ഓളങ്ങൾ – ഭാഗം 17

4883 Views

olangal novel aksharathalukal

“ഹായ് ലക്ഷ്മി കുട്ടി…. “വൈശാഖൻ വലിയ സന്തോഷത്തിൽ ആണ്‌.. 

കാരണം അവൾ പോയില്ലലോ… താൻ പറഞ്ഞത് അനുസരിച്ചല്ലോ… അതായിരുന്നു അവന്റെ സന്തോഷത്തിന്റെ കാരണം.. 

“ജയിച്ചു എന്നു കരുതേണ്ട… തോൽക്കാൻ പോകുന്നതേ ഒള്ളു… “

ലക്ഷ്മി അവനെ നോക്കി പറഞ്ഞു.. 

“എന്തോ… ന്റെ കുട്ടി വല്ലതും പറഞ്ഞായിരുന്നോ… “

“ഒന്നും പറഞ്ഞില്ലങ്ങോട്ട് “അവൾ ബുക്സ് ഒക്കെ എടുത്തു വായിച്ചു നോക്കുക ആണ്‌…

വൈശാഖൻ അവളെ തന്നെ നോക്കി ഇരിക്കുക ആണ്‌…

എന്തായാലും ലക്ഷ്മിക്ക് തന്റെ വീട്ടിൽ പോകാത്തതിന്റെ നല്ല വിഷമം ഉണ്ട്… തന്റെ വാക്ക് ധിക്കരിക്കാതിരിക്കാൻ ആണ് അവൾ പോകാഞ്ഞത് എന്നു അവനു തോന്നി… 

അവളെ വിഷമിപ്പിക്കാൻ പാടില്ല എന്നു അവൻ തീരുമാനിച്ചു.. 

തനിക്കു ഒരു നിമിഷം പോലും തന്റെ ലക്ഷ്മിയെ കാണാണ്ടിരിക്കാൻ കഴിയില്ല….എല്ലാവരുടെയും മുൻപിൽ വെച്ച് അവളെ താൻ അധിക്ഷേപിക്കുമ്പോൾ തന്റെ മനസ് ഒരുപാട് നീറുന്നുണ്ട്…എന്നാലും അവളെ പിരിഞ്ഞു ഒരു നിമിഷം പോലും വയ്യാ…  അതുകൊണ്ട്… അതുകൊണ്ട് മാത്രം അല്ലേ താൻ അവളെ അവളുടെ അച്ഛനോടും അമ്മയോടും ഒപ്പം അയക്കാതിരുന്നത്… 

വീട്ടിലെ ഇളയ കുട്ടികൾക്ക് എല്ലാം ഇത്തിരി കുറുമ്പ് കൂടുതൽ ആണ്‌.. അത്രയും ഒള്ളു ഇവൾക്കും….എല്ലാം താൻ മാറ്റി എടുക്കും… 

“വന്നു കിടക്കെടി… അവളുടെ ഒരു ഇരുപ്പ് കണ്ടില്ലേ…” വൈശാഖൻ പുതപ്പെടുത്തു തന്റെ ദേഹത്തേക്ക് വലിച്ചിട്ടു.. 

കുറച്ചു സമയം കൂടി അവൻ നോക്കിയിട്ടും അവൾ എഴുനേറ്റു വന്നില്ല… 

അവൾ പഠിക്കുക ആണെന്ന് മനസിലായതും അവൻ പിന്നെ അവളെ വിളിച്ചില്ല..

കുറെ സമയം ഇരുന്നു വായിച്ചു പഠിച്ചിട്ട്, അവൾ വന്നു വൈശാഖൻന്റെ അടുത്തു വന്നു കിടന്നു… 

അവൻ അപ്പോളേക്കും ഉറങ്ങിയിരുന്നു… 

മൊബൈൽ ഫോണിൽ നോക്കി കിടന്നത് കൊണ്ട് അത്‌ അവന്റെ നെഞ്ചത്ത് ഇരുപ്പുണ്ട്… 

ലക്ഷ്മി മെല്ലെ അത്‌ എടുത്തു മേശമേൽ വെച്ചു… 

പതിയെ അവളും കണ്ണുകൾ അടച്ചു.. 

“”********************************

കാലത്തു അഞ്ച് മണി ആയപ്പോൾ ലക്ഷ്മി ഉണർന്നിരുന്നു… 

അവൾ എഴുനേറ്റ് അടുക്കളയിൽ ചെന്നപ്പോൾ സുമിത്ര ചായ വെയ്ക്കുക ആയിരുന്നു.. 

“ആഹ്… മോളേ… ഇന്ന് മുതൽ കോളേജിൽ പോകണം അല്ലേ “

“ഉവ്വ് അമ്മേ… ഇന്ന് മുതൽ പോയി തുടങ്ങണം, ഈ ആഴ്ച കൂടി അല്ലേ ഒള്ളു ക്ലാസ്, ഇനി ഓണം അല്ലേ വരുന്നത്… “

.

“അതേ… അതേ… വ്യാഴാഴ്ച അത്തം ആണ്‌… “

സുമിത്ര ഒരു കപ്പ് ചായ എടുത്തു അവൾക്ക് നീട്ടി.. 

“മോളേ…. ദേ ആ നെയ്യപ്പം ഒക്കെ എടുത്തു കഴിക്ക്,,, “..ലക്ഷ്മിയുടെ വീട്ടിൽ നിന്നു കൊണ്ട് വന്ന പലഹാരങ്ങൾ ഒക്കെ കുറെ ഇരിപ്പുണ്ടായിരുന്നു… 

“അയ്യോ… എന്റെ അമ്മേ… ഇത്രയും കാലത്തെ എനിക്ക് ഒന്ന്നും വേണ്ടായേ… “

അവൾ സുമിത്ര എടുത്തു വെച്ചിരുന്ന അരി കഴുകി അടുപ്പത്തെ തിളച്ച വെള്ളത്തിലേക്ക് ഇട്ടു… 

സുമിത്ര അപ്പോളേക്കും തൊഴുത്തിലേക്ക് ഇറങ്ങി പോയി.. 

വൈശാഖന് ഉള്ള കാപ്പിയും ആയിട്ട് ലക്ഷ്മി മുറിയിലേക്ക് പോയി.. 

അവനുo അപ്പോൾ ഉണർന്ന് കിടക്കുക ആയിരുന്നു.. 

“ആഹ് ഹ… ഞാൻ വിചാരിച്ചു നീ ഇനി എന്നെ ഇട്ടിട്ട് വീട്ടിലേക്ക് പോയോ എന്നു “…

അവൻ കട്ടിലിൽ നിന്ന് എഴുനേറ്റു.. 

“മ്… പോയിരുന്നു…. ഇപ്പോൾ കാലത്തെ വന്നതാണ്… “

“അയ്യോ… കാലത്തേ തമാശ ആണോ…. ഞാൻ ഒന്നു ചിരിച്ചു കൊണ്ട് എഴുനെൽക്കട്ടെ “

“ഇയാള് ചിരിക്കുവോ, കറയുവോ… എന്താണ് എന്ന് വെച്ചാൽ ചെയൂ.. “

അവൾ അലമാരയിൽ നിന്നു ഒരു ചുരിദാർ എടുത്തു പുറത്തേക്ക് വെച്ചു.. 

..ഒരു ഇളം റോസ് നിറം ഉള്ള ചുരിദാർ ആണ്‌ അവൾ എടുത്തത്… 

“ആഹ് ഇന്ന് കോളേജിൽ പോകണ്ടേ… ഏട്ടനെ കെട്ടിപിടിച്ചു ഇരുന്നു ആണോ ഇന്ന് ബൈക്കിൽ പോകുന്നത് “

.

“അയ്യെടാ…. നല്ല കഥയായി….ആഗ്രഹം ഒക്കെ കൊള്ളാം കെട്ടോ… എന്നാലേ  ഞാൻ ബസിൽ പോയ്കോളാം… ഔദാര്യം എനിക്ക് ആവശ്യം ഇല്ലാ.. “

“ഓക്കേ മാഡം..ഞാൻ വെറുതെ നിർബന്ധിക്കുന്നില്ല.. “

മോളേ ലക്ഷ്മി… നീ എന്റെ ബൈക്കിന്റെ പിന്നിൽ കേറാൻ കൊതിക്കുന്ന ഒരു നിമിഷം വരും…ഇന്നൊരു ദിവസം നീ ആ ബസിൽ പോയാൽ മതി..  അവൻ മനസ്സിൽ പറഞ്ഞു.. 

“മോളേ… ലക്ഷ്മി…. “

സുമിത്ര മുറിയ്ക്കകത്തേക്ക് വന്നു.. 

“മോളേ..ഈ വല്യ മാല ഇട്ടോണ്ട് കോളേജിൽ പോകണോ… വേറെ ഏതെങ്കിലും ഒരു മാലയിലേക്ക് താലി ഇട്ടാലോ “

“മ്… ഞാനും അത് ഓർത്തു അമ്മേ… വേറെ ഒരു ചെറിയ മാലയിലേക്ക് താലി ഇടാം.. “…അവൾ ആഭരണപെട്ടി എടുത്തു കട്ടിലിൽ വെച്ചു… 

അതിൽ നിന്നും ഒരു നേർത്ത മാല ആണ് അവൾ തിരഞ്ഞെടുത്തത്… 

വൈശാഖൻ ഇറങ്ങി വന്നപ്പോൾ  ലക്ഷ്മി  മാല ഒക്കെ മാറി ഇടുകയാണ്.. അമ്മയും അടുത്ത് ഇരിപ്പുണ്ട്.. 

വൈറ്റ് ഗോൾഡിന്റെ രണ്ട് കമ്പിവളകളും  എടുത്തു ലക്ഷ്മി കൈയിൽ  അണിഞ്ഞു.. 

“എനിക്ക് ഇന്ന് ഇത്തിരി നേരത്തെ പോകണം… രണ്ട് ദിവസം അടുപ്പിച്ചു അവധി അല്ലായിരുന്നോ… “വൈശാഖൻ ഒരു ഷർട്ടും എടുത്തു ഇട്ടുകൊണ്ട് കണ്ണാടിക്ക് മുൻപിൽ വന്നു നിന്നു കൊണ്ട് പറഞ്ഞു.. 

“അപ്പോൾ ലക്ഷ്‌മി മോൾ എങ്ങനെ പോകും,,, ആദ്യായിട്ട് കുട്ടി തനിച്ചു  ഇവിടെ നിന്നും പോകണ്ടേ മോനേ “

“ഞാൻ വീണയുടെ കൂടെ പോയ്കോളാം അമ്മേ… ഏട്ടൻ നേരത്തെ പൊയ്ക്കോട്ടേ”

“ഞാൻ  ഓഫീസിലെ രാജൻ ചേട്ടനെ വിളിച്ചു ചോദിക്കട്ടെ അമ്മേ,,, നേരത്തെ പോകേണ്ട  എങ്കിൽ ലക്ഷ്മിയെ ഞാൻ കോളേജിൽ ഇറക്കാം,, “

” അതാണ് മോനേ നല്ലത് ഈ കുട്ടിയെ ഇങ്ങനെ ഇട്ടു വലയ്ക്കേണ്ട  കാര്യമില്ലല്ലോ,, “…സുമിത്ര വെളിയിലേക്ക് ഇറങ്ങി.. 

 “അയ്യോ… വൈശാഖേട്ടാ…. “ലക്ഷ്മി വൈശാഖനെ പിടിച്ചു വലിച്ചു മാറ്റി… 

“എന്താ… അവൻ ഞെട്ടി വിറച്ചു പോയി… “

“ദേ…. ഒരു… “

 അവൾ ഭിത്തിയിലേക്ക് വിരൽചൂണ്ടി..

 വൈശാഖ് നോക്കിയപ്പോൾ ഭിത്തിയിൽ  ഒരു പാറ്റ  ഇരിപ്പുണ്ടായിരുന്നു.. 

” ഇത് കണ്ടിട്ടാണോ നീ കിടന്നു  കാറിയത് , ബാക്കിയുള്ളവന്റെ  വയറ്റിൽ തീ കത്തിപ്പോയി…”

വൈശാഖൻ ലക്ഷ്മിയോട് ദേഷ്യപ്പെട്ടു… 

“എനിക്ക് ഈ ജീവിയെ മാത്രം ഭയങ്കര പേടിയാണ് “…അവൾ ഭിത്തിയിലേക്ക് നോക്കി പറഞ്ഞു.. 

“വേഗം പോയി റെഡി ആകു… നേരം പോകുന്നു “

അവൻ പറഞ്ഞതും അവൾ തനിക്കു ധരിക്കുവാൻ വെച്ചിരിക്കുന്ന ചുരിദാറും ആയിട്ട് വാഷ്റൂമിലേക്ക് പോകാൻ തുടങ്ങി.. 

വൈശാഖന് ഒരു കുസൃതി തോന്നി.. 

അവൻ അവളുടെ പിന്കഴുത്തിൽ ഒന്ന് തോണ്ടി… 

“അയ്യോ… ലക്ഷ്മി… ദേ നിന്റെ ദേഹത്തു പാറ്റ…. “….

അമ്മേ…. എന്ന് ഉറക്കെ കരഞ്ഞു കൊണ്ട് അവൾ ഓടി വന്നു അവനെ കെട്ടിപ്പുണർന്നു…. 

അത്രയും വൈശാഖൻ പ്രതീക്ഷിച്ചില്ല… 

അവൻ നോക്കിയപ്പോൾ കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് അവന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുക ആണ്‌ അവൾ.. 

“വൈശാഖേട്ടാ…. അതിനെ ഒന്നു എടുത്തു കളയൂ… പ്ലീസ്…’

ഉടൻ ഒന്നും നീ പോകേണ്ട പാറ്റകുട്ടാ.. അവൻ മനസ്സിൽ ചിരിച്ചു.. 

“വൈശാഖാ ……. “

എന്ന് വിളിച്ചു കൊണ്ട് വിജി മുറിയിലേക്ക് വന്നു… 

പെട്ടന്ന്  വൈശാഖനും ലക്ഷ്മിയും അകന്ന് മാറി… 

“ആഹ് ലക്ഷ്മി പോകാൻ റെഡി ആയില്ലേ… നേരം പോകും കെട്ടോ…”

വിജി  പറഞ്ഞതും ലക്ഷ്മി വേഗം ബാത്‌റൂമിൽ കയറി.. 

“നീ ഇന്ന് പോകണ്ട… രണ്ട് ദിവസം കൂടി കഴിയട്ടെ… “

‘ഓഹ്… ഇല്ലെടാ…. മറ്റന്നാൾ ഹോസ്പിറ്റലിൽ പോകണം… ഇപ്പോളാണെങ്കിൽ ഗോപേട്ടനും ഉണ്ടല്ലോ “

ഗോപൻ ആണെങ്കിൽ തലേദിവസം വന്നിട്ട് പോയിരുന്നില്ല… 

“എങ്കിൽ നീ അങ്ങനെ ചെയ്യു…, ഇടയ്ക്ക് ഞാനും ലക്ഷ്മിയും കൂടി അവളുടെ വീട്ടിൽ വരുമ്പോൾ നിന്നെയും ഇങ്ങോട്ട് കൊണ്ടുവരാം,, “

” അതൊക്കെ പിന്നത്തെ കാര്യം അല്ലേടാ ശരിയെന്നാൽ ,, നീ വേഗം  റെഡിയാക് “

വിജി മുറിയ്ക്ക് പുറത്തേക്ക് പോയി.. 

 ലക്ഷ്മി  ആണെങ്കിൽ വേഷം മാറി ഇറങ്ങി വന്നു.. 

അവൾക്ക് വൈശാഖന്റെ മുഖത്തു നോക്കാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നി… 

അത്‌ അവനു മനസിലാകുകയും ചെയ്തു.. 

“മ്…. ഒരു പാറ്റ വന്നാൽ തീരാവുന്ന പ്രശ്നങ്ങൾ ഒള്ളു നിനക്ക് അല്ലേ ലക്ഷ്മി… “…വൈശാഖൻ ചിരിച്ചു.. 

അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല.. 

“എന്തായാലും കൊള്ളാം കെട്ടോ… “അവൻ അവളുടെ കാതിൽ പതിയെ മന്ത്രിച്ചു.. 

“എന്ത്….. എന്ത് കൊള്ളാമെന്നു “

അവൾക്കു ദേഷ്യം വന്നു.. 

“ഞാൻ ഒന്നും പറഞ്ഞില്ലേ… എന്റെ പൊന്നോ.. “…

വൈശാഖൻ ആണ്‌ ആദ്യം ഇറങ്ങിയത്… 

ലക്ഷ്‌മിയും ഉണ്ണിമോളും വീണയും കൂടി ആണ്‌ പോയത്… 

ബസിൽ ശ്വാസം പോലും വിടാൻ മേലാത്ത സ്ഥിതി ആയിരുന്നു… ലക്ഷ്മിക്ക് മതിയായി… 

അച്ഛന്റെ കൂടെ കാറിൽ എന്നും പൊയ്കൊണ്ട് ഇരുന്ന താൻ… അവൾക്കു ആണെങ്കിൽ ദേഷ്യവും കരച്ചിലും വന്നു… 

വൈശാഖേട്ടന്റെ കൂടെ പോയാൽ മതിയായിരുന്നു…. 

പാവം തന്നെ നിർബന്ധിച്ചതാണ്… 

കോളേജിൽ എത്തിയപ്പോൾ കൂട്ടുകാരികൾ എല്ലാവരും വട്ടം കൂടി ഇരുന്നു… 

വിശേഷങ്ങൾ ഒക്കെ ചോദിച്ചു അറിയുകയാണ് അവർ.. 

“ഈ വർഷം കൊണ്ട് പഠിപ്പു മതിയാക്കുമോടി നീയ് “….മറീന ചോദിച്ചു.. 

“ഒന്ന് പോടീ മിണ്ടാതെ…. ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്യും… ഹൈ ഡിസ്റ്റിംക്ഷനും മേടിക്കും “

“നിന്റെ കെട്ടിയോൻ അതിനു സമ്മതിക്കുമോ “

“എന്താടി നീ ഇങ്ങനെ ചോദിക്കുന്നത്, എന്റെ കെട്ടിയോന് അതിൽ യാതൊരു കുഴപ്പവും ഇല്ലാ.. “

“എന്റെ ചേച്ചിയെ കെട്ടിച്ചു വിട്ടപോളും ടോംചേട്ടൻ ഇത് തന്നെയാണ് പറഞ്ഞത്…, പരീക്ഷ എഴുതാൻ അവളു വലിയ വയറും താങ്ങി പിടിച്ചാണ് വന്നത് “…മെറീന ചിരിച്ചു കൊണ്ട് പറഞ്ഞു.. 

“ഒന്നു പോടീ പെണ്ണെ…. ടോം അല്ല വൈശാഖൻ… “

“എന്തായാലും നിന്റെ ഹസ് ആളു സുന്ദരൻ ആണ്‌ കെട്ടോ…. എല്ലാവരും പറഞ്ഞു “

“മ്… താങ്ക്സ് ടി… “…നോട്സ് എല്ലാം കംപ്ലീറ്റ് ആക്കുക ആണ്‌ ലക്ഷ്മി.

“എടി.. എനിക്ക് സത്യം പറഞ്ഞാൽ വൈശാഖേട്ടനെ ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലാടി, ആൾക്ക് ഒരു നല്ല ജോബ് ഇല്ലാത്തത് കൊണ്ട് എനിക്ക് ആകെ വിഷമം, നിനക്ക് അറിയാമോ ഞങ്ങൾ ഇതുവരെ ആയിട്ടും മനസ് തുറന്ന് ഒന്നു സംസാരിച്ചിട്ട് പോലും ഇല്ലാ… …

 “…ലക്ഷ്മി പറഞ്ഞ കാര്യങ്ങൾ എല്ലാം കേട്ട് കൊണ്ട് ഇരിക്കുക ആണ് അവളുടെ സ്നേഹിത ആയ  പ്രിയ… 

“എടി… നീ എന്തൊക്കെ ആണ്‌ ഈ പറയുന്നത്… ഒന്നും അറിയാതെ ആണോ നീ ഈ വിവാഹത്തിന് സമ്മതിച്ചത്…” പ്രിയ അവളോട് കയർത്തു… 

“കാര്യം ഒക്കെ ശരിയാടി… എന്റെ വീട്ടിലെ സാഹചര്യത്തിൽ നിന്ന് പെട്ടന്ന് മാറിയപ്പോൾ എനിക്ക് ഒട്ടും പൊരുത്തപ്പെടാൻ കഴിയുന്നില്ല “

“ന്തൊരു പൊട്ടി പെണ്ണാണ് നിയ്….  ആ ചേട്ടൻ പാവം ആയത് കൊണ്ട് ആണ്, അല്ലെങ്കിൽ കാണാമായിരുന്നു… ഇപ്പോൾ ആൾക്ക് കിട്ടിയ ജോബ് ചെറുതാണെന്ന് ഒന്നുo നീ വിചാരിക്കേണ്ട… സ്വന്തം ആയിട്ട് ഒരു വരുമാനം പുള്ളി റെഡി ആക്കിയല്ലോ… “….പ്രിയ  പറഞ്ഞു.. 

“ശരിയാടി.. എനിക്കും ഇടയ്ക്കൊക്കെ തോന്നിയിരുന്നു ഏട്ടനെ ഞാൻ വിഷമിപ്പിക്കുക ആണെന്ന്…. കുറ്റബോധത്താൽ ലക്ഷ്മിയുടെ മുഖം കുനിഞ്ഞു… 

“എടി… അനൂപേട്ടൻ പറയുന്നത് കേൾക്കണം,,, ആ വൈശാഖേട്ടൻ എന്തൊരു പാവം ആണെന്നോ… അത്രയും നല്ല സ്വഭാവo ഉള്ള ഒരു ചെറുപ്പക്കാരൻ ആ നാട്ടിൽ ഇല്ലന്ന്… അദ്യം ഒക്കെ ഞാനും ഓർത്തു നീ പറഞ്ഞപ്പോൾ,ഒരു ജോലിയും ഇല്ലാത്ത പയ്യനെ നീ കല്യാണം കഴിക്കേണ്ടായിരുന്നു എന്ന്,,, പക്ഷെ അനൂപേട്ടനോട് ഈ കാര്യം പറഞ്ഞപ്പോ എന്നേ പറയാൻ ഇനി ഒരു ചീത്തയും ബാക്കി ഇല്ലാ..  “

ലക്ഷ്മിക്ക് വല്ലാത്ത വിഷമം തോന്നി.. 

“സാരമില്ല ടി.. നീ അതൊക്കെ വിട്ടുകള… ഇനി മുതൽ നല്ല കുട്ടിയായിട്ട് ഇരുന്നോണം കെട്ടോ.. “

ലക്ഷ്മിക്ക് മനസിന്‌ ഭയങ്കര ആശ്വാസം തോന്നി.. 

തന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് പ്രിയ . അവളോട് എല്ലാ കാര്യങ്ങളും പറഞ്ഞപ്പോൾ ആണ്‌ തന്റെ ശ്വാസം നേരെ വീണത്.. 

എങ്ങനെ എങ്കിലും വൈശാഖേട്ടനെ 

ഒന്നു കണ്ടാൽ മതി എന്നായിരുന്നു അവൾക്ക്.. 

എത്രയൊക്കെ അകൽച്ച കാണിച്ചു എങ്കിലും ആ മനുഷ്യൻ എപ്പോളൊക്കേയൊ തന്റെ ജീവന്റെ ജീവൻ ആകുക ആയിരുന്നു.. 

തന്നെക്കാൾ കൂടുതൽ അനുജത്തിമാരെ സ്നേഹിക്കുന്നു എന്ന് തോന്നിയപ്പോൾ തനിക്ക് ഇത്തിരി കുശുമ്പ് തോന്നിയിരുന്നു….

എന്നാലും… എന്നാലും വൈശാഖട്ടനെ പിരിഞ്ഞു ഒരു നിമിഷം പോലും തനിക്ക് പറ്റില്ല എന്ന് ആദ്യമായി ഏട്ടൻ ജോലിക്ക് പോയ ദിവസം താൻ മനസിലാക്കി… 

ഓരോ ദിവസം ചെല്ലുംതോറും തനിക്ക് ഏട്ടനോട് ഉള്ള ഇഷ്ട്ടം കൂടി കൂടി വരികയാണ്…. അവൾ ഓർത്തു.. 

ഉച്ച കഴിഞ്ഞു സെക്കന്റ്‌ പീരിയഡ് സ്റ്റാർട്ട്‌ ചെയ്തപ്പോൾ  ആണ്‌ ലക്ഷ്മിയെ ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചത്… അശോകൻ ലക്ഷ്മിയെ കാത്തു വന്നു നിൽപ്പുണ്ടായിരുന്നു..

“അയ്യോ… അച്ഛാ… അച്ഛൻ എന്ത് ആണ്‌ വന്നത്… അവൾ അശോകന്റെ അടുത്തേക്ക് ഓടി വന്നു . “

“എല്ലാം പറയാം .. മോള് വാ, അശോകൻ പറഞ്ഞു “

“അച്ഛന്റെ മുഖം എന്താ വല്ലാണ്ടിരിക്കുന്നത്, “ലക്ഷ്മിക്ക് എന്തോ ഒരു പന്തികേട് തോന്നി 

“ഒന്നുമില്ല… മോളേ…ദൈവാനുഗ്രഹത്താൽ കുഴപ്പം ഒന്നുമില്ല… നമ്മളെ ഈശ്വരൻ കാത്തു “

“എന്താ അച്ഛാ… കാര്യം പറയു… “

ലക്ഷ്മി ഇപ്പോൾ കരയുന്ന മട്ടിലായി… 

വിറയ്ക്കുന്ന കൈകളോടെ അശോകൻ വണ്ടി ഓടിക്കുക ആണ്‌… 

“നീ ഒന്നു സമാധാനപ്പെടു,,,അച്ഛൻ കാര്യങ്ങൾ എല്ലാം പറയാം”

“എന്നേ വിഷമിപ്പിക്കാതെ ദൈവത്തെ ഓർത്തു ഒന്നു പറ… ആർക്ക് എന്താണ് അച്ഛാ പറ്റിയത് “

“മോളേ… അത്‌… നമ്മുടെ വൈശാഖന് ചെറിയൊരു ആക്‌സിഡന്റ് ഉണ്ടായി, ഉച്ചക്ക് ബാങ്കിലേക്ക് പോയതാണ്, റോഡ് ക്രോസ്സ് ചെയ്തപ്പോൾ പെട്ടന്നൊരു കാർ വന്നു തട്ടി,,, കുഴപ്പമൊന്നും ഇല്ലാ…പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു..  “

ലക്ഷ്മിക്ക് താൻ എന്താണ് കേട്ടത് എന്നു പോലും അറിയില്ലായിരുന്നു… 

തന്റെ… തന്റെ… വൈശാഖേട്ടന്… ഈശ്വരാ… എന്റെ ജീവൻ നീ എടുത്തോളൂ…..

.എന്നാലും എന്റെ വൈശാഖേട്ടന് ഒന്നും വരുത്തരുതേ… ന്റെ മഹാദേവാ… നീ അറിയാതെ ഒന്നും ഈ ലോകത്തിൽ നടക്കില്ല… എന്റെ വൈശാഖേട്ടന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഈ ലക്ഷ്മി ഇല്ലാ…എല്ലാ തെറ്റുകൾക്കും മാപ്പ് പറഞ്ഞു തന്റെ വൈശാഖേട്ടന്റെ  ആയി തീരണമെന്നു ആഗ്രഹിച്ചിരുന്നതാണ്…. 

“മോളേ… ഇറങ്ങു…. “

അച്ഛൻ വിളിച്ചപ്പോൾ ആണ്‌ അവൾ അറിഞ്ഞത് തങ്ങൾ ഹോസ്പിറ്റലിൽ എത്തിയെന്നു… 

വിറയ്ക്കുന്ന കാലടികളോടെ ലക്ഷ്മി നടന്നു… 

അവൾ വീണു പോകുമോ എന്ന് ഭയന്ന് അശോകൻ മകളുടെ കൈയിൽ പിടിച്ചു.. 

“ലക്ഷ്മിയെ കണ്ടതും ശ്യാമളയും ദീപയും കൂടെ അവളുടെ അടുത്തേക്ക് ഓടി വന്നു… 

സുമിത്രയും ശേഖരനും വിജിയും വീണയും എല്ലാവരും ഉണ്ട്…..

അമ്മേ….. സുമിത്രയെ കണ്ടതും ലക്ഷ്മി പൊട്ടികരഞ്ഞു.. 

“ഇല്ല മോളേ…. നമ്മുടെ വൈശാഖന് ഒന്നും സംഭവിക്കില്ല….അവനു ഒരു കുഴപ്പവും വരില്ല… “…ശേഖരൻ അവളെ ആശ്വസിപ്പിച്ചു.. 

നിമിഷങ്ങൾ എണ്ണിയെണ്ണി ഇരിക്കുക ആണ്‌ ലക്ഷ്മി… 

ഒരു ഒറ്റ പ്രാർത്ഥന മാത്രം ഒള്ളു അവൾക്ക്….. 

 വൈശാഖേട്ടന് ഒരു ആപത്തും വരുത്തരുതേ എന്ന്… 

നിറമിഷികളോടെ ഇരിക്കുന്ന മകളെ കണ്ട്  ചങ്ക് പൊട്ടി ഇരിക്കുക ആണ്‌ അശോകൻ…. 

“ഈശ്വരാ… ഇത് എന്തൊരു പരീക്ഷണം ആണ്‌.. തന്റെ കുഞ്ഞിന്റെ ജീവിതം ഇങ്ങനെ ഇട്ടു പരീക്ഷിക്കാനും മാത്രം എന്ത് തെറ്റാണ് അവൾ ചെയ്തത്… “

വൈശാഖന്റെ കൂടെ ഉള്ളത് ആരാ…. ഇടയ്ക്ക് ഒരു സിസ്റ്റർ വന്നു ഉറക്കേ ചോദിച്ചു… 

എല്ലാവരും കൂടി അവിടേക്ക് ഓടി.. 

ഡോക്ടർ വിളിക്കുന്നു… അവർ പറഞ്ഞതും ലക്ഷ്മിയും ശേഖരനും കൂടി അകത്തേക്ക്കയറി… 

“ഇരിക്ക്‌… ഇരിക്ക്‌… “ഡോക്ടർ വേണുഗോപാൽ പറഞ്ഞപ്പോൾ അവർ ഇരുന്നു.. 

“സീ,,,, വൈശാഖൻ തലയ്ക്കാണ് കൂടുതലും പരിക്ക് പറ്റിയത്, ഞങ്ങൾ പരമാവധി ശ്രെമിച്ചു.. രണ്ട് സർജറി നടത്തി, ഇടതു കാലിനു ചെറിയ ഒടിവുണ്ട്, . പിന്നെ ഇടതു കൈയ്ക്കും ചെറിയ പൊട്ടലുണ്ട്,,, ഈശ്വരാനുഗ്രഹത്താൽ,,,  അയാൾക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല,,, പക്ഷേ അയാൾ കോമസ്റ്റേജിൽ ആണ്‌… 

അതുകൊണ്ട് പേഷ്യന്റിനു ബോധം വരുമ്പോൾ നിങ്ങൾ അത്യാവശ്യം വേണ്ടപ്പെട്ടവർ അയാളെ കയറി കാണുക “

“ഡോക്ടർ പറഞ്ഞത് എല്ലാം കേട്ട് ഇരിക്കുക ആണ് ലഷ്മിയും ശേഖരനും… 

 അപകടനില തരണം ചെയ്തു എന്ന് അറിഞ്ഞതും ലക്ഷ്മി ഒരുകോടി നന്ദിയാണ് ഈശ്വരനോട് പറഞ്ഞത്…

 അവനെ ഒന്ന് കാണുവാൻ അവരുടെ മനസ്സ് വെമ്പി….

 ഏകദേശം ഒരു മൂന്ന് മണിക്കൂർ കഴിഞ്ഞു, വൈശാഖനു ബോധം തെളിയുവാൻ….

 ഡോക്ടറുടെ നിർദ്ദേശപ്രകാരം ലക്ഷ്മിയും സുമിത്രയും ശേഖരൻ ഉം വിജിയും  കൂടെയാണ് അവനെ കാണുവാൻ കയറിയത്…

“എന്റെ മോനേ…. “…സുമിത്ര മകനെ നോക്കി വിതുമ്പി.. 

“അമ്മ…. അവൻ പതിയെ ചുണ്ടനക്കി.. 

“ഇത് ആരാണ്…. വൈശാഖന് മനസ്സിലായോ… “?.. ഡോക്ടർ ശേഖരനെ ചൂണ്ടിയാണ് ചോദിച്ചത്..

 അവൻ ശേഖരന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..

” അച്ഛൻ “അവൻ ചുണ്ടുകൾ അനക്കി…

 വെരി ഗുഡ് വൈശാഖൻ… ഡോക്ടർ അവനെ അഭിനന്ദിച്ചു..

 ഇനി ഇതാരാണെന്ന് പറയൂ,,,  ഡോക്ടർ ഇത്തവണ വിജിയെ  നോക്കിയാണ ചോദിച്ചത്

“വീണ…”അവൻ പതിയെ പറഞ്ഞു.. 

 ഒന്നുകൂടി ഒന്ന് നോക്കിക്കേ വൈശാഖ്…. ഡോക്ടർ അവനെ പ്രോത്സാഹിപ്പിച്ചു…

 ഇത് വീണ് തന്നെയാണോ ഒന്നുകൂടി നോക്കിക്കേ ഡോക്ടർ വീണ്ടും അവനോട് ചോദിച്ചു…

വിജി…… അവൻ ഡോക്ടറെ നോക്കി പറഞ്ഞു.. 

ഗുഡ്…. വൈശാഖന് കുഴപ്പം ഒന്നുമില്ല കെട്ടോ… 

ഇനി ഇതും കൂടി ആരാണെന്നു പറയു.. 

ഡോക്ടർ ആണെങ്കിൽ ലക്ഷ്മിയെ അവന്റെ മുൻപിലേക്ക് നീക്കി നിർത്തി.

തന്റെ ഭാര്യ ആണെന്ന് പറയു ഏട്ടാ…. അവൾ അവനെ നോക്കി.. 

വൈശാഖൻ ആദ്യം കാണുന്നത് പോലെ അവളെ സൂക്ഷിച്ചു നോക്കി.. 

ഡോക്ടർ എത്ര ഒക്കെ ശ്രമിച്ചിട്ടും വൈശാഖന് അവളെ മനസിലാക്കുവാൻ കഴിഞ്ഞില്ല.. 

“വൈശാഖേട്ട… ഞാൻ ലക്ഷ്മി ആണ്… “…അടർന്ന് വീണ കണ്ണുനീർ തുള്ളികൾ ഒപ്പിക്കൊണ്ട് അവൾ ആയിരം ആവർത്തി പറഞ്ഞു എങ്കിലും അവനു അവളെ മാത്രം മനസിലായില്ല… 

തുടരും… 

ഉല്ലാസ് os

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

പരിണയം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ഓളങ്ങൾ – ഭാഗം 17”

  1. ഇങ്ങനെ ഒരു ട്വിസ്റ്റ് വേണ്ടിയിരുന്നില്ല.😢😢😢😢

  2. Shedah…idh oru onnannara twist aayipoi….baki kadha njangal oohikkunnadhilum appuram aakiyal adhilan thankalude midukk…allathe shiram cliche story aavaruth

Leave a Reply