… ഇല്ലെങ്കിൽ വേണ്ടാ “.
“അതല്ല ഏട്ടാ, ഏട്ടന് ജോലി കിട്ടിയപ്പോൾ ഏടത്തിയും അവരുടെ വീട്ടുകാരും കൂടി, അവിടെ പോകാൻ കഴിയില്ലെന്ന് ഏട്ടനോട് പറഞ്ഞില്ലേ, അത് എനിക്ക് ഇഷ്ടപ്പെട്ടില്ല,,, അത്രയും ഉള്ളു…
“അതെന്താ… നിനക്ക് ഇഷ്ടപെടാഞ്ഞത് “
.
“ഒന്നുമില്ല ഏട്ടാ,,,, അവറുടെ മകളെ കെട്ടിയതല്ലേ ഉള്ളു ഏട്ടൻ, അതിനു ഏട്ടന്റെ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം അവർക്കില്ല… അത്രയും ഒള്ളു “
“അത് അറിയാവുന്നത് കൊണ്ട് അല്ലേടി ഞാൻ ഈ ജോലിക്ക് പോകാൻ തീരുമാനിച്ചതു “
“ചേച്ചി ഇത് എന്തൊക്കെയാ ഈ പറയുന്നത്, ഏട്ടത്തി ഒരു പാവമാ, കാശൊള്ള വീട്ടിലെ പെൺകുട്ടി ഒരു സാധാരണ വീട്ടിലേക്ക് വന്നപ്പോൾ ഉണ്ടായ ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉള്ളു… അല്ലാതെ ഒന്നുമില്ല… ഏട്ടത്തി ശുദ്ധപാവമാ… “
“ഏട്ടത്തി ഭയങ്കരി ആണെന്ന് ഞാൻ പറഞ്ഞോ,,, ഇല്ലാലോ… പിന്നെന്താ… “
.”ആഹ് മതി നിർത്തു….. ആ കാര്യം വിടാം… ഉണ്ണിമോൾ പറഞ്ഞപോലെ അവൾ ആളു പാവമാടി veene…പിന്നെ ഇത്തിരി കുറുമ്പ് കൂടുതൽ ഉണ്ട്… അത്രയും ഒള്ളൂ “
“അതെ ഏട്ടാ…. വേറെ കുഴപ്പം ഒന്നുമില്ല… ഏട്ടൻ ചോദിച്ചത് കൊണ്ട് ഞാൻ പറഞ്ഞു എന്നേ ഉള്ളു…. ഏട്ടൻ പതിയെ പതിയെ അത് മാറ്റി എടുത്താൽ മതി “….
വിജിയുടെ വീട്ടിൽ ഒരുപാട് സമയം തങ്ങാതെ അവർ വിജിയെയും കുട്ടി വേഗം തിരിച്ചു പോന്നിരുന്നു.
കാരണം വീട്ടിൽ അമ്മ മാത്രമേ ഉള്ളു,,, നാളെ ലക്ഷ്മിയുടെ വീട്ടിൽ നിന്നും ആളുകൾ വരും… എല്ലാം അടിച്ചുവാരാനും തുടയ്ക്കാനും ഒക്കെ ഉള്ളതാ……
“എടി… വിജി… നിനക്ക് എന്തേലും വേണോ… “
.ടൗണിൽ എത്തിയപ്പോൾ വൈശാഖൻ അവളോട് ചോദിച്ചു..
“ഓഹ്.. വേണ്ടടാ… എനിക്ക് ഒന്നുo വേണ്ടാ… “
“ഏട്ടാ… പൈസ ഉണ്ടെങ്കിൽ രണ്ട് ചിക്കൻ ബിരിയാണി മേടിക്കാമോ “
“ഉണ്ണിമോളേ… നീ മേടിക്കും, കെട്ടോ… ഏട്ടന് പൈസ ഒന്നുമില്ല… “
“നീ മിണ്ടാതിരിക്കെടി വീണേ… ഞാൻ നോക്കട്ടെ പൈസ ഉണ്ടോന്ന്…കാർ സൈഡിൽ ഒതുക്കി അവൻ, പോക്കറ്റിലേക്ക് നോക്കിയിട്ട് പതിയെ ഡോർ തുറന്നു ഇറങ്ങി..
മൂന്ന് ചിക്കൻ ബിരിയാണി അവൻ മേടിച്ചു, ആ പാർസൽ അവൻ ഉണ്ണിമോൾടെ കൈയിലേക്ക് കൊടുത്തു..
“എടാ… ലക്ഷിമിക്ക് എന്താ ഇഷ്ടമുള്ളത്, ആ കുട്ടി ഇത് കഴിക്കുമോ “..
“അയ്യോ… നേരാ… ഏട്ടാ, ഏട്ടത്തിക്ക് എന്താ ഇഷ്ടമുള്ളത് അതും കൂടി മേടിക്ക്… ഏട്ടത്തി ഇത് കഴിക്കുമോ ആവോ “
“അവൾ കഴിച്ചോളും… അവൾക്കിത് വല്യ ഇഷ്ടമാണ് എന്നു പറഞ്ഞു കൊണ്ട് വൈശാഖൻ കാർ സ്റ്റാർട്ട് ചെയ്തു,,,, എങ്കിലും അവനു അറിയില്ലായിരുന്നു അവളുടെ ഇഷ്ടങ്ങൾ എന്തൊക്കെ ആണെന്ന്…
വീടെത്തിയപ്പോൾ നാരായണമാമായും കുടുംബവും ഒക്കെ ഉള്ള കാര്യം അറിഞ്ഞത്…
വിജിയോട് ഓരോരോ വിശേഷങ്ങളൊക്കെ ചോദിച്ചറിയുകയാണ് ദേവകി….
“അമ്മേ,,,ലക്ഷ്‌മി എവിടെ, വല്ലാത്ത ക്ഷീണം ഒന്നു കിടക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് വിജി അകത്തേക്ക് കയറി,, “
“ആഹ്.. ചേച്ചി… എങ്ങനെ ഉണ്ട്… “എന്നു ചോദിച്ചു കൊണ്ട് ലക്ഷ്മി അവർക്കരികിലേക്ക് വന്നു..
“ലക്ഷ്മി… എന്നാ ഉണ്ട്… “
വിജി വന്നു അവളുടെ കൈയിൽ പിടിച്ചു..
“ഓഹ് എന്നാ ഇരിക്കുന്ന ചേച്ചി.. “
“കൈക്ക് എങ്ങനെ ഉണ്ട്.. ശോ.. കഷ്ടം ആയല്ലോ… “
“ഇപ്പോൾ കുഴപ്പമില്ല ചേച്ചി… ചേച്ചി പോയി റസ്റ്റ് എടുക്ക് പിന്നെ കാണാം “
“അമ്മേ… മൂന്ന് ചിക്കൻ ബിരിയാണി ഉള്ളു… ഇത്രയും ആളുകൾ ഉള്ള കാര്യം ഞാൻ അറിഞ്ഞില്ല “..
ലക്ഷ്മി അടുക്കളയിലേക്കു ചെല്ലുമ്പോൾ വൈശാഖനും അമ്മയും കൂടി ചർച്ച ചെയ്യുന്നത് അവൾ കേട്ടു…
“അമ്മേ… ആ കുട്ടികൾ ഒന്നുo കഴിച്ചില്ലലോ എല്ലാവർക്കും ചോറ് വിളമ്പാം, “
അപ്പോഴാണ് അവൾ അവിടെ ഇരുന്ന ബിരിയാണി കണ്ടത്
” ഇവൻ മൂന്നു ബിരിയാണി മേടിച്ചത് മോളെ,, ആ കുട്ടികൾ എല്ലാവരും കൂടി ഇല്ലേ,,, അത് പറയുകയായിരുന്നു ഞങ്ങൾ…
” എന്റെ അമ്മേ ഉണ്ണിമോൾ കിടന്നു പറഞ്ഞതുകൊണ്ട് ഏട്ടൻ മേടിച്ചത്,,, ശോ കഷ്ടമായിപ്പോയി,,,, “
വീണ പറഞ്ഞു…
” ഞാനിത് കഴിക്കില്ല അമ്മേ എനിക്കിത് വേണ്ട നിങ്ങൾ എല്ലാവരും കൂടി ഷെയർ ചെയ്യൂ,,, “
ലക്ഷ്മി അവൾക്കുള്ള ചോറും കറികളും ഒരു പാത്രത്തിലേക്ക് വിളമ്പി .
“എനിക്കും വേണ്ടാ… എനിക്ക് ഇതിന്റെ ടേസ്റ്റ് ഒന്നുo പിടിക്കത്തില്ല എന്നു പറഞ്ഞു സുമിത്ര..
അങ്ങനെ ഉള്ളത് കൊണ്ട് ഓണം പോലെ എല്ലാവർക്കും സുമിത്ര ഭക്ഷണം വിളമ്പി…
ലക്ഷ്മി തന്നെ മൈൻഡ് പോലും ചെയ്യുന്നില്ല എന്നു വൈശാഖന് മനസിലായി…
അവൻ കൂടുതൽ ഒന്നുo അവളോട് സംസാരിക്കാനും തുനിഞ്ഞില്ല…
ഉച്ച കഴിഞ്ഞതും എല്ലാവരും ആകെ ബഹളം ആയിരുന്നു..
ശേഖരൻ ബീഫും ചിക്കനും മീനും ഒക്കെ ആയി കവലയിൽ നിന്നും വന്നു,,,
പിന്നെ അങ്ങോട്ട് എല്ലാം വൃത്തിയാക്കലും,ഉണ്ടാക്കലും ആകെ ബഹളമായിരുന്നു….
ലക്ഷ്മിക്ക് കൈ വയ്യാണ്ട് ഇരുന്നതിനാൽ അവൾ ഒന്നിനും കൂടിയില്ല…
ഇടയ്ക്ക് വൈശാഖൻ റൂമിലേക്ക് ചെന്നപ്പോൾ അവർ ആരെയോ ഫോൺ വിളിക്കുകയായിരുന്നു….
” അമ്മ അച്ഛനോട് പറയണം വൈശാഖ് ചേട്ടനോട് ചോദിക്കാൻ എനിക്ക് അങ്ങോട്ട് വരണം.. പ്ലീസ് അമ്മ….”
അവൾ തന്റെ വീട്ടിലേക്കാണ് വിളിക്കുന്നത് എന്ന് അവന് മനസ്സിലായി…
” ലക്ഷ്മി “എന്ന് വിളിച്ചുകൊണ്ട് അവൻ വേഗം മുറിയിലേക്ക് വന്നു…
” ശരി അമ്മേ… വച്ചേക്കാം നാളെ കാണാം ബൈ…”
അവൾ പെട്ടന്ന് ഫോൺ വെച്ചു.
അവൾ വൈശാഖിനോട് ഒന്നും സംസാരിച്ചില്ല.,,,
പെട്ടെന്ന് അവളുടെ ഫോൺ വീണ്ടും ശബ്ദിച്ചു….
വൈശാഖൻ അതെടുത്തു ലൗഡ്സ്പീക്കർ ഓൺ ചെയ്തു… എന്നിട്ട് അവളുടെ കയ്യിലേക്ക് ഫോൺ കൊടുത്തു..
അശോകൻ ആയിരുന്നു വിളിച്ചത്..
” മോളെ ലക്ഷ്മി,,, നിനക്ക് ഇങ്ങോട്ട് എപ്പോൾ വേണമെങ്കിലും വരാമല്ലോ നീ വൈശാഖിനു മായി നാളെ വാ എന്നിട്ട് കുറച്ചു ദിവസം കഴിഞ്ഞു പോകാം,,, അച്ഛൻ വെറുതെ നിങ്ങളുടെ ഇടയിലേക്ക് വരണോ മോളെ,, അയാൾ ചോദിക്കുന്നത് വൈശാഖൻ കേട്ടു,,
ലക്ഷ്മി അയാളോട് മറുത്തൊന്നും പറഞ്ഞില്ല ശരിയാ അങ്ങനെയാവട്ടെ എന്നും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.,,,
“നിനക്ക് നാളെ വീട്ടിൽ പോകാൻ ആണോ,, “…അവൻ ചോദിച്ചു..
അവൾ മിണ്ടാതെ നിന്നതേ ഉള്ളു..
“നിന്റെ അച്ഛനോട് മുൻകുറായിട്ട് പറഞ്ഞതാണോ..,,,, അതൊന്നും നടക്കില്ല ലക്ഷ്മി…, വെറുതെ നമ്മൾ തമ്മിൽ ഒരു പ്രശ്നം ഉണ്ടാക്കേണ്ട.., നീ എന്റെ വിട്ടിൽ ആണ് നിൽക്കേണ്ടത്, അതിനാണ് ഞാൻ കെട്ടി കൊണ്ടുവന്നത്.. “…
“എനിക്ക് നിങ്ങളുടെ കൂടെ ജീവിക്കാൻ താല്പര്യം ഇല്ലാ… ഞാൻ എന്റെ വീട്ടിൽ പോകുക ആണ് “
“അങ്ങനെ എങ്കിൽ നിനക്ക് പോകാം, ഞാൻ തടയത്തില്ല, പക്ഷെ നാളെ എല്ലാവരോടും ഞാൻ പറയും നിനക്ക് ഈ ബന്ധം തുടരാൻ സാധിക്കുക ഇല്ലെന്നു പറഞ്ഞു എന്നു… “
“സമ്മതം ആണോ.. എങ്കിൽ ഇപ്പോൾ പറയണം”
“എനിക്ക് എന്റെ വീട്ടിൽ പോകണം.. എന്റെ അച്ഛന്റെയും അമ്മയുടെയും കുടെ നിൽക്കണം കുറച്ചു ദിവസം “
“അങ്ങനെ അല്ലാലോ… നീ ഇപ്പോൾ പറഞ്ഞത്… ഈ ബന്ധം തുടരാൻ സാധിക്കുക ഇല്ലെന്ന് അല്ലേ… “
“അതേ… പക്ഷേ അത് അങ്ങനെ അല്ല ഉദ്ദേശിച്ചത്… “
“എങ്ങനെ അല്ല…. “
“അത്.. അത്…. സോറി… ഞാൻ അറിയാതെ പറഞ്ഞതാ “
“അല്ലാ… നീ അറിഞ്ഞോണ്ട്, ആലോചിച്ചിട്ട് പറഞ്ഞതാ… നിന്റെ വീട്ടുകാരോട് ഞാൻ പറയും എന്നായപ്പോൾ നിനക്ക് പേടിയായി… അതല്ലേ സത്യം… “
ലക്ഷ്മി ഒന്നും മിണ്ടാതെ മുഖം കുനിച്ചു….
“നീ പൊയ്ക്കോ… അതല്ലേ ഇപ്പോൾ നിന്റെ വിഷമം, നാളെ അവരുടെ കൂടെ പൊയ്ക്കോ.. എനിക്ക് എന്ത് പ്രോബ്ലം…. കുറച്ചു ദിവസം നിന്നിട്ട് വന്നാൽ മതി.. ഇനി ഇതിന്റെ പേരിൽ ഒരു വഴക്ക് വേണ്ടാ… “
വൈശാഖൻ പുറത്തേക്ക് ഇറങ്ങി പോയി.
തുടരും…
Ullas os
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission