കിലോക്ക് എന്താ വില?
മസാല മൂത്തു തുടഗിയപ്പോൾ ചേരുവകൾ ഒകെ ചേർത്ത് കോഴി കഷ്ണങ്ങൾ അതിലേക്കിട്ടു അടച്ചു വെച്ച്. അപ്പോഴാണ് “അമ്മെയ് …” എന്നൊരു വിളി. വിജയനായിരുന്നു.പഞ്ചായത്തിലെ മീറ്റിംഗ് കഴിഞു വരുന്ന വഴിയാണ്. “എന്താ അമ്മേ കഴിക്കാൻ ?” നല്ല കോഴികറിയുടെ മനം വരുന്നുണ്ടെലും അവൻ അടുക്കളയിലേക്കി എത്തി നോക്കികൊണ്ട് ചോദിച്ചു.’അമ്മ ഒന്നും മിണ്ടിയില്ല. അപ്പോഴാണ് അനിയത്തി രംഗത്ത് വന്നത്. “അമ്മക്കി കോഴി പ്രേമം !” അതും പറഞ്ഞു അവൾ അടക്കി പിടിച്ചു ചിരിച്ചു. “എന്താ അമ്മേ ഇങ്ങനെ, വേഗം ചോറ് തന്നേ..പിടിപ്പതും പണിയുള്ളതാ.” എന്നും പറഞ്ഞു വിജയൻ തീന്മേശയിൽ കേറി ഇരുന്നു.
‘അമ്മ അപ്പോഴും ഒന്നും മിണ്ടിയില്ല; പക്ഷെ ചിന്തിച്ചു. അതിനു വിലക്കുകൾ ഇല്ലാലോ.കോഴി വാഗൻ പോയപ്പോൾ അതിന്റെ കരച്ചിൽ കേൾക്കാതിരിക്കാൻ മാറി നിന്നതായിരുന്നു. പറഞ്ഞിട്ടെന്താ..കോഴിയെ പൊതിഞ്ഞു വാങ്ങുമ്പോൾ മോട്ടോര് ഇരയുടെ ചോര ദേഹത്തു ചിതറി. തരിച്ചു പോയി.കാളിയുടെ ഉത്സവത്തിന് ഉറഞ്ഞു തുള്ളുമ്പോൾ എത്രേ മനുഷ്യ ചോരയുടെ മണം അറിഞ്ഞിട്ടുള്ളതാ. പക്ഷെ ഇത്! അറയിക്കുന്നു തിന്നാനും മണക്കാനും അറയ്കുന്നു.
* * * * *
ഒരു കഷ്ണം വായിലിട്ട് ചവച്ചു കൊണ്ട് വ്യജയാണ് പറഞ്ഞു : “മൂത്ത കൊഴിയാണല്ലോ, ചെറിയ കഷണങ്ങൾ ആക്കി വാങ്ങാമായിരുന്നു.” അതും പറഞ്ഞു അവൻ ഒരുരുള വിഴുഞ്ഞി. കൊതി കൊണ്ടാവും.അവനു എല്ലാത്തിനോടും ഒരു കൊതിയാണ്.അല്ല ഭ്രമം. കുറെ സൽപ്രവൃത്തികൾ ചെയിതു.നാട്ടുകാരും വീട്ടുകാരും എല്ലാരം കൺകുളിർക്കെ കണ്ടു. കണ്ടുവെന്ന് അവൻ തന്നെ ഉറപ്പു വരുത്തി.വോട്ടുപെട്ടിയുടെ ഭാരം കൂട്ടാനുള്ള ഭ്രമം .അല്ല:ആർത്തി.ആ വികാരത്തിന് പറ്റിയ ഒരു പേരില്ല.
“നീ ഫോണിൽ ന്തെടുക്കാ?” വിജയൻറെ ചോത്യം കേട്ടുവെങ്കിലും അനിയത്തി ഫോണിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു:” പ്രകൃതി സംരക്ഷണത്തിന്ന് വേണ്ടി പുത്തൻ ഹാഷ്ടാഗുകൾ ഉണ്ടാക്കുകയാണ് ചേട്ടാ.” “കണ്ടോ അമ്മെ, അവൾ ഇപ്പോഴേ ഒരു കൊച്ചു മിടുക്കി തന്നെ.” അണലി മൗനത്തോട് ആയിരുന്നു പ്രണയം.”അമ്മേ എന്നിക്കി എല്ലു കൂടുതൽ ഉള്ള കഷ്ണം മതി. അതിനാ രുചി കൂടുതൽ.” അനിയത്തി വിളിച്ചു പറഞ്ഞു.
* * * * *
മുന്തിയ ഇനത്തെ നോക്കി,പിടിക്കാൻ വരുമ്പോൾ കോഴികൾ കെടന്ന് ചിലക്കും പോലെ ‘അമ്മ ഒരിക്കലും ചിലച്ചില്ല .കഴിയുമായിരുന്നു…പക്ഷെ ചെയിതില്ല.അതുകൊണ്ടു തന്നെ ‘ത്യാഗിനി’ എന്നൊരു പട്ടം മുതൽക്കൂട്ടായി കിട്ടി. അതും ചുമന്നു പിള്ളേർക്ക് വെച്ച് വിളമ്പി ജീവിക്കുന്നു.അവളും കാടും മേടും ചിക്കിചിരഞ് നടക്കുമായിരുന്നു.നല്ല ഇനം ആണെന് കണ്ടപ്പോൾ അവളെയും കഴുത്തിന്ന് പിടിച്ചു പൊക്കിയെടുത്തു. കഴുത്തിൽ ചരടിട്ടു കെട്ടി കൊണ്ട് വന്നു പറയുന്നതാവും കൂടുതൽ ശെരി. നേര്ർന ചരട് .വല്ലാത്ത ഭാരം.രണ്ടു പെട്ടതിന്റെ ഭാരം ആവും.
പൊതിഞ്ഞു വാങ്ങിയ കോഴിയെ പോളീ അവൾക്കും പിടക്കമായിരുന്നു . പക്ഷെ ചെയിതില്ല.ചെയ്തിരുനെകിലോ ? ഓട് ചുക്കുവുമില്ല . ചോര ചിന്തി കോഴി പിടയുംപോലെ അവളും കിടന്ന് പിടഞ്ഞു.മുറിയിലാകെ അയാളുടെ വിയർപ്പിന്റെ നാറ്റം.അത് ചോരയെക്കാൾ ചീഞ്ഞു നാറുന്നു. ഏന്തി വലിച്ചു കോഴി ചത്ത്.നിശ്ചലം . ഇനിയൊരു പിടച്ചിലോ അനക്കമോ ഇല്ല.പരാകാനുംകഴിയില. കഴിചിരുന കാലത്തു ഉടമസ്ഥന്റെ തലവരെ പാറക്കമായിരുന്നു. ആ ആറടി കഴിഞ്ഞുള്ള ഒരു ലോകം കണ്ടട്ടില്ല.
ചോര ചീന്തിയ ഇവളെയും വീട്ടിലിട്ടു.ഏന്തിവലിക്കുനിണ്ടോ എന്ന് ഇടക്കിടെ നോക്കി. ചത്ത് കഴിഞ്ഞേക്കണം. ശംബദ്ധമൊന്നുമില്ല.മൗനത്തോടാണ് പ്രിയം.അതോടെ ഉറപ്പിച്ചു,ചത്തു. ഇനി വീട്ടുകാർക്ക് വീതിച്ചു കൊടുത്തേക്കാം.