ഓളങ്ങൾ – ഭാഗം 30

5624 Views

olangal novel aksharathalukal

“എന്താടി നീ കിടന്നു കൂവുന്നത്.. നിന്നോട് മാന്യമായ രീതിയിൽ പെരുമാറിയപ്പോൾ നീ തലയിൽ കയറി നിറങ്ങുവാണു അല്ലേ… “അവന്റെ പിടിത്തം ഒന്നു കൂടി മുറുകി… 

“കൈയിൽ നിന്നു വിടെടാ.. ഇല്ലെങ്കിൽ ഞാൻ ആളെ വിളിച്ചു കൂട്ടും.. “

“മ്… വിളിക്കെടി.. നീ ആളെ വിളിക്കെടി.. ഞാൻ പറയാം എല്ലാവരോടും നിന്റെ വിശേഷം..നിന്റെ ഭർത്താവിന്റെ വീട്ടിൽ എല്ലാവരെയും ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്, അല്പസമയത്തിനകം അവർ എല്ലാവരും ഇങ്ങ് എത്തും “

വൈശാഖൻ അതു പറയുകയും അവൾ ഒന്നു ഞെട്ടി..

“എടാ…. നീ ആരോടാ കളിക്കുന്നതെന്ന് നിനക്ക് അറിയാമോ… “ഉള്ളിൽ ഉണ്ടായ പരിഭ്രമം മറച്ചു വെച്ചിട്ട് അവൾ വൈശാഖനെ നേരിട്ട്.. 

“പിന്നെ അറിയാതെ… നിന്നെ കുറിച്ച് ഉള്ള സകല വിവരങ്ങളും അറിഞ്ഞിട്ട് ആണെടി ഞാനും വന്നത്… “

അവൻ അവളുടെ കൈ വിട്ടിട്ട് വാഷ്‌ബേസിന്റെ അരികിലേക്ക് പോയ്‌.. കൈ നന്നായി കഴുകിയിട്ടു അവൻ അവളുടെ അടു

ത്തേക്ക് വന്നത്.. 

“നിന്നെ തൊട്ടാൽ അറയ്ക്കണം,അത്‌ കൊണ്ട് ആണ് കൈ കഴുകിയത്,,  ആഹ് പിന്നെ നീ എന്നാ ചോദിച്ചത്, ആരോടാ കളിക്കുന്നത് എന്ന് അറിയാമോ എന്ന് അല്ലേ…. “വൈശാഖൻ അവളുടെ മുന്നിൽ വന്നു നിന്നു.

കാണാൻ കൊള്ളാവുന്നതും കാശ് ഉള്ളതുമായ ആണുങ്ങൾ നിനക്ക് എന്നും ഒരു ഹോബി ആണല്ലേ.. അവരെ മയക്കി എടുത്തിട്ട് നീ നിന്റെ വീട്ടിൽ എത്തിക്കും, എന്നിട്ട് അവരുമായി ബന്ധം സ്ഥാപിക്കും,കുറച്ചു ഫോട്ടോസ് എടുത്തു ബ്ലാക്‌മെയ്ൽ ചെയ്യും.. പിന്നീട് അവർ നിന്റെ വീട്ടിലെ സ്ഥിരം സന്ദർശകർ ആകും,  അവരുടെ പോക്കറ്റ് കാലി ആയി കഴിഞ്ഞാൽ നീ അവരെ കറിവേപ്പില ആക്കും… “.. ശരിയല്ലെടി….. 

“യൂ ബ്ലഡി… “അവൾ പല്ലിറുമ്മി.. 

“പ്ഭാ… നിർത്തേടി…. ആരെയാടി നീ പേടിപ്പിക്കുന്നത്.. “

“എടാ.. നീ ആരാടാ..വീട്ടിൽ കയറി വന്നു ആളെ പേടിപ്പിക്കുന്നോ, ഞാൻ ആരാണ് എന്ന് നിനക്ക് അറിയില്ല.. “

“അറിയാടി.. നിന്നേ കുറിച്ച് സകല വിവരങ്ങളും അറിഞ്ഞിട്ട് ആണ് ഞങ്ങൾ വന്നിരിക്കുന്നത്… 

“ദേ.. ആ ഇരിക്കുന്ന മനുഷ്യൻ ഇത് വെല്ലോം അറിയുന്നുണ്ടോടി.. ആ പാവം മനുഷ്യൻ .. . നിന്റെ മാദകസൗന്ദര്യം ഉടയാതെ നോക്കുവാനായി അയാൾ

അങ്ങ് മരുഭൂമിയിൽ കിടന്നു കഷ്ടപെടുവാ… അല്ലേടി.. പുല്ലേ..അയാളുടെ പണം പോരെ നിനക്ക് .. “

“എടാ.. നിന്നെ ഞാൻ.. “

“നീ എന്നെ എന്നാ ചെയ്യും… പറയെടി…എല്ലാ ആണുങ്ങളെയും നീ ഒരുപോലെ കാണല്ലേ  “

“നിന്റെ ഭർത്താവിന്റെ ആ പാവം അച്ഛനും അമ്മയും ഇങ്ങോട്ട് വരട്ടെ.ആ പാവം മാധവ മേനോനും ശാന്താ ദേവിയും..  അല്പസമയത്തിനുള്ളിൽ  എത്താം എന്നാണ് അറിയിച്ചിട്ടുള്ളത്.. അവർ വന്നിട്ട് ഇതിൽ ഒരു തീരുമാനം ഉണ്ടാക്കിയിട്ട് ഞങ്ങൾ പോയ്കോളാം.. “

അവരുടെ പേര് കേട്ടതും അവൾക്ക് വീണ്ടും ഒരു ഞെട്ടൽ ഉണ്ടായി…ഇവന്മാർ രണ്ടും കല്പിച്ചു ആണ് വന്നിരിക്കുന്നത് എന്ന് അവൾക്ക് തോന്നി.. 

“നിങ്ങൾക്ക് എന്താണ് വേണ്ടത്.. അത്‌ പറ “അവളുടെ ശബ്ദം ഒന്നു മയപ്പെട്ടു.. 

“ഓഹ് ഇപ്പൊ അങ്ങനെ ആയോ.. അങ്ങനെ അലല്ലോ ഇത്രയും നേരം പറഞ്ഞത്… “

“നിങ്ങൾ വന്നതെന്തിനാണ് എന്ന് പറയ്‌… എന്നിട്ടല്ലേ ബാക്കി “

“അതൊക്ക പറയാം… പക്ഷെ ചില കാര്യങ്ങൾ ചോദിച്ചു അറിയാനുണ്ട്..”

“എന്താണ് അറിയാൻ ഉള്ളത്, ചോദിച്ചിട്ട് വേഗം പോകാൻ നോക്കൂ “

“ഓക്കേ… അപ്പോൾ അങ്ങനെ ആകാം.. “

“നിങ്ങളുടെ പേര് പറഞ്ഞില്ലാലോ… ആദ്യം പേര് പറയൂ.. “ഹേമ വൈശാഖനെ നോക്കി.. 

“എന്റെ പേര് അനൂപ്…. ഇത് എന്റെ ഫ്രണ്ട് നീരജ്.. “

അവൻ ഒട്ടും പതറാതെ ആണ് പറഞ്ഞത്.. 

“ഓക്കേ… മാഡം ഞാൻ ഡയറക്റ്റ് ആയിട്ട് കാര്യം പറയാം… എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളുമായി നിങ്ങളെ പല സ്ഥലങ്ങളിലും കണ്ടു,,,

അതുചോദ്യം ചെയ്ത അയാളുടെ വൈഫും ആയിട്ട് അവർ തമ്മിൽ വഴക്ക് ഉണ്ടാക്കി… ആ സ്ത്രീ ഒരു സുയിസൈഡാൽ അറ്റെംപ്റ്റ് വരെ നടത്തി കഴിഞ്ഞിരിക്കുന്നു… “

വൈശാഖാനിൽ നിന്നറിഞ്ഞ കാര്യങ്ങൾ കേട്ടു ഹേമയുടെ കണ്ണു മിഴിഞ്ഞു.. m

“വാട്ട്‌… എന്തൊക്ക ആണ് നിങ്ങൾ ഈ പറയുന്നത്… “

“ഞാൻ പറയുന്നതെല്ലാം നിങ്ങൾക്ക് നന്നായി മനസിലായെന്ന് എനിക്കു അറിയാം… അയാളെയും നിങ്ങൾക്ക് മനസിലായി, അയാളെ കറക്കി എടുത്ത സ്ത്രീ നിങ്ങൾ ആണെന്നാണ് ഞാൻ അന്വഷിച്ചപ്പോൾ അറിഞ്ഞത്.. അതുകൊണ്ട് ആണ് ഞങ്ങൾ ഇപ്പൊ നിന്റെ അടുത്ത് വന്നത്…”

ഹേമ ഒന്നും മിണ്ടാതെ നിൽക്കുക ആണ്.. 

“ഒരു പാവപ്പെട്ട പെണ്ണിന്റെ ജീവിതം തകർത്തിട്ട് നിനക്ക് എന്താടി വേണ്ടത്..”

“നിന്നെ പോലെ ഉള്ള സ്ത്രീകൾ കാരണം എത്രയൊക്കെ ജീവിതങ്ങൾ ആണ് വഴിയാധാരം ആകുന്നത്… അറിയാമോടി നിനക്ക് “

അവൻ കാർത്തിയുടെ നേരെ തിരിഞ്ഞു.. 

“നീരജ് . നീ ഇവളുടെ അമ്മായിപ്പനെയും അമ്മയെയും വിളിച്ചോ.. ഇങ്ങോട്ട് വരാൻ പറഞ്ഞോ “? 

“ഇല്ല ഏട്ടാ… ഇവിടെ വന്നിട്ട് വിളിക്കാം എന്നല്ലേ ഏട്ടൻ പറഞ്ഞത് “

“ഓഹ് അത്‌ ശരിയാ..ഞാൻ അത്‌ മറന്നു….”

“മിസ്റ്റർ അനൂപ്… പ്ലീസ്, അവരെ വിളിക്കരുത്, “

“എന്തോ… മാഡം വല്ലതും പറഞ്ഞോ..”

“അവരെ വിളിക്കണ്ട…”

“ഓക്കേ.. വിളിക്കാതിരിക്കാം.. പക്ഷേ ഞങ്ങൾ പറയുന്നത്പോലെ കേൾക്കണം പറ്റുമോ “വൈശാഖൻ അവളെ നോക്കി.. 

“എന്താണ്… പറയ് “

അവൾ ഒന്നു അയഞ്ഞതായി അവനു തോന്നി.. 

വൈശാഖൻ അവളോട് കാര്യങ്ങൾ എല്ലാം വിശദീകരിച്ചു.. 

മനസില്ലാമനസോടെ അവൾ സമ്മതം മൂളിയത്.. 

അപ്പോൾ തന്നെ അവൻ അവളെക്കൊണ്ട് രാജീവന്റെ ഫോണിലേക്കും വിളിപ്പിച്ചു.. 

“അപ്പോൾ ശരി.. ഞങ്ങൾ ഇറങ്ങുവാണ്… പറഞ്ഞ സമയത്തു വീണ്ടും കാണാം കെട്ടോ “

വൈശാഖനും കാർത്തിയും വേഗം പുറത്തിറങ്ങി ബൈക്ക് ഓടിച്ചു പോയി.. 

“അവൾ ചതിക്കുമോ ഏട്ടാ.. അതോ പറഞ്ഞത് പോലെ കേൾക്കുമോ “കാർത്തിക് തന്റെ സംശയം മറച്ചു വെച്ചില്ല.. 

“ഇല്ലടാ.. അവൾ ആരോടും ഒന്നും പറയില്ല… നീ നോക്കിക്കോ.. “

“ഏട്ടാ.. ലക്ഷ്മിക്ക് ഇത് വല്ലതും അറിയാമോ “

“ഞാൻ ആരോടും പറഞ്ഞില്ലടാ.. തത്കാലം നമ്മൾ മാത്രം അറിഞ്ഞാൽ മതി.. അതല്ലേ നല്ലത് “

“അത്‌ ഞാൻ അങ്ങോട്ട്‌ പറയണം എന്നോർത്തു ഇരിക്കുവായിരുന്നു.. “

“നീ ഇവിടെ ഇറങ്ങുവാനോ… അതോ.. ഇന്ന് കോളേജ് ഇല്ലാലോ.. “

“ഇല്ലാ ഏട്ടാ.. ഇന്ന് അവധി ആണ്.. ഞാൻ നേരെ വീട്ടിലേക്ക് പോയ്കോളാം “

അവൻ പറഞ്ഞ സ്ഥലത്തു അവനെ ഇറക്കിയിട്ട് വൈശാഖൻ നേരെ ബൈക്ക് ഓടിച്ചുപോയി.. 

രാജീവനെ ഈ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പറ്റും എന്ന് അവനു ഒരു ശുഭപ്രതീക്ഷ തോന്നി…

കുറെ ദൂരം ചെന്നപ്പോൾ വഴിവക്കിൽ ഒരാൾ മാതളനാരങയും നാടൻ നെല്ലിക്കയും വിൽക്കുന്നത് അവൻ കണ്ടു.. 

കുറച്ചു മേടിക്കാo… ലക്ഷ്മിക്ക് കൊടുക്കാം. ഇതൊക്ക നല്ലതാണ് അവൾക്ക് കഴിക്കാൻ.. 

അങ്ങനെ അവയെല്ലാം മേടിച്ചു കൊണ്ട് വീട്ടിൽ എത്തിയപ്പോൾ ഉച്ച ആയിരുന്നു.. 

നല്ല വെയിൽ ഉള്ളത്കൊണ്ട് അമ്മ വറ്റൽമുളകും മല്ലിയും ഒക്കെ പായയിൽ ഉണങ്ങാൻ വിരിച്ചിട്ടുണ്ട്. 

ലക്ഷ്മിയെ പുറത്തൊന്നും കണ്ടില്ല… 

അമ്മ അടുക്കളയിൽ ആണെന്ന് തോന്നുന്നു… 

അവൻ മുറിയിലേക്ക് കയറി ചെന്നു.. 

ലക്ഷ്മി… “അവൻ വിളിച്ചു.. 

“മോനേ…ഞങ്ങൾ ഇവിടെ ഉണ്ട്… അടുക്കളയിൽ നിന്ന് അമ്മ വിളിച്ചു പറഞ്ഞു.. 

“ആഹ്ഹ… ഇത് എന്താ പരിപാടി… “അവൻ അവിടേക്ക് കയറി ചെന്നു.. 

“അമ്മ എണ്ണ മുറുക്കുവ.. എനിക്കു തലവേദന ആയത്കൊണ്ട്.. “

“അത്‌ കൊണ്ട് തന്നെ അല്ല മോളേ.. ഈ സമയത്ത് നല്ല കാച്ചെണ്ണ തേച്ചാൽ മുടി ഒക്കെ ധാരാളം ഉണ്ടാകും… പ്രസവം ഒക്കെ കഴിയുമ്പോൾ നല്ല കറുകറുത്ത പനങ്കുല പോലെ ഉള്ള മുടി വരും… “

സുമിത്ര കുറച്ചു മൈലാഞ്ചി ഇലയും കൈയൂന്നിയും, കറ്റാർ വാഴപ്പോളയും കറിവേപ്പിലയും ഒക്കെ എടുത്തു ഒരു പാത്രത്തിൽ വെച്ചിട്ടുണ്ട്.. 

“മ്.. എന്റെ അമ്മയ്ക്ക് ഇതൊക്ക നല്ല വശം ആണ്.. ഇനി ലക്ഷ്മി എന്തെല്ലാം കാണാൻ ഇരിയ്ക്കുന്നു.. “എന്നും പറഞ്ഞു കൊണ്ട് അവൻ ലക്ഷ്മിയുടെ അരികത്തേക്ക് വന്നു നിന്നു.. 

പെട്ടന്ന് തന്നെ അവൾ ഓക്കാനിച്ചുകൊണ്ട് പുറത്തേക്ക് ഓടി.. 

“ദൈവമേ.. ആ കുട്ടി എന്നോട് പറഞ്ഞതായിരുന്നു.. പോയി കുളിക്കെടാ നിയ്.. “

സുമിത്രയും പിറകെ ഓടി.. 

“മോളേ… ശോ… ഞാനും അത്‌ മറന്നു പോയി. “

അവർ അവളുടെ പുറം തടവി.. 

“സാരമില്ല അമ്മേ…മാറിക്കോളും  “അവൾ വായും മുഖവും കഴുകി അകത്തേക്ക് കയറി.. 

വൈശാഖൻ ആ സമയത്ത് കുളിക്കാൻ കുളത്തിലേക്ക് പോയിരുന്നു.. 

കുളി കഴിഞ്ഞു വന്നപ്പോൾ ലക്ഷ്മി കട്ടിലിൽ ഇരിക്കുക ആണ്.. 

“ഇത് കുറച്ചു കഷ്ടമാണ് കുഞ്ഞുലക്ഷ്മി.. ഇങ്ങനെ ആണെങ്കിൽ അച്ഛ പിണങ്ങും.. “അവൻ തലതുവർത്തികൊണ്ട് അകത്തേക്ക് കയറി.. 

“ഏട്ടാ… ഇനി പുറത്ത് പോയിട്ട് വരുമ്പോൾ കുളിക്കാണ്ട് എന്റെ അടുത്തോട്ടു വരരുത് kട്ടോ… “ലക്ഷ്മി കട്ടിലിൽ നിന്നെഴുന്നേറ്റു.. 

അപ്പോളേക്കും അവൻ അവളെ വട്ടം പിടിച്ചു കഴിഞ്ഞിരുന്നു… 

“ഞാൻ ഒരു ഉമ്മ തന്നു നോക്കട്ടെ… നീ ശർദ്ധിക്കുമോന്നു “

“അയ്യേ.. വിട്… അമ്മ കാണും.. വാതിൽ തുറന്നു കിടക്കുക… “അവൾ കുതറി മാറാൻ ശ്രമിച്ചു . 

ഒന്ന്…. അവൻ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു   

രണ്ട്… മൂന്ന്.. 

ഇടത് കവിളിലും വലതു കവിളിലും ഓരോ മുത്തം കൊടുത്തതിനു ശേഷം അവൻ അവളെ അടർത്തി മാറ്റിയത്.  

“കുഞ്ഞുലക്ഷ്മി… നമ്മൾക്ക് രാത്രിയിൽ കാണാം ട്ടോ.. അച്ഛയ്ക്ക് അറിയാം പൊന്ന് ഇപ്പോൾ ഉറങ്ങുവാണെന്നു കെട്ടോ.. “അവൻ മെല്ലെ പറഞ്ഞു . 

“ഓഹ്.. ഒന്ന് നിർത്തു..”

“നീ പോടീ.. ഞാനും എന്റെ മോളും കൂടിയാണ് സംസാരിച്ചത്..  അതിനു ഇത്രയ്ക്ക് അസൂയ പാടില്ല   ,,, “

“എനിക്കു ഒരു അസൂയയും ഇല്ലേ…. അറിയാണ്ട് പറഞ്ഞു പോയതാ.. “

“മ്… അതാണ് നിനക്ക് നല്ലത്..അത് പോട്ടെ നീ ഗുളിക ഒക്കെ കഴിക്കുന്നുണ്ടലൊ അല്ലേ .. “

“ഉവ്വ്… ഏട്ടാ… ഫോളിക് ആസിഡ് മാത്രം ഇപ്പോൾ ഒള്ളു… “

” മ്.. ആഹ് പിന്നെ.. ഞാൻ കുറച്ചു അനാറും, നാടൻ നെല്ലിക്കയും കൊണ്ടുവന്നിട്ടുണ്ട്… നീ അതൊക്ക കഴിയ്ക്കണം കെട്ടോ.. കുഞ്ഞുലക്ഷ്മിക്ക് അതൊക്ക ഇഷ്ടം ആകും.  “

“അതൊക്ക എന്തിനാ ഏട്ടാ ഇപ്പോൾ.. നാടൻ നെല്ലിക്ക എനിക്കു ഒട്ടും ഇഷ്ടമില്ലാത്തത് ആണ് “

“ആഹ് പിന്നെ… അത്‌ ജ്യൂസ്‌ അടിച്ചു കുടിച്ചാല് ഉണ്ടല്ലോ കുഞ്ഞിന് നല്ല മുടി ഉണ്ടാകും…മര്യാദക്ക് കുടിച്ചോണം.. “

“ഇതൊക്കെ ഏട്ടനോട് ആരാ പറഞ്ഞു തന്നത് .ഭയങ്കര അനുഭവജ്ഞാനം ആണല്ലോ “

“യുട്യൂബിൽ കണ്ടതാടി പെണ്ണേ… അല്ലാതെവിടുന്നാ… നീ അതൊക്ക കഴിച്ചാൽ മതി.. “

“മാഷ് പോയാട്ടെ… ഞാൻ അതൊക്ക ശ്രദ്ധിച്ചോളാം. “

“ഓഹ്.. ഉത്തരവ്… വാ നമ്മൾക്ക് കഴിക്കാം.. എനിക്കു വല്ലാണ്ട് വിശക്കുന്നു. “

മുരിങ്ങയില തോരനും ഉള്ളിത്തീയലും വയമ്പ് വറുത്തതും ആയിരുന്നു ഊണിനു… 

“ഉള്ളിത്തീയൽ എനിക്കു ഒത്തിരി ഇഷ്ടപ്പെട്ടു അമ്മേ… സൂപ്പർ ആണ് “

“ഇത് അല്ലായിരുന്നോ കഴിഞ്ഞ ദിവസവും… “

“മ്.. അതേ മോനേ.. മോൾക്ക് ഇഷ്ട്ടം ആയത് കൊണ്ട് ആണ് ഇന്നും വെച്ചത്.. “

“ഓഹ്.. ഇപ്പോൾ അമ്മയ്ക്ക് മരുമകളുടെ ഇഷ്ട്ടം മാത്രമേ നോക്കാൻ പറ്റത്തൊള്ളൂ അല്ലേ.. “

“ഒന്ന് പോടാ ചെറുക്കാ.. ഇങ്ങനെ ഇരിയ്ക്കുമ്പോൾ പെൺകുട്ടികളുടെ ഇഷ്ടം ആണ് പ്രധാനം.. “

“അസൂയ ആണ് അമ്മേ..ഏട്ടന്.. മൈൻഡ് ചെയ്യണ്ട… “

ബാക്കി ഉള്ളവന് ഒരു റോളും ഇല്ലേ അപ്പോൾ… അവൻ പിറുപിറുത്തു   

“അച്ഛൻ ഊണ് കഴിയ്ക്കാൻ വര ത്തില്ലേ അമ്മേ.. “

“ഇല്ലാ മോളേ… അച്ഛൻ ഒരു മൂന്ന് മണി ആകുംപോളെക്കും പാടത്തു നിന്നു കയറി വരും എന്നാണ് പറഞ്ഞത്.. അത്രയും നേരത്തേക്ക് ഉള്ള പണിയേ ഒള്ളു ഇപ്പോൾ   “

വൈശാഖന്റെ ഫോൺ ശബ്‌ദിച്ചു   നോക്കിയപ്പോൾ അനൂപ് ആണ്   

“എടാ അളിയാ.. നീ നാട്ടിൽ വന്നോ.. ഓക്കേ ടാ.. കാണാം.. ഒരു പത്തു മിനിറ്റ് “

“ആരാ ഏട്ടാ… “

“അനൂപ്… അവൻ നാട്ടിൽ വന്നു എന്ന്.. ഞാൻ പെട്ടന്ന് വരാമേ… “വൈശാഖൻ കൈ കഴുകിയിട്ട് ഇറങ്ങി ഓടി.. 

“ഓഹ്… കുട്ടുകാരെ കണ്ടാൽ പിന്നെ നമ്മൾ ആരും വേണ്ട എന്റെ കുഞ്ഞിലക്ഷ്മിയെ… “

*********——***********

“എടാ.. എത്ര നാളയെടാ കണ്ടിട്ട്… എന്തൊക്ക ഉണ്ട് വിശേഷം “

“ഓഹ് എന്ത് വിശേഷം.. സുഖം… നിന്റെ ജോലി എങ്ങനെ പോകുന്നു “

അനൂപ് ഇപ്പോൾ സൗത്ത് ഇന്ത്യൻ ബാങ്കിൽ ആണ് ജോലി ചെയുന്നത്.. 

“ജോലി ഒന്നും തരക്കേടിലാ… ഇനി ഒരു നാല് മാസം കൂടി പഠിത്തം കാണുവോള്ളൂ എന്നാണ് പ്രിയ പറഞ്ഞത്.. അത്‌ കഴിഞ്ഞാൽ ഉടനെ കല്യാണം കാണും.. “

“ആണോ.. എന്നാൽ ഇനി അധികം നാൾ ഇല്ലലോട… “

“മ്.. അതേടാ.. ആട്ടെ ലക്ഷ്മി എന്ത് പറയുന്നു… “

“ലക്ഷ്മി ശര്ദിയും ഓക്കാനവും ഒക്കെ ആയി തട്ടിയും മുട്ടിയും കഴിഞ്ഞു പോകുന്നു.. “

“അയ്യോ.. ആണോ… വേറെ പ്രോബ്ലം ഒന്നും ഇല്ലാലോ അല്ലേ.. “

“വേറെ പ്രോബ്ലം ഒന്നും ഇല്ലാ.. പുറത്തു പോയിട്ട് ഞാൻ ചെന്നു കഴിഞ്ഞാൽ കുളിക്കാതെ അവളുടെ അടുത്തേക്ക് ചെല്ലാൻ പറ്റില്ല, അപ്പോൾ തുടങ്ങും ശര്ദ്ധി… “

“ങേ.. അങ്ങനെ ഒക്കെ ഉണ്ടോടാ.. “

“ആർക്കറിയാം ന്റെ പൊന്നളിയ.. എന്തായാലും അനുഭവം ഗുരു “

“ഈശ്വരാ.. ഇനി ഞാൻ എന്തൊക്കെ കാണണം ആവോ… “അനൂപ് ചിരിച്ചു.. 

“എടാ… നിന്റെ ട്രെയിനിങ് എപ്പോൾ ആണ് സ്റ്റാർട്ട്‌ ചെയുന്നത്.. എന്തെങ്കിലും അറിഞ്ഞോ.. “

“മ്.. ഉടനെ തുടങ്ങും…ആറു മാസം ഉണ്ട്… “

കുറെ സമയം ഓരോരോ നാട്ടുവർത്തമാനം പറഞ്ഞു കൊണ്ട് അവർ രണ്ടാളും ഇരുന്നു.. 

“വാടാ ഓരോ ചായ കുടിക്കാം നമ്മുക്ക്… “വൈശാഖൻ നിർബന്ധിച്ചപ്പോൾ അനൂപും അവന്റെ ഒപ്പം പോകാൻ തയ്യാറായി.. 

******—*-*****————*****

അമ്മ കാച്ചികൊടുത്ത എണ്ണ ഒക്കെ തേച്ചു, അതിന്റെ മെഴുക്കു മുഴുവൻ കളയാനായി ചെമ്പരത്തി താളി ഒക്കെ ഉപയോഗിച്ച് ആണ് ലക്ഷ്മി കുളിച്ചത്… 

കുളി കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു ഉണർവ് തോന്നി അവൾക്ക്.. 

സീമന്തരേഖയിൽ സിന്ദൂരം ഒക്കെ ചാർത്തിയിട്ട്, ഭസ്മക്കൊട്ടയിൽ നിന്ന് ഭസ്മം നെറ്റിയിൽ വരച്ചു, മുടി ഉണങ്ങാനായി അഴിച്ചിട്ടു അവൾ ഉമ്മറത്തേക്ക് വന്നു.. 

പച്ചപ്പ് നിറഞ്ഞ പാടശേഖരം നോക്കി ഇരിക്കുക ആണ് ലക്ഷ്മി.. 

ഉമ്മറത്ത് ഒരു മൂന്നുമണിക്ക് ശേഷം ഇരിക്കുന്നത് നല്ല സുഖം ആണ്.. തണുത്ത കാറ്റ് അടിച്ചു വരുന്നുണ്ട്… 

അമ്മ ആണെങ്കിൽ മുളകും മല്ലിയും  എടുത്തു അകത്തേക്ക് കൊണ്ട് വന്നു വെച്ചപ്പോൾ മുതൽ വന്നതാണ് കുറച്ചു കാക്കകളും കോഴികളും.. വറ്റൽ മുളകിന്റെ അരി എല്ലാം കൊത്തി തിന്നുക ആണ് അവറ്റകൾ.. 

ലക്ഷ്മി പതിയെ മുറ്റത്തേക്ക് ഇറങ്ങി.. 

പഞ്ചസാര മണൽ ആണ് അവിടമാകെ.. 

അവളെ കണ്ടതും കാക്കകൾ എല്ലാം ബഹളം കൂട്ടി മൂവാണ്ടൻ മാവിന്റെ ചില്ലമേൽ പോയിരുന്നു ചിലച്ചു.. 

മുറ്റത്തിന്റെ ഓരത്തായി നിന്നിരുന്ന ചെമ്പകമരത്തിൽ നിന്നും കുറച്ചു പൂക്കൾ അടർന്നു കിടന്നിരുന്നു.. അവൾ അതെടുത്തു മണത്തു നോക്കി.. 

“അല്ല.. ആരിത് രാജരവിവർമ്മ ച്ചിത്രത്തിലെ പോലെ ഉണ്ടല്ലോ.. ആ വലം കാൽ കൂടി ഒന്ന് ചെറുതായി പൊക്കി പിടിക്ക് ലക്ഷ്മി… “

വൈശാഖൻ പുറത്ത് പോയിട്ട് വന്നതായിരുന്നു  

“ഓഹ്.. കൂടുതൽ തമാശിക്കാതെ…എനിക്കു അത്രക്ക് ചിരി ഒന്നും വരുന്നില്ല “

“അപ്പോൾ പിന്നെ ആരാ ചിരിച്ചത്… ദേ.. കുഞ്ഞുലക്ഷ്മി… അച്ഛെടെ മുത്താണോ ചിരിച്ചത്… “അവൻ അവളുടെ വയറിലേക്ക് കൈ ചൂണ്ടി.. 

ഒരു നിമിഷം ലക്ഷ്മിയും അവളുടെ വയറിലേക്ക് നോക്കി പോയി.. പെട്ടന്ന് അവളുടെ ചുണ്ടിലും ഒരു മന്ദഹാസം വിരിഞ്ഞു.. 

“നീ ഒന്ന് റൂമിലേക്ക് വന്നേ.. എനിക്കൊരു കാര്യം പറയാനുണ്ട്.. “

അവൻ റൂമിലേക്ക് പോയി.. 

അതേയ്.. പോയികുളിക്ക്.. എന്നിട്ട് വരാം ഞാന്.. 

“ങേ.. ഇപ്പോൾ കുളിച്ചിട്ടല്ലേ പോയത്.. ഇനിയും കുളിയ്ക്കാനോ.. “

“മ്… അല്ലെങ്കിൽ ഞാൻ ശർധിക്കും ഏട്ടാ.. “

“ഇത് ഒരു നടയ്ക്ക് പോകില്ല… “വൈശാഖൻ 

അകത്തേക്കു കയറി പോയി.. 

**********-****************

രാജീവൻ വെറുതെ ടി വി യിൽ നോക്കി ഇരിക്കുക ആണ്.. 

മാറി മാറി ചാനൽ വെക്കുന്നുണ്ട് എങ്കിലും അവന്റെ മനസ് വേറെ എവിടെയോ ആണ്.. 

ഇടയ്ക്ക് ദീപ അടുക്കളയിലേക്ക് പോകാൻ അവന്റെ മുന്നിൽ കൂടി വന്നു.. 

പെട്ടന്ന് അവളുടെ കാല് മേശമേൽ തട്ടി.. അവൾ mമുന്നോട്ട് വേച്ചു പോയി. 

“ആ… “അവൾ വേദന കൊണ്ട് പുളഞ്ഞു.. 

.

ഞൊടിയിട കൊണ്ട്  രാജീവൻ ചാടി എഴുനേറ്റു അവളെ താങ്ങി.. 

“സൂക്ഷിച്ചു നടക്കു ദീപേ.. കൊച്ചു കുട്ടി ആണെന്നാണോ നിന്റെ വിചാരം… “

അവൻ പറഞ്ഞു.. 

“അത്‌.. ഞാൻ കണ്ടില്ലായിരുന്നു.. അതാണ്… സോറി “

“മ്.. ശരി.. ശരി.. നീ ചെല്ല്.. “അവൻ പറഞ്ഞു.. 

അവൾ പക്ഷെ പോകാതെ നിൽക്കുക ആണ്… 

“മ്.. എന്താ… “

“അത്‌ പിന്നെ.. എന്റെ.. എന്റെ കൈയിൽ നിന്ന് വിടുമോ.. “

അപ്പോളാണ് അവൻ നോക്കിയത്… താൻ ദീപയുടെ കൈയിൽ പിടിച്ചിരിക്കുക ആയിരുന്നു അപ്പോളും.. 

“ഓഹ് സോറി.. “അവൻ അവളുടെ കൈയിലെ പിടിത്തം വിട്ടു.. 

രണ്ടാൾക്കും ചെറിയ ജാള്യത അനുഭവപെട്ടു.. 

ഇതെല്ലാം കണ്ടുകൊണ്ട് ഭാരതിയമ്മ വാതിലിന്റെ പിറകിൽ നിൽപ്പുണ്ടായിരുന്നു.. 

“ഈശ്വരാ.. ന്റെ കുഞ്ഞിന് സത്ബുദ്ധി നൽകേണമേ.. ആ പാവം കുട്ടിയെ കണ്ണീര് കുടിപ്പിക്കല്ലേ.. “

തുടരും.. 

(Hai…കഥ വായിച്ചിട്ട് ലൈക് ചെയ്യണേ… . )

Ullas os..

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

പരിണയം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഓളങ്ങൾ – ഭാഗം 30”

Leave a Reply