സാവിത്രി ….. സാവിത്രി….
സാവിത്രി തന്റെ കൺപോളകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു . പനിയുടെ കാഠിന്യം കൊണ്ടാണോ അതോഗാഡനിദ്രയിൽനിന്ന്ഉണരാൻ ,ശ്രമിച്ചതിനാലാണോ കണ്പോളകൾക്കു വല്ലാതെ ഘനം വച്ചിരിക്കുന്നു . ദേഹമാസകലം വേദന , ചുട്ടു പൊള്ളുന്നത് പോലെ .ആരാണ് തന്നെ വിളിക്കുന്നത് , വീണ്ടും അതാ വിളി വരുന്നു, സാവിത്രി ……..
ബോധാവസ്ഥയുടെയും ,അബോധാവസ്ഥയുടെയും , ഇടയിൽ നിന്ന് , സാവിത്രി , ചോദിയ്ക്കാൻ ശ്രമിച്ചു ,
അതോ പിച്ചും , പേയും , പോലെ പറയാൻ പറയാൻ
ശ്രമിച്ചു , ആരാ ,ഇതിപ്പോ എന്നെ ഇങ്ങനെ
വിളിക്കുന്നത് . എനിക്ക് , എഴുന്നേൽക്കാൻ സാധിക്കുന്നില്ല …
കാർത്തു….. കാർത്തു… കേൾക്കുന്നുണ്ടോ് . മുറ്റത്തു നിന്ന് ആരാ എന്നെ വിളിക്കുന്നത് , ഒന്ന് നോക്കു.
എനിക്ക് വയ്യാന്നു അറിയില്ലേ … എന്താ ഞാൻ ഈ പറയുന്നത് എന്തെങ്കിലും കേൾക്കുന്നുണ്ടോ?
എനിക്കും കോവിഡ് ആയിരിക്കും എന്ന് നിനക്കും സംശയം ഉണ്ടോ? രക്ത പരിശോധനാഫലം ഇനിയുംവന്നിട്ടില്ലലോ . തനിക്കൊരു സഹായത്തിനുഎന്നും
പറഞ്ഞുസഹോദരൻവിദേശത്തുപോകുംമുമ്പ്ഇവിടെനിർത്തിയതാണ്,എന്ത്പ്രയോജനംഏതുസമയവും,മൊബൈലിൽകുത്തിക്കൊണ്ടിരിക്കും .പൈസക്ക് ,ആവശ്യം വരുമ്പോ ഇളിച്ചുകാണിച്ചു വരും , കൊടുക്കില്ല ഞൻ , അശ്രീകരം .
ഉമ്മറത്ത് ആരായാലും ജനലിന്റെ അരികിൽ ഒന്ന്
വരൂ ,എന്റെ മുറിയിൽ നിന്ന് ജനല് കാണാം …. എഴുന്നേല്റ്റ് വരാൻ സാധിക്കുന്നില്ല , വാതിൽ തുറന്നുനോക്കാൻ. ശബ്ദം മനസ്സിലാവുന്നില്ല , ഇവിടെ വേറെ ആരും ഇല്ല , വല്ലപ്പോഴും സഹായത്തിനു വരുന്നഅച്ചുമാമൻ ( അകന്ന ബന്ധു ) എന്റെ രക്ത പരിശോധനാഫലം വാങ്ങി വരം എന്ന് പറഞ്ഞു പോയതാ ,ഇതുവരെകണ്ടില്ല , അതോഅച്ചുമാമനും ഭയന്ന് മാറിയോ ആവോ ……
സാവിത്രിഎന്തിനാണ്കർത്തുവിനെയും ,അച്ചുമാമനെയുശകാരിക്കുന്നത് . സാവിത്രിയുടെ മുൻപിൽഞാനുണ്ടല്ലോ . നാഴികക്ക് നാല്പതുവട്ടം എന്റെ ഗുരുവായൂരപ്പാ …..എന്ന് വിളിക്കുന്ന നിനക്ക് എന്നെ കാണാൻസാധിക്കുന്നില്ല? എന്ത് ,ഗുരുവായൂരപ്പനോ ,എന്നെ …. എന്റെ…. മുൻപിൽ ? ഈയൊരവസ്ഥയിൽ
കാളിയക്കുവാൻ ഇതിപ്പോ ആരാണ് …., ഇതൊന്നും ശരിയല്ല .
സാവിത്രി , മനസ്സിലെ രോഗഭയം , വേവലാതി , എല്ലാം മാറ്റിവച്ചു വലതുഭാഗത്തേക്കു നോക്കൂ , എന്നെ കാണാൻസാധിക്കും.
സാവിത്രി ഒരു നിമിഷം ഭഗവാനെ മനസ്സിൽ ധ്യാനിച്ചു കട്ടിലിന്റെ വലതു ഭാഗത്തേക്ക് നോക്കി, ഞാൻ ……എന്താണീ കാണുന്നത് , എന്തൊരു തേജസ്സാർന്ന രൂപം .എന്റെ കണ്ണുകൾ കണ്ണുനീരിനാൽ നിറഞ്ഞിരിക്കുന്നു .
ഭഗവാനേ , അവിടിന്നു ശ്രീലകം വിട്ടു എന്റ വീട്ടിലേക്കു….
എന്നാരുപറഞ്ഞു ഞാൻ ശ്രീലകംവിട്ടു ഇപ്പോൾ വന്നതാണെന്ന് , ഞാൻ എന്നും നിന്റെ കൂടെയുണ്ട് , നിന്റെമാത്രമല്ല എല്ലാ മനുഷ്യരുടെയും ഹൃദയത്തിൽ ഞാനുണ്ട് , പക്ഷെ …… ആരും കാണുന്നില്ല , എന്നെ അറിയാൻശ്രമിക്കുന്നുമില്ല . സ്വാർത്ഥതയും , അഹങ്കാരവും , വാശിയും , വൈരാഗ്യവും , എല്ലാം ചേർന്ന് , മനുഷ്യന്റെ കണ്ണുകൾ മൂടപ്പെട്ടിരിക്കുന്നു .
എന്നിട്ടു ഭക്തിയുടെ പേരിൽ ശ്രീകോവിലിന്റെ മുൻപിൽ വന്നുനിന്നു കാട്ടുന്ന കോപ്രായങ്ങൾപലതും , എല്ലാംകാണുന്നുണ്ട് ഞാൻ .
അതൊക്കെപ്പോട്ടെ , സാവിത്രിക്കു എന്തുപറ്റി ? എന്താണിങ്ങനെ ഒറ്റപ്പെട്ടു രോഗശയ്യയിൽ .
എല്ലാമറിയുന്നവൈകുണ്ഡനാഥാ …..അവിടുത്തേക്ക് അറിയാത്ത കാര്യമാണോ , ഭഗവാനേ പ്രാര്ഥിക്കാത്ത ഒരുദിവസവുമില്ല എന്റെ ജീവിതത്തിൽ . പക്ഷെ എന്റെ ജീവനെടുക്കാൻഒരസുഖം ,കോവിടെന്നാണത്രെ
പേര് .ഞാൻ….മരിച്ചുപോകുമോഭഗവാനെ,കടുത്തപനി ,ഉണ്ടെന്നു തോന്നുന്നു , ശ്വാസം എടുക്കാൻപ്രയാസമായിത്തുടങ്ങിയിരിക്കുന്നു , അവിടുന്ന് ഇതൊന്നും കാണുന്നില്ലേ ,എന്നെ രക്ഷിക്കു ഭഗവാനെ , എനിക്ക് ജീവിക്കണം , ഒരുപാടു കാര്യങ്ങൾ , ഇനിയുമെനിക്ക് ചെയ്യാനുണ്ട്.
സാവിത്രിക്കു മാത്രമല്ലല്ലോ , ലോകമെമ്പാടും എത്രപേർ ഈ രോഗബാധിതരായി , എത്രപേർ മരണപ്പെട്ടു , അവർക്കെല്ലാം പലതും ചെയ്തു തീർക്കാനുണ്ടായിരുന്നു, ജീവിതത്തിൽ . സാവിത്രി എന്തെ , ഒറ്റക്കായിപോയതുഇത്രയും വലിയൊരു തറവാട്ടിൽ , അതും എട്ടുകെട്ട് .
അച്ഛനും ,അമ്മയും ,മരിച്ചതില്പിന്നെഞാൻഒറ്റക്കായി
വിവാഹവും കഴിച്ചില്ല . നല്ലപ്രായത്തിൽ , ചോവാദോഷമായിട്ടും , പിന്നെ ഞാനായിട്ടും അത് വേണ്ടെന്നുവച്ചു . പിന്നെആരുണ്ടാവാനാ ,എനിക്ക് .എന്നാലുംഭഗവാനെ,അവിടുന്ന്വിചാരിച്ചിരുന്നെങ്കിൽഇങ്ങനെഒരുപാർച്ചവ്യാധിഈലോകത്തിൽനിന്നുഒഴിവാക്കാമായിരുന്നില്ലേ .
അതിപ്പോ ഈ രോഗമെന്നല്ല ഒന്നുംതന്നെ ഞാനായിട്ട് വരുത്തുന്നതല്ലലോ . എല്ലാംമനുഷ്യരുടെ അനാവശ്യമായ
ജീവിതരീതികൾ കാരണം വന്നുഭവിക്കുന്നതല്ലേ ? ഭൂമിയുടെ താളം തെറ്റിക്കുന്ന രീതിയിൽ ജീവിച്ചു സ്വയം വരുത്തിവെക്കുന്ന വിനകളാണ് എല്ലാം.
സ്വന്തം ആവശ്യങ്ങൾ സാധിച്ചെടുക്കാൻ എല്ലാവരും ഇവിടെയുണ്ട് ,അച്ചുമാമൻ , കാർത്തു . ഇപ്പൊ എനിക്കൊരുആവശ്യം വന്നപ്പോ ആരുമില്ല …..
സാവിത്രി പിറുപിറുത്തു .
ആവട്ടെ , സാവിത്രിക്കൊരു സഹോദരനുണ്ടല്ലോ എവിടെ ?
അവൻ വിദേശത്താണ് .
അപ്പോൾ സഹോദരഭാര്യയും , മക്കളുമോ ?
ഓ……. അവർ സ്വന്തം കാര്യംനോക്കി മാറി താമസിക്കുകയല്ലേ ..
ആണോ. അതോ മറ്റൊരു മാർഗമില്ലാതെ , മാറേണ്ടിവന്നതോ . സാവിത്രി , ഒന്നാലോചിച്ചു നോക്കൂ?
നിന്റെ സഹോദരഭാര്യ , അയ്യിട്ടിവിടെ വന്നതില്പിന്നെ നിന്റെ , കുത്തുവർത്തമാനങ്ങളും , കൂർത്തനോട്ടങ്ങളുമില്ലാതെ , ഒരു ദിവസവും അവർക്കുണ്ടായിട്ടില്ല. നിന്റെ , മാതാപിതാക്കളും , നിന്റെഭാഷയിലാവരോട് സംസാരിച്ചു . മരുമകളെയും , കൊച്ചുമക്കളെയും , സ്‌നേഹിക്കാൻ അവരെ , ഒരിക്കലുംസമ്മതിച്ചില്ല . അവരുടെ സമ്പാദ്യവും , ഈ , വലിയ വീടും , നീസ്വന്തമാക്കി .
എല്ലാ ഭാരവും തന്റെ ,വരുമാനത്തിലൊതുക്കാൻ പാടുപെട്ട , സഹോദരനെക്കുറിച്ചു , ഒരു നിമിഷമെങ്കിലും , ഓർത്തിട്ടുണ്ടോ ….?
മറ്റൊരു നിവൃത്തി ഇല്ലാതെ അയ്യാൾ , വിദേശത്തു ജോലിക്കു പോകേണ്ടിവന്നു. ഭാര്യയും , മക്കളും, വാടകവീട്ടിലും, ഈ വലിയ വീട്ടിൽ സാവിത്രി , ഒറ്റക്കും.
അതുപിന്നെ പെണ്മക്കൾക്കല്ലേ, തറവാട്. ഇന്നലെ വന്നു കയറിയവൾക്കെന്തു അവകാശമാണുള്ളത് ?
കഷ്ടം , ഒരു അധ്യാപികയും , വിദ്യാഭ്യാസ സ്ഥാപനത്തിന്റെ , നേതൃത്വവും വഹിക്കുന്ന , സാവിത്രി , ഇങ്ങനെത്തന്നെ സംസാരിക്കണം. മാതാപിതാക്കൾ , എല്ലാ മക്കളെയും ഒരുപോലെ കാണണം . സഹോദരങ്ങൾക്കെല്ലാം , സ്വത്തിനാവകാശം ഒരുപോലെയാണ്. അതൊക്കെപ്പോട്ടെ , ഇപ്പോൾ നീയനുഭവിക്കുന്നതു , സ്വന്തം കർമഫലം ആണെന്ന്തോന്നുന്നുണ്ടോ ?
ഞാൻ…. , എന്റെ , എന്ത് കര്മഫലമാണിത് ഭഗവാനെ അവിടുത്തെ നാമം ജപിക്കാത്ത ഒരു ദിവസവുമില്ല എനിക്ക്.
എന്താണ് സാവിത്രിയുടെ ഇതുവരെയുള്ള ജീവിതത്തിൽ നല്ല കർമം ചെയ്തതു . ഒരു ഭിക്ഷക്കാരന് പോലും ഒരുനേരത്തെ ആഹാരം കൊടുത്തിട്ടുണ്ടോ ? ഉയർന്ന ജാതിയും , ആഢ്യത്വവും മനസ്സിൽ വെച്ചല്ലാതെ പെരുമാറാറുണ്ടോ ? ഒരു അദ്ധ്യാപിക എന്ന നിലയിൽ എത്ര കുഞ്ഞുങ്ങളുടെ മനസ്സ് വേദനിപ്പിച്ചിട്ടുണ്ട് . ഉയർന്നശതമാനം പഠനത്തിൽ വാങ്ങുന്നവരുടെ മുൻപിൽ വച്ച്
താഴ്ന്ന ശതമാനംലഭിച്ചവരെഅപമാനിക്കുക ,കഠിന
ശിക്ഷകളിലൂടെ അവരിൽ എന്ത് കഴിവുണ്ടെന്ന്മനസ്സിലാക്കാതെ ആത്മവിശ്വാസം തല്ലിക്കെടുത്തുക .ഒരുഅദ്ധ്യാപിക കുട്ടികളിൽ ആത്മവിശ്വാസം വളർത്തുകയല്ലേ വേണ്ടത്.
പുറംപണിക്കു വന്നിരുന്ന ചിരുതയുടെ മകൻ ,പത്താംതരത്തിൽ ഉയർന്ന ശതമാനം വാങ്ങി ജയിച്ചതും, തുടർന്നുള്ള വിദ്യാഭ്യാസത്തിനു , സാമ്പത്തികസഹായം , ചോദിച്ചപ്പോൾ സാവിത്രി എന്താണ് പറഞ്ഞതവനോട് , പുലയൻ ഇത്രയും പഠിച്ചാൽ മതി എന്ന്.
സാവിത്രിയുടെ മനസ്സിൽ പലതും തെളിഞ്ഞു വന്നു .പുലയൻ ,പഠിച്ചു വലിയവാകണ്ട എന്നുള്ള തോന്നലിൽസഹായിക്കാത്തതും ,
തളർന്നുകിടക്കുന്ന ചിരുതയെ ,
പോറ്റാൻ അവന് കൂലിപ്പണിക്ക് പോകേണ്ടിവന്നതും ,
അങ്ങനെ പലതും .
ഞാൻ ….. സാവിത്രിക്കു വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. ഓർമകൾ പുറകോട്ടു പോയി . ഒന്നും
വേണ്ടിയിരുന്നില്ല , വാശിയും , വൈരാഗ്യവും , എന്തിനായിരുന്നു എല്ലാം.
സാവിത്രി , എന്താണ് ഒന്നും പറയാനില്ലേ ?
ഒന്നും പറയാൻ നാവു പൊന്തുന്നില്ല. വൈകുണ്ഠനാഥ ….
മനസ്സിൽ ദയനീയമായി വിളിച്ചു, സാവിത്രി . ഞാൻ തീരെ അവശനിലയിലായിരുന്നു ഭഗവാനെ ….. എന്നെരക്ഷിക്കൂ.
കർമഫലം , അതനുഭവിച്ചേ മതിയാവു സാവിത്രി.
മനുഷ്യരുടെ, അവസ്ഥയാണിത് , ഉള്ളിലുള്ള ഈശ്വര ചൈതന്യം , ഒരിക്കലും കാണില്ല . ഒരു വിഷമഘട്ടം , അതല്ലെങ്കിൽ മരണചിന്ത വരുമ്പഴോ , മാത്രമാണ് ഒരു തിരിച്ചറിവ് ഉണ്ടാവുന്നത് . എന്നെ മറന്നു ജീവിച്ചിട്ട്പിന്നെ
ഞാനെന്തു ചെയ്യാൻ .ഒരു നന്മ ചെയ്യുമ്പോ , എത്രചെറുതാണെങ്കിലും ഒരു സഹായം ചെയ്യുമ്പോ , ഒരുവാക്കിലൂടെ എങ്കിലും മറ്റുള്ളവർക്ക് , സന്തോഷം നൽകുമ്പോൾ ,ആരുടേയും ,മനസ്സ് , മനപ്പൂർവംവേദനിപ്പിക്കാതെയിരിക്കുമ്പോൾ അവിടെ എല്ലാം ഞാനുണ്ട് . എന്റെ നാമങ്ങൾ , എപ്പോഴും പറയുകയും , തിന്മമാത്രം ചെയ്യുകയും , ചെയ്തിട്ട് എന്ത് കാര്യം?
ഈ പറഞ്ഞതിലേതെങ്കിലും സാവിത്രി ചെതിട്ടുണ്ടോ ?അഹന്തയുടെയും , അഹങ്കാരത്തിന്റെയും , ഭാഷയിൽ
അല്ലാതെ എപ്പോളെങ്കിലും സംസാരിച്ചിട്ടുണ്ടോ ? ഇപ്പൊ സാവിത്രിയെ ഇഷ്ട്ടപ്പെടുന്ന ആരെങ്കിലും
അടുത്ത് വന്നു , വെള്ളം കുടിക്കാൻ തന്നാൽ , ഞാൻ സാവിത്രിയെ രക്ഷിക്കാം ….. ഓർത്തു നോക്ക് …. ആരാണ്വരൻ പോകുന്നത് .
കാർത്തു വരും , ഇവിടുത്തെ ജോലിയില്ലാതെ പറ്റില്ല
അവൾക്ക് . മൊബൈലിൽ വിളിച്ചു . കാർത്തു നീ ഉടനെ ഇവിടം വരെ വരണം . ഒരു നിമിഷത്തെ നിശ്ശബ്ദതക്കുശേഷം , അങ്ങേത്തലക്കൽ നിന്ന് മറുപടി , ഇല്ല കൊച്ചമ്മ,കൊറോണ ടെസ്റ്റിന്റെ റിസൾട്ട് വന്നോ ?ഇനിയിപ്പോ,അതെങ്ങാനുംആണെങ്കിൽ എനിക്കും പകരും.
സാവിത്രി പലരെയും വിളിച്ചു. അച്ചുമാമ, ബന്ധുക്കൾ ,സുഹൃത്തുക്കൾ , പരിചയക്കാർ , അവസാനം , സഹോദരന്റെ ഭാര്യയെയും. എല്ലാവരുടെയും , മറുപടി ഒന്നുതന്നെ , പകർച്ചവ്യാധിയാണ് , വന്നാൽ തങ്ങൾക്കും
പകരും . സാവിത്രി , നിസ്സഹായയായി വിളിച്ചു
വൈകുണ്ഠനാഥ ……. , ഭഗവാന്റെ മുഖത്ത് ഒരു പുഞ്ചിരിമാത്രം!
ഇനി എന്ത് ചെയ്യും സാവിത്രി ? ഉയർന്ന ജാതിയും, സമ്പത്തും , ആഢ്യത്തവും , എല്ലാം ചില സമയങ്ങളിൽനിഷ്പ്രഭമായിപ്പോകും . എല്ലാം വെറും മായ മാത്രം .യഥാർത്ഥ മനുഷ്യനായി , നന്മയും,സത്യവും, സ്നേഹവുംജീവിതത്തിൽ , പരിപാലിച്ചാൽ മാത്രമേ നമുക്ക് ജീവിത വിജയവും , മുക്തിയും ,മോക്ഷവും, ഉണ്ടാവുകയുള്ളു.
ഭഗവാനെ…… എനിക്കു ഒരു അവസരംകൂടി തരു .
എനിക്കെന്റെ ചെയ്തുപോയ തെറ്റുകൾ , തിരുത്തണം .ഇനിയുള്ളകാലം , സത്കർമങ്ങൾ ചെയ്തു , നല്ലപ്രവർത്തികളിലൂടെ , അവിടുത്തെ ചൈതന്യം എല്ലാവരിലും , എത്തിക്കണം . എന്റെ ഈ വാക്കുകൾമരണഭയത്താൽ പറഞ്ഞതല്ല .
ശരി …….. അങ്ങനെയാവട്ടെ .
ശാന്താകാരം ഭുജഗ ശയനം , പദ്മനാഭം സുരേശം
വിശ്വകാരം ഗഗന സാദൃശ്യം , മേഘാവർണം ശുഭാംഗം ,ലക്ഷ്മീകാന്തം കമല നയനം , യോഗിഹൃദ്ധ്യാനഗമ്യം ,വന്ദേവിഷ്ണും ഭാവഭയഹരം , സർവ ലോകൈകനാഥം .
സാവിത്രി ജപിച്ചുകൊണ്ടേയിരുന്നു .
സാവിത്രി …… സാവിത്രി …… , ഒന്നെഴുന്നേൽക്കു ,
എന്താണ് കുട്ടി, പിറുപിറുക്കുന്നതു , ഉച്ചമയക്കം
അധികമായിട്ടാണിതെല്ലാം. അച്ചുമാമ ജനലിന്റെ
അരികിൽ വന്നു നിന്ന് പറഞ്ഞു , നിന്റെ ടെസ്റ്റിന്റെ
റിസൾട്ട് വന്നു . നിനക്ക് കോവിഡ് അല്ലാ ….
ജ്വരത്തിനു മരുന്നും വാങ്ങിയിട്ടുണ്ട് .
സാവിത്രി പാതിമയക്കത്തിൽ എല്ലാം കേൾക്കുന്നുണ്ട് .
പക്ഷെ …… എവിടെ വൈകുണ്ഠനാഥൻ ?
സാവിത്രി , പിന്നെയും, പിന്നെയും, തിരഞ്ഞുകൊണ്ടേയിരുന്നു…………………………….
സാവിത്രി എന്ന എന്റെ സാങ്കല്പിക കഥാപാത്രം
സ്വാർത്ഥ സ്വഭാവമാണെങ്കിലും , വൈകുണ്ഠനാഥന്റെ കടുത്ത ഭക്തയാണ് . രോഗഭയവും , മരണഭയവും,കൂടിയപ്പോൾ , വൈകുണ്ഠനാഥൻ , തന്റെ അടുത്തുവന്നു
ഇതുവരെയുള്ള ജീവിതത്തിൽ ചെയ്ത തെറ്റായ കർമങ്ങൾ ചൂണ്ടിക്കാട്ടി , സത്കർമ്മമാണ് മനുഷ്യരാശിയുടെധർമ്മം , എന്ന് പറയുന്നതായിട്ടും തോന്നുന്നു.
യാതാർത്ഥ ജീവിതത്തിൽ ഇങ്ങനെയൊരനുഭവം ?
അറിയില്ല …. , എന്നാലും .. എപ്പോഴെങ്കിലും ചില
വിചാരങ്ങൾ , ചില തിരുത്തലുകൾ ആകാമായിരുന്നു എന്ന് തോന്നാറില്ലേ ??
വായനക്കാരുടെ ഇഷ്ടത്തിനു വിടുന്നു.
പ്രിയ