Skip to content

സാവിത്രി

savithri story

സാവിത്രി ….. സാവിത്രി….

സാവിത്രി  തന്റെ കൺപോളകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു . പനിയുടെ കാഠിന്യം കൊണ്ടാണോ അതോഗാഡനിദ്രയിൽനിന്ന്ഉണരാൻ ,ശ്രമിച്ചതിനാലാണോ  കണ്പോളകൾക്കു  വല്ലാതെ ഘനം  വച്ചിരിക്കുന്നു . ദേഹമാസകലം വേദന , ചുട്ടു പൊള്ളുന്നത് പോലെ .ആരാണ് തന്നെ  വിളിക്കുന്നത് , വീണ്ടും അതാ വിളി വരുന്നു, സാവിത്രി ……..

ബോധാവസ്ഥയുടെയും ,അബോധാവസ്ഥയുടെയും , ഇടയിൽ നിന്ന്  , സാവിത്രി , ചോദിയ്ക്കാൻ  ശ്രമിച്ചു ,

അതോ  പിച്ചും , പേയും , പോലെ പറയാൻ  പറയാൻ

ശ്രമിച്ചു , ആരാ ,ഇതിപ്പോ എന്നെ ഇങ്ങനെ

വിളിക്കുന്നത് . എനിക്ക്  , എഴുന്നേൽക്കാൻ   സാധിക്കുന്നില്ല

കാർത്തു….. കാർത്തുകേൾക്കുന്നുണ്ടോ് . മുറ്റത്തു നിന്ന് ആരാ എന്നെ വിളിക്കുന്നത് , ഒന്ന് നോക്കു.

എനിക്ക് വയ്യാന്നു അറിയില്ലേഎന്താ ഞാൻ    പറയുന്നത്  എന്തെങ്കിലും കേൾക്കുന്നുണ്ടോ?

എനിക്കും കോവിഡ്  ആയിരിക്കും എന്ന് നിനക്കും സംശയം ഉണ്ടോ? രക്ത പരിശോധനാഫലം ഇനിയുംവന്നിട്ടില്ലലോ . തനിക്കൊരു  സഹായത്തിനുഎന്നും

പറഞ്ഞുസഹോദരൻവിദേശത്തുപോകുംമുമ്പ്ഇവിടെനിർത്തിയതാണ്,എന്ത്പ്രയോജനംഏതുസമയവും,മൊബൈലിൽകുത്തിക്കൊണ്ടിരിക്കും .പൈസക്ക് ,ആവശ്യം വരുമ്പോ ഇളിച്ചുകാണിച്ചു വരും  , കൊടുക്കില്ല ഞൻ , അശ്രീകരം .

ഉമ്മറത്ത്  ആരായാലും  ജനലിന്റെ അരികിൽ ഒന്ന്

വരൂ ,എന്റെ  മുറിയിൽ നിന്ന് ജനല്   കാണാം ….  എഴുന്നേല്റ്റ് വരാൻ സാധിക്കുന്നില്ല , വാതിൽ  തുറന്നുനോക്കാൻ. ശബ്ദം  മനസ്സിലാവുന്നില്ല , ഇവിടെ വേറെ ആരും ഇല്ല ,  വല്ലപ്പോഴും സഹായത്തിനു വരുന്നഅച്ചുമാമൻ ( അകന്ന ബന്ധു ) എന്റെ രക്ത  പരിശോധനാഫലം വാങ്ങി വരം എന്ന് പറഞ്ഞു  പോയതാ ,ഇതുവരെകണ്ടില്ല , അതോഅച്ചുമാമനും ഭയന്ന് മാറിയോ ആവോ ……

സാവിത്രിഎന്തിനാണ്കർത്തുവിനെയും ,അച്ചുമാമനെയുശകാരിക്കുന്നത് . സാവിത്രിയുടെ മുൻപിൽഞാനുണ്ടല്ലോ . നാഴികക്ക് നാല്പതുവട്ടം എന്റെ ഗുരുവായൂരപ്പാ …..എന്ന് വിളിക്കുന്ന നിനക്ക് എന്നെ കാണാൻസാധിക്കുന്നില്ല? എന്ത് ,ഗുരുവായൂരപ്പനോ ,എന്നെ …. എന്റെ…. മുൻപിൽ ? ഈയൊരവസ്ഥയിൽ    

കാളിയക്കുവാൻ ഇതിപ്പോ ആരാണ് …., ഇതൊന്നും ശരിയല്ല .

സാവിത്രി , മനസ്സിലെ രോഗഭയം , വേവലാതി , എല്ലാം മാറ്റിവച്ചു വലതുഭാഗത്തേക്കു   നോക്കൂ , എന്നെ കാണാൻസാധിക്കും.

സാവിത്രി ഒരു നിമിഷം  ഭഗവാനെ മനസ്സിൽ ധ്യാനിച്ചു കട്ടിലിന്റെ വലതു  ഭാഗത്തേക്ക് നോക്കി, ഞാൻ  ……എന്താണീ  കാണുന്നത്  , എന്തൊരു തേജസ്സാർന്ന രൂപം .എന്റെ കണ്ണുകൾ  കണ്ണുനീരിനാൽ   നിറഞ്ഞിരിക്കുന്നു  .

ഭഗവാനേ , അവിടിന്നു ശ്രീലകം  വിട്ടു എന്റ വീട്ടിലേക്കു….   

എന്നാരുപറഞ്ഞു ഞാൻ ശ്രീലകംവിട്ടു  ഇപ്പോൾ വന്നതാണെന്ന്  , ഞാൻ എന്നും നിന്റെ കൂടെയുണ്ട് , നിന്റെമാത്രമല്ല   എല്ലാ മനുഷ്യരുടെയും ഹൃദയത്തിൽ ഞാനുണ്ട് , പക്ഷെ …… ആരും കാണുന്നില്ല , എന്നെ അറിയാൻശ്രമിക്കുന്നുമില്ല . സ്വാർത്ഥതയും  , അഹങ്കാരവും  , വാശിയും  , വൈരാഗ്യവും , എല്ലാം ചേർന്ന് , മനുഷ്യന്റെ  കണ്ണുകൾ  മൂടപ്പെട്ടിരിക്കുന്നു .

എന്നിട്ടു ഭക്തിയുടെ   പേരിൽ  ശ്രീകോവിലിന്റെ മുൻപിൽ വന്നുനിന്നു  കാട്ടുന്ന കോപ്രായങ്ങൾപലതും  , എല്ലാംകാണുന്നുണ്ട് ഞാൻ  .

അതൊക്കെപ്പോട്ടെ , സാവിത്രിക്കു എന്തുപറ്റി ? എന്താണിങ്ങനെ ഒറ്റപ്പെട്ടു  രോഗശയ്യയിൽ .

എല്ലാമറിയുന്നവൈകുണ്ഡനാഥാ …..അവിടുത്തേക്ക് അറിയാത്ത കാര്യമാണോ , ഭഗവാനേപ്രാര്ഥിക്കാത്ത ഒരുദിവസവുമില്ല എന്റെ ജീവിതത്തിൽ  . പക്ഷെ എന്റെ ജീവനെടുക്കാൻഒരസുഖം ,കോവിടെന്നാണത്രെ

പേര് .ഞാൻ….മരിച്ചുപോകുമോഭഗവാനെ,കടുത്തപനി ,ഉണ്ടെന്നു തോന്നുന്നു , ശ്വാസം എടുക്കാൻപ്രയാസമായിത്തുടങ്ങിയിരിക്കുന്നു  , അവിടുന്ന് ഇതൊന്നും കാണുന്നില്ലേ   ,എന്നെ രക്ഷിക്കു  ഭഗവാനെ , എനിക്ക്  ജീവിക്കണം  , ഒരുപാടു കാര്യങ്ങൾ , ഇനിയുമെനിക്ക് ചെയ്യാനുണ്ട്.

സാവിത്രിക്കു മാത്രമല്ലല്ലോ  , ലോകമെമ്പാടും എത്രപേർ രോഗബാധിതരായി , എത്രപേർ മരണപ്പെട്ടു , അവർക്കെല്ലാം പലതും ചെയ്തു തീർക്കാനുണ്ടായിരുന്നു, ജീവിതത്തിൽ  . സാവിത്രി എന്തെ , ഒറ്റക്കായിപോയതുഇത്രയും വലിയൊരു തറവാട്ടിൽ , അതും എട്ടുകെട്ട് .

അച്ഛനും ,അമ്മയും ,മരിച്ചതില്പിന്നെഞാൻഒറ്റക്കായി

വിവാഹവും കഴിച്ചില്ല . നല്ലപ്രായത്തിൽ , ചോവാദോഷമായിട്ടും , പിന്നെ ഞാനായിട്ടും അത് വേണ്ടെന്നുവച്ചു . പിന്നെആരുണ്ടാവാനാ ,എനിക്ക് .എന്നാലുംഭഗവാനെ,അവിടുന്ന്വിചാരിച്ചിരുന്നെങ്കിൽഇങ്ങനെഒരുപാർച്ചവ്യാധിഈലോകത്തിൽനിന്നുഒഴിവാക്കാമായിരുന്നില്ലേ .

അതിപ്പോ രോഗമെന്നല്ല ഒന്നുംതന്നെ ഞാനായിട്ട് വരുത്തുന്നതല്ലലോ . എല്ലാംമനുഷ്യരുടെ അനാവശ്യമായ

ജീവിതരീതികൾ കാരണം വന്നുഭവിക്കുന്നതല്ലേ ? ഭൂമിയുടെ താളം തെറ്റിക്കുന്ന രീതിയിൽ ജീവിച്ചു സ്വയം  വരുത്തിവെക്കുന്ന വിനകളാണ്  എല്ലാം.

സ്വന്തം ആവശ്യങ്ങൾ സാധിച്ചെടുക്കാൻ എല്ലാവരും ഇവിടെയുണ്ട് ,അച്ചുമാമൻ , കാർത്തു . ഇപ്പൊ എനിക്കൊരുആവശ്യം വന്നപ്പോ ആരുമില്ല …..

സാവിത്രി പിറുപിറുത്തു  .

ആവട്ടെ  , സാവിത്രിക്കൊരു സഹോദരനുണ്ടല്ലോ  എവിടെ ?

അവൻ വിദേശത്താണ് .

അപ്പോൾ സഹോദരഭാര്യയും  , മക്കളുമോ ?

……. അവർ സ്വന്തം കാര്യംനോക്കി  മാറി താമസിക്കുകയല്ലേ ..

ആണോ.  അതോ മറ്റൊരു മാർഗമില്ലാതെ , മാറേണ്ടിവന്നതോ . സാവിത്രി , ഒന്നാലോചിച്ചു നോക്കൂ?

നിന്റെ സഹോദരഭാര്യ , അയ്യിട്ടിവിടെ വന്നതില്പിന്നെ നിന്റെ , കുത്തുവർത്തമാനങ്ങളും , കൂർത്തനോട്ടങ്ങളുമില്ലാതെ  , ഒരു ദിവസവും അവർക്കുണ്ടായിട്ടില്ല. നിന്റെ , മാതാപിതാക്കളും , നിന്റെഭാഷയിലാവരോട്  സംസാരിച്ചു . മരുമകളെയും , കൊച്ചുമക്കളെയും , സ്‌നേഹിക്കാൻ  അവരെ , ഒരിക്കലുംസമ്മതിച്ചില്ല . അവരുടെ സമ്പാദ്യവും ,   , വലിയ വീടും , നീസ്വന്തമാക്കി .

എല്ലാ ഭാരവും  തന്റെ ,വരുമാനത്തിലൊതുക്കാൻ പാടുപെട്ട , സഹോദരനെക്കുറിച്ചു , ഒരു നിമിഷമെങ്കിലും  , ഓർത്തിട്ടുണ്ടോ ….?

മറ്റൊരു നിവൃത്തി ഇല്ലാതെ അയ്യാൾ , വിദേശത്തു  ജോലിക്കു പോകേണ്ടിവന്നു. ഭാര്യയും , മക്കളും, വാടകവീട്ടിലും, വലിയ  വീട്ടിൽ സാവിത്രി , ഒറ്റക്കും.

അതുപിന്നെ പെണ്മക്കൾക്കല്ലേ, തറവാട്. ഇന്നലെ വന്നു കയറിയവൾക്കെന്തു  അവകാശമാണുള്ളത് ?

കഷ്ടം , ഒരു അധ്യാപികയും , വിദ്യാഭ്യാസ സ്ഥാപനത്തിന്റെ , നേതൃത്വവും   വഹിക്കുന്ന , സാവിത്രി , ഇങ്ങനെത്തന്നെ സംസാരിക്കണം. മാതാപിതാക്കൾ , എല്ലാ മക്കളെയും ഒരുപോലെ കാണണം . സഹോദരങ്ങൾക്കെല്ലാം , സ്വത്തിനാവകാശം ഒരുപോലെയാണ്. അതൊക്കെപ്പോട്ടെ  , ഇപ്പോൾ  നീയനുഭവിക്കുന്നതു  , സ്വന്തം കർമഫലം  ആണെന്ന്തോന്നുന്നുണ്ടോ ?

ഞാൻ…. , എന്റെ  , എന്ത്  കര്മഫലമാണിത് ഭഗവാനെ അവിടുത്തെ നാമം ജപിക്കാത്ത ഒരു ദിവസവുമില്ല  എനിക്ക്.

എന്താണ്  സാവിത്രിയുടെ  ഇതുവരെയുള്ള  ജീവിതത്തിൽ നല്ല കർമം ചെയ്തതു . ഒരു ഭിക്ഷക്കാരന്  പോലും ഒരുനേരത്തെ ആഹാരം കൊടുത്തിട്ടുണ്ടോ ? ഉയർന്ന ജാതിയും , ആഢ്യത്വവും  മനസ്സിൽ വെച്ചല്ലാതെ  പെരുമാറാറുണ്ടോ ? ഒരു അദ്ധ്യാപിക എന്ന നിലയിൽ  എത്ര കുഞ്ഞുങ്ങളുടെ മനസ്സ്  വേദനിപ്പിച്ചിട്ടുണ്ട് . ഉയർന്നശതമാനം പഠനത്തിൽ വാങ്ങുന്നവരുടെ മുൻപിൽ വച്ച്

താഴ്ന്ന ശതമാനംലഭിച്ചവരെഅപമാനിക്കുക ,കഠിന

ശിക്ഷകളിലൂടെ  അവരിൽ എന്ത് കഴിവുണ്ടെന്ന്മനസ്സിലാക്കാതെ ആത്മവിശ്വാസം തല്ലിക്കെടുത്തുക .ഒരുഅദ്ധ്യാപിക കുട്ടികളിൽ ആത്മവിശ്വാസം  വളർത്തുകയല്ലേ വേണ്ടത്.

പുറംപണിക്കു  വന്നിരുന്ന ചിരുതയുടെ മകൻ ,പത്താംതരത്തിൽ ഉയർന്ന ശതമാനം വാങ്ങി ജയിച്ചതും, തുടർന്നുള്ള വിദ്യാഭ്യാസത്തിനു , സാമ്പത്തികസഹായം , ചോദിച്ചപ്പോൾ  സാവിത്രി എന്താണ്  പറഞ്ഞതവനോട് , പുലയൻ ഇത്രയും  പഠിച്ചാൽ മതി എന്ന്.

സാവിത്രിയുടെ മനസ്സിൽ പലതും തെളിഞ്ഞു വന്നു .പുലയൻ ,പഠിച്ചു വലിയവാകണ്ട എന്നുള്ള തോന്നലിൽസഹായിക്കാത്തതും ,

തളർന്നുകിടക്കുന്ന ചിരുതയെ ,

പോറ്റാൻ  അവന് കൂലിപ്പണിക്ക്  പോകേണ്ടിവന്നതും ,

അങ്ങനെ പലതും .

ഞാൻ ….. സാവിത്രിക്കു വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. ഓർമകൾ പുറകോട്ടു പോയി . ഒന്നും

വേണ്ടിയിരുന്നില്ല  , വാശിയും , വൈരാഗ്യവും , എന്തിനായിരുന്നു എല്ലാം.   

സാവിത്രി  , എന്താണ്  ഒന്നും പറയാനില്ലേ  ?

ഒന്നും പറയാൻ നാവു പൊന്തുന്നില്ല. വൈകുണ്ഠനാഥ  ….

മനസ്സിൽ ദയനീയമായി  വിളിച്ചു, സാവിത്രി . ഞാൻ  തീരെ അവശനിലയിലായിരുന്നു ഭഗവാനെ ….. എന്നെരക്ഷിക്കൂ.

കർമഫലം , അതനുഭവിച്ചേ  മതിയാവു  സാവിത്രി.

മനുഷ്യരുടെ, അവസ്ഥയാണിത് , ഉള്ളിലുള്ള  ഈശ്വര  ചൈതന്യം , ഒരിക്കലും കാണില്ല . ഒരു വിഷമഘട്ടം , അതല്ലെങ്കിൽ  മരണചിന്ത വരുമ്പഴോ , മാത്രമാണ്  ഒരു തിരിച്ചറിവ് ഉണ്ടാവുന്നത് . എന്നെ മറന്നു ജീവിച്ചിട്ട്പിന്നെ

ഞാനെന്തു  ചെയ്യാൻ .ഒരു നന്മ  ചെയ്യുമ്പോ , എത്രചെറുതാണെങ്കിലും ഒരു സഹായം  ചെയ്യുമ്പോ , ഒരുവാക്കിലൂടെ എങ്കിലും മറ്റുള്ളവർക്ക് , സന്തോഷം നൽകുമ്പോൾ ,ആരുടേയും ,മനസ്സ്  , മനപ്പൂർവംവേദനിപ്പിക്കാതെയിരിക്കുമ്പോൾ അവിടെ എല്ലാം ഞാനുണ്ട് . എന്റെ  നാമങ്ങൾ , എപ്പോഴും പറയുകയും , തിന്മമാത്രം ചെയ്യുകയും , ചെയ്തിട്ട് എന്ത് കാര്യം?

പറഞ്ഞതിലേതെങ്കിലും സാവിത്രി ചെതിട്ടുണ്ടോ ?അഹന്തയുടെയും , അഹങ്കാരത്തിന്റെയും , ഭാഷയിൽ

അല്ലാതെ  എപ്പോളെങ്കിലും സംസാരിച്ചിട്ടുണ്ടോ ?  ഇപ്പൊ സാവിത്രിയെ ഇഷ്ട്ടപ്പെടുന്ന  ആരെങ്കിലും

അടുത്ത്   വന്നു , വെള്ളം കുടിക്കാൻ തന്നാൽ , ഞാൻ സാവിത്രിയെ രക്ഷിക്കാം ….. ഓർത്തു നോക്ക് …. ആരാണ്വരൻ പോകുന്നത് .

കാർത്തു  വരും , ഇവിടുത്തെ ജോലിയില്ലാതെ പറ്റില്ല

അവൾക്ക് . മൊബൈലിൽ   വിളിച്ചു . കാർത്തു നീ  ഉടനെ  ഇവിടം വരെ വരണം . ഒരു നിമിഷത്തെ നിശ്ശബ്ദതക്കുശേഷം , അങ്ങേത്തലക്കൽ നിന്ന്  മറുപടി , ഇല്ല കൊച്ചമ്മ,കൊറോണ ടെസ്റ്റിന്റെ റിസൾട്ട് വന്നോ ?ഇനിയിപ്പോ,അതെങ്ങാനുംആണെങ്കിൽ  എനിക്കും പകരും.

സാവിത്രി പലരെയും  വിളിച്ചു. അച്ചുമാമ, ബന്ധുക്കൾ ,സുഹൃത്തുക്കൾ , പരിചയക്കാർ , അവസാനം , സഹോദരന്റെ  ഭാര്യയെയും. എല്ലാവരുടെയും , മറുപടി   ഒന്നുതന്നെ , പകർച്ചവ്യാധിയാണ്  , വന്നാൽ  തങ്ങൾക്കും

പകരും . സാവിത്രി , നിസ്സഹായയായി   വിളിച്ചു

വൈകുണ്ഠനാഥ ……. , ഭഗവാന്റെ  മുഖത്ത്  ഒരു പുഞ്ചിരിമാത്രം!

ഇനി എന്ത് ചെയ്യും സാവിത്രി ? ഉയർന്ന ജാതിയും, സമ്പത്തും , ആഢ്യത്തവും , എല്ലാം ചില സമയങ്ങളിൽനിഷ്പ്രഭമായിപ്പോകും . എല്ലാം വെറും മായ  മാത്രം  .യഥാർത്ഥ മനുഷ്യനായി , നന്മയും,സത്യവും, സ്നേഹവുംജീവിതത്തിൽ , പരിപാലിച്ചാൽ മാത്രമേ നമുക്ക് ജീവിത വിജയവും , മുക്തിയും ,മോക്ഷവും, ഉണ്ടാവുകയുള്ളു.   

ഭഗവാനെ…… എനിക്കു ഒരു അവസരംകൂടി  തരു .

എനിക്കെന്റെ  ചെയ്തുപോയ  തെറ്റുകൾ , തിരുത്തണം .ഇനിയുള്ളകാലം  , സത്കർമങ്ങൾ  ചെയ്തു , നല്ലപ്രവർത്തികളിലൂടെ , അവിടുത്തെ ചൈതന്യം എല്ലാവരിലും , എത്തിക്കണം . എന്റെ വാക്കുകൾമരണഭയത്താൽ പറഞ്ഞതല്ല .

ശരി …….. അങ്ങനെയാവട്ടെ .

ശാന്താകാരം  ഭുജഗ ശയനം , പദ്മനാഭം സുരേശം

വിശ്വകാരം ഗഗന സാദൃശ്യം , മേഘാവർണം ശുഭാംഗം ,ലക്ഷ്മീകാന്തം കമല നയനം , യോഗിഹൃദ്ധ്യാനഗമ്യം ,വന്ദേവിഷ്ണും ഭാവഭയഹരം , സർവ ലോകൈകനാഥം .

സാവിത്രി  ജപിച്ചുകൊണ്ടേയിരുന്നു .

സാവിത്രി …… സാവിത്രി …… , ഒന്നെഴുന്നേൽക്കു ,

എന്താണ്  കുട്ടി, പിറുപിറുക്കുന്നതു , ഉച്ചമയക്കം   

അധികമായിട്ടാണിതെല്ലാം. അച്ചുമാമ ജനലിന്റെ

അരികിൽ വന്നു നിന്ന് പറഞ്ഞു , നിന്റെ ടെസ്റ്റിന്റെ

റിസൾട്ട്  വന്നു . നിനക്ക്  കോവിഡ് അല്ലാ ….

ജ്വരത്തിനു  മരുന്നും വാങ്ങിയിട്ടുണ്ട് .

സാവിത്രി പാതിമയക്കത്തിൽ എല്ലാം കേൾക്കുന്നുണ്ട്  .

പക്ഷെ …… എവിടെ വൈകുണ്ഠനാഥൻ ?

സാവിത്രി , പിന്നെയും, പിന്നെയും, തിരഞ്ഞുകൊണ്ടേയിരുന്നു…………………………….

സാവിത്രി എന്ന എന്റെ സാങ്കല്പിക കഥാപാത്രം

സ്വാർത്ഥ സ്വഭാവമാണെങ്കിലും  , വൈകുണ്ഠനാഥന്റെ കടുത്ത ഭക്തയാണ് . രോഗഭയവും , മരണഭയവും,കൂടിയപ്പോൾ  , വൈകുണ്ഠനാഥൻ , തന്റെ  അടുത്തുവന്നു

ഇതുവരെയുള്ള ജീവിതത്തിൽ ചെയ്ത തെറ്റായ കർമങ്ങൾ ചൂണ്ടിക്കാട്ടി , സത്കർമ്മമാണ്  മനുഷ്യരാശിയുടെധർമ്മം , എന്ന് പറയുന്നതായിട്ടും  തോന്നുന്നു.

യാതാർത്ഥ ജീവിതത്തിൽ  ഇങ്ങനെയൊരനുഭവം ?

അറിയില്ല ….  , എന്നാലും .. എപ്പോഴെങ്കിലും ചില

വിചാരങ്ങൾ , ചില തിരുത്തലുകൾ ആകാമായിരുന്നു എന്ന് തോന്നാറില്ലേ ??

വായനക്കാരുടെ  ഇഷ്ടത്തിനു വിടുന്നു.

പ്രിയ

4.9/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!