ഓളങ്ങൾ – ഭാഗം 29

  • by

8170 Views

olangal novel aksharathalukal

സോറി പറഞ്ഞില്ലേ…നോക്ക്  ലക്ഷ്മി…നീ ഇങ്ങനെ തുടങ്ങരുത് കെട്ടോ… ലേറ്റ് ആയി പോയി… വിളിച്ചിട്ടു കിട്ടിയുമില്ല….. “അവൻ കുറച്ചു കൂടി അവളുടെ അടുത്തേക്ക് വന്നു 

“ഏട്ടാ.. എന്റെ അടുത്ത് വരരുത്.ഒന്നു മാറി പോകു… ..” ഈ തവണ അവൾ തന്റെ നാസിക പൊത്തി പിടിച്ചു കൊണ്ട് ആണ് പറഞ്ഞത്.. 

“എന്താ… നിനക്കെന്ത് പറ്റി ലക്ഷ്മി.. “

“ഏട്ടാ പ്ലീസ് 

.ഏട്ടൻ അടുത്ത് വരുമ്പോൾ എനിക്കു എന്തോ… വൊമിറ്റു ചെയ്യാൻ തോന്നുന്നു…

“ങേ… നീ എന്താ ലക്ഷ്മി ഈ പറയുന്നത്.. ഞാൻ അടുത്ത് വന്നപ്പോൾ നിനക്ക് ശർദ്ധിക്കാൻ വരുവാണെന്നോ… “ഒന്നും മനസിലാകാത്തത് പോലെ അവൻ അവളെ നോക്കി.. 

വായും മുക്കും പൊത്തിപിടിച്ചു കൊണ്ട് ഇരിക്കുക ആണ് ലക്ഷ്‌മി .. 

“സത്യം ആണ് ഏട്ടാ ഞാൻ പറയണത്… എനിക്ക് ഭയങ്കരമായിട്ടും വൊമിറ്റ് ചെയ്യാൻ തോന്നുവാ… “

ലക്ഷ്മി വീണ്ടും ബാത്‌റൂമിലേക്ക് ഓടി.. 

“പുറം തടവി തരണോ ഞാന്… “

“വേണ്ട വേണ്ട.. ഒന്നു പോയി തന്നാൽ മതി… “

അവൾ വായ കഴുകിയിട്ടു വീണ്ടും കട്ടിലിലേക്ക് വന്നു.. 

“ഇതെന്തു ആണ് ഇങ്ങനെ….. ഞാൻ ഇതൊക്കെ ആദ്യായിട്ട് കേൾക്കുവ.. “

“എനിക്കും ഇതൊക്കെ ആദ്യത്തെ അനുഭവം ആണ്… “

“ശരി.. ശരി… ഇനി ഞാൻ എന്താണ് ചെയേണ്ടത്… ഒന്നു പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരുന്നു.. “

“എനിക്കൊന്നും അറിയാൻ വയ്യാ…” അവൾ കട്ടിലിലേക്ക് പുറം തിരിഞ്ഞു കിടന്നു.. 

അവൻ തുണി മാറിയിട്ട് കുളിക്കാൻ കയറി …. 

ഒരു ടാങ്ക്‌വെള്ളം എങ്കിലും ദേഹത്തു ഒഴിച്ച് കാണും അവൻ… 

“ഹോ….. ഇനി മണം ഉണ്ടെന്നങ്ങാനും പറഞ്ഞാൽ നീ എന്റെ കൈയിൽ നിന്നു മേടിക്കും… “

വൈശാഖൻ തല തുവർത്തി കൊണ്ട് ഇറങ്ങി വന്നു… 

ലക്ഷ്മി ഒന്നു ചെരിഞ്ഞു നോക്കി.. 

“ഏട്ടാ…. എന്നോട് പിണങ്ങല്ലേ… പ്ലീസ്… എനിക്കു ഇതുവരെ ഒരു കുഴപ്പവും ഇല്ലായിരുന്നു… സത്യായിട്ടും.. “

“ഇപ്പോൾ എങ്ങനെ ഉണ്ടെന്ന് നോക്കിക്കേ… “

“മ്… കുഴപ്പമില്ല…നമ്മുടെ സോപ്പിന്റെ മണം എനിക്കു ഇഷ്ട്ടം ആണ്… പക്ഷേ.. ആ പെർഫ്യൂം.. അതാണോ എന്ന് ആണ് എനിക്ക് ഡൌട്ട്.. “

“എങ്കിൽ ആ പെർഫ്യൂം ഇനി ഉപയോഗിക്കുന്നില്ല.. അത്‌ പോരെ.. “

അവൻ വന്നു അവളുടെ അടുത്ത് കിടന്നു… 

“എടി.. ഇങ്ങോട്ട് തിരിഞ്ഞു കിടക്കെടി.. “അവൻ അവളുടെ ചുമലിൽ പിടിച്ചു വലിച്ചു.. 

“അടങ്ങി കിടക്കു അവിടെ.. ഇനി വാഷ്‌റൂമിലേക്ക്  എഴുന്നേൽക്കാൻ എനിക്കു വയ്യ… “

“ഓഹ്… ഭവതി ഇപ്പോൾ അങ്ങനെ ആയോ… അപ്പോൾ പ്രൊഡക്ഷൻ കൺട്രോളർ ഔട്ട്‌ ആയി അല്ലേ.. ‘

“ഏട്ടാ… പ്ലീസ്… “

“എന്തോന്ന് പ്ലീസ്… എന്റെ കുഞ്ഞുലക്ഷ്മി… അമ്മക്കിട്ടു അച്ഛൻ പണി കൊടുത്തു കേട്ടോ.. ഇനി നമ്മൾ രണ്ടും ആണ് കൂട്ട്.. “

അവനും അവളുടെ  വശത്തേക്ക് ചെരിഞ്ഞു കിടന്നു.. എന്നിട്ട് വലംകൈ കൊണ്ട് അവളുടെ വയറിൽ വട്ടം പിടിച്ചു.. 

“ഒന്നു വിടുന്നുണ്ടോ മനുഷ്യ… അവിടെ എങ്ങാനും ചുരുണ്ടു കൂടി കിടക്കാൻ നോക്ക്.. എല്ലാം ഒപ്പിച്ചു വെച്ചിട്ട്… ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത് കെട്ടോ.. “

“ആഹ്ഹ… നിന്റെ പറച്ചില് കേട്ടാൽ തോന്നും ഞാൻ ബാലൻ കെ നായർ ആയിട്ടാണ് നിന്റെ കൂടെ കിടന്നത് എന്ന്… “

“ഏട്ടാ.. അമ്മ ചോദിച്ചു … വിജിച്ചേച്ചി ചോദിച്ചു … വീട്ടിൽ ചെന്നപ്പോൾ എന്റെ അമ്മ ചോദിച്ചു … എന്റെ ഫ്രണ്ട്സ് ചോദിച്ചു… ഇങ്ങനെ നാട്ടുകാരും വീട്ടുകാരും ഒക്കെ എന്നെ ഒരു ചോദ്യചിഹ്നം ആക്കിയപ്പോൾ… അതിനു സൊല്യൂഷൻ ഞാൻ കണ്ടുപിടിച്ചു… ഞാൻ ചെയ്തത് തെറ്റാണോ… നിന്റെ പൂർണ സമ്മതത്തോടെ അല്ലായിരുന്നോടി എല്ലാം..അതിൽ എന്ത് തെറ്റാണ് ഉള്ളത്.. . നീ പറയ്‌.. “

“അയ്യെടാ… ഒരു തെറ്റും ഇല്ലാ… നൂറു ശതമാനം ശരി ആണെന്നെ.. ഒരു വലിയ കണ്ടുപിടിത്തം നടത്തി ഇരിക്കുന്നു.. കിടന്നു ഉറങ്ങാൻ നോക്ക് മനുഷ്യ… “

“ആഹ്ഹ.. എന്നിട്ട് നിന്റെ ഒരു വർത്തമാനം… ഈ പാവം എന്നെ നീ കുറ്റപ്പെടുത്തുക ആണോടി… “

“ഞാൻ പറഞ്ഞത് തിരിച്ചു എടുക്കുന്നു.. കാര്യം തീർന്നോ..ദൈവത്തെ ഓർത്തു ഒന്നു കിടക്ക് മനുഷ്യ… “

“ഞാൻ കിടന്നോളാം… ഇത് എന്റെ കുഞ്ഞു ലക്ഷ്മിക്ക്.. “

അവൻ അവളുടെ വയറിൽ ചുംബിച്ചു.. 

“ഗുഡ്നൈറ്റ്‌ പൊന്നെ.. “

“അച്ഛ… ഗുഡ്നൈറ്റ്‌ പറഞ്ഞില്ലേ.. ഇനി  വാവ ഉറങ്ങിക്കോ..” അവളും ചിരിച്ചു കൊണ്ട് പറഞ്ഞു.. 

“എടി.. എനിക്കൊരു ഉമ്മ താടി പൊന്നെ.. “

“ങേ.. അത്രക്ക് ബുദ്ധിമുട്ട് ആണോ ഏട്ടന്… “

“പിന്നില്ലേ… എനിക്കൊന്ന് ഉറങ്ങേണ്ടടി… “

“അതിനു… “

“അതിനു നീ ഒരു ഉമ്മ താ… അത്രയും ഒള്ളു.. “

“ഉമ്മ തന്നാൽ ഉറങ്ങുമോ… “

“മ്.. നോക്കാം… വേറെ നിർവാഹം ഇല്ലാലോ… “

“എങ്കിലേ.. ഇപ്പൊ തല്ക്കാലം എന്റെ മോൻ ഉറങ്ങേണ്ട… “

“കുഞ്ഞുലക്ഷ്മി… നിന്റെ അമ്മയ്ക്കു ഇത്തിരി ജാട കൂടുന്നുണ്ട് കെട്ടോ.. എല്ലാം അച്ഛ ക്ഷമിക്കുവാ.. നിനക്ക് വേണ്ടി… “

“ഓഹ്.. ഒരു ഔദാര്യം.. ഒന്നു പോടാ ചെറുക്കാ… “

അവൻ എത്രയൊക്കെ നിർബന്ധിച്ചിട്ടും അവൾ അവന്റെ നേർക്ക് ഒന്നു തിരിഞ്ഞു പോലും കിടന്നില്ല.. 

****************************

“നമ്മുടെ മക്കളിൽ ഒരാൾക്ക് സന്തോഷവും ഒരാൾക്ക് സങ്കടവും… പിന്നെ എങ്ങനെ നമ്മൾക്ക് മനസിന്‌ സമാധാനം കിട്ടും.. “

ശ്യാമളയും അശോകനും രാത്രി ഏറെ വൈകി എങ്കിലും ഉറങ്ങാതെ കിടക്കുക ആണ്.  

“എനിക്കു ഒരു എത്തും പിടിയും കിട്ടുന്നില്ല ശ്യാമളേ… അവൻ ഒരു പക്കാ ഫ്രൊഡ് ആണെന്ന് തോന്നുന്നു “

“ദീപ മോള് നമ്മുടെ കൂടെ ഉണ്ടായിരുന്നു എങ്കിൽ കുഴപ്പം ഇല്ലായിരുന്നു.. ഇത് ഇപ്പൊ അവള് ആ നശിച്ചവന്റെ കൂടെ അല്ലെ.. “

“എന്നാലും എനിക്കു അങ്ങോട്ട് മനസിലാകുന്നില്ല.. അവൻ ഇത്തരക്കാരൻ ആണോടി.. “

“ആഹ്… എനിക്കൊന്നും അറിയില്ല…. ഒന്നും ഇല്ലാതെ ആണോ എന്റെ മോള് സ്വയം ജീവനൊടുക്കാൻ നോക്കിയത്, അത്രക്ക് മനസ്സിൽ തട്ടിയിട്ട് ആണ് അവൾ… “ശ്യാമള കരഞ്ഞു.. 

“മ്… പോട്ടെ.. ആ കാർത്തികിനോട് ഞാൻ പറഞ്ഞിട്ടുണ്ട് അവനെ ഒന്നു വാച്ച് ചെയ്യാൻ.. അവൻ എല്ലാം കണ്ടു പിടിച്ചു തരും എന്നാണ് എന്റെ പ്രതീക്ഷ.. എന്നിട്ട് വേണം എന്റെ മോളുടെ ജീവിതം നശിപ്പിച്ച ആ ചെറ്റയെ എനിക്കു ഒന്നു കാണാൻ.. “

“എല്ലാം എന്റെ കുഞ്ഞിന്റെ വിധി.. അല്ലാണ്ട് എന്ത്.. ഈ ജാതകവും ജ്യോതിഷവും ഒന്നു സത്യം അല്ല… പത്തിൽ പത്തു പൊരുത്തം എന്ന് പറഞ്ഞു കെട്ടിച്ചു അയച്ചതാണ് 

എല്ലാം കള്ളം അല്ലേ.. “

ശ്യാമളയുടെ ചോദ്യത്തിന് അശോകന്റെ മുന്നിൽ ഉത്തരം ഇല്ലായിരുന്നു.. 

ഒരു കണക്കിന് തന്റെ ഭാര്യ പറഞ്ഞത് സത്യം ആണെന്ന് അയാൾക്കും തോന്നി 

എന്നിരുന്നാലും അവനെയും അവളെയും താൻ പൊക്കും… ഉറപ്പ്.

****-******-

ബ്രഷ് ചെയ്തപ്പോൾ രണ്ട് മൂന്ന് തവണ ലക്ഷ്മി ഓക്കാനിച്ചു… 

“ഈ പേസ്റ്റ് മാറ്റണം.. എനിക്കു ഈ ടേസ്റ്റ് ഇപ്പൊ പിടിക്കുന്നില്ല കെട്ടോ.. “

“ഇത് ഒരു നടയ്ക്ക് പോകുന്ന ലക്ഷ്‌ണമില്ല… “

പിറുപിറുത്തുകൊണ്ട് വൈശാഖൻ കുളിക്കാൻ കയറി പോയി.. 

കാലത്തേ എഴുനേറ്റ് ലക്ഷ്മിയും വൈശാഖനും കൂടി അമ്പലത്തിൽ പോയിരിക്കുക ആണ്… 

നൂല് ജപിച്ചു കെട്ടാൻ വേണ്ടി പറഞ്ഞു വിട്ടതാണ് സുമിത്ര രണ്ടാളെയും കൂടി.. 

ലക്ഷ്‌മി ഇത്തിരി പേടി ഉള്ള കൂട്ടത്തിൽ ആണെന്ന് വൈശാഖനും അറിയാമായിരുന്നു… അതുകൊണ്ട് ആണ് രാവിലെ തന്നെ അവനും പോകാം എന്ന് തീരുമാനിച്ചത്.. 

ക്ഷേത്രത്തിൽ തിരക്ക് കുറവായിരുന്നു.. അതുകൊണ്ട് വേഗം തന്നെ പുഷ്പാഞ്ജലിയും കഴിപ്പിച്ചു ചരടും ജപിച്ചു മേടിച്ചു കൊണ്ട് അവർ രണ്ടാളും വീട്ടിലേക്ക് വന്നു.. 

അപ്പോളേക്കും സുമിത്ര ദോശയും ചമ്മന്തിയും ഉണ്ടാക്കി വെച്ചിരുന്നു.. 

കാപ്പി കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് വൈശാഖന്റെ ഫോൺ ശബ്‌ദിച്ചത്… 

“ഹലോ… വൈശാഖേട്ട… ആളെ കിട്ടിയിട്ടുണ്ട്.. എത്രയും പെട്ടന്ന് ജംഗ്ഷനിൽ എത്താമോ… “

കാർത്തിക് പറഞ്ഞത് കേട്ടതും വൈശാഖൻ ഭക്ഷണം കഴിക്കുന്നത് മതിയാക്കി ചാടി എഴുനേറ്റു.. 

“നീ എങ്ങോട്ടാ മോനേ “

.അവന്റെ വെപ്രാളം കണ്ടതും സുമിത്ര ഓടി അരികിലേക്ക് ചെന്നു.. 

“ഒന്നുല്ല അമ്മേ… ഞാൻ പെട്ടന്ന് വരാം… “അവൻ ബൈക്ക് വേഗത്തിൽ ഓടിച്ചു പോയി..

“ഏട്ടൻ എവിടേക്കാണ് അമ്മേ ഇത്രയും കാലത്തേ ഇറങ്ങിയത്.. “

“ഒന്നും പറഞ്ഞില്ലാലോ മോളേ.. ആരെയോ കാണണം എന്ന് പറഞ്ഞു പോയതാ “

“മ്… “അവൾ അലക്ഷ്യമായി മൂളി.. 

ഏട്ടൻ എന്തൊക്കെയോ തങ്ങളിൽ നിന്ന് മറച്ചു വെയ്ക്കുന്നതായി അവൾക്ക് തോന്നി.. ഇന്നലെ പോറ്റി സാറിനെ കാണാൻ പോയത് ആണെന്ന് ഏട്ടൻ കളവ് ആണ് പറഞ്ഞത്.. ആഹ് വരട്ടെ.. ചോദിച്ചു നോക്കാം.. “

അവൾ ഫോൺ എടുത്തു ദീപയെ വിളിച്ചു.. 

“ഹെലോ… ചേച്ചി… എന്തെടുക്കുകയാണ് “

“ആഹ് മോളെ.. ഞാൻ വെറുതെ ഇരിക്കുക ആയിരുന്നു.. നിനക്ക് ക്ഷീണം എന്തേലും ഉണ്ടോ “

“കുഴപ്പമില്ല ചേച്ചി… രാജീവേട്ടൻ എവിടെ.. “

“ഏട്ടൻ ഇവിടെ ഉണ്ട്. 

ഇന്ന് ലീവ് ആണെന്ന് തോന്നുന്നു മോളേ.. “

“ചേച്ചിയോട് മിണ്ടിയോ. അതോ “

“അത്രക്ക് ഒന്നും ഉണ്ടായില്ല, എന്നാലും വഴക്ക് ഒന്നും ഉണ്ടായില്ല “

“ചേച്ചി… ഞാൻ ഒരു കാര്യം പറയട്ടെ.. ചേച്ചി നമ്മുടെ വീട്ടിലോട്ട് പോകു…അച്ഛനും അമ്മയും അവിടെ ഇല്ലെ”

“രാജീവേട്ടനെ പിരിഞ്ഞു ഒരു നിമിഷം പോലും  ഇരിക്കാൻ എനിക്കു സാധിക്കില്ല മോളേ… എന്നോട് എത്ര അകൽച്ച കാണിച്ചാലും വെറുപ്പ് കാണിച്ചാലും ആ മനുഷ്യനെ….. എനിക്കു.. എനിക്കു മറക്കാൻ കഴിയുന്നില്ല മോളേ… “അത്‌ പറയുന്പോൾ അവൾ കരയുക ആണെന്ന് ലക്ഷ്മിക്ക് മനസിലായി.. 

“ദീപേച്ചി… “

ലക്ഷ്മി വിളിച്ചു.. 

“ചേച്ചിടെ മനസ് എനിക്കു അറിയാം… ഞാനും ഒരു ഭാര്യ ആണ്. പക്ഷേ രാജീവേട്ടൻ… ഏട്ടന് തിരിച്ചു ചേച്ചിയോടും  അങ്ങനെ തോന്നണ്ടേ. ആരൊക്കെ എന്തൊക്ക പറഞ്ഞാലും നമ്മളെ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്ന ഒരു ഭർത്താവ് കൂടെ ഉണ്ടെങ്കിൽ നമ്മൾ പെണ്ണുങ്ങൾക്ക് അതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തി….”

“ഒക്കെ ശരിയാകും മോളേ… ചേച്ചിക്ക് ഉറപ്പുണ്ട്… “പ്രതീക്ഷ കൈവിടാതെ അവൾ പറഞ്ഞു….

“ഞാനും എപ്പോളും പ്രാർത്ഥിക്കുന്നുണ്ട്.. എല്ലാം എത്രയും പെട്ടന്ന് ഓക്കേ ആകും ചേച്ചി… 

“മ്… നിനക്ക് ഇനി എന്നാണ് മോളെ ഹോസ്പിറ്റലിൽ പോകേണ്ടത്.. “

“എനിക്ക് ഒരു മാസത്തേക്ക് ഉള്ള ഗുളിക ആണ് തന്നിരുക്കുന്നത് ‘അത്‌ തീർന്നിട്ട് പോയാൽ മതി.. “

“മ്… എന്റെ മോളെ.. നീ നന്നായി സൂക്ഷിക്കണം കെട്ടോ…”

“ഉവ്വ് ചേച്ചി.. “

“ചേച്ചി… ചേച്ചി ഇനി സങ്കടപെടരുത്… ചേച്ചിക്ക് എന്തെങ്കിലും സംഭവിച്ചാൽ അത്‌ ഞങ്ങൾക്ക് ആർക്കും സഹിക്കാൻ പറ്റില്ല… “

“ഏയ് ഇല്ലാ മോളേ… അപ്പോൾ അങ്ങനെ ഒക്കെ സംഭവിച്ചു പോയി.. അതിൽ ഇന്ന് പശ്ചാത്തപിക്കാൻ മാത്രമേ എനിക്കു കഴിയു.. “

“കഴിഞ്ഞതൊക്കെ ഒരു ദുസ്വപ്നം ആണെന്ന് ഓർത്താൽ മതി… എല്ലാം ശരിയാകും ചേച്ചി… “

കുറച്ചു സമയം കൂടി സംസാരിച്ചു ഇരുന്നിട്ട് ലക്ഷ്മി ഫോൺ കട്ട്‌ ചെയ്തു.. 

എക്സാം അടുക്കറായതു കൊണ്ട് ലക്ഷ്മി ബുക്സ് എല്ലാം വായിച്ചു പഠിക്കുക ആണ്… 

ഇടയ്ക്ക് സുമിത്ര അവളുടെ അടുത്തേക്ക് കയറി വന്നു.. 

“മോളെ… “

‘എന്താമ്മേ… “

“ഒരുപാട് സമയം ഇങ്ങനെ ഇരുന്നു പഠിക്കരുത് കെട്ടോ.. നടുവിന് വേദന എടുക്കും.. “

“മ്.. ശരി അമ്മേ… “

“അഞ്ചാം മാസം മുതൽ നമ്മൾക്ക് ഇത്തിരി കൊട്ടൻചുക്കാദി ഒക്കെ നടുവിന് തടവി കൊടുക്കാം.. അപ്പോൾ ആശ്വാസം കിട്ടും “

“അമ്മേ.. ഞാൻ അമ്മയോട് ഒരു കാര്യം പറയണം എന്നോർത്ത് ഇരിക്കുക ആയിരുന്നു….. അവൾ ദീപയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം അവരോട് തുറന്നു പറഞ്ഞു.. “

“ന്റെ പൂർണത്രെയീശ … ഞാൻ ഇത് എന്തൊക്കെ ആണ് കേൾക്കുന്നത്…പാവം കുട്ടി ..’

“അതേ അമ്മേ… ഇനി എന്ത് ചെയ്യും എന്ന് ഞങ്ങൾക്ക് ആർക്കും ഒരു ഊഹവും ഇല്ലാ… “

“മോളേ… വിഷമിക്കേണ്ട എല്ലാം പെട്ടെന്ന്  ശരിയാകും….ഗുരുവായൂരപ്പന് ഒരു കൃഷ്ണാട്ടം നേർന്നാൽ മതി . തടസങ്ങൾ ഒക്കെ മാറും.. “

“ഓഹ്… ഒന്നും വേണ്ടമ്മേ… ഒരു തെറ്റും ചെയ്യാത്ത എന്റെ ദീപേച്ചിയെ ഈശ്വരൻ ഇങ്ങനെ ശിക്ഷിക്കുക അല്ലേ…ദൈവത്തെ വിളിക്കാൻ പോലും ഞാൻ മറന്നു പോകുവാ.. “

“അങ്ങനെ ഒന്നും പറയേണ്ട മോളെ.. പണ്ടൊള്ളൊരു പറയുന്നത് പോലെ ഒരു കുന്നിനു ഒരു കുഴി ഉണ്ട് മോളേ.. അങ്ങനെ കരുതിയാൽ മതി.. “

“എന്നാലും അമ്മേ… എന്റെ ദീപേച്ചി ഇത് എങ്ങനെ സഹിക്കും… “

“നിങ്ങൾ എല്ലാവരും ആ കുട്ടിയോട് എപ്പോളും വിളിച്ചു സംസാരിക്കണം.. അവൾക്ക് നല്ല ഊർജം കൊടുക്കണം മോളെ…അച്ഛനോടും അമ്മയോടും ഒക്കെ പറയണം കരഞ്ഞു വിഷമിച്ചു ഇരിക്കാതെ നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കണം എന്ന്.. “

സുമിത്രയുടെ ഓരോ വാചകങ്ങളും ലക്ഷ്മിക്ക് വലിയ ആശ്വാസം ആയിരുന്നു….

തന്റെ അമ്മയുടെ അത്രയും വിദ്യാഭ്യാസം ഇല്ലെങ്കിലും ഏട്ടന്റെ അമ്മയുടെ സംസാരരീതി അവൾക്കു ഒരുപാടു ഇഷ്ടപ്പെട്ടു.. 

“അമ്മേ… ഒരു കാര്യം കൂടി അമ്മയോട് പറയാനുണ്ട് “

“എന്ത് ആണ് മോളെ “

“അത്‌.. അത്‌ അമ്മേ… എനിക്ക്.. അത്‌ പിന്നെ… ഏട്ടൻ അടുത്തു വരുമ്പോൾ ഓക്കാനിക്കാൻ തോന്നുവാണ്.. ഇന്നലെ അതാണ് പെട്ടന്ന് ഓക്കാനിച്ചത്.. “

അവളുടെ പറച്ചില് കേട്ടതും സുമിത്ര ചിരിച്ചു പോയി.. 

“ഇത് പറയാൻ ആണോ എന്റെ കുട്ടി ഇത്രക്ക് വിഷമിച്ചത്.. “

“അത് പിന്നെ അമ്മേ… “

“സാരമില്ല… ചിലർക്ക് അങ്ങനെ ആണ് മോളേ… മൂന്ന് നാല് മാസം കഴിയുന്പോൾ എല്ലാം മാറ്റം വരും, കടിഞ്ഞൂൽ അല്ലേ.. അതാണ്.. “

“ഇനി എന്ത് ചെയ്യും അമ്മേ… “

“അവനോട് വരുമ്പോളേ കുളിക്കാൻ പറഞ്ഞാൽ മതി… അത് കഴിഞ്ഞാൽ പിന്നെ വലിയ കുഴപ്പം കാണില്ല.. “

“അത്‌ ശരിയാ അമ്മേ… ഇന്നലെ ഏട്ടൻ കുളിച്ചു കഴിഞ്ഞപ്പോൾ എനിക്ക് പ്രശ്നം ഇല്ലായിരുന്നു.. “

“ഞാൻ വിജിയെ വിശേഷം ആയിട്ട് ഇരുന്നപ്പോൾ ഇങ്ങനെ ഇടയ്ക്ക് ഉണ്ടാകുമായിരുന്നു… ശേഖരേട്ടൻ കുളത്തിൽ മുങ്ങി കുളിച്ചേ പിന്നെ ഉമ്മറത്തേക്ക് വരു”

അതുപറഞ്ഞപ്പോൾ ലക്ഷ്മിയും ചിരിച്ചു.. 

“ആഹ് മോളേ.. വീട്ടിലേക്ക് ഒന്നു വിളിക്ക്.. അമ്മയോട് സംസാരിക്ക്‌ കെട്ടോ.. “

അവരുടെ നിർദ്ദേശപ്രകാരം ലക്ഷ്മി അപ്പോൾ തന്നെ അവളുടെ അമ്മയെ വിളിച്ചു… 

*******************

“കാർത്തി….. അവൾ തന്നെ ആണോ ആള്.. അവസാനം നമ്മള് പുലിവാല് പിടിക്കുമോ.. “

“അതേ.. വൈശാഖേട്ട… ഒരു സംശയവും ഇല്ലാ.ഞാൻ ഉറപ്പ് വരുത്തിയതാണ് .. “

“എങ്കിൽ ഒന്നു പോയി നോക്കാം അല്ലേ.. “

“മ്.. ചുമ്മാ മുട്ടി നോക്കാം… ഏട്ടൻ വാ. “

“ഇവളെ ഒക്കെ എടുത്തു പഞ്ഞിക്കിടാൻ ആൾ ഇല്ലാതെ പോയി.. “

“ഏട്ടാ.. അവളുടെ കെട്ടിയോൻ ഗൾഫിൽ ആണ്.. അയാളെ അവൾ ഇങ്ങോട്ട് വരുത്തുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.. “

“മ്.. അയാൾ വന്നാൽ ഇവൾക്ക് ഇങ്ങനെ നടക്കാൻ പറ്റില്ലാലോ അതാ.. “

“ഇപ്പോളത്തെ കാലം പോയ പോക്കേ.. കെട്ടാൻ തന്നെ പേടിയാകുവാ.. “

“ഓഹ്.. ഇവൾ ഒരുത്തി കാരണം ലോകത്തുള്ള പെണ്ണുങ്ങൾ എല്ലാം എന്ത് പിഴച്ചു… പോകാൻ പറയെടാ ഇവളോട്.. “

“അതൊക്കെ ശരിയാ ഏട്ടാ,, 

.ഞാൻ വെറുതെ പറഞ്ഞുന്നേ  ഒള്ളു… “

ഒരു ചെറിയ ഹൌസിംഗ് കോളനിയിലേക്ക്  ആയിരുന്നു വൈശാഖന്റെ ബൈക്ക് പോയത്.. 

എല്ലാ വീടുകളും അടഞ്ഞു കിടക്കുക ആണെന്ന് കാർത്തി പറഞ്ഞു.. 

“മ്.. എല്ലാവരും ജോലിക്കാരായിരിക്കും… അതാണ് “

വൈശാഖൻ മറുപടി കൊടുത്തു.. 

“രുദ്രാക്ഷം “എന്നെഴുതിയ ഒരു വാർക്ക വീടിന്റെ മുൻപിൽ ആണ് കാർത്തിയുടെ നിർദ്ദേശപ്രകാരം വൈശാഖൻ ബൈക്ക് നിർത്തിയത്.. 

“ഇവിടെ ആരും ഇല്ലാത്ത ലക്ഷണം ആണല്ലോ… “

“ഏയ്… അല്ല… അവൾ ഇവിടെ ഉണ്ട് ഏട്ടാ… വാ നമ്മുക്ക് നോക്കാം.. “

കാർത്തി ഗേറ്റ് തുറന്നപ്പോൾ രണ്ടാളും കൂടി അകത്തേക്ക് പ്രവേശിച്ചു.. 

ഡോർ ബെൽ അടിച്ചിട്ട് രണ്ടാളും കൂടി വാതിൽക്കൽ വെയ്റ്റ് ചെയ്തു.. 

കുറച്ചു സമയം കഴിഞ്ഞതും വാതിൽ തുറക്കപ്പെട്ടു.. 

ഇളം റോസ് നിറം ഉള്ള ഒരു ടോപ്പും വൈറ്റ് ലെഗിനും ധരിച്ചൊരു അതിസുന്ദരി ആയ യുവതി വാതിൽക്കൽ പ്രത്യക്ഷപെട്ടു.. 

“ആരാ…. എന്ത് വേണം.. “

“ഹേമ മാഡം അല്ലേ.. “കാർത്തിക് ചോദിച്ചു.. 

“അതേ… “

“മാഡം ഞങ്ങൾ കുറച്ചു തെക്കുന്നാണ് വരുന്നത്… ഒരാൾ പറഞ്ഞിട്ട് മാഡത്തിനെ കാണാൻ വന്നതാണ്… “

“ആരു പറഞ്ഞിട്ട്… എന്നെയോ… എനിക്ക് നിങ്ങളെ അറിയില്ലലോ .. “

“മാഡം.. അതൊക്ക ഞങ്ങൾ വിശദമായി പറയാം… പക്ഷെ ഇവിടെ ഇങ്ങനെ നിന്നു സംസാരിക്കുവാൻ ഞങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ട്… സൊ… ഞങ്ങളെ അകത്തേക്ക് ഒന്ന് ക്ഷണിക്കുമോ.. “വൈശാഖൻ വിനയത്തോടെ ആണ് ചോദിച്ചത്.. 

അവൾ ഒരു നിമിഷം അവരെ രണ്ടാളെയും നോക്കി… 

“മാഡം… ഞങ്ങളെ അവിശ്വസിക്കേണ്ട… പ്ലീസ്… “

വൈശാഖന്റെ അഭിനയം ഒന്നാംതരം ആണെന്ന് കാർത്തി ഓർത്തു.. 

“ഓക്കേ.. ഓക്കേ… കയറി വരു…”അവൾ പറയേണ്ട താമസം രണ്ടാളും കൂടി അകത്തേക്ക് കയറി.. 

ശീതികരിച്ച സ്വീകരണമുറി ആയിരുന്നു അത്‌.. 

ഹേമയുടെയും ഭർത്താവിന്റെയും വിവാഹഫോട്ടോ ചുവരിൽ ഉണ്ട്.. ഒരുപാടു നാൾ ആയിട്ടില്ലാ വിവാഹം കഴിഞ്ഞിട്ട്.. 

“നിങ്ങൾ ആരാണ്.. എനിക്ക് നിങ്ങളെ മനസിലായില്ല.. “

“മനസിലാക്കിത്തരാം മാഡം… വെയിറ്റ്…. “വൈശാഖൻ ചുവരിൽ തൂക്കി ഇട്ടിരിക്കുന്ന ഫോട്ടോ കൈ എത്തി പിടിച്ചു എടുത്തു.. 

“താൻ എന്താടോ കാണിക്കുന്നത്… അത്‌ അവിടെ വെയ്‌ക്കോടോ.. “എന്നും പറഞ്ഞു കൊണ്ട് അവൾ വൈശാഖന്റെ കോളറിൽ കയറി പിടിച്ചു.. 

“ഛീ.. വിടെടി…നിന്നെ പോലെ ഉള്ളവൾ ഒക്കെ എന്നെ പിടിച്ചാൽ ഉണ്ടല്ലോ, പിന്നെ ഗംഗാനദിയിൽ പോയി മുങ്ങി കുളിക്കണം… “അവൻ ദേഷ്യപ്പെട്ടു.. 

“നീ ആരാടാ… നിനക്ക് എന്ത് വേണം.. ഇറങ്ങെടാ എന്റെ വീട്ടിൽ നിന്നു.. “അപ്പോളേക്കും അവളുടെ ഭാവം ഒക്കെ മാറി… 

“അയ്യോ പോകാൻ തന്നെ ആടി വന്നത്.. അല്ലാതെ നിന്റെ കൂടെ കിടക്കാൻ ഒന്നുമല്ല.. അതിനൊക്കെ നീ നിന്റെ തരപ്പടിക്കാരെ നോക്കിയാൽ മതി… “

അവൻ പുച്ഛിച്ചു ചിരിച്ചു.. 

“എടാ… നിന്നെ ഞാൻ… “അവൾ വീണ്ടും അവന്റെ കോളറിൽ പിടിച്ചു.. 

ഇത്തവണ വൈശാഖൻ തിരികെ അവളുടെ കൈയിൽ പിടിച്ചു..

വേദന കൊണ്ട് അവൾ പുളഞ്ഞു.. 

“എന്താടി നീ കിടന്നു കൂവുന്നത്.. നിന്നോട് മാന്യമായ രീതിയിൽ പെരുമാറിയപ്പോൾ നീ തലയിൽ കയറി നിറങ്ങുവാണു അല്ലേ… “അവന്റെ പിടിത്തം ഒന്നു കൂടി മുറുകി… 

“കൈയിൽ നിന്നു വിടെടാ.. ഇല്ലെങ്കിൽ ഞാൻ ആളെ വിളിച്ചു കൂട്ടും.. “

“മ്… വിളിക്കെടി.. നീ ആളെ വിളിക്കെടി.. ഞാൻ പറയാം എല്ലാവരോടും നിന്റെ വിശേഷം..നിന്റെ ഭർത്താവിന്റെ വീട്ടിൽ എല്ലാവരെയും ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്, അല്പസമയത്തിനകം അവർ എല്ലാവരും ഇങ്ങ് എത്തും “

വൈശാഖൻ അതു പറയുകയും അവൾ ഒന്നു ഞെട്ടി..

തുടരും..

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

പരിണയം

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply