Skip to content

ഓളങ്ങൾ – ഭാഗം 21

  • by
olangal novel aksharathalukal

ലക്ഷ്മി ആണെങ്കിൽ റൂമെല്ലാം തുടയ്ക്കുക ആണ്.. 

അപ്പോളാണ് മുറ്റത്തൊരു കാർ വന്നു നിന്നത്.. 

നോക്കിയപ്പോൾ അതിൽ നിന്നും ഇറങ്ങിയത് രംഗനാഥ ഷെട്ടി ആയിരുന്നു… കൂടെ അയാളുടെ മകനും… 

ലക്ഷ്മി വേഗം അകത്തേക്ക് ഓടി.. 

വന്ന വരവിൽ അവളുടെ നെറ്റി വാതിൽ പടിയിൽ ശക്തിയായി ഇടിച്ചു. 

“ഏട്ടാ… “..അവൾ അവന്റെ അടുത്തേക്ക് പാഞ്ഞു വന്നു.. 

“എന്താ ലക്ഷ്മി… എന്ത് പറ്റി “

“ഏട്ടാ… രംഗനാഥൻ അങ്കിളും ശ്രാവണും വന്നിരിക്കുന്നു… “

“അതാരാ… “

“യ്യോ… ഏട്ടാ… പ്രീതി ടെക്സിന്റെ ഓണർ.. കൂടെ അവരുടെ മകനും “

.

“അയ്യോ… അവരാണോ വന്നത് “

വൈശാഖനും ചെറിയ ഒരു പരവേശം തോന്നി.. 

എന്താ പറയേണ്ടത് എന്ന് അവനു അറിയില്ലാരുന്നു.. 

ലക്ഷ്മി കൂടുതൽ ഒന്നും പറയാതെ മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങി പോയി.. 

അവർ വീണയും ആയിട്ട് സംസാരിച്ചു കൊണ്ട് നിൽക്കുക ആണ്.. 

“അങ്കിൾ…. “അവൾ വിളിച്ചപ്പോൾ അയാൾ അവളെ നോക്കി.. 

“മോളേ… ലഷ്മി….. മോളെന്താ ഇവിടെ “

“ഞാൻ… എന്റെ ഭർത്താവ് ആണ് വൈശാഖേട്ടൻ “

അത്‌ കേട്ടതും അയാൾ ഒന്നു പകച്ചു.. 

ഈ സമയം കൊണ്ട് സുമിത്രയും ഉണ്ണിമോളും എല്ലാം എത്തിയിരുന്നു.. 

“വൈശാഖൻ എവിടെ…. “

“വരു…അങ്കിൾ… റൂമിൽ ഉണ്ട് “

അവൾ അവരെ രണ്ടാളെയും കൂടി റൂമിലേക്ക് കൂട്ടി കൊണ്ടുപോയി.. 

“വൈശാഖേട്ടാ…. ഇത് ആരാണ് വന്നത് എന്ന് നോക്കിയേ”ലക്ഷ്മി പറഞ്ഞു.. 

“സാർ…. “

“ഹലോ… മിസ്റ്റർ വൈശാഖ്… എങ്ങനെ ഉണ്ട് ഇപ്പോൾ… “..അയാൾ തമിഴും മലയാളവും കലർന്ന രീതിയിൽ ചോദിച്ചു.. 

“ആം ഒക്കെ സാർ “

“ഞാൻ സ്ഥലത്തു ഇല്ലായിരുന്നു.. അതുകൊണ്ട് ആണ് വരാതിരുന്നത് കെട്ടോ “

അയാൾ അവിടെകിടന്ന ഒരു കസേരയിൽ ഇരുന്നു.. 

“ഇറ്റ്സ് ഓക്കേ സാർ

എനിക്ക് ഇപ്പോൾ പ്രോബ്ലം ഒന്നും ഇല്ലാ “അവൻ പറഞ്ഞു.. 

ലക്ഷ്മി അപ്പോളേക്കും ചായ കൊണ്ടുവന്നവർക്ക് കൊടുത്തു.. 

“ലക്ഷ്മിമോളെ വിവാഹം കഴിച്ചത് ഇയാൾ ആണെന്ന് എനിക്ക് അറിയിലിരുന്നു “

“മ്… ത്രീ  വീക്സ് ആയതേ ഒള്ളു അങ്കിൾ.. “

“മോളെ…. മോൾക്ക് സുഖം ആണോ.”

അയാൾ ചായ എടുത്തു കൊണ്ട് ചോദിച്ചു. 

“മ്… സുഖം ആണ് അങ്കിൾ.. “

“ശ്രാവൺ… എന്തൊക്കെ ഉണ്ട് വിശേഷം.. “

“ഓഹ്.. ഒന്നുമില്ല ചേച്ചി… ഞങ്ങൾ നാട്ടിൽ പോയിരിക്കുക ആയിരുന്നു.., അപ്പേടെ മോൾടെ(അച്ഛന്റെ സഹോദരി യുടെ മകളുടെ ) മാര്യേജ്  “

“മ്… അച്ഛൻ പറഞ്ഞായിരുന്നു…ശ്രാവൺ ചായ കുടിക്ക് “

കുറച്ചു സമയം വൈശാഖനോട് സംസാരിച്ചു ഇരുന്നിട്ട് അവർ രണ്ടാളും പോകാൻ എഴുനേറ്റ്.. 

വൈശാഖന്റെ കയ്യിൽ കുറച്ചു കാശ് കൊടുക്കണം എന്ന് ഓർത്തത് ആയിരുന്നു അയാൾ

പക്ഷേ അശോകൻ മുതലാളിയുടെ മരുമകനു എങ്ങനെ ആണ് താൻ കാശ് കൊടുത്തു സഹായിക്കുന്നത്… 

“മോളെ ലക്ഷ്മി…. മോൾക്ക് സുഖം ആണോ… “

കാറിന്റെ അടുത്തേക്ക് നടക്കുന്നതിനിടയിൽ അയാൾ ഒന്നുകൂടി ആ ചോദ്യം ആവർത്തിച്ചു.. 

“എനിക്ക് ഇവിടെ സുഖം ആണ് അങ്കിൾ… എന്റെ അച്ഛന്റെ അത്രയും സ്വത്തില്ലെങ്കിലും ഈ വീട്ടിൽ എല്ലാവരും നന്മ ഉള്ളവർ ആണ്.. വൈശാഖേട്ടൻ വെൽഎഡ്യൂക്കേറ്റഡ് ആണ്. കുറച്ചു ടെസ്റ്റ്‌കൾ ഒക്കെ എഴുതിയിട്ടുണ്ട്… അതിന്റെ റിസൾട്ട്‌ വെയിറ്റ് ചെയ്യുകയാണ്… അപ്പോൾ വെറുതെ വീട്ടിൽ ഇരിക്കേണ്ട എന്ന് കരുതി ആണ് ഈ ജോബിന് ജോയിൻ ചെയ്തത്… “

ലക്ഷ്മി പറഞ്ഞു നിർത്തി.. 

“ദൈവം അനുഗ്രഹിക്കട്ടെ “..അയാൾ അവളുടെ നെറുകയിൽ കൈ വെച്ചു.. 

എന്നിട്ട് അവർ രണ്ടാളും കൂടി യാത്ര പറഞ്ഞു പോയി….

ലക്ഷ്മി തിരികെ റൂമിലേക്ക് വന്നു.. 

“മ്… അങ്കിൾ പോയി കെട്ടോ ഏട്ടാ… “

“പുള്ളി വരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല… ചെ… ആകെ നാണക്കേട് ആയി “

“എന്ത് നാണക്കേട്… ആർക്ക്… “

“എന്നാലും നിന്നെ ഞാൻ ആണ്… “

“ഒന്നു മിണ്ടാതിരിക്കു ചെറുക്കാ…, ഞാൻ ഓരോരോ പൊട്ടവർത്താനം പറഞ്ഞു എന്ന് വെച്ചു.. “

“എന്നാലും അതൊക്ക വളരെ ശരിയാണ് ലക്ഷ്മി…. “

“എന്റെ അറിവില്ലായ്മ കൊണ്ട് ഞാൻ ഓരോന്ന് പറഞ്ഞു കൂട്ടിയതാണ് ഏട്ടാ… ആം സോറി ട്ടോ “

 ഫോൺ ശബ്‌ദിച്ചപ്പോൾ ലക്ഷ്മി അത്‌ എടുത്തു നോക്കി.. 

“ഹെലോ… അച്ഛാ… “

“അതെയോ… വിളിച്ചായിരുന്നോ.. ദേ ഇപ്പോൾ ഇറങ്ങിയതേ ഒള്ളു… “

“മ്.. അങ്കിളിനു വല്യ സന്തോഷം ആയി… “

“ആഹ്.. കുറവുണ്ട് അച്ഛാ… ഒക്കെ.. ഒക്കെ.. “

അങ്കിൾ ആണെങ്കിൽ ഇപ്പോൾ അച്ഛനെ വിളിച്ചായിരുന്നു.. ലക്ഷ്മി വൈശാഖന്റെ അരികതയി വന്നിരുന്നു. 

“എന്നിട്ടോ… എന്ത് പറഞ്ഞു.. “

“ലക്ഷ്മി മോൾക്ക് കിട്ടാവുന്നതിലും വെച്ചു ഏറ്റവും നല്ല പയ്യന്റെ കയ്യിൽ ആണ് അവനെ ഏൽപ്പിച്ചത് എന്ന് “

വൈശാഖൻ അവളെ ഒന്നു നോക്കി… അവൾ കളവ് പറയുന്നത് ആണെന്ന് അവനു അറിയാമായിരുന്നു  … 

“എന്തെങ്കിലും വേണോ ഏട്ടാ…ഇങ്ങനെ കിടന്നു മടുത്തു അല്ലേ . “

“ഓഹ് ഒന്നും വേണ്ട… ലക്ഷ്മി.. “

അങ്ങനെ ഒന്നുo വേണ്ടന്ന് പറഞ്ഞാൽ എങ്ങനെ ആണ് മോനേ…. എന്ന് പറഞ്ഞു കൊണ്ട് അവന്റെ കവിളിൽ ഒരു അടി കൊടുത്തിട്ട് ലക്ഷ്മി പുറത്തേക്ക് പോയി.. 

******************************

“വീണമോളെ.. ഇതെല്ലാം കൂടി എടുത്തു അകത്തേക്ക് വെയ്ക്കു..”

ശേഖരൻ ആണെങ്കിൽ ഉത്രടപാച്ചിലും കഴിഞ്ഞു വിട്ടിൽ വന്നതേ ഒള്ളു.. 

അരിയും പലവ്യഞ്ജനങ്ങളും എല്ലാം മേടിച്ചു കൊണ്ട് അയാൾ ഉമ്മറത്തു വെച്ചു.. 

അച്ഛൻ കാലത്തേ പോയോ ഷോപ്പിംഗിനു…. “? 

അവിടേക്ക് ഇറങ്ങി വന്ന ലക്ഷ്മി ചോദിച്ചു.. 

“മ്… അതേ മോളെ… അച്ഛന് പാടത്തേക്ക് പോകണം.. അതാണ്… “

അവൾ അതെല്ലാം എടുത്തുകൊണ്ടു അകത്തേക്ക് പോയി.. 

ഇവിടെ എല്ലാ വീടുകളിലും ഒരു ഉത്സവ പ്രതീതി ആണെന്ന് ലക്ഷ്മി ഓർത്തു… 

നാട്ടിൻപുറം അല്ലെങ്കിലും ഇങ്ങനെ ആണല്ലോ.. 

“സുമിത്രേചിയേ…എന്നടുക്കുവാനോ “

അടുത്ത വീട്ടിലെ മാലതി ആയിരുന്നു.. 

“ഞാൻ ഇവിടെ ഉണ്ട് മാലതി… കുറച്ചു കായ വറുക്കുക ആയിരുന്നു… “

അവർ മകളെ ഏല്പിച്ചിട്ട് അടുക്കള പുറത്തേക്ക് വന്നു.. 

“ആണോ… ഓണം ഒക്കെ എവിടെ വരെ ആയി ചേച്ചി “

“ശേഖരേട്ടൻ ചന്തക്ക് പോയിട്ട് വന്നു, സാധനങ്ങൾ എല്ലാം കൊണ്ട് വന്നു വെച്ചു “

“ഞങ്ങൾ ഇന്നലെ പോയിരുന്നു ചേച്ചി.. എല്ലാം ഇന്നലെ തന്നെ മേടിച്ചു “

“മാലതി ചുമ്മാ വന്നതാണോ, അതോ.. “സുമിത്ര ചോദിക്കുന്നത് കേട്ട്. 

“എനിക്ക് ഇത്തിരി കറിവേപ്പില പൊട്ടിച്ചു തരാമോ ചേച്ചി… “

“മാലതി പറിച്ചോളു… അത്‌ ചോദിക്കേണ്ട കാര്യം ഇല്ലാലോ “എന്ന് പറഞ്ഞു കൊണ്ട് സുമിത്രയും അവരുടെ ഒപ്പം ഇറങ്ങി.. 

“എന്നാൽ ശരി ചേച്ചി… പിന്നെ കാണാം കെട്ടോ… “

“നിക്ക് നിക്ക്… ഞാൻ ഇപ്പോൾ വരാം… “സുമിത്ര തിടുക്കപ്പെട്ട് അടുക്കളയിൽ പോയി… എന്നിട്ട് കുറച്ചു കായ വറുത്തത് പൊതിഞ്ഞു കൊണ്ട് പോയി അവർക്ക് കൊടുത്തു.. 

“പിള്ളേർക്ക് കൊണ്ടുപോയി കൊടുത്തേരെ കെട്ടോ “

“ഇന്നല്ലേ ചേച്ചി നിങ്ങളുടെ കല്യാണം കഴിഞ്ഞ ദിവസം,”

“അതേ അതേ…. ഇന്നാണ് മാലതി.. “

“എന്റെ അനിയത്തീടെയും ഇന്നാണ്.. കാലത്തേ അവൾ വിളിച്ചപ്പോൾ പറഞ്ഞതാണ്.. അത്‌ വെച്ചു ഞാൻ ഓർത്തിരിക്കും “

സുമിത്ര ഒന്നു മന്ദഹസിച്ചു.. 

“കേക്ക് മുറിക്കുന്നുണ്ടോ ചേച്ചി.. അതോ പായസം ആണോ.. “

“എന്റെ മാലതി… ഇത്രയും കാലം ആയിട്ട് അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല.. പിന്നേ ആണോ ഇന്ന് “

കുറച്ചു സമയം സംസാരിച്ചു നിന്നിട്ട് മാലതി വീട്ടിലേക്ക് പോയി.. 

“വൈശാഖെട്ടാ…. ഞാൻ ഒന്നു ടൗണിൽ വരെ പോകുവാണേ…”

ലക്ഷ്മി മുറിയിലേക്ക് കയറി വന്നു.. 

“നിന്നെ ഒന്നു കാണാൻ പോലും ഇല്ലാലോ…. എവിടായിരുന്നു ഇത്രയും നേരം… “

“ഇത്തിരി ബിസി ആയിരുന്നു മോനേ.. നാളെ ഓണം അല്ലേ… “

“മ്…. ഞാൻ അറിഞ്ഞില്ലാലോ “

“ഏട്ടാ… ഞാൻ ഒന്നു ടൗണിൽ വരെ പോകുവാണേ…പ്ലീസ്… “

“എന്തിനാടി പോകുന്നത്, “

“അതോ… എനിക്കു എഴുതാനുള്ള കുറച്ചു നോട്സ് ഒക്കെ ആയിട്ട് മീര വരും, അത്‌ മേടിച്ചിട്ട് ഓടി വരാം “

“എങ്ങനെ ആണ് പോകുന്നത്… തനിച്ചാണോ “

“മ്… ഞാൻ കാറിൽ ആണ് പോകുന്നത്…. പെട്ടന്ന് വരാന്നേ.. “

“എന്റെ ലക്ഷ്മി.. ഇന്ന് ആകെ തിരക്കായിരിക്കുo… നീ വണ്ടി ഓടിച്ചൊന്നും പോകണ്ട… “

“എന്റെ ഏട്ടാ… അത്രക്ക് പേടി ഒന്നും വേണ്ട… ഞാൻ പോയിട്ട് പെട്ടന്ന് വരാം… “..അവൾ കെഞ്ചി.. 

“.മ്… ശരി. ശരി… എങ്കിൽ പോയിട്ട് വാ “

“താങ്ക്സ് ഏട്ടാ… “

അവൾ വേഗം തന്നെ അലമാര തുറന്നു ഏതോ ഡ്രസ്സ്‌ ഒക്കെ എടുത്തു… 

പെട്ടന്ന് തന്നെ അവൾ റെഡി ആയി ഇറങ്ങി വന്നു.. 

ഗോൾഡ് എല്ലാം ഇരിക്കുന്ന ബോക്സ്‌ അവൾ എടുത്തു വെച്ചു.. 

അതിൽ നിന്നു  3പവന്റെ ഒരു വലിയ കാപ്പെടുത്തു അവൾ ബാഗിലേക്ക് വെച്ചു.. 

“ഏട്ടാ… ഞാൻ പോയിട്ട് വേഗം വരാമേ… “

“സൂക്ഷിച്ചു പൊയ്ക്കോണം കെട്ടോ…”

“ഉവ്വ്…. “

അവൾ അടുക്കളയിലേക്ക് ആണ് പോയത്.. 

“അമ്മേ… ഞാൻ ടൗണിൽ വരെ ഒന്നു പോയിട്ട് വരാമേ… “

“എന്തിനാ മോളെ ഇപ്പോൾ പോകുന്നത്… “

“അമ്മേ എനിക്കു കുറച്ചു നോട്സ് ഒക്കെ മേടിക്കാനുണ്ട്… ഒന്ന് രണ്ട് പ്രൊജക്റ്റ്‌ ചെയ്യാൻ ഉണ്ട്.. എന്റെ ഒരു ഫ്രണ്ട് വരും… “

“സൂക്ഷിച്ചു പോണേ… “

“ശരി അമ്മേ… “.

*******************************

പ്രിയ ജുവല്ലറി എന്ന വലിയ ബോർഡ് വെച്ച ഷോപ്പിന്റെ മുൻപിൽ ആണ് ലക്ഷ്മിയുടെ കാർ വന്നു നിന്നത്.. 

അവൾ കാർ പാർക്ക്‌ ചെയ്തിട്ട് മെല്ലെ അകത്തേക്ക് കയറി പോയി.. 

“ഗുഡ് ആഫ്റ്റർ നൂൺ മാഡം…, എന്താണ് വേണ്ടത് “..ഒരു ചുള്ളൻ ചെക്കൻ വന്നു അവളോട് ചോദിച്ചു.. 

“എനിക്കു രണ്ട് വള വേണം… “

അയാൾ അവളെ ആ സെക്ഷനിലേക്ക് കൊണ്ട് പോയി.. 

ഓരോ പവന്റെ വീതം രണ്ട് വള ആണ് അവൾ ആദ്യം മേടിച്ചത്.. 

അച്ഛന് മോതിരം പാകം ആകുമോ ആവോ… അവൾക്ക് ചെറിയ സംശയം ഇല്ലാതില്ല.. എന്തായാലും ഒരു പവന്റെ ഒരു മോതിരം അച്ഛനും മേടിച്ചു.. പകരം അവളുടെ മൂന്നു പവന്റെ വള അവൾ അവർക്ക് കൊടുക്കുകയും ചെയ്തു.. 

എന്നിട്ട് അവൾ നേരെ പോയത്  ഒരു

ടെക്സ്റ്റൈൽ ഷോപ്പിലേക്ക് ആണ്.. 

ഭയങ്കര തിരക്കായിരുന്നു അവിടെ.. 

ലക്ഷ്മി ഒരു തരത്തിൽ ആണ് ഡ്രസ്സ്‌ എല്ലാം എടുത്തത്.. 

അമ്മയ്ക്കു ഒരു സാരീ, അച്ഛന് ഒരു ഷർട്ടും മുണ്ടും, വീണക്ക് ഒരു സൽവാർ സെറ്റ്, ഉണ്ണിമോൾക്ക് ഒരു ഫ്രോക്ക്…. ഇത്രയും ആണ് മേടിച്ചത്.. അപ്പോളേക്കും അവളുടെ കാശ് എല്ലാം തീർന്നിരുന്നു.. 

വീണ്ടും അവൾ എ ടി എം കൗണ്ടറിൽ കയറി, എന്നിട്ട് കുറച്ചു കാശ് എടുത്തിട്ട് വൈശാഖന് ഒരു ജുബ്ബയും മുണ്ടും, പിന്നെ അവൾക്കൊരു സാരിയും ആണ് മേടിച്ചത്.. 

എന്തായാലും ഓണക്കോടി എടുക്കാൻ വരുമെന്ന് അവൾ നേരത്തെ തീരുമാനിച്ചിരുന്നു.. പക്ഷേ അച്ചന്റേയും അമ്മയുടെയും വെഡിങ് അണിവേഴ്സറി ആണ് എന്ന് അവൾക്ക് അറിയില്ലയിരുന്നു.. 

ഡ്രസ്സ്‌ എല്ലാം എടുത്തു അവൾ കാറിന്റെ ഡിക്കിയിൽ വെച്ചു. 

ഒരു ബേക്കറിയിൽ കയറിയിട്ട് ഒരു ബ്ലാക്ക് ഫോറെസ്റ്റ് കേക്കും മേടിച്ചിട്ട് ആണ് അവൾ വീട്ടിലേക്ക് വന്നത്.. 

എല്ലാം അവൾ സർപ്രൈസ് ആയിട്ട് ഡിക്കിയിൽ വെച്ചു.. അച്ഛൻ വരുന്നതിനു മുൻപ് വേണം കേക്ക് എടുത്തു ഫ്രിഡ്ജിൽ വെയ്കാൻ എന്ന് അവൾ ഓർത്തു.. 

“നീ ഇത് വരെ എവിടെ ആയിരുന്നു ലക്ഷ്മി. ഞാൻ എത്ര തവണ നിന്നെ ഫോൺ വിളിച്ചു.. “..

“അത്‌ എന്റെ ഫ്രണ്ട് വരാൻ ലേറ്റ് ആയിപോയി… “

“എന്നുകൊണ്ട്… നിനക്ക് ഫോൺ വിളിച്ചാൽ എടുത്തുകൂടാരുന്നോ “

“എന്റെ മാഷേ… ഞാൻ അത്‌ മനപ്പൂർവം അല്ല… കുറച്ചു ബിസി ആയി പോയി… എല്ലാം ഞാൻ പറയാം…. “

അവൾ പുറത്തേക്ക് ഇറങ്ങി പോയി.. 

ഉണ്ണിമോളും വീണയും കൂടി മുറ്റം എല്ലാം അടിച്ചു വാരി ഇടുകയാണ്.. സുമിത്ര ആണെങ്കിൽ അടുക്കളയിൽ തിരക്കിട്ട ജോലികളിൽ ആണ്.. 

അമ്മയ്ക്ക് ആണെങ്കിൽ  ഒടിയാറായ രണ്ട് വളകൾ  ആണ് ഉള്ളത്.. അത്‌ ഒക്കെ മാറ്റി എടുക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.. അച്ഛനായാലും എവിടെ എങ്കിലും പോകുമ്പോൾ ഒരു വാച്ച് മാത്രം ആണ് ഉപയോഗിക്കാറുള്ളൂ.. താൻ കണ്ട ദിവസം മുതൽ അങ്ങനെ തന്നെ ആണ്.. തന്റെ അച്ഛന് നവരത്ന മോതിരവും, മരതകമോതിരവും പിന്നെ അമ്മയുടെ പേര് കൊത്തിയ മോതിരവും… അങ്ങനെ മൂന്നെണ്ണം ആണ് അച്ഛൻ എന്നും ഉപയോഗിക്കുന്നത്….. അവൾ ഓർത്തു.. 

“ലക്ഷ്മി… ഇന്നാ മോളെ ഈ സംഭാരം കുടിക്ക്.. എന്തൊരു ചൂടാണ് അല്ലേ…”.സുമിത്ര അവളുടെ അടുത്തേക്ക് വന്നു. 

“മോളെ… നാളെ മോൾടെ അച്ഛനോടും അമ്മയോടും ഒക്കെ വരാൻ പറയണം കെട്ടോ… ഇവിടുന്നു ഊണ് കഴിക്കാം… “

“മ്.. ഞാൻ പറഞ്ഞിട്ടുണ്ട് അമ്മേ, അവർ വരും “

“അച്ഛൻ വരാറായില്ലേ അമ്മേ “? 

“വരും മോളെ… ഇത്തിരി കഴിയുമ്പോൾ അച്ഛൻ വരും “

“അമ്മേ….. പൂവാലിയെ തൊഴുത്തിലേക്ക് കേറ്റി കെട്ടിയേക്കട്ടെ “വീണ വിളിച്ചു ചോദിച്ചു. 

“വേണ്ടടി… ഞാൻ അങ്ങോട്ട്‌ വരാം.. അവൾ ചിലപ്പോൾ കുറുമ്പ് കാണിക്കും “

ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ മോളെ എന്നും പറഞ്ഞു കൊണ്ട് സുമിത്ര മുറ്റത്തേക്ക് ഇറങ്ങി.. 

“ലക്ഷ്മി…. “

അകത്തു നിന്നും വൈശാഖൻ വിളിച്ചപ്പോൾ അവൾ അവിടേക്ക് പോയി.. 

“എന്താ ഏട്ടാ… “

“ഹോ… എനിക്കു ഇങ്ങനെ കിടക്കാൻ വയ്യെടി… ആകെ മടുത്തു.. ‘

“കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ എല്ലാം ഒക്കെ ആകും ഏട്ടാ… അതുവരെ റസ്റ്റ്‌ എടുത്താൽ മതി… “

“നമ്മുടെ കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യത്തെ ഓണം ആയിരുന്നു അല്ലേ ലക്ഷ്മി… നിനക്ക് ആണെങ്കിൽ ഒരു ഓണക്കോടി പോലും മേടിക്കാൻ പറ്റിയില്ല “

“ഓഹ്.. അതാണോ ഇപ്പോ വല്യ കാര്യം.. അതിനൊക്കെ ഇനീം സമയം ഉണ്ട്… “

അവൾ അവനെ താങ്ങി എഴുന്നേൽപ്പിച്ചു. 

“അച്ഛൻ വന്നില്ലേ ഇതുവരെ ആയിട്ടും,, അവൻ ജനാലയിൽ കൂടി വെളിയിലേക്ക് നോക്കി.. 

“മ്.. വരാറാകുന്നു… എന്താ ഏട്ടാ “

“ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹവാർഷികം ആണ്… ഞാൻ ആണെങ്കിൽ എനിക്കു ഒരു ജോലി കിട്ടി കഴിഞ്ഞു അമ്മയ്ക്കു ഒരു നല്ല സാരിയും അച്ചന് ഒരു ഷർട്ടും മുണ്ടും മേടിച്ചു കൊടുക്കണം എന്നോർത്ത് ഇരുന്നതാണ്.. “

“ക്ഷീണം ഒക്കെ മാറി കഴിയുമ്പോൾ നമ്മൾക്ക് മേടിച്ചു കൊടുക്കാം ഏട്ടാ..”

“മ്… അതേ ലക്ഷ്മി…ഞാൻ ഈ കിടക്ക വിട്ടൊന്നു എഴുനെൽക്കട്ടെ.. “

“സുമിത്രെ… “

ശേഖരൻ ഉച്ചത്തിൽ വിളിക്കുന്നത് കേട്ടപ്പോൾ ലക്ഷ്മി വേഗം പുറത്തേക്ക് ഓടി.. 

“എന്താ അച്ഛാ… ചായ വല്ലതും വേണോ.. “? 

“വേണ്ട മോളെ… അവളെ കണ്ടില്ല്യ അതോണ്ട് വിളിച്ചതാ “

“അമ്മ ആ തെക്ക് വശത്തു ഉണ്ട് അച്ഛാ… “വീണ അവർക്കരികിലേക്ക് വന്നു.. 

“നീ എവിടെ പോകുവാടി…? “

“ഞങ്ങൾ ശോഭനചേച്ചിടെ വീട് വരെ പോകുവാ അച്ഛാ.. “ഉണ്ണിമോൾ ആണ് മറുപടി പറഞ്ഞത്.. 

“മ്… എന്തേ… “

“തയ്യ്ക്കാൻ കൊടുത്തത് മേടിയ്ക്കാൻ “

“മ്.. വേഗം പോയിട്ട് വാ “

അയാൾ പറഞ്ഞതും അവർ രണ്ടാളും കൂടി വേഗം നടന്നു പോയി… 

“മോളെ….ലക്ഷ്മി… അച്ഛൻ പോയി കുളിച്ചിട്ട് വരാം kto…”…

അയാൾ പോയതും ലക്ഷ്മി ഓടിച്ചെന്നു കാറിൽ ഇരുന്ന കേക്ക് എടുത്തു ഫ്രിഡ്ജിൽ  കൊണ്ട് വന്നു വെച്ചു.. 

എന്നിട്ട് അവൾ വേഗം തന്റെ മുറിയിലേക്ക് പോയി.. 

അവൾ പാഞ്ഞു വരുന്നത് നോക്കി കിടക്കുക  ആണ് വൈശാഖൻ.. 

“എന്താ… എന്ത് പറ്റി.. “

“ശബ്ദം ഉണ്ടാക്കരുത്… എല്ലാം കണ്ടും കേട്ടും കിടന്നാൽ മതി… “

അതും പറഞ്ഞു കൊണ്ട് അവൾ തൻറെ ബാഗ് എടുത്തു വെളിയിൽ വെച്ചു.. 

“Happy Wedding Anniversary “എന്നെഴുതിയ ഒരു സ്റ്റിക്കർ അവൾ റൂമിൽ സെലോടേപ്പ് കൊണ്ട് ഒട്ടിച്ചു വെച്ചു.. 

“ഇതെന്താ… “

അവൻ അവളെ നോക്കി.. 

“ഞാൻ പറഞ്ഞില്ലേ ഏട്ടാ മിണ്ടാതിരിക്കു… “

കുറച്ചു ബലൂൺ എടുത്തു വീർപ്പിച്ചു അവൾ മേശമേൽ ഇട്ടു… 

വൈശാഖന് ഇപ്പോൾ ഏകദേശം കാര്യങ്ങൾ ഒക്കെ മനസിലായി.. 

പക്ഷെ ഇത് അവൾ എങ്ങനെ അറിഞ്ഞു എന്നായിരുന്നു അവന്റെ സംശയം.. 

തനിക്കു എഴുനേറ്റ് നടക്കത്തില്ലാത്ത കൊണ്ട് ആണ് അവൾ ഇവിടെ വെച്ച് എല്ലാം റെഡി ആക്കുന്നത്… 

“എങ്ങനെ ഉണ്ട്… കൊള്ളാമോ… “? 

“മ്.. അടിപൊളി ആയിട്ടുണ്ട്… “

“അച്ഛന്റെയും അമ്മയുടെയും വെഡിങ് അണിവേഴ്സറി ഇനി സെലിബ്രേറ്റ് ചെയ്തില്ല എന്ന് വിഷമം വേണ്ട… “

അതും പറഞ്ഞു കൊണ്ട് അവൾ വാതിൽക്കലേക്ക് പോയി.. 

“ലക്ഷ്മി… താങ്ക്സ്… താക്സ് എ ലോട്ട് “

“ഓഹ്… ആയിക്കോട്ടെ “

ശേഖരൻ കുളി ഒക്കെ കഴിഞ്ഞു വന്നു ഒരു ചായ ഒക്കെ കുടിച്ചു കൊണ്ട് ഇരിക്ക്‌ൿ ആണ്.  

“അമ്മേ…. അമ്മ പോയി ഒന്നു കുളിച്ചിട്ട് വരുമോ “

“എന്തിനാ മോളെ…ഇനി കുറച്ചു ജോലി കൂടി ഉണ്ട്, “

“അതൊക്കെ കുളി കഴിഞ്ഞു നമ്മള്ക്ക് രണ്ടാൾക്കും കൂടി ചെയാം. ഇപ്പോൾ അമ്മ പോയി കുളിച്ചിട്ട് വാ, ഒരു കാര്യം ഉണ്ട് “

“എന്താണ് എന്റെപ്പാ ഈ കുട്ടിക്ക് “

സുമിത്ര അവളെ നോക്കിയിട്ട് റൂമിലേക്ക് കയറി പോയി.. 

കുറച്ചു കഴിഞ്ഞതും അവർ കുളി കഴിഞ്ഞു ഇറങ്ങി വന്നു.. 

ആ സമയം കൊണ്ട് ലക്ഷ്മി കേക്കും ആയിട്ട് അവരുടെ റൂമിലേക്ക് പോയി.. അതൊക്കെ അവൾ മേശമേൽ വെച്ചു. എന്നിട്ട് അവൾ ആ ബലൂണും അതിന്റെ വട്ടത്തിൽ നിരത്തി. 

“മ്. അമ്മ വന്നോ… ഇനി വീണയും ഉണ്ണിമോളും കൂടി വരട്ടെ.. “ലക്ഷ്മി വെളിയിലേക്ക് ഇറങ്ങി കൂടെ കൂടെ നോക്കി.. 

“ഈ കുട്ടിയ്ക്ക് ഇതെന്താ പറ്റിയത്… “

“ന്റെ അമ്മേ… എനിക്കൊന്നും പറ്റിയില്ല… അമ്മ അവിടെ പോയി അടങ്ങി ഇരിക്ക്‌ “

അങ്ങനെ ഉണ്ണിമോളും വീണയുo എത്തി.. 

ലക്ഷ്മി എല്ലാവരും ആയിട്ട് അവരുടെ റൂമിലേക്കു പോയി.. 

സുമിത്രയും ശേഖരനും അന്താളിച്ചുപോയി… 

ലക്ഷ്മി അവിടമാകെ ചെറിയ തോതിൽ അലങ്കരിച്ചിരുന്നു.. കേക്ക് ഒക്കെ അവൾ സെറ്റ് ചെയ്തു വെച്ചത് നോക്കി നിൽക്കുക ആണ് എല്ലാവരും.. 

മക്കൾക്ക്  ഭയങ്കര സന്തോഷം ആയി..ഉണ്ണിമോൾ ആണെങ്കിൽ ഓടിപോയി ഏട്ടനോട് ഫോൺ ഒക്കെ മേടിച്ചു കുറെ ഫോട്ടോസ് എടുത്തു. 

“അച്ഛാ..അമ്മേ.. ഇനി രണ്ടാളും കൂടി കേക്ക് കട്ട്‌ ചെയ്യു… “

സുമിത്രക്ക് ആണെങ്കിൽ ചെറിയ ചമ്മൽ തോന്നി.. അതുപോലെ ആയിരുന്നു ശേഖരനും. 

എങ്കിലും മക്കൾ എല്ലാവരും കൂടി നിർബന്ധിച്ചപ്പോൾ അവർ രണ്ടാളും കൂടി കേക്ക് മുറിച്ചു.. 

പരസ്പരം വായിൽ വെച്ചു കൊടുക്കാൻ പറഞ്ഞപ്പോൾ പക്ഷേ അവർ അത്‌ കൂട്ടാക്കിയില്ല.. 

ലക്ഷ്മി അപ്പോൾ ഒരു കഷ്ണം എടുത്തു വൈശാഖന്റെ കൈയിൽ കൊടുത്തു… 

എന്നിട്ട് അവൾ അച്ഛനോടും അമ്മയോടും അവന്റെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞു.. 

അങ്ങനെ മകൻ ആണ് അവർക്ക് രണ്ടാൾക്കും കേക്ക് കൊടുത്തത്.. 

അതിനുശേഷം പെൺകുട്ടികൾ ഓരോരുത്തരും കൊടുത്തു.. 

പിന്നീട് ലക്ഷ്മി തന്റെ കയ്യിലിരുന്ന പേഴ്സ് തുറന്നിട്ട്, അതിൽ നിന്നും ആദ്യം, ഒരു മോതിരം എടുത്ത് ശേഖരനു ഇട്ടു കൊടുത്തു. അതിനുശേഷം രണ്ടു വള എടുത്തു സുമിത്രയുടെ കൈയിലും അവൾ അണിയിച്ചു,, 

സുമിത്ര അവളെ കെട്ടിപിടിച്ചു.. 

 ഇതെല്ലാം നോക്കി സ്തംഭിച്ചു നിൽക്കുകയാണ് ബാക്കിയെല്ലാവരും, 

 ഇത് എന്താ മോളെ ഇതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ലായിരുന്നു…. ശേഖരൻ  ലക്ഷ്മിയോട് പറഞ്ഞു..

 ലക്ഷ്മി പുഞ്ചിരിച്ചല്ലാതെ അതിനു മറുപടിയൊന്നും പറഞ്ഞില്ല..

വൈശാഖൻ ആരാധനയോടെ ആണ് തന്റെ ഭാര്യയെ നോക്കിയത്… 

ഇവളെ തനിക്ക് തന്ന ഈശ്വരനോട്‌ അവൻ  ഒരായിരം ആവർത്തി നന്ദി പറഞ്ഞു.. 

അറിഞ്ഞോ അറിയാതെയോ തന്റെ ലക്ഷ്മിയെ വിഷമിപ്പിച്ചെങ്കിൽ തന്നോട് പൊറുക്കണേ മഹാദേവ… അവൻ പ്രാർത്ഥിച്ചു… 

“എന്നാലും എന്റെ ഏട്ടത്തി ഞങ്ങൾ ആരും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല കെട്ടോ “…

വീണ ഒരു കഷ്ണം കേക്ക് എടുത്തു മുറിച്ചു ലക്ഷ്മിക്ക് കൊടുത്തു… 

ഉണ്ണിമോൾ ആണെങ്കിൽ അമ്മയുടെ വളകൾ രണ്ടും കാണുക ആണ്… 

“ഏട്ടത്തി… സൂപ്പർ ആണ് കെട്ടോ വള… “

“നോക്കട്ടെ.. ഞാൻ കണ്ടില്ലലോ…. “

വൈശാഖൻ അത്‌ പറഞ്ഞപ്പോൾ സുമിത്ര മകന്റെ അടുത്തേക്ക് ചെന്നു… 

“ലക്ഷ്മി… നിന്റെ സെലെക്ഷൻ അടിപൊളി ആണ് കെട്ടോ… എനിക്കും ഇഷ്ടപെട്ടു “

അവൻ അത്‌ പറഞ്ഞപ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു… 

“ഏട്ടത്തി…. ഞങ്ങൾക്ക് ഒന്നും ഇല്ലേ “

“നിങ്ങൾക്ക് ഒക്കെ ഉളളത് നിങ്ങളുടെ ഏട്ടൻ തരും… അതും സർപ്രൈസ് അല്ലേ ഏട്ടാ “

ലക്ഷ്മി പറഞ്ഞപ്പോൾ വൈശാഖന് ഒന്നും മനസിലായില്ല… 

“ആണോ… എന്താ ഏട്ടാ മേടിച്ചത് “..

അവൾ വൈശാഖനോട് ചോദിച്ചു.. 

“അതൊക്കെ നാളെ പറയൂ… അല്ലേ വൈശാഖേട്ട…. “ലക്ഷ്മി അവനെ നോക്കി കണ്ണിറുക്കി… 

തുടരും.. 

ഉല്ലാസ് os..

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

പരിണയം

3.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!