ഓളങ്ങൾ – ഭാഗം 24

  • by

9101 Views

olangal novel aksharathalukal

എന്തായാലും ഏട്ടന് ഒരു ജോബ് കിട്ടിയല്ലോ  …കൺഗ്രാറ്റ്സ്….  എനിക്കു ഒരുപാടു സന്തോഷം ആയി.. എന്റെ ഹസ്ബൻഡ് കേരള പോലീസിൽ ആണെന്ന് എനിക്കു പറയാമല്ലോ.. താങ്ക് ഗോഡ്… “

“ഇത്രയും നേരം ഉണ്ടായിട്ടും ഇപ്പോളാ നീ ഇത് പറയുന്നത് “

“അത്‌ പിന്നെ എല്ലാവരും ഉണ്ടായിരുന്നല്ലോ ഇവിടെ .. പറയാൻ ഒരു സാഹചര്യം വേണ്ടേ… “

“അതിനു ഒരു “കൺഗ്രറ്റ്സ് “പറയാൻ ഇത്രയും ടൈം വേണോ… 

“അതിനു വേണ്ട…. പക്ഷെ ഇതിനു വേണം… “…അവൾ അവന്റെ കവിളിൽ ഒരു മുത്തം കൊടുത്തു കൊണ്ട് പറഞ്ഞു.. 

“ഇത് മാത്രം ഒള്ളൂ… “

“യെസ് ബേബി…. ഗുഡ് നൈറ്റ്‌…നാളെ എക്സാം ഉണ്ട്,  ഞാൻ പഠിക്കട്ടെ “

********************

എന്തായാലും പാവം വൈശാഖന് ഒരു ജോലി സ്വന്തമായിട്ട് കിട്ടിയല്ലോ… 

അശോകനും ശ്യാമളയും അവരുടെ വീട്ടിലേക്ക് വന്നു കയറിയതെ  ഒള്ളു.. 

“സത്യം ആണ് അശോകേട്ട…വൈശാഖനെകാട്ടിലും സന്തോഷം അവന്റെ അച്ഛനും അമ്മയ്ക്കും ആണ് കെട്ടോ… “

“അതേ.. അത്‌ നീ പറഞ്ഞത് കറക്റ്റ് ആണ്…..ഇത്രയും സ്നേഹവും കരുതലും മക്കളോട് ഉള്ള ഒരു വീട്ടിലേക്ക് അല്ലേടി നമ്മുടെ മോളും ചെന്നു കേറിയത്… അതാണ് അവൾക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം..”

“മോൾക്ക് സന്തോഷം ആയി അല്ലേ ഇന്ന്… “

“മ്… ഒരുപാട്… “

“നേരം ഒരുപാട് ആയി… നമ്മൾക്ക് കിടക്കാം… “ശ്യാമള പറഞ്ഞു. 

“ദീപമോൾക്ക് രാജീവൻ വരാഞ്ഞത് കൊണ്ട് ആണ് ഇന്ന് നമ്മുടെ ഒപ്പം ലക്ഷ്മി മോൾടെ വീട്ടിലേക്ക് വരാൻ സാധിക്കാഞ്ഞത്.. അത്കൊണ്ട് അവൾക്ക് ആകെ വിഷമം ആയിരുന്നു ഇന്ന്.. “

“നീ അവളെ വിളിച്ചോ “? 

“ഞാൻ വിളിച്ചപ്പോൾ അവൾ കൂടുതൽ ഒന്നും എന്നോട് പറഞ്ഞില്ല, എന്ത് കാര്യം ഉണ്ടെങ്കിലും ഉള്ളിൽ ഒതുക്കും എല്ലാം “

“മ്… നമ്മൾക്ക് അവളുടെ അടുത്ത് ഒന്നു പോകണം ഈ ആഴ്ച തന്നെ… “അയാൾ തീരുമാനിച്ചു. 

******************************

“ഏട്ടാ… വൈശാഖേട്ട….എഴുനേൽക്കുന്നില്ലേ “

കാലത്തേ വീണ വന്നു വാതിലിൽ തട്ടി വിളിച്ചപ്പോൾ ആണ് വൈശാഖൻ കണ്ണു തുറന്നത്   

അവൻ നോക്കിയപ്പോ ലക്ഷ്മിയും നല്ല ഉറക്കത്തിൽ ആണ് . 

.

“ലക്ഷ്മി.. എടി…. നേരം വെളുത്തു പെണ്ണേ “

അവൻ അവളെ കൊട്ടി വിളിച്ചു.. 

പെട്ടന്ന് അവൾ പിടഞ്ഞെഴുനേറ്റു.. 

ഇന്നലത്തെ പഠിത്തം ഒക്കെ കഴിഞ്ഞു ഉറങ്ങിയപ്പോൾ അവൾ ഒരുപാടു ലേറ്റ് ആയിരുന്നു.. 

“ഏട്ടാ…. സമയം പോയല്ലേ… ഇന്ന് കാലത്തേ കോളേജിൽ പോകേണ്ടതായിരുന്നു… “

“നീ വേഗം റെഡി ആയിക്കോ… ഞാൻ കാറിൽ കൊണ്ടുപോയി വിടാം.. “

ലക്ഷ്മി പെട്ടന്ന് തന്നെ പോകാൻ റെഡി ആയി ഇറങ്ങി വന്നു.. 

അവൾ വന്നപ്പോൾ ഉണ്ണിമോളും വൈശാഖനും ഇരുന്നു ദോശ കഴിയ്ക്കുന്നു.. 

“നീ ഇത്രയും വേഗം റെഡി ആയോ.. അഞ്ച് മിനിറ്റ് ഞാൻ ഇപ്പോൾ വരാം.. “

അവൻ കൈകഴുകിയിട്ട് ഡ്രസ്സ്‌ മാറാനായി പോയി… 

“മോളെ… ദേ കാപ്പി കുടിയ്ക്ക്… “ഒരു പാത്രത്തിൽ ദോശയും ചട്നിയും ആയിട്ട് സുമിത്ര ഊണുമുറിയിലേക്ക് വന്നു.. 

“അയ്യോ… ഇന്ന് ഒന്നും വേണ്ട അമ്മേ.. എനിക്കു സമയം പോയി… “അവൾ ധൃതി വെച്ചു.. 

“അങ്ങനെ പറഞ്ഞാൽ എങ്ങനെ ആണ്.. ഏട്ടത്തി കഴിച്ചിട്ട് പോകു “

“വേണ്ട… ഉണ്ണിമോളേ… ഇന്ന് കാലത്തേ ഒരു പ്രൊജക്റ്റ്‌ സബ്മിറ്റ് ചെയ്യാൻ ഉണ്ട്… “

“ഏട്ടൻ കൊണ്ട് വിടുമല്ലോ… പിന്നെന്നതാ…. “

അപ്പോളേക്കും അവൾക്കുള്ള ചോറും കറികളും ആയി സുമിത്രയും വന്നു.. 

വൈശാഖൻ ഇറങ്ങി വന്നപ്പോൾ ഉണ്ണിമോൾടെ പ്ലേറ്റിൽ  നിന്നും ദോശ എടുത്തു ലക്ഷ്മി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചെന്നു വരുത്തി തീർക്കുക ആണ്.. 

“ഓഹ് ദോശ കഴിച്ചിട്ട് വയറിനു ഒരു സുഖവും ഇല്ലാ, “അവൾ വയറിൽ കൈ അമർത്തി കൊണ്ട് പറഞ്ഞു.. 

“എന്ത്പറ്റി.. ഹോസ്പിറ്റലിൽ pokano”

വൈശാഖൻ ഡ്രൈവ് ചെയ്ന്നതിനിടയിൽ അവളോട്‌ ചോദിച്ചു.. 

“വേണ്ട.. വേണ്ട.. മാറിക്കോളും.. പെട്ടെന്ന് ഒന്നു പോയാൽ മതി. “

“രണ്ട് ദിവസം ആയിട്ട് നിനക്കെന്താ ഒരു വല്ലാഴിക പോലെ “

“അറിയില്ല… തലയ്ക്കു വല്ലാത്ത ഭാരം പോലെ,,, ഇന്നലെ കിടന്നപ്പോൾ താമസിച്ചു പോയി, അതുകൊണ്ട് ആവും “

കോളേജിൽ അവളെ കൊണ്ട്പോയി വിട്ടിട്ട് വൈശാഖൻ തിരിച്ചു വീട്ടിലേക്ക് പോന്നു.. 

ലക്ഷ്മിക്ക് ഇപ്പോൾ എങ്ങനെ ഉണ്ടോ ആവോ… അവൾക്ക് ഇന്ന് ആകെ ഒരു ക്ഷീണം ആയിരുന്നു.. ആഹ് ഏറിയാൽ ഒരു 6മാസം… അതുനുള്ളിൽ കോളേജ് പഠനം പൂർത്തിയാകും… അവൻ ഓർത്തു.. 

ഉച്ചസമയത് അവൻ ലക്ഷ്മിയെ വിളിച്ചു.. അപ്പോൾ അവൾക്ക് തലവേദന കുറവുണ്ട് എന്ന് പറഞ്ഞു.. 

**************—***********

“അമ്മമ്മേടെ പൊന്നെ… എന്നടുക്കുവാണോ…. “

സുമിത്ര ആണെങ്കിൽ വിജിയുടെ മോനോട് വൈശാഖന്റെ ഫോണിൽ കൂടി വീഡിയോ കാൾ ചെയ്തു കൊണ്ട് സംസാരിക്കുക ആണ്.. 

കുഞ്ഞാണെങ്കിൽ കാലും കൈയും എടുത്തു കളിക്കുക ആണ്.. 

“എന്റെ വിജി…നീ ആ കുഞ്ഞിനേയും കൊണ്ട് ഒന്നു വാടി… കാണാൻ കൊതി ആയി… “

“അമ്മേ… ഗോപേട്ടന്റെ അമ്മ തനിച്ചല്ലേ ഒള്ളു… അതുകൊണ്ട് ആണ് ഞാൻ വരാത്തത് “

“എന്നാലും ഇടയ്ക്ക് ഒന്നു വാടി… പിറ്റേ ദിവസം തന്നെ നമ്മൾക്ക് പോകാം.. “

“മ്.. നോക്കട്ടെ അമ്മേ… “

“എടി.. നീ വരുമ്പോൾ പറഞ്ഞാൽ മതി.. ഞാൻ കാറും ആയിട്ട് വരാം കെട്ടോ “

“മ്… ഗോപേട്ടനോട് ചോദിക്കാട… എന്നിട്ട് വന്നാൽ മതി.. “

“സുമിത്രേ…. “

“മോളെ വെയ്ക്കല്ലേ.. അച്ഛൻ വന്നു എന്ന് തോന്നുന്നു… “

“ആഹാ… ആരിത്… കുഞ്ഞാപ്പി ആണോ… അറിയുവോ ഞങ്ങളെ ഒക്കെ.. “

ശേഖരൻ ഫോണും ആയിട്ട് സെറ്റിയിൽ പോയിരുന്നു.. 

“മോളെ വിജി… നീ വല്ലാണ്ട് അങ്ങ് ക്ഷീണിച്ചു പോയല്ലോടി.. “

“ഇവൻ രാത്രിയിൽ ഒക്കെ ബഹളമാ അച്ഛാ… ഉറക്കം ഒന്നും നടക്കുന്നില്ല.. അതുകൊണ്ട് ആണ്.. “

“കുറച്ചു നാളത്തേക്ക് അങ്ങനെ ആടി.. വഴക്ക് ഒക്കെ കാണും “

സുമിത്രയും ഭർത്താവിന്റെ അരികിലേക്ക് വന്നു ഇരുന്നു.. 

“നീ എന്നാണ് മോളെ വരുന്നത്.. കുഞ്ഞിനെ കാണാൻ എല്ലാവർക്കും തിടുക്കം ആയി “

“ഞാൻ ഇടയ്ക്ക് ഇറങ്ങാം അച്ഛാ.., കുഞ്ഞിനെ കൊഞ്ചിക്കാൻ അച്ഛനും അമ്മയ്ക്കും കൊതി ആയെന്ന് മോനോട് ഒന്നു പറ അമ്മേ… “

“അവനോടു പറഞ്ഞു പറഞ്ഞു മടുത്തു ഞാൻ… ഇപ്പോളത്തെ കുട്ടികൾക്ക് പഠിപ്പ് ആണ് vവലുത്… പിന്നെ ഞാൻ എന്ത് ചെയ്യാനാ.. “

“നീ മിണ്ടാതിരിക്ക് എന്റെ സുമിത്രെ.., ദൈവം തരുമ്പോൾ തരട്ടെ…”

അപ്പുറത്തെ മുറിയിൽ ഇരുന്ന വൈശാഖനും അത്‌ കേട്ടു.. 

കുറച്ചു സമയം കൂടി മകളോട് സംസാരിച്ചിട്ട് സുമിത്ര ഫോൺ മകന്റെ കയ്യിൽ ഏൽപ്പിച്ചു.. 

***************-*****

“എങ്ങോട്ടാ ഗോപിചേട്ടോ… കവലയിലേക്ക് ആണോ ? 

ഉച്ചകഴിഞ്ഞപ്പോൾ റേഷൻ കടയിലേക്ക് പോകാൻ ഇറങ്ങിയതാണ് വൈശാഖൻ. അപ്പോൾ ആണ് അയൽവീട്ടിലെ ഗോപി ചേട്ടൻ റോഡിലൂടെ നടന്നു പോകുന്നത് അവൻ കണ്ടത്.. 

“ആഹ്.. എസ് ഐ സാറേ… ഞാൻ ഇത്തിരി മീൻ മേടിക്കാൻ ഇറങ്ങിയതാണ് 

“ഓഹ്… അത്രക്ക് ഒന്നും വേണ്ട കെട്ടോ… എന്നാൽ കേറിക്കോ… ഞാനും അങ്ങോട്ട “

“ഈ വർഷം മഴ നേരത്തെ ആണെന്ന് തോന്നുന്നു അല്ലേ… “ഗോപിചേട്ടൻ ബൈക്കിലേക്ക് കയറുന്നതിനിടയിൽ പറഞ്ഞു.. 

“മ്… അതേ… രണ്ട് ദിവസം ആയിട്ട് മഴക്ക് നല്ല കാറും കോളും ഉണ്ട് “

“പുള്ളിക്കാരിയെ കൂട്ടികൊണ്ട് വരാൻ പോകുവാണോ “

“ഞാൻ റേഷൻ കട വരെ ഇറങ്ങിയതാണ്…മണ്ണെണ്ണ വന്നിട്ടിട്ട് എന്ന് അമ്മയോട് അക്കരെലെ  സുധർമ്മ ചേച്ചി പറഞ്ഞു… “

അങ്ങനെ മിണ്ടിയും പറഞ്ഞും രണ്ടാളും കവലയിൽ എത്തി… 

ഗോപിചേട്ടനെ ഇറക്കിയിട്ട് വൈശാഖൻ നേരെ റേഷൻ കടയിലേക്ക് ചെന്നു.. 

പ്രൊപ്രൈറ്റർ സാമുവെലിന് ഇന്ന് ആകെ ഒരു മാറ്റം… ഒരു ബഹുമാനാംഒക്കെ വന്നിരിക്കുന്നു അയാൾക്ക് തന്നെ കണ്ടതും… 

എല്ലാവരും അറിഞ്ഞിരിക്കുന്നു താൻ ഒരു പോലീസ് ഇൻസ്‌പെക്ടർ ആയിരിക്കുന്ന കാര്യം   

*******–*—******************

ചപ്പാത്തിക്ക് ഉള്ള മാവ് കുഴയ്ക്കുക ആണ് ദീപ.

രാജീവന്റെ അമ്മ അപ്പോൾ അടുക്കളയിലേക്ക് കയറി വന്നു. 

“മോളെ…… ചപ്പാത്തിക്ക് എന്താണ് നമ്മൾ കറി വെയ്ക്കുന്നത് “? 

“വെജിറ്റബിൾ കറി വെയ്ക്കാം അമ്മേ… പിന്നെ കുറച്ചു ചിക്കൻ ഞാൻ മസാല പുരട്ടി വെച്ചിരുന്നു. അത്‌ ഫ്രൈ ചെയാം “

“മ്… അത് മതി മോളെ… രാജീവന് ഇഷ്ടമാകും… “

ഏകദേശം ഒരു മാസം ആകാറായിരിക്കുന്നു,, രാജീവനും താനും ആയി അകലം പാലിക്കാൻ തുടങ്ങിയിട്ട്.. 

തൊട്ടതിനും പിടിച്ചതിനും ഒക്കെ അവളോട് ദേഷ്യം ആണ് അവനു… കാരണം ആണെങ്കിൽ എത്ര ചോദിച്ചിട്ടും അയാൾ പറയുന്നുമില്ല.. അമിതമായ മദ്യപാനവും ആണ്.. 

ദീപ എല്ലാത്തിനും മൂക സാക്ഷി ആയിട്ട് നിൽക്കുക ആണെന്നല്ലാതെ മറുത്തൊരു അക്ഷരം പോലും പറയില്ല.. എന്നും അവനു ഇഷ്ടമുളള ത് എല്ലാം ഉണ്ടാക്കി അവൾ കാത്തിരിക്കും.. 

അന്നും വൈകുന്നേരം ആടിയ കാലുകളും ആയിട്ട് ആണ് അയാൾ വന്നു കയറിയത്.. 

“ഇന്നും നീ കുടിച്ചിട്ടാണോ മോനെ വന്നത്… “

അവൻ കട്ടിലിൽ വന്നു കിടന്നതും മുറിയിലേക്ക് കയറി വന്ന അവന്റെ അമ്മ ചോദിച്ചു.. 

“ഇല്ലമ്മേ… ഞാൻ ഓവർ ആയിട്ടൊന്നും ഇല്ലാ… “

“നീ ഇങ്ങനെ കുടിച്ചു നശിക്കാൻ തീരുമാനിച്ചോടാ… ഒരു പാവം പെൺകുട്ടി അപ്പുറത്ത് ചങ്ക് പൊട്ടി ഇരിപ്പുണ്ട് “അവർ വിങ്ങിക്കരഞ്ഞു.. 

അവൻ മിണ്ടാതായപ്പോൾ അവർ എഴുനേറ്റു മുറിയിലേക്ക് പോയി.. 

“ആണുങ്ങൾ ആയാൽ ഇത്തിരി സ്മാൾ ഒക്കെ അടിക്കും.. അതിനു നീ ഇങ്ങനെ മോങ്ങണ്ട കാര്യം ഒന്നും ഇല്ലാ കെട്ടോടി.. “അച്ഛൻ ആണെങ്കിൽ അമ്മയോട് കയർക്കുന്നത് രാജീവനും ദീപയും കേട്ടു.. 

വിറയ്ക്കുന്ന കാലടികളോടെ ആണ് ദീപ മുറിയിലേക്ക് വന്നത്.. 

ക്രുദ്ധഭാവത്തിൽ രാജീവൻ കട്ടിലിൽ ഇരിക്കുക ആണ്.. 

അവളെ കണ്ടതും അവൻ ചാടി എഴുനേറ്റു.. 

“എടി… നീ കാരണം അല്ലേടി പാവം അമ്മ കരഞ്ഞത്… എല്ലാം അമ്മയുടെ കാതിൽ പോയി ഓതിയിട്ടു… “

അവൻ അവളെ തലങ്ങും വിലങ്ങും അടിച്ചു.. 

രാജീവന്റെ അമ്മ വന്നു വാതിലിൽ തട്ടിയിട്ട് ഒന്നും അവൻ വാതിൽ തുറന്നില്ല… 

ദീപയുടെ അടക്കിപ്പിടിച്ച തേങ്ങൽ മാത്രം ആ മുറിയിൽ ബാക്കിയായി.. 

***++++++***************

രണ്ട് മൂന്ന് ദിവസം ആയിട്ട് ലക്ഷ്മിക്ക് ആകെ ഒരു വല്ലാഴിക ആണ് എന്ന് വൈശാഖൻ ഓർത്തു.. 

അല്ലെങ്കിൽ എപ്പോളും തന്നോട് മിണ്ടികൊണ്ട് വരുന്ന പെണ്ണായിരുന്നു… വിശേഷങ്ങൾ എത്ര പറഞ്ഞാലും അവൾക്ക് മതിയാകില്ല.. 

ഇപ്പോൾ ആണെങ്കിൽ അവൾ പുസ്തകം നോക്കി കൊണ്ട് ഇരുപ്പാണ്… വായിച്ചുപഠിക്കുക ആണോ എന്ന് അവനു നല്ല സംശയം ഉണ്ട് താനും… 

രാത്രിയിൽ അത്താഴം കഴിയ്ക്കാൻ വന്നിരുന്നപ്പോൾ സുമിത്രയും ചോദിച്ചു അവളോട് “എന്ത് പറ്റി മോളെ ആകെ ക്ഷീണം ആണല്ലോ മോൾക്ക്… കണ്ണെല്ലാം കുഴിഞ്ഞിരിക്കുന്നു “

“തലവേദന ആണ് അമ്മേ… രണ്ട് മൂന്ന് ദിവസം ആയിട്ട് “

“നാളെ ഏതെങ്കിലും ഹോസ്പിറ്റലിൽ പോയി കാണിക്കാം കെട്ടോ, ചിലപ്പോൾ മൈഗ്രേയിൻ ആയിരിക്കും “അവർ പറഞ്ഞു.. 

ലക്ഷ്മി അലക്ഷ്യമായി ഒന്ന് മൂളി.. 

അന്ന് രാത്രിയിൽ അവൾ പഠിക്കാൻ തുടങ്ങിയപ്പോൾ വൈശാഖൻ അവളെ വിലക്കി..

“എടോ… താൻ വന്നു കിടക്കാൻ നോക്ക്.. ഇനി തലവേദന കൂട്ടണ്ട… “

********************—–*********

“ശേഖരേട്ട …. ആരും ഇല്ലേ ഇവിടെ.. “

ആരോ വിളിച്ചല്ലോ എന്ന് പറഞ്ഞു കൊണ്ട് സുമിത്ര മുറ്റത്തേക്ക് ഇറങ്ങി.. 

“ആഹ് ഹാ.. തോമാച്ചേട്ടൻ ആരുന്നോ, ശേഖരേട്ടൻ പാടത്തേക്ക് പോയതാണ് “

രണ്ട് വീടിനപ്പുറത് ആണ് അയാളുടെ വീട്.  

“കേറി വാ തോമാചേട്ട “

സുമിത്ര പറഞ്ഞപ്പോൾ അയാൾ അകത്തേക്ക് കയറി.. 

“പിള്ളേർ എല്ലാം പഠിക്കാൻ പോയി കാണും അല്ലേ… “

“മ്.. അവർ എല്ലാവരും പോയി…ഞാനും വൈശാഖനും മാത്രമേ ഒള്ളു “

അപ്പോളേക്കും വൈശാഖനും അവിടേക്ക് ഇറങ്ങി വന്നു.. 

“വൈശാഖൻ തിരക്കാണോ… “

“ഓഹ് ഇല്ലാ തോമാചേട്ട… ഞാൻ വെറുതെ കിടക്കുവായിരുന്നു… “

“ആണോ… ഞാൻ വന്നതേ മിട്ടുമോൾ ഒന്ന് വീണു.. മേരിമാതാ ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയേക്കുവാ… വൈകിട്ടത്തേക്ക് ചോറും കൊണ്ട് പോകാനാ.. വൈശാഖൻ സമയം ഉണ്ടെങ്കിൽ ഒന്ന് വരാമോ… “

ഇടയ്ക്ക് ഒക്കെ തോമാച്ചേട്ടന് എവിടെ എങ്കിലും പോകേണ്ട സമയത്ത് അങ്ങനെ വൈശാഖനെ കൂട്ട് പിടിച്ചു കൊണ്ട് പോകുന്നതാണ്.. 

“അതിനെന്നാ തോമാചേട്ട… ഞാൻ വരാമല്ലോ… “എന്നും പറഞ്ഞു കൊണ്ട് വൈശാഖൻ ഷർട്ട് മാറാനായി മുറിയിലേക്ക് കയറി പോയി.. 

“തോമാച്ചേട്ടൻ എന്നാൽ ചെന്നു ചോറ് ഒക്കെ എടുത്തോളാൻ പറഞ്ഞോ… അവൻ അങ്ങോട്ട് വന്നേക്കും “

“എന്നൽ ശരി സുമിത്രെ  …. ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ “

*****************************-**

ഒരു മുക്കാൽ മണിക്കൂർ യാത്ര ഉണ്ട് ഹോസ്പിറ്റലിലേക്ക്.. 

രണ്ടാളും കൂടി അങ്ങനെ പുറപ്പെട്ടു.. 

ഹോസ്പിറ്റലിൽ എത്തിയതിനു ശേഷം അവൻ ലക്ഷ്മിയെ വിളിച്ചു നോക്കി….

ഫോൺ സ്വിച്ചഡ് ഓഫ്‌ ആയിരുന്നു അപ്പോൾ.. കോളേജ് വിടാൻ ഇനിയും കുറച്ചു സമയം കൂടി ബാക്കി ഉണ്ട്.. അതുകൊണ്ട് ആവും… 

കുട്ടിയെ കണ്ടതിനു ശേഷം അവൻ വെറുതെ വരാന്തയിൽ കൂടി നടക്കുക ആയിരുന്നു.. 

പെട്ടന്നാണ് അവൻ അത്‌ കണ്ടത്.. 

ലക്ഷ്മിയും കൂടെ താൻ നേരത്തെ കണ്ട അവളുടെ ക്ലാസ്സ്‌ മേറ്റും… രണ്ടാളുംകൂടി നടന്നു പോകുക ആണ്.. 

അകലെ മാറ്റി പാർക്ക്‌ ചെയ്തിരിക്കുന്ന ഒരു കാറിലേക്ക് ആണ് അവർ രണ്ടാളും നടന്നു പോയത്.. 

കാറിൽ വേറെ ആരെങ്കിലും ഉണ്ടോ… അവനു കാണാൻ വയ്യാ… 

ലക്ഷ്മിയും ആ പയ്യനും കൂടി കാറിലേക്ക് കയറി.. 

വൈശാഖൻ തരിച്ചു നിൽക്കുക ആണ്.. 

കുറച്ചു ദിവസം ആയിട്ട് അവൾ തന്നിൽ നിന്നു എന്തൊക്കെയോ ഒളിക്കുന്നുണ്ട് എന്ന് അവനു തോന്നിയിരുന്നു.. 

ഇടയ്ക്കെല്ലാം അവൾ ഭയങ്കര ആലോചനയും ഇരുപ്പുമാണ്.. 

വൈശാഖന് എത്രയും പെട്ടന്ന് വീടെത്തിയാൽ മതി എന്നായിരുന്നു.. 

************************

തോമാച്ചേട്ടനെ വീട്ടിൽ കൊണ്ട് പോയി വിട്ടിട്ട് തന്റെ വീട്ടിലേക്ക് വണ്ടി തിരിച്ചപ്പോൾ ആണ് അച്ഛൻ നടന്നു വരുന്നത് അവൻ കണ്ടത്.. 

“എവിടെക്കാ അച്ഛാ… “

“ആഹ് മോനേ… എന്റെ ഷുഗർ ഗുളിക തീർന്നു പോയി… ഒന്നു മേടിച്ചു കൊണ്ട് വരാമോ… “

അച്ഛനോട് ഗുളിക മേടിക്കാൻ ഉള്ള ചീട്ടു മേടിച്ചു കൊണ്ട് ശരവേഗത്തിൽ ബൈക്ക് ഓടിച്ചു കൊണ്ട് അവൻ പോയി.. 

മെഡിക്കൽ സ്റ്റോറിൽ കയറി മരുന്ന് മേടിച്ചു ഇറങ്ങിയപ്പോൾ ആണ് ലക്ഷ്മിയുടെ ഫ്രണ്ടും അനൂപിന്റെ കാമുകിയും ആയ പ്രിയയെ അവൻ കാണുന്നത്.. 

“ആഹ് വൈശാഖേട്ട… എന്തൊക്കെ ഉണ്ട് വിശേഷം… “

“ഒരു വിശേഷവും ഇല്ല പ്രിയേ… “

“ലഷ്മി എന്ത് പറ്റി രണ്ട് ദിവസം ആയിട്ട് കോളേജിൽ വരാത്തത്… ഞാൻ വിളിച്ചിട്ട് അവൾ ഫോണും എടുത്തില്ലലോ… “

“വൈശാഖൻ വീണ്ടും ഞെട്ടി.. രണ്ട് ദിവസം ആയെന്നോ.. 

“അത് അവൾക്ക് തലവേദന ആയിരുന്നു… അതാണ്.. “

“അതെയോ… ശരി എന്നാൽ ഞാൻ വിളിച്ചോളാം കെട്ടോ… “പ്രിയ നടന്നു നീങ്ങി.. 

വൈശാഖന്റെ മനസ് നീറി പുകഞ്ഞു.. 

രണ്ട് ദിവസം ആയിട്ട് അവൾ എവിടെ പോയിരുന്നു… 

തന്നോട് പറയാത്ത എന്ത് കാര്യം ആണ് അവളുടെ മനസ്സിൽ.. 

അച്ഛന് കൊണ്ട് പോയി മരുന്നും കൊടുത്തിട്ട് വൈശാഖൻ മുറിയിലേക്ക് വന്നു.. 

അമ്മയും അനുജത്തിമാരും കൂടി ലക്ഷ്മിയുടെ അടുത്ത് ഇരിക്കുക ആണ്.. 

അവനെ കണ്ടതും സുമിത്ര എഴുനേറ്റു.. 

“ആഹ് നീ വന്നോ… ലക്ഷ്മി മോൾക്ക് വീണ്ടും ആ തലവേദന ആണ്.. മീര ഡോക്ടറുടെ അടുത്ത് ഒന്നു കൊണ്ട് പോയി കാണിക്ക്… “

“മ്… എന്നാൽ നീ റെഡി ആകു..”

“ഇന്ന് കൂടി കുറയുമോന്നു നോക്കട്ടെ ഏട്ടാ… “

“മോളൊന്നും പറയേണ്ട.. വേഗം ഹോസ്പിറ്റലിൽ പോയി ഒന്നു കാണിച്ചാൽ തീരു ഈ തലവേദന.. “

.

അതും പറഞ്ഞു കൊണ്ട് അവർ മൂന്നുപേരും പുറത്തേക്ക് ഇറങ്ങി.. 

വൈശാഖൻ പോയി വാതിൽ ചാരി ഇട്ടു.. 

എന്നിട്ട് ലക്ഷ്മിയുടെ അടുത്തേക്ക് അവൻ ചെന്നു.. 

“ഞാൻ വിളിച്ചപ്പോൾ നിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നലോ… “

“ആണോ… കോളേജിൽ വെച്ചു ഞാൻ ഓഫ് ചെയ്തതാണ്… “

“മ്… “

“ഇന്ന് എക്സാം വെല്ലോം ഉണ്ടായിരുന്നോ “

“ഇന്ന് ഇല്ലായിരുന്നു… ഇന്നലെ ഉണ്ടായിരുന്നു “

“അത്‌ എളുപ്പമായിരുന്നോ എന്നിട്ട് “

“കുഴപ്പം ഇല്ലായിരുന്നു.. ഏട്ടാ… ‘

“നിന്റെ ഫ്രണ്ട് പ്രിയയെ ഇന്ന് ഞാൻ കണ്ടു… ഇന്നലത്തെ പരീക്ഷ എഴുതാൻ നീ എന്താ വരാഞ്ഞത് എന്ന് അവൾ ചോദിച്ചു…,,,, ഇന്നലെയും ഇന്നും നീ എന്താ ലീവ് എടുത്തത് എന്ന് കൂടി അവൾ ചോദിച്ചു.. “

വൈശാഖന്റെ വാക്കുകൾ കേട്ട് തരിച്ചു ഇരിക്കുക ആണ് ലക്ഷ്മി… 

അവൾക്ക് അവന്റെ നേരെ മുഖം ഉയർത്തുവാൻ ഭയം തോന്നി.. 

വൈശാഖൻ എഴുനേറ്റ് തന്റെ അടുത്തേക്ക് വരും തോറും അവളുടെ ചങ്ക് ഇടിച്ചു.. 

“നീ എവിടെ പോയതായിരുന്നു ലക്ഷ്‌മി… ഇന്ന് നീ ക്ലാസ്സിൽ പോയില്ലേ… “

“അത്‌ പിന്നെ ഏട്ടാ… ഞാൻ.. ഇന്ന്… ഇന്ന്… “

ഇന്ന് നീ എവിടെ പോയതായിരുന്നു.. “? 

“ഇന്ന് ഞാൻ ആണെങ്കിൽ എന്റെ ഒരു ഫ്രണ്ടിന്റെ അമ്മയെ കാണാൻ ഹോസ്പിറ്റലിൽ പോയതാണ്… “

“ഏത് ഫ്രണ്ട്… “

“മെറീന… മെറീനയുടെ അമ്മയെ കാണാൻ “

“മ്… ആരൊക്ക ആയിട്ട് ആണ് പോയത്.. “

“ഞാനും ദേവികയും… “

“നിങ്ങൾ രണ്ടാളും മാത്രമോ… അതോ.. “

“ഞാനും അവളുo കൂടെ ആണ് പോയത്.. വേറെ ആരും ഇല്ലായിരുന്നു ഏട്ടാ… “

അത്‌ പറയുകയും വൈശാഖൻ ഒറ്റ അടിയായിരുന്നു… 

ഒട്ടും പ്രതീക്ഷിക്കാതെ ആയത് കൊണ്ട് ലക്ഷ്മി കട്ടിലിലേക്ക് വീണു പോയി.. 

തുടരും 

Ullas os

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

പരിണയം

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply